പൊ​ൻ​കു​ന്നം കെ​വി​എം​എ​സ് ജം​ഗ്ഷ​നി​ൽ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം നി​ർ​മി​ക്ക​ണ​മെ​ന്ന ആവശ്യം ശക്തം

പൊ​ൻ​കു​ന്നം: ദേ​ശീ​യ പാ​ത 183ൽ ​ഏ​റെ തി​ര​ക്കു​ള്ള കെ​വി​എം​എ​സ് ജം​ഗ്ഷ​നി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്ക​ണ​മെ​ന്ന​യാ​വ​ശ്യം ഉ​യ​രു​ന്നു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഈ ​ജം​ഗ്ഷ​നി​ൽ വ​ന്നി​റ​ങ്ങു​ന്ന​ത്. ഇ​വി​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വാ​ട്ട​ർ അ​ഥോ​റി​ട്ടി, ആ​ശു​പ​ത്രി എ​ന്നി​വ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​ട​ങ്ങു​ന്ന​വ​ർ ജം​ഗ്ഷ​നി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ മ​ഴ​യും വെ​യി​ലും കൊ​ണ്ട് റോ​ഡ​രി​കി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ദേ​ശീ​യ പാ​ത​യി​ൽ പ​ഞ്ചാ​യ​ത്തി​ന് മൂ​ന്നു​സെ​ന്‍റ് സ്ഥ​ല​മു​ണ്ട് 120 വ​ർ​ഷം മു​ന്പ് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ നി​ർ​മി​ച്ച ഒ​രി​ക്ക​ൽ പോ​ലും വെ​ള്ളം വ​റ്റാ​ത്ത ഒ​രു കി​ണ​ർ ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ലം പ​ത്തു വ​ർ​ഷം മു​ന്പ് ച​പ്പും ച​വ​റും മ​ണ്ണും നി​റ​ച്ച് മൂ​ടി​യി​രു​ന്നു. ഇ​ന്ന് കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന സ്ഥ​ലം പ​ഞ്ചാ​യ​ത്ത് പോ​ലും മ​റ​ന്നു പോ​യ അ​വ​സ്ഥ​യാ​ണ്. മൂ​ന്നു സെ​ന്‍റി​ൽ ക​ക്കൂ​സ്, കു​ളി​മു​റി ഉ​ൾ​പ്പ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള കാ​ത്തി​രി​പ്പ് കേ​ന്ദ്രം…

Read More

പാമ്പാടി​യി​ൽ നി​ന്ന് കാ​ണാ​താ​യ  വീട്ടമ്മയെ തൊടുപുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: ദുരൂഹത ഒഴിയുന്നില്ല

കോ​ട്ട​യം: പാ​ന്പാ​ടി​യി​ൽ നി​ന്ന് കാ​ണാ​താ​യ വീ​ട്ട​മ്മ​യെ തൊ​ടു​പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഒ​ഴി​യു​ന്നി​ല്ല. വെ​ള്ളൂ​ർ ത​ട​ത്തി​മാ​ക്ക​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ മോ​ളി (ഏ​ലി​യാ​മ്മ-56)​യേ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വി​നും മ​ക​ന്‍റെ കു​ഞ്ഞി​നു​മൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഏ​ലി​യാ​മ്മ​യെ ശ​നി​യാ​ഴ്ച രാ​വി​ലെ 7.15 മു​ത​ലാ​ണു കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ പാ​ല​ത്തി​നു സ​മീ​പം പു​ഴ​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നൈ​റ്റി ധ​രി​ച്ച് വീ​ട്ടി​ൽ നി​ന്ന മോ​ളി പെ​ട്ടെ​ന്ന് സാ​രി ധ​രി​ച്ച് പു​റ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​വ​ർ തൊ​ടു​പു​ഴ​യ്ക്ക് പോ​യ​ത് എ​ങ്ങ​നെ​യെ​ന്ന് ഇ​പ്പോ​ഴും അ​വ്യ​ക്തം. വീ​ടി​നു സ​മീ​പ​ത്തെ ഓ​ട്ടോ,ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ മോ​ളി​യു​ടെ ചി​ത്രം കാ​ണി​ച്ചെ​ങ്കി​ലും ആ​രു​ടെ​യെ​ങ്കി​ലും വാ​ഹ​ന​ത്തി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച​താ​യി വി​വ​ര​മി​ല്ല. ഏ​തു വാ​ഹ​ന​ത്തി​ലാ​ണ് സ​ഞ്ച​രി​ച്ച​തെ​ന്നു പോ​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ക​നോ​ടൊ​പ്പം ഈ ​മാ​സം വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം. എ​ന്നാ​ൽ വി​ദേ​ശ​ത്തു പോ​കു​ന്ന​തി​ന് മോ​ളി​ക്ക് താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.…

