കോട്ടയം: നാഗന്പടം നെഹ്റു സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡ് പൂർണമായി തകർന്നു. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഇതുവഴി സഞ്ചരിക്കാനാവില്ല. ഇരുചക്ര വാഹനം പോലും പോകില്ല. സ്റ്റേഡിയത്തിന്റെ കിഴക്കു ഭാഗമാണ് ഏറ്റവുമധികം തകർന്നിരിക്കുന്നത്. റോഡിനു മധ്യഭാഗം ചെളിക്കുഴിയായി മാറിയിട്ടുണ്ട്. ഇവിടെ അകപ്പെടുന്നവർ റോഡിൽ ഉയർന്നു നിൽക്കുന്ന ചില ഭാഗങ്ങളിൽ ചവുട്ടിയാണ് രക്ഷപ്പെടുന്നത്. നഗരസഭയാണ് സറ്റേഡിയം റോഡ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. കാൽ നൂറ്റാണ്ടായി അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുകയാണ്. സ്റ്റേഡിയം ഗാലറികളും ഗാലറികളിലെ കടമുറികളും പൊട്ടിത്തകർന്ന് ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. മുറികൾ വാടകയ്ക്ക് എടുത്തിട്ടുള്ളവർ നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നു. പല മുറികളും ഏറ്റെടുത്തവർ ഉപേക്ഷിച്ച നിലയിലാണ്. പലതും ലേലം കൊണ്ടിട്ടില്ല. റോഡ് തകർന്നതോടെ ഇവിടെ ആളും അനക്കവുമില്ലാത്ത അവസ്ഥയിലാണ്.
Read MoreCategory: Kottayam
ഒടിപി നമ്പർ ശേഖരിച്ച് തട്ടിപ്പ്; അക്കൗണ്ട് വിവരങ്ങൾ ചോർന്നതിൽ ദുരൂഹത; ഒരു അക്കൗണ്ട് ഉടമയോടും ഫോണിൽ വിവരങ്ങൾ ബാങ്ക് ശേഖരിക്കാറില്ലെന്ന് ആവർത്തിച്ച് ബാങ്ക് അധികൃതർ
ചങ്ങനാശേരി: ബാങ്ക് മാനേജർ എന്ന വ്യാജേന അക്കൗണ്ട് ഹോൾഡറെ ഫോണിൽ ബന്ധപ്പെട്ട് എടിഎം കാർഡിന്റെ ഒടിപി നന്പർ ശേഖരിച്ച് അക്കൗണ്ടിൽനിന്നും പണം പിൻവലിക്കുന്ന സംഭവത്തിൽ ദുരൂഹത. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ തട്ടിപ്പുകാർക്ക് എങ്ങനെ ലഭിക്കുന്നുവെന്ന കാര്യത്തിലാണ് ദുരൂഹത തുടരുന്നത്. ആധാർ രേഖകൾ ചോർത്തിയാണോ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിക്കുന്നതെന്ന് സംശയം ഉയരുന്നുണ്ട്. ബാങ്കിന്റെ സെർവറിൽ നിന്നു വിവരങ്ങൾ ചോരാൻ സാധ്യത കുറവാണ്. അതേസമയം ബാങ്കിംഗ് ഇടപാടുകൾ നടത്തുന്ന ചില മൊബൈൽ ആപ്പുകളിൽ നിന്ന് വിവരങ്ങൾ ചോരാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. പണം നഷ്ടപ്പെട്ടന്ന ചങ്ങനാശേരി നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകർക്കു ഫോണ് സന്ദേശം ലഭിച്ച ഫോണ് നന്പരുകൾ സൈബർ സെല്ലിനു കൈമാറിയാണ് അന്വേഷണം ആരംഭിച്ചത്. ഇന്നലെയാണ് നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഏതാനും അധ്യാപകരുടെ അക്കൗണ്ടിൽനിന്നും പണം നഷ്ടമായത്.…
Read Moreബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ ഇരുപത്തിയാറാം വാർഷികം; കനത്ത സുരക്ഷാവലയത്തിൽ ശബരിമല; സുരക്ഷാസംവിധാനങ്ങളോട് സഹകരിച്ച്തീർഥാടകർ
ശബരിമല: ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികത്തോടനുബന്ധിച്ച് ശബരിമല കനത്ത സുരക്ഷാ വലയത്തിൽ. സംസ്ഥാന പോലീസും കേന്ദ്രസേനകളായ ആർഎഎഫും എൻഡിആർഎഫും കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച കമാൻഡോകൾ ക്ഷേത്രമതിലകത്ത് നില ഉറപ്പിച്ചിട്ടുണ്ട്. തന്ത്രപ്രധാന ഭാഗങ്ങങ്ങളിലെല്ലാം പോലിസിനെ വിന്യസിച്ചിരി.ക്കുകയാണ്. സന്നിധാനത്തേക്കു വരുന്ന എല്ലാവരെയും പോലീസും കേന്ദ്രസേനകളും സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.