ജില്ലയിൽ ചൂട് കനക്കുന്നു;  ഏറ്റുമാനൂരിൽ രണ്ടുപേർക്ക് സൂര്യാഘാതമേറ്റു;  വീട് നിർമാണത്തിലേർപ്പെട്ടവർക്കാണ് പൊള്ളലേറ്റത്

ഏ​റ്റൂ​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ൽ പു​റം ജോ​ലി​ക​ളി​ലേ​ർ​പ്പെ​ട്ടി​രു​ന്ന ര​ണ്ടുപേ​ർ​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. ഏ​റ്റു​മാ​നൂ​ർ പ​ട്ടി​ത്താ​നം പ​ഴ​മ​യി​ൽ ത​ങ്ക​ച്ച​ൻ (50), കു​റു​മു​ള്ളൂ​ർ സ്വ​ദേ​ശി സ​ജി എ​ന്നി​വ​ർക്ക് മേ​ൽ​ക്കൂ​ര നി​ർ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സൂ​ര്യ​ഘാ​ത​മേ​റ്റ​ത്. മരപ്പണിക്കാരാണ്. ത​ങ്ക​ച്ച​ന്‍റെ പു​റ​ത്തും സ​ജി​യു​ടെ ക​യ്യി​ലു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. മേ​ൽ​ക്കൂ​ര​യി​ലി​രു​ന്ന ത​ങ്ക​ച്ച​ന് പു​റ​ത്തു പൊ​ള്ള​ലേ​റ്റ​തു​പോ​ലെ തോ​ന്നി​യെ​ങ്കി​ലും കാ​ര്യ​മാ​ക്കി​യി​ല്ല. കു​റ​ച്ചു സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ ചൊ​റി​ച്ചി​ലും ചെ​റി​യ അ​സ്വ​സ്ഥ​ത​ക​ളും ഉ​ണ്ടാ​യ​താ​യി ത​ങ്ക​ച്ച​ൻ പ​റ​യു​ന്നു. ത​ങ്ക​ച്ച​ൻ പ​ണി​ക്കു ശേ​ഷം വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​റ​ത്ത് തോ​ളെ​ല്ലി​നോ​ട് ചേ​ർ​ന്ന് വ​ട്ട​ത്തി​ൽ ക​രി​വാ​ളി​ച്ച പാ​ട് ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​ത്. തു​ട​ർ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യി. തങ്കച്ചന്‍റെ സ​ഹാ​യി ര​ഞ്ജി​ത്തി​ന്‍റെ കയ്യി​ലും സൂ​ര്യാ​ഘാ​ത​മേ​റ്റ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ക​രി​വാ​ളി​പ്പു​ണ്ട്. പക്ഷേ ഇത് സ്ഥിരീകരിച്ചിട്ടില്ല.

Read More

എൽ നിനോ വരുന്നു, രാജ്യത്ത് മഴ കുറഞ്ഞേക്കും; എന്താണ് എൽ നിനോ; അമേരിക്കാൻ കാവാലസ്ഥ ഏജൻസികൾ പറ‍യുന്നതിങ്ങനെ…

കോ​ട്ട​യം: ഈ ​വ​ർ​ഷം എ​ൽ ​നി​നോ പ്ര​തി​ഭാ​സം ശ​ക്ത​മാ​കും; അ​ത് ഇ​ന്ത്യ​യി​ലെ കാ​ല​വ​ർ​ഷ മ​ഴ​യെ ബാ​ധി​ക്കും.അ​മേ​രി​ക്ക​ൻ കാ​ലാ​സ്ഥാ ഏ​ജ​ൻ​സി​ക​ളും ഇ​ന്ത്യ​യി​ലെ സ്വ​കാ​ര്യ കാ​ലാ​വ​സ്ഥാ ഏ​ജ​ൻ​സി സ്കൈ​മെ​റ്റും ഇ​തു സ്ഥി​രീ​ക​രി​ച്ചു. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ ഭൂ​മ​ധ്യ​രേ​ഖ​യോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്ത് സ​മു​ദ്ര​ജ​ല​ത്തി​ന്‍റെ ഊ​ഷ്മാ​വ് പ​തി​വി​ലും കൂ​ടു​ത​ലാ​കു​ന്ന പ്ര​വ​ണ​ത​യാ​ണ് എ​ൽ​ നി​നോ പ്ര​തി​ഭാ​സം. ക്രി​സ്മ​സ് കാ​ല​ത്ത് തു​ട​ങ്ങു​ന്ന​തി​നാ​ൽ ഉ​ണ്ണി​യേ​ശു​വി​നെ സ്മ​രി​ച്ചു​കൊ​ണ്ടാ​ണ് ഉ​ണ്ണി എ​ന്ന​ർ​ഥം​വ​രു​ന്ന എ​ൽ​ നി​നോ പ്ര​യോ​ഗി​ക്കു​ന്ന​ത്. എ​ൽ ​നി​നോ സാ​മാ​ന്യം ശ​ക്ത​മാ​യാ​ൽ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള ഉ​ഷ്ണ​മേ​ഖ​ലാ രാ​ജ്യ​ങ്ങ​ളി​ൽ മ​ഴ കു​റ​യു​ക​യും വ​ര​ൾ​ച്ച കൂ​ടു​ക​യും ചെ​യ്യും എ​ന്ന​താ​ണ് അ​നു​ഭ​വം. എ​ന്നാ​ൽ, എ​ല്ലാ എ​ൽ​ നി​നോ വ​ർ​ഷ​ങ്ങ​ളി​ലും കാ​ല​വ​ർ​ഷ മ​ഴ കു​റ​യ​ണ​മെ​ന്നി​ല്ല. എ​ൽ​ നി​നോ ശ​ക്ത​മാ​കാ​ൻ 80 ശ​ത​മാ​നം സാ​ധ്യ​ത​യാ​ണു വി​വി​ധ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്ന​ത്. എ​ൽ ​നി​നോ ഇ​പ്പോ​ൾ രൂ​പ​പ്പെ​ട്ടു​വ​രു​ന്ന​തേ​യു​ള്ളൂ. കാ​ല​വ​ർ​ഷ​ത്തി​നു തൊ​ട്ട​ടു​ത്ത് എ​ൽ ​നി​നോ രൂ​പ​പ്പെ​ട്ടു​വ​രു​ന്ന വ​ർ​ഷ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷ​മ​ഴ ഗ​ണ്യ​മാ​യി കു​റ​യു​ന്ന​താ​ണ് അ​നു​ഭ​വം.…

Read More

ക​ഞ്ചാ​വ് മാ​ഫി​യ ത​ല​വ​ൻ ശി​ങ്ക​രാ​ജൻ കോട്ടയത്ത് പിടിയിൽ;  മൊ​ബൈ​ലിലെ ഫോൺ നമ്പറുക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി പോലീസ്

കോ​ട്ട​യം: കോ​ട്ട​യ​ത്ത് പി​ടി​യി​ലാ​യ ക​ഞ്ചാ​വ് മാ​ഫി​യ ത​ല​വ​ൻ ക​ന്പം ഉ​ത്ത​മ​പു​രം ശി​ങ്ക​രാ​ജി​ന്‍റെ (പാ​ണ്ഡ്യ​ൻ-63) മൊ​ബൈ​ൽ ഫോ​ണി​ലെ ന​ന്പ​രു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​യാ​ൾ ക​ഞ്ചാ​വ് കൊ​ടു​ക്കു​ന്ന​വ​രു​ടെ ഫോ​ണ്‍ ന​ന്പ​റുക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ കോ​ട്ട​യ​ത്തെ പ്ര​മു​ഖ ക​ഞ്ചാ​വ് വി​ൽപ്പ​ന​ക്കാ​രു​ടെ ന​ന്പ​ർ ഉ​ൾ​പ്പെ​ടെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. കോ​ട്ട​യം ആ​ന്‍റി ഗു​ണ്ടാ സ്ക്വാ​ഡും ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് ശി​ങ്ക​രാ​ജി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ര​ണ്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പോ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ചു ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ച ശി​ങ്ക​രാ​ജി​നെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂടെ​യാ​ണു പോ​ലീ​സ് കീ​ഴ​ട​ക്കി​യ​ത്. ഇ​തി​നി​ട​യി​ലാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടുപേ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്. ജി​ല്ല​യി​ലു​ള്ള ഇ​യാ​ളു​ടെ അ​ടു​ത്ത അ​നു​യാ​യി​ക്ക് ക​ഞ്ചാ​വ് ന​ൽ​കാ​ൻ ശി​ങ്ക​രാ​ജ് നേ​രി​ട്ട് എ​ത്തു​മെ​ന്ന് പോ​ലീ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ക​ന്പ​ത്തു നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക്…

