കോട്ടയം: പ്രായമായവരെ എങ്ങനെയും കബളിപ്പിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലെ വാകത്താനത്ത് നടന്നത്. 75 വയസുള്ള വയോധികയെ കബളിപ്പിച്ച് 41000 രൂപയാണ് നിമിഷങ്ങൾക്കകം തട്ടിയെടുത്തത്. ഗൾഫിലുള്ള മകന് എട്ടു ലക്ഷം രൂപ ലോട്ടറിയടിച്ചെന്നാണ് ഒരു വിരുതൻ വീട്ടിലെ ലാൻഡ് ഫോണിൽ വിളിച്ച് തട്ടിവിട്ടത്. ആരോടും ഇക്കാര്യം പറയരുത് പരമ രഹസ്യമായിരിക്കണമെന്നും പ്രത്യേകം പറഞ്ഞു. വയോധികയും ഭർത്താവും ചായകുടിച്ചുകൊണ്ടിരിക്കെയാണ് ഫോൺ കോൾ വന്നത്. ഉടനെ വയോധിക പണവുമെടുത്ത് ഭർത്താവിനോടു പോലും പറയാതെ ഓട്ടോറിക്ഷയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് പാഞ്ഞു. വിദേശത്തു നിന്നുള്ള പണം ലഭിക്കുന്നതിന് ഏറെ കടന്പകളുണ്ടെന്നും അതിനാണ് പണമെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. റെയിൽവേ സ്റ്റേഷനിൽ വരുന്നയാളുടെ അടയാളവും പറഞ്ഞിരുന്നു. അയാൾ ഒരു കുപ്പിവെള്ളം കൈയ്യിൽ പിടിക്കുമെന്നായിരുന്നു അടയാളം. പിന്നെ ഷർട്ടിന്റെ നിറവും. സ്റ്റേഷനിൽ ഓട്ടോയിറങ്ങിയ വയോധിക വേഗം റെയിൽവേ സ്റ്റേഷനിലേക്ക് കയറി അടയാളം നോക്കി ആളെ…
Read MoreCategory: Kottayam
വീട്ടമ്മയായ കാമുകിയുമൊത്തുള്ള ചിത്രം സൃഹൃത്തിനെ കാണിച്ചു; നഗ്നചിത്രം തന്റെ പക്കലുണ്ടെന്ന് പറഞ്ഞ് യുവതിയെ കൂട്ടുകാരൻ പീഡിപ്പിച്ചു; ഒടുവിൽ ഇരുവരുടെയും പീഡനം സഹിക്കാതെ യുവതി ചെയ്തത്
കറുകച്ചാൽ: ഭർത്താവും മക്കളുമുള്ള വീട്ടമ്മയുമായി അടുപ്പത്തിലായി നഗ്ന ചിത്രങ്ങളെടുത്ത് 56കാരൻ കൂട്ടുകാരന് കൈമാറി. കൂട്ടുകാരൻ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി. ഒടുവിൽ രണ്ടുപേരെക്കൊണ്ടുമുള്ള ശല്യം സഹിക്ക വയ്യാതായപ്പോൾ വീട്ടമ്മ പോലീസിനെ സമീപിച്ചു. പീഡിപ്പിച്ചവർ രണ്ടും അകത്തായി. നെടുംകുന്നം പ്രയാറ്റ് സുനിൽകുമാർ (47), നെടുംകുന്നം ഏറത്തേടത്ത് ശ്രീനിവാസൻ (56) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: സുനിൽകുമാർ നാളുകളായി വീട്ടമ്മയുമായി അടുപ്പത്തിലായിരുന്നു. ആറുമാസം മുന്പ് ഇവരുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ഇവരെ ഭീക്ഷണിപ്പെടുത്തിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുന്പു ദൃശ്യങ്ങൾ അടങ്ങിയ ഫോണ് സുനിൽകുമാർ സുഹൃത്തായ ശ്രീനിവാസനെ കാണിച്ചു. അങ്ങനെയാണ് ശ്രീനിവാസൻ വീട്ടമ്മയുമായി അടുത്തത്. ദൃശ്യങ്ങൾ തന്റെ കൈവശം ഉണ്ടന്ന് പറഞ്ഞ് കഴിഞ്ഞ 28ന് ശ്രീനിവാസനും വീട്ടമ്മയെ പീഡിപ്പിച്ചതായാണ് പരാതി. പോലീസ് ഇരുവരെയും അറസ്റ്റു ചെയ്ത് ചങ്ങനാശേരി കോടതിയിൽ ഹാജരാക്കി…
Read Moreകോട്ടയം നഗരത്തിൽ വിദ്യാർഥികൾ തമ്മിലുള്ള കൂട്ടയടി തുടരുന്നു : ആവർത്തിച്ചാൽ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി പോലീസ്
