കോട്ടയം: മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വർധന. കാലവർഷം ശക്തിപ്പെട്ടതോടെ ജില്ലയിൽ ഡെങ്കിപ്പനിയും വൈറൽപനിയും പടരുകയാണ്. 10 പേർക്കുകൂടി ഇന്നലെ ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 15 പേർ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മലയോരമേഖലയായ എരുമേലി, കാഞ്ഞിരപ്പള്ളി, മുക്കൂട്ടുതറ, ഈരാറ്റുപേട്ട, ഏന്തയാർ, വണ്ടൻപതാൽ, കൂവപ്പള്ളി, കൊടുങ്ങൂർ പ്രദേശങ്ങളിലാണ് പനി ബാധിച്ചവർ ഏറെയും. ഡെങ്കിപ്പനി കൂടുതൽ മാരകമാകുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നവജാതശിശുക്കളിൽവരെ രോഗം കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വൈറൽ പനി ബാധിതരുടെ എണ്ണവും കൂടുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ മാസം 12വരെ കോട്ടയം ജില്ലയിൽ 5398 പേർ പനിക്ക് ചികിത്സക്കെത്തിയതായാണ് ഒൗദ്യോഗിക കണക്ക്. ആറുമാസത്തിനിടെ 143 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വാഴൂരാണ് ഈ മാസം ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശം. കോട്ടയം, കൂരോപ്പട,…
Read MoreCategory: Kottayam
ഇരുട്ടത്ത് ഇരിക്കേണ്ടിവരും..! വൃഷ്ടി പ്രദേശത്ത് മഴ മടിച്ചു നിൽക്കുന്നു ; ഇടുക്കി അണ ക്കെട്ടിൽ ജലനിരപ്പ് ഉയരുന്നില്ല; വൈദ്യുതി ഉത്പാദനം 65 ദിവസത്തേക്ക്കൂടി മാത്രം
ചെറുതോണി: ഇടുക്കിയിൽ കാലവർഷം എത്തിയിട്ടും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പിൽ കാര്യമായ വ്യത്യാസമില്ല. അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം വൈദ്യുതനിലയത്തിൽ ഇന്ന് ഉത്പാദനം നിർത്തിവയ്ക്കുകയാണ്. ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 2300.90 അടിയാണ്. കഴിഞ്ഞവർഷം ഇതേദിവസം 2316.26 അടിയായിരുന്നു ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ കുറവായതാണ് ജലനിരപ്പ് ഉയരാത്തതിനു കാരണം. ഇന്നലെ 12.8 മില്ലീമീറ്റർ മഴയാണ് പദ്ധതിപ്രദേശത്ത് ലഭിച്ചത്. മുൻദിവസത്തേക്കാൾ ജലനിരപ്പ് 0.12 മാത്രമാണ് വർധിച്ചത്. 235.775 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം മാത്രമാണ് അണക്കെട്ടിൽ നിലവിലുള്ളത്. ആറ് ജനറേറ്ററുകളിലാണ് വൈദ്യുതോത്പാദനം നടന്നുവരുന്നത്. അണക്കെട്ടിലുള്ള വെള്ളത്തിന്റെ അടിസ്ഥാനത്തിൽ ഇതിൽ വ്യത്യാസം വരുമെന്ന് അധികൃതർ പറയുന്നു. മറ്റ് ജില്ലകളിൽ ശക്തമായ മഴ ലഭിക്കുന്പോഴും ഇടുക്കിയിൽ കാലവർഷം മടിച്ചുനിൽക്കുന്നതാണ് അണക്കെട്ടിലേക്ക് ഒഴുകിവരുന്ന ജലത്തിന്റെ അളവ് കുറയുന്നതിനിടയാക്കുന്നത്. ഇനി 65 ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം അണക്കെട്ടിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഏതളവിൽ ജനറേഷൻ നടക്കുമെന്ന്…