Read More

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റുടെ സ​ത്യ​സ​ന്ധ​ത​യി​ൽ  ഏ​ഴാം ക്ലാ​സു​കാ​രിക്കു തി​രി​ച്ചു കി​ട്ടി​യ​ത്  ഒ​രു പ​വ​ന്‍റെ സ്വ​ർ​ണ ചെ​യി​ൻ

ക​ടു​ത്തു​രു​ത്തി: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ഭാ​സി​യു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ ആ​ന്പ​ല്ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സു​കാ​രി ല​ക്ഷ്മി​ക്ക് തി​രി​ച്ചു കി​ട്ടി​യ​ത് ഒ​രു പ​വ​ന്‍റെ സ്വ​ർ​ണ ചെ​യി​ൻ. ക​ഴി​ഞ്ഞ 21 ന് ​പു​ല​ർ​ച്ചെ അ​ര​യ​ൻ​കാ​വി​ൽ​നി​ന്നും പൂ​രം ക​ഴി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ട​ങ്ങു​ന്പോ​ഴാ​ണ് കീ​ച്ചേ​രി കാ​ലാ​യി​ൽ മ​നോ​ജി​ന്‍റെ മ​ക​ൾ ല​ക്ഷ്മി​യു​ടെ സ്വ​ർ​ണ​ചെ​യി​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ബ്ര​ഹ്മ​മം​ഗ​ലം സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന ഏ​നാ​ദി ത​ച്ചാ​ട്ടു​ത​റ​യി​ൽ ഭാ​സി​യു​ടെ വ​ണ്ടി​യി​ലാ​യി​രു​ന്നു ല​ക്ഷ്മി​യും മു​ത്ത​ശ്ശി​യും മ​റ്റ് ബ​ന്ധു​ക്ക​ളും യാ​ത്ര ചെ​യ്ത​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ​ഴി​യി​ലോ വ​ണ്ടി​യി​ലോ ആ​ഭ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല. വീ​ട്ടു​കാ​രു​ടെ ഫോ​ണ്‍ ന​ന്പ​ർ വാ​ങ്ങി​യ ഭാ​സി ആ​ഭ​ര​ണം കി​ട്ടി​യാ​ൽ അ​റി​യി​ക്കാം എ​ന്നു​പ​റ​ഞ്ഞു മ​ട​ങ്ങി. വാ​ങ്ങി പു​തു​മ മാ​റാ​ത്ത ചെ​യി​ൻ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ക​രു​തി​യി​രി​ക്കു​ന്പോ​ഴാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഭാ​സി​യു​ടെ വി​ളി​യെ​ത്തി​യ​ത്. വ​ണ്ടി ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ സീ​റ്റി​ന്‍റെ താ​ഴെ കൊ​ളു​ത്തി​ൽ കു​രു​ങ്ങി കി​ട​ന്ന ചെ​യി​ൻ കി​ട്ടി​യെ​ന്നാ​യി​രു​ന്നു ഭാ​സി ഫോ​ണി​ലൂ​ടെ അ​റി​യി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ ല​ക്ഷ്മി​യു​ടെ വീ​ട്ടി​ലെ​ത്തി…

Read More

24 മ​ണി​ക്കൂ​റും തി​ര​ക്കോ​ടു തി​ര​ക്ക്; തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ചാ​ൽ വോ​ട്ടെ​ണ്ണി പെ​ട്ടി പൂ​ട്ടു​ന്ന​തു​വ​രെ ഇ​വ​ർ​ക്ക് ഉ​റ​ക്ക​മി​ല്ല; ഇ​ല​ക്ഷ​ൻ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാരുടെ തിരക്കിങ്ങനെയൊക്കെ….

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞാ​ൽ​പ്പി​ന്നെ സ്ഥാ​നാ​ർ​ഥി​യേ​ക്കാ​ളും പാ​ർ​ട്ടി അ​ണി​ക​ളെ​ക്കാ​ളും തി​ര​ക്കു​ള്ള ഒ​രു കൂ​ട്ട​രു​ണ്ട്. ജി​ല്ലാ ഇ​ല​ക്ഷ​ൻ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ . തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ചാ​ൽ വോ​ട്ടെ​ണ്ണി പെ​ട്ടി പൂ​ട്ടു​ന്ന​തു​വ​രെ ഇ​വ​ർ​ക്ക് ഉ​റ​ക്ക​മി​ല്ല. 24 മ​ണി​ക്കൂ​റും തി​ര​ക്കോ​ടു തി​ര​ക്ക്. കോട്ടയം ജി​ല്ലാ ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​റാ​യ ക​ള​ക്ട​ർ പി.​കെ.​സു​ധീ​ർ​ബാ​ബു​വി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു സം​ബ​ന്ധി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എം.​വി.​സു​രേ​ഷ്കു​മാ​ർ, സൂ​പ്ര​ണ്ടി​ന്‍റെ ചാ​ർ​ജ് വ​ഹി​ക്കു​ന്ന ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ജി.​പ്ര​കാ​ശ്, ജി​ല്ലാ ഇ​ല​ക്ഷ​ൻ ക്ലാ​ർ​ക്ക് ബി​റ്റു​തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​തി​നെ​ട്ടം​ഗ ജീ​വ​ന​ക്കാ​രാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​വ​രൊ​ക്കെ വീ​ട്ടി​ൽ പോ​കു​ന്ന​ത് രാ​ത്രി വൈ​കി​യും പാ​തി​രാ​യ്ക്കു​മാ​ണ്. നാ​മ നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണം മു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വ് വ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ജി​ല്ലാ ഇ​ല​ക്ഷ​ൻ ഓ​ഫീ​സാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ലാ ക​ള​ക്ട​റെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി 17 നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ…

Read More

 വ​യോ​ധി​ക​യെ വീ​ടി​നു സ​മീ​പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതിങ്ങനെ…