കോട്ടയം: നഗരത്തിൽ അടിക്കടിയുണ്ടാകുന്ന വിദ്യാർഥികളുടെ തമ്മിലടി അവസാനിപ്പിക്കാൻ പോലീസ് രംഗത്തിറങ്ങി. ഇന്നലെ ഈസ്റ്റ് പോലീസ് സ്റ്റേഷനു സമീപം ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് രക്ഷിതാക്കളെയും സ്കൂൾ അധികൃതരെയും ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു. മേലിൽ വിദ്യാർഥികളിൽനിന്ന് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് രക്ഷിതാക്കളും സ്കൂൾ അധികൃതരും അറിയിച്ചത്. ഇനിയും ആവർത്തിച്ചാൽ കേസ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇന്നലത്തെ തമ്മിലടിയിൽ പോലീസ് കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. സ്കൂളിൽ വച്ചുണ്ടായ എന്തോ വാക്കുതർക്കമാണ് അടിപിടിക്ക് കാരണമെന്നു പറയുന്നു. എന്താണ് കാരണമെന്ന് പോലീസും വ്യക്തമാക്കുന്നില്ല. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനോടു ചേർന്നുള്ള ബസ്സ്റ്റോപ്പിൽ ഇന്നലെ വൈകുന്നേരം നാലോടെയാണു സംഭവം. അടിപിടിക്കിടയിൽ വീണു പോയ മൂന്നു വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു. മുൻപുണ്ടായ അടിപിടിക്ക് പകരം വീട്ടാൻ എത്തിയതായിരുന്നു ഒരു വിഭാഗം. ഇരു…
Read Moreപത്ത് കാശ് കിട്ടുന്ന സമയമായിട്ടും നടപടിയായില്ല; ഏറ്റുമാനൂരിൽ പുതിയ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ എത്തിയില്ല; ഓഫീസ് അടച്ചുപൂട്ടിയ നിലയിൽ
ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ കെഎസ് ആർടിസി സ്റ്റേഷൻ മാസ്റ്ററെ സ്ഥലംമാറ്റി. പകരം ആളെ നിയമിക്കാത്തതിനാൽ ഓഫീസ് പൂട്ടി. സ്റ്റേഷൻ മാസ്റ്റർ പോയതോടെ സ്റ്റാൻഡിലെ ടോയ്ലറ്റും പൂട്ടി. ഇതോടെ ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയിലായി. രണ്ടാഴ്ച മുന്പ് സ്റ്റേഷൻ മാസ്റ്ററെ സ്ഥലം മാറ്റിയതോടെയാണ് സ്റ്റേഷനിലെ പ്രവർത്തനം താറുമാറായത്. നാല് മാസത്തിനിടയിൽ രണ്ടാം തവണയാണ് സ്റ്റേഷൻ മാസ്റ്ററുടെ അഭാവം മൂലം ബസ്സ്റ്റാൻഡ് പൂട്ടുന്നത്. സ്റ്റേഷനിലെ മറ്റ് പ്രവർത്തനങ്ങളും താളം തെറ്റിയതോടെ യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ദിവസവും സംസ്ഥാനത്തെ പല ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന 1200 ഓളം ബസുകളാണ് ഏറ്റുമാനൂർ കെഎസ് ആർടിസി സ്റ്റാൻഡിൽ കയറി ഇറങ്ങുന്നത്. ജല വിതരണം തടസമായതോടെ ടോയ്ലറ്റ് മുൻപ് പൂട്ടിപ്പോയിരുന്നു. അതേ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം മൂലം വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും പൂട്ടുകയും ചെയ്തു. ഓപ്പറേറ്റിംഗ് സ്റ്റേഷനായി ഏറ്റുമാനൂർ സ്റ്റേഷൻ ഉയർത്തണം എന്ന…
