കോഴിക്കോട്: രണ്ടു കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഫ്ളാറ്റിലെ സിസിടിവി ഫൂട്ടേജാണ് പോലീസിന് ലഭിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ ഇന്നലെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നില്ല. ഇന്ന് ഇവ വിശദമായി പരിശോധിക്കുമെന്ന് കസബ ഇന്‍സ്പക്ടര്‍ യു.ഷാജഹാന് പറഞ്ഞു. തുടര്‍ന്ന് പ്രതികളുടെ ഫോട്ടോ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു. ചാലപ്പുറം പുഷ്പ ജംഗ്ഷനില്‍ ഹൈലൈറ്റ് എമിനന്റ് അപ്പാര്‍ട്ട്മെന്റ് ഫ്ളാറ്റിലെ സ്വര്‍ണാഭരണ മൊത്തവ്യാപാരിയുടെ താമസസ്ഥലത്തെ ജീവനക്കാരനായ യുവാവിനെ ആക്രമിച്ചാണ് രണ്ടംഗസംഘം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ഏട്ടുവര്‍ഷമായി സ്ഥാപനത്തില്‍ ജീവനക്കാരനും കഴിഞ്ഞ വര്‍ഷം ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സ്ഥാപിച്ച കാമറകളും പരിശോധിക്കുന്നുണ്ട്. ഇതിന് പുറമേ സംഭവം നടന്ന സമയത്ത് സ്ഥലത്തെ മൊബൈല്‍ ടവറില്‍ രേഖപ്പെടുത്തിയ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. രാജസ്ഥാന് പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്സിംഗ് എന്ന…
Read MoreCategory: Kozhikode
എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കും; എല്‍ഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടിയെന്ന് കെ. സുരേന്ദ്രന്
കോഴിക്കോട്: സംസ്ഥാനത്ത് എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണിത്. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്. കോഴിക്കോട് മൊടക്കല്ലൂര്‍ യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം കടിച്ചുകീറുന്ന എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്ന നിലയിലേക്ക് വന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടി. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുമ്പുണ്ടായിട്ടില്ല. എന്‍ഡിഎയുടെ വളര്‍ച്ചയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫുമായി നീക്കുപോക്കിന് തയാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന എല്‍ഡിഎഫിനും യുഡിഎഫിനും പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും കെ സുരേന്ദ്രന് പറഞ്ഞു.
Read Moreകൈപ്പത്തിക്ക് കുത്തിയാൽ താമര! കൽപ്പറ്റയിലെ ബൂത്തിൽ വോട്ടിംഗ് നിർത്തി; സംഭവം കണിയാമ്പറ്റ പഞ്ചായത്തിലെ 54-ാം നമ്പർ ബൂത്തില്‍
കൽപ്പറ്റ: കൈപ്പത്തി ചിഹ്നത്തിൽ കുത്തിയാല്‍ വോട്ട് താമരയ്ക്ക് പോകുന്നതായി പരാതി. കൽപ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ 54-ാം നമ്പർ ബൂത്തിലാണ് സംഭവം. ഇവിടെ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. മൂന്നു പേർ വോട്ട് കൈപ്പത്തിക്കു ചെയ്തതിൽ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചത്.
