മ​ണ​ർ​കാ​ട് ക​വ​ല​യി​ലെ ഗ​താ​ഗ​ത​പ​രി​ഷ്കാ​രം ഫ​ലം ക​ണ്ടു; റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടിക്കുന്നു

മ​ണ​ർ​കാ​ട്: മ​ണ​ർ​കാ​ട് ക​വ​ല​യി​ൽ ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​ത​പ​രി​ഷ്കാ​രം വി​ജ​യി​ച്ചെ​ങ്കി​ലും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്്ടി​ക്കു​ന്നു. പോ​ലീ​സും പ​ഞ്ചാ​യ​ത്തും വാ​ക്പോ​ര് ന​ട​ത്തി​യ ഗ​താ​ഗ​ത​പ​രി​ഷ്കാ​രം സ​ന്പൂ​ർ​ണ​വി​ജ​യം കാ​ണ​ണ​മെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​തയി​ലു​ള്ള ബൈ​പ്പാ​സ് റോ​ഡ് ന​വീ​ക​രി​ക്ക​ണം. ക​വ​ല​യി​ലെ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടി​നു പ​രി​ഹാ​രം കാ​ണാ​നും അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്ക​ണം. മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ലെ പെ​രു​ന്നാ​ളും ഓ​ണ​ത്തി​ര​ക്കും മ​ണ​ർ​കാ​ട് ക​വ​ല​യെ ഇ​ത്ത​വ​ണ കു​രു​ക്കി​ലാ​ക്കി​യി​ല്ല. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പെ​രു​ന്നാ​ൾ സ​മ​യ​ങ്ങ​ളി​ലും തി​ര​ക്കു​ള്ള​പ്പോ​ഴും ക​വ​ല​ കു​രു​ക്കി​ൽ മുങ്ങിയി​രു​ന്നു. ഇ​ത്ത​വ​ണ കാ​ര്യ​മാ​യ കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൈ​പ്പാ​സ് റോ​ഡ് ന​വീ​ക​രി​ക്കാ​നോ ടാ​റിം​ഗ് ന​ട​ത്തു​വാ​നോ പെ​രു​ന്നാ​ൾ, ഓ​ണ​ത്തി​ര​ക്ക് സ​മ​യ​ങ്ങ​ളി​ൽ സാ​ധി​ച്ചി​ല്ല. റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നു പോ​ലീ​സും നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​ത്തി​യി​ല്ല. മ​ണ​ർ​കാ​ട് പെ​രു​ന്നാ​ളി​നു മു​ന്നോ​ടി​യാ​യി മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്ത് റോ​ഡ് പ​ഞ്ചാ​യ​ത്തും പൊ​തു​മാ​രാ​മ​ത്ത് റോ​ഡ് പി​ഡ​ബ്ല്യു​ഡി​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക പ​തി​വാ​ണ്. ഏ​റ്റ​വും തി​ര​ക്കേ​റി​യ…

Read More

മുളക് സ്പ്രേ ചെയ്ത് കൊറിയർ സ്ഥാപനത്തിൽനിന്ന് ഒ‌രു ലക്ഷം രൂപ അപഹരിച്ച കേസ്; പ്രതികളെ തിരിച്ചറിഞ്ഞു; ഉടൻ കുടുങ്ങുമെന്ന് പോലീസ്

