കുമരകം: വിദ്യാർഥിനിയായ പ്രണയിനിക്കു സമ്മാനം നൽകാനെത്തിയ യുവാവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നു തടഞ്ഞുവച്ചു. അയ്യമ്മാത്രയുള്ള പെൺകുട്ടിയുടെ വീടിനു സമീപം കുമരകം സ്വദേശിയും 24 കാരനുമായ യുവാവിനെ കണ്ട അയൽവാസി പെൺകുട്ടിയുടെ സഹോദരനെ വിവരം അറിയിച്ചതോടെയാണ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടിച്ചു വച്ചത്.യുവാവും പെൺകുട്ടിയും പ്രണയത്തിലായിരുന്നെന്നും പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ ഇതിൽ നിന്നും വിലക്കിയിരുന്നതായും പറയപ്പെടുന്നു. പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ പിന്നീടാലോചിക്കാമെന്ന നിലപാടിലായിരുന്നു ഇരുവീട്ടുകാരുമെന്നും പറയപ്പെടുന്നു.യുവാവ് കൈയിൽ കരുതിയ കീ ചെയിൻ സമ്മാനിക്കാനാണ് എത്തിയതെന്നും അയൽവാസിയെ കണ്ടതോടെ യുവാവ് പരുങ്ങി നിന്നതാണ് പ്രശ്നമായതെന്നും കുമരകം പോലീസ് പറയുന്നു. സമീപവാസികൾ അറിയിച്ചതനുസരിച്ച് കുമരകം എസ്ഐ ജി.രജൻകുമാറിന്റെ നേതൃത്വത്തിൽ കുമരകം പോലീസെത്തി യുവാവിനെ സ്റ്റേഷനിലെത്തിച്ചു. രക്ഷകർത്താക്കളെ വിളിച്ചുവരുത്തി ഉപദേശം നൽകി യുവാവിനെ വിട്ടയച്ചു.
Read MoreCategory: Kottayam
ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം അംഗം പിടിയില്‍
തൊടുപുഴ: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ പോലീസ് അറസ്റ്റു ചെയ്തു. വഴിത്തല വള്ളിക്കെട്ട് ഭാഗത്ത് കുന്നുപുറത്ത് വിജേഷാണ്(കണ്ണന്-30) അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് 8.30ന് നാണ് സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുംവഴി യുവാവ് കടന്നുപിടിക്കുകയായിരുന്നു. യുവതി ഒച്ച വച്ചതോടെ പിടിവിടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ഇയാള്‍ ബൈക്കില്‍ കയറി ഓടി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും യുവതി പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രി തന്നെ ഇയാളുടെ വീട്ടില്‍ നിന്നും യുവാവിനെ പിടികൂടുകയായിരുന്നു. വഴിത്തലയില്‍ ഓട്ടോറിക്ഷ വര്‍ക്ഷോപ്പ് നടത്തുന്ന വിജേഷ് സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. പ്രതിയെ പിടികൂടുന്പോള്‍ മദ്യലഹരിയിലായിരുന്നവെന്നും ഇയാളെ കോടതി ഹാജാരാക്കി റിമാന്‍ഡ് ചെയ്തതായും കരിങ്കുന്നം പോലീസ് പറഞ്ഞു.
Read Moreകെവിന്റെ വധശിക്ഷ നടപ്പിലാക്കിയത് സവര്‍ണമനോഭാവം; നീനുവിന്റെ കണ്ണീര് നവകേരളത്തിന്റെ ശിരസിലേറ്റ ശാപമെന്ന് തോമസ് ഐസക്
കോട്ടയം: സവര്‍ണമനോഭാവമാണ് കെവിന്റെ വധശിക്ഷ നടപ്പിലാക്കിയതെന്ന് ധനമന്ത്രി തോമസ് ഐസക്. നവോത്ഥാനകേരളത്തിന്റെ ശിരസിലേറ്റ ശാപമാണ് നീനുവിന്റെ കണ്ണീരെന്നും അദ്ദേഹം പറഞ്ഞു. ജാതിയ്ക്കും മതത്തിനുമതീതമായി ജീവിക്കാനെടുത്ത തീരുമാനത്തിൻ രക്തസാക്ഷികളാണ് കെവിനും നീനുവും. സവര്‍ണമനോഭാവമാണ് ഈ വധശിക്ഷ നടപ്പിലാക്കിയത്. അതിനു പോലീസില്‍ നിന്ന് ലഭിച്ച ഒത്താശ നല്കുന്ന സൂചന അപകടകരം തന്നെയാണെന്നും തോമസ് ഐസക് പറഞ്ഞു. എസ്ഐയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപം മുഖ്യമന്ത്രിയെ അടിക്കാനുള്ള വടിയാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. അത് അനീതിയാണ്. പാർട്ടി സെക്രട്ടറിയെന്ന നിലയില്‍ ഒന്നര ദശകത്തോളം മാധ്യമങ്ങള്‍ നടത്തിയ വേട്ടയാടലിന്റെ തുടര്‍ച്ചയുമാണ്. അന്നത്തെ അപവാദങ്ങളുടയെും ഉപജാപത്തിന്റെയും കഥകള്‍ ഓർമയുള്ളവര്ക്കൊന്നും മാധ്യമങ്ങളുടെ അജണ്ടയ്ക്കു കീഴടങ്ങാനാവില്ലെന്നും ഐസക് ഫേസ്ബുക്കിൽ പറഞ്ഞു.
