മുണ്ടക്കയം: പകൽ ചൂടിന്റെ ആധിക്യം കൂടിയതോടെ വഴിയോരങ്ങളിൽ ശീതളപാനിയ കച്ചവടങ്ങൾ സജീവമായി. കൊട്ടാരക്കര – ദിണ്ഡിഗൽ ദേശീയപാതയോരത്ത് മരത്തണൽ ഉള്ള ഇടങ്ങളിലെല്ലാം ഇത്തരം കച്ചവടങ്ങൾ ഉഷാറായിക്കഴിഞ്ഞു. രാവിലെ ഒന്‍പതോടെ ആരംഭിക്കുന്ന കച്ചവടം രാത്രി വൈകിയും തുടരും. നാരങ്ങാ വെള്ളത്തിന് പുറമെ, തണ്ണിമത്തൻ ജ്യൂസ്, മോരുംവെളളം, കുലുക്കി സർബത്ത്, വിവിധയിനം പഴ ജ്യൂസുകളും പല നിറങ്ങളിലും ആരോഗ്യത്തിന് ഹാനികരമല്ലാത്ത രസക്കൂട്ടുകളും ചേർത്താണ് വിൽപ്പന നടത്തുന്നത്. പടിഞ്ഞാറൻ ജില്ലകളിൽ നിന്നും കിഴക്കൻ മേഖലയിലേക്ക് ബൈക്കിലും മറ്റ് വാഹനങ്ങളിലുമായി എത്തുന്ന യാത്രക്കാരാണ് പ്രധാന ഉപയോക്താക്കൾ. കച്ചവടം തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇത് നിർമിക്കാൻ എടുക്കുന്ന വെള്ളത്തിന്റെയും ഐസ് കട്ടകളുടെയും ശുചിത്വം തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പു വരുത്തി പൊതു ജനാരോഗ്യം ഉറപ്പുവരുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Read MoreCategory: Kottayam
ഒടുവിൽ ക്രിസ്റ്റിയെ ഓടിച്ചിട്ട് വളഞ്ഞ് പിടിച്ച് എക്സൈസ് സംഘം; പ്രതിയുടെ പക്കൽ നിന്ന് ഹാഷിഷും വലിക്കാൻ ഉപയോഗിക്കുന്ന ബോംഗും പിടിച്ചെടുത്തു
കടുത്തുരുത്തി: ഹാഷിഷും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കടുത്തുരുത്തി സ്വദേശി കെ.എ. ക്രിസ്റ്റി (24) ആണ് ആപ്പാഞ്ചിറ ഭാഗത്തുനിന്നും എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 10,000 രൂപ വിലവരുന്ന രണ്ട് ഗ്രാം ഹാഷിഷ്, കഞ്ചാവ് എന്നിവയും, വലിക്കാൻ ഉപയോഗിക്കുന്ന ബോംഗ്, ഫിൽറ്റർ പേപ്പറുകൾ എന്നിവയും പിടിച്ചെടുത്തു. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. ഒരു മാസത്തോളമായി യുവാവ് എക്സൈസ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.സി. സുരേഷ്, പ്രിവന്റീവ് ഓഫീസർ ഹരീഷ് ചന്ദ്രൻ, കെ.ജയചന്ദ്രൻ, തൻസീർ, ശ്യാംകുമാർ, മഹാദേവൻ, മഹേഷ്, ഷെറിന, സാജു എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. പ്രതിയെ വൈക്കം കോടതിയിൽ ഹാജരാക്കി.
