ചൂ​ണ്ട​ലി​ൽ പേ​മാ​രി​യും ഉ​രു​ൾ​പൊ​ട്ട​ലും; രണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മ​ണ്ണി​ന​ടി​യി​ൽ​പെ​ട്ടു ; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

രാ​ജ​കു​മാ​രി: ബോ​ഡി​മെ​ട്ടി​നു സ​മീ​പം ചൂ​ണ്ട​ലി​ൽ പേ​മാ​രി​യെ​ത്തു​ട​ർ​ന്ന് ഉ​രു​ൾ​പൊ​ട്ട​ൽ. കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മ​ണ്ണി​ന​ടി​യി​ൽ​പെ​ട്ടു. വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ഓ​ടി ര​ക്ഷ​പെ​ട്ടു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും ക​ല്ലും മ​ണ്ണും പ​തി​ച്ചും മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 11 മു​ത​ൽ മ​തി​കെ​ട്ടാ​ൻ ദേ​ശീ​യോ​ദ്യാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം നാ​ലോ​ടെ മ​ല​മു​ക​ളി​ൽ ഉ​രു​ൾ പൊ​ട്ടു​ക​യും മ​ല​വെ​ള്ള​വും മ​ണ്ണും പാ​റ​ക്കൂ​ട്ട​ങ്ങ​ളും വ​ൻ​തോ​തി​ൽ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഈ​സ​മ​യം ഇ​തു​വ​ഴി സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​മീ​തെ മ​ണ്ണ് പ​തി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ർ ഓ​ടി മാ​റി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. മ​തി​കെ​ട്ടാ​ൻ ചോ​ല വ​ന​മേ​ഖ​ല​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം പേ​മാ​രി​ക്ക് സ​മാ​ന​മാ​യി മ​ഴ പെ​യ്തെ​ങ്കി​ലും പൂ​പ്പാ​റ, ബോ​ഡി​മെ​ട്ട്, ബി.​എ​ൽ റാം ​തു​ട​ങ്ങി​യ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ര്യ​മാ​യി മ​ഴ പെ​യ്തി​ല്ല. ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ…

Read More

എല്ലാത്തിനും കമ്മീഷന്‍ വാങ്ങിക്കുന്ന ആള്‍! കക്കൂസ് പണിയാനുള്ള കാശിലും ജോസ് ടോം കമ്മീഷന്‍ പറ്റുമെന്ന് എം.എം. മണി

പാ​ലാ: പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോം ​അ​ഴി​മ​തി​ക്കാ​ര​നെ​ന്ന ആ​രോ​പ​ണ​വു​മാ​യി വൈ​ദ്യു​തി​മ​ന്ത്രി എം.​എം. മ​ണി. ജോ​സ് ടോം ​എ​ല്ലാ​ത്തി​നും ക​മ്മീ​ഷ​ൻ വാ​ങ്ങി​ക്കു​ന്ന ആ​ളാ​ണെ​ന്നും ക​ക്കൂ​സ് നി​ർ​മി​ക്കാ​ൻ 2800 രൂ​പ അ​നു​വ​ദി​ച്ചാ​ൽ അ​തി​ൽ​നി​ന്ന് 800 രൂ​പ പോ​ക്ക​റ്റി​ലി​ടു​ന്ന ആ​ളാ​ണെ​ന്നു​മാ​യി​രു​ന്നു മ​ണി​യു​ടെ ആ​രോ​പ​ണം. നി​ഷ ജോ​സ് കെ.​മാ​ണി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ഇ​ല്ലാ​താ​ക്കാ​ൻ കോ​ണ്‍​ഗ്ര​സും പി.​ജെ. ജോ​സ​ഫും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. നി​ഷ ജോ​സ് കെ.​മാ​ണി​ക്കു ജോ​സ് ടോ​മി​നെ​ക്കാ​ളും ജ​ന പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും നി​ല​വി​ലെ സ്ഥാ​നാ​ർ​ഥി​ക്കു ജ​ന​കീ​യ മു​ഖ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യു​ഡി​എ​ഫും എ​ൻ​ഡി​എ​യും ത​മ്മി​ൽ വോ​ട്ട് ക​ച്ച​വ​ട​മു​ണ്ടെ​ന്നും പാ​ലാ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ൻ വി​ജ​യി​ക്കു​മെ​ന്നും മ​ണി അ​വ​കാ​ശ​പ്പെ​ട്ടു.