Read More

പന്തീരായിരത്തിന് 23000 അടച്ചിട്ടും കടം തീർന്നില്ല; പ​ണം ചോ​ദി​ച്ച് ഭീ​ഷ​ണി​പ്പെടുത്തി ദമ്പതികൾ; ഭാ​ര്യ​ക്കും ഭ​ർ​ത്താ​വി​നും എ​തി​രേ കേ​സെടുത്ത് പോലീസ് 

കു​മ​ര​കം: പ​ന്തീ​രാ​യി​രം രൂ​പ ക​ടം വാ​ങ്ങിയിട്ട് പ​ലി​ശ സ​ഹി​തം 23,000 കൊ​ടു​ത്തി​ട്ടും വീ​ണ്ടും പ​ണം ചോ​ദി​ച്ച് ഭീ​ഷ​ണി​പ്പെടുത്തിയെ​ന്ന പ​രാ​തി​യി​ൽ ഭാ​ര്യ​ക്കും ഭ​ർ​ത്താ​വി​നും എ​തി​രേ കു​മ​ര​കം പോ​ലീ​സ് കേ​സെ​ടു​ത്തു. കു​മ​ര​കം സ്വ​ദേ​ശി ഷാ​ജി​ക്കും ഇ​യാ​ള​ടെ ഭാ​ര്യ​യ്ക്കും എ​തി​രേ​യാ​ണ് കേ​സ്. കു​മ്മ​നം സ്വ​ദേ​ശി ഷി​യാ​ദ് എ​ന്ന​യാ​ളാ​ണ് പ​രാ​തി​ക്കാ​ര​ൻ. ഒ​രു വ​ർ​ഷം മു​ൻ​പ് ന​ട​ന്ന ഇ​ട​പാ​ടി​നെ ചൊ​ല്ലി പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ ക​യ​റി ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

Read More

കോട്ടയത്ത് വോട്ട് പിടുത്തം സജീവം;  വാ​സ​വ​ൻ  ക​ട്ട​ച്ചി​റ​യി​ൽ, പി.​സി. തോ​മ​സ് പി​റ​വ​ത്ത്; തോ​മ​സ് ചാ​ഴി​കാ​ട​​നാ​യി വി​ദ്യാ​ർ​ഥി-യു​വ​ജ​ന വി​ഭാ​ഗം രം​ഗ​ത്ത്

