അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും അ​മി​ത വേ​ഗ​വും; പിപി റോഡിൽ വീണ്ടും അപകട പരമ്പര

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം – പാ​ലാ റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ വീ​ണ്ടും തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഇ​ള​ങ്ങു​ള​ത്താ​ണ് തു​ട​ർ​ച്ച​യാ​യി ര​ണ്ടു ദി​വ​സം അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ സ്കൂ​ട്ട​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ഇ​ള​ങ്ങു​ളം പു​ല്ലാ​ട്ടു​ക​രോ​ട്ട് ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ(82) മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ണ്ടും ഓ​ട്ടോ​റി​ക്ഷ​യും വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​യി. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​ള​ങ്ങു​ളം ശാ​സ്താ​ക്ഷേ​ത്ര​ത്തി​നും എ​സ്എ​ൻ​ഡി​പി പ​ടി​ക്കു​മി​ട​യി​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ ഇ​രു​പ​ത്ത​ഞ്ചി​ലേ​റെ അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ലാ​യി അ​ഞ്ചു​പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞി​രി​ക്കു​ന്ന​ത്. ആ​റു​മാ​സ​ത്തി​നി​ടെ പൊ​ൻ​കു​ന്നം – പാ​ലാ റോ​ഡി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 26 ഓ​ളം അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ ത​ന്നെ മു​പ്പ​തി​ൽ​പ​രം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളും രാ​ത്രി കാ​ല​ങ്ങ​ളി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് നാ്ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും അ​മി​ത വേ​ഗ​വു​മാ​ണ് പ​ല അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പി.​ജെ.​ജോ​സ​ഫി​ന് സീ​റ്റ് ന​ൽ​ക​ണ​മാ​യി​രു​ന്നു​വെ​ന്ന് വാ​ദി​ച്ച സ​ജി മ​ഞ്ഞ​ക്ക​ട​മ്പ​ലി​ന് “കാ​ൻ​ഡി​ഡേ​റ്റ് സി​ൻ​ഡ്ര​’മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട്-എം

കോ​ട്ട​യം: പി.​ജെ.​ജോ​സ​ഫി​ന് സീ​റ്റ് ന​ൽ​ക​ണ​മാ​യി​രു​ന്നു​വെ​ന്ന് വാ​ദി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ് യു​വ​ജ​ന വി​ഭാ​ഗം നേ​താ​വി​നെ ത​ള്ളി സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ രം​ഗ​ത്ത്. യൂ​ത്ത് ഫ്ര​ണ്ട്-എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ലാ​ണ് ജോ​സ​ഫി​ന് സീ​റ്റ് ന​ൽ​ക​ണ​മാ​യി​രു​ന്നു​വെ​ന്ന് വാ​ദി​ച്ച​ത്. ഇ​തി​നെ​യാ​ണ് സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ ത​ള്ളി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് പി​ടി​പെ​ടു​ന്ന “കാ​ൻ​ഡി​ഡേ​റ്റ് സി​ൻ​ഡ്രം’ എ​ന്ന രോ​ഗ​മാണ് മ​ഞ്ഞ​ക്ക​ട​മ്പി​ലി​ന് ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട്- എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത് പ​റ​ഞ്ഞു. മോ​ഹ​ഭം​ഗ​വും വി​ജി​ല​ൻ​സ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തി​ലു​ള്ള ജാ​ള്യ​ത​യും മ​റ​ക്കു​ന്ന​തി​നാ​ണ് സ്ഥി​രം സ്ഥാ​നാ​ർ​ഥി മോ​ഹി​യാ​യ മഞ്ഞക്കടമ്പിൽ പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും ജ​യ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കു​റ​ച്ചു​കാ​ല​മാ​യി വി​രു​ദ്ധ ചേ​രി​യി​ൽ നി​ന്നുകൊ​ണ്ട് പാ​ർ​ട്ടി​യെ പി​ന്നി​ൽ​നി​ന്ന് കു​ത്തി​ക്കൊ​ണ്ടി​രു​ന്ന ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വ​ക്താ​വാ​യി പ്ര​വ​ർ​ത്തി​ച്ചു​ വ​രി​ക​യാ​യി​രു​ന്നു സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കേ​ര​ള​ യാ​ത്ര​യി​ൽ നി​സ​ഹ​ക​രി​ച്ച​തി​ന് കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​രു​ന്നു. പാ​ർ​ട്ടി ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ബോ​ധ്യം വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ്…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം; ത​ദ്ദേശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി

സി.​സി.​സോ​മ​ൻ കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ത​ദ്ദേശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി. ഇ​തി​നി​ടെ ട്ര​ഷ​റി നി​യ​ന്ത്ര​ണം​കൂ​ടി ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​ക്കു​റി പ​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നേ​ക്കും. ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി ഒ​രു ല​ക്ഷ​ത്തി​ല​ധി​ക​മു​ള്ള ബി​ല്ലു​ക​ൾ ട്ര​ഷ​റി​യി​ൽ നി​ന്ന് മാ​റി​കി​ട്ടു​ന്നി​ല്ല. ബി​ല്ലു​ക​ൾ കു​മി​ഞ്ഞു കൂ​ടു​ക​യാ​ണ്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി​ട്ട് കാ​ര്യ​മി​ല്ല. ബി​ല്ല് മാ​റി​യാ​ൽ മാ​ത്ര​മേ അ​ത്ര​യും തു​ക ചെ​ല​വ​ഴി​ച്ച​താ​യി ക​ണ​ക്കാ​ക്കാ​നാ​വു. മ​റ്റൊ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി ന​ട​ത്താ​നാ​വി​ല്ല എ​ന്ന​താ​ണ്. പു​തി​യ പ്ര​വൃത്തി​ക​ളും തു​ട​ങ്ങാ​നാവി​ല്ല. ഇ​തു​വ​രെ ടെ​ൻ​ഡ​ർ ചെ​യ്യാ​ത്ത വ​ർ​ക്കു​ക​ൾ​ക്ക് ടെ​ൻ​ഡ​ർ ഇ​നി ന​ട​ക്കി​ല്ല. അ​തു​പോ​ലെ ടെ​ൻ​ഡ​ർ ചെ​യ്തെ​ങ്കി​ലും തു​ട​ങ്ങാ​ത്ത ജോ​ലി​ക​ൾ ഇ​നി തു​ട​ങ്ങാ​ൻ ക​ഴി​യി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രെ കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടാണെന്ന​താ​ണ് മ​റ്റൊ​ന്ന്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലാ​ണ്. പ്ര​ത്യേ​കി​ച്ച് റ​വ​ന്യു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​റ്റു ഡ്യൂ​ട്ടി​ക​ൾ ല​ഭി​ച്ചാ​ൽ അ​ത് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ത്തെ…

Read More

 രേഖാ ചിത്രം  തുണയായി;  അയ്മനത്ത് വയോധികയുടെ മാല തട്ടിയെടുത്ത കേസിലെ  പ്രധാനി അറസ്റ്റിൽ

കോ​ട്ട​യം: അ​യ്മ​ന​ത്ത് ഗ്യാ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി വ​യോ​ധി​ക​യു​ടെ മാ​ല ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തി​ലെ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​യം​കു​ളം സ്വ​ദേ​ശി സ​ജി(28)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രു​ന്നു. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ രേ​ഖാ​ചി​ത്രം പോ​ലീ​സ് ത​യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ​ക്ക് ന​ൽകി​യി​രു​ന്നു. ഇ​ത് ക​ണ്ട് ചി​ല​ർ പോ​ലീ​സി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. കാ​റി​ലെ​ത്തി​യ ര​ണ്ടം​ഗസം​ഘം അ​യ്മ​നം വ​ട്ട​യ്ക്കാ​ട്ട് ജാ​ന​കി​യു​ടെ (83) സ്വ​ർ​ണ​മാ​ല​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. മ​ക​നും ഭാ​ര്യ​യും പു​റ​ത്തു​പോ​യ സ​മ​യ​ത്ത് കാ​റി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ഗ്യാ​സ് അ​ടു​പ്പു​മാ​യി വീ​ട്ടി​ലേ​ക്ക് ക​യ​റി. ഗ്യാ​സ് ക​ണ​ക്‌‌ഷൻ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് സം​ഘം എ​ത്തി​യ​ത്. ജാ​ന​കി​യോ​ട് റേ​ഷ​ൻ കാ​ർ​ഡും, ആ​ധാ​ർ കാ​ർ​ഡും മ​റ്റു രേ​ഖ​ക​ളും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ സ​ബ്സി​ഡി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ക​ഴു​ത്തി​ൽ​ കി​ട​ക്കു​ന്ന സ്വ​ർ​ണ​ത്തി​ന്‍റെ തൂ​ക്കം അ​റി​യ​ണ​മെ​ന്ന് സം​ഘം ജാ​ന​കി​യെ…

