ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി ടിക്കറ്റ് കൊടുക്കുന്ന സമയം രാവിലെ 7.30ൽനിന്ന് എട്ടിനാക്കണമെന്നാവശ്യം ശക്തമാകുന്നു.8.30മുതലാണ് ഡോക്ടർമാരും ജീവനക്കാരും ഒപി വിഭാഗത്തിൽ എത്തിച്ചേരുന്നത്. ചില വിഭാഗങ്ങളിൽ 10.30ഉം 11ഉം ആണ്. 7.30 മുതൽ ഒപി ടിക്കറ്റ് എടുത്ത് ബന്ധപ്പെട്ട ഡോക്ടർമാരുടെ മുറിയുടെ മുന്നിൽ പോയി നിൽക്കുന്നിടത്ത് എപ്പോഴും വാക്ക് തർക്കവും ബഹളവുമാണ്. ഇതു ചിലപ്പോഴൊക്കെ സംഘർഷത്തിലേക്ക് എത്താറുണ്ട്. മണിക്കൂറുകൾ കാത്തുനിന്ന് കഴിയുന്പോഴാണു ചില ഒപികളിൽ ഡോക്ടർമാർ എത്തുന്നത്. ഇവരുടെ ഒപി സമയം 10.30, 11 ആയതിനാൽ രോഗികൾ 7.30 മുതൽ കാത്തുനിൽക്കേണ്ടി വരുന്നു. എട്ട് ആക്കിയാൽ അതനുസരിച്ച് എല്ലായിടത്തും വ്യത്യാസം വരുത്തുവാൻ കഴിയുമെന്ന് ജീവനക്കാരും പറയുന്നു. കേരളത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രമാണ് ഒപി ടിക്കറ്റ് 7.30ന് നൽകുന്നതെന്നും മറ്റു മെഡിക്കൽ കോളജുകളിലെപ്പോലെ എട്ടിനു നൽകിയാൽ രാവിലെ വന്ന് ഡോക്ടർമാരുടെ മുറിയുടെ മുന്പിൽ നിൽക്കുന്ന…
Read MoreCategory: Kottayam
കോട്ടയംകാരനായ കാമുകനൊപ്പം ജീവിക്കാന് ഭര്ത്താവിനെ കൊന്നു; ഭാര്യയ്ക്കു ജീവപര്യന്തം തടവ്; 2011 ഫെബ്രുവരി 22നായിരുന്നു സംഭവം
പറവൂർ: ഭർത്താവ് കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഭാര്യയെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കാക്കനാട് തേങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയിൽ സജിത (39) യെ ആണ് പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി-ഒന്ന് ജഡ്ജി അഹമ്മദ് കോയ ശിക്ഷിച്ചത്. സജിതയുടെ ഭർത്താവ് പോൾ വർഗീസ് (42) ആണു കൊല്ലപ്പെട്ടത്. അടുപ്പത്തിലായിരുന്ന കോട്ടയം പാന്പാടി സ്വദേശി ടിസനൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കേസിൽ ടിസനെ പോലീസ് രണ്ടാം പ്രതിയാക്കിയിരുന്നു. എന്നാൽ സാഹചര്യത്തെളിവുകളുടെ അഭാവത്തിൽ കോടതി ഇയാളെ വെറുതെവിട്ടു. 2011 ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയിൽ സജിത ഭർത്താവിന് ഉറക്കഗുളികകൾ കലർന്ന ഭക്ഷണം നല്കി മയക്കിയശേഷം കഴുത്തിൽ തോർത്ത് ഉപയോഗിച്ച് മുറുക്കിയും മുഖത്ത് തലയണവച്ച് ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. തൂങ്ങിമരിച്ചതാണെന്നു സജിത പറഞ്ഞതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരിച്ചതല്ലെന്നു വ്യക്തമായി. ടിസനും സജിതയും തമ്മിലുള്ള ഫോണ് സംഭാഷണങ്ങളും ഇവരുടെ…
Read Moreവിദേശ വനിതയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; സംഭവം അടിമാലിയില്
അടിമാലി: വിനോദ സഞ്ചാരിയായ വിദേശവനിതയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. വാളറ ചേലാട്ട് മനോജ് (43)നെയാണ് അടിമാലി സിഐ പി.കെ. സാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് മനോജിന്റെ ഉടമസ്ഥതയിലുളള വാളറയിലെ വ്യാപാരസ്ഥാപനത്തിൽ ഇംഗ്ലണ്ട് സ്വദേശിനിയായ യുവതിയെ ഇയാൾ അപമാനിക്കാൻ ശ്രമിച്ചത്. ഇംഗ്ലണ്ട് സ്വദേശിയായ സുഹൃത്തും യുവതിക്കൊപ്പമുണ്ടായിരുന്നു. മൂന്നാറിലേക്കുളള യാത്രക്കിടെ മനോജിന്റെ വ്യാപാരസ്ഥാപനത്തിലെത്തിയ യുവതിയെ ഇയാൾ അപമാനിക്കാൻ ശ്രമിച്ചെന്നാണ് പോലീസ് കേസ്. മനോജിനെ കോടതിയിൽ ഹാജരാക്കി.