കോ​ട്ട​യം: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​ൻ. വാ​സ​വ​ൻ ഇ​ന്ന​ലെ ക​ട്ട​ച്ചി​റ​യി​ൽ നി​ന്നാ​ണ് പ്ര​ച​ാര​ണം ആ​രം​ഭി​ച്ച​ത്. ക്ഷേ​ത്ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം കോ​ട്ട​യ​ത്തേ​ക്ക് പോ​ന്നു. പി​ന്നീ​ട് ചു​ങ്കം ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വോട്ട് ​അ​ഭ്യ​ർ​ഥി​ച്ചു. തു​ട​ർ​ന്ന് കു​മാ​ര​ന​ല്ലു​ർ, മു​ടി​യൂ​ർ​ക്ക​ര, എ​സ്എ​ച്ച് മൗ​ണ്ട്, ന​ട്ടാ​ശേ​രി, മു​ണ്ട​കപ്പാടം, നീ​ലി​മം​ഗ​ലം, വെ​ള്ളൂ​പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സ്ഥാ​നാ​ർ​ഥി​ക്ക് സ്വീ​ക​ര​ണം ന​ല്കി. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​ത്തി പ്ര​മു​ഖ വ്യ​ക്തി​ക​ളെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ച സ്ഥാ​നാ​ർ​ഥി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. രാ​വി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ത്ത കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തു. കൊ​ല്ല​പ്പെ​ട്ട കെ​വി​ന്‍റെ വീ​ട്ടി​ലെ​ത്തിയ സ്ഥാ​നാ​ർ​ഥി​യെ കെ​വി​ന്‍റെ പി​താ​വ് ജോ​സ​ഫ് സ്വീ​ക​രി​ച്ചു. ച​ല​ച്ചി​ത്ര താ​രം കോ​ട്ട​യം പ്ര​ദീ​പി​നെ​യും വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. പു​ല്ല​രി​ക്കു​ന്ന സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലും സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശ​നം ന​ട​ത്തി. സി​പി​എം കു​മാ​ര​ന​ല്ലൂ​ർ ഈ​സ്​റ്റ്് ലോ്ക്ക​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ.​പ്ര​സാ​ദ്, വെ​സ്റ്റ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി…

Read More

ഫോ​റ​സ്റ്റു​കാ​ർ എത്തിയില്ല!! കൂട്ടിലാക്കിയ വീട്ടുകാരോടു മുട്ടയിട്ട് മൂർഖന്‍റെ മധുരപ്രതികാരം!

ക​​ടു​​ത്തു​​രു​​ത്തി: ഫോ​റ​സ്റ്റു​കാ​ർ വ​രാ​ൻ വൈ​കി, കാ​ത്തി​രു​ന്നു മ​ടു​ത്ത മൂ​ർ​ഖ​ൻപാ​ന്പ് പി​ടി​ച്ചു കൂ​ട്ടി​ലാ​ക്കി​യ വീ​ട്ടു​കാ​ർ​ക്കി​ട്ടു ത​ന്നെ ഉ​ഗ്ര​ൻ പ​ണി​കൊ​ടു​ത്തു. പാ​ന്പ്പി​ടി​ത്ത​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സോ​മ​നാ​ചാ​രി​യു​ടെ കു​ടും​ബ​മാ​ണ് ഇ​പ്പോ​ൾ മൂ​ർ​ഖ​ൻപാ​ന്പി​ന്‍റെ മ​ധു​ര​പ്ര​തി​കാ​ര​ത്തി​ൽ വെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. ഫോ​റ​സ്റ്റു​കാ​ർ​ക്കു കൈ​മാ​റാ​നാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നു മൂ​ർ​ഖ​ൻ പാ​ന്പു​ക​ളി​ലൊ​ന്നാ​ണ് പ​ണി​പ​റ്റി​ച്ച​ത്. ഒ​ന്നും ര​ണ്ടു​മ​ല്ല 35 മു​ട്ട​ക​ളി​ട്ട് ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​ക​യാ​ണ് ക​ക്ഷി. ഫോ​റ​സ്റ്റു​കാ​ർ വ​രാ​ൻ വൈ​കി​യാ​ൽ മു​ട്ട​ക​ളെ​ല്ലാം വി​രി​ഞ്ഞാ​ൽ എ​ന്താ​കും സ്ഥി​തി​യെ​ന്നാ​ണ് ഇ​പ്പോ​ൾ നീ​ണ്ടൂ​ർ സ്വ​ദേ​ശി​യാ​യ സോ​മ​നാ​ചാ​രി​യു​ടെ ആ​ശ​ങ്ക. ര​​ണ്ടാ​​ഴ്ച മു​​ന്പ് കാ​​ണ​​ക്കാ​​രി​​യി​​ൽ​നി​​ന്നു പി​​ടി​​കൂ​​ടി​​യ മൂ​​ർ​​ഖ​​ൻപാ​​ന്പാ​​ണ് വീ​​ട്ടി​​ലെ​​ത്തി​​ച്ച് ഒ​​രാ​​ഴ്ച ക​​ഴി​​ഞ്ഞ​​പ്പോ​​ൾ 35 മു​​ട്ട​​ക​​ളി​​ട്ട​​ത്. ഈ ​​മൂ​​ർ​​ഖ​​നൊ​​പ്പം സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ​നി​​ന്നാ​​യി പി​​ടി​​കൂ​​ടി​​യ മ​​റ്റു ര​​ണ്ടു മൂ​​ർ​​ഖ​​ൻ പാ​​ന്പു​​ക​​ളെ​​യും ഇ​​ദ്ദേ​​ഹം ദി​​വ​​സ​​ങ്ങ​​ളാ​​യി വീ​​ട്ടി​​ൽ സൂ​​ക്ഷി​​ച്ചു​വ​​രി​​ക​​യാ​​ണ്. കൂ​​ട്ടു​​കു​​ടും​​ബ​​മാ​​യി ക​​ഴി​​യു​​ന്ന സോ​​മ​​നാ​​ചാ​​രി​​യു​​ടെ വീ​​ട്ടു​​കാ​​രും സ​​മീ​​പ​​വാ​​സി​​ക​​ളു​​മെ​​ല്ലാം പ​​രി​​ഭ്രാ​​ന്തി​​യി​​ലാ​​ണ്. മു​​ന്പും പി​​ടി​​കൂ​​ടി​​യ പാ​​ന്പു​​ക​​ളെ ഫോ​​റ​​സ്റ്റു​​കാ​​ർ വ​​രു​​ന്ന​​തു​വ​​രെ വീ​​ട്ടി​​ൽ സു​​ക്ഷി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​തു​​പോ​​ലൊ​​ര​​നു​​ഭ​​വം ആ​​ദ്യ​​മാ​​ണെ​​ന്നു വീ​​ട്ടു​​കാ​ർ പ​​റ​​ഞ്ഞു. മു​​ട്ട​​ക​​ളെ​​യും…

Read More

തട്ടിപ്പുകാരിയുടെ പടം പത്രത്തിൽ കണ്ട വീട്ടമ്മ ഞെട്ടി; തന്‍റെ വീട്ടിലും ജോലിക്കുവന്നുപോയത് പ്രവീണ; അലമാരി പരിശോധിച്ചപ്പോൾ എട്ടുപവൻ സ്വർണം നഷ്ടപ്പെട്ടതായി വീട്ടമ്മ