Read Moreസ്കൂളുകൾ ഒരു ദിവസം മാത്രം ബാക്കി; അവസാന അവധി ദിനങ്ങൾ ആഘോഷമാക്കി കുട്ടിക്കൂട്ടങ്ങൾ
വൈക്കം: രണ്ടു മാസത്തെ വേനലവധിക്കു ശേഷം സ്കൂളുകൾ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കുട്ടികൾ തൊടികളിലും കളിക്കളങ്ങളിലും കുളങ്ങളിലുമൊക്കെ കളിച്ചു മറിയുന്നു. നാട്ടിൻ പുറങ്ങളിൽ മുതിർന്നകുട്ടികൾ ഉണങ്ങിയ നെൽപാടങ്ങളിലും കളിക്കളങ്ങളിലുമൊക്കെ ഫുട്ബോൾ, ക്രിക്കറ്റ് കളിയും കായലിലും പുഴയിലും കനാലിലും കുളങ്ങളിലും നീന്തിക്കുളിയും മരംകയറ്റവും ചുണ്ടയിടലുമൊക്കെയായി വ്യാപൃതരായിരുന്നു. ബന്ധുവീടുകളിൽ വേനലവധിക്കെത്തി കളിച്ച് തിമിർ ത്ത് പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കിയ കൂട്ടുകാർ പങ്കുവച്ച അവധിക്കാലത്തിന്റെ മാധുര്യവും ഉൗഷ്മളതയും പങ്കുവയ്ക്കാൻ അടുത്ത അവധിക്കാലത്ത് തിരിച്ചെത്താമെന്ന ഉറപ്പോടെയാണ് മടങ്ങിയത്. വേനലധിക്ക് കളികൾക്കിടയിലും ചിത്രരചന, സംഗീത -നൃത്ത അഭ്യസനം, കരാട്ടേപഠനം തുടങ്ങിയവ അഭ്യസിച്ച് ചിലർ പുത്തൻ അറിവുകൾ നേടി. മുൻവർഷങ്ങളെ അപേക്ഷിച്ച് വിദ്യാലയങ്ങൾ പഠനത്തിനൊപ്പം വിദ്യാർഥികളുടെ പാഠ്യേതര മികവുകൾക്ക് പ്രോൽസാഹനം നൽകാൻ നാട്ടിൻ പുറങ്ങളിലെ സ്കൂളുകളടക്കം കളിക്കളങ്ങളും ലൈബ്രറിയും കന്പ്യൂട്ടർലാബു മൊക്കെ നവീകരിച്ച് സ്മാർട്ടാകുകയാണ്. പുത്തൻ ബാഗും കുടയും വാട്ടർബോട്ടിലും ഉടുപ്പും ചെരുപ്പുമൊക്കെ…
Read Moreസജിത യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി; വീട്ടിലെ മാറാല തൂത്തുമാറ്റുന്നതിനിടയിൽ വൈദ്യുതാഘാതമേൽക്കുകയായിരുന്നു; ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
വൈക്കം: വീട് എന്ന സ്വപ്നം സഫലമാകും മുൻപേ സജിത യാത്രയായി. വീട്ടിലെ മാറാല ചൂലു ഉപയോഗിച്ചു തൂത്തുമാറ്റുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വൈക്കം വാഴമന മുട്ടുങ്കലിൽ പുത്തൻ പാലത്തിനു സമീപം താമസിക്കുന്ന ചിറപ്പാട്ട് രമേശന്റെ ഭാര്യ സജിത (38) യുടെ ഏക സ്പനം ഒരു നല്ല വീടുണ്ടാവുക എന്നതായിരുന്നു. വീടിന്റെ പണി നടക്കുന്നതിനിടെയാണ് സജിയുടെ ആകസ്മിക മരണം. വീട്ടിൽ ഷോക്കേറ്റ നിലയിൽ ഷെഡിനു മുന്നിലെ തൂണിനോടു ചേർന്നു നിന്ന സജിതയെ ഭർത്താവ് രമേശനും അയൽക്കാരും ചേർന്ന് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു സംഭവം. സർക്കാർ ധനസഹായത്തോടെ ഇവർ നിർമിക്കുന്ന വീടിന്റെ പണി നടക്കുന്നതിനാൽ സമീപത്തായി ചെറിയ ഷെഡു കെട്ടിയാണ് രമേശനും കുടുംബവും താമസിക്കുന്നത്. താഴ്ന്ന പ്രദേശത്താണ് ഇവർ താമസിക്കുന്നത്. പണിയുന്ന വീടും ഇപ്പോൾ താമസിക്കുന്ന ഷെഡും വെള്ളക്കെട്ടിലാണ്. പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവിന്റെ വരുമാനം…