Read Moreഗാന്ധിനഗറിൽ ഓടകൾ മലിന്യം നിറഞ്ഞ് കുഴമ്പുരൂപത്തിൽ; പരാതി പറഞ്ഞിട്ടും യാതൊരു നടപടിയുമില്ല; ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ബസ് സ്റ്റാൻഡ് പരിസരത്തെ വിവിധ ഹോട്ടലുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ നിന്ന് തോട്ടിലേക്ക് തള്ളുന്ന കക്കൂസ്, ഹോട്ടൽ മാലിന്യങ്ങൾ എന്നിവ ഒഴുകിപ്പോകാതെ കുഴന്പ് രൂപത്തിൽ കെട്ടിക്കിടക്കുന്നു. ദുർഗന്ധത്തിന് പുറമേ കൊതുകിന്റെയും ഈച്ചയുടെയും ശല്യം കാരണം ഭക്ഷണം കഴിക്കാനാവാത്ത സ്ഥിതിയിലാണ് പരിസര വാസികൾ. മീനച്ചിലാറ്റിലേക്ക് മലിനജലം ഒഴുകിപ്പോകുന്ന മുണ്ടാർ തോട് പൂർണമായി തട്ടുകടകളിലെയും, ചില ഹോട്ടലുകളിലെയും പാൽ കവർ, കുപ്പികൾ, സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യങ്ങൾ ഇവ കൊണ്ടു നിറഞ്ഞിരിക്കുന്നതിനാൽ ചില ഭാഗത്തു കൂടി മാത്രമേ മലിനജലം ഒഴുകിപ്പോകുന്നുള്ളു. ദുർഗന്ധം വമിക്കുന്ന ഈ മലിനജലത്തിൽ കൊതുകുകളും ഈച്ചകളും പെരുകുകയാണ്. തോട് കടന്നുപോകുന്നതിന്റെ രണ്ടു വശങ്ങളിലായി താമസിക്കുന്ന നൂറിൽപ്പരം വീട്ടുകാരുടെ കിണറുകളിലെ കുടിവെള്ളവും മലിനപ്പെട്ടു. നാട്ടുകാർ നൽകുന്ന പരാതികളിൽപ്പോലും ശാശ്വതമായ ഒരു അന്വേഷണവും നടക്കുന്നില്ല. 2005ൽ ഈ പ്രദേശത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു ഡോക്ടർ…
Read Moreഇതാണോ വികസനം? കൊട്ടിഘോഷിച്ച പ്രോജക്ടുകളെല്ലാം പാതിവഴിയിൽ; രാഷ്ട്രീയ സാഹചര്യം ഇപ്പോൾ ഇടതുമുന്നണിക്ക് അനുകൂലം; കോട്ടയം സ്ഥാനാർഥി വിഎന്‍ വാസവന്റെ പ്രതികരണത്തിലൂടെ…
കോട്ടയം: കോട്ടയത്തു നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇടതു മുന്നണിക്ക് അനുകൂലമാണെന്നും താന്‍ വിജയപ്രതീക്ഷയിലാണെന്നും കോട്ടയം ലോക്സഭ മണ്ഡലത്തിലെ എല്‍എഡിഎഫ് സ്ഥാനാര്‍ഥി വിഎന്‍ വാസവന്. വോട്ട് എന്നത് ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക പ്രാധാന്യമുള്ള മേഖലയാണ് കോട്ടയം. എന്നാല്‍ കേന്ദ്ര സര്‍ക്കാരോ നിലവിലെ എംപിയോ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തിട്ടില്ല. ഇതും തനിക്ക് അനുകൂലമായ ഘടകമാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രൊജക്ടുകളായിരുന്ന കോടിമതയിലെ മൊബിലിറ്റി ഹബ്ബും പാലാഴി ടയേഴ്സും പാതിവഴിയില്‍ നിന്നു പോയതിനു കാരണം നിലവിലെ എംപിയുടെ അനാസ്ഥയാണെന്ന് ഏറെ പണംമുടക്കിയ പാലാഴി ടയേഴ്സിനായി വാങ്ങിയ സ്ഥലമെല്ലാം അന്യാധീനപ്പെട്ടു പോയെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ കൈവശമാക്കിയെന്നും വാസവന് ആരോപിച്ചു. https://www.facebook.com/DeepikaNewspaper/videos/2346668695604369/ അതേ സമയം താന്‍ കൊണ്ടുവന്ന റബ്കോ ഫാക്ടറി നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ കമ്പനിയുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിലവാരത്തിലേക്ക് ഉയര്‍ന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