Read Moreവിവാഹദിനത്തിൽ വധു മുങ്ങി; വീട്ടുകാരുടെ പരാതിയിൽ പോലീസ് സഹപാഠിയും പ്രായപൂർത്തിയാവാത്ത കാമുകനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ പുറത്തുവന്ന സത്യം ഇങ്ങനെ…
എരുമേലി: ഈരാറ്റുപേട്ട സ്വദേശിയായ യുവാവും എരുമേലി സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉച്ചയോടെ നടക്കാനിരിക്കെ അതിരാവിലെ വധു അപ്രത്യക്ഷയായി. പറന്പിൽ ഒളിച്ചിരുന്ന വധുവിനെ കാമുകൻ നൽകിയ വിവരത്തെ തുടർന്ന് പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയപ്പോൾ ബന്ധുക്കൾക്കൊപ്പം പോകാനിഷ്ടമില്ലെന്ന് വധു. ഒടുവിൽ കോടതി നിർദേശപ്രകാരം വധുവിനെ പോലീസ് കോട്ടയത്തെ തണൽ എന്ന കേന്ദ്രത്തിലാക്കി. ഇന്നലെ എരുമേലിയിലാണ് സംഭവം. വരന്റെയും വധുവിന്റെയും വീടുകളിൽ ഭക്ഷണമുണ്ടാക്കുകയും ക്ഷണിക്കപ്പെട്ട അതിഥികളും ബന്ധുക്കളും എത്തിക്കൊണ്ടിരിക്കുകയും ഓഡിറ്റോറിയത്തിൽ സദ്യ തയാറാകുന്പോഴുമാണ് വധുവിനെ വീട്ടിൽ നിന്നും കാണാതായത്. തിരച്ചിൽ നടത്തി ഫലമില്ലാതായതോടെ വധുവിന്റെ വീട്ടുകാർ എരുമേലി പോലീസിൽ പരാതി നൽകുകയായിരുന്നു. നാട്ടിൽ തൊട്ടടുത്തുള്ള കോളജിൽ ഒപ്പം പഠിക്കുന്ന പ്രായപൂർത്തിയായിട്ടില്ലാത്ത വിദ്യാർഥിയുമായി പ്രണയത്തിലായിരുന്ന വധു ഇയാൾക്കൊപ്പം നാടുവിട്ടോയെന്ന സംശയത്തിൽ ഈ വിദ്യാർഥിയെ പോലീസ് ഫോണിൽ ബന്ധപ്പെട്ടു. അല്പം മുന്പ് വധുവായ കാമുകി ഫോണിൽ വിളിച്ചിരുന്നെന്ന് വിദ്യാർഥി പറഞ്ഞു. വീട്ടിൽ…
Read Moreടൗണിലെ തിരക്കിൽ അമ്മയുടെ കൈവിട്ടുപോയ മകന് ബൈക്ക് യാത്രികൻ സഹായിയായി; കിരണിന് നന്ദിപറഞ്ഞ് ഹരികൃഷ്ണന്റെ കുടുംബം
കറുകച്ചാൽ: ബസ് സ്റ്റാൻഡിലെ തിരക്കിനിടയിൽ കാണാതായ പന്ത്രണ്ടുകാരനെ തേടി അമ്മയും പോലീസും. വിവരമറിഞ്ഞ് ബന്ധുക്കളും സ്ഥലത്തെത്തി തെരച്ചിൽ. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ബൈക്ക് യാത്രക്കാരനു മുന്നിൽ ലിഫ്റ്റ് ചോദിച്ചെത്തിയ ബാലനെ വീട്ടുകാർക്ക് തിരിച്ചുകിട്ടി. മാതാപിതാക്കൾ കണ്ണീർ പൊഴിച്ചിരിക്കുന്പോൾ സന്തോഷ വാർത്തയുമായി പോലീസ് എത്തി. രക്ഷകനായ ബൈക്ക് യാത്രക്കാരന് നന്ദിപറഞ്ഞ് ഹരികൃഷ്ണന്റെ കുടുംബം. മാന്തുരുത്തി ആഴാംചിറ സിന്ധുവും മകൻ ഹരികൃഷ്ണനും കഴിഞ്ഞ ദിവസം രാവിലെ ഒൻപതിനാണ് കോട്ടയത്ത് ആശുപത്രിയിൽ പോയത്. തിരക്കിനിടയിൽ നാഗന്പടത്ത് നിന്നും ഹരികൃഷ്ണന് വഴി തെറ്റി. അമ്മയും മകനും രണ്ടു വഴിക്കായി. ഹരികൃഷ്ണനെ കാണാതായതോടെ സിന്ധു കോട്ടയം നഗരത്തിൽ ഉടനീളം അന്വേഷിച്ചു. കാര്യം തിരക്കിയ നാട്ടുകാർ ചേർന്ന് വിവരം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് പോലീസിന്റ നേതൃത്വത്തിൽ മണിക്കൂറുകളോളം തിരച്ചിൽ നടത്തി. ഹരികൃഷ്ണന്റ അടയാളമടക്കം തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. മകനെ കാണാതായതോടെ സിന്ധുവും അച്ഛൻ…
Read Moreഅമേരിക്കയിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം ; അതിരമ്പുഴ സ്വദേശി രഞ്ജിത്താണ് മരിച്ചത്
നോർത്ത് കരോളൈന: ഗാർണറിലെ വെയ്ക്ക് കൗണ്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. അതിരന്പുഴ പോത്തനാംതടത്തിൽ ഷാജു മാണിയുടെ മകൻ രഞ്ജിത് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കോളജിൽനിന്നു മടങ്ങുന്നതിനിടെ രഞ്ജിത് സഞ്ചരിച്ചിരുന്ന ബൈക്കിൽ മുന്നറിയിപ്പില്ലാതെ ട്രാക്ക് മാറ്റിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നോർത്ത് കരോളൈനയിലെ റാലിയിലുള്ള വേക്ക് മെഡ് ഹോസ്പിറ്റലിൽ ഇന്നു രാവിലെ 6.30നായിരുന്നു അന്ത്യം. വെയ്ക്ക് ടെക്നിക്കൽ കമ്യൂണിറ്റിയിൽ ബിരുദ വിദ്യാർഥിയായിരുന്നു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് അമേരിക്കയിലെ എപെക്സ് ലൂർദ് മാതാ കത്തോലിക്കാ പള്ളിയിൽ. മാതാവ് മറിയമ്മ (കുഞ്ഞുമോൾ ) ചങ്ങനാശേരി കുറ്റിക്കണ്ടം കുടുംബാംഗം. സഹോദരങ്ങൾ: ഷാലുമോൾ (യുഎൻസി റെക്സ് ഹെൽത്ത് കെയർ റാലി), സോണിയ (ബിരുദ വിദ്യാർഥി, വെയ്ക്ക് ടെക്നിക്കൽ കമ്യൂണിറ്റി) , ജോസ്മോൻ (ഗാർണർ മാഗ്നറ്റ് ഹൈസ്കൂൾ).
Read Moreഉരച്ചുനോക്കിയപ്പോൾ ഞെട്ടി; മുക്കുപണ്ടം പണയംവച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ; കടയുടമയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: മുക്കുപണ്ടം പണയംവച്ച് മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് കോട്ടയം വെസ്റ്റ് പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. കുടയംപടിയിലെ സ്വകാര്യ സ്ഥാപനത്തിനെയാണ് രണ്ടുപേർ കബളിപ്പിച്ച് പണം തട്ടിയതായി പരാതി ഉയർന്നത്. ഏറ്റുമാനൂർ സ്വദേശി കഴിഞ്ഞ ഡിസംബറിൽ പണയംവച്ച് 2,62,000 രൂപയെടുത്തിരുന്നു. മൂന്നുമാസമായിട്ടും പണയം എടുക്കാതായപ്പോൾ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമെന്ന് വ്യക്തമായത്. ഇതേ തുടർന്ന് സംശയം തോന്നി ഒരു മാസം മുൻപ് മറ്റൊരാൾ വച്ച പണയവും പരിശോധിച്ചു. ഇതും മുക്കുപണ്ടമെന്ന് വ്യക്തമായി. രാമപുരം സ്വദേശി പണയം വച്ച് മുപ്പതിനായിരം രൂപയാണ് തട്ടിയെടുത്തത്. സ്ഥാപന ഉടമ പോലീസിന് നല്കിയ പരാതിയിൽ തട്ടിപ്പുകാരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് പോലീസ് അധികൃതർ വ്യക്തമാക്കി.
Read Moreഎല്ലാം ശരിയാക്കുമെന്ന് പറയുന്നത് തെറ്റ് ; തച്ചങ്കരി എത്രശ്രമിച്ചാലും ജനങ്ങൾ സമ്മതിക്കില്ലായിരുന്നു; മുൻ കെഎസ്ആർടിസി എംഡിക്കെതിരേ ഗുരുതര ആരോപണവുമായി വൈക്കം വിശ്വൻ
കോട്ടയം: കെഎസ്ആർടിസിയിൽ എംപാനൽ ജീവനക്കാരെ പുറത്താക്കുന്ന കോടതി നടപടിപോലും മുൻ എംഡി ടോമിൻ ജെ. തങ്കച്ചരി ബോധപൂർവം സൃഷ്ടിച്ചതാണെന്നു സംശയിക്കുന്നതായി കെഎസ്ആർടി എംപ്ലോയീസ് അസോസിയേൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ആറുമാസം കിട്ടിയാൽ എല്ലാം ശരിയാക്കുമെന്ന് പറയുന്നത് തെറ്റാണ്. തച്ചങ്കരി എത്രശ്രമിച്ചാലും കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാൻ ജനങ്ങൾ സമ്മതിക്കില്ലെന്നും വൈക്കം വിശ്വൻ പറഞ്ഞു. കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാനുള്ള എല്ലാ നീക്കവും ജനങ്ങൾ എതിർക്കും. ശന്പളം 25 വർഷത്തിനിടെ ഇപ്പോഴാണ് കൊടുത്തുവെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ശബരിമല സ്പെഷൽ സർവീസിന്റെ വരുമാനത്തിന്റെ പ്രതിഫലനമാണു മറ്റു മാസങ്ങളിൽനിന്ന് വ്യത്യസ്തമായി ശന്പളം നൽകാനായത്. കെഎസ്ആർടിസി തൊഴിലാളികളും യൂണിയൻ നേതാക്കളും പണിയെടുത്താണ് വരുമാന നേട്ടമുണ്ടാക്കിയത്. ഇത് ഹൈക്കോടതി നിരീക്ഷണസമിതിയും സമ്മതിച്ചിട്ടുണ്ട്. സ്വകാര്യമേഖലയിലേക്ക് ഒന്നൊന്നായി കൊടുക്കാനുള്ള നീക്കത്തെയും ഇല്ലാത്ത കണക്കുകൾ പ്രചരിപ്പിച്ച് സ്ഥാപനത്തെ പരിമിതപ്പെടുത്താനുള്ള ശ്രമത്തെയുമാണ് യൂണിയൻ എതിർത്തതെന്നും വൈക്കം വിശ്വൻ പറഞ്ഞു.