ക​ടു​ത്തു​രു​ത്തി: വീ​ട്ടു​ജോ​ലി​ക്കാ​യെ​ത്തി​യ സ്ത്രീ ​എ​ട്ടേ​കാ​ൽ പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. കോ​ത​ന​ല്ലൂ​ർ പാ​ല​ത്ത​ട​ത്തി​ൽ സാ​ബു​വി​ന്‍റെ ഭാ​ര്യ മേ​രി​യാ​ണ് ത​ന്‍റെ 66 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി കാ​ണി​ച്ചു ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വീ​ട്ടു​വേ​ല​ക്കാ​യെ​ത്തി​യി​രു​ന്ന കാ​ണ​ക്കാ​രി മ​ഴു​വി​നാ​ക്കു​ന്നേ​ൽ പ്ര​വീ​ണ (24) ക്കെ​തി​രെ​യാ​ണ് വീ​ട്ട​മ്മ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വം സം​ബ​ന്ധി​ച്ചു പ​രാ​തി​യി​ൽ പ​റ​യു​ന്ന​തി​ങ്ങ​നെ- ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന വീ​ട്ട​മ്മ​യാ​യ അ​തി​ര​ന്പു​ഴ പ​ണ്ടാ​ര​ക്ക​ള​ത്തി​ൽ അ​മ്മി​ണി ജോ​സ​ഫി​ന് ഭ​ക്ഷ​ണ​ത്തി​ൽ മ​യ​ക്ക് മ​രു​ന്ന് ന​ൽ​കി പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ പ്ര​വീ​ണ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഈ ​വി​വ​രം ക​ഴി​ഞ്ഞ ദി​വ​സം പ​ത്രം അ​ടു​ക്കി വ​യ്ക്കു​ന്ന​തി​നി​ടെ മേ​രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​ണ് മോ​ഷ​ണ വി​വ​രം അ​റി​യാ​ൻ സ​ഹാ​യി​ച്ച​ത്. പ​ത്ര​ത്തി​ലെ ഫോ​ട്ടോ ക​ണ്ട​പ്പോ​ഴാ​ണ് ഇ​വ​ർ ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ ജോ​ലി​ക്കാ​യി മാ​സ​ത്തി​ൽ പ​ല​പ്രാ​വ​ശ്യം വ​ന്നു​പോ​യ പ്ര​വീ​ണ​യാ​ണെ​ന്ന് വീ​ട്ടു​കാ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി മേ​രി വീ​ട്ടി​ലെ അ​ല​മാ​ര പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​റ് പ​വ​ന്‍റെ മാ​ല​യും…

Read More

കോട്ടയം മെഡിക്കൽ കോളജിലെ ലിഫ്റ്റുകളെല്ലാം തകരാറിൽ;  രോഗികളും ബന്ധുക്കളും ബുദ്ധിമുട്ടുന്നു; സംഭവത്തെക്കുറിച്ച് അധികൃതരുടെ വിശദീകരണം ഇങ്ങനെ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​യും, പ്ര​ധാ​ന ശ​സ്ത്ര​ക്രിയ തി​യ​റ്റ​റി​ലേ​ക്കു​മു​ള്ള ലി​ഫ്റ്റു​ക​ൾ അ​ട​ക്കം മു​ഴു​വ​ൻ ലി​ഫ്റ്റു​ക​ളും ത​ക​രാ​റി​ൽ. ഒ​ന്നാം വാ​ർ​ഡി​ലെ ഒ​രു ലി​ഫ്റ്റി​ന്‍റെ ഒ​രു സ്വി​ച്ച് മാ​ത്രം മാ​റ്റിവ​ച്ചാ​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ ക​ഴി​യു​മെ​ങ്കി​ലും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം എ​രു​മേ​ലി ബ​സ്്സ്റ്റാ​ൻ ഡിൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച വ​യോ​ധി​ക​യു​ടേ​യും, വാ​ർ​ഡി​ൽ മ​രി​ച്ച രോ​ഗി​യു​ടെ​യും മൃ​ത​ദേ​ഹം പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നി​ന്നും മോ​ർ​ച്ച​റി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. മൃ​ത​ദേ​ഹം സ്ട്രെച്ച​റു​ക​ളി​ൽ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ലി​ഫ്റ്റു​ക​ൾ ത​ക​രാ​റ​ിലായ​തി​നാ​ൽ മോ​ർ​ച്ച​റി​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നു. പി​ന്നീ​ട് ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​റു​ടെ ശ്ര​മ​ഫ​ല​മാ​യി ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് മോ​ർ​ച്ച​റി​യി​ൽ എ​ത്തി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​വി​ലെ ന്യൂ​റോ സ​ർ​ജ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ഒപിക​ളി​ലേ​ക്ക് വ​ന്ന രോ​ഗി​ക​ളും ഒ​പ്പം വ​ന്ന​വ​രും ബു​ദ്ധി​മു​ട്ടി. ലി​ഫ്റ്റു​ക​ൾ ത​ക​രാ​റാ​യ വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്‌‌ട്രിക്ക​ൽ വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തു​ട​ർ…

