ആ​ന​പ്രേ​മി​ക​ളു​ടെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ക്കാ​തെ  ഇ​ക്കു​റി​യും തിരുനക്കര ശി​വ​ൻ; മദപ്പാടിനെ തുടർന്ന്  ആ​ർ​പ്പൂ​ക്ക​ര ശ്രീ​കൃ​ഷ്ണ​ സ്വാ​മി​ക്ഷേ​ത്ര​ത്തി​നു​ സമീപം ചികിത്‌സയിൽ

കോ​ട്ട​യം: തി​രു​ന​ക്ക​ര പ​ക​ൽ​പ്പൂ​രം ഇ​ന്ന് അ​ര​ങ്ങേ​റു​ന്പോ​ൾ ഇ​ക്കു​റി​യും ശി​വ​ൻ തി​ട​ന്പേ​റ്റി​ല്ല.വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​ന​പ്രേ​മി​ക​ളു​ടെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ക്കാ​തെ ശി​വ​നെ ആ​ർ​പ്പൂ​ക്ക​ര ശ്രീ​കൃ​ഷ്ണ​ സ്വാ​മി​ക്ഷേ​ത്ര​ത്തി​നു​ സ​മീ​പ​മു​ള്ള പു​ര​യി​ട​ത്തി​ൽ മ​ദ​പ്പാ​ടി​നെ​ത്തു​ട​ർ​ന്ന് ത​ള​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ശി​വ​നെ സ്നേ​ഹി​ക്കു​ന്ന​വ​ർ കാ​ണാ​നെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ക​ലെ​നി​ന്ന് ക​ണ്ടു​ മ​ട​ങ്ങു​ക​യാ​ണ്. മ​ദ​പ്പാ​ട് മൂ​ലം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തി​രു​ന​ക്ക​ര ശി​വ​നി​ല്ലാ​ത്ത​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് പൂ​ര​പ്രേ​മി​ക​ൾ. മ​ദ​പ്പാ​ടി​നെ തു​ട​ർ​ന്ന് കാ​ലി​നു​ണ്ടാ​യ വൃ​ണ​വും ക​രി​ഞ്ഞി​ട്ടി​ല്ല.ദേ​വ​സ്വ​ത്തി​ന്‍റെ സ്വ​ന്തം ആ​ന​യ്ക്ക് ഇ​ന്നു ന​ട​ക്കു​ന്ന പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​നു​മ​തി ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ തേ​വ​രു​ടെ തി​ട​ന്പേ​റ്റാ​നാ​കി​ല്ല. ആ​ർ​പ്പൂ​ക്ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ മൈ​താ​ന​ത്തി​ലെ മാ​വി​ൻ​ചു​വ​ട്ടി​ലാ​ണ് ശി​വ​ൻ. നാ​ല് വ​ർ​ഷ​മാ​യി പൂ​ര​സ​മ​യ​ത്താ​ണ് ശി​വ​ന് മ​ദ​പ്പാ​ട്. 2007ലാ​ണു പ​ക​ൽ​പ്പൂ​രം ആ​രം​ഭി​ച്ച​തെ​ങ്കി​ലും 2015ലാ​ണ് ആ​ദ്യ​മാ​യി തി​ട​ന്പേ​റ്റാ​നാ​യ​ത്. പി​ന്നീ​ട് പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി മ​ദ​പ്പാ​ടി​നു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ശി​വ​ന്‍റെ കാ​ലി​ലെ വൃ​ണം ഉ​ണ​ങ്ങി​യി​ട്ടി​ല്ല. ആ​ന​യു​ടെ കൗ​ണ്ട് കൃ​ത്യ​മാ​വ​ണം. തു​ട​ർ​ന്നു പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ൽ മാ​ത്ര​മേ ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കാ​ൻ ക​ഴി​യൂ. 9.25…

Read More

പതിനാറുകാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ; പെ​ണ്‍​കു​ട്ടി ഇ​പ്പോ​ൾ ആ​റു​മാ​സം ഗ​ർ​ഭി​ണി​