Read Moreഭർത്താവ് ഉപേക്ഷിച്ച തനിക്ക് അഞ്ചാമത്തെ കുട്ടിയെ നോക്കാൻ സാഹചര്യമില്ല; നവജാത ശിശുവിനെ മക്കളില്ലാത്ത ദമ്പതികൾക്കു കൈമാറിയ കേസിൽ യുവതിയുടെ പ്രതികരണം ഇങ്ങനെ
മൂവാറ്റുപുഴ: നവജാതശിശുവിനെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ടു മാതാവടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശിനിയായ നിർധന യുവതിയുടെ അഞ്ചാമത്തെ പ്രസവത്തിലുള്ള ഏഴു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വർക്കല സ്വദേശികളായ ദന്പതികൾക്കു കൈമാറിയത്. സംഭവത്തിൽ മാതാവായ യുവതിയും വർക്കല സ്വദേശികളായ ദന്പതികളുമാണ് അറസ്റ്റിലായത്. ഭർത്താവ് ഉപേക്ഷിച്ചു പോയതിനാൽ അഞ്ചാമതൊരു കുഞ്ഞിനെകൂടി വളർത്താൻ സാഹചര്യമില്ലാത്തതിനാൽ കുഞ്ഞ് നല്ലനിലയിൽ വളരട്ടെയെന്ന് ആഗ്രഹിച്ചാണു കൈമാറ്റം നടത്തിയതെന്നാണു യുവതി പോലീസിനു നൽകിയിരിക്കുന്ന മൊഴി. ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. മക്കളില്ലാതിരുന്ന ഷൈജു-ഷീജ ദന്പതികൾ കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹം പ്രകടപ്പിച്ചതിനെത്തുടർന്നു കുഞ്ഞിനെ കൈമാറുകയായിരുന്നു. ദന്പതികൾ കുഞ്ഞുമായി വർക്കലയിലേക്കു പോകുകയും ചെയ്തു. യുവതി കുഞ്ഞില്ലാതെ ആശുപത്രിയിൽനിന്നു വീട്ടിലെത്തിയതിനെത്തുടർന്നു സംശയം തോന്നിയ അയൽവാസി പോലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നവജാതശിശുവിനെ കൈമാറിയ സംഭവം പുറത്തറിയുന്നത്. ദന്പതികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയും കുട്ടിയെ മാതാവിനു കൈമാറുകയുംചെയ്തു.
Read More“അവസാനം പോകുന്നവർ ലൈറ്റ് ഓഫ് ചെയ്യണം’; നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്; കോണ്‍ഗ്രസിനെ ട്രോളി മണി
കോട്ടയം: നേതാക്കൾ കൂട്ടത്തോടെ കൂടൊഴിയുന്ന കോണ്‍ഗ്രസിനെ ട്രോളി മന്ത്രി എം.എം. മണി. പാർട്ടി വിട്ട് ഓഫീസ് പൂട്ടി പോകുന്നവർ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നാണ് വൈദ്യുത മന്ത്രി ആവശ്യപ്പെട്ടത്. അവസാനം പോകുന്നവരോടുള്ള അഭ്യർഥനയെന്നു പറഞ്ഞാണ് മന്ത്രി കുറിപ്പെഴുതിയിരിക്കുന്നത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് എന്ന് മണിയുടെ പോസ്റ്റിൽ പറയുന്നു. സേവ് ഇലക്ട്രിസ്റ്റി എന്ന ഹാഷ്ടാഗോടെയാണ് മന്ത്രിയുടെ കുറിപ്പ്. കോണ്‍ഗ്രസ് വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് നിമിഷങ്ങൾക്കുള്ളിൽ വൈറലായി. പോസ്റ്റിന് അനുകൂലമായും എതിർത്തും നിരവധി പേരാണ് കമന്റുമായി എത്തിയത്.