Read More

ആർപ്പൂക്കരയിൽ വീടുക‍യറി ആക്രമിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഏ​ഴു പേർ പിടിയിൽ; എല്ലാവർക്കും ഇരുപതു വയസിൽ താഴെ പ്രായം

ഗാ​ന്ധി​ന​ഗ​ർ: ആ​ർ​പ്പൂ​ക്ക​ര​യി​ൽ വീ​ട് ക​യ​റി ആ​ക്ര​മി​ക്കു​ക​യും ര​ണ്ടുപേ​രെ വെ​ട്ടി പ​രിക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ ഏ​ഴു പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു. ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി തോ​പ്പി​ൽ ഹ​രി​ക്കു​ട്ട​ൻ (20) പി​ഷാ​ര​ത്ത് വി​ഷ്ണു​ദ​ത്ത​ൻ (19), സൂ​ര്യ​ദ​ത്ത​ൻ (18) തൊ​ണ്ണം​കു​ഴി വ​ട്ട​പ്പ​റ​ന്പി​ൽ ആ​ൽ​ബി​ൻ ബാ​ബു (19), വി​ല്ലൂ​ന്നി പെ​രു​ന്ന​ക്കോ​ട് ലി​റ്റോ മാ​ത്യു (20), പാ​ല​ത്തൂ​ർ ടോ​ണി (20), തെ​ള്ള​കം ത​ട​ത്തി​പ്പ​റ​ന്പി​ൽ നാ​ദി​ർ​ഷാ(20) എ​ന്നി​വ​രെ​യാ​ണ് സി​ഐ അ​നൂ​പ് ജോ​സ്, എ​സ്ഐ ടി.​എ​സ്. റെ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​റ്റു​മാ​നൂ​ർ കോ​ട​തി​യാ​ണു പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലും ബു​ധ​നാ​ഴ്ച പ​ക​ലു​മാ​ണ് അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

Read More

കാണാതായ പെൺകുട്ടി രണ്ടു ദിവസത്തിന് ശേഷം തിരികെയത്തി;  വീട്ടുകാരുടെ പരാതിയിൽ രണ്ടു ദിവസം  ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തുക്കളെ പോലീസ് അറസ്റ്റു ചെയ്തു

ക​റു​ക​ച്ചാ​ൽ: പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ. ശാ​ന്തി​പു​രം വെ​ങ്കോ​ട്ട മു​ട്ട​ചി​റ​വീ​ട്ടി​ൽ സ്റ്റാ​ലി​ൻ (19) സു​ഹൃ​ത്ത് മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് ചാ​ലി​ൽ സ്റ്റീ​വ്് (19) എ​ന്നി​വ​രെ​യാ​ണു ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. സ്റ്റാ​ലി​നും കൂ​ത്ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞാ​ണു പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ​നി​ന്നും പോ​യ​ത്. തു​ട​ർ​ന്നു വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​റു​മാ​യി സ്റ്റാ​ലി​നും സ്റ്റീ​വും ക​റു​ക​ച്ചാ​ലി​ലെ​ത്തി. പെ​ണ്‍​കു​ട്ടി​യു​മാ​യി എ​റ​ണാ​കു​ള​ത്തും, ആ​ല​പ്പു​ഴ​യി​ലും ഇ​വ​ർ ത​ങ്ങി. ചൊ​വാ​ഴ്ച വൈ​കു​ന്നേ​ര​വും വീ​ട്ടി​ലെ​ത്താ​തെ വ​ന്ന​തോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സെ​ടു​ത്ത് വി​വ​ര​മ​റി​ഞ്ഞ സ്റ്റാ​ലി​ൻ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​സ​മീ​പം പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ൽ കൊ​ണ്ടു​വി​ട്ട​ശേ​ഷം സ്ഥ​ല​ത്തു​നി​ന്നും മു​ങ്ങി. ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ്റ്റാ​ലി​നെ ന​ട​യ്ക്ക​പ്പാ​ട​ത്തു​നി​ന്നും സ്റ്റീ​വി​നെ മാ​ട​പ്പ​ള്ള​യി​ൽ​നി​ന്നും പി​ടി​കൂ​ടി. ച​ങ്ങ​നാ​ശേ​രി…