Read More

രാഷ്ട്രദീപിക വാർത്ത പിഎസ് സിയുടെ ശ്രദ്ധയിൽപ്പെട്ടു; എസ്ഐ പരീക്ഷയുടെ റാങ്ക് ലിസ്റ്റായി; പ്ര​സി​ദ്ധീ​ക​രി​ച്ചത് നാലുവർഷത്തിനുശേഷം

കോ​ട്ട​യം: നാ​ലു വ​ർ​ഷം മു​ൻ​പ് ന​ട​ത്തി​യ സ​ബ് ഇ​ൻ​സ്പെ​ക്‌‌ടർ പ​രീ​ക്ഷ​യു​ടെ റാ​ങ്ക് ലി​സ്റ്റ് പി​എ​സ്്സി ഒ​ടു​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.ക​ഴി​ഞ്ഞ ഏ​ഴി​ന് രാഷ്‌‌ട്രദീ​പി​ക​യാ​ണ് നാ​ലു വ​ർ​ഷ​മാ​യി റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത വി​ഷ​യം വാ​ർ​ത്ത​യാ​ക്കി​യ​ത്. വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ പി​എ​സ്്സി ന​ട​പ​ടി സ്വീ​ക​രി​ക്കു​കാ​യി​രു​ന്നു. ഇ​ന്ന​ലെ 262 പേ​രു​ടെ മെ​യി​ൻ ലി​സ്റ്റ് ഉ​ൾ​പ്പെ​ടു​ന്ന റാ​ങ്ക് ലി​സ്റ്റ് പി​എ​സ്്സി പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ൽ 2015 മാ​ർ​ച്ചി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ച്ച് സെ​പ​റ്റം​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി​യ​താ​ണ്. പി​ന്നീ​ട് ഇ​ക്കാ​ര്യ​ത്തി​ൽ പി​എ​സ്്സി​യു​ടെ മെ​ല്ല​പ്പോ​ക്കാ​യി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ലു​ടൻ നി​യ​മ​നം ന​ല്കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. 2014ലെ ​ലി​സ്റ്റി​ൽ നി​ന്ന് 190 പേ​രെ നി​യ​മി​ച്ച ശേ​ഷം ആ​ർ​ക്കും നി​യ​മ​നം ന​ല്കി​യി​ട്ടി​ല്ല.

Read More

ബസിലിരുത്തിയ മകനെ കാണാതെ വീട്ടമ്മയുടെ നെട്ടോട്ടം; പോലീസ് എയ്ഡ് പോസ്റ്റിൽ കുട്ടിയെ ലഭിച്ചതറിയാതെ അമ്മ

തൊ​ടു​പു​ഴ: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഒ​ൻ​പ​തു​കാ​ര​നാ​യ മ​ക​നെ ഇ​രു​ത്തി പു​റ​ത്തി​റ​ങ്ങി​യ വീ​ട്ട​മ്മ തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ കു​ട്ടി​യെ കാ​ണാ​താ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കു​ട്ടി​യെ ഇ​രു​ത്തി​യി​രു​ന്ന ബ​സ് പു​റ​പ്പെ​ട്ട​താ​ണ് അ​മ്മ​യെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി​യ​ത്. തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​ന്ന​ലെ ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. ഏ​റ്റു​മാ​നൂ​രി​ൽ ബ​ന്ധു​വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നാ​യാ​ണ് ക​ലൂ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ ര​ണ്ടു മ​ക്ക​ളു​മാ​യി ഇ​ന്ന​ലെ രാ​ജാ​ക്കാ​ട് -കോ​ട്ട​യം റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി​യ​ത്. ബ​സ് പു​റ​പ്പെ​ടു​ന്ന​തി​നു മു​ൻ​പ് ഇ​ള​യ മ​ക​ൾ​ക്ക് വെ​ള്ളം വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​തി​നാ​യി മ​ക​നെ ബ​സി​ൽ ഇ​രു​ത്തി​യ​തി​നു ശേ​ഷം ഇ​വ​ർ പു​റ​ത്തി​റ​ങ്ങി. തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് ബ​സ് പു​റ​പ്പെ​ട്ട​താ​യി ക​ണ്ട​ത്. ഇ​തോ​ടെ ഭ​യ​ന്ന വീ​ട്ട​മ്മ ഓ​ട്ടോ വി​ളി​ച്ച് ബ​സി​നു പി​ന്നാ​ലെ പാ​ഞ്ഞെ​ങ്കി​ലും പ​ത്തു കി​ലോ​മീ​റ്റ​റോ​ളം പി​ന്നി​ട്ട് ക​രി​ങ്കു​ന്ന​ത്തെ​ത്തി​യെ​ങ്കി​ലും ബ​സ് ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ ക​രി​ങ്കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു. ക​രി​ങ്കു​ന്നം പോ​ലീ​സ് പാ​ലാ സ്റ്റേ​ഷ​നി​ലും തൊ​ടു​പു​ഴ ട്രാ​ഫി​ക് പോ​ലീ​സി​ലും സ​ന്ദേ​ശം കൈ​മാ​റി. ഇ​തി​നി​ടെ…