കോ​ട്ട​യം: പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലെ എ​ക്സ്പ്ര​സ് ബീ​സ് കൊ​റി​യ​ർ സ​ർ​വീ​സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​നേ​രേ മു​ള​കു​പൊ​ടി സ്പ്രേ ​ചെ​യ്തു ഒ​രു​ല​ക്ഷ​ം രൂ​പ പി​ടി​ച്ചു​പ​റി​ച്ചവ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ൽ​നി​ന്നും ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണു പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തി​രു​വാ​തു​ക്കൽ സ്വ​ദേ​ശി​ക​ളാ​യ ബാ​ദു​ഷ​യും അ​ഖി​ലു​മാ​ണു പ​ണം ക​വ​ർ​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട്ട​യം പോ​സ്റ്റ് ഓ​ഫീസ് റോ​ഡി​ലെ കി​ഴ​ക്കേ​തി​ൽ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ്പ്ര​സ് ബീ​സ് കൊ​റി​യ​ർ സ​ർ​വീസ് ഓ​ഫീസിൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.01നാ​ണു ക​വ​ർ​ച്ച ന​ട​ന്ന​ത്. ക​വ​ർ​ച്ച​യ്ക്കു​ശേ​ഷം പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ സം​ഘം ര​ക്ഷ​പ്പെടു​ന്ന​തി​നി​ട​യി​ൽ പ​ണം നി​ല​ത്തു​വീ​ണു പോ​ലീ​സി​നു ല​ഭി​ച്ചു. ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന മാ​നേ​ജ​ർ പു​തു​പ്പ​ള്ളി പു​തു​പ്പ​റ​ന്പി​ൽ സ​നീ​ഷ് ബാ​ബു (25), സൂ​പ്പ​ർ​വൈ​സ​ർ കാ​ഞ്ഞി​രം അ​ടി​വാ​ക്ക​ൽ നി​കേ​ഷ് (25), ഇ​ന്‍റ​ർ​വ്യൂ​വി​ന് എ​ത്തി​യ നാ​ട്ട​കം വ​ട​ക്ക​ത്ത് വി​ഷ്ണു (26) എ​ന്നി​വ​ർ​ക്കു​നേ​രെ​യാ​ണു കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗി​ച്ച​ത്. കു​രു​മു​ള​ക് പ്ര​യോ​ഗ​ത്തി​ൽ അ​സ്വ​സ്ഥ​ത…

Read More

അ​നു​ഗ്ര​ഹം തേ​ടി ജോ​സ് ടോം ​ജോ​സ​ഫി​നെ സ​ന്ദ​ർ​ശി​ച്ചു; പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്ന് ജോ​സ​ഫ്

തൊ​ടു​പു​ഴ: പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ൽ കേ​ര​ള​കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ.​ജോ​സ​ഫി​നെ സ​ന്ദ​ർ​ശി​ച്ചു. ജോ​സ​ഫി​ന്‍റെ തൊ​ടു​പു​ഴ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പ​ല​ത​വ​ണ ക​ണ്ടി​രു​ന്നെ​ങ്കി​ലും വീ​ട്ടി​ലെ​ത്തി നേ​രി​ട്ട് ക​ണ്ട് അ​നു​ഗ്ര​ഹം തേ​ടാ​നാ​ണ് എ​ത്തി​യ​തെ​ന്ന് ജോ​സ് ടോം ​പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി, ത​ന്നെ വീ​ട്ടി​ൽ വ​ന്നു ക​ണ്ട​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജോ​സ് ടോ​മി​നാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്നും ജോ​സ​ഫും വ്യ​ക്ത​മാ​ക്കി. പാ​ലാ​യി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ൻ‌ മൂ​ന്ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ജോ​സ് ടോം ​ജോ​സ​ഫി​നെ കാ​ണാ​നെ​ത്തി​യ​ത്.