Read More

കെ​വി​ൻ കേ​സ്;   ദു​ര​ഭി​മാ​ന കൊ​ല ത​ന്നെ; 10 വ​കു​പ്പു​ക​ൾ ചു​മ​ത്തി കോ​ട​തി കു​റ്റ​പ​ത്രം വാ​യി​ച്ചു

കോ​ട്ട​യം: കെ​വി​ൻ കേ​സ് ദു​ര​ഭി​മാ​ല കൊ​ല ത​ന്നെ​യെ​ന്നു വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് പ്ര​തി​ക​ൾ​ക്കെ​തി​രേ 10 വ​കു​പ്പു​ക​ൾ ചു​മ​ത്തി കോ​ട​തി കു​റ്റ​പ​ത്രം വാ​യി​ച്ചു. വി​സ്താ​രം തു​ട​ങ്ങു​ന്ന തീ​യ​തി നി​ശ്ച​യി​ക്കു​ന്ന​തി​ന് കേ​സ് 20ലേ​ക്ക് മാ​റ്റി. കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് നാ​ലാം കോ​ട​തി ജ​ഡ്ജി കെ.​ജി. സ​ന​ൽ കു​മാ​ർ ആ​ണ് ഇ​ന്നു രാ​വി​ലെ കു​റ്റ​പ​ത്രം വാ​യി​ച്ച​ത്. കൊ​ല​പാ​ത​കം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഗു​ഢാ​ലോ​ച​ന, ഭ​വ​ന​ഭേ​ദ​നം, കു​റ്റ​ക​ര​മാ​യ ത​ട​ഞ്ഞു​വ​യ്ക്ക​ൽ, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, പൊ​തു​ഉ​ദേ​ശ്യം. തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ ഉ​ൾ​പ്പെ​ടെ 10 വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കു​റ്റ​പ​ത്രം വാ​യി​ച്ച​ത്. പ്ര​തി​ക​ൾ എ​ല്ലാം കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. കു​റ്റം പ്ര​തി​ക​ൾ നി​ഷേ​ധി​ച്ചു. സാ​ക്ഷി വി​സ്താ​രം തു​ട​ങ്ങു​ന്ന തീ​യ​തി നി​ശ്ച​യി​ക്കു​ന്ന​തി​ന് കേ​സ് 20ലേ​ക്ക് മാ​റ്റി. പ്ര​സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സി.​എ​സ്. അ​ജ​യ​ൻ, പ്രോ​സി​ക്യൂ​ഷ​ൻ സ​ഹാ​യി​ക​ളാ​യി അ​ഭി​ഭാ​ഷ​ക​രാ​യ ലി​ജോ കു​ര്യ​ൻ ജോ​സ​ഫ്, നി​ബു ജോ​ണ്‍, നി​ര​ഞ്ജ​ന ന​ടു​വ​ത്ത​റ എ​ന്നി​വ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. കോ​ട്ട​യം ന​ട്ടാ​ശേ​രി എ​സ്എ​ച്ച് മൗ​ണ്ട് വ​ട്ട​പ്പാ​റ…

Read More

കോട്ടയം മണ്ഡലം തെരഞ്ഞെടുപ്പു ചൂടിലേക്ക്; ആദ്യദിനം നേരിട്ടെത്തി വോട്ട് അഭ്യർഥിച്ച് തോമസ് ചാഴികാടൻ; വി.എൻ വാസവന്‍റെ പ്രചാരണത്തിന് 5001 അംഗ കമ്മിറ്റി

