ഗാന്ധിനഗർ: തിരുവോണദിവസം 20 വാഹനാപകടങ്ങളിൽ 28 പേരും, ഭർത്താവിന്റെ മർദ്ദനമേറ്റ തടക്കം സംഘർഷത്തിൽ പരിക്കേറ്റ് 13 പേരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തി. വാഹനാപകടങ്ങൾ ഒന്നൊഴികെ ബൈക്കിൽ സഞ്ചരിച്ചിരുന്നവരാണ്. കോട്ടയം പരിപ്പ് സ്വദേശികളായ നിഥിൻ വർഗീസ് (25), പ്രശാന്ത് (22) എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് പരിപ്പ് ഭാഗത്തു നിയന്ത്രണംവിട്ട് മറിഞ്ഞ് അപ കടത്തിൽപ്പെട്ടു. അയർക്കുന്നം തണ്ണിക്കുട്ടി ഭാഗത്തു ബൈക്ക് അപകടത്തൽപെട്ട് അജിൻ-23, ആൽബർട്ട്-19 എന്നിവരും മെഡിക്കൽ കോളജിലെത്തി. വയല ഭാഗത്ത് വിനീത് (26), കുമരകം കവണാറ്റിൻകരയിൽ വൈക്കം തലയാഴും സ്വദേശികളായ മനു (23), വിനീത (22) എന്നിവർ സഞ്ചരിച്ച ബൈക്ക്, മേലുകാവിലുണ്ടായ അപകടത്തിൽ ബിനു (28), ളാക്കാട്ടർ ഭാഗത്തുണ്ടായ അപകടത്തിൽ സുമേഷ് (27), അമൽ (24), അഖിലേഷ് (17), മുള്ളൻ കുഴിയിൽ രാജാ (22), പ്രവീണ് (18), പുന്നത്തുറയിലുണ്ടായ അപകടത്തിൽ ജോസഫ് (80), ഭാര്യ മോളി…
Read MoreCategory: Kottayam
40,000 കുടുംബങ്ങൾ ദുരിതത്തിൽ! ജനദ്രോഹ നടപടിക്കെതിരേ കർഷകർ പ്രക്ഷോഭത്തിന്; കർഷക സംഗമത്തിൽ പാലായിലെ സ്ഥാനാർഥികളും
പാലാ: പതിറ്റാണ്ടുകളായി കർഷകർ കൃഷിചെയ്തു നിലനിർത്തുന്ന പുരയിടങ്ങൾ റവന്യു രേഖകളിൽ തോട്ടങ്ങളായി മാറ്റിയെഴുതി കർഷകരെ ദ്രോഹിക്കുന്ന റവന്യു വകുപ്പിന്റെ ജനദ്രോഹ നടപടിക്കെതിരേ പ്രക്ഷോഭം ആരംഭിക്കുന്നു. ആദ്യഘട്ടമായി 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ സമ്മേളനം നടത്തും. പാലാ ശാലോം പാസ്റ്ററൽ സെന്ററിൽ ചേർന്ന കർഷകപ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനത്തിൽ ഇൻഫാം പാലാ കാർഷിക ജില്ലാ ഡയറക്ടർ ഫാ. ജോസ് തറപ്പേൽ അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇൻഫാം സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ മുഖ്യപ്രഭാഷണവും ഇൻഫാം കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യു മാന്പറന്പിൽ ആമുഖ പ്രഭാഷണവും നടത്തി. പുരയിടം-തോട്ടം പ്രശ്നത്തെക്കുറിച്ച് റ്റോമിച്ചൻ സ്കറിയ (കർഷകവേദി പാലാ), 18ന് നടക്കുന്ന കർഷക പ്രക്ഷോഭസംഗമത്തെക്കുറിച്ച് ജനറൽ കണ്വീനർ ജോജി വാളിപ്ലാക്കൽ എന്നിവർ വിഷയാവതരണം നടത്തി. കിസാൻ മിത്ര…
Read Moreകരുതൽ കുറഞ്ഞുപോയി..! ഓടുന്ന ജിപ്പിൽനിന്നു കുട്ടി വീണ സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുത്തു
മൂന്നാർ: രാജമലയിൽ ഓടുന്ന ജിപ്പിൽനിന്നു കുട്ടി തെറിച്ചുവീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കമ്പിളികണ്ടം സ്വദേശികളായ സതീഷ്- സത്യഭാമ ദമ്പതികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരുടെ ഒന്നരവയസുകാരി മകൾ വീഴ്ചയിൽ പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടിരുന്നു. സതീഷും സത്യഭാമയും ബന്ധുക്കളും രാവിലെ പഴനിയിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി പത്തോടെയാണ് കുട്ടി ജീപ്പിൽനിന്നു തെറിച്ചു റോഡിൽ വീണത്. രാജമല അഞ്ചാംമൈലിലെ വളവു തിരിയുന്നതിനിടെ ജീപ്പിന്റെ പിൻഭാഗത്ത് ഏറ്റവും പുറകിലായിരുന്ന അമ്മയുടെ കൈയിൽനിന്നു കുട്ടി തെറിച്ചുവീഴുകയായിരുന്നു. അമ്മയടക്കമുള്ളവർ നല്ല ഉറക്കത്തിലായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടുപോകുകയും ചെയ്തു. താഴെ വീണ കുട്ടി ടാർ റോഡിലൂടെ ഇരുട്ടത്തു മുട്ടിൽ നീന്തി നടന്നു. രാജമല ചെക്ക് പോസ്റ്റിൽ ഈ സമയത്തു രാത്രി ഡ്യൂട്ടിയിലായിരുന്ന വനപാലകർ സിസിടിവി ദൃശ്യത്തിൽ റോഡിലൂടെ എന്തോ…
