മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ വഴികളിൽ ദേശീയ രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ സമീപനങ്ങളും പൗരത്വഭേദഗതി ബില്ലുമാണ് മുഖ്യചർച്ചാ വിഷയം. ബിജെപിയെ പ്രതിരോധിക്കുന്നതിൽ മുസ്ലിം ലീഗും യൂഡിഎഫും പരാജയപ്പെട്ടെന്നാണ് ഇടതുപക്ഷം മുഖ്യമായി ആരോപിക്കുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കുഞ്ഞാലിക്കുട്ടിയുടെ രാജി സജീവ ചർച്ചയാക്കുന്നുണ്ട്. മുസ്ലിം ലീഗ് സ്ഥാനാർഥിയും മുൻ എംപിയുമായ എം.പി അബ്ദുസമദ് സമദാനിയും സിപിഎമ്മിന്റെ യുവനേതാവും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയുമായ വി.പി സാനുവും തമ്മിലാണ് പ്രധാന മൽസരം. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയും സജീവമായി പ്രചാരണ രംഗത്തുണ്ട്. ഡോ.തസ്ലിം റഹ്മാനി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), യൂനുസ് സലിം(സ്വതന്ത്രൻ),സയ്യിദ് സാദിഖലി തങ്ങൾ (സ്വതന്ത്രൻ) എന്നിങ്ങനെ ആറു സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. പഴയ മഞ്ചേരി ലോക്സഭാ മണ്ഡലം വിഭജിച്ച് നിലവിൽ വന്ന മലപ്പുറം ലോക്സഭാ…
Read MoreCategory: Kozhikode
ഏതോ ഒരു മദ്യപൻ..! അഴീക്കോട് യുഡിഎഫ് പൊതുയോഗ വേദിക്കു നേരെ കുപ്പിയേറ്; സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് സിപിഎം
അഴീക്കോട്: വൻകുളത്തുവയലിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗ വേദിക്കു നേരെ അക്രമം. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പരിക്കേറ്റു. യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി സി.കെ. രാഗേഷ് (42), പുന്നക്കപ്പാറയിലെ ഷറഫുദ്ദീൻ (30) എന്നിവർക്കാണ് പരിക്കേറ്റത്. വൻകുളത്തുവയലിൽ കോൺഗ്രസ് ഓഫീസിനു സമീപം യുഡിഎഫ് സ്ഥാനാർഥി കെ.എം. ഷാജി പ്രസംഗിച്ച ശേഷം യോഗം പിരിയുന്പോഴാണ് പത്തോളം വരുന്ന സിപിഎം പ്രവർത്തകർ കുപ്പി എറിഞ്ഞതെന്ന് കോൺഗ്രസ് ആരോപിച്ചു. രാത്രി 8.30 ഓടെയായിരുന്നു സംഭവം. കുപ്പിയേറിൽ പരിക്കേറ്റ രണ്ടു പേരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് വാക്കേറ്റവും കയ്യാങ്കളി ശ്രമവുമുണ്ടായി. കോൺഗ്രസിന്റെ പരാതിയിൽ വളപട്ടണം പോലീസ് മൂന്നുപേർക്കെതിരെയും കണ്ടാലറിയാവുന്ന പത്തു പേർക്കെതിരെയും കേസെടുത്തു. സിപിഎം പ്രവർത്തകരായ ബാബു, സുഗുണൻ, പ്രഭാകരൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം അഞ്ചിന് യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടക്കും. പ്രതിഷേധ…
Read Moreയുവാവിന്റെ പരാക്രമം! രണ്ട് എസ്ഐമാർ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്; സിനിമാരംഗങ്ങളെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ നടന്നത് ചങ്ങരംകുളത്ത്
ചങ്ങരംകുളം: തിരക്കേറിയ ചങ്ങരംകുളം ജംഗ്ഷനില്‍ യുവാവിന്റെ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചങ്ങരംകുളം സ്റ്റേഷനിലെ രണ്ട് എസ്ഐ മാരും പോലീസുകാരും ഉള്‍പ്പെടെ മൂന്നുപേരെ കടിച്ച് മുറിവേല്പിച്ച യുവാവിനെ ഏറെ നേരത്തിനുശേഷം പോലീസും നാട്ടുകാരും ചേര്‍ന്ന് കീഴ്പ്പെടുത്തി. കൊണ്ടോട്ടി അരിയമ്പ്ര മൊറയൂര്‍ സ്വദേശി മഞ്ചേരിത്തൊടി ഹൗസില്‍ മുഹമ്മദ് ഷാഫി(24)ക്കെതിരെ പോലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും അസഭ്യം പറയുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിനും കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് ഏഴിന് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ നടന്നത്. സിപിഎം റാലിക്കിടെ ചങ്ങരംകുളത്ത് ഗതാഗതം തടസപ്പെട്ടു. ഇതിനിടെ ഓട്ടോ വിളിക്കാനെത്തിയ യുവാവ് ഓട്ടോക്കാരനുമായി തര്‍ക്കത്തിലായി. പിന്നീട് ഓട്ടോക്കാരനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതോടെ പോലീസ് ഇടപെട്ടെങ്കിലും യുവാവ് പോലീസിനുനേരെ തിരിഞ്ഞു. ചങ്ങരംകുളം എസ്ഐ ബാബുരാജിനെ അസഭ്യം പറഞ്ഞ യുവാവ് ബാബുരാജിനെ അക്രമിച്ചു. തടയാന്‍ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന കര്‍ണ്ണാടക പോലീസിനെയും…
Read Moreസാമൂഹിക ഒറ്റപ്പെടല്‍, തൊഴിൽപരമായ പ്രതിസന്ധി..! വിജയിച്ചാൽ ട്രാൻസ്ജെൻഡർ നീതി ഉറപ്പാക്കും; അനന്യ അലക്സ്
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ട്രാൻസ്ജെൻഡറുകൾക്ക് നീതി ഉറപ്പാക്കാൻ ശബ്ദമുയർത്തുമെന്നു വേങ്ങര നിയോജക മണ്ഡലത്തിൽ സ്വതന്ത്രയായി മൽസരിക്കുന്ന ട്രാൻസ്ജെൻഡർ സ്ഥാനാർഥി അനന്യ അലക്സ്. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച “സഭാങ്കം’ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. വിവിധ ഭാഗങ്ങളിൽ പല ട്രാൻസ്ജെൻഡറുകളും സാമൂഹിക ഒറ്റപ്പെടലും തൊഴിൽപരമായ പ്രതിസന്ധിയും രൂക്ഷമായി നേരിടുകയാണ്. വിദ്യാഭ്യാസപരമായി ഉയർന്നാലും നിലവിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് ജോലി ലഭിക്കുന്ന സാമൂഹിക അന്തരീക്ഷമല്ല കേരളത്തിലുള്ളത്. അതിനാൽ തന്നെ റിസർവേഷൻ ഉൾപ്പെടെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അനന്യ പറഞ്ഞു. എല്ലാ മനുഷ്യരെയും തുല്യരായി കാണുന്ന പാർട്ടിയെന്ന നിലയിലാണ് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ പിന്തുണയിൽ താൻ മത്സരിക്കുന്നത്. ഡിഎസ്ജെപി സവർണ മേധാവിത്വമുള്ള പാർട്ടിയാണെന്ന വിമർശനം ശരിയല്ല. സമത്വത്തിലൂന്നിയ നിലപാടും വിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള ഇഛാശക്തിയുമാണ് ഈ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ പ്രചോദനമായത്. കേരളത്തിൽ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ശ്രദ്ധേയമായ…
Read Moreഅറിയേണ്ടതെല്ലാം അറിയാം! വോട്ട് കുഞ്ഞപ്പനും തെരഞ്ഞെടുപ്പ് ഡ്യൂട്ടി
കൽപ്പറ്റ: കാലം മാറി, ബാലറ്റ് പെട്ടിക്ക് പകരം വോട്ടിംഗ് യന്ത്രങ്ങളെത്തി, മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയും അടിമുടി മാറുകയാണ്. സാങ്കേതികയുടെ മുന്നേറ്റത്തിൽ റോബോട്ടിനും ഇനി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ജില്ലയിൽ വോട്ടർ ബോധവത്കരണത്തിന് ഇതാദ്യമായി വോട്ട് കുഞ്ഞപ്പൻ റോബോട്ടും നാട്ടിലിറങ്ങി. വയനാട് എൻജിനിയറിംഗ് കോളജാണ് വോട്ട് കുഞ്ഞപ്പൻ വേർഷൻ 15.0 എന്ന പേരിൽ കുഞ്ഞൻ റോബോട്ടിനെ കളത്തിലിറക്കിയത്. ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ രൂപ സാദൃശ്യമുള്ള റോബോട്ട് വോട്ടർമാർക്കുള്ള നിർദ്ദേശങ്ങളെല്ലാം പറഞ്ഞു തരും. ഇവയെല്ലാം ആനിമേഷൻ രൂപത്തിൽ സ്ക്രീനിൽ യഥാസമയം തെളിയുകയും ചെയ്യും. പൊതു ഇടങ്ങളിൽ വോട്ടർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ചാറ്റ് ബോർഡ് എന്ന സംവിധാനവും റോബോട്ടിലുണ്ട്. സ്വീപ് വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യാനുള്ള ക്യു ആർ കോഡും കുഞ്ഞപ്പനിൽ സജ്ജീകരിച്ചിട്ടുണ്ട്. വയനാട് എൻജിനീയറിംഗ് കോളജിലെ പ്രിൻസിപ്പൽ ഡോ.അനിത, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.എം. അനസ്, അധ്യാപകരായ സി.ജെ. സേവ്യർ, ആർ.…