സന്നിധാത്ത് ശ്രീകോവിലിന്നു മുന്നിൽ കാണിക്ക സമർപ്പിക്കുന്നതും സോപാനത്ത് നിന്ന് കൊണ്ടുള്ള ദർശനവും വിലക്കിയിട്ടുണ്ട്, ശബരിമലയിലെ ഇന്നത്തെ സുരക്ഷ സംവിധാനങ്ങളോടും തീർഥാടകർ പൂർണമായി സഹകരിക്കുന്നുണ്ട്. ബോംബ് സ്ക്വാഡു പരിശോധന പന്പ മുതൽ സന്നിധാനംവരെ നടക്കുന്നുണ്ട്. ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരെ പത്തനംതിട്ട മുതൽ നിയോഗിച്ചിട്ടുണ്ട്. മഫ്തി പോലീസും ബോംബ് സ്ക്വാഡും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ബസ് സ്റ്റാൻഡുകളിലും ഡ്യൂട്ടിയിലുണ്ട്. ശബരിമലയിലെക്ക് പുൽമേട്ടിൽ നിന്നുള്ള വഴിയിലും പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, നിലയ്ക്കലിലെ പാർക്കിഗ് ഗ്രൗണ്ടിലെ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട് ഐജി…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ മഴ പെയ്താൽ നനയേണ്ട ഗതികേടിൽ കൂട്ടിരിപ്പുകാർ; കാർഡിയോളജി വിഭാഗത്തിലെ ദുരത്തെക്കുറിച്ച് രോഗിയുടെ ബന്ധുക്കൾ പറയുന്നത് ഇങ്ങനെ…
ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ മഴ പെയ്യരുതെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാരുടെ പ്രാർഥന. മഴ പെയ്താൽ കാർഡിയോളജി വിഭാഗത്തിൽ കിടക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാരുടെ കാര്യം കഷ്ടത്തിലാവും. മഴയും കാറ്റും ഉണ്ടാകുന്പോൾ വെള്ളം അടിച്ചുകയറുന്നതാണ് ഇവിടെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. വരാന്തയിലാണ് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇരിപ്പിടം. നൂറിലേറെ പേർ സദാസമയവും ഇവിടെയുണ്ടാവും. ഇരിപ്പിടം കുറവായതിനാൽ മറ്റുള്ളവർ താഴെ പായ വിരിച്ചാണ് ഇരിക്കുന്നത്. മഴ പെയ്താൽ വെള്ളം അടിച്ചു കയറുന്നതു മൂലം ആളുകളും സാധനങ്ങളുമെല്ലാം നനയും. മഴ പെയ്യുന്പോഴെങ്കിലും അകത്തുകയറി നിൽക്കാൻ സെക്യൂരിറ്റി സമ്മതിക്കുകയുമില്ല. കഴിഞ്ഞ ദിവസത്തെ മഴ കൂട്ടിരിപ്പുകാർക്ക് വലിയ ദുരിതമാണ് സമ്മാനിച്ചത്. ഇവിടെ കിടക്കുന്ന രോഗികൾക്കൊപ്പം ഏറ്റവും കുറഞ്ഞത് മൂന്നു പേരെങ്കിലും കൂട്ടിരിപ്പുകാരായി ഉണ്ടാവും. ഐസിയുവിലും മറ്റും കിടക്കുന്ന രോഗികൾക്ക് വെള്ളം, ഭക്ഷണം എന്നിവ നല്കണമെങ്കിൽ മൈക്കിൽ അനൗണ്സ് ചെയ്യും. അപ്പോൾ മാത്രമേ കൂട്ടിരിപ്പുകാർക്ക് അകത്തു കയറാൻ സാധിക്കു. അനൗണ്സ്മെന്റ് ശ്രദ്ധിച്ചിരിക്കാൻ ഒരാൾ…
Read Moreചിങ്ങവനത്തെ കഞ്ചാവ് വില്പന: സ്കൂൾ വിദ്യാർഥിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
കോട്ടയം: കഞ്ചാവ് വിൽപന നടത്തിയതിന് സ്കൂൾ വിദ്യാർഥി ഉൾപ്പെടെ മൂന്നു പേരെ ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തു. ചിങ്ങവനം സ്വദേശികളായ പനക്കളം ലിബു പി ഐസക് (19), അറയ്ക്കൽചിറ അമൽബിജു (21) , പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥി എന്നിവരാണ് പിടിയിലായത്. പോളച്ചിറ ഭാഗത്ത് കഞ്ചാവ് വിൽപന നടക്കുന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതനുസരിച്ച് ദിവസങ്ങളായി നിരീക്ഷണം നടത്തി വരികയായിരുന്നു പോലിസ്. ഇന്നലെയാണ് ഇവരെ പിടികൂടിയത്. ഇന്നു കോടതിയിൽ ഹാജരാക്കും.