Read Moreഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ്; ദേവസ്വം ബോർഡ് പ്രസിഡന്റും മറ്റ് അംഗങ്ങളും വിട്ടുനിന്നു
കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റിൽനിന്നും സാംസ്കാരിക പരിപാടിയിൽനിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും മറ്റ് അംഗങ്ങളും വിട്ടുനിന്നു. ശബരിമല യുവതീപ്രവേശ വിഷയത്തിൽ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടിനെതിരെ വിവിധ ഹൈന്ദവ സംഘടനകളിൽനിന്നു പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണു പരിപാടികളിൽനിന്ന് വിട്ടുനിന്നതെന്നു ആരോപണമുണ്ട്. പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സ്പെഷൻ ബ്രാഞ്ചിനും വിവരം ലഭിച്ചിരുന്നു. ഒന്നാം ഉത്സവദിവസം കൊടിയേറ്റിനുശേഷം നിശ്ചയിച്ചിരുന്ന സാംസ്കാരികസമ്മേളനത്തിൽ മുഖ്യാതിഥി ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു. ചടങ്ങിനെത്തില്ലെന്ന് പ്രസിഡന്റും അംഗങ്ങളും സംഘാടകരെ അറിയിച്ചു. എല്ലാ വർഷവും കൊടിയേറ്റ് ദിവസം നടത്തുന്ന സാംസ്കാരിക സമ്മേളനത്തിൽ പതിവായി ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും പങ്കെടുക്കാറുണ്ടായിരുന്നു. ഇത്തവണ എത്തിയാൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ഹൈന്ദവ സംഘടനകളും. ശബരിമല യുവതി പ്രവേശന പ്രശ്നത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെ ഏറ്റുമാനൂരിൽ പ്രതിഷേധം ശക്തമായിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് എം. പത്മകുമാർ ഇന്നലെ…
Read Moreകൊടുംചൂട് താങ്ങാനാകാതെ കോട്ടയം ; ജില്ലയിൽ പലയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷം; കുടിവെള്ള പദ്ധതികളിലൂടെ ലഭിക്കുന്നത് മലിനജലം
ചിങ്ങവനം: കടുത്തചൂടിൽ കുളങ്ങളും കിണറുകളും വറ്റിവരണ്ട് കുടിവെള്ള ക്ഷാമം രൂക്ഷമായി. വേനലിന്റെ കാഠിന്യം മൂലം കൃഷികൾ കരിഞ്ഞുണങ്ങാൻ തുടങ്ങിയതോടെ കർഷകരും ദുരിതത്തിലായി. കുറിച്ചി, പനച്ചിക്കാട് പഞ്ചായത്തുകളിലെ കിണറുകൾ പലതും വറ്റി. കുഴൽ കിണറുകളുകളിലും വെള്ളം ഇല്ലാതായതോടെ കുടിവെള്ള വിതരണക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. ആഴ്ചയിലൊരിക്കൽ ലഭിക്കുന്ന വാട്ടർ അതോറിറ്റിയുടെ ശുദ്ധജലവും നാട്ടുകാർക്ക് കിട്ടാക്കനിയാകുകയാണ്. പലയിടത്തും പൈപ്പ് പൊട്ടി വെള്ളം മാസങ്ങളായി റോഡിലൂടെ ഒഴുകുകയാണ്. പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ നടപ്പിലാക്കിയ ജലനിധി പദ്ധതികൾ പരാജയപ്പെട്ട് നാട്ടുകാർക്ക് ഇരുട്ടടിയായി. മിക്ക പദ്ധതികളിലെയും ജലം മലിനമാണ്. വേനൽ ആരംഭിച്ചതോടു കൂടി നിറം മാറി ഉപയോഗ യോഗ്യമല്ലാത്ത വെള്ളമാണ് ലഭിക്കുന്നത്. പല വാർഡുകളിലും ലഭിക്കുന്ന വെള്ളത്തിന് അസഹ്യമായ ദുർഗന്ധവുമാണ്. നേരത്തെ വെള്ളം ശുദ്ധമാക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. കഴിഞ്ഞ വർഷം വേനലിൽ വരൾച്ചാ ബാധിത പ്രദേശമായി ജില്ലയെ…
Read More