Read Moreആദ്യം കുത്തിയത് ആരെന്ന കാര്യത്തിന് തെളിവില്ല; കോട്ടയം ടൗണിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ തെളിവെടുപ്പ് പൂർത്തിയായി; പ്രതി റിയാസിനെ റിമാന്റ് ചെയ്തു
കോട്ടയം: പെട്ടിക്കടയുടെ വാടക സംബന്ധിച്ച തർക്കത്തിൽ മറിയപ്പള്ളി പുഷ്പഭവനിൽ അനിൽകുമാറി(ബേക്കർ അനി-44)നെ കുത്തിക്കൊന്ന കേസിലെ പ്രതി നീലിമംഗലം ചിറയിൽ റിയാസി(26)നെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെളിവെടുപ്പു പൂർത്തിയാക്കിയ ശേഷമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുനക്കര ടാക്സി സ്റ്റാൻഡിന് സമീപം ഹോട്ടലിന്റെ ഇടനാഴിയിലാണ് കൊലപാതകം നടന്നത്. കുത്താനുപയോഗിച്ച സ്റ്റീൽ കത്തി ഇന്നലെ പ്രതിയുടെ സാന്നിധ്യത്തിൽ കണ്ടെടുത്തു. കൊല്ലപ്പെട്ടയാളുടെ തട്ടുകട വാടകയ്ക്കെടുത്ത് ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു പ്രതി റിയാസ്. ദിവസം 500രൂപയാണ് വാടക. ശനിയാഴ്ച ദിവസമാണ് വാടക നല്കുന്നത്. സംഭവ ദിവസം കുടിശികയുള്ള വാടക സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ഇരുവരും ചേർന്ന് മദ്യപിച്ചു. തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ട അനിയാണ് ആദ്യം റിയാസിനെ കുത്തിയത്. പിന്നീടാണ് റിയാസ് കത്തി വാങ്ങി അനിയെ കുത്തിക്കൊലപ്പെടുത്തിയ തെന്ന് പോലീസ് പറയുന്നു. അനിക്ക്…
Read Moreമണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വയറ്റിൽ കുടുങ്ങി ടൂത്ത് ബ്രഷ് പുറത്തെടുത്തു; യുവതിയുടെ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്ന് ഡോക്ടർമാർ; കോട്ടയത്തെ ബ്രഷ് വിഴുങ്ങൾക്കഥയിങ്ങനെ…
ഗാന്ധിനഗർ: തൊണ്ടയിൽ കുടുങ്ങിയ ടൂത്ത് ബ്രഷ് നീക്കം ചെയ്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. മുണ്ടക്കയം സ്വദേശിനി 40കാരിയുടെ തൊണ്ടയിലാണ് പല്ല് തേയ്ക്കുന്ന ബ്രഷ് കുടുങ്ങിയത്. അഞ്ചു ദിവസം മുന്പായിരുന്നു സംഭവം. തൊണ്ടയിൽ ഉണ്ടായിരുന്ന അസ്വസ്ഥതയെ തുടർന്ന് പല്ലുതേയ്ക്കുന്നതിനിടെ ബ്രഷ് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് തൊണ്ടയ്ക്ക് വേദനയും പഴുപ്പും ഉണ്ടായി.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇഎൻറ്റി വിഭാഗത്തിലെത്തി പരിശോധന നടത്തിയപ്പോഴാണ് ബ്രഷ് വയറ്റിലെത്തിയ വിവരം വ്യക്തമായത്. ചെറിയ കഷണങ്ങളാക്കി പുറത്തെടുക്കുന്നത് അപകടകരമായതിനാൽ ബ്രഷ് മുഴുവനായിത്തന്നെ പുറത്തെടുക്കുകയായിരുന്നു. വളരെ ബുദ്ധിമുട്ട് നിറഞ്ഞതും മണിക്കുകൾ നീണ്ടു നിന്നതുമായ പരിശോധനയിലൂടെയാണ് ബ്രഷ് പുറത്തെടുത്തതെന്ന് മേധാവി ഡോ പ്രേമലത പറഞ്ഞു. രോഗി ഉടൻ ആശുപത്രി വിടും.
