ക​സേ​ര​യി​ൽ  കാ​ലു​യ​ർ​ത്തി വ​ച്ച് ഇരുന്നത് ഇഷ്ടപ്പെട്ടില്ല;  ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ  നി​ല​വി​ള​ക്കു​കൊ​ണ്ട് യു​വ​തി​യു​ടെ ത​ല​യ്ക്ക​ടി​ച്ചു തകർത്തു; വൈക്കത്ത് നടന്ന ഞെട്ടിക്കുന്ന സംഭവകഥയിങ്ങനെ…

വൈ​ക്കം: കാ​ലി​ൻ​മേ​ൽ കാ​ൽ ക​യ​റ്റി വ​ച്ചി​രു​ന്ന് യു​വ​തി ടി​വി കാ​ണു​ന്ന​തി​നെ​ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ നി​ല​വി​ള​ക്കു​കൊ​ണ്ട് യു​വ​തി​യു​ടെ ത​ല​യ്ക്ക​ടി​ച്ചു.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വൈ​ക്കം ഉ​ദ​യ​നാ​പു​രം അ​ക്ക​ര​പ്പാ​ടം മു​പ്പ​തി​ൽ ര​ജി​കു​മാ​റി​ന്‍റെ ഭാ​ര്യ അ​ഞ്ജു (28)വി​നെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ൽ ക​സേ​ര​യി​ൽ ഇ​രു​ന്ന് കാ​ലു​യ​ർ​ത്തി വ​ച്ച് അ​ഞ്ജു ടി​വി ക​ണ്ട​താ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം. ഇ​തേ ചൊ​ല്ലി ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ ബൈ​ജു (46) അ​ഞ്ജു​വു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ഞ്ജു​വി​ന് നി​ല​വി​ള​ക്കി​നു​ള്ള അ​ടി​യേ​റ്റ​ത്. ഉ​ട​ൻ​വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യു​ടെ ത​ല​യ്ക്ക് 21 തു​ന്ന​ലി​ടേ​ണ്ടി​വ​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബൈ​ജു​വി​ന്‍റെ പേ​രി​ൽ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വൈ​ക്ക​ത്ത് കോ​ഴി​ക്ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന ബൈ​ജു സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വിലാണ്.

Read More

 ഇ​ല​ക്ട്രി​ക്ക​ൽ സ്ഥാ​പ​ന​ ഉട​മ ബി​നോ ടോ​ണിയുടെ​ ക​ണ്ണി​ൽ മു​ള​ക് ലാ​യ​നി തേ​ച്ച് ആ​ക്ര​മ​ണം;  ക്വട്ടേഷൻ നൽകിയയാളുൾപ്പെടെ ആറുപേർ അറസ്റ്റിൽ; അക്രമത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പോലീസ്