മ​റ​യൂ​ർ: പ​ത്തു​മാ​സം മു​ൻ​പ് 16-കാ​രി​യു​മാ​യി ക​ട​ന്ന യു​വാ​വി​നെ മ​റ​യൂ​ർ പോ​ലീ​സ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും പി​ടി​കൂ​ടി. കാ​ന്ത​ല്ലൂ​ർ മി​ഷ്യ​ൻ​വ​യ​ൽ സ്വ​ദേ​ശി രാ​ജ​ൻ (23) ആ​ണ് പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി ഇ​പ്പോ​ൾ ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ തി​രു​നെ​ൽ​വേ​ലി ക​രി​വാ​ളം വ​ണ്ടാ​ന​ല്ലൂ​രി​ൽ വാ​ട​ക​വീ​ട്ടി​ൽ ര​ണ്ടു​പേ​രും താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മേ​യ് ആ​റി​ന് പെ​ണ്‍​കു​ട്ടി​യെ മി​ഷ്യ​ൻ​വ​യ​ലി​ൽ​നി​ന്നും ക​ട​ത്തി​കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ ഫോ​ൺ ലൊക്കേഷൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നാ​ർ ഡി​വൈ​എ​സ്പി സു​നീ​ഷ് ബാ​ബു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​റ​യൂ​ർ സിഐ വി.​ആ​ർ. ജ​ഗ​ദീ​ഷ്, എ​സ്ഐ ജി. ​അ​ജ​യ​കു​മാ​ർ, എ​എ​സ്ഐ ടി.​പി. ജോ​ളി, ടി.​എം. അ​ബ്ബാ​സ്, ജോ​ളി ജോ​സ​ഫ്, ആ​ൻ​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

ബേ​ക്ക​ർ ജം​ഗ്ഷ​നി​ലെ യു ടേൺ ഇനി നാഗമ്പടത്ത് ; ഗ​താ​ഗ​ത പ​രി​ഷ്കര​ത്തി​നെ​തി​രേ പ​ണി​മു​ട​ക്കി  ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ 

കോ​ട്ട​യം: ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​ത് (യു ​ടേ​ണ്‍) നി​രോ​ധി​ച്ചു​കൊ​ണ്ട് പോ​ലീ​സ് ഇ​ന്ന​ലെ ഏ​ർ​പ്പെ​ടു​ത്തി​യ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ഇ​ന്നു രാ​വി​ലെ പ​ണി​മു​ട​ക്കി പ്ര​ക​ട​നം ന​ട​ത്തി. കു​മ​ര​കം റോ​ഡി​ലൂ​ടെ ബേ​ക്ക​ർ ജം​ഗ്ഷ​നി​ലേ​ക്ക് വ​രു​ന്ന സ്കൂ​ൾ ബ​സ്, ഓ​ട്ടോ, മ​റ്റ് ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ എം​സി റോ​ഡി​നു കു​റു​കെ ക​ട​ന്നു പോ​കാ​നു​ള്ള അ​നു​മ​തി​യാ​ണ് ഇ​ന്ന​ലെ മു​ത​ൽ നി​രോ​ധി​ച്ച​ത്. റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ട് റോ​ഡി​നു ന​ടു​വി​ൽ ബോ​ർ​ഡും സ്ഥാ​പി​ച്ചു. കു​മ​ര​കം റോ​ഡി​ൽ നി​ന്ന് ബേ​ക്ക​ർ സ്കൂ​ളി​ലേ​ക്കും മ​റ്റും പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​യും ഇ​നി നാ​ഗ​ന്പ​ട​ത്ത് ചെ​ന്ന് തി​രി​ഞ്ഞു വ​ര​ണം. ഇ​താ​ണ് പു​തി​യ പ​രി​ഷ്കാ​രം. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന രീ​തി​യി​ൽ റോ​ഡ് കു​റു​കെ ക​ട​ന്ന ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രേ ഇ​ന്ന​ലെ പെ​റ്റി​ക്കേ​സെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​ന്ന് പ​ണി​മു​ട​ക്കി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കും ബേ​ക്ക​ർ സ്കൂ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു​മാ​ണ് ഏ​റ്റ​വു​മ​ധി​കം ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന​ത്.…

Read More

ഇക്കാര്യത്തിൽ ഒരേ അഭിപ്രായം ‘ചൂട് കഠിനം തന്നെ’; കോട്ടയത്തെ  പ്ര​ചാര​ണ  സ​മ​യ​ത്തി​ന് മാറ്റം വരുത്തി സ്ഥാനാർഥികൾ

കോ​ട്ട​യം: ക​ഠി​ന​മാ​യ ചൂ​ട് മൂ​ലം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാര​ണ സ​മ​യ​ത്തി​ലും മാ​റ്റം വ​രു​ത്തി. വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി പ്ര​സ്താ​വ​ന​യും നോ​ട്ടീ​സും ന​ല്കു​ന്ന സ്ക്വാ​ഡു​ക​ൾ രാ​വി​ലെ ഏ​ഴി​ന് പ്ര​ചാ​ര​ണം ആ​രം​ഭി​ക്കും. ഒ​ൻ​പ​ത് മ​ണി​യോ​ടെ രാ​വി​ല​ത്തെ പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ക്കും. പി​ന്നീ​ട് നാ​ല​ര​യ്ക്കാ​ണ് പ്ര​ച​ാര​ണം ആ​രം​ഭി​ക്കു​ന്ന​ത്. പു​റ​ത്തി​റ​ങ്ങി വോ​ട്ട് ചോ​ദി​ക്കാ​നും നോ​ട്ടീ​സ് ന​ല്കാ​നും നി​യോ​ഗി​ക്ക​പ്പെ​ട്ട സ്ക്വാ​ഡു​ക​ൾ രാ​വി​ലെ 11നും ​നാ​ലി​നും മ​ധ്യേ ഇ​റ​ങ്ങ​രു​തെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ എ​ല്ലാ ബൂ​ത്ത് ക​മ്മി​റ്റി​ക​ൾ​ക്കും നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. കോ​ട്ട​യം അ​ട​ക്കം ചി​ല ജി​ല്ല​ക​ളി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് കൂ​ടു​ത​ലാ​ണെ​ന്ന വി​വ​രം പു​റ​ത്തു വ​ന്ന​തോ​ടെ മി​ക്ക​യി​ട​ത്തും രാ​വി​ല​ത്തെ പ്ര​ചാര​ണം ഒ​ൻ​പ​ത് മ​ണി​യോ​ടെ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. പി​ന്നീ​ട് വൈ​കു​ന്നേ​രം നാ​ലു മ​ണി​ക്കാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഇ​തേ രീ​തി​യി​ൽ പ​ക​ൽ സ​മ​യ​ത്തെ പ്ര​ചാ​ര​ണ പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം: ഇ​ന്ന​ല​ത്തെ പ​ക​ൽ​ചൂ​ട് ജി​ല്ല​യി​ൽ 36.5 ഡി​ഗ്രി. കോ​ണ്‍​ക്രീ​റ്റും ടാ​റിം​ഗും കൂ​ടു​ത​ലു​ള്ള…

Read More

 ഇരുപത്തിരണ്ട് ഗജവീരൻമാർ അണിനിരക്കുന്ന  തി​രു​ന​ക്ക​രപ്പൂ​രം നാളെ;  എ​ല്ലാ ഒ​രു​ക്കങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ

കോ​ട്ട​യം: നാ​ളെ ന​ട​ക്കു​ന്ന തി​രു​ന​ക്ക​രപ്പൂര​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​രു​ന​ക്ക​ര പൂ​രം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും. തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റേ​തു പോ​ലെ ആ​ചാ​ര വി​ശേ​ഷ​ങ്ങ​ളോ​ടെ​യാ​ണു തി​രു​ന​ക്ക​ര പൂ​ര​വും. മ​ധ്യ​തി​രു​വി​താം​കൂ​ർ ഒ​ന്ന​ട​ങ്കം പ​ങ്കെ​ടു​ക്കു​ന്ന തി​രു​ന​ക്ക​ര പൂ​രം തു​ട​ങ്ങി​യി​ട്ട് ഇ​ത്ത​വ​ണ 13 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. രാ​വി​ലെ മു​ത​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്നും ചെ​റു​പൂ​ര​ങ്ങ​ൾ എ​ത്തി തു​ട​ങ്ങും. കാ​രാ​പ്പു​ഴ അ​ന്പ​ല​ക്ക​ട​വ് ദേ​വി​ക്ഷേ​ത്രം, തി​രു​ന​ക്ക​ര ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, പു​തി​യ തൃ​ക്കോ​വി​ൽ മ​ഹാ​വി​ഷ്ണ ക്ഷേ​ത്രം, കോ​ടി​മ​ത പ​ള്ളി​പ്പു​റ​ത്ത് കാ​വ്, മു​ട്ട​ന്പ​ലം കൊ​പ്ര​ത്ത് ദു​ർ​ഗ ദേ​വി ക്ഷേ​ത്രം, പാ​റ​പ്പാ​ടം ദേ​വി ക്ഷേ​ത്രം, നാ​ഗ​ന്പ​ടം മ​ഹാ​ദേ​വ ക്ഷേ​ത്രം, ത​ളി​ക്കോ​ട്ട മ​ഹാ​ദേ​വ ക്ഷേ​ത്രം, പു​ത്ത​ന​ങ്ങാ​ടി ദേ​വീ​ക്ഷേ​ത്രം, എ​രു​ത്തി​ക്ക​ൽ ദേ​വി​ക്ഷേ​ത്രം, മ​ള്ളൂ​ർ കു​ള​ര മ​ഹാ​ദേ​വ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണു ചെ​റു​പൂ​ര​ങ്ങ​ളെ​ത്തു​ന്ന​ത്. ചെ​റു​പൂ​ര​ങ്ങ​ളെ​ത്തി ക​ഴി​ഞ്ഞാ​ൽ പൂ​രം സ​മാ​രം​ഭ​മാ​യി ത​ന്ത്രി​മു​ഖ്യ​ൻ താ​ഴ്മ​ണ്‍​മ​ഠം ബ്ര​ഹ്മ​ശ്രീ ക​ണ്ഠ​ര​ര് മോ​ഹ​ന​ന​ര് ഭ​ദ്ര​ദീ​പം…