Read More

മാ​ഞ്ഞൂ​ർ റെ​യി​ൽ​വേ മേ​ൽ​പാ​ലം നി​ർ​മാ​ണവും നാ​ട്ടു​കാ​രു​ടെ കാ​ത്തി​രി​പ്പ് നീളുന്നു; താൽക്കാലിക പാലത്തിലൂടെയുള്ള യാത്രയിൽ ബുദ്ധിമുട്ടി കുട്ടികളും പ്രായമായവരും

ക​ടു​ത്തു​രു​ത്തി: മാ​ഞ്ഞൂ​ർ റെ​യി​ൽ​വേ മേ​ൽ​പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തും പ്ര​തീ​ക്ഷി​ച്ചു​ള്ള നാ​ട്ടു​കാ​രു​ടെ കാ​ത്തി​രി​പ്പ് വൈ​കൂ​ന്നു. അ​ക്ക​രെ​യി​ക്ക​രെ ക​ട​ക്കാ​ൻ വേ​റേ മാ​ർ​ഗ​മി​ല്ലാ​തെ വ​ല​ഞ്ഞ നാ​ട്ടു​കാ​ർ​ക്കാ​യി താ​ൽ​കാ​ലി​ക​മാ​യി റെ​യി​ൽ​വേ ന​ട​പ്പാ​ത സ്ഥാ​പി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ൾ​പെ​ടെ ഇ​തി​ലൂ​ടെ ക​ട​ക്കാ​ൻ ഏ​റേ പ്ര​യാ​സ​പ്പെടു​ന്ന സ്ഥി​തി​യാ​ണ്. പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ൻ വൈ​കു​ന്ന​ത് വ്യാ​പ​ക പ്ര​തി​ക്ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. പാ​ലം നി​ർ​മാ​ണ​ത്തി​നാ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ഒ​ന്നും ആ​കാ​ത്ത​താ​ണ് ഏ​റ്റു​മാ​നൂ​ർ-​കു​റു​പ്പ​ന്ത​റ റെ​യി​ൽ​വേ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​നോ​ടു​നു​ബ​ന്ധി​ച്ചു മാ​ഞ്ഞൂ​ർ-​മ​ള്ളി​യൂ​ർ-​മ​ണ്ണാ​റ​പ്പാ​റ ബൈ​പാ​സ് റോ​ഡി​ൽ നി​ർ​മി​ക്കു​ന്ന റെ​യി​ൽ​വേ മേ​ൽ​പാ​ലം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​ള്ള കാ​ത്തി​രി​പ്പ് നീ​ളാ​നി​ട​യാ​ക്കു​ന്ന​ത്. മാ​ഞ്ഞൂ​ർ ജം​ഗ്ഷ​നും ശ്രീ​ക​ണ്ടേ​ശ്വ​രം ജം​ഗ്ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ ഈ ​ഭാ​ഗ​ത്തെ സ്ഥ​ലം ഏ​റ്റെ​ടു​പ്പ് ന​ട​ത്തേ​ണ്ട​തു​ണ്ട്. 14 ഓ​ളം ആ​ളു​ക​ളു​ടെ ഭൂ​മി​യാ​ണ് അ​പ്രോ​ച്ച് റോ​ഡി​നാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. റ​വ​ന്യു വ​കു​പ്പാ​ണ് ഇ​തു​മാ​യി ബ​ന്ധ​പെ​ട്ട കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കൂ​ന്ന​താ​യി നേ​ര​ത്തെ ത​ന്നെ…

Read More

തൊടുപുഴ ബാ​റി​ലെ ആ​ക്ര​മ​ണം; ഡി​വൈ​എ​ഫ്ഐ നേ​താ​വു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ഒ​ളി​വി​ൽ; റി​സ​പ്ഷ​നി​സ്റ്റി​നെ ആ​ക്ര​മി​ച്ച്  പണം മോഷ്ടിച്ചതായും ഉടമകളുടെ പരാതി