ചെ​ങ്ങ​ളം: കു​ന്നും​ഭാ​ഗ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സ്ഥാ​പ​ന​ ഉട​മ​യാ​യ ബി​നോ ടോ​ണി​​യു​ടെ മു​ഖ​ത്ത് മു​ള​ക് ലാ​യ​നി തേ​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ൽ ഒ​ന്നി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ൽ ആ​കു​മെ​ന്ന് സൂ​ച​ന. കോ​ട്ട​യം ചെ​ങ്ങ​ള​ത്തു​ള്ള റി​ട്ട. എ​സ്ഐ​യു​ടെ ഇ​ട​പാ​ടി​ലാ​യി​രു​ന്നു ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ചെ​ങ്ങ​ളം നെ​ടു​മാ​വ് മാ​പ്പി​ള​ത്താ​ഴെ ഐ​സ​ക്(63) വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ ഐ​സ​ക് ഉ​ൾ​പ്പെ​ടെ ആ​റ് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പാ​റ​ത്തോ​ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഫ​സി​ലി(41), പാ​റ​ത്തോ​ട് പാ​റ​യ്ക്ക​ൽ പി.​എ​ൻ.​നൗ​ഷാ​ദ്(54), ആ​ന​ക്ക​ല്ല് ചെ​രു​പു​റ​ത്ത് പു​ളി​ന്താ​ഴെ അ​ജ്മ​ൽ അ​ബു(39), കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ല് കാ​വു​കാ​ട്ട് വ​ട​ക്കേ​ശേ​രി​യി​ൽ അ​ജേ​ഷ് ത​ങ്ക​പ്പ​ൻ(​അ​പ്പു-23), ആ​ന​ക്ക​ല്ല് വ​ള​വു​ക​യം കാ​ക്ക​നാ​ട്ട് അ​ല​ൻ തോ​മ​സ്(24) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത​ത്. ചെ​ങ്ങ​ളം സ്വ​ദേ​ശി​യാ​യ ബി​നോ ടോ​ണി​യോ​യും ഐ​സ​ക്കും അ​യ​ൽ​വാ​സി​ക​ളാ​ണ്. മാ​ലി​ന്യം ഇ​ടു​ന്ന​തി​നെ ചൊ​ല്ലി ഇ​രു കൂ​ട്ട​രും വ​ർ​ഷ​ങ്ങ​ളാ​യി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ആ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ…

Read More

മു​ക്കാ​ൽ സെ​ന്‍റ് സ്ഥ​ലം വാ​ങ്ങിയ വ്യ​ക്തി​യോ​ട് മു​ക്കാ​ൽ ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്തി​ന്‍റെ പി​ഴ ആ​വ​ശ്യ​പ്പെ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ്; സംഭവത്തെക്കുറിച്ച് സ്ഥല ഉടമ വർഗീസ് പറ‍യുന്നതിങ്ങനെ

കാ​ഞ്ഞി​ര​പ്പ​ള​ളി: മു​ക്കാ​ൽ സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യ വ്യ​ക്തി​യോ​ട് മു​ക്കാ​ൽ ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്തി​ന്‍റെ പി​ഴ തു​ക ആ​വ​ശ്യ​പ്പെ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ്. കാ​ഞ്ഞി​ര​പ്പ​ള​ളി ക​ല്ലു​ക​ളം കെ.​ജെ. വ​ർ​ഗീ​സി​നാ​ണ് ആ​ധാ​ര​ത്തി​ൽ തു​ക കു​റ​ച്ചു കാ​ണി​ച്ചു എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പി​ഴ അ​ട​യ്ക്കാ​ൻ ജി​ല്ലാ ര​ജി​സ്ട്രാ​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ണാ​റ​ക്ക​യ​ത്ത് ക​ല്ലു​ക​ളം ബേ​ക്ക​ഴ്സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന വ​ർ​ഗീ​സി​ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജി​ല്ലാ ര​ജി​സ്ട്രാ​റു​ടെ നോ​ട്ടീ​സ് ല​ഭി​ക്കു​ന്ന​ത്.സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​ര ചെ​ല​വ് കു​റ​ച്ച് കാ​ണി​ച്ച​തി​നാ​ൽ പി​ഴ​യ​ട​യ്ക്ക​ണം എ​ന്ന​താ​യി​രു​ന്നു നോ​ട്ടീ​സി​ന്‍റെ ഉ​ള്ള​ട​ക്കം. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ റ​വ​ന്യൂ റി​ക്ക​വ​റി അ​ട​ക്ക​മു​ള്ള ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു​ണ്ട്. മു​ക്കാ​ൽ സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം ന​ട​ത്തി​യ ത​ന്നോ​ട് 84 സെ​ന്‍റി​ന്‍റെ ആ​ധാ​ര ചെ​ല​വ് ക​ണ​ക്കാ​ക്കി​യാ​ണ് പി​ഴ ഒ​ടു​ക്കാ​ൻ നോ​ട്ടീ​സി​ലൂ​ടെ ജി​ല്ലാ ര​ജി​സ്ട്രാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് വ​ർ​ഗീ​സി​ന്‍റെ ആ​ക്ഷേ​പം.സെ​റ്റി​ൽ​മെ​ന്‍റ് പ​ദ്ധ​തി പ്ര​കാ​രം മു​ദ്ര വി​ല​യി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ലും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്…

Read More

ബി​എ​സ്എ​ൻ​എ​ൽ ക​രാ​ർ തൊ​ഴി​ലാ​ളി സ​മ​രം; ഫോ​ണും ഇ​ന്‍റ​ർ​നെ​റ്റും ത​ക​രാ​റി​ൽ ;  പല സ്ഥാപനങ്ങളും പ്രവർത്തന രഹിതം

കോ​ട്ട​യം: ബി​എ​സ്എ​ൻ​എൽ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ലാ​യ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ദേ​ശ​ത്ത് ലാ​ൻ​ഡ് ഫോ​ണ്‍, ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​ക​ൾ ത​ക​രാ​റി​ലാ​യി. ക​ഴി​ഞ്ഞ 12 ദി​വ​സ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ടെ​ലി​ഫോ​ണു​ക​ൾ ത​ക​രാ​റി​ലാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തൊ​ഴി​ലാ​ളി സ​മ​രം. ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ അ​ന്യാ​യ​മാ​യി സ്ഥ​ലം മാ​റ്റി​യെ​ന്നാ​ണ് അ​വ​രു​ടെ പ​രാ​തി. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട് ത​ൽ​സ്ഥാ​ന​ത്ത് ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചു. ഇ​തോ​ടെ ലൈ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ആ​ളി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് നേ​രി​ട്ട​ത്. ഇ​ന്‍റ​ർ​നെ​റ്റ് , ടെ​ലി​ഫോ​ണ്‍ സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തോ​ടെ പ​ല സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി.

Read More

കുംഭമാസ പൂജകൾക്കായി ശ​ബ​രി​മ​ല നട ഇ​ന്നു തു​റ​ക്കും; നി​രോ​ധ​നാ​ജ്ഞ വേ​ണ​മെന്നു പോ​ലീ​സ്

പ​​ത്ത​​നം​​തി​​ട്ട: കും​​ഭ​​മാ​​സ പൂ​​ജ​​ക​​ൾ​​ക്കാ​​യി ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര ന​​ട ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു തു​​റ​​ക്കും. ബുധനാഴ്ച്ച പു​​ല​​ർ​​ച്ചെ അ​​ഞ്ചി​​നു മ​​ഹാ​​ഗ​​ണ​​പ​​തി​​ഹോ​​മ​​ത്തോ​​ടെ പ​​തി​​വു പൂ​​ജ​​ക​​ൾ ആ​​രം​​ഭി​​ക്കും. 17നു ​​രാ​​ത്രി​​യാ​​ണ് ന​​ട അ​​ട​​യ്ക്കു​​ന്ന​​ത്. വ​​ൻ സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളു​​മാ​​യി പോ​​ലീ​​സ് സേ​​ന ഇ​​ന്ന​​ലെ ചു​​മ​​ത​​ല​​യേ​​റ്റു. നി​​ല​​യ്ക്ക​​ൽ മു​​ത​​ൽ സ​​ന്നി​​ധാ​​നം വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്ത് 700 അം​​ഗ പോ​​ലീ​​സ് സം​​ഘ​​മാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. സ​​ന്നി​​ധാ​​നം, പ​​ന്പ, നി​​ല​​യ്ക്ക​​ൽ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഓ​​രോ എ​​സ്പി​​മാ​​രും അ​​വ​​രോ​​ടൊ​​പ്പം ര​​ണ്ട് ഡി​​വൈ​​എ​​സ്പി​​മാ​​ർ വീ​​ത​​വും ചു​​മ​​ത​​ല​​യേ​​റ്റു. നാ​​ലു വീ​​തം സി​​ഐ​​മാ​​രും എ​​ല്ലാ സ്ഥ​​ല​​ങ്ങ​​ളി​​ലും ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​കും. ന​​ട തു​​റ​​ന്നി​​രി​​ക്കു​​ന്ന എ​​ല്ലാ ദി​​വ​​സ​​ങ്ങ​​ളി​​ലും നി​​ല​​യ്ക്ക​​ൽ മു​​ത​​ൽ സ​​ന്നി​​ധാ​​നം​​വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്തു നി​​രോ​​ധ​​നാ​​ജ്ഞ വേ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു പോ​​ലീ​​സ് റി​​പ്പോ​​ർ​​ട്ട് തിങ്കളാഴ്ച ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ ക​​ള​​ക്ട​​ർ​​ക്കു കൈ​​മാ​​റി. റ​​വ​​ന്യു ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ റി​​പ്പോ​​ർ​​ട്ട് കൂ​​ടി പ​​രി​​ഗ​​ണി​​ച്ചു തീ​​രു​​മാ​​നം ഉ​​ണ്ടാ​​കും.

Read More

ചോദിച്ചു വാങ്ങിയ പണി..! എ​​സ്. രാ​​ജേ​​ന്ദ്ര​​ൻ  എം​എ​ൽ​എ​യു​ടെ വീ​ടി​നു​ സ​മീ​പത്തെ അ​ന​ധി​കൃ​ത നി​ർ​മാ​ണം; സ​ബ് ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു

മൂ​​ന്നാ​​ർ: ഭൂ​​മി​​വി​​വാ​​ദ​​ത്തി​​ൽ വീ​​ണ്ടും എ​​സ്. രാ​​ജേ​​ന്ദ്ര​​ൻ എം​​എ​​ൽ​​എ. വീ​​ടി​​നു സ​​മീ​​പ​​ത്തെ ര​​ണ്ടു​ സെ​​ന്‍റ് ഭൂ​​മി മ​​ണ്ണി​​ട്ടു നി​​ക​​ത്തി കൈ​​യേ​​റി​​യ​​താ​​യി പരാതി ഉയർന്നതിനെത്തുടർന്ന് സ​​ബ് ക​​ള​​ക്ട​​ർ രേ​​ണു​​രാ​​ജ് നേ​​രി​​ട്ടെ​​ത്തി പ​​രി​​ശോ​​ധ​​ന​​ ന​​ട​​ത്തി​​. സ​​ർ​​ക്കാ​​രി​​ന്‍റെ അ​​നു​​മ​​തി​​യി​​ല്ലാ​​തെ മ​​ണ്ണു​​മാ​​ന്തി​യ​​ന്ത്രം ഉ​​പ​​യോ​​ഗി​​ച്ചു ക​​ഴി​​ഞ്ഞ​ ദി​​വ​​സം മ​​ണ്‍​തി​​ട്ട ഇ​​ടി​​ച്ചി​​രു​​ന്നു. ഈ മ​​ണ്ണാ​​ണ് രാ​​ജേ​​ന്ദ്ര​​ന്‍റെ വീ​​ടി​​നു ​സ​​മീ​​പം ക​​ൽ​​ക്കെ​​ട്ടു നി​​ർ​​മി​​ച്ചു നി​​ക്ഷേ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സം​​ഭ​​വ​​ത്തി​​ൽ പ​​രാ​​തി ല​​ഭി​​ച്ച​​താ​​യും ഭൂ​​മി സം​​ബ​​ന്ധ​​മാ​​യ രേ​​ഖ​​ക​​ൾ പ​​രി​​ശോ​​ധി​​ക്കാ​​ൻ കെ​​ഡി​​എ​​ച്ച് വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​യും സ​​ബ് ക​​ള​​ക്ട​​ർ രേ​​ണു​​രാ​​ജ് പ​​റ​​ഞ്ഞു. സ​​ർ​​ക്കാ​​ർ ഭൂ​​മി​​യെ​​ന്നു ക​​ണ്ടെ​​ത്തി​​യാ​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. മ​​ണ്ണെ​​ടു​​ത്ത​​തു സം​​ബ​​ന്ധി​​ച്ചു വി​​ ല്ലേ​​ജ് ഓ​​ഫീ​​സ​​റു​​ടെ റി​​പ്പോ​​ർ​​ട്ട് ല​​ഭി​​ക്കു​​ന്ന ​മു​​റ​​യ്ക്കു തു​​ട​​ർ​ന​​ട​​പ​​ടി​​യും ഉ​​ണ്ടാ​​കും.

