കഞ്ചാവുമായി കൂവപ്പള്ളിക്കാരും പോരേണ്ട..! സ്കൂ​ൾ-കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്പന നടത്തിയ മൂന്നംഗ സംഘം പിടിയിൽ; പോലീസിന്‍റെ തന്ത്രപരമായ നീക്കമാണ് പ്രതികളെ കുടുക്കിയത്

കാ​ഞ്ഞി​ര​പ്പ​ള്ളി: സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് കൂ​വ​പ്പ​ള്ളി​യി​ൽ പി​ടി​യി​ലാ​യ ക​ഞ്ചാ​വ് സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ്. ഒ​ന്ന​ര കി​ലോ​ഗ്രാ​മി​ലേ​റെ ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ​യാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​വ​പ്പ​ള്ളി ആ​ലം​പ​ര​പ്പ് കോ​ള​നി പു​ത്ത​ൻ​പു​ര​യി​ൽ അ​ന​ന്തു (20), ഇ​ട​ശേ​രി​മ​റ്റം രാ​ഹു​ൽ (21), കാ​ഞ്ഞി​ര​പ്പ​ള്ളി കെ​എം​എ ഹാ​ൾ ഭാ​ഗ​ത്ത് പ​ള്ളി​വീ​ട്ടി​ൽ സി​യാ​ദ് (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ​കാ​ഞ്ഞി​ര​പ്പ​ള്ളി, കൂ​വ​പ്പ​ള്ളി മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന വ്യാ​പ​ക​മാ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ നി​ര​വ​ധി ത​വ​ണ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്ന​താ​ണ്. സ്കൂ​ൾ കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. എ​ന്നാ​ൽ നാ​ളി​തു​വ​രെ കാ​ര്യ​മാ​യ ന​ട​പ​ടി എ​ക്സൈ​സ്-​പോ​ലീ​സ് വി​ഭാ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ബാ​ഗി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1.65 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി കൂ​വ​പ്പ​ള്ളി മ​ല​ബാ​ർ ക​വ​ല ഭാ​ഗ​ത്തു നി​ന്നാ​ണ് ഇ​വ​രെ ഇ​ന്ന​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഐ എ.​എ​സ്.​അ​ൻ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​പോകു​ന്ന​തി​നി​ടെ സം​ഘ​ത്തെ പോ​ലീ​സ് വി​ദ​ഗ്ധ​മാ​യി കു​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ന​ന്തു, സി​യാ​ദ്…

Read More

നജീബ് ഉറങ്ങിയിരുന്നത് കഞ്ചാവിനു മുകളിൽ കിടന്ന്; വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിൽ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിൽ നിന്നും കഞ്ചാവ് കണ്ടെത്തി

കോ​ട്ട​യം: വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു കി​ലോ​ഗ്രാം ക​ഞ്ചാ​വ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് റെ​യ്ഡ് ചെ​യ്തു പി​ടി​കൂ​ടി. വേ​ളൂ​ർ പാ​ണം​പ​ടി കൊ​ച്ചു​പു​ര​യ്ക്ക​ൽ ന​ജീ​ബി​ന്‍റെ വീ​ട്ടി​ൽ നി​ന്നു​മാ​ണു ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലും ക​ട്ടി​ലി​ലെ ബെ​ഡി​ന്‍റെ അ​ടി​യി​ലു​മാ​യി നി​ര​വ​ധി പൊ​തി​ക​ളാ​യി​ട്ടാ​ണു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. തേ​യി​ല പാ​യ്ക്ക​റ്റി​ന്‍റ കൂ​ടു​ക​ളി​ലാ​ക്കി​യാ​യി​രു​ന്ന ക​ഞ്ചാ​വ് പൊ​തി​ഞ്ഞു​വ​ച്ചി​രു​ന്ന​ത്. ഒ​രു കാ​ര​ണ​വ​ശാ​ലും ക​ഞ്ചാ​വി​ന്‍റെ മ​ണം പു​റ​ത്തേ​ക്കു വ​രാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. നാ​ലു പൊ​തി​ക​ൾ ബെ​ഡി​ന്‍റെ​യും ത​ല​യി​ണ​യു​ടെ​യും അ​ടി​യി​ൽ നി​ന്നു​മാ​ണു ക​ണ്ടെ​ത്തി​യ​ത്. മു​ഷി​ഞ്ഞ വ​സ​ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ബ​ക്ക​റ്റി​നു​ള്ളി​ലും ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്നു. പോ​ലീ​സ് രാ​വി​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​പ്പോ​ഴേ​ക്കും ന​ജീ​ബ് വീ​ട്ടി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സ് ഏ​റെ സ​മ​യം ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണു ക​ഞ്ചാ​വ് ക​ണ്ടെ​ത്താ​നാ​യ​ത്. ന​ജീ​ബി​ന്‍റെ വീ​ടു കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് വി​ല്പ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടാ​ഴ്ച​യാ​യി പോ​ലീ​സ് നീ​രി​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഇ​വി​ടെ ക​ഞ്ചാ​വ് എ​ത്തി​യ​താ​യി…