Read Moreസാധനം കൈയിലുണ്ടോ? കൊലക്കേസിലെ പ്രതിക്ക് തല്ലു കേസിലെ പ്രതി കഞ്ചാവ് വിറ്റു: ഇരുവരും അറസ്റ്റിലായി; കൊരട്ടി പാലത്തിനടുത്താണ് സംഭവം
എരുമേലി: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവ് വാങ്ങി വിൽക്കാനായി എത്തിയത് അടിപിടി കേസുകളിൽ പ്രതിയായ യുവാവിന്റെ അടുക്കൽ. ഇത് രഹസ്യമായി കണ്ടു നിന്ന പോലീസിലെ മഫ്തി സ്ക്വാഡ് ഇരുവരെയും ഒന്നേകാൽ കിലോ കഞ്ചാവുമായി പിടികൂടി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കൊരട്ടി പാലത്തിനടുത്താണ് സംഭവം. കൊലക്കേസിൽ പ്രതിയായ പനച്ചേപ്പളളി കാവുങ്കൽ ആനകണ്ണൻ എന്ന് വിളിക്കപ്പെടുന്ന അജയ് (22), അടിപിടി കേസുകളിൽ പ്രതിയായ പാലമ്പ്ര ഊത്തോലിൽ ജുനൈദ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ഒരു കിലോ 250 ഗ്രാം കഞ്ചാവ് പിടികൂടിയെന്ന് സ്ക്വാഡിന് നേതൃത്വം നൽകിയ മണിമല സിഐ ടി.ഡി.സുനിൽ കുമാർ പറഞ്ഞു. കമ്പത്തുനിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി ജുനൈദ് പറഞ്ഞെന്ന് പോലീസ് പറയുന്നു. വിൽക്കാൻ വേണ്ടിയാണ് അജയ് കഞ്ചാവ് വാങ്ങാനെത്തിയത്. കോളജ്, പോളിടെക്നിക് വിദ്യാർഥികൾക്കാണ് വിറ്റഴിക്കുന്നത്. ഇവരുടെ പേര്…
Read Moreകൂരോപ്പട ഗ്രാമത്തെ മുൾമുനയിൽ നിർത്തി മൂർഖൻ; ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ സോമനാ ചാരിക്കു മുൻപിൽ മൂർഖൻ പാമ്പ് പത്തിതാഴ്ത്തി
കോട്ടയം: കൂരോപ്പട ഗ്രാമത്തെ മുൾമുനയിൽ നിർത്തിയ ആറടി നീളമുള്ള മൂർഖൻപാന്പ് പാന്പുപിടുത്തക്കാരൻ നീണ്ടൂർ വെള്ളാപ്പള്ളിയിൽ സോമനാചരിയുടെ മുന്പിൽ കീഴടങ്ങി. കൂരോപ്പട പുത്തൻപുരയ്ക്കൽ മോഹനന്റെ വീട്ടിലെ കോഴിക്കൂട്ടിൽ ഒളിച്ചിരുന്ന പാന്പിനെയാണ് ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ചാക്കിലാക്കിയത്. ഇന്നു പുലർച്ചെ നാലിന് കൂട്ടിൽ നിന്നും കോഴികളുടെ ബഹളം കേട്ടവീട്ടുകാർ വന്നുനോക്കിയപ്പോഴാണ് മൂർഖൻ പാന്പിനെ കണ്ടത്. തുടർന്നു സോമനാചാരിയെ വിവരമറിയിക്കുകയായിരുന്നു. പാന്പിനെ പിടിക്കാനുള്ള ശ്രമത്തിൽ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് അടുത്ത മതിലിന്റെ പൊത്തിൽ പാന്പ് ഒളിച്ചു. തുടർന്ന് മതിലിന്റെ ഒരുഭാഗം പൊളിച്ചു ദ്വാരമുണ്ടാക്കിയാണ് സോമനാചാരി പാന്പിനെ പിടികൂടിയത്. പാന്പിനെ ഇന്നു വനംവകുപ്പിനു കൈമാറും.