Read More

 നീണ്ട അവധിക്ക് ശേഷം സർക്കാർ  ഓഫീസുകളിൽ  തുറന്നു;  ഓഫീസുകളിൽ ജനങ്ങളുടെ  തിരക്ക്

കോ​ട്ട​യം: ഒ​രാ​ഴ്ച​ത്തെ നീ​ണ്ട അ​വ​ധി​ക്ക് ശേ​ഷം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഇ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ പ​ല​യി​ട​ത്തും തി​ര​ക്ക്. ഓ​ണം, അ​വി​ട്ടം, ച​ത​യം തു​ട​ങ്ങി​യ വി​ശേ​ഷ ദി​വ​സ​ങ്ങ​ളാ​യി​രു​ന്ന​തി​നാ​ൽ ഒ​രാ​ഴ്ച​യാ​ണ് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് അ​വ​ധി ല​ഭി​ച്ച​ത്. ജ​ന​ങ്ങ​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സ്ഥി​രം ക​യ​റി​യി​റ​ങ്ങു​ന്ന ഓ​ഫീ​സു​ക​ൾ പോ​ലും തു​റ​ക്കാ​തി​രു​ന്ന​ത് ഏ​റെ വ​ല​ച്ചു. ദു​രി​താ​ശ്വാ​സ സ​ഹാ​യം ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ൽ പ​രാ​തി ന​ല്കാ​ൻ ക​ഴി​ഞ്ഞി​ല്ല. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളു​ടെ ഉ​ട​മ​സ്ഥ​ർ​ക്ക് ക​ഴി​ഞ്ഞ ഏ​ഴി​ന​കം അ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​തി​നാ​യി​രം രൂ​പ എ​ത്തു​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ പ​ല​ർ​ക്കും സ​ഹാ​യ ധ​നം കി​ട്ടി​യി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. ഇ​വ​രൊ​ക്കെ ഇ​ന്നാ​കും പ​രാ​തി​യു​മാ​യി താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ൽ എ​ത്തു​ക. അ​തി​നാ​ൽ പ​ല ഓ​ഫീ​സു​ക​ളി​ലും ഇ​ന്ന് ന​ല്ല തി​ര​ക്കു​ണ്ടാ​കും. അ​തു​പോ​ലെ സി​വി​ൽ സ​പ്ലൈ​സ്, വാ​ട്ട​ർ അ​ഥോ​റി​റ്റി തു​ട​ങ്ങി​യ ഓ​ഫീ​സു​ക​ളി​ലും ഇ​ന്ന് തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ ഓ​ഫീ​സു​ക​ളി​ലും തി​ര​ക്കാ​ണ്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ നാ​ശം സം​ഭ​വി​ച്ച വീ​ടു​ക​ൾ​ക്ക്…

Read More

കടുത്തുരുത്തിയിൽ ഒച്ച് ശല്യം; ഒ​ച്ചു​ക​ൾ ഇ​ല​ തി​ന്നൊ​ടു​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യ വി​ള​നാ​ശ​ത്തി​ന് കാ​ര​ണ​മാ​കു​ന്നുവെന്ന് കർഷകർ

ക​ടു​ത്തു​രു​ത്തി: കൃ​ഷി​ക്കും മ​നു​ഷ്യ​ർ​ക്കും ഭീ​ഷണി​യാ​യ ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​നെ ക​ടു​ത്തു​രു​ത്തി മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​ശ്ശേ​രി പ്ര​ദേ​ശ​ത്താ​ണ് ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളെ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളാ​ശേ​രി ചെ​ന്ന​ക്കു​ടി​യി​ൽ ജോ​സി​ന്‍റെ അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഇ​വ​യെ ആ​ദ്യം ക​ണ്ട​ത്. പി​ന്നീ​ട് ക​ർ​ഷ​ക​നാ​യ ക്രി​സ്റ്റ​ഫ​ർ വി​ല്ല​യി​ൽ ടോ​മി​ന്‍റെ പു​ര​യി​ട​ത്തി​ലും ഒ​ച്ചു​ക​ളെ കൂ​ട്ട​ത്തോ​ടെ ക​ണ്ടെ​ത്തി. ഇ​പ്പോ​ൾ സ​മീ​പ​ത്തെ പ​ല വീ​ടു​ക​ളി​ലും പു​ര​യി​ട​ങ്ങ​ളി​ലും ഒ​ച്ചു​ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ആ​പ്പാ​ഞ്ചി​റ തോ​ട്ടി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​നു ശേ​ഷ​മാ​ണ് ഒ​ച്ചു​ക​ളു​ടെ സാ​ന്നി​ധ്യം പ്ര​ദേ​ശ​ത്ത് കാ​ണാ​ൻ തു​ട​ങ്ങി​യ​ത്. പ​ക​ൽ സ​മ​യ​ത്ത് കാ​ര്യ​മാ​യി കാ​ണ​പ്പെ​ടാ​ത്ത ഒ​ച്ചു​ക​ൾ രാ​ത്രി​യി​ലാ​ണ് ഭ​ക്ഷ​ണം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഇ​വ ക്ര​മാ​തീ​ത​മാ​യി പെ​രു​കു​ന്ന​ത് പ്ര​ദേ​ശ​ത്തെ വാ​ഴ, ചേ​ന, ക​പ്പ​ളം, മാ​വ്, പ്ലാ​വ് തു​ട​ങ്ങിയ കൃ​ഷി​ക​ൾ​ക്കെ​ല്ലാം ഭീ​ഷണി​യാ​ണ്. സ​സ്യ​ങ്ങ​ളു​ടെ​യും വൃ​ക്ഷങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യു​മെ​ല്ലാം ഇ​ല​ ഒ​ച്ചു​ക​ൾ തി​ന്നൊ​ടു​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യ വി​ള​നാ​ശ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഈ ​വി​ള​ക​ൾ ഭ​ക്ഷി​ക്കു​ന്ന മ​നു​ഷ്യ​രി​ലേ​ക്കും വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളി​ലേ​ക്കും രോ​ഗം…