കാ​ണ​ക്കാ​രി: വ​യോ​ധി​ക​യെ വീ​ടി​നു സ​മീ​പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ര​ണം സം​ഭ​വി​ച്ച​ത് തീ​പൊ​ള്ള​ലേ​റ്റാ​ണെ​ന്ന് പോ​സ്റ്റ്്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ എ​ങ്ങ​നെ​യാ​ണ് ശ​രീര​ത്തി​ൽ തീ ​പി​ടി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. ആ​രെ​ങ്കി​ലും തീ ​വ​ച്ച​താ​ണോ അ​തോ സ്വ​യം ചെ​യ്ത​താ​ണോ എ​ന്നാ​ണ് അ​റി​യേ​ണ്ട​ത്. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലേ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത കൈ​വ​രി​ക​യു​ള്ളൂവെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ര​ണം ന​ട​ന്ന​ത് എ​പ്പോ​ഴാ​ണെ​ന്ന് കൃ​ത്യ​മ​ാ​യി പോ​സ്റ്റ്മോ​ർ​ട്ടം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മ​ല്ല. 24 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു മാ​ത്ര​മാ​ണ് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ഡോ​ക്ട​ർ ഇ​പ്പോ​ൾ പോ​ലി​സി​നെ അ​റി​യി​ച്ചി​ട്ടു​ള്ളൂ. കൃ​ത്യ​മാ​യ സ​മ​യം വി​ശ​ദ​മാ​യ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലേ അ​റി​യാ​ൻ ക​ഴി​യൂ. അ​മ്മ​യും മ​ക​നും ത​നി​ച്ചു താ​മ​സി​ക്കു​ന്ന വീ​ട്ടു​മു​റ്റ​ത്തെ വാ​ഴ​ത്തോ​പ്പി​ലാ​ണ് കാ​ണ​ക്കാ​രി ആ​ശുപ​ത്രി​പ്പ​ടി പ​ട്ടി​ത്താ​നം വി​ക്‌‌ടർ​ ജോ​ർ​ജ് റോ​ഡി​ൽ പ​രേ​ത​നാ​യ വാ​ഴ​ക്കാ​ലാ​യി​ൽ ജോ​സ​ഫി(​പാ​പ്പ​ച്ച​ൻ)​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ(85)​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​ തു​ട​ർ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ക​ൻ…

Read More

തെ​ര​ഞ്ഞെ​ടു​പ്പാ​യാ​ൽ പ്രചാരണം കൊഴുപ്പിക്കാൻ പാ​ര​ഡി വേ​ണം; പാ​ട്ടു​ക​ളു​മാ​യി  ന​ജീ​ബും ക​രീ​മും ത​യാ​ർ

തൊ​ടു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പാ​യാ​ൽ വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ന​ജീ​ബി​നും ക​രീ​മി​നും തി​ര​ക്കോ​ട് തി​ര​ക്കാ​ണ്. വി​വി​ധ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാര​ണം കൊ​ഴു​പ്പി​ക്കാ​നു​ള്ള പാ​ര​ഡി​പ്പാ​ട്ടു​ക​ൾ ഇ​വ​രി​ൽ നി​ന്നാ​ണ് പ​ല മ​ണ്ഡ​ല​ത്തി​ലെ​യും വോ​ട്ട​ർ​മാ​ർ ഈ ​തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തും കേ​ൾ​ക്കാ​ൻ പോ​കു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ ത​ക​ർ​പ്പ​ൻ പാ​ട്ടു​ക​ളു​ടെ പാ​ര​ഡി​ക​ളു​മാ​യി തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗം കൊ​ഴു​പ്പി​ക്കാ​നു​ള്ള മ​ത്സ​ര​ത്തി​ലാ​ണ് മു​ന്ന​ണി​ക​ൾ. ഇ​തോ​ടെ​യാ​ണ് പാ​ര​ഡി ഗാ​നരം​ഗ​ത്ത് ശ്ര​ദ്ധേ​യ​രാ​യ ഇ​രു​വ​ർ​ക്കും തി​ര​ക്കാ​യ​ത്. ഇ​രു​പ​തു വ​ർ​ഷ​ത്തോ​ള​മാ​യി തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് രാഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കാ​യി പാ​ര​ഡി പ്പാ​ട്ടു​ക​ൾ ത​യാ​റാ​ക്കി ന​ൽ​കി രം​ഗ​ത്തു​ണ്ട് സു​ഹൃ​ത്തു​ക്ക​ളാ​യ ന​ജീ​ബും ക​രീ​മും. തെര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യാ​ൽ പാ​ർ​ട്ടി ഏ​തെ​ന്നു നോ​ക്കാ​തെ​യാ​ണ് പാ​ര​ഡി ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണഗാ​ന​ങ്ങ​ൾ​ക്കാ​യി വേ​ലി​ക്ക​ക​ത്ത് വി.​ഐ. ന​ജീ​ബി​ന്‍റെ വ​ണ്ണ​പ്പു​റ​ത്തെ ഫോ​ണോ മ​ൾ​ട്ടി​മീ​ഡി​യ സ്റ്റു​ഡി​യോ തേ​ടി ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്നു. കൂ​ട്ടു​കാ​ര​നാ​യ ക​ണ്ണി​ക്കാ​ട്ട് ക​രീ​മാ​ണ് പാ​ര​ഡി ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വ്. ചി​ട്ട​പ്പെ​ടു​ത്തി ന​ൽ​കി റി​ക്കാ​ർ​ഡ് ചെ​യ്യു​ന്ന​തു​വ​രെ​യു​ള്ള ചു​മ​ത​ല…