Read Moreകാത്തിരുന്ന് രോഗികൾ മടുത്തു..! കാലവർഷ അറ്റകുറ്റപണികൾക്ക് ഓപ്പറേഷൻ തിയറ്ററുകൾ പൂട്ടിയിട്ട് ആഴ്ചകൾ; ശസ്ത്രക്രിയ രോഗികൾ ഊഴവും കാത്ത് ആശുപത്രിയിൽ
കോട്ടയം: നഗരമധ്യത്തിലുള്ള ജനറൽആശുപത്രിയുടെ ഓപ്പറേഷൻ തിയറ്ററുകൾ അടച്ചുപൂട്ടിയിട്ട് ആഴ്ചകൾ പിന്നിട്ടു. ചോർച്ചയുള്ള ആശുപത്രിയിൽ അണുബാധയുണ്ടാകുമെന്ന ആശങ്കയെ തുടർന്നാണ് ഓപ്പറേഷൻ തീയറ്ററുകൾ അടച്ചത്. മേയ് അവസാന വാരം ശസ്ത്രക്രീയയ്ക്കെത്തിയ രോഗികൾ ഇപ്പോഴും ഉൗഴം കാത്ത് കിടക്കുകയാണ്. ദിവസം ശരാശരി 15 ഓപ്പറേഷനുകൾ വീതം നടന്നിരുന്ന ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കാതെ വന്നതോടെ പലരും സ്വകാര്യ ആശുപത്രികളിൽ അഭയം തേടി. തിയറ്ററുകൾ എന്നു തുറക്കുമെന്ന് ആർക്കും വ്യക്തമായ വിവരം നൽകാൻ കഴിയുന്നില്ല.പ്രധാന ഓപ്പറേഷൻ തിയറ്റർ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ചോർച്ചയാണ് തിയറ്റർ അടയ്ക്കാൻ കാരണമെന്നു ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ചോർച്ച പഴയതായതിനാൽ അറ്റകുറ്റപ്പണികൾക്കായി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റുമായി സർക്കാരിനെ സമീപിച്ചപ്പോൾ സാങ്കേതിക കാരണം പറഞ്ഞ് തള്ളി. പിന്നീടാണ് തിയറ്റർ അടയ്ക്കേണ്ടി വന്നത്. സ്വന്തം ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ച് ചോർച്ച അടയ്ക്കാനുള്ള പണികൾക്കായി എസ്റ്റിമേറ്റ് തയാറാക്കുന്നതിന് നഗരസഭാ അധികൃതർക്ക് കത്തു നല്കിയിട്ടുണ്ട്.…
Read Moreഒന്നും അങ്ങോട്ട് മനസിലാകുന്നില്ല..! കാർഷികോത്പന്നങ്ങളുടെ വിലയിടിവ്: 23 ന് കേരള കോൺഗ്രസിന്റെ ട്രെയിൻ തടയലും സെക്രട്ടറിയേറ്റ് മാർച്ചും
കോട്ടയം: കാർഷികോത്പന്നങ്ങളുടെ വിലയിടിവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്-എം പ്രതിഷേധസമരത്തിലേക്ക്. ഈ മാസം 23 ന് ട്രെയിൻ തടയും. 30 ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. കുത്തനെ ഉയരുന്ന അരിവില പിടിച്ചുനിർത്തണമെന്നും കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം മാണി ആവശ്യപ്പെട്ടു.
Read More‘ഇത്രയ്ക്കു കൂതറ ആകരുത് ..! ഒാപ്പറേഷൻ തിയറ്ററിൽ നിന്നു പുറം തള്ളുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ ശേഖരിച്ച് വീണ്ടും വില്പനയ്ക്കെത്തിക്കുന്നതായി പരാതി
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ തിയറ്ററുകളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ മോഷ്ടിച്ച് വീണ്ടും കഴുകി വൃത്തിയാക്കി വിൽപ്പനയ്ക്കെത്തിക്കുന്നതായി പരാതി. ശസ്ത്രക്രിയയ്ക്കുശേഷം രോഗികളുടെ ശരീരത്തിൽ നിന്നും ലഭിക്കുന്ന മാലിന്യങ്ങൾ ബക്കറ്റിലും കപ്പിലുമാണ് ശേഖരിക്കുന്നത്. മാലിന്യങ്ങൾ ലാബിൽ എത്തിച്ചശേഷം ബക്കറ്റുകളും കപ്പുകളും ശസ്ത്രക്രിയ ലാബിനു സമീപം കൂട്ടിയിടുകയാണ് പതിവ്. ലാബിനു സമീപം സെക്യൂരിറ്റിയേയും നിയമിച്ചിട്ടുണ്ട്. സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ചു ലാബിനു സമീപം എത്തുന്നവർ ബക്കറ്റുകളും കപ്പുകളും ശേഖരിച്ച് വീണ്ടും വിൽപ്പനയ്ക്കെത്തിക്കുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.