Read More

തകർന്ന് തരിപ്പണമായി കാ​ള​ച്ച​ന്ത റോ​ഡി​ൽ  കാ​ള​വ​ണ്ടി​യോ​ടി​ച്ച് പ്ര​തി​ഷേ​ധിച്ച് യൂത്ത് കോൺഗ്രസ്; ​ പ്രതിഷേധത്തിൽ പങ്കുചേർന്ന് നാ​ട്ടു​കാ​രും

ക​റു​ക​ച്ചാ​ൽ: കാ​ള​ച്ച​ന്ത റോ​ഡ് ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ​പ്പോ​ൾ കാ​ള​വ​ണ്ടി​യോ​ടി​ച്ച് പ്ര​തി​ഷേ​ധം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​യി​ൽ നാ​ട്ടു​കാ​രും ചേ​ർ​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ങ്ങ​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന ക​ങ്ങ​ഴ ഒ​ന്ന്, 15 വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന പ​രു​ത്തി​മൂ​ട്-​കാ​ള​ച്ച​ന്ത റോ​ഡി​ലാ​ണ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ​ത്. 10 വ​ർ​ഷം മു​ന്പു അ​വ​സാ​ന​മാ​യി ടാ​ർ ചെ​യ്ത റോ​ഡി​ലെ ടാ​റിം​ഗ് പൊ​ട്ടി​പൊ​ളി​ഞ്ഞ് കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ നി​ല​യി​ലാ​ണ്. നാ​ലു കി​ലോ​മീ​റ്റ​റോ​ള​മു​ള്ള റോ​ഡി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും കാ​ൽ​ന​ട പോ​ലും ദു​ഷ്ക്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ല​വ​ട്ടം അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത് വ​ന്ന​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​നു സാ​ബു​വി​ന്‍റ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷെ​റി​ൻ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​നി​ൽ…

Read More

കഞ്ചാവ് കേസില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് വീട്ടില്‍ കയറിക്കൂടി, ആദ്യം ഇരുപത്തൊന്നുകാരിയെ പീഡിപ്പിച്ചു, പതിനാലുകാരിയെ നോട്ടമിട്ടതോടെ വീട്ടുകാര്‍ പോലീസില്‍, ഈരാറ്റുപേട്ടക്കാരന്‍ നവാസ് കുടുങ്ങിയതിങ്ങനെ