Read More

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിലെ സെൻട്രൽ ലാബ് പണിമുടക്കി; അടിയന്തിരമായി കിട്ടേണ്ട റിസൾട്ട് പോലും നൽകാനായില്ല;  ബുദ്ധിമുട്ടിലായി രോഗികൾ

ഗാ​ന്ധി​ന​ഗ​ർ: മെ​ഷീ​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സെ​ൻ​ട്ര​ൽ ലാ​ബി​ൽ ര​ക്ത പ​രി​ശോ​ധ​ന മു​ട​ങ്ങി. പൊ​ടി​പാ​റ കെ​ട്ടി​ട​ത്തി​ലാ​ണ് സെന്‌​ട്ര​ൽ ലാ​ബ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ന​ൽ​കേ​ണ്ട വി​വി​ധ ര​ക്ത പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​തി​രുന്ന​തി​നെ തു​ട​ർ​ന്ന് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി. പ​രി​ശോ​ധ​നാ ഫ​ലം വാ​ങ്ങു​വാ​ൻ എ​ത്തി​യ​വ​രോ​ട് നാ​ളെ വ​രാ​ൻ പ​റ​ഞ്ഞ് മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. എ​ന്താ​ണ് കാ​ര​ണ​മെ​ന്ന് വി​ശ​ദീ​ക​രി​ക്കു​വാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് സ​ന്ധ്യ​യോ​ടു കൂ​ടി ചി​ല രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രെ​ത്തി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് മെ​ഷീ​ൻ ത​ക​രാ​റി​ൽ ആ​ണെ​ന്നും സാം​പി​ളു​ക​ൾ മു​ഴു​വ​ൻ മെ​ഷീ​നു​ള്ളി​ൽ ത​ന്നെ​യി​രി​ക്കു​ക​യാ​ണെ​ന്നും സാം​പിൾ പോ​ലും പു​റ​ത്തെ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​ത്. ഇ​ന്ന് ത​ക​രാ​ർ പ​രി​ഹ​രി​ച്ച് പ്ര​വ​ർ​ത്ത​നം ശ​രി​യാ​കു​മെ​ന്നും പ​രി​ശോ​ധ​നാ ഫ​ലം യ​ഥാ​സ​മ​യം ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

പ്ര​കൃ​തി വി​രു​ദ്ധ ന​ട​പ​ടി: റി​മാ​ൻ​ഡി​ലാ​യ എ​സ്ഐ​യെ  സ​സ്പെ​ൻ​ഡ് ചെ​യ്തു

കോ​ട്ട​യം: പ​തി​നെ​ട്ടു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത എ​ആ​ർ ക്യാ​ന്പി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജു​ദീ​നെ (52) അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഹ​രി​ശ​ങ്ക​ർ ആ​ണ് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സാ​ണ് എ​സ്ഐ​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ച്ഛ​ന്‍റെ സു​ഹൃ​ത്താ​ണെ​ന്നു പ​റ​ഞ്ഞ് പ​തി​നെ​ട്ടു​കാ​ര​നെ നാ​ഗ​ന്പ​ട​ത്തു നി​ന്ന് വി​ളി​ച്ചു​കൊ​ണ്ടു​പോ​യി താ​മ​സസ്ഥ​ല​ത്തു വ​ച്ച് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

Read More

അനാവശ്യമായി പണം ഈടാക്കൽ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ബിഎസ്എൻഎൽ

കോ​​​​ട്ട​​​​യം: 3ജി, 4​​​​ജി നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്കു​​​​ക​​​​ൾ മാ​​​​റി​​​​മാ​​​​റി വ​​​​രു​​​​ന്പോ​​​​ഴു​​​​ണ്ടാ​​​​കു​​​​ന്ന ഡാ​​​​റ്റ ക​​​​ൺ​​​​വേ​​​​ർ​​​​ഷ​​​​ൻ മൂ​​​​ല​​​​മാ​​​​ണ് ചെ​​​​റി​​​​യ തോ​​​​തി​​​​ൽ തു​​​​ക ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ. എ​​​​ല്ലാ ടെ​​​​ലി​​​​കോം സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ളും 4ജി ​​​​നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്ക് ന​​​​ല്കു​​​​ന്ന​​​​ത് ഡാ​​​​റ്റ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നു മാ​​​​ത്ര​​​​മാ​​​​ണ്. ഈ ​​​​നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്കി​​​​ൽ കോ​​​​ളിം​​​​ഗ് ന​​​​ട​​​​ക്കി​​​​ല്ല. അ​​​തി​​​നാ​​​ൽ 2ജി, 3​​​​ജി നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്കു​​​​ക​​​​ളാ​​​​ണ് കോ​​​ളിം​​​ഗി​​​നാ​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ 4ജി/3​​​​ജി/2​​​​ജി ക​​​​ൺ​​​​വേ​​​​ർ​​​​ഷ​​​​ന്‍റെ സി​​​​ഗ്ന​​​​ലിം​​​​ഗി​​​​നു​​​​ള്ള ഒ​​​​ഥ​​​​ന്‍റി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് ചെ​​​​റി​​​​യ തോ​​​​തി​​​​ലു​​​​ള്ള ഡാ​​​​റ്റ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. ഡാ​​​​റ്റാ പാ​​​​യ്ക്കു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഇ​​​​ത് സൗ​​​​ജ​​​​ന്യ​​​​മാ​​​​കു​​​​ന്പോ​​​​ൾ പാ​​​​യ്ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ത്ത​​​​വ​​​​രി​​​​ൽ​​​​നി​​​​ന്ന് ചെ​​​​റി​​​​യ തോ​​​​തി​​​​ൽ തു​​​​ക വ​​​​ലി​​​​ക്കു​​​​മെ​​​​ന്നും ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ അ​​​​റി​​​​യി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ 4ജി ​​​​സേ​​​​വ​​​​നം വ്യാ​​​​പ​​​​ക​​​​മാ​​​​ക്കി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സി​​​​ഗ്ന​​​​ലിം​​​​ഗി​​​​ന് ഈ​​​​ടാ​​​​ക്കു​​​​ന്ന ചെ​​​​റി​​​​യ ഡാ​​​​റ്റ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു മു​​​​ന്നി​​​​ൽ​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്. വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ അ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും ദീ​​​​പി​​​​ക ഇ​​​​ന്ന​​​​ലെ ന​​​​ല്കി​​​​യ വാ​​​​ർ​​​​ത്ത​​​​യോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ച്ച് ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ വ​​​​ക്താ​​​​വ് അ​​​റി​​​യി​​​ച്ചു.

Read More

രാത്രി ഒൻപതിന് വീട്ടിലെത്തുമെന്ന് അറിച്ച മകനെ ആശുപത്രിയിൽ കണ്ടത് ചേതനയറ്റ നിലയിൽ… കറുകച്ചാലിൽ അപകടത്തിൽ  മരിച്ച നിഥിന്‍റെ മാതാപിതാക്കളുടെ കരച്ചിൽ ആശുപത്രിയെയാകെ കണ്ണീരിലാഴ്ത്തി