Read More

മൊബൈൽഫോൺ സുഹൃത്തിനെ തേടിയെ ത്തിയ പ്ലസ്ടു വിദ്യാർഥിനി കോട്ടയത്തു പിടിയിൽ; ചെന്നൈയിൽ നിന്നും വന്ന പെൺ കുട്ടി കാമുകനെ വിളിച്ചെങ്കിലും എത്തിയില്ല; പിന്നെ സംഭവിച്ച കഥകേട്ടാൽ ഞെട്ടും…

കോ​​​​ട്ട​​​​യം: മൊബൈൽ ഫോ ൺ വഴി പരിയപ്പെട്ട സു​​​​ഹൃ​​​​ത്തി​​​​നെ കാ​​​​ണാ​​​​ൻ ചെ​​​​ന്നൈ​​​​യി​​​​ൽ​​​​നി​​​​ന്നു കോ​​​​ട്ട​​​​യ​​​​ത്ത് എ​​ത്തി​​യ പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി​​നി പി​​ങ്ക് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ൽ. ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​നി​​യാ​​ണ് സു​​ഹൃ​​ത്തി​​നെ കാ​​ണാ​​നാ​​യി ചെ​​ന്നൈ​​യി​​ൽ​​നി​​ന്നു കോ​​ട്ട​​യ​​ത്തി​​നു വ​​ച്ചു​​പി​​ടി​​ച്ച​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ കെ​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​സ് സ്റ്റാ​​​​ൻ​​​​ഡി​​​​നു സ​​​​മീ​​​​പ​​​​ത്തു സം​​ശ​​യ​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ണ്ട ചെ​​​​ന്നൈ തി​​​​രു​​​​പ്പ​​​​യ്ക്ക​​​​ല്ലൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി​​യെ പി​​ങ്ക് പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്: നാ​​ട്ടു​​കാ​​ര​​നാ​​യ ഇ​​രു​​പ​​ത്തൊ​​ന്നു വ​​യ​​സു​​ള്ള യു​​വാ​​വു​​മാ​​യി പെ​​​​ണ്‍​കു​​​​ട്ടി ഫോ​​ണി​​ൽ സൗ​​ഹൃ​​ദ​​ത്തി​​ലാ​​യി. അ​​​​ടു​​​​ത്തി​​​​ടെ യു​​​​വാ​​​​വ് കോ​​​​ട്ട​​​​യ​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ം പശു ഫാ​​​​മി​​​​ലേ​​​​ക്കു ജോ​​​​ലി​​​​ക്കാ​​​​യി എ​​​​ത്തി​​​​യി​​​​രു​​​​ന്നു.ഇ​​​​രു​​​​വ​​​​രും ത​​​​മ്മി​​​​ൽ ഫോ​​​​ണ്‍​വി​​​​ളി തു​​​​ട​​​​ർ​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ​​ദി​​​​വ​​​​സം പെ​​​​ണ്‍​കു​​​​ട്ടി കാ​​​​ണ​​​​ണ​​​​മെ​​​​ന്നു യു​​​​വാ​​​​വി​​​​നോ​​​​ടു ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും യു​​വാ​​വ് നി​​​​രു​​​​ത്സാ​​​​ഹ​​​​പ്പെ​​​​ടു​​​​ത്തി. പെ​​​​ണ്‍​കു​​​​ട്ടി ഇ​​​​ക്കാ​​​​ര്യം പ​​​​റ​​​​ഞ്ഞു വീ​​​​ട്ടി​​​​ൽ ബ​​​​ഹ​​​​ളം വ​​​​ച്ച​​​​തോ​​​​ടെ അ​​​​മ്മ ത​​​​ല്ലി. തു​​ട​​ർ​​ന്നു രാ​​​​ത്രി​​​​യോ​​​​ടെ ബാ​​​​ഗു​​​​മാ​​​​യി വീ​​​​ട്ടി​​​​ൽ​​നി​​​​ന്നി​​​​റ​​​​ങ്ങി​​​​യ പെ​​​​ണ്‍​കു​​​​ട്ടി ചെ​​​​ന്നൈ​​​​യി​​​​ലെ​​​​ത്തു​​​​ക​​​​യും തൃ​​​​ശൂ​​​​ർ വ​​​​ഴി കോ​​​​ട്ട​​​​യം കെ​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സ്റ്റാ​​​​ൻ​​​​ഡി​​​​ലെ​​​​ത്തു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. കോ​​​​ട്ട​​​​യ​​​​ത്തെ​​​​ത്തി​​​​യ വി​​​​വ​​​​രം…