Read Moreകോട്ടയം ജില്ലയിൽ 50 വനിതാ സ്പെഷൽ പോലീസിന് നിയമനം; ശബരിമല ഇടത്താവളങ്ങളിലും ട്രാഫിക് ഡ്യൂട്ടിയിലുമാണ് നിയമനം
സി.സി.സോമൻ കോട്ടയം: ജില്ലയിലെ നാല് പോലീസ് സബ് ഡിവിഷനുകളിലേക്കുള്ള വനിതാ സ്പെഷൽ പോലീസിനെ രണ്ടു ദിവസത്തിനകം നിയമിക്കും. അൻപതിലധികം വനിതകളാണ് സ്പെഷൽ പോലീസ് നിയമനത്തിന് അപേക്ഷ നല്കിയിട്ടുള്ളത്. അപേക്ഷകൾ ജില്ലാ പോലീസ് മേധാവി പരിശോധിച്ച് ഇവരെ സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാനായി സ്പെഷൽ ബ്രാഞ്ച് പോലീസിന് നല്കിയിരിക്കുകയാണ്. യുവതികൾക്കെതിരേ എന്തെങ്കിലും തരത്തിലുള്ള കേസുകളുണ്ടോ എന്നും മറ്റുമാണ് അന്വേഷിക്കുന്നത്. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് കിട്ടിയാലുടൻ നിയമനം നല്കും. ശബരിമല ഇടത്താവളങ്ങളിലും ട്രാഫിക് ഡ്യൂട്ടിയുമാണ് വനിതാ സ്പെഷൽ പോലീസിന് നല്കുന്നത്. കൂടുതലും ശബരിമല ഇടത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ഡ്യൂട്ടിയാകും നല്കുക. ഇവരുടെ യൂണിഫോമിൽ സ്പെഷൽ പോലീസ് എന്ന ബാഡ്ജ് ഉണ്ടാകും. ദിവസം 645 രൂപയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ സബ് ഡിവിഷനുകൾക്കു കീഴിൽ വരുന്ന പോലീസ് സ്റ്റേഷനുകളിലേക്കാണ് നിയമനം. മൊത്തം അൻപത് പേരെയാണ് കോട്ടയം ജില്ലയിൽ നിയമിക്കാൻ നിർദേശമുള്ളത്.…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജി വാർഡിലെത്തണമെങ്കിൽ സർക്കസ് അറിയണം; മിെറ്റൽ പാകിയ റോഡിലൂടെയുള്ള സ്ട്രെച്ചർ യാത്ര ദുഷ്കരമെന്ന് രോഗികളും ബന്ധുക്കളും
കോട്ടയം: മെഡിക്കൽ കോളജിലെ റോഡ് പണിയിൽ ഏർപ്പെട്ടിരിക്കുന്നവർ ശ്രദ്ധിക്കുക, ഹൃദ്രോഗികളോട് അൽപം കരുണ കാട്ടണം. റോഡ് ടാർ ചെയ്യുന്നതിന് മെറ്റൽ പാകിയ പാതയിലൂടെ സ്ട്രെച്ചർ തള്ളിക്കൊണ്ടുവരാനുള്ള ബുദ്ധിമുട്ടാണ് ഇവിടത്തെ പ്രശ്നം. കാർഡിയോളജി വിഭാഗത്തിനു മുന്നിലുള്ള റോഡിലെ മിറ്റിൽ മിശ്രിതത്തിലൂടെ സ്ട്രെച്ചർ തള്ളിക്കൊണ്ടു പോകാൻ കഴിയുന്നില്ല. നെഞ്ചു വേദനയായും മറ്റും എത്തുന്ന രോഗികളെ അത്യാഹിത വിഭാഗത്തിലെ ഇസിജി പരിശോധനയിലാണ് ഹൃദ്രോഗ ലക്ഷണം കണ്ടെത്തി കാർഡിയോളജിയിലേക്ക് എത്രയും പെട്ടെന്ന് കൊണ്ടുപോകുന്നത്. വരാന്തവഴി ഡിസിഎച്ച് സ്കാനിംഗ് സെന്ററിന്റെ പിന്നിലൂടെ വന്ന് റോഡ് മുറിച്ചു കടന്നാലേ കാർഡിയോളജിയിൽ എത്താനാവു. ഈ റോഡിൽ മെറ്റൽ പാകിയിരിക്കുകയാണ്. റോഡിന്റെ രണ്ടു സൈഡിലും മെറ്റൽ ഇളകിയും വലിയ കഷണമായും കിടക്കുകയാണ്. ഇതിലൂടെ സ്ട്രെച്ചർ തള്ളിക്കൊണ്ടു പോകാൻ വലിയ ബുദ്ധിമുട്ടുണ്ട്. മെല്ലെ അനങ്ങാതെ കൊണ്ടുവരുന്ന രോഗിയെ റോഡ് കുറുകെ കടത്തുന്നത് തട്ടിയും മുട്ടിയുമാണ്. അറ്റൻഡറും രോഗിയുടെ ബന്ധുക്കളും ചേർന്ന്…