Read Moreകോട്ടയം നഗരമധ്യത്തിലെ കൊലപാതകം; കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു; കൊല്ലപ്പെട്ട അനിയുടെ മൃതദേഹം സംസ്കരിച്ചു
കോട്ടയം: നഗരമധ്യത്തിലെ കൊലപാതക കേസിൽ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. സംഭവം നടന്ന സ്ഥലത്തിനടുത്തു നിന്നാണ് കത്തി കണ്ടെടുത്തത്. സ്റ്റീൽ കത്തിയാണ് കുത്താനുപയോഗിച്ചത്. സംഭവത്തിനു ശേഷം കത്തി ഒളിപ്പിച്ചു വച്ചത് ഇന്നു രാവിലെ പോലീസിന്റെ സാന്നിധ്യത്തിൽ പ്രതി കാട്ടിക്കൊടുത്തു. പെട്ടിക്കടയുടെ വാടകയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ നാട്ടകം മറിയപ്പള്ളി പുഷ്പഭവനിൽ അനിൽകുമാറി (ബേക്കർ അനി-44)നെ കൊലപ്പെടുത്തിയ കേസിൽ നീലിമംഗലം ചിറയിൽ റിയാസി(26) നെ ഇന്നലെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളുമായി ഇന്നു രാവിലെ നടത്തിയ തെളിവെടുപ്പിലാണ് കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സിഐ നിർമ്മൽ ബോസ്, എസ്ഐ എം.ജെ.അരുണ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കൊല്ലപ്പെട്ട അനിയുടെ ശരീരത്തിൽ അഞ്ചിലേറെ തവണ കുത്തേറ്റേന്നു പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട്. ഈ മുറിവുകളിൽനിന്ന് രക്തം വാർന്നതാണു മരണകാരണം. പ്രതി റിയാസിനും പരിക്കേറ്റിരുന്നു. ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും…
Read Moreലഹരിയിൽ പറ്റിപ്പോയതാണ് സാർ, പോലീസിന്റെ കാലുപിടിച്ച് യുവാവ്; മദ്യപശല്യമെന്നു പറഞ്ഞ് പാതിരാത്രിയിൽ പോലീസിനെ വിളിച്ചുവരുത്തിയത് മദ്യപൻ; കോട്ടയം കല്ലറയിൽ നടന്ന സംഭവത്തിന്റെ ചിരിരസം ഇങ്ങനെ…
കോട്ടയം: മദ്യപരുടെ ശല്യമെന്നു പറഞ്ഞ് പാതിരാത്രിയിൽ പോലീസിനെ വിളിച്ചുവരുത്തി. വഴിയറിയാതെ കുഴങ്ങിയ പോലീസിന് വഴികാട്ടാനായി മദ്യലഹരിയിൽ വണ്ടിയോടിച്ചെത്തിയത് പോലീസിനെ വിളിച്ചയാൾ. പോലീസിനെ കബളിപ്പിച്ചതിന് അകത്തായ മദ്യപൻ ലഹരി കെട്ടടങ്ങിയപ്പോൾ പറ്റിപ്പോയതാണെന്നു പറഞ്ഞ് പോലീസിന്റെ കാലുപിടിച്ച് ക്ഷമ ചോദിച്ചു. കല്ലറയിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കടുത്തുരുത്തി പോലീസിലേക്കാണ് ആദ്യം കോൾ വന്നത്. മദ്യ ലഹരിയിൽ കുറെപ്പേർ അഴിഞ്ഞാടുന്നു എന്നായിരുന്നു സന്ദേശം. പോലീസ് പെട്ടെന്നു വരണമെന്നും ഇല്ലെങ്കിൽ എസ്പി ഓഫീസിൽ വിളിക്കുമെന്നുമായിരുന്നു സന്ദേശം. നൈറ്റ് പട്രോളിംഗ് പോലീസ് അപ്പോൾ തന്നെ കല്ലറയിലേക്ക് പുറപ്പെട്ടു. ഇടവഴിയിലൂടെ സഞ്ചരിച്ച പോലീസിന് സ്ഥലം കണ്ടെത്താനായില്ല. ഉടനെ വിളിച്ചയാളുടെ മൊബൈലിലേക്ക് പോലീസ് വിളിച്ച് സ്ഥലം എവിടെയെന്ന് അന്വേഷിച്ചു. അപ്പോൾ പോലീസ് എവിടെയാ നിൽക്കുന്നതെന്നും താൻ അങ്ങോട്ടുവരാമെന്നും വിളിച്ചയാൾ പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ ഒരു കാർ പാഞ്ഞു വരുന്നതാണ് പോലീസ് കണ്ടത്. കറിൽ നിന്നിറങ്ങി വന്നയാളെ…