Read Moreകെവിന്റെ കൊലപാതകം; അക്രമികൾക്ക് ഒത്താശ ചെയ്തുകൊടുത്ത പോലീസുകാരനെതിരേ കൊലക്കുറ്റം ചുമത്തണം: ഡിസിസി പ്രസിഡന്റ്
കോട്ടയം: കെവിൻ വധക്കേസിൽ അക്രമികൾക്ക് ഒത്താശ ചെയ്തു കൊടുത്ത സബ് ഇൻസ്പെക്ടർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. പോലീസിനെ നിർവീര്യമാക്കി കെവിനെ തട്ടിക്കൊണ്ടു പോകുവാനും അക്രമിസംഘത്തിന് രക്ഷപ്പെടാനുള്ള എല്ലാ ഒത്താശയും ചെയ്തു കൊടുത്ത സിപിഎം, ഡിവൈഎഫ്ഐ നേതൃത്വങ്ങൾ കേസ് അട്ടിമറിക്കുവാനുള്ള ശ്രമങ്ങളാരംഭിച്ചതായി ഡിസിസി പ്രസിഡന്റ് ആരോപിച്ചു. സംഭവത്തിൽ സിപിഎം ഉന്നതന്റെ പങ്ക് വ്യക്തമാണ്. ഇതിന്റെ ജാള്യത മറയ്ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പോസ്റ്റ് മോർട്ടം നടന്ന മെഡിക്കൽ കോളജിലും, സംസ്കാര ചടങ്ങുകളിലും സിപിഎം നേതാക്കൾ അമിത ആവേശം കാട്ടിയത്. ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട സിപിഎം നേതാക്കളുടെ ദുരഭിമാനമാണ് ഈ സ്ഥലങ്ങളിൽ പ്രകടമായത്.വേട്ടക്കാർക്കും ഇരയ്ക്കുമൊപ്പം ഒരു പോലെ നിലകൊള്ളുവാൻ ശ്രമിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയം വിലപ്പോകില്ല. ജില്ലയിലെ സിപിഎം നേതാക്കളും പോലീസും ചേർന്ന് നടത്തിയ ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്ന് ജോഷി ഫിലിപ്പ് ആരോപിച്ചു.
Read Moreഷാനുവിന്റെ മൊഴി പുറത്ത്; തെന്മലയിൽവെച്ച് കാർ നിർത്തിയപ്പോൾ കെവിൻ ഓടി രക്ഷപ്പെട്ടു; പിന്നാലെ ഓടിയെങ്കിലും കണ്ടെത്താനായില്ല
കോട്ടയം: കെവിൻ കൊലക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ മൊഴി പുറത്ത്. മാന്നാനത്തെ വീട്ടിൽനിന്നും തട്ടിക്കൊണ്ടു പോകവേ കെവിൻ പി. ജോസഫ് ഓടി രക്ഷപ്പെട്ടുവെന്ന് ഷാനു ചാക്കോ മൊഴി നൽകി. തെന്മലയിൽ കാർ നിർത്തിയപ്പോളാണ് കെവിൻ ഓടി രക്ഷപ്പെട്ടത്. കെവിന്റെ പുറകെ ഓടിയെങ്കിലും കണ്ടെത്താനായില്ലെന്നും ഇതോടെ സംഘത്തിലുള്ളവർ തിരികെ വന്നുവെന്നും ഷാനു പോലീസിനു മൊഴി നൽകി. കെവിനോടൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിനെ കോട്ടയത്ത് വിട്ടുവെന്നും ഷാനുവിന്റെ മൊഴി. കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോയും അദ്ദേഹത്തിന്റെ പിതാവ് ചാക്കോ ജോണും കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ എത്തി ചൊവ്വാഴ്ച കീഴടങ്ങുകയായിരുന്നു. ഇരുവരെയും കോട്ടയത്ത് എത്തിച്ചാണ് മൊഴിയെടുത്തത്. അതേസമയം കെവിന്റെ മരണം വെള്ളത്തിൽ മുങ്ങിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. കെവിന് അക്രമി സംഘത്തിൽനിന്നും ഓടി രക്ഷപ്പെടുന്നതിനിടെ വെള്ളത്തിൽ വീണതാകമെന്നും പോലീസ് സംശയിച്ചിരുന്നു.