ഗാ​ന്ധി​ന​ഗ​ർ: മ​ക്ക​ളെ കാ​ത്തി​രു​ന്ന മാ​താ​പി​താ​ക്ക​ൾ കേ​ട്ട​ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചു​വെ​ന്ന വി​വ​രം. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ പി​താ​വി​ന്‍റെ ക​ര​ച്ചി​ൽ അ​ടു​ത്ത നി​ന്ന​വ​രു​ടെ​യും ക​ണ്ണി​ൽ ഈ​റ​ന​ണി​യി​ച്ചു. മ​രി​ച്ച മ​റ്റൊ​രു യു​വാ​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​കൂ​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​തോ​ടെ കൂ​ട്ട​ക്ക​ര​ച്ചി​ലാ​യി. ഇ​ന്ന​ലെ അ​ർ​ധ രാ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗം റെ​ഡ് സോ​ണി​ലാ​യി​രു​ന്നു സം​ഭ​വം. ക​റു​ക​ച്ചാ​ൽ ദൈ​വം​പ​ടി​യി​ൽ ബൈ​ക്കും സ്കൂ​ട്ട​റും ഓ​ട്ടോ​റി​ക്ഷ​യും കൂട്ടിയിടിച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ ക​റു​ക​ച്ചാ​ൽ പൂ​വ​ത്തും​മൂ​ട്ടി​ൽ താ​ന്നി​ക്ക​ൽ മ​ധു​വി​ന്‍റെ മൂ​ത്ത​മ​ക​ൻ നി​ഥി​ൻ (23) മ​രി​ക്കു​ക​യും, ഇ​ള​യ മ​ക​ൻ ജി​തി​ൻ (18) പ​രി​ക്കേ​ൽ​ക്കു​ക​യും​ചെ​യ്തു. മ​ക്ക​ൾ ര​ണ്ടു പേ​രും രാ​ത്രി ഒ​ൻ​പ​തി​ന് വീ​ട്ടി​ലെ​ത്തു​മെ​ന്ന് മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു. സ​മ​യം ക​ഴി​ഞ്ഞി​ട്ടും മ​ക്ക​ളെ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മൊ​ബൈ​ൽ ഫോ​ണി​ലേ​യ്ക്ക് വി​ളി​ച്ചെ​ങ്കി​ലും ഫോ​ണ്‍ എ​ടു​ത്തി​ല്ല. ഇ​തി​നി​ട​യി​ൽ അ​പ​ക​ട വി​വ​രം ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ൾ അ​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ​ത്തി മ​ര​ണം ഉ​റ​പ്പാ​യ ശേ​ഷം നി​ഥി​ന്‍റെ ര​ക്ഷി​താ​ക്ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രി​ന്നു. അ​ർ​ധ​രാ​ത്രി​യോ​ടെ അ​ത്യാ​ഹി​ത…

Read More

ക​റു​ക​ച്ചാ​ലി​ലെ റോ​ഡു​ക​ൾ വീണ്ടും കു​രു​തി​ക്ക​ള​മാ​കു​ന്നു; ഇന്നലെ അപകടത്തിൽ പൊലിഞ്ഞത് രണ്ടു യുവാക്കളുടെ ജീവൻ

ക​റു​ക​ച്ചാ​ൽ: ക​റു​ക​ച്ചാ​ലി​ലെ റോ​ഡു​ക​ൾ വീ​ണ്ടും കു​രു​തി​ക്ക​ള​മാ​കു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യി. ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ര​ണ്ട് പേ​ർ മ​രി​ച്ച​ത്. നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ക​റു​ക​ച്ചാ​ൽ ദൈ​വം​പ​ടി വി​ത്തി​രി​കു​ന്നേ​ൽ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ ധ​ന​രാ​ജ് (25), പ​രു​ത്തി​മൂ​ട് താ​ന്നി​ക്ക​ൽ മ​ധു​വി​ന്‍റെ മ​ക​ൻ നി​ഥി​ൻ (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ഥി​ന്‍റെ സ​ഹോ​ദ​ര​ൻ ജി​തി​നെ (18) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ ചേ​റ്റു​ത​ട​ത്തി​ൽ സി.​പി. അ​ജ​യ​ൻ (41), മാ​മു​ണ്ട കി​ഴ​ക്കേ​പ്പ​റ​ന്പി​ൽ കെ.​ആ​ർ. വി​ജ​യ​ൻ (60), മാ​മു​ണ്ട പ​ടി​ക്കാ​ക്കു​ളം ഷാ​ർ​ളി (46) എ​ന്നി​വ​രെ ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 9.30നു ​ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ർ റോ​ഡി​ൽ എ​ൻ​എ​സ്എ​സ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു നി​ന്നും ക​റു​ക​ച്ചാ​ലി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ…

Read More