തൊ​ടു​പു​ഴ: മ​ദ്യ​നി​രോ​ധ​ന ദി​വ​സം ന​ഗ​ര​ത്തി​ലെ ബാ​ർ ഹോ​ട്ട​ലി​ൽ അ​ക്ര​മം ന​ട​ത്തി​യ ഡി​വൈ​എ​ഫ്ഐ നേ​താ​വു​ൾ​പ്പെ​ടെ​യു​ള്ള നാ​ലം​ഗ സം​ഘ​ത്തി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. തൊ​ടു​പു​ഴ -ഇ​ടു​ക്കി റോ​ഡി​ലെ സി​സി​ലി​യ ഹോ​ട്ട​ലി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ക്ര​മം ന​ട​ന്ന​ത്. ഹോ​ട്ട​ലി​ലെ റി​സ​പ്ഷ​നി​സ്റ്റി​നെ ആ​ക്ര​മി​ച്ച് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 22000 രൂ​പ പി​ടി​ച്ചു പ​റി​ച്ച് സം​ഘം ക​ട​ന്നു ക​ള​ഞ്ഞ​താ​യാ​ണ് കേ​സ്. ഡി​വൈ​എ​ഫ്ഐ തൊ​ടു​പു​ഴ ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വും മു​ത​ല​ക്കോ​ടം മേ​ഖ​ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ മാ​ത്യൂ​സ് കൊ​ല്ല​പ്പ​ള്ളി, ലി​ജോ ജോ​സ്, ഗോ​പീ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന നാ​ലഘ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഹോ​ട്ട​ലി​ലെ​ത്തി​യ സം​ഘം വാ​തി​ലി​ൽ ത​ട്ടി വി​ളി​ച്ച് മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​സ​മ​യം മ​ദ്യം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് റി​സ​പ്ഷ​നി​സ്റ്റ് ടോ​ണി അ​റി​യി​ച്ചു. മ​ദ്യം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് നാ​ലം​ഗ സം​ഘം ടോ​ണി​യെ ത​ള്ളി മാ​റ്റി ഹോ​ട്ട​ലി​ലേ​ക്കു ക​യ​റു​ക​യും തു​ട​ർ​ന്ന് വ​ള​ഞ്ഞു​വ​ച്ചു മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്. ഇ​തി​നി​ടെ ടോ​ണി​യു​ടെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന പ​ണം…

Read More

പാ​ലാ ഉ​പ​തെര​ഞ്ഞെ​ടു​പ്പ്: സ്ഥാനാർഥികളുടെ വിജയത്തിനായി വോട്ട് തേടി  മന്ത്രി എംഎം മണിയും ഉമ്മൻചാണ്ടിയും പിസി ജോർജും 

പാ​ലാ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മി​ന്‍റെ വാ​ഹ​ന​പ​ര്യ​ട​ന​ത്തി​നു കൊ​ഴു​വ​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ മേ​വ​ട​യി​ൽ ഇ​ന്നു രാ​വി​ലെ തു​ട​ക്ക​മാ​യി. മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജോ​സ് കെ.​മാ​ണി എം​പി, റോഷി അഗസ്റ്റിൻ എംഎൽഎ, കെസി ജോസഫ് എംഎൽഎ, എം വിൻസന്‍റ് എം എൽഎ തു​ട​ങ്ങി യു​ഡി​എ​ഫി​ന്‍റെ പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ലെ കെ.​എം.​മാ​ണി​യു​ടെ ക​ല്ല​റ​യി​ലെ​ത്തി പ്രാ​ർ​ഥി​ച്ച​തി​നു​ശേ​ഷ​മാ​ണ് പ​ര്യ​ട​ന​ത്തി​നു ജോ​സ് ടോം ​തു​ട​ക്കം കു​റി​ച്ച​ത്. മേ​വ​ട​യി​ലെ ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം മൂ​ലേ​ത്തു​ണ്ടി, തോ​ട​നാ​ൽ, മ​ന​ക്കു​ന്ന്, ക​പ്പി​ലി​ക്കു​ന്ന്, പ​ന്നി​യാ​മ​റ്റം, ക​ള​പ്പു​ര​യ്ക്ക​ൽ കോ​ള​നി വ​ഴി കൊ​ഴു​വ​നാ​ൽ ടൗ​ണി​ലെ​ത്തി. കൊ​ഴു​വ​നാ​ൽ ടൗ​ണി​ൽ യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് വ​ൻ സ്വീ​ക​ര​ണം ല​ഭി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ സ്വീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മാ​കും. തു​രു​ത്തി​ക്കുഴി ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന…