Read More

കാ​ഴ്ച​ക​ളു​ടെ വ​സ​ന്ത​മൊ​രു​ക്കി അ​ഞ്ചു​നാ​ട്  സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ക്കു​ന്നു

മ​റ​യൂ​ർ: അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ൻ വൈ​വി​ധ്യ കാ​ഴ്ച​ക​ളു​ടെ വ​സ​ന്ത​മൊ​രു​ക്കി മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മ​ല​നി​ര​ക​ൾ സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ലും ഒ​ന്നും ബാ​ധി​ക്കാ​ത്ത മേ​ഖ​ല​യാ​ണ് മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മ​ല​നി​ര​ക​ൾ. മ​ഴ​യു​ടെ നി​ഴ​ലി​ൽ ക​ഴി​യു​ന്ന ഇ​വി​ടെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ടെ സ​മൃ​ദ്ധി​യാ​ണ് ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​ഴ്ച. തൂ​വാ​നം, ക​ച്ചാ​രം, ക​രി​മൂ​ട്ടി, ഇ​ര​ച്ചി​ൽ​പാ​റ തു​ട​ങ്ങി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ ജ​ല​സ​മൃ​ദ്ധി​യു​ടെ നി​റ​വി​ലാ​ണ്. ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ വ​നം​വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ ട്രെ​ക്കിം​ഗി​ലൂ​ടെ തൂ​വാ​നം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ എ​ത്താ​ൻ ക​ഴി​യും. ബാ​ക്കി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ജീ​പ്പു​ക​ളി​ൽ എ​ത്താം. കാ​ന്ത​ല്ലൂ​ർ മ​ല​നി​ര​ക​ളി​ൽ ശീ​ത​കാ​ല പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പ് കാ​ല​മാ​ണ്. വി​ള​വെ​ടു​ക്കാ​ൻ പാ​ക​ത്തി​ൽ കി​ട​ക്കു​ന്ന ആ​പ്പി​ളു​ക​ളാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ മ​നം​ക​വ​രു​ന്ന​തി​ൽ ഒ​ന്നാ​മ​ൻ.ബ്ലാ​ക്ക്ബെ​റി, വി​വി​ധ​യി​നം പ്ല​മു​ക​ളും പീ​ച്ചു​ക​ളും, സ​ബ​ർ​ജി​ൽ, ഓ​റ​ഞ്ച്, നെ​ക്ട​റി​ൻ, സീ​ത​പ്പ​ഴം, പാ​ഷ​ൻ ഫ്രൂ​ട്ട് തു​ട​ങ്ങി​യ പ​ഴ​ങ്ങ​ളു​ടെ വൈ​വി​ധ്യ ക​ല​വ​റ​യാ​ണ് ഇ​വി​ടെ വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. കാ​ര​റ്റ്, കാ​ബേ​ജ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, വി​വി​ധ​യി​നം ബീ​ൻ​സു​ക​ൾ തു​ട​ങ്ങി​യ​വ വി​ള​യു​ന്ന ശീ​ത​കാ​ല പ​ച്ച​ക്ക​റി…

Read More

പാ​ലാ​ വി​ധി​യെ​ഴു​ത്തി​ന് ഒ​രാ​ഴ്ച ; സൂ​പ്പ​ർ നേ​താ​ക്ക​ളെ രം​ഗ​ത്തി​റ​ക്കി പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​നൊ​രു​ങ്ങി  മു​ന്ന​ണി​ക​ൾ

കോ​ട്ട​യം: പാ​ലാ​യി​ൽ വി​ധി​യെ​ഴു​ത്തി​നു ഒ​രാ​ഴ്ച ബാ​ക്കി നി​ൽ​ക്കേ ക​ള​ത്തി​ൽ സൂ​പ്പ​ർ നേ​താ​ക്ക​ളെ രം​ഗ​ത്തി​റ​ക്കി പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണു മൂ​ന്നു മു​ന്ന​ണി​ക​ളും എ​ൽ​ഡി​എ​ഫി​നു​വേ​ണ്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മൂ​ന്നു ദി​വ​സം മ​ണ്ഡ​ല​ത്തി​ൽ ക്യാ​ന്പ് ചെ​യ്തു പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ക്കു​ന്പോ​ൾ യു​ഡി​എ​ഫി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​ണു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ ക​ള​ത്തി​ലി​റ​ക്കി​യാ​ണ് എ​ൻ​ഡി​എ പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​ത്. നാ​ളെ മു​ത​ൽ സൂ​പ്പ​ർ താ​ര​ങ്ങ​ളെ​ന്ന പോ​ലെ നേ​താ​ക്ക​ൾ പാ​ലാ​യി​ലെ​ത്തു​ന്ന​തോ​ടെ തീ​പാ​റും പ്ര​ചാ​ര​ണ​മാ​യി​രി​ക്കും പാ​ലാ​യി​ൽ. കു​ടും​ബ​യോ​ഗ​ങ്ങി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചു​ക്കാ​ൻ ഏ​റ്റെ​ടു​ത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പാ​ലാ​യി​ൽ ക്യാ​ന്പ് ചെ​യ്യു​ക​യാ​ണ്. ഇ​ന്ന​ലെ സ്ഥാ​നാ​ർ​ഥി​യു​ടെ മ​ണ്ഡ​ല പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ഉ​മ്മ​ൻ​ചാ​ണ്ടി ഇ​ന്നു മു​ത​ൽ 19 വ​രെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഇ​രു​പ​തോ​ളം കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്നു രാ​വി​ലെ മു​ത്തോ​ലി​യി​ൽ കു​ടും​ബ​യോ​ഗ​ത്തി​നു തു​ട​ക്ക​മാ​കും. പ്ര​തി​പ​ക്ഷ…

Read More

 തൊടുപുഴയിലെ  സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​വും അ​ക്ര​മ​വും; പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് ;ക​ത്തി ക​രു​തി​യ​തി​ൽ ദു​രൂ​ഹ​ത

തൊ​ടു​പു​ഴ: ന​ഗ​ര മ​ധ്യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തെ​തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​വ​രെ ഇ​ന്ന് അ​റ​സ്റ്റു ചെ​യ്യും. പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തോ​ടെ അ​റ​സ്റ്റു ചെ​യ്യാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. സം​ഭ​വ​ത്തി​ൽ മു​ൻ വൈ​രാ​ഗ്യ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ​ദാ​ചാ​ര പോ​ലീ​സ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വ് കൈ​യി​ൽ ക​ത്തി ക​രു​തി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വ് അ​ട​ക്കം നാ​ലു പേ​ർ​ക്കാ​ണ് മ​ർ​ദ​ന​ത്തി​ലും ക​ത്തി​ക്കു​ത്തി​ലു​മാ​യി പ​രി​ക്കേ​റ്റ​ത്. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ തോ​ളി​ൽ ആ​ഴ​ത്തി​ൽ കു​ത്തേ​റ്റ മ​ല​ങ്ക​ര പ്ലാ​ന്‍റേ​ഷ​ൻ ചേ​ല​ത്തി​ൽ ലി​ബി​ൻ ബേ​ബി (27) കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ഇ​യാ​ൾ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തെ​ങ്കി​ലും വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത ഇ​യാ​ളെ ഇ​ന്ന് അ​റ​സ്റ്റു ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല. പെ​ണ്‍​കു​ട്ടി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത്…