Read Moreനിരോധനാജ്ഞ പിൻവലിക്കണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിച്ചില്ല; ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസത്തേക്ക് കൂടി നീട്ടി ജില്ലാ കളക്ടർ
പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിച്ച നവംബർ 15 മുതൽ നിലനിൽക്കുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചില്ല. നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നിയമസഭയിലും ബിജെപി സെക്രട്ടേറിയറ്റ് പടിക്കലും സത്യഗ്രഹം നടത്തിവരുന്പോഴാണ് ഇന്നലെ രാത്രി മുതൽ നാലുദിവസത്തേക്കു കൂടി ദീർഘിപ്പിച്ച് പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ് പുറത്തുവന്നത്. ബാബറി മസ്ജിദ് വാർഷികദിനവുമായി ബന്ധപ്പെട്ട അധിക സുരക്ഷ കൂടി കണക്കിലെടുത്താണ് നിരോധനാജ്ഞ ദീർഘിപ്പിക്കാനുള്ള തീരുമാനമെന്നു പറയുന്നു. ഇതോടൊപ്പം കഴിഞ്ഞ നാലുദിവസങ്ങളിൽ നിരോധനാജ്ഞ നിലനിൽക്കെ ശബരിമലയിൽ ദർശനത്തിനെത്തിയ രണ്ട് യുവതികളെ തടഞ്ഞ സംഭവവും നിലയ്ക്കലിൽ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനടക്കം നിരോധനാജ്ഞ ലംഘിച്ചതും സമാധാനാന്തരീക്ഷത്തിനു തടസമായെന്നാണ് പോലീസ് റിപ്പോർട്ട്. ഓരോ ദിവസവും രാത്രിയിൽ മാളികപ്പുറത്തു നടന്നുവരുന്ന നാമജപങ്ങളിൽ നൂറിലധികം ആളുകൾ കൂട്ടംകൂടുന്നതും ക്രമസമാധാനലംഘനമാകുന്നുണ്ടെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി ജനുവരി 14വരെ നിരോധനാജ്ഞ തുടരണമെന്നതായിരുന്നു ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്.…
Read Moreദുരന്തങ്ങൾ ഒഴിവാക്കാൻ പി.സി ജോർജിനെ പിടിച്ചുകെട്ടണം; വിദഗ്ധനായ മനശാസ്ത്രജ്ഞനെ കൊണ്ട് ജോർജിന്റെ മനോനില പരിശോധിക്കാൻ അഭ്യുദയകാംക്ഷികൾ തയാറാകണമെന്ന് സ്റ്റീഫൻ ജോർജ്