Read Moreപൊതുജനമധ്യത്തിൽ പോലീസിന് ആക്ഷേപം; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി നഴ്സിംഗ് അസിസ്റ്റന്റിന് കാരണം കാണിക്കൽ നോട്ടീസ്
ഗാന്ധിനഗർ: പൊതുജനമധ്യത്തിൽ വച്ച് പോലീസിനെ ആക്ഷേപിച്ച് സംസാരിച്ച മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിന് ആശുപത്രി അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നല്കി. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി ഒ.പി.യിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റ് ശ്രീദേവിക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നൽകിയത്. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ പോലീസ് എയ്ഡ് പോസ്റ്റിൽ ജോലി ചെയ്യുന്ന പോലീസുകാരനെ പരസ്യമായി അപമാനിച്ചുവെന്നാണ് പരാതി. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഡോക്ടറെ കാണിക്കാൻ ഒപ്പം എത്തിയതായിരുന്നു എയ്ഡ് പോസ്റ്റിലെ പോലീസുകാരൻ. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റിനോട് ഡോക്ടറെ കാണുന്നതിനുള്ള അനുമതി തേടിയപ്പോഴാണ് ആക്ഷേപിച്ച് സംസാരിച്ചത്. സംഭവത്തെ തുടർന്ന് പോലീസുകാരൻ ആശുപത്രി സൂപ്രണ്ട്, ആർ എം ഒ എന്നിവർക്കും ഗാന്ധിനഗർ പോലീസിലും പരാതി നൽകി. സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുത്തു. സംഭവത്തെക്കുറിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.റ്റി കെ ജയകുമാർ അന്വേഷണം…
Read Moreഏറ്റുമാനൂരിൽ പോലീസിനു നേരേ പെട്രോൾ ബോംബെറിഞ്ഞ കേസ്; ഗുണ്ടാസംഘത്തിലെ നാലുപേർകൂടി പിടിയിൽ
ഏറ്റുമാനൂർ: പോലീസിനു നേരേ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിലും കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവറുടെ കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത് പണം തട്ടിയ കേസിലും പ്രതിപ്പ ട്ടികയിൽ ഉൾപ്പെട്ട ഗുണ്ടാ സംഘത്തിലെ നാല് പേർ കൂടി പിടിയിൽ. അതിരന്പുഴ കോട്ടമുറി പ്രിയദർശനി കോളനിയിൽ അന്പലത്തറ വീട്ടിൽ സുധി മിൻരാജ് (19), കൊച്ചുപുരയ്ക്കൽ ആൽബിൻ കെ. ബോബൻ (20) മടപ്പള്ളി ബിബിൻ ബെന്നി (20) പ്രായപൂർത്തിയാകാത്ത ആൾ എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് 12നു തിരുനൽവേലി ട്രെയിനിൽ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. ഇതേക്കുറിച്ച് ഏറ്റുമാനൂർ സിഐ എ.ജെ. തോമസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചേർത്തലയിൽ നിന്നും ഓട്ടം വിളിച്ച് ഏറ്റുമാനൂരിൽ എത്തിച്ചശേഷം കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത് പണം തട്ടിയതും ഇവർ തന്നെയായിരുന്നു. അക്രമത്തിൽ…
Read Moreഭീകരാക്രമണ മുന്നറിയിപ്പ്; കോട്ടയം ജില്ലയിലെങ്ങും കനത്ത ജാഗ്രത തുടരുന്നു; പരിശോധന കർശനമാക്കി