Read Moreവയനാടിനെ പണയപ്പെടുത്തി വായ്പയെടുത്തത് 2000 കോടിയെന്ന് യുഡിഎഫ്; ആരോപണം പച്ചക്കള്ളമാണെന്ന് എൽഡിഎഫ് നേതാക്കൾ
സുൽത്താൻ ബത്തേരി: വയനാടിനെ പണയപ്പെടുത്തി എൽഡിഎഫ് സർക്കാർ 2000 കോടി രൂപ വായ്പയെടുത്തുവെന്ന് യുഡിഎഫ് ബത്തേരി നിയോജക മണ്ഡലം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുസംബന്ധിച്ച രേഖകൾ സർക്കാർ പുറത്തുവിടണം. ഇല്ലെങ്കിൽ രേഖ പുറത്തുവിടുമെന്നും ഭാരവാഹികൾ പറഞ്ഞു. ആഴക്കടൽ വിൽപന പോലെ തന്നയാണ് വയനാടിനെ പണയപ്പെടുത്തിയതും. ലോക ബാങ്കിന്റെ നിബന്ധനകൾ പൂർണമായും അംഗീകരിച്ചാണ് വായ്പയെടുത്തത്. ഇതിന്റെ ഭാഗമായാണ് വയനാട്ടിലെ പ്രധാന ടൗണുകളെ പോലും ഉൾപ്പെടുത്തിയുള്ള ബഫർസോണ്‍ പ്രഖ്യാപനത്തിനായി സംസ്ഥാന സർക്കാർ ശിപാർശ ചെയ്തിരിക്കുന്നത്. ബത്തേരി നഗരസഭയിൽ നടപ്പാക്കുന്ന മാസ്റ്റർ പ്ലാനും ലോക ബാങ്കുമായുള്ള കരാറിന്റെ ഭാഗമാണ്. കിഫ്ബിയുടെ ഭാഗമാക്കി ലോക ബാങ്കിൽ നിന്നും ഗ്രീൻ ബോണ്ട് വഴിയാണ് വായ്പയെടുത്തിരിക്കുന്നത്. ഇതിനായി വയനാടിന്റെ മലയോര പ്രദേശങ്ങളെയാണ് പണയം വെച്ചിരിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവും പ്രദേശത്ത് പരിസ്ഥിതി സംരക്ഷണത്തിനായി ജനങ്ങൾക്കുമേൽ കടുത്ത നിയന്ത്രണവുമാണ് സർക്കാർ ഗ്രീൻ ബോണ്ടിലൂടെ ലോക ബാങ്കിന് ഉറപ്പ്…
Read Moreപതിനാറു വയസുകാരന്റെ മരണം; ആ ദൃശ്യം പകര്‍ത്തിയത് സഹോദരിയെന്ന് പോലീസ്
കോഴിക്കോട്: ദുരൂഹമായി മരിച്ച 16 കാരനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പകര്‍ത്തിയത് സഹോദരിയെന്ന് പോലീസ്. കോഴിക്കോട് നാദാപുരം നരിക്കാട്ടേരി സ്വദേശി അബ്ദുള്‍ അസീസിനെ സഹോദരന് കഴുത്ത് ഞെരിക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത് പകര്‍ത്തിയത് സഹോദരിയാണെന്നാണ് സംശയിക്കുന്നതെന്ന് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജു ജോസ് രാഷ്ട്ര ദീപികയോട് പറഞ്ഞു. ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തായതിന് പിന്നാലെ അസീസിന്റെ വീട്ടുകാര്‍ മറ്റൊരിടത്തേക്ക് താമസം മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിനുശേഷം സഹോദരി ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു.ആത്മഹത്യയെന്ന് പോലീസ് കണ്ടെത്തിയ അസീസിന്റെ മരണം കൊലപാതകമെന്ന സൂചനയിലേക്കാണ് നീങ്ങുന്നത്. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കേസില്‍ തുടരന്വേഷണം നടത്താന്‍ വടകര റൂറല്‍ എസ്പി ഡോ.ബി. ശ്രീനിവാസ് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചത്. 2020 മേയ് 17നാണ് അബ്ദുള്‍ അസീസ് മരിച്ചത്. ആദ്യം കേസന്വേഷിച്ച…
Read Moreഐഐഎം കാമ്പസിലെ ഹോസ്റ്റലില്‍ പീഡനം; വിദ്യാര്‍ഥി ഒളിവില്‍; മദ്യപിച്ചിരുന്നതായി സൂചന; അന്ന് രാത്രി ഹോസ്റ്റലില്‍ നടന്നത് ഇങ്ങനെ…
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കാമ്പസിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സഹപാഠി ഒളിവില്‍. യുപി സ്വദേശിയായ സീനിയര്‍ വിദ്യാര്‍ഥി ശൈലേഷ് യാദവ് ആണ് ഒളിവില്‍ പോയത്. വിദ്യാര്‍ഥിയെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് കുന്നമംഗലം ഇന്‍സ്പക്ടര്‍ സുജിത്ത്ദാസ് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. കാമ്പസില്‍ അത്താഴവിരുന്നും മറ്റും സംഘടിപ്പിച്ചിരുന്നു. ടെറസില്‍ വച്ചായിരുന്നു ആഘോഷം. ഇതിനിടെ മദ്യപിച്ച ശൈലേഷ് വിദ്യാര്‍ഥിനിയോട് മോശമായ രീതിയില്‍ പെരുമാറുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച വിദ്യാര്‍ഥിനി ഐഐഎം ആഭ്യന്തരകമ്മിറ്റി മുമ്പാകെ പരാതി നല്കി. ഗുരുതര സ്വഭാവമുള്ള കേസായതിനാല്‍ അധികൃതര്‍ പോലീസില്‍ പരാതി നല്കാന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തിയതായി കുന്നമംഗലം പോലീസ് അറിയിച്ചു.