Read Moreപ്ലാസ്റ്റിക് മലകൾ ഇവിടെ വേണ്ട; മെഡിക്കൽ കോളജിലെ മാലിന്യം നഴ്സിംഗ് കോളജിനു പിന്നിൽ മണ്ണിട്ട് മൂടുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാർഥികൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മുഴുവൻ വാർഡുകളിലേയും, ശസ്ത്രക്രിയാ തിയറ്ററിലേയും മാലിന്യങ്ങൾ നഴ്സിംഗ് കോളജിന്റെ പിൻഭാഗത്ത് ഹോസ്റ്റലിന് തൊട്ടടുത്തായി മണ്ണിട്ട് മൂടുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. പച്ച പ്ലാസ്റ്റിക് ബാഗുകളിലാക്കിയ മാലിന്യമാണ് കുഴി പോലും എടുക്കാതെ മൂടുന്നത്. വിവിധ വാർഡുകളിൽ നിന്ന് സെൻട്രൽ ലാബിന് സമീപമുള്ള ഗോഡൗണിൽ സ്റ്റോക്ക് ചെയ്ത ശേഷം അവിടെ നിന്നും ജീവനക്കാർ മിനിലോറിയിൽ കയറ്റിയാണ് ഇവിടെ കൊണ്ടുവന്ന് തള്ളുന്നത്. ഇപ്പോൾ മാലിന്യ കവർ കൊണ്ടുവന്ന് ലോറിയിൽ നിന്ന് തള്ളിയിട്ട ശേഷം ടിപ്പർ ലോറിയിൽ പൂഴി കൊണ്ടുവന്ന് മാലിന്യക്കൂന്പാരത്തിന് മുകളിലേക്ക് മൂടുകയാണ്.ഇങ്ങനെ മണ്ണിട്ട് മൂടുന്നതുമൂലം ഈ ഭാഗം ചെറിയ ചെറിയ കുന്നുകൾ പോലെ രൂപപ്പെടുകയാണ്. പ്ലാസ്റ്റിക് മാലിന്യം കുഴിച്ചിടുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി തെളിക്കുമെന്ന ആശങ്കയുണ്ട്. ലോറിയിൽ കൊണ്ടുവന്ന് തള്ളുന്ന മാലിന്യ കവറുകളിൽ ചിലത് പൊട്ടിപ്പോകുന്നതിനാൽ കവറിന കത്തുള്ള മാലിന്യം കാക്കളും…
Read Moreദീപികയുടെ കോട്ടയത്തെ പുതിയ അച്ചടിസമുച്ചയം ഉദ്ഘാടനം ചെയ്തു
കോട്ടയം: മതേതര മാധ്യമധർമം മുഖമുദ്രയാക്കി അധ്വാന കർഷകരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ധീരശബ്ദമായി മാറിയ മാധ്യമമാണ് ദീപികയെന്നു രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രഫ.പി.ജെ. കുര്യൻ. ദീപിക കോട്ടയം വടവാതൂരിൽ സ്ഥാപിച്ച ആധുനിക അച്ചടിസമുച്ചയത്തിന്റെ ഉദ്ഘാടനവും ദീപികയുടെ 132-ാം വാർഷികാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുനക്കര മൈതാനത്തു നടന്ന പ്രൗഢമായ ചടങ്ങിൽ രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു.രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മോണ്. മാണി പുതിയിടം സ്വാഗതം ആംശസിച്ച സമ്മേളനത്തിൽ ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖപ്രസംഗം നടത്തി. എംഎൽ എമാരായ കെ.എം. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മംഗളം മാനേജിംഗ് ഡയറക്ടർ സാജൻ വർഗീസ്, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി, കോട്ടയം നഗരസഭാ ചെയർപേഴ്സണ് ഡോ. പി.ആർ. സോന,…
Read More