Read More

മിസ്റ്റർ മരുമകൻ ..! ബി​​​ഹാ​​​ര്‍ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ സു​​​ശീ​​​ല്‍ കു​​​മാ​​​ര്‍ മോ​​​ഡി പൊൻകുന്ന ത്തിന്‍റെ മരുമകൻ; പൊ​​​ന്‍കു​​​ന്നം അ​​​ഴീ​​​ക്ക​​​ല്‍ കു​​​ടും​​​ബാം​​​ഗമായ ജെ​​​സി ജോ​​​ര്‍ജാ​​​ണ് മോ​​​ഡി​​​യു​​​ടെ ഭാ​​​ര്യ

പൊ​​​ന്‍കു​​​ന്നം: ബി​​​ഹാ​​​ര്‍ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ സു​​​ശീ​​​ല്‍ കു​​​മാ​​​ര്‍ മോ​​​ഡി പൊ​​​ന്‍കു​​​ന്ന​​​ത്തി​​​ന്‍റെ മ​​​രു​​​മ​​​ക​​​ന്‍. പൊ​​​ന്‍കു​​​ന്നം അ​​​ഴീ​​​ക്ക​​​ല്‍ കു​​​ടും​​​ബാം​​​ഗം ജെ​​​സി ജോ​​​ര്‍ജാ​​​ണ് മോ​​​ഡി​​​യു​​​ടെ ഭാ​​​ര്യ. ഗ​​​വേ​​​ഷ​​​ണ പ​​​ഠ​​​ന​​​കാ​​​ല​​​ത്തു സ​​​ഹ​​​പാ​​​ഠി​​​യാ​​​യി​​​രു​​​ന്നു ജെ​​​സി ജോ​​​ര്‍ജ്. 1987ലാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹം. മി​​​ലി​​​ട്ട​​​റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രു​​​ന്ന പൊ​​​ന്‍കു​​​ന്നം അ​​​ഴീ​​​ക്ക​​​ല്‍ എ.​​​സി.​​​ജോ​​​ര്‍ജി​​​ന്‍റെ​​​യും റോ​​​സി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ് ജെ​​​സി. വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി മും​​​ബൈ​​​യി​​​ല്‍ താ​​​മ​​​സ​​​മാ​​​യി​​​രു​​​ന്നു ജോ​​​ര്‍ജി​​​ന്‍റെ കു​​​ടും​​​ബം. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് മോ​​​ഡി​​​യും ജെ​​​സി​​​യും പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​തും വി​​വാ​​ഹി​​ത​​രാ​​കു​​ന്ന​​തും. പൊ​​​ന്‍കു​​​ന്ന​​​ത്ത് ത​​​റ​​​വാ​​​ട്ടു വീ​​​ട്ടി​​​ല്‍ ഇ​​​പ്പോ​​​ള്‍ താ​​​മ​​​സി​​​ക്കു​​​ന്ന​​​ത് ജെ​​​സി ജോ​​​ര്‍ജി​​​ന്‍റെ അ​​​ച്ഛ​​​ന്‍റെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​ന്‍ എ.​​​സി.​​​ജോ​​​ണി​​​ന്‍റെ മ​​​ക​​​ന്‍ ജോ​​​ര്‍ജാ​​​ണ്. വാ​​​ഴൂ​​​ര്‍ 17-ാം മൈ​​​ലി​​​ല്‍ അ​​​ച്ഛ​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ മ​​​ക്ക​​​ളാ​​​യ മ​​​റ്റ​​​ത്തി​​​ല്‍ മോ​​​ഹ​​​ന്‍ തോ​​​മ​​​സ്, രാ​​​ജ​​​ന്‍ തോ​​​മ​​​സ്, ബാ​​​ബു തോ​​​മ​​​സ്, ബോ​​​ബ​​​ന്‍ തോ​​​മ​​​സ് എ​​​ന്നി​​​വ​​​രും താ​​​മ​​​സി​​​ക്കു​​​ന്നു​​​ണ്ട്.​​​മോ​​​ഡി ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ള്‍ കോ​​​ട്ട​​​യ​​​ത്തും ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലും പൊ​​​ന്‍കു​​​ന്ന​​​ത്തു​​​മു​​​ള്ള ബ​​​ന്ധു വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. ഭാ​​​ര്യാ​​​പി​​​താ​​​വി​​​ന്‍റെ സ​​​ഹോ​​​ദ​​​രി പു​​​ത്ര​​​നാ​​​യ ജേ​​​ക്ക​​​ബ് റ​​​സ്‌​​​കി​​​ന്‍റെ ക​​​ഞ്ഞി​​​ക്കു​​​ഴി​​​യി​​​ലെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം താ​​​മ​​​സി​​​ച്ച​​​ത്.