Read Moreഐഐഎമ്മില്‍ അത്താഴവിരുന്നിനിടെ പീഡനം; സഹപാഠി ഒളിവില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കാമ്പസിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സഹപാഠി ഒളിവില്‍.യുപി സ്വദേശിയായ സീനിയര്‍ വിദ്യാര്‍ഥി ശൈലേഷ് യാദവ് ആണ് ഒളിവില്‍ പോയത്. വിദ്യാര്‍ഥിയെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് കുന്നമംഗലം ഇന്‍സ്പക്ടര്‍ സുജിത്ത്ദാസ് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. കാമ്പസില്‍ അത്താഴവിരുന്നും മറ്റും സംഘടിപ്പിച്ചിരുന്നു. ടെറസില്‍ വച്ചായിരുന്നു ആഘോഷം. ഇതിനിടെ മദ്യപിച്ച ശൈലേഷ് വിദ്യാര്‍ഥിനിയോട് മോശമായ രീതിയില്‍ പെരുമാറുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച വിദ്യാര്‍ഥിനി ഐഐഎം ആഭ്യന്തരകമ്മിറ്റി മുമ്പാകെ പരാതി നല്കി. ഗുരുതര സ്വഭാവമുള്ള കേസായതിനാല്‍ അധികൃതര്‍ പോലീസില്‍ പരാതി നല്കാന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തിയതായി കുന്നമംഗലം പോലീസ് അറിയിച്ചു.
Read Moreകളക്ടറുടെ കാറിനുനേരെ കല്ലേറ്! ഒരാള്‍ കസ്റ്റഡിയില്‍; മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പോലീസ്
കോഴിക്കോട് : ജില്ലാകളക്ടറുടെ കാറിനുനേരെ കല്ലേറ്. ഇന്ന് രാവിലെ 10.20 ഓടെ കോഴിക്കോട് കളക്ടറേറ്റിലാണ് സംഭവം. കളക്ടറേറ്റില്‍ നിര്‍ത്തിയിട്ട കാറിന്റെ മുന്‍വശത്തെ ചില്ല് കല്ലുകൊണ്ട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കളക്ടറേറ്റിലുണ്ടായിരുന്ന പോലീസുകാരും ജീവനക്കാരും കല്ലെറിഞ്ഞയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു. എലത്തൂര്‍ സ്വദേശിയായ പ്രമോദ് എന്നയാളാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും പോലീസ് അറിയിച്ചു. നടക്കാവ് സിഐ ഷാജി പട്ടേരിയാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ മറ്റു ദുരൂഹതകളില്ലെന്നാണ് പോലീസ് പറയുന്നത്. പെട്രോള്‍ പമ്പില്‍ പോസ്റ്റര്‍ ഒട്ടിച്ചതുള്‍പ്പെടെ പ്രമോദിനെതിരേ കേസുകള്‍ നിലവിലുണ്ടെന്നാണ് പറയുന്നത്.