Read More

തി​രു​വോ​ണ​നാ​ളി​ൽ രാ​ത്രി സി​നി​മ ക​ഴി​ഞ്ഞ് എ​ത്തി​യ കു​ടും​ബ​ത്തെ മ​ദ്യ​പ​സം​ഘം ആ​ക്ര​മി​ച്ച സംഭവം; പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​നെ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി

നെ​ടു​ങ്ക​ണ്ടം: പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് സി​പി​എം ചേ​ന്പ​ളം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണം. ചേ​ന്പ​ളം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഓ​ഡി​യോ ക്ലി​പ്പ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. തി​രു​വോ​ണ​നാ​ളി​ൽ രാ​ത്രി സി​നി​മ ക​ഴി​ഞ്ഞ് എ​ത്തി​യ കു​ടും​ബ​ത്തെ ചേ​ന്പ​ള​ത്തു മ​ദ്യ​പ​സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ മ​രു​തു​ങ്ക​ൽ ലി​നോ​യു​ടെ ഭാ​ര്യ ആ​ര്യ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ലി​നോ​യ്ക്കു​നേ​രെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ത​നി​ക്കെ​തി​രെ ക​ള്ള​ക്കേ​സാ​ണ് പ​രാ​തി​ക്കാ​രി ന​ൽ​കി​യ​തെ​ന്നും കേ​സ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ചേ​ന്പ​ളം ടൗ​ണി​ൽ ഓ​ട്ടോ​റി​ക്ഷ നീ ​ഓ​ടി​ക്കി​ല്ലെ​ന്നു​മാ​ണ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ ഭീ​ഷ​ണി. ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ൽ അ​സ​ഭ്യ പ​ദ​പ്ര​യോ​ഗ​ങ്ങ​ളു​മു​ണ്ട്. ചേ​ന്പ​ള​ത്തെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് ലി​നോ. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലി​നോ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി. ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Read More

ഗുണ്ടുമലയിലെ ബാലികയുടെ കൊലപാതകം! ബന്ധുക്കളുടെയും അയല്‍വാസികളുടെയും മൊഴികളില്‍ വൈരുധ്യം; പ്രതി ഉടന്‍ പിടിയിലാകുമെന്ന് പോലീസ്

മൂ​ന്നാ​ർ: ഗു​ണ്ടു​മ​ല​യി​ൽ എ​ട്ടു​വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തി പോ​ലീ​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റോ​ളം പേ​രെ​യാ​ണ് ഇ​തു​വ​രെ ചോ​ദ്യം​ചെ​യ്ത​ത്. ബ​ന്ധു​ക്ക​ളു​ടെ​യും അ​യ​ൽ​വാ​സി​ക​ളു​ടെ​യും മൊ​ഴി​ക​ളി​ലു​ള്ള വൈ​രു​ധ്യം പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രു​ന്നു​ണ്ട്. ഇ​ത് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ മൊ​ഴി​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കൊ​ല​യാ​ളി​യി​ലേ​ക്ക് ന​യി​ക്കു​ന്ന സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട​ന്നും പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടാ​നാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ദി​വ​സം പു​റ​ത്തു​നി​ന്ന് ആ​രെ​ങ്കി​ലും എ​സ്റ്റേ​റ്റി​നു​ള്ളി​ൽ എ​ത്തി​യി​രു​ന്നോ എ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ച്ചി​രു​ന്നു. എ​സ്റ്റേ​റ്റി​ൽ അ​ത്ത​ര​ത്തി​ൽ ഒ​രാ​ൾ എ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും അ​യ​ൽ​വാ​സി​ക​ളു​ടെ​യും നീ​ക്ക​ങ്ങ​ൾ ര​ഹ​സ്യ​മാ​യി വീ​ക്ഷി​ച്ചു​വ​രു​ന്നു​ണ്ട്. മൂ​ന്നാ​റി​ൽ​നി​ന്ന് 32 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യും ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​വു​മാ​യ ഗു​ണ്ടു​മ​ല അ​പ്പ​ർ ഡി​വി​ഷ​നി​ൽ ക്യാ​ന്പ് ചെ​യ്താ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഡി​വൈ​എ​സ്പി എം. ​ര​മേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് സി​ഐ​മാ​രും മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന 14 അം​ഗ…

Read More