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വീ​ട്ട​മ്മ​യേ​യും മ​ക​നെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി; സംഭവം ചെറുതോണിയില്‍

ചെ​റു​തോ​ണി: അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വീ​ട്ട​മ്മ​യെ​യും വി​ദ്യാ​ർ​ഥി​യാ​യ മ​ക​നെ​യും അ​യ​ൽ​വാ​സി​ക​ൾ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. ചേ​ല​ച്ചു​വ​ട് ചു​രു​ളി ചോ​ലി​ക്ക​ര​യി​ൽ റാ​ണി തോ​മ​സ്, മ​ക​ൻ പ്ര​ണ​വ് തോ​മ​സ്(14) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​വ​രു​ടെ പ​രാ​തി​യി​ൽ പെ​രു​ന്പി​ള്ളി​പ്പാ​റ​യി​ൽ ബാ​ബു, സ​ഹോ​ദ​ര​ൻ അ​ഭി​ലാ​ഷ്, സു​ഹൃ​ത്ത് പ​ല​ക​ചാ​രി​യി​ൽ ജോ​ണി എ​ന്നി​വ​ർ​ക്കെ​തി​രെ ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് കേ​സെ​ടു​ത്തു. വ്യാ​ഴാ​ഴ്ച രാ​ത്രി 12 ന് ​റാ​ണി​യു​ടെ വീ​ട്ടി​ലേ​ക്ക് പ്ര​തി​ക​ൾ ക​ല്ലെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. വീ​ട്ട​മ്മ ക​ത​കു​തു​റ​ന്ന​യു​ട​നെ പ്ര​തി​ക​ൾ ഉ​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി ഇ​രു​വ​രെ​യും മ​ർ​ദിക്കു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. പ്ര​ണ​വി​ന്‍റെ ക​ഴു​ത്തി​ൽ വാ​ക്ക​ത്തി​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്. അ​ക്ര​മം ക​ണ്ടു​ഭ​യ​ന്ന റാ​ണി​യു​ടെ ഇ​ള​യ​മ​ക്ക​ളാ​യ ഇ​മ്മാ​നു​വ​ൽ, ഗോ​ഡ്വി​ൻ എ​ന്നി​വ​ർ​ക്കു പ​നി ബാ​ധി​ച്ചു. റാ​ണി​യും മ​ക്ക​ളും ത​ള്ള​ക്കാ​നം സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​തേ​ടി. റാ​ണി​യു​ടെ ഭ​ർ​ത്താ​വി​നു എ​റ​ണാ​കു​ള​ത്താ​ണ് ജോ​ലി. വ​ർ​ഷ​ങ്ങ​ളാ​യി ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വ​ഴ​ക്ക് നി​ല​നി​ന്നി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More