Read More

ഒളിച്ചത് മതി ജോസഫേ..! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ ആശ്വാസ ഭവൻ ഡയറക്‌‌ടറെ അറസ്റ്റു ചെയ്തു; ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കുട്ടിക്കാനത്ത് നിന്നാണ് അറസ്റ്റ് ചെയ്ത്

പാ​ന്പാ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പാ​ന്പാ​ടി ആ​ശ്വാ​സ ഭ​വ​ൻ ഡ​യ​റ​ക്ട​ർ ജോ​സ​ഫ് മാ​ത്യു (58)വി​നെയാണ് ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​ട്ടി​ക്കാ​ന​ത്തു​നി​ന്നാ​ണു ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ൻ. രാ​മ​ച​ന്ദ്ര​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം പാ​ന്പാ​ടി സി​ഐ സാ​ജു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ പ​ന്ത്ര​ണ്ടു​കാ​രി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് എ​ടു​ത്ത​തി​നെ തു​ട​ർ​ന്നു ജോ​സ​ഫ് മാ​ത്യു ഒ​ളി​വി​ലാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ബ​ന്ധു വീ​ടു​ക​ളി​ലും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​യാ​ൾ ഹൈ​ക്കോ​ട​തി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യും ത​ള്ളി​യി​രു​ന്നു. ഡ​യ​റ​ക്ട​ർ ഒ​ളി​വി​ൽ പോ​യ​തി​നെ തു​ട​ർ​ന്ന് ഇ​വി​ടത്തെ അ​ന്തേ​വാ​സി​ക​ളാ​യ 12 കു​ട്ടി​ക​ളെ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ…

Read More

ഇനി ഒരാൾക്കും ഈ ഗതിവരരുത്…! വിനായകന് സ്റ്റേഷനിൽ ക്രൂരമർദനം ഏറ്റിറ്റിട്ടുണ്ടെന്ന പോസ്റ്റുമാർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉന്നതതല അന്വേഷണം വേണമെന്നു കേരള ജനപക്ഷം

കോ​ട്ട​യം: പോ​ലീ​സ് ക​സ്റ്റ​ഡി​യോ​ലെ​ടു​ത്ത​തി​നു പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കി​യ ദ​ളി​ത് യു​വാ​വ് വി​നാ​യ​ക​ന് ക്രൂ​ര​മാ​യ മ​ർ​ദ​ന​മേ​റ്റ​താ​യു​ള്ള പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ലേ​ത്ത് പ്ര​താ​പ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ഴ​ത്തെ എ​സി​പി ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ സ​ത്യം പു​റ​ത്തു​വ​രു​മെ​ന്നു ക​രു​താ​നാ​വി​ല്ല.​വി​നാ​യ​ക​ന്‍റെ മാ​റി​ട​ങ്ങ​ളി​ലും മു​ഖ​ത്തും ത​ല​യി​ലും പാ​ദ​ങ്ങ​ളി​ലും കൊ​ടി​യ മ​ർ​ദ​ന​മേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ര​ണ്ടു സാ​ധാ​ര​ണ പോ​ലീ​സു​കാ​രെ താ​ത്കാ​ലി​ക​മാ​യി സ​സ്പെ​ൻ​ഡു ചെ​യ്ത് മു​ഖം ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. വി​നാ​യ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ൾ പാ​വ​റ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ർ​ക്കും ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നും ഒ​ഴി​ഞ്ഞു മാ​റാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Read More

രക്ഷകനായ് മരം..! കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് നാ​ലു വൈ​ദി​ക​ർ​ക്കു പ​രി​ക്ക്; എ​​തി​​രെ​​വ​​ന്ന വാ​​ഹ​​ന​​ത്തി​നു സൈ​​ഡ് കൊ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു

അ​​ടി​​മാ​​ലി: ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്ന വൈ​ദി​​ക​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ ദേ​​ശീ​​യ​​പാ​​ത​​യി​​ൽ കൊ​​ക്ക​​യി​​ലേ​​ക്കു മ​​റി​​ഞ്ഞു നാ​​ലു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തോ​​ടെ വാ​​ള​​റ അ​​ഞ്ചാം​​മൈ​​ലി​​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. കൊ​​ടു​​ങ്ങ​​ല്ലൂർ ഒ​​എ​​സ്ജെ സ​​ഭ​​യി​​ലെ വൈ​​ദി​ക​​രാ​​യ ഫാ. ​​ജോ​​ഷി കോ​​ന​​ത്ത്, ഫാ. ​​സു​​നി​​ൽ ക​​ല്ല​​റ​​യ്ക്ക​​ൽ, ഫാ. ​​പോ​​ൾ തോ​​ട്ട​​ത്തി​​ൽ​​ശേ​​രി​​യി​​ൽ, ഫാ. ​​ബി​​ജു സേ​​വ്യ​​ർ എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ഫാ. ​​ബി​​ജു സേ​​വ്യ​​റാ​​ണു വാ​​ഹ​​നം ഓ​​ടി​​ച്ചി​​രു​​ന്ന​​ത്. എ​​തി​​രെ​​വ​​ന്ന വാ​​ഹ​​ന​​ത്തി​നു സൈ​​ഡ് കൊ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് 80 അ​​ടി താ​​ഴ്ച​യി​​ലേ​​ക്കു മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. മ​​ര​​ത്തി​​ൽ​​ത​​ട്ടി​​യാ​​ണു കാ​​ർ നി​​ന്ന​​ത്. ചെ​​ങ്കു​​ള​​ത്തെ ധ്യാ​​നാ​​ശ്ര​​മ​​ത്തി​​ൽ ധ്യാ​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു വൈ​​ദി​​ക​​ർ. ആ​​രു​​ടേ​​യും പ​​രി​​ക്ക് സാ​​ര​​മു​​ള​​ള​​ത​​ല്ല. ഇ​​വ​​രെ ആ​​ലു​​വ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ടെ നി​​ര​​വ​​ധി റോ​​ഡ​​പ​​ക​​ട​​ങ്ങ​​ളാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

Read More

ഭക്ഷണം കഴിച്ചൊരു സമരമുറ…! വില കുത്ത നെ വര്‍ധിച്ചിട്ടും വിപണിയിൽ ഇടപെടാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരു കളുടെ നടപടിയില്‍ പ്രതിഷേധിച്ച് കപ്പയും മുളകും കഴിച്ച് യൂത്ത്ഫ്രണ്ട് എമ്മിന്‍റെ പ്രതിഷേധം

കോട്ടയം: പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില കുത്തനെ വര്‍ധിച്ചിട്ടും വിപണിയിലിടപെടാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ചു കപ്പയും മുളകും ഭക്ഷിച്ച് പ്രതിഷേധം. വിലക്കയറ്റത്തിനെതിരെയൂത്ത്ഫ്രണ്ട് എമ്മാണ് ഇന്നലെ കോട്ടയം ഹെഡ് പോസ്‌റ്റോഫീസിനു മുന്പില്‍ വ്യത്യസ്ത സമരപരിപാടിയുമായി രംഗത്തെത്തിയത്. അരിവില 52 രൂപയായി വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ കിഴങ്ങുവര്‍ഗങ്ങള്‍ ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്തു പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി തേക്കിലയില്‍ കപ്പയും മുളകും ഭക്ഷിച്ച് പ്രതിഷേധിച്ചു. ടൗണിലെത്തിയ യാത്രക്കാര്‍ക്ക് തേക്കിലയില്‍ കപ്പയും മുളകും വിളന്പി നല്‍കുകയും ചെയ്തു. കേരള കോണ്‍ഗ്രസ്എം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി സമരപരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍, സുമേഷ് ആന്‍ഡ്രൂസ്, സജി തടത്തില്‍, ജോര്‍ഡിന്‍ കിഴക്കേത്തലക്കല്‍, സാബു കണിപറന്പില്‍, ഷാജി പുളിമൂടന്‍, ഷൈന്‍ ജോസഫ്,…

Read More

1,2, 3 ഇനി കറന്‍റ് അടിപ്പിച്ച് കൊല്ലും..! വൈദ്യുതി ലൈനില്‍ കാട്ടുവള്ളികൾ കയറി പടർന്നു; പതുങ്ങിയിരിക്കുന്നത് വന്‍ അപകടം; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

പൊന്‍കുന്നം: പൊന്‍കുന്നം സബ് ജയില്‍ റോഡില്‍ ഡിവൈഎസ്പി ക്വാര്‍ട്ടേഴ്‌സിന് സമീപത്തായി വൈദ്യുതി ലൈനില്‍ കാടുകയറി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍. സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധിയാളുകള്‍ കടന്നുപോകുന്ന റോഡിന്റെ ഓരത്തോട് ചേര്‍ന്നാണ് വൈദ്യുതി ലൈന്‍ കാടുകയറി കിടക്കുന്നത്. കാട്ടുവള്ളി വൈദ്യുതി ലൈനിലേക്ക് പടര്‍ന്ന് കയറിയിരിക്കുന്നത് ശ്രദ്ധിക്കാതെ കാട്ടുവള്ളിയില്‍ പിടിച്ചാല്‍ അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. എത്രയും വേഗം വൈദ്യുതി ലൈനില്‍ പടര്‍ന്ന് കയറിയിരിക്കുന്ന കാട്ടുവള്ളികള്‍ നീക്കി അപകട സാധ്യത ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.  

Read More

കാരണം കേട്ടാൽ ..! ചി​കി​ത്സ​യിൽ ക​ഴി​യു​ന്ന ഗർഭിണികളായ സ്ത്രീ​ക​ളു​ടെ ഭ​ർ​ത്താ​ക്കന്മാ​ർ ഏ​റ്റു​മു​ട്ടി; സംഭവം വാർത്തയായതോടെ ഗൈനക്കോളജി വാർഡിൽ പുരുഷൻമാർക്ക് നിരോധനം

കോ​ട്ട​യം: ചി​കി​ത്സ​യിൽ ക​ഴി​യു​ന്ന സ്ത്രീ​ക​ളു​ടെ ഭ​ർ​ത്താ​ക്കന്മാ​ർ ഏ​റ്റു​മു​ട്ടി. മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വാ​ർ​ഡി​ൽ പു​രു​ഷന്മാ​രു​ടെ പ്ര​വേ​ശ​നം നി​രോ​ധി​ച്ചു.     മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും അ​ര​ങ്ങേ​റി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണു പ്ര​സ​വ​വാ​ർ​ഡി​ൽ ക​ഴി​യു​ന്ന സ്ത്രീ​ക​ൾ​ക്കൊ​പ്പം പ​രി​ച​രി​ക്കാ​ൻ പു​രു​ഷന്മാ​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യും ഇ​ന്ന​ലെ രാ​ത്രി​യും പ്ര​സ​വ​വാ​ർ​ഡി​ൽ ക​ഴി​യു​ന്ന സ്ത്രീ​ക​ളു​ടെ ഭ​ർ​ത്താ​ക്കന്മാ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത് ആ​ശു​പ​ത്രി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണു പു​രു​ഷന്മാ​രു​ടെ പ്ര​വേ​ശ​നം നി​രോ​ധി​ച്ച​ത്. വ​നി​താ പോ​ലീ​സു​കാ​രെ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ​ത്തി​നും ചു​മ​ത​ല​പ്പെ​ടു​ത്തി.

Read More