Read More

വീ​ടാ​ക്ര​മ​ണ കേ​സി​ലെ പ്രതികൾ ചെ​റു​പ്രാ​യ​ത്തി​ലേ ക്രി​മി​ന​ൽ ലി​സ്റ്റി​ൽ ഇടംനേടിയവർ; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

ഗാ​ന്ധി​ന​ഗ​ർ: വീ​ടാ​ക്ര​മ​ണ കേ​സി​ൽ ഇ​ന്ന​ലെ ഗാ​ന്ധി​ന​ഗ​റി​ൽ അ​റ​സ്റ്റി​ലാ​യ പ​തി​നെ​ട്ടി​നും 20നും ​മ​ധ്യേ പ്രാ​യ​മു​ള്ള യു​വാ​ക്ക​ൾ​ക്കെ​തി​രേ നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​പി​ടി, ക​ഞ്ചാ​വ് കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ്. ഇ​വ​രി​പ്പോ​ൾ പോ​ലീ​സി​ന്‍റെ ക്രി​മി​ന​ൽ ലി​സ്റ്റി​ലു​മാ​യി. ഇ​ന്ന​ലെ ഏ​ഴു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​ൽ നാ​ലു പേ​ർ കു​പ്ര​സി​ദ്ധ ഗു​ണ്ട അ​ലോ​ട്ടി​യു​ടെ സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ്. മൂ​ന്നു വീ​ടു​ക​ൾ​ക്ക് നേ​രേ ആ​ക്ര​മ​ണം, യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മ​ണം, കാ​റി​ന്‍റെ ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നാ​ണ് ഇ​വ​രെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ർ​പ്പു​ക്ക​ര വി​ല്ലൂ​ന്നി തോ​പ്പി​ൽ ഹ​രി​ക്കു​ട്ട​ൻ (20), പി​ഷാ​ര​ത്ത് തു​ള​സീ​ധ​ര​ന്‍റെ മ​ക്ക​ളാ​യ വി​ഷ്ണു​ദ​ത്ത​ൻ (19), സൂ​ര്യ​ദ​ത്ത​ൻ (18), തൊ​ണ്ണം​കു​ഴി വ​ട്ട​പ്പ​റ​ന്പി​ൽ ആ​ൽ​ബി​ൻ ബാ​ബു (19), വി​ല്ലൂ​ന്നി പെ​രു​ന്ന​ക്കോ​ട് ലി​റ്റോ മാ​ത്യു (20), പാ​ല​ത്തൂ​ർ ടോ​ണി (20), തെ​ള്ള​കം ത​ട​ത്തി​പ്പ​റ​ന്പി​ൽ നാ​ദി​ർ​ഷാ(20) എ​ന്നി​വ​രാ​ണു അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ചൊ​വാ​ഴ്ച രാ​ത്രി വി​ല്ലൂ​ന്നി…

Read More

വൈക്കത്ത് യുവതിയുടെ മൂന്നരലക്ഷം അപഹരിച്ചു; പണം നഷ്‌‌ടപ്പെട്ടത് ബോട്ട് യാത്രയ്ക്കിടയിൽ