 ക​ഞ്ചാ​വ് കേ​സി​ൽ അ​ക​ത്താ​യ യു​വാ​വി​നെ ജാ​മ്യ​ത്തി​ലി​റ​ക്കു​ന്ന​തി​ന് സ​ഹാ​യം ചെ​യ്യാ​മെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ൽ ക​യ​റി​പ്പ​റ്റി​യ സു​ഹൃ​ത്ത് ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്​ത​താ​യി പ​രാ​തി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ ഈ​രാ​റ്റു​പേ​ട്ട വ​ഞ്ചാ​ങ്ക​ൽ സ്വ​ദേ​ശി ന​വാ​സി​നെ (33) ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഹ​രി​ശ​ങ്ക​ർ പ​റ​ഞ്ഞു. അ​മ്മ​യും മ​ക്ക​ളും ഇ​ന്ന​ലെ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഓ​ഫീ​സി​ലെ​ത്തി​യാ​ണ് പ​രാ​തി ന​ല്കി​യ​ത്. തു​ട​ർ​ന്ന് പാ​ലാ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി കൈ​മാ​റി. എ​സ്പി ഹ​രി​ശ​ങ്ക​ർ, പാ​ലാ ഡി​വൈ​എ​സ്പി ഷാ​ജി​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഈ​രാ​റ്റു​പേ​ട്ട എ​സ്ഐ സു​ധീ​ർ ആ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​മ്മ​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളും രോ​ഗി​യാ​യി കി​ട​ക്കു​ന്ന പി​താ​വും അ​ട​ങ്ങി​യ കു​ടും​ബ​ത്തി​ലെ യു​വാ​വ് ആ​ണ് ക​ഞ്ചാ​വ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​ത്. റി​മാ​ൻ​ഡി​ലാ​യ യു​വാ​വി​നെ ജാ​മ്യ​ത്തി​ൽ ഇ​റ​ക്കു​ന്ന​തി​ന് വേ​ണ്ട​താ​യ സ​ഹാ​യം ചെ​യ്യാ​മെ​ന്നു പ​റ​ഞ്ഞാ​ണ് പ്ര​തി ഇ​വ​രു​ടെ വീ​ട്ടി​ൽ…

Read More

വീതികൂടിയ പുതിയ മേൽപ്പാലം വന്നിട്ടും  നാഗനമ്പടത്തെ കുരുക്കഴിയു ന്നില്ല;   ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​വും ഒ​ഴി​വാ​ക്കാൻ സിഗ്നൽ സംവിധാനം വരുന്നു

കോ​ട്ട​യം: നാ​ഗ​ന്പ​ട​ത്തെ പു​തി​യ മേ​ൽ​പാ​ല​ത്തി​ന​ടു​ത്ത് ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. കെഎ​സ്ടി​പി​യു​ടെ എം​സി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പു​തി​യ ട്രാ​ഫി​ക് സി​ഗ്ന​ൽ സ്ഥാ​പി​ച്ച​ത്. നാ​ഗ​ന്പ​ടം പാ​ല​ത്തി​നും മേ​ൽ​പാ​ല​ത്തി​നും ഇ​ട​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​ല​തു വ​ശ​ത്ത് റെ​യി​ൽ​വേ ഗു​ഡ് ഷെ​ഡി​ലേ​ക്കും ഇ​ട​തു​വ​ശ​ത്ത് റെ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ റോ​ഡി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കു​ന്ന​തി​നാ​യി ര​ണ്ടു വ​ശ​ങ്ങ​ളി​ലേ​ക്കും സി​ഗ്‌ന​ൽ സം​വി​ധാ​ന​മു​ണ്ട്. ഇ​വി​ടെ​യും ലൈ​റ്റ് സ്ഥാ​പി​ച്ചു.ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച​തി​നു​ശേ​ഷം സി​ഗ്ന​ൽ​ലൈ​റ്റ് സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു കെഎ​സ്ടി​പി​യു​ടെ ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ൽ എം​സി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല ജം​ഗ്ഷ​നി​ലും സ്ഥാ​പി​ച്ച ഡി​വൈ​ഡ​റു​ക​ൾ അ​പ​ക​ട​കെ​ണി​ക​ളാ​യി​രി​ക്കു​ക​യാ​ണ്. സം​ക്രാ​ന്തി​യി​ൽ ഉ​ൾ​പ്പെ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലേ​യും ഡി​വൈ​ഡ​റു​ക​ൾ പൊ​ളി​ച്ചു മാ​റ്റി​യി​രു​ന്നു. നാ​ഗ​ന്പ​ട​ത്ത് ഡി​വൈ​ഡ​റു​ക​ൾ ത​ത്കാ​ലം വേ​ണ്ടെന്നാ​ണ് തീ​രു​മാ​നം. ഡി​വൈ​ഡ​റു​ക​ൾ​ക്ക് പ​ക​രം റോ​ഡി​ൽ തെ​ർ​മോ പ്ലാ​സ്റ്റി​ക് ഷെ​യ്ഡ് ചെ​യ്യും. നാ​ലു വ​ശ​ങ്ങ​ളി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യ രീ​തി​യി​ൽ പോ​കാ​വു​ന്ന രീ​തി​യി​ലാ​യി​രി​ക്കും പ്ലാ​സ്റ്റി​ക് ഷെ​യ്ഡ്…