Read Moreനഷ്ടമായത് ഒരു വീടിന്റെ ഏകപ്രതീക്ഷ! സ്വന്തം വീട് എന്ന സ്വപ്നം ഇതുവരെ യാഥാർഥ്യമാക്കാൻ കെവിന്റെ വീട്ടുകാർക്ക് കഴിഞ്ഞിട്ടില്ല
കോട്ടയം: കെവിന്റെ മരണത്തോടെ ഒരു വീടിന്റെ ഏക പ്രതീക്ഷയാണ് നഷ്ടപ്പെട്ടത്. കെവിനിലുടെ വീട്ടിലെ എല്ലാ കാര്യങ്ങളും നല്ലരീതിയിൽ നടത്താമെന്ന പ്രതീക്ഷയോടെ ഇരുന്ന വീട്ടുകാരുടെ സ്വപ്നം തകർന്നു. സ്വന്തം വീട് എന്ന സ്വപ്നം ഇതുവരെ യാഥാർഥ്യമാക്കാൻ കെവിന്റെ വീട്ടുകാർക്ക് കഴിഞ്ഞിട്ടില്ല. വർഷങ്ങളായി ഇവർ വാടക വീട്ടിലാണ് താമസം. കെവിന്റെ ഏക സഹോദരിയെ നല്ല രീതിയിൽ വിവാഹം കഴിപ്പിക്കുക തുടങ്ങിയ കൊച്ചു ആഗ്രഹങ്ങളായിരുന്നു കെവിന്റെ പിതാവ് രാജന് ഉണ്ടായിരുന്നത്. കെവിനിലുടെ ഇതെല്ലാം നേടിയെടുക്കാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അച്ഛൻ. 19 വർഷങ്ങളായി വാടക വീട്ടിലായിരുന്നു കെവിനും കുടുംബവും തമാസിച്ചിരുന്നത്. പിതാവ് രാജന്റെ വർക്ക്ഷോപ്പിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ആശ്രയം. കെവിന്റെ മരണത്തോടെ എല്ലാ സ്വപ്നങ്ങളും തകർന്നു.
Read Moreകെവിന്റെ കൊലപാതകം ആസൂത്രിതം: കെവിനും നീനുവും വിവാഹത്തിന് അപേക്ഷ നല്കിയ ദിവസം വീടിന്റെ പരിസരത്ത് പരിചയമില്ലാത്ത കാറുകണ്ടിരുന്നുവെന്ന് പിതാവ്
കോട്ടയം: കെവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പിതാവ് രാജു ആരോപിച്ചു. ഏതാനും ദിവസങ്ങളിലായി അക്രമി സംഘം കോട്ടയത്തും പരിസരത്തും കറങ്ങുകയായിരുന്നു. കെവിനും നീനുവും രജിസ്റ്റർ വിവാഹത്തിന് അപേക്ഷ നല്കിയ ദിവസം കെവിന്റെ വീടിന്റെ പരിസരത്ത് പരിചയമില്ലാത്ത കാറുകൾ കറങ്ങുന്നുണ്ടായിരുന്നു. നീനുവിന്റെ പിതാവ് തന്റെ വീട്ടിലെത്തി നീനുവിനെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ നീനു എവിടെയാണെന്ന് തനിക്കറിയില്ലന്നു പറഞ്ഞു. ഏതോ ഹോസ്റ്റലിലാണെന്നും പറഞ്ഞു. അമ്മ കാറിലിരിപ്പുണ്ടായിരുന്നു. ഇവർ വന്ന കാർ പിന്നീട് പല തവണ വീടിന്റെ പരിസരങ്ങളിൽ എത്തിയിരുന്നു. ആസൂത്രിതമായ ഒരു കൊലയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ലെന്നും രാജു ആരോപിക്കുന്നു.
Read Moreകെവിന്റെ കൊലപാതകം കോട്ടയത്ത് ഹർത്താൽ ശാന്തം; അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
കോട്ടയം: കേരളത്തെ നടുക്കിയ ദുരഭിമാന കൊലയിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിൽ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ശാന്തം. അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കട കന്പോളങ്ങൾ പൂർണമായി അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ ബസ് ഒന്നും നിരത്തിലിറങ്ങിയിട്ടില്ല. പോലീസിന്റെ സുരക്ഷയിലാണ് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നത്. കോട്ടയത്തു നിന്ന് 17 സർവീസുകൾ നടത്തിയതായി അധികൃതർ അറിയിച്ചു. മറ്റു സ്ഥലങ്ങളിൽ നിന്നു വരുന്ന വണ്ടികളും ഓടുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഓട്ടോ റിക്ഷയും ടാക്സിയും ഒന്നും ഓടുന്നില്ല. ബിജെപി, യുഡിഎഫ്, വിവിധ ദളിത് സംഘടനകൾ എന്നിവരാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.
Read More