ഇടുക്കി: റബർ കർഷകരുടെ വോട്ടു വാങ്ങി ജയിച്ച ശേഷം അവരെ നിയമസഭയിൽ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്ത പി.സി. ജോർജിന്റെ മനോനില പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് എം. ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. പി.സി ജോർജിനെ വിദഗ്ധനായ മനശാസ്ത്രജ്ഞനെ കൊണ്ട് പരിശോധിപ്പിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികൾ തയാറാകണമെന്നും അദ്ദേഹം പരിഹസിച്ചു. അടുത്ത കാലത്തായി പി.സി. ജോർജിന്റെ പ്രസ്താവനകളും പ്രവൃത്തികളും ശ്രദ്ധിക്കുന്നവർക്ക് അദ്ദേഹത്തിന് എന്തോ സംഭവിച്ചിരിക്കുന്നതായി മനസിലാക്കാം. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന മട്ടിലാണ് അദ്ദേഹം പെരുമാറുന്നത്. റബർ കർഷകർക്ക് സർക്കാർ ഖജനാവിൽ നിന്നും ഒരു അരിമണി പോലും നൽകരുതെന്നാണ് അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ലക്ഷകണക്കിന് റബർ കർഷകർ ജോർജിന് മാപ്പു നൽകില്ല. കടക്കെണിയിലായ കർഷകന്റെകരണത്തടിക്കുകയാണ് ജോർജ് ചെയ്തത്. അദ്ദേഹത്തെ പിടിച്ചുകെട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് കൂടുതൽ ദുരന്തങ്ങൾ സംഭവിക്കുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.
Read Moreചങ്ങനാശേരിയില് നിന്നും കാണാതായ മുപ്പത്തേഴുകാരിയും പത്തൊന്പതുകാരനും മഹാരാഷ്ട്രയിലുള്ളതായി സൂചന; യുവതി നേരത്തെ ജോലി ചെയ്തത് മുംബൈയില്
കോട്ടയം: തൃക്കൊടിത്താനം, ചങ്ങനാശേരി പ്രദേശങ്ങളിൽനിന്ന് രണ്ടാഴ്ച മുന്പു കാണാതായ മുപ്പത്തേഴുകാരിയെയും പത്തൊൻപതുകാരനെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പോലീസിന്റെ അന്വേഷണത്തിൽ ഇവർ മഹാരാഷ്ട്രയിൽ എത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. തൃക്കൊടിത്താനം സ്വദേശി യുവതിയെ കാണാതായതിന് തൃക്കൊടിത്താനത്തും യുവാവിനെ കാണാതായതിന് ചങ്ങനാശേരിയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും ഒരുമിച്ചാണ് പോയതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. പാലക്കാട്ട് വച്ച് ഇവരിൽ ഒരാളുടെ മൊബൈൽഫോണ് സ്വിച്ച് ഓണ് ചെയ്തിരുന്നു. പിന്നീട് ഓഫാക്കി. യുവതി നേരത്തേ മുംബൈയിൽ ജോലി ചെയ്തിരുന്നതാണ്. ഈ പരിചയത്തിൽ എവിടെയങ്കിലും ജോലി തരപ്പെടുത്തിയിട്ടുണ്ടാകാമെന്ന് പോലീസ് കരുതുന്നു. യുവതിയുടെ പഴയ ജോലിസ്ഥലം കണ്ടെത്തി എന്തെങ്കിലും സൂചന ലഭിക്കുമോ എന്നറിയുന്നതിനായി തൃക്കൊടിത്താനം പോലീസ് മുംബൈയ്ക്ക് പോയിട്ടുണ്ട്. ചങ്ങനാശേരിയിൽ ഒരു കടയിൽ ജോലി ചെയ്തു വരികയായിരുന്നു യുവാവും യുവതിയും. ഭാര്യയെ കാണാനില്ല എന്നു ചൂണ്ടിക്കാട്ടി ഭർത്താവാണ് പോലീസിൽ പരാതി നല്കിയത്.
Read More