Read More

ഹിന്ദു സമൂഹത്തെ രക്ഷിക്കേണ്ട  ദേവസ്വം ബോർഡ് മരിച്ചു; കോട്ടയം അ​സി​സ്റ്റന്‍റ് ദേ​വ​സ്വം ഓ​ഫീ​സി​ന് മുന്നിൽ റീ​ത്ത് സ​മ​ർ​പ്പി​ച്ച് പ്ര​തി​ഷേ​ധിച്ച് കർമ്മ സമിതി

കോ​ട്ട​യം: ഹൈ​ന്ദ​വ വി​ശ്വാ​സ​സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കേ​ണ്ട ചു​മ​ത​ല​യു​ള്ള ദേ​വ​സ്വം ബോ​ർ​ഡ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഹി​ന്ദു​സ​മൂ​ഹ​ത്തി​ന് വി​രു​ദ്ധ​മാ​യി സു​പ്രീം കോ​ട​തി​യി​ൽ നി​ല​പാ​ട് മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ദേ​വ​സ്വം ബോ​ർ​ഡ് മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു കോ​ട്ട​യ​ത്ത് ക​ർ​മ്മ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ അ​സി​സ്റ്റന്‍റ് ദേ​വ​സ്വം ഓ​ഫീ​സി​ന് മുന്നിൽ റീ​ത്ത് സ​മ​ർ​പ്പി​ച്ച് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. തി​രു​ന​ക്ക​ര ഉ​ത്സ​വ​ത്തി​ന് ദേ​വ​സ്വം ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ൾ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി വ​ന്നാ​ൽ വ​ൻ​പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​കു​മെ​ന്ന് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ച ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ൻ. സു​ഭാ​ഷ് പ​റ​ഞ്ഞു.സാ​ധാ​ര​ണ ഹൈ​ന്ദ​വ സ​മൂ​ഹം പ​ട്ട് സ​മ​ർ​പ്പി​ച്ചാ​ണ് ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ക്കാ​റു​ള്ള​ത് എ​ങ്കി​ലും ദേ​വ​സ്വം ബോ​ർ​ഡ് ഹി​ന്ദു അ​ല്ലാ​താ​യി എ​ന്ന​തു​കൊ​ണ്ടാ​ണ് റീ​ത്ത് സ​മ​ർ​പ്പി​ച്ച​തെ​ന്ന് ശ​ബ​രി​മ​ല ക​ർ​മ്മ​സ​മി​തി നേ​താ​വ് ശ​ങ്ക​ർ സ്വാ​മി പ​റ​ഞ്ഞു. ഓ​ൾ ഇ​ന്ത്യാ ബ്രാ​ഹ്മ​ണ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ എ​ച്ച്. രാ​മ​നാ​ഥ​ൻ, ശ​ബ​രി​മ​ല ക​ർ​മ്മ​സ​മി​തി നേ​താ​ക്ക​ളാ​യ സു​മേ​ഷ് രാ​ജ​ൻ, ശ​ങ്ക​ർ സ്വാ​മി, ര​തീ​ഷ് കു​മാ​ർ, ഹ​രി കി​ഴ​ക്കേ​ക്കു​റ്റ്, ബി​നീ​ഷ്, ടി.​ടി. സ​ന്തോ​ഷ്, എ​ൻ.​ബി. നാ​രാ​യ​ണ​ൻ…

Read More