Read Moreതെരഞ്ഞെടുപ്പ് ചൂടിനിടെ ഇങ്ങനെയും ഒരു കഥ… എംജിഎസ് ജീവിച്ചിരിപ്പില്ലെന്ന് റിപ്പോര്‍ട്ട്; പോസ്റ്റല്‍ ബാലറ്റ്അവസരം നഷ്ടമായി
കോഴിക്കോട്: ജീവിച്ചിരിപ്പില്ലെന്ന് ബിഎല്‍ഒ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ചരിത്രകാരന് ഡോ. എം.ജി.എസ്.നാരായണന് പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. സാമൂഹികമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടാണ് ബിഎല്‍ഒ അത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചതോടെ അബദ്ധം പറ്റിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു.അതിനാല്‍ മറ്റു നടപടികളിലേക്ക് നീങ്ങിയില്ല. എണ്‍പത് വയസ്സ് പിന്നിട്ടവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് വീട്ടില്‍നിന്ന് തപാല്‍വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിരുന്നത്. എംജിഎസിന് എണ്‍പത് പിന്നിട്ടെന്ന് മാത്രമല്ല, ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ജീവിച്ചിരിപ്പില്ലെന്ന റിപ്പോര്‍ട്ട് വന്നതിനാല്‍ തപാല്‍വോട്ടിനുള്ള ലിസ്റ്റില്‍ അദ്ദേഹം ഉള്‍പ്പെടാതെപോയി. വോട്ടര്‍പട്ടികയില്‍ പേരുള്ളതിനാല്‍ ഏപ്രില്‍ ആറിന് പോളിംഗ് ബൂത്തില്‍ എംജിഎസിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് കളക്ടര്‍ എസ്. സാംബശിവറാവു പറഞ്ഞു.
Read Moreആവേശനാളുകളിലേക്ക് മുന്നണികള്‍; നിരീക്ഷണത്തിന് സംഘം, കാലുവാരിയാല്‍ പണികിട്ടും
സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കേ അവസാന അടവും പയറ്റാന്‍ മുന്നണികള്‍. സിപിഎം വീടുകള്‍ കയറിയുള്ള പ്രചാരണം ആരംഭിച്ചപ്പോള്‍ സ്വന്തം തട്ടകത്തിലെ കാലുവാരല്‍ നടപടികള്‍ തടയാന്‍ കോണ്‍ഗ്രസും പണിതുടങ്ങി. ഹൈക്കമാന്‍ഡ് നിയോഗിച്ച സംഘമാണ് കാലുവാരല്‍ നടക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ നിരീക്ഷണത്തിനായി സംഘങ്ങളെ നിയോഗിച്ചത്. മുന്നണികൾ ഉഷാർഅടുത്ത ഒരാഴ്ച മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകരെ എത്തിച്ച് കൊട്ടിക്കലാശം അടിപൊളിയാക്കാനും ബിജെപിയും ലക്ഷ്യമിടുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാന പ്രകാരമാണ് വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് സിപിഎം നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങുന്നതും. സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഒപ്പം അപവാദ പ്രചാരണങ്ങളെ നിയന്ത്രിക്കുക എന്നതും ലക്ഷ്യമിടുന്നു. ഇനി അഞ്ച് ദിവസം ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളായിരിക്കും നടത്തുക. വിമതരും സജീവംഅതേസമയം പാളയത്തിലെ പട തന്നെയാണ് േകാണ്‍ഗ്രസിന് തിരിച്ചടിയാകുന്നത്. പലയിടത്തും…
Read Moreപിടിക്കപ്പെടാതിരിക്കാനുള്ള തന്ത്രം പാളി! ബൈക്കിലെത്തി സ്വര്‍ണമാല പിടിച്ചുപറിക്കുന്ന യുവാക്കള്‍ പിടിയില്‍; ഓപറേഷന് മോഷ്ടിച്ച ബൈക്കില്‍
കോഴിക്കോട്: പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ട് ബൈക്കിലെത്തി സ്വര്‍ണമാല പിടിച്ചുപറി നടത്തുന്ന യുവാക്കള്‍ പിടിയില്‍. നടുവട്ടം ചെറുകണ്ടത്തിൽ ജംഷിദ് എന്ന ഇഞ്ചിൽ (30 ), ചക്കുംകടവ് ആനമാട് നിസാമുദ്ദീൻ എന്ന നിസാം(33) എന്നിവരാണ് പോലീസ് പിടിയിലായത്