Read Moreമധുരം നിങ്ങളെ രോഗികളാക്കും..! കേന്ദ്രത്തിന്റെ പിടിവാശിയിൽ റേഷൻ കടകൾ വഴിയുള്ള പഞ്ചാസാര വിതരണം നിലച്ചു; പാവങ്ങളുടെ ചായകുടി കയ്ക്കും
കോട്ടയം: റേഷൻ പഞ്ചസാര നിലച്ചതോടെ പൊതുവിപണിയിൽ വില കയറാൻ സാധ്യതയേറി. പൊതു വിപണിയിൽ 45 രൂപയ്ക്കു മുകളിലാണ് വില. ഏപ്രിൽ മുതൽ പഞ്ചസാര വിതരണത്തിന് സബ്സിഡി തുക അനുവദിക്കേണ്ടതില്ലെന്ന കേന്ദ്ര നിലപാടിനെത്തുടർന്നാണ് പഞ്ചസാര നിലച്ചത്. ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം വിതരണംചെയ്യുന്ന ഭക്ഷ്യസാധനങ്ങളിൽ പഞ്ചസാര ഉൾപ്പെടുത്തേണ്ടെന്നാണ് കേന്ദ്ര തീരുമാനം. അര നൂറ്റാണ്ടായി നിലനിന്ന റേഷൻകട വഴിയുള്ള പഞ്ചസാരവിതരണമാണ് ഇതോടെ നിലച്ചിരിക്കുന്നത്. സാന്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കാണ് റേഷൻ നിലച്ചത് ബാധ്യതയായിരിക്കുന്നത്. കഴിഞ്ഞ കേന്ദ്രബജറ്റിൽ പഞ്ചസാര സബ്സിഡിക്ക് സംസ്ഥാനങ്ങൾക്ക് പണം നീക്കിവച്ചില്ല. മുൻബജറ്റിൽ 4500 കോടി രൂപ നീക്കിവച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ സ്വന്തം ചെലവിൽ പഞ്ചസാര വാങ്ങി സബ്സിഡി നിരക്കിൽ വിതരണംചെയ്യാമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. ബിപിഎൽ കുടുംബങ്ങൾക്ക് കിലോഗ്രാമിന് 13.50 രൂപയായിരുന്നു റേഷൻ പഞ്ചസാരയ്ക്കു വില. കിലോയ്ക്ക് 32 രൂപയാണ് കേന്ദ്രസബ്സിഡി അനുവദിച്ചിരുന്നത്. സംസ്ഥാനം സ്വന്തംനിലയിൽ റേഷൻ…
Read Moreകൂട്ടുകാരന്റെ വീട്ടിലെത്തിയ വിദ്യാർഥിയെ പിതാവ് മയക്കു ഗുളികനൽകി ബോധരഹി തനാക്കി; പിന്നീട് കുട്ടിയെ വീടിനു സമീപം ഇറക്കി വീട്ടു; ഗുരുതരാവസ്ഥയിൽ വിദ്യാർഥി
ചിങ്ങവനം: ആറാംക്ലാസ് വിദ്യാർഥിയെ മയക്കുഗുളികനൽകി അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. ചിങ്ങവനം പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച് വിദ്യാർഥിയുടെ മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് കുഴിമറ്റം വെള്ളുത്തുരുത്തി പുത്തൻപറന്പിൽ അനിൽകുമാറിനെതിരേ ചിങ്ങവനം പോലീസ് കേസെടുത്തു. കഴിഞ്ഞ 10നാണ് കേസിനാസപദമായ സംഭവം നടക്കുന്നത്. പനച്ചിക്കാട് സ്വദേശിയായ വിദ്യാർഥിയെ വീട്ടിലെത്തിയ കൂട്ടുകാരൻ മറ്റൊരു കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോയി. കൂട്ടുകാരന്റെ പിതാവായ കുഴിമറ്റം വെള്ളുത്തുരുത്തി പുത്തൻപറന്പിൽ അനിൽകുമാർ വിദ്യാർഥിയെ വശീകരിച്ച് ജ്യൂസ് നൽകി. ജ്യൂസ് കൊടുക്കുന്നതിനു മുന്പായി ഗുളിക രൂപത്തിലുള്ള ഒരു വസ്തു വിദ്യാർഥിയുടെ വായിൽവച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് ഏതാനും നിമിഷങ്ങൾക്കകം വിദ്യാർഥി ബോധരഹിതനായി വീണു. ഇതുകണ്ട വിദ്യാർഥിയുടെ കൂട്ടുകാരൻ അനിൽകുമാറിനോട് കാര്യങ്ങൾ ചോദിച്ചു. ഇയാൾ കൂട്ടുകാരനെ അസഭ്യംപറഞ്ഞ് ഓടിച്ചുവിട്ടു. പിന്നീട് വൈകുന്നേരം അഞ്ചോടെ വിദ്യാർഥിയെ ഓട്ടോറിക്ഷയിൽ കൊണ്ടുവന്നു വീടിനു സമീപം ഇറക്കിവിട്ടു. വീട്ടിലെത്തിയ വിദ്യാർഥി ബോധരഹിതനാവുകയും തുടർന്ന് നാട്ടുകാർ ചേർന്ന…
Read Moreകണികണ്ടുണരാൻ കിട്ടില്ല..! ക്ഷീരകർഷക ർക്കു ഇരുട്ടടിയായി മിൽമ കാലിത്തീറ്റവില കൂട്ടി; ചിലവിനനുസരിച്ച് വിലയില്ലെങ്കിൽ ക്ഷീരമേഖലയിൽ നിന്ന് പിൻമാറേണ്ടി വരും
മൂവാറ്റുപുഴ: മിൽമ കാലിത്തീറ്റ വില വർധിപ്പിച്ചതു ക്ഷീരകർഷകർക്ക് ഇരുട്ടടിയായി. മിൽമയുടെ 50 കിലോയുള്ള വിവിധ തരം കാലിത്തീറ്റകളുടെ വിലയിൽ 15 രൂപയുടെ വർധനയാണുണ്ടായിരിക്കുന്നത്. ഉത്പാദനച്ചെലവിന് അനുസരിച്ച് പാൽ വില വർധിപ്പിക്കാത്തതിനാൽ കാലിത്തീറ്റ വിലയിൽ വരുത്തിയ വർധന കർഷകർക്ക് കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. വേനൽക്കാലത്ത് കർഷകർക്ക് നൽകിവന്നിരുന്ന ഇൻസെന്റീവ് ഇത്തവണ ഒരു മാസം മുന്പേ നിർത്തലാക്കിയിരുന്നു. പാൽ ഉത്പാദനത്തിലുണ്ടായ വർധന ചൂണ്ടിക്കാട്ടിയാണ് ഇൻസെന്റീവ് നൽകുന്നതു നിർത്തലാക്കിയതെന്നായിരുന്നു മിൽമയുടെ വിശദീകരണം. ക്ഷീരസംഘത്തിൽ അളക്കുന്ന ഓരോ ലിറ്റർ പാലിനും രണ്ടു രൂപ വീതമായിരുന്നു ഇൻസെന്റീവ് നൽകിയിരുന്നത്. വേനൽക്കാലം ആരംഭിക്കുന്ന നവംബർ മുതൽ മേയ് വരെയായിരുന്നു കർഷകർക്ക് മിൽമ ഇൻസന്റീവ് നൽകിയിരുന്നത്. പാലിന്റെ വിലയിൽ മുന്പ് വർധന വരുത്തിയിരുന്നെങ്കിലും അതിന്റെ യഥാർഥ ഗുണഫലങ്ങൾ കർഷകർക്ക് ലഭിക്കുന്നില്ലെന്നും കർഷകർ പറഞ്ഞു. പ്രാഥമിക ക്ഷീരസംഘങ്ങളിൽ അളക്കുന്ന ഒരു ലിറ്റർ പാലിന് ശരാശരി 30 മുതൽ 32 രൂപ…
Read More