കോട്ടയം: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ മുന്നറിയിപ്പുണ്ടായ സാഹചര്യത്തിൽ ജില്ലയിൽ പോലീസ് കനത്ത ജാഗ്രതയിൽ. തിരക്കുള്ള സ്ഥലങ്ങളിൽ പോലീസ് തെരച്ചിൽ നടത്തി വരുന്നു. ജില്ലയിൽ മഫ്തിയിലും യൂണിഫോമിലും പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ടൗണുകളിലും ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ആളുകൾ കൂടുന്ന മറ്റു തിരക്കുള്ള സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തും. ഇന്നലെ രാത്രി തിരുനക്കര, നാഗന്പടം, കെഎസ്ആർടിസി സ്റ്റാൻഡുകളിൽ പോലീസ് പരിശോധന നടത്തി. ഈ സ്ഥലങ്ങൾ എപ്പോഴും നീരീക്ഷണത്തിലാണ്. ഗുജറാത്ത് തീരത്ത് തീവ്രവാദികൾ എത്തിയെന്ന് സംശയിക്കുന്ന ആളൊഴിഞ്ഞ ബോട്ട് കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലയിലും സംസ്ഥാന പോലീസ് മേധാവി ജാഗ്രതാ നിർദേശം നൽകിയത്. റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. കളക്ടറേറ്റിലും പ്രധാന ഓഫീസുകളിലും നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉത്രാട ദിനമായ ഇന്ന് ആളുകൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളിൽ മഫ്തിയിലും യൂണിഫോമിലും പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നൂറിലേറെ…
Read Moreപാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമം പഞ്ചായത്തുകളിലൂടെ; മാണി സി. കാപ്പൻ മലയോര മേഖലയിൽ; ടൗണുകളിലൂടെ ഹരിയുടെ രണ്ടാംഘട്ടം പര്യടനം
പാലാ: യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ പഞ്ചായത്തുതല പര്യടന പരിപാടികളും കോർണർ യോഗങ്ങളും ആരംഭിക്കുന്നു. പര്യടന പരിപാടിയുടെ അന്തിമരൂപം നിശ്ചയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ യുഡി എഫിന്റെ പ്രമുഖ നേതാക്കൾ വരും ദിവസങ്ങളിൽ മണ്ഡലത്തിൽ പ്രചാരണത്തിനെത്തും. ബൂത്തു കണ്വൻഷനുകൾ സമാപിച്ചതോടെ ഒന്നാം ഘട്ട ഭവന സന്ദർശന പരിപാടി ആരംഭിച്ചു. തിരുവോണത്തിനു മുന്പായി എല്ലാ ഭവനങ്ങളിലും യുഡിഎഫ് സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം. ജോസ് ടോം ഇന്നലെ അതിരാവിലെ തന്നെ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. 6.30ന് പാലാ ഇന്റർ നാഷണൽ ജിമ്മിലെത്തി വോട്ട് അഭ്യർഥിച്ചു. കരൂർ പഞ്ചായത്തിലെ ബോയസ്് ടൗണ്, കരുണാലയം, സ്നേഹാലയം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. അന്ത്യാളത്ത് എത്തി വ്യാപാരികളോട് വോട്ട് അഭ്യർഥിച്ച സ്ഥാനാർഥി ഉച്ചയ്ക്ക് പാലാ മരിയൻ മെഡിക്കൽ സെന്ററിൽ നടന്ന രക്തദാന ക്യാന്പിൽ ജോസ്…
Read Moreഎൻ.ഹരിയുടെ വിജയമുറപ്പിക്കാൻ എൻഡിഎ നേതാക്കൾ; പ്രചാരണം പരമാവധി വേഗത്തിലാക്കി ജോസ് ടോം
പാലാ: എൻഡിഎ സ്ഥാനാർഥി എൻ. ഹരിയും പ്രാർഥനയോടെയാണ് ഇന്നലെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. രാവിലെ കടപ്പാട്ടൂർ ക്ഷേത്രത്തിലെപ്രാർഥനയ്ക്കു ശേഷം ആരംഭിച്ച പ്രചാരണ പരിപാടി രാത്രി വൈകിയും രാമപുരത്ത് സമാപിച്ചു. മീനച്ചിൽ പഞ്ചായത്തിലെ ഭരതർ മഹാജനസഭയുടെയും എസ്എൻഡിപിയുടെയും വിശ്വകർമ്മ മഹാസഭയുടെയും ഓണാഘോഷങ്ങളിൽ പങ്കെടുത്തു. ഇടമറ്റം അമൃതാനന്ദമയി മഠം സന്ദർശിച്ച് അനുഗ്രഹം വാങ്ങി.നിർണായക സ്വാധീനമുള്ള ചില വ്യക്തികളെ കാണുകയും ചെയ്തു. കിഴപറയാർ പള്ളിയിലെത്തി വോട്ടഭ്യർഥന നടത്തിയ സ്ഥാനാർഥി ഉച്ചയോടെ മണ്ഡലത്തിലെ വിവാഹ, മരണ വീടുകൾ സന്ദർശിച്ചു വൈകുന്നേരം നാലിന് പാലാ എൻഡിഎ കണ്വൻഷനിൽ പങ്കെടുത്തു. കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവർക്കായി ഒട്ടേറെ പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പാക്കിയത്. അതിന്റെ പ്രതിഫലനമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഉന്നതവിജയം സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണം പരമാവധി വേഗത്തിലാക്കി ജോസ് ടോം പാലാ: യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം ഇന്നലെ…