Read More

താഴത്തങ്ങാടി ബസ് ദുരന്തത്തിന്‍റെ  വാർഷികം ഇന്ന് ; നാടിനെ ദുഖത്തിലാഴ്ത്തി ഒൻപതാം വാർഷിക തലേന്ന്  ബസ് ഉടമയുടെ മരണം

കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി ബ​സ് ദു​ര​ന്ത​ത്തി​ന്‍റെ ഒന്പതാം വാ​ർ​ഷി​ക​മാണ് ഇന്ന്. വാർ ഷികത്തിന്‍റെ തലേന്ന് രാത്രി അപകടത്തി ൽപ്പെട്ട ബസ് ഉടമ മരിച്ചത് നാടിനെ ദുഃഖ ത്തിലാഴ്ത്തി. താ​ഴ​ത്ത​ങ്ങാ​ടിയിൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പി​ടി​എ​സ് ബ​സി​ന്‍റെ ഉ​ട​മ കു​മ​ര​കം വി​രി​പ്പു​കാ​ല പ​റ​ന്പി​ൽ (മാ​ളി​ക​യി​ൽ) പ​രേ​ത​നാ​യ പി.​കെ. ക​രു​ണാ​ക​ര​ന്‍റെ മ​ക​ൻ പി.​കെ. ബൈ​ജു (57)വാ​ണു ഇ​ന്ന​ലെ രാ​ത്രി മരിച്ചത്. ഒ​ന്പ​തു വ​ർ​ഷം മു​ന്പാ​ണു 11 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ താ​ഴ​ത്ത​ങ്ങാ​ടി ബ​സ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു വ​ന്ന സ്വ​കാ​ര്യ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് എ​സ്എ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം 10 പേ​രും ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഒ​രാ​ളും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. തി​രു​ന​ക്ക​ര പൂ​ര ദി​വ​സം 2010 മാ​ർ​ച്ച് 23ന് 2.18​നാ​ണ് അ​പ​ക​ടം. കോ​ട്ട​യം-​കു​മ​ര​കം റോ​ഡി​ൽ താ​ഴ​ത്ത​ങ്ങാ​ടി അ​റ​വു​പു​ഴ ഭാ​ഗ​ത്തെ വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ച ബ​സ് യാ​ത്ര​ക്കാ​രു​മാ​യി ആ​റ്റി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. 30 ലേ​റെ യാ​ത്ര​ക്കാ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. സാ​മൂ​ഹ്യ​ സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ…

Read More

ഹോ​ളി ആ​ഘോ​ഷം കോ​ള​ജ്  കോം​ന്പൗ​ണ്ടി​ൽ പാ​ടി​ല്ലെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ; വി​ദ്യാ​ർ​ഥികൾ റോ​ഡി​ൽ ഇ​റ​ങ്ങി ഹോളി ആഘോഷിച്ചു