കോ​ട്ട​യം: കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ൻ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ഇ​ന്ന​ലെ രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ യു​ഡി​എ​ഫ് ക്യാ​ന്പു​ക​ൾ പ​ല​യി​ട​ത്തും സ​ജീ​വ​മാ​യി. ഇ​ന്നും നാ​ളെ​യു​മാ​യി ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​റ​യും. മ​തി​ലെ​ഴു​ത്ത് അ​ട​ക്ക​മു​ള്ള മ​റ്റു​ പ്ര​ചാ​ര​ണ​ങ്ങ​ളും ഉൗ​ർ​ജി​ത​മാ​ക്കി. പ​ള്ളി​യി​ൽ പോ​യി പ്രാ​ർ​ഥ​ന​യോ​ടെ​യാ​യി​രു​ന്നു തോ​മ​സ് ചാ​ഴി​കാ​ട​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. രാ​വി​ലെ പ​ള്ളി​യി​ൽ പോ​യി പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷം അ​ടു​ത്ത സൃ​ഹൃ​ത്തു​ക്ക​ളെ നേ​രി​ൽ ക​ണ്ടു വോ​ട്ട​ർ​ഭ്യ​ർ​ഥി​ച്ചു. തു​ട​ർ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രെ ക​ണ്ട് പി​ന്തു​ണ​യും അ​ഭ്യ​ർ​ഥി​ച്ചു. കോ​ട്ട​യ​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി പ്ര​വ​ർ​ത്ത​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ​തി​ശേ​ഷം പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തെ​ക്കേ​ട​ത്തോ​ടൊ​പ്പം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പു​മാ​യി ച​ർ​ച്ച ന​ട​ത്തി. കോ​ട്ട​യം ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും, പ്ര​ധാ​ന വ്യ​ക്തി​ക​ളെ​യും നേ​രി​ൽ ക​ണ്ടു വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. തു​ട​ർ​ന്ന് പാ​ലാ​യി​ലെ​ത്തി പാ​ർ​ട്ടി…

Read More

ജോലിക്കുപോയ യുവതിയെ കാണാനില്ലെന്ന പരാതിയുമായി  വീട്ടുകാർ; അന്വേഷണത്തിൽ പോലീസിന്‍റെ സംശയം ഇങ്ങനെ…

കോ​ട്ട​യം: അ​ടി​ച്ചി​റ​യി​ൽ നി​ന്ന 19 വ​യ​സു​ള​ള യു​വ​തി​യെ കാ​ണാ​താ​യെ​ന്ന പ​രാ​തി​യി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. തൂ​ത്തു​ട്ടി​യി​ലു​ള്ള ഒ​രു കം​പ്യൂ​ട്ട​ർ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യു​ള്ള യു​വ​തി ഇ​ന്ന​ലെ പ​തി​വ് പോ​ലെ ജോ​ലി​ക്കു പോ​യ​താ​ണെ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ന് ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വൈ​കു​ന്നേ​ര​മാ​യി​ട്ടും മ​ട​ങ്ങി വ​രാ​താ​യ​പ്പോ​ഴാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. അ​തേ സ​മ​യം ഒ​രു യു​വാ​വി​നൊ​പ്പം പോ​യ​താ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. ഒ​രു ഫോ​ണ്‍ ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

സ​ദാ​ന​ന്ദ​ന്‍റെ‍  സ​മ​യം അത്ര നല്ലതല്ല; അമ്പത്തിയാറാം വയസിലും സ്ത്രീധനത്തെ ചൊല്ലി ക്രൂര പീഡനം;  ഭാര്യയെ വെട്ടിയ ഭർത്താവിന് ഒടുവിൽ എട്ടിന്‍റെ പണി

കോ​ട്ട​യം: സ​ദാ​ന​ന്ദ​ന്‍റെ സ​മ​യം ശ​രി​യ​ല്ല. ദി​ലീ​പ് നാ​യ​ക​നാ​യ സ​ദാ​ന​ന്ദ​ന്‍റെ സ​മ​യം എ​ന്ന ചി​ത്ര​ത്തി​ന്‍റെ കാ​ര്യ​മ​ല്ല. ഇ​ത് 56 കാ​ര​നാ​യ മ​ണ​ർ​കാ​ട് സ്വ​ദേ​ശി സ​ദാ​ന​ന്ദ​ന്‍റെ കാ​ര്യ​മാ​ണ്. ഭാ​ര്യ​യെ സ്ത്രീ​ധ​നം ചോ​ദി​ച്ചും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യി ഈ ​സ​ദാ​ന​ന്ദ​ൻ. ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള വ​ഴ​ക്ക് മൂ​ത്ത് വെ​ട്ടു​ക​ത്തി​ക്ക് ഭാ​ര്യ​യെ വെ​ട്ടി. പ​ക്ഷേ വെ​ട്ടു ത​ട​ഞ്ഞ ഭാ​ര്യ​യു​ടെ കൈ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. കൈ​യി​ൽ ആ​റ് കു​ത്തി​ക്കെ​ട്ട്. ഇ​തോ​ടെ ഭാ​ര്യ നേ​രേ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചു. ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ സ​ദാ​ന​ന്ദ​ൻ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ൽ ജ​യി​ലി​ലാ​ണ്. എ​ങ്ങ​നെ​യു​ണ്ട് സ​ദാ​ന​ന്ദ​ന്‍റെ സ​മ​യം.