Read Moreപാലാ ഉപതെരഞ്ഞെടുപ്പ്; മാണി സി കാപ്പന്റെ വിജയം ഉറപ്പിക്കാൻ കുടുംബയോഗങ്ങൾ സജീവമാക്കാൻ എൽഡിഎഫ്
പാലാ: പാലായുടെ മനസറിയാൻ ഇനി അധികം ദിവസമില്ല. മുന്നണി സ്ഥാനാർഥികൾ പ്രാർഥനയോടെയാണ് ഓരോ ദിവസവും പ്രചാരണത്തിനിറങ്ങുന്നത്. അവധി ദിവസമായിട്ടും മൂവരും ഇന്നലെ പാലായിലെ വിവിധ സ്ഥലങ്ങളിൽ സജീവമായിരുന്നു. സ്ഥാനാർഥികൾ ഇനി കുടുംബ യോഗങ്ങളിലാണ് ശ്രദ്ധ. ഇടതു മുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ ഇന്നലെ രാവിലെ ഇളംതോട്ടം പളളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് പ്രചാരണ പരിപാടിക്ക് തുടക്കമിട്ടത്. മുത്തോലി പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ നേരിൽ ചെന്ന് വോട്ടഭ്യർഥിച്ച സ്ഥാനാർഥി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലുമെത്തി. തുടർന്നു ഭരണങ്ങാനം വട്ടോളിയിൽ നടന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ കിക്കെടുത്ത് കാണികളെ കയ്യിലെടുത്തു. വൈകുന്നേരം പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടന്ന ബൂത്ത് കണ്വൻഷനുകളിലും കമ്മിറ്റിയോഗങ്ങളിലും പങ്കെടുത്തശേഷം രാത്രി വൈകിയാണ് പ്രചാരണ പ്രവർത്തനങ്ങൾ സമാപിച്ചത്. ബൂത്തു കണ്വൻഷൻനുകൾ പൂർത്തിയാകുന്നതോടെ അടുത്ത ദിവസം മുതൽ കുടുംബയോഗങ്ങൾക്ക് തുടക്കമാകും. തിരുവോണത്തിനു പിറ്റേന്നു മുതൽ…
Read Moreഇരുട്ടകലും ഇനി പ്രകാശ പൂരിതമാകും നാഗമ്പടം റെയിൽവേ മേൽപ്പാലം; ജോലികൾ അവസാനഘട്ടത്തിൽ
കോട്ടയം: താമസിയാതെ നാഗന്പടത്തെ ഇരുട്ടകലും. റെയിൽവേ മേൽപാലം പ്രകാശപൂരിതമാകും. ഇതോടെ യാത്രക്കാർക്ക് പേടിക്കാതെ നടക്കാം. പാലത്തിന്റെ ഇരു വശങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. നഗരസഭയുമായുള്ള കരാർ പ്രകാരം സ്വകാര്യ ഏജൻസിയാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. മീനച്ചിലാറിനു കുറുകെയുള്ള നാഗന്പടം പാലത്തിന്റെ ഇരുവശങ്ങളിലും ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നതും ഇതേ ഏജൻസിയാണ്. നാഗന്പടം പാലം ഗതാഗതത്തിനു തുറുന്നു കൊടുത്തപ്പോൾ മുതലുള്ള ആവശ്യമാണ് ഇവിടെ വഴിവിളക്കുകൾ സ്ഥാപിക്കണമെന്നുള്ളത്. ഇപ്പോൾ പാലത്തിനും സമീപത്തും കൂരിരുട്ടാണ്. പാലത്തിനു സമീപമാണ് എംസി റോഡിൽ വടക്കു ഭാഗത്തേക്കും പാലാ ഭാഗത്തേക്കും പേകുന്ന യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്. പാലത്തിന്റെ രണ്ടു വശങ്ങളിലുമായി 70 എൽഇഡി ബൾബുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കണക്ഷൻ ലഭിക്കുന്നതിന് പെരുമാറ്റ ചട്ടം തടസമായതിനാൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ വൈകും. ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്ന തൂണുകളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ ഉണ്ടായിരിക്കും. ലൈറ്റുകൾ പ്രകാശിക്കുന്നതോടെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്ന…
Read More