വൈ​ക്കം: ത​വ​ണ​ക്ക​ട​വി​ൽനി​ന്ന് വൈ​ക്ക​ത്തേ​ക്കു ബോ​ട്ടി​ൽ വ​രു​ന്ന​തി​നി​ട​യി​ൽ ബാ​ഗി​ൽനി​ന്ന് മൂ​ന്ന​ര​ല​ക്ഷം രൂ​പ അ​പ​ഹ​രി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി. വൈ​ക്കം ന​ഗ​ര​വാ​സി​യാ​യ യു​വ​തി​യു​ടെ പ​ണ​മാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​താ​യി പ​റ​യു​ന്ന​ത്. ചേ​ർ​ത്ത​ല​യി​ലെ ബാ​ങ്കി​ൽ നി​ന്നു തു​ക പി​ൻ​വ​ലി​ച്ചു ഭ​ർ​ത്താ​വു​മാ​യി ബ​സി​ൽ ത​വ​ണ​ക്ക​ട​വി​ലെ​ത്തി​യ ശേ​ഷം ഇ​രു​വ​രും ബോ​ട്ടി​ൽ ക​യ​റി. ഇ​തി​നി​ട​യി​ൽ യു​വ​തി​ക്ക് ഒ​രു ഫോ​ണ്‍ വ​ന്ന​പ്പോ​ൾ ബാ​ഗു തു​റ​ന്ന് ഫോ​ണെ​ടു​ത്തു സം​സാ​രി​ച്ചി​രു​ന്നു. വൈ​ക്കം ജെ​ട്ടി​യി​ൽ ഇ​റ​ങ്ങി​യ ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി ദ​ള​വാ​ക്കു​ളം ബ​സ് ടെ​ർ​മി​ന​ലി​ൽ ഇ​റ​ങ്ങി. പി​ന്നീ​ട് ബ​സി​ൽ ക​യ​റി ത​ല​യാ​ഴ​ത്തെ ബാ​ങ്കി​ലെ​ത്തി പ​ണ​യ ഉ​രു​പ്പ​ടി എ​ടു​ക്കാ​ൻ പ​ണം നോ​ക്കി​യ​പ്പോ​ഴാ​ണ് തു​ക ന​ഷ്ട​പ്പെ​ട്ട​ത​റി​യു​ന്ന​തെ​ന്ന് യു​വ​തി പ​റ​യു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

Read More

അഡ്വ. ജോ​സ് ടോ​മി​ന്‍റെ പാ​ലാ ടൗ​ണി​ലെ വോ​ട്ട​ഭ്യ​ർ​ഥി​ക്ക​ൽ വ്യ​ത്യ​സ്ത​മാ​യി; ഭ​വ​ന​സ​ന്ദ​ർ​ശ​ന​വു​മാ​യി നേ​താ​ക്ക​ളു​ടെ ഭാ​ര്യ​മാ​രും

പാ​ലാ: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി സാ​ധാ​ര​ണ​ക്കാ​ര​നി​ലൊ​രു​വ​നാ​യി പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. ജോ​സ് ടോം ​പാ​ലാ ടൗ​ണി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. കൈ​ത​ച്ച​ക്ക​യു​മാ​യി സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കാ​ൻ മു​ന്നി​ൽ നി​ൽ​ക്കു​ന്ന വോ​ട്ട​ർ​മാ​ർ പാ​ലാ​യി​ലെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു. കെ.​എം. മാ​ണി​യു​ടെ ഓ​ർ​മ​ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന പാ​ലാ​യി​ൽ ജോ​സ് ടോ​മി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ശ​രി​യെ​ന്ന് ഉ​റ​പ്പി​ക്കു​ന്ന പി​ന്തു​ണ​യാ​ണ് ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​റ​ഞ്ഞു. പാ​ലാ ടൗ​ണി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ത്തി​യ സ്ഥാ​നാ​ർ​ഥി ജോ​സ് ടോം ​ഇ​ന്ന​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കൊ​പ്പ​മാ​ണ് കൂ​ടു​ത​ൽ സ​മ​യ​വും ചെ​ല​വ​ഴി​ച്ച​ത്. അ​തി​രാ​വി​ലെ ത​ന്നെ പാ​ലാ​യി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി മ​ര​ണ​വീ​ടു​ക​ളി​ലും ക​ല്യാ​ണ​വീ​ടു​ക​ളി​ലു​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് പാ​ലാ ടൗ​ണി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി​യ സ്ഥാ​നാ​ർ​ഥി​യെ എ​ല്ലാ ഓ​ട്ടോ​സ്റ്റാ​ൻ​ഡു​ക​ളി​ലും എ​ത്തി​ച്ചു വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ…

Read More