Read More

ബസിന്‍റെ ഡോർ അടിച്ച് മാതാവിനൊപ്പം നടന്നുപോയ പത്തുവയസുകാരിക്ക് ഗുരുതര പരിക്ക്

വൈ​ക്കം: സ്വ​കാ​ര്യ ബ​സി​ന്‍റെ പിന്നിലെ തു​റ​ന്നു കി​ട​ന്ന ഡോ​ർ അടി​ച്ച് മാ​താ​വി​നൊ​പ്പം ന​ട​ന്നു പോ​യ 10 വ​യ​സു​കാ​രി​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ വൈ​ക്കം വൈ​പ്പി​ൻ പ​ടി​ സ്വ​ദേ​ശി​യാ​യ പ്രാ​ർ​ഥ​ന(10)യെ ​വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നു വൈ​ക്കം വ​ലി​യ ക​വ​ല​യ്ക്ക് സ​മീ​പം വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. മാ​താ​വു​മൊ​ത്ത് ന​ട​ന്നു വ​രു​ന്ന​തി​നി​ട​യി​ൽ വൈ​ക്ക​ത്തു​നി​ന്നു കോ​ട്ട​യ​ത്തി​നു പോ​യ സ്വ​കാ​ര്യ ബ​സി​ന്‍റെ തു​റ​ന്നു കി​ട​ന്ന ഡോ​റാ​ണ് കു​ട്ടി​യു​ടെ ദേ​ഹ​ത്ത് അ​ടി​ച്ചു കൊ​ണ്ട​ത്. ബ​സി​ന്‍റ പി​ന്നിലെ ഡോ​റി​ൽ ഡോ​ർ ചെ​ക്ക​റി​ല്ലാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നും പ​ല സ്വ​കാ​ര്യ ബ​സി​നും പി​റ​കി​ൽ ഡോ​ർ ചെ​ക്ക​റി​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കോട്ടയത്ത് സ്ഥാനാർഥി ചിത്രം വ്യക്തം; ഏറ്റുമുട്ടാൻ രണ്ട് മുൻ എംഎൽഎമാരും മുൻ എംപിയും; മത്സരം കടുക്കും

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ചി​ത്രം ഏ​ക​ദേ​ശം വ്യ​ക്ത​മാ​യി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ഇ​ന്ന​ലെ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​നി പ്ര​ചാ​ര​ണ ചൂ​ടി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ ക​ട​ക്കു​ക​യാ​ണ്. ര​ണ്ട ു മു​ൻ എം​എ​ൽ​എ​മാ​രും ഒ​രു മു​ൻ എം​പി​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി തോ​മ​സ് ചാ​ഴി​കാ​ട​നെ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​ൻ.​വാ​സ​വ​ൻ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി.​സി.​തോ​മ​സും അ​നൗ​ദ്യോ​ഗി​ക​മാ​യി പ്ര​ചാ​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ ചു​വ​രെ​ഴു​ത്തു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഒ​രു നി​ര സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ന്നു പ്ര​ചാ​ര​ണം തു​ട​ങ്ങും. മു​ണ്ട​ക്ക​യം പാ​ല​ത്തി​ന് കി​ഴ​ക്കു​വ​ശം മു​ത​ൽ ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​വും ച​ങ്ങ​നാ​ശേ​രി, കു​ട്ട​നാ​ട് അ​സം​ബ്ളി മ​ണ്ഡ​ല​ങ്ങ​ൾ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലു​മാ​ണ്. പ​രീ​ക്ഷ​ക്കാ​ല​ത്ത് പൊ​ള്ളു​ന്ന ചൂ​ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പു വ​ന്ന​തോ​ടെ പ്ര​ചാ​ര​ണം ക​ഠി​ന​മാ​കും. പ​ക​ൽ​ച്ചൂ​ടി​ൽ ആ​ളും ആ​ര​വ​വു​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ക ദു​ഷ്ക​രം. പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ചി​ൽ തീ​ർ​ന്നാ​ലും ചൂ​ടി​ന്‍റെ പ​രീ​ക്ഷ​ണം മേ​യ് വ​രെ​യു​ണ്ടാ​കും.…

Read More