കോ​ട്ട​യം: സി​എം​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹോ​ളി ആ​ഘോ​ഷം ആ​ദ്യം കോ​ള​ജ് അ​ധി​കൃ​ത​രും പി​ന്നീ​ട് പോ​ലീ​സും ത​ട​ഞ്ഞു. ഇ​ന്ന​ലെ​യാ​ണു കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഹോ​ളി ആ​ഘോ​ഷം ഒ​രു​ക്കി​യ​ത്. ഹോ​ളി ആ​ഘോ​ഷം കോ​ള​ജ് കോം​ന്പൗ​ണ്ടി​ൽ പാ​ടി​ല്ലെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധം പി​ടി​ച്ച​തോ​ടെ വി​ദ്യാ​ർ​ഥി വി​ദ്യാ​ർ​ഥി​നി​ക​ൾ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി. കൊ​ട്ടും​കൊ​ര​വ​യും വ​ർ​ണ​ങ്ങ​ൾ നി​റ​ഞ്ഞ ചാ​യ​ങ്ങ​ൾ പൂ​ശി​യും വി​ദ്യാ​ർ​ഥി​ക​ൾ ആ​ഘോ​ഷം പൊ​ടി​പൊ​ടി​ച്ച​തോ​ടെ റോ​ഡ് തി​ങ്ങി​നി​റ​ഞ്ഞു വി​ദ്യാ​ർ​ഥി​ക​ൾ നി​ര​ന്ന​തോ​ടെ റോ​ഡ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ണ്ടു​വ​ന്ന വി​ദ്യ​മേ​ള​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. കോ​ള​ജ് ജം​ഗ്ഷ​ൻ മു​ത​ൽ കോ​ള​ജ് കാ​ന്പ​സ് വ​രെ​യു​ള്ള റോ​ഡ് പൂ​ർ​ണ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ കൈ​യ​ട​ക്കി​യി​രു​ന്നു. സം​ഘ​ർ​ഷ​സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടും വ​ൻ​പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. ഹോ​ളി ആ​ഘോ​ഷം പോ​ലീ​സ് ത​ട​ഞ്ഞ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. കോ​ള​ജ് റോ​ഡി​നു മു​ന്നി​ലും ചു​ങ്കം റോ​ഡി​ലും പോ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന​യും ഈ​സ​മ​യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ബ്രീ​ത്ത് അ​ന​ലൈ​സ​ർ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന​യ്ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. പോ​ലീ​സി​നെ​തി​രെ…

Read More

 എം ജി സർവകലാശാല കാമ്പസിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പേരൂർ സ്വദേശിക്ക് രണ്ടുവർഷം തടവും പിഴയും

ഏ​റ്റു​മാ​നൂ​ർ: എം​ജി സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​നു​ള്ളി​ൽ ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നുപി​ടി​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പേ​രൂ​ർ സ്വ​ദേ​ശി​ക്ക് ര​ണ്ടു വ​ർ​ഷം ത​ട​വും പി​ഴ​യും. പേ​രൂ​ർ പ​ള്ളി​ക്കൂ​ടം ​ക​വ​ല​യി​ൽ മ​ണ്ണൂ​ശേ​രി ശ്രീ​ജി​ത്തി(37)​നെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ മ​ജി​സ്ട്രേ​റ്റ് സ​ന്തോ​ഷ് ദാ​സ് ശി​ക്ഷി​ച്ച​ത്. ര​ണ്ടു വ​ർ​ഷ​ത്തി​ൽ ഒ​രു വ​ർ​ഷം ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്കു​ക​യും പ​തി​നാ​യി​രം രൂ​പ പി​ഴ​യാ​യി അ​ട​യ്ക്കു​ക​യും ചെ​യ്യ​ണം. 2012ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ പു​രു​ഷ ഹോ​സ്റ്റ​ലി​നു സ​മീ​പ​ത്തു കൂ​ടി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ പ്ര​തി​യാ​യ ശ്രീ​ജി​ത്ത് ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന ശ്രീ​ജി​ത്ത് യു​വ​തി​യെ ക​ണ്ട് ബൈ​ക്ക് നി​ർ​ത്തി ക​യ്യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നു​ള്ള ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 354-ാംവ​കു​പ്പ് പ്ര​കാ​ര​മാ​ണു പ്ര​തി​ക്കെ​തി​രെ ശി​ക്ഷ​ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പി.…

Read More