Set us Home Page

ഒടുവിൽ ക്രിസ്റ്റിയെ ഓടിച്ചിട്ട് വളഞ്ഞ് പിടിച്ച് എക്സൈസ് സംഘം; പ്രതിയുടെ പക്കൽ നിന്ന് ഹാഷിഷും വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ബോം​ഗും പിടിച്ചെടുത്തു

ക​ടു​ത്തു​രു​ത്തി: ഹാ​ഷി​ഷും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ടു​ത്തു​രു​ത്തി സ്വദേശി കെ.​എ. ക്രി​സ്റ്റി (24) ആ​ണ് ആ​പ്പാ​ഞ്ചി​റ ഭാ​ഗ​ത്തു​നി​ന്നും എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 10,000 രൂ​പ വി​ല​വ​രു​ന്ന ര​ണ്ട് ഗ്രാം ​ഹാ​ഷി​ഷ്, ക​ഞ്ചാ​വ് എ​ന്നി​വ​യും, വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ബോം​ഗ്, ഫി​ൽ​റ്റ​ർ പേ​പ്പ​റു​ക​ൾ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ഒ​രു മാ​സ​ത്തോ​ള​മാ​യി യു​വാ​വ് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. സു​രേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഹ​രീ​ഷ് ച​ന്ദ്ര​ൻ, കെ.​ജ​യ​ച​ന്ദ്ര​ൻ, ത​ൻ​സീ​ർ, ശ്യാം​കു​മാ​ർ, മ​ഹാ​ദേ​വ​ൻ, മ​ഹേ​ഷ്, ഷെ​റി​ന, സാ​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ വൈ​ക്കം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS