പൊൻകുന്നം: പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ പെരുന്പാന്പിനെ കണ്ടെത്തി. ഇന്നു പുലർച്ചെ ഒന്നരയോടെ കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ കത്തലാങ്കൽ പടിയിൽ റോഡിന് കുറുകെ കടന്ന് ഒരു വീടിന്റെ ഭിത്തിയിലേക്ക് കയറുന്ന സമയത്താണ് പോലീസ് പെരുന്പാന്പിനെ കണ്ടത്. കത്തലാങ്കൽ പടിയിൽ മോൻസിയുടെ വീടിന്റെ പുറംഭിത്തിയിലേക്കാണ് 30 കിലോയും 12 അടി നീളവുമുള്ള പെരുന്പാന്പ് കയറിപ്പോകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പട്രോളിംഗ് സംഘത്തിലെ കെ.എസ്.ബിനു, സീജി രാജു, ഡ്രൈവർ സജീവ് എന്നിവർ ചേർന്ന് വീട്ടുകാരെ വിളിച്ചുണർത്തി വിവരം ധരിപ്പിച്ചു. തുടർന്ന് വീട്ടിലുണ്ടായിരുന്ന മോൻസി സുഹൃത്ത് ചക്കാലയ്ക്ക്ൽ നിധിനെ വിളിച്ചുവരുത്തി പാന്പിനെ പിടികൂടി. പിന്നീട് പാന്പിനെ ചാക്കിലാക്കി പോലീസ് വാഹനത്തിൽ പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു.
Read MoreCategory: Kottayam
ചത്തത് മയിലെങ്കിൽ കൊന്നതാര്? പൊൻകു ന്നത്ത് മയിലിനെ ചത്തനിലയിൽ കണ്ടെത്തി; ഇന്നു രാവിലെയാണ് നാട്ടുകാർ മയിലിനെ കണ്ടെത്തിയത്; പ്ലാച്ചേരി ഫോറ സ്റ്റുകാർക്ക് മയിലിനെ കൈമാറുമെന്ന് പോലീസ്
കെ.എ.അബ്ബാസ്. പൊൻകുന്നം: ദേശീയ പാതയിൽ മയിലിനെ ചത്തനിലയിൽ കണ്ടെത്തി. ഇന്നു രാവിലെ 8.30 ഓടെ പൊൻകുന്നം ടൗണിലുള്ള ശാന്തി ആശുപത്രിക്ക് സമീപമാണ് മയിലിനെ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലിസ് എത്തിയാണ് പുല്ലിനിടയിൽ നിന്നും മയിലിനെ കണ്ടെത്തിയത്. ഏതോ വാഹനം ഇടിച്ച് മയിൽ തെറിച്ചു പോയതാകാമെന്ന് കരുതുന്നു. ഏകദേശം പത്തു കിലോയോളം തൂക്കം വരുന്ന മയിലിന് പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. പ്ലാച്ചേരിയിൽ നിന്ന് എത്തുന്ന ഫോറസ്റ്റ്കാർക്ക് ചത്ത മയിലിനെ കൈമാറുമെന്ന് പോലീസ് അറിയിച്ചു.മയിൽ എവിടെ നിന്ന് എത്തിയതാണെന്ന് അറിവായിട്ടില്ല.
Read Moreബസിൽ വിദ്യാർഥിനികളെ ശല്യം ചെയ്ത കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ; കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് യാത്രക്കാരാണ് ഇയാളെ പിടികൂടിയത്
കോട്ടയം: നഗരത്തിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിനികളെ ശല്യം ചെയ്ത കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. ഇന്നു രാവിലെ എട്ടരയോടെ കോട്ടയം നഗരത്തിലേക്ക് വന്ന ബസിലാണ് സംഭവം. ബസിൽവച്ച് വിദ്യാർഥിനികളെ ശല്യം ചെയ്ത നീറിക്കാട് സ്വദേശിയായ ഉദ്യോഗസ്ഥനെ യാത്രക്കാർ പിടികൂടി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. വിദ്യാർഥിനികൾ വനിതാ സെല്ലിൽ പരാതി നൽകിയതായി പോലീസ് അറിയിച്ചു. പിടിയിലായ ഉദ്യോഗസ്ഥനെ ഈസ്റ്റ് പോലീസ് ചേദ്യംചെയ്തു വരികയാണ്.
Read Moreഞങ്ങൾ ഇന്ത്യക്കാരായി..! കുമരകം പക്ഷിസങ്കേതത്തിൽ പെലിക്കൺ പക്ഷികളും കഞ്ഞു ങ്ങളും; ചരിത്രത്തിലാധ്യമായാണ് പെലിക്കൺ കുഞ്ഞുങ്ങൾ ഇവിടെ ഉണ്ടാകുന്നത്
കുമരകം: കുമരകം പക്ഷി സങ്കേതത്തിൽ പെലിക്കൺ പക്ഷികൾ കൂടുകൾ കൂട്ടി. പക്ഷിക്കൂട്ടിൽ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളുമായി ഇരുപതോളം പെലിക്കൻ പക്ഷികൾ മൂന്നുകൂടുകളിലായി വസിക്കുന്നത് ഇന്നലെയാണ് കണ്ടെത്തിയത്. കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റ് ബി. ശ്രീകുമാറും കവണാറ്റിൻകര ബീറ്റ് ഫോറസ്റ്റ് ഓഫീസർ എച്ച്. അനീസുമാണ് പെലിക്കൺ പക്ഷികളെ ബ്രീഡിംഗ് അവസ്ഥയിൽ കണ്ടെത്തിയത്. പക്ഷി സങ്കേതത്തിലെ രണ്ടാമത്തെ വാച്ച് ടവറിൽ നിന്നും കാണാൻകഴിയുന്ന രീതിയിൽ ബദാം മരത്തിലാണ് കൂട്. പക്ഷിസങ്കേതത്തിന്റെ ചരിത്രത്തിലാദ്യമായി പെലിക്കൺ പക്ഷികൾ കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചത്. നിലവിലുള്ള മൂന്നു കൂടുകൾ കൂടാതെ നാലാമതൊരു കൂടും കൂടി പക്ഷികൾ കെട്ടുന്നുണ്ടെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. വിവിധയിനം വർണകൊക്കുകളും നീർക്കാക്കകളും ദേശാടന പക്ഷികളും ഉൾപ്പെടെ പതിനായിരക്കണക്കിനു പക്ഷികളാണ് പക്ഷിസങ്കേതത്തിൽ ഇപ്പോൾ പാറിപറക്കുന്നതും മരങ്ങളിൽ ചേക്കേറുന്നതും. രണ്ടരമാസത്തിലെ സമരത്തിനു ശേഷം ഇന്നലെ പക്ഷിസങ്കേതത്തിലേക്ക് പ്രവേശനം ലഭിച്ച പക്ഷിസ്നേഹികൾക്ക് ലഭിച്ചത്…
Read Moreഇരുട്ടും കിണറിന്റെ ആഴവുമൊന്നും പ്രശ്നമേ ആയില്ല! കയറിൽ തൂങ്ങിയിറങ്ങി രക്ഷകനായി ജിഷ്ണു; കിണറ്റിൽ വീണ അനുജനു പുനർജന്മം
പൊൻകുന്നം: അനുജൻ കിണറ്റിലേക്കു വീണപ്പോൾ ഇരുട്ടും കിണറിന്റെ ആഴവുമൊന്നും ജിഷ്ണുവിനു പ്രശ്നമേ ആയില്ല. മനോധൈര്യം വിടാതെ അവൻ കിണറ്റിലേക്ക് ഊർന്നിറങ്ങി അനുജനെ കോരിയെടുത്തു. അഞ്ചു വയസുകാരൻ വിഷ്ണുവിനും ചേട്ടൻ പതിനഞ്ചുകാരൻ ജിഷ്ണുവിനും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷമായി ഇത്. രണ്ടു ദിവസമായി ജിഷ്ണുവിനെത്തേടി അഭിനന്ദന പ്രവാഹമാണ്. ഇളങ്ങുളം ചെല്ലിമറ്റത്തിൽ ഷിജിയുടെയും അഞ്ജുവിന്റെയും മകനായ വിഷ്ണുവാണു തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ വീണത്. അമ്മയ്ക്കും ചേട്ടനുമൊപ്പം കുടുംബ വീട്ടിൽ പോയി രാത്രി എട്ടരയോടെ മടങ്ങുമ്പോഴായിരുന്നു നടപ്പുവഴിക്കരികിലുള്ള ആൾ മറയില്ലാത്ത കിണറ്റിലേക്കു കാൽ വഴുതി വീണത്. മുമ്പിൽ കളിപ്പാട്ട ചെണ്ടയിൽ താളമിട്ട് അൽപ്പം മുമ്പിലായിരുന്നു വിഷ്ണു. അയൽവാസി ചെരിയംപ്ലാക്കൽ മോഹനന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണു വീണത്. 20 അടിയോളം ആഴമുള്ള കിണറ്റിൽ പത്തടിയിലേറെ വെള്ളവുമുണ്ടായിരുന്നു. മോഹനന്റെ വീട്ടിൽ ഈ സമയം ആരുമില്ലാതിരുന്നതിനാൽ പരിസരത്തു കനത്ത ഇരുട്ടുമായിരുന്നു. ജിഷ്ണു ഓടി സ്വന്തം വീട്ടിലെത്തി കയറെടുത്തു…
Read Moreഭാര്യ ജീവനൊടുക്കിയ സംഭവം; ആത്മഹത്യക്കു ശ്രമിച്ച ഭർത്താവിന്റെ നിലഗുരുതരമായി തുടരുന്നു; വിവാഹശേഷവും പഠനം തുടർന്ന അനുഷ മരിക്കാൻ ഇടയായ സാഹചര്യം പോലീസ് പറയുന്നതിങ്ങനെ…
ഗാന്ധിനഗർ: ഭാര്യ ജീവനൊടുക്കിയതിനെ തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച ഭർത്താവിന്റെ നിലഗുരുതരമായി തുടരുന്നു. പുതുപ്പള്ളിക്കടുത്ത് പയ്യപ്പാടി മലകുന്നം പുത്തൻവീട്ടിൽ സുമേഷിന്റെ ഭാര്യയും കോട്ടയം സിഎംഎസ് കോളജിലെ ബികോം അവസാന വർഷ വിദ്യാർഥിനിയുമായ അനുഷ (മാളു-22)യാണു മരിച്ചത്. അനുഷ മരിച്ചതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച സുമേഷ് മെഡിക്കൽ കോളജിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഭർത്തൃപീഡനം മൂലമെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് ഈസ്റ്റ് പോലീസിൽ മൊഴി നൽകി. ഇന്നലെ രാവിലെ 10.30ന് ഭർത്തൃഗൃഹത്തിലായിരുന്നു സംഭവം. പോലീസ് പറയുന്നതിങ്ങനെ. പയ്യപ്പാടി മലകുന്നം നായ്ക്കനാപള്ളിയിൽ ഷാജി- രജനി ദന്പതികളുടെ രണ്ടാമത്തെ മകളാണ് അനുഷ. ഇവരുടെ അയൽവാസിയായ സുമേഷുമായി പ്രണയത്തിലാകുകയും ആറു മാസം മുന്‍പ് രജിസ്റ്റർ വിവാഹം ചെയ്യുകയും ചെയ്തു. വിവാഹശേഷം അനുഷ കോളജ് പഠനം തുടർന്നു. ഇതിനിടയിൽ അനുഷയെ സുമേഷ് സംശയിക്കാൻ തുടങ്ങി. പ്ലംബിംഗ് തൊഴിലാളിയായ സുമേഷ് ജോലിക്കുശേഷം രാത്രിയിലേ വീട്ടിലെത്തുകയുള്ളൂ. മിക്ക ദിവസവും ലഹരി ഉപയോഗിച്ചാണ്…
Read Moreവളർച്ചയിൽ പേടിച്ച്..! ഭരണത്തിന്റെ പിന്‍ബലത്തില്‍ സിപിഎം സിഎസ്ഡിഎസ് കുടുംബ യോഗങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് പി.സി ജോർജ്
കോട്ടയം: ഭരണത്തിന്റെ പിന്‍ബലത്തില്‍ സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ക്ക് നേരേ സിപിഎം നടത്തുന്ന ദലിത് പീഡനം അവസാനിപ്പിക്കണമെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അറൂന്നൂറോളം സിഎസ്ഡിഎസ് കുടുംബയോഗങ്ങള്‍ തകര്‍ക്കാന്‍ ആസൂത്രിതമായ ആക്രമണമാണ് സിപിഎം അഴിച്ചുവിട്ടിരിക്കുന്നത്. നിരപരാധികളായ ദളിത് യുവാക്കളെ ആക്രമിക്കുകയും പോലീസിനെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുകയുമാണെന്നും എത്രയും വേഗം പാര്‍ട്ടി ഘടകങ്ങളെ ആക്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുവാന് സിപി എം നേതൃത്വം തയാറാകണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.
Read Moreകള്ളൻമാർക്ക് ഇനി രക്ഷയില്ല..! ജില്ലയിലെ മുഴുവൻ കള്ളന്മാരുടെയും ക്രിമനലുകളു ടെയും ചിത്രങ്ങൾ നഗരത്തിൽ സ്ഥാപി ക്കുന്ന ഡിജിറ്റൽ ടിവിയിൽ പ്രത്യക്ഷമാകും
സി.സി.സോമൻ കോട്ടയം: കള്ളൻമാർക്ക് കോട്ടയത്ത് ഇനി രക്ഷയില്ല. ഒട്ടുമിക്ക കളളൻമാരുടെയും കൊടുംക്രിമിനലുകളുടെയും ചിത്രങ്ങൾ കോട്ടയം നഗരത്തിൽ സ്ഥാപിക്കുന്ന ഡിജിറ്റൽ ടിവിയിൽ പ്രത്യക്ഷപ്പെടാൻ പോവുകയാണ്. സംസ്ഥാനത്ത് ആദ്യമായി കോട്ടയം ജില്ലാ പോലീസ് ആണ് ഇതിനുള്ള പദ്ധതി തയാറാക്കുന്നത്. ബസ്സ്റ്റാൻഡിലും തിരക്കേറിയ മറ്റ് സ്ഥലങ്ങളിലും തൊട്ടടുത്ത് നിൽക്കുന്ന കള്ളനെ തിരിച്ചറിയാൻ ഇനി പ്രയാസമുണ്ടാവില്ല. കോട്ടയം ടൗണിൽ പൊതുജനങ്ങൾക്ക് കാണാവുന്ന സ്ഥലത്ത് ഡിജിറ്റൽ ടിവി സ്ഥാപിക്കാനാണ് ആലോചന. ഇതിലൂടെ മോഷ്ടാക്കളുടെയും മറ്റുക്രിമിനലുകളുടെയും ചിത്രങ്ങളും, ഇവരുടെ മോഷണ രീതികളും വിവരങ്ങളും പ്രദർശിപ്പിക്കും. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമങ്ങളിൽനിന്നുള്ള 2300 മോഷ്ടാക്കളുടെ ചിത്രങ്ങളും വിവരങ്ങളും പോലീസ് ശേഖരിച്ചു. ഇതോടൊപ്പം പോലീസിന്റെ പക്കൽ ഇപ്പോഴുള്ള മോഷ്ടാക്കളുടെ ചിത്രങ്ങളും വിവരണങ്ങളും പൊതുജനങ്ങളെ അറിയിക്കുന്നതിനായി പ്രദർശിപ്പിക്കും. സിക്കർ, തേനി, ശിവഗംഗ അടക്കമുള്ള തമിഴ്നാട്ടിലെ മിക്ക സ്ഥലങ്ങളിൽനിന്നുമുള്ള കുപ്രസിദ്ധ മോഷ്ടാക്കൾ അടക്കമുള്ളവരുടെ ചിത്രങ്ങളും വിവരങ്ങളുമാണ് ജില്ലാ പോലീസിന്റെ പക്കലുള്ളത്. ഇതു പോലീസിന്റെ…
Read Moreപീഡനത്തിന്റെ പ്രിൻസ്..! പ്ലസ് വൺ വിദ്യാർ ഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ചു; കുട്ടിയുടെ മാതാ വിന്റെ പരാതി യിൽ പ്രതി പ്രിൻസിനെ അറസ്റ്റു ചെയ്തു
ചെറുതോണി: പ്രായപൂർത്തിയാകാത്ത പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഇടുക്കിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ നായരുപാറ സ്വദേശി പറയരുകുന്നേൽ പ്രിൻസ് (21)നെയാണ് പോലീസ് അറസ്റ്റുചെയ്തത്.പ്ലസ് വണ്‍ വിദ്യാർഥിനിയുടെ ബന്ധുവിന്റെ വീടിന്റെ അയൽവാസിയായ പ്രതി ഭീഷണിപ്പെടുത്തി ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടി മാതാവിനൊപ്പം മുരിക്കാശേരി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇടുക്കി സിഐ സിബച്ചൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡചെയ്തു.
Read Moreകടത്തിണ്ണയിൽ അന്തിയുറങ്ങുന്ന പകൽ മാന്യൻ! രാവിലെ ടീ ഷർട്ടും പാന്റ്സും, ഉച്ചയാകുന്പോഴേക്കും മുണ്ടും ഷർട്ടും; വൈക്കത്തെ മോഷ്ടാവ് പോലീസ് പിടിയിൽ
വൈക്കം: ദേവാലയങ്ങളിലെ ഭണ്ഡാരം, സ്കൂളുകളുടെ ഓഫീസുകൾ, സ്റ്റേഷനറി കടകൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയവ രാത്രികാലങ്ങളിൽ കുത്തി തുറന്ന് മോഷണം നടത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടി. ആലപ്പുഴ ചേർത്തല പട്ടണക്കാട് തൈക്കൽ ഭാഗത്ത് പുന്നയ്ക്കൽ ഓമനക്കുട്ടൻ (തിച്ചോ- 50 ) ആണ് പോലീസ് പിടിയിലായത്. വിവിധ ജില്ലകളിലായി ഇയാൾ നിരവധി മോഷണകേസുകളിലെ പ്രതിയാണ്. വൈക്കം ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ, സെന്റ് ലിറ്റിൽ തെരേസാസ് സ്കൂൾ, വൈക്കം വെസ്റ്റ് ഗവണ്മെന്റ് ഹൈസ്ക്കൂൾ, വെച്ചൂർ പുത്തൻ പാലം സ്കൂൾ, കുടവെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂൾ, വെച്ചൂർ എൻഎസ്എസ് സ്കൂൾ, വടയാർ സെന്റ് ലൂയിസ് സ്കൂൾ, വെച്ചൂർ കൃഷിഭവൻ, വല്ലകം ആയൂർവേദ ആശൂപത്രി, വല്ലകം കയർ സൊസൈറ്റി, ഐഡിഡിഎസ് ചാലപ്പറന്പ്, ഉദയനാപുരം വില്ലേജ് ഓഫീസ്, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്ര ഭണ്ഡരം, കിഴക്കേനട ഗൗഡസരസ്വത ബ്രഹ്മണ ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തി…
Read More