Read Moreബീന എന്ന ഹസീന! നീണ്ട 30 വർഷത്തിനു ശേഷം ഒടുവില്‍ കുടുങ്ങി; 1991 ല്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കോഴിക്കോട്: കൊലക്കേസ് പ്രതി നീണ്ട 30 വർഷത്തിനു ശേഷം ടൗണ്‍ പോലീസിന്റെ പിടിയിലായി. ബീന എന്ന ഹസീനയാണ് നീണ്ട വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിലായത്. 1991-ലാണ് സംഭവം നടന്നത്. പ്രതി വളർത്താനായി ദത്തെടുത്ത നാലര വയസുള്ള പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ബീന പിടിയിലായത്. കോഴിക്കോട് ഓയിറ്റി റോഡിലെ സെലക്ട് ലോഡ്ജില്‍ വച്ചു പ്രതിയും കാമുകനും ചേർന്ന് പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയും ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിഞ്ഞ് വരവേ കുട്ടി മരണപ്പെടുകയുമായിരുന്നു. ഇതിനെ തുടർന്ന് മെഡിക്കല്‍ കോളജ് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. തുടർന്നുള്ള അന്വേഷണത്തിൽ കുട്ടിയുടെ മരണം കൊലപാതകമാണന്ന് മനസിലാകുകയും കേസില്‍ രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തില്‍ ഇറങ്ങിയ പ്രതികൾ ഒളിവില്‍ പോവുകയുംയിരുന്നു. ഒളിവില്‍ പോയ കേസിലെ രണ്ടാം പ്രതിയായ ബീന എന്ന ഹസീനയാണ് കളമശേരിയില്‍ വച്ച് പിടിയിലായത്. പ്രതി മൂന്നാര്‍ ഭാഗത്ത്…
Read Moreകടത്തനാട്ടില്‍ അടിയൊഴുക്ക്? തടയിടാന്‍ കോണ്‍ഗ്രസ്; കെ.കെ. രമ ജയിച്ചാല്‍ വടകര നഷ്ടമാവുമെന്ന് ഒരു വിഭാഗം; വോട്ടുറപ്പിക്കാന്‍ പൂഴിക്കടകനുമായി എല്‍ഡിഎഫ്
കെ. ഷിന്റുലാൽ കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും യുഡിഎഫിന് കല്ലുകടിയായി മാറിയ വടകരയില്‍ ക്ലൈമാക്സിലും ട്വിസ്റ്റ്. കോണ്‍ഗ്രസില്‍ നിന്ന് അടിയൊഴുക്കുകള്‍ ഉണ്ടാവാനുള്ള സാധ്യതയാണിപ്പോള്‍ കെപിസിസി നേതൃത്വത്തെ അലട്ടുന്നത്. രമ ജയിച്ചാൽ വടകര കോൺഗ്രസിന് നഷ്ടമാകുമോ?വടകര സീറ്റ് ആര്‍എംപിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ചിലര്‍ കടത്തനാടന്‍ അങ്കത്തട്ടില്‍ ഒളിപ്പോരുമായിറങ്ങിയിട്ടുണ്ട്. വടകരയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമ വിജയിച്ചാല്‍ പിന്നീടൊരിക്കലും വടകര കോണ്‍ഗ്രസിന് തിരിച്ചുകിട്ടില്ലെന്ന രഹസ്യപ്രചാരണമാണ് ചിലര്‍ നടത്തുന്നത്. ഇതോടെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന യുഡിഎഫ് ആശങ്കയിലാണ്. വടകര സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കണമെന്നായിരുന്നു നേരത്തെ ഉയര്‍ന്ന ആവശ്യം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വടകരയില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്നും വടകരയില്‍ മത്സരിക്കാമെന്നും ചില നേതാക്കള്‍ പ്രതീക്ഷയും പുലര്‍ത്തിയിരുന്നു. എന്നാല്‍ വോട്ടുകണക്കുകള്‍ എല്‍ഡിഎഫിന് അനുകൂലമാകുമെന്നതിനാല്‍…
Read More