Read Moreഇൻസ്റ്റാൾമെന്റിന് പണം നൽകി വീട്ടമ്മമാരെ കബളിപ്പിക്കുന്ന സംഘങ്ങൾ രംഗത്ത് ; കാഞ്ഞിരപ്പള്ളിയിലെ തട്ടിപ്പിന്റെ കഥകൾ ഞെട്ടിക്കുന്നത്
കാഞ്ഞിരപ്പള്ളി: ഇൻസ്റ്റാൾമെന്റ്് എന്ന വ്യാജ രീതിയിൽ വീട്ടമ്മമാരെ കബളിപ്പിക്കാൻ നിരവധി സംഘങ്ങൾ രംഗത്ത്. സാന്പത്തിക പ്രതിസന്ധിയിൽ ജനം നട്ടം തിരിയുന്പോഴാണ് വീട്ടമ്മമാരെ കബളിപ്പിക്കാനായി നിരവധി സംഘങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും നിരവധിപേരാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ തുക വായ്പ നൽകിയിരിക്കുന്നത്. ആഴ്ചയിൽ വീട്ടിലെത്തി ഇവർ പിരിവെടുക്കും. തവണകൾ മുടങ്ങിയാൽ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും തുക വാങ്ങിയെടുക്കും. മുന്‍പ് ഇത്തരം സംഘങ്ങളെ ഓപ്പറേഷൻ കുബേരയിലൂടെ ഇവരെ നാട്ടിൽ നിന്നും തുരുത്തിയിരുന്നു. എന്നാൽ, വീണ്ടും ഇവർ സജീവമായിരിക്കുകയാണ്. ഇൻസ്റ്റാൾമെന്റ്് എന്ന പേരിൽ വീടുകളിലെത്തി പണം നൽകുകയാണിപ്പോൾ. 1000 രൂപയ്ക്ക് 150 മുതൽ 200 രൂപവരെയാണ് ഒരുമാസത്തേക്ക് പലിശ വാങ്ങുന്നത്. കൃത്യം ഒരു മാസത്തേക്കാണ് പണം നൽകുന്നത്. എന്നാൽ, ഇവരെ കൂടാതെ പണം വായ്പയ്ക്ക് നൽകുന്ന സ്ഥാപനങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പേരും സ്ഥലവും മാത്രമാണ് സ്ഥാപനത്തിന്റെ ബോർഡിലുള്ളത്. ബ്രാഞ്ച് ഓഫീസ് എന്ന്…
Read Moreതിരുവനന്തപുരത്തെത്തി കോൺഗ്രസ് നേതാക്കൾക്ക് പന്ത് വിട്ട് പിജെ ജോസഫ് നാട്ടിലേക്ക്
തൊടുപുഴ: പന്ത് കോണ്‍ഗ്രസിനു തൽക്കാലം കൈമാറിയിട്ട് കേരള കോണ്‍ഗ്രസ് -എം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് പുറപ്പുഴയിലെ വീട്ടിലെത്തി. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചർച്ചയ്ക്കു ശേഷം ഇന്നലെയെത്തിയ അദ്ദേഹം ഇന്ന് രാവിലെ നിയോജക മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു. നിലവിലുള്ള പ്രശ്നങ്ങൾ കോണ്‍ഗ്രസ് നേതാക്കളെ ധരിപ്പിച്ചതിനാൽ അവരിൽ നിന്നും ലഭിക്കുന്ന മറുപടി അനുസരിച്ചായിരിക്കും അടുത്ത നീക്കങ്ങളെന്ന് പി.ജെ.ജോസഫിന്റെ അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിച്ചു. മറ്റു പരിപാടികളുണ്ടെങ്കിലും പുറപ്പുഴയിലെ വസതിയിൽ രാവിലെ മുതൽ ജോസഫ് ഗ്രൂപ്പ് നേതാക്കൾ എത്തുന്നുണ്ട്. നിലവിലുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിയിൽ കൈക്കൊള്ളേണ്ട തീരുമാനങ്ങളുടെ കാര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ നിലപാടെടുക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം തൊടുപുഴയിലെ പ്രധാന യുഡിഎഫ് നേതാക്കളും പി.ജെ.ജോസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചില നീക്കുപോക്കുകളുമായാണ് ഇവർ അദ്ദേഹത്തെ സന്ദർശിച്ചതെന്നാണ് സൂചന. ഇതിനിടെ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ…
Read Moreനാളെ കൊടിയേറും; തിരുനക്കരയ്ക്ക് ഇനി ഉത്സവദിനങ്ങൾ; പൂരത്തിന് 23 ആനകൾ നിരക്കും
കോട്ടയം: തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. ഇനിയുള്ള 10 ദിവസങ്ങൾ തിരുനക്കരയ്ക്ക് ഉത്സവരാവുകൾ. നാളെ പുലർച്ചെ നാലിന് നിർമാല്യ ദർശനത്തോടെ ക്ഷേത്രത്തിലെ ചടങ്ങുകൾ ആരംഭിക്കും. രാത്രി ഏഴിന് താഴ്മണ്‍മഠം കണ്ഠരര് മോഹനര് ഉത്സവത്തിനു കൊടിയേറ്റും. എട്ടിനു പൊതുസമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി. ഗോപകുമാർ അധ്യക്ഷത വഹിക്കും. പത്മശ്രീ കെ.ജി. ജയനെ യോഗത്തിൽ ആദരിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭ ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോന, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, കെ.പി. ശങ്കർദാസ്, എൻ. വിജയകുമാർ, വി.എൻ. വാസവൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് രാത്രി ഒന്‍പതിന് നൃത്ത ശില്പവും രാത്രി 10ന് ഗാനമേളയും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ ഏഴിന് ശ്രീബലി എഴുന്നള്ളിപ്പും ഉച്ചകഴിഞ്ഞ് രണ്ടിന് ഉത്സവബലി ദർശനവും ഉണ്ടായിരിക്കും. 16നു കഥകളി മഹോത്സവത്തിനു തുടക്കമാകും. 16നു രാത്രി 9.30ന് നളചരിതം നാലാം…
Read Moreമുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻഎംഎൽഎയുമായിരുന്ന റോസമ്മ ചാക്കോ അന്തരിച്ചു
കോട്ടയം/തോട്ടയ്ക്കാട്: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻഎംഎൽഎയുമായിരുന്ന റോസമ്മ ചാക്കോ (93) നിര്യാതയായി. ഇന്നു രാവിലെ ആറിനായിരുന്നു അന്ത്യം. സി. ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി 1927 മാർച്ച് 17നാണ് ജനനം. ഇടുക്കി, ചാലക്കുടി, മണലൂർ എന്നീ മൂന്നു വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു മൂന്നു തവണ നിയമസഭയിൽ എത്തിയിരുന്നു. 1982ൽ ഇടുക്കിയിൽനിന്നാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. പിന്നീട് 1987ൽ ചാലക്കുടിയിൽനിന്നും പത്താം നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂരിൽനിന്നും ജയിച്ചു. കെപിസിസി വൈസ്പ്രസിഡന്റായും മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതയാണ്. മറ്റന്നാൾ വൈകുന്നേരം അഞ്ചിനു മൃതദേഹം വീട്ടിലെത്തിക്കും. 17ന് ഉച്ചകഴിഞ്ഞ് 2.30നു വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്ക പള്ളിയിൽ സംസ്കരിക്കും. മൃതദേഹം കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഓക്്ടോബർ 31നു മഹിള ാകോണ്ഗ്രസിന്റെ നേതൃത്വത്തിൽ തോട്ടയ്ക്കാട്ടെ വീട്ടിലെത്തി അനുമോദിച്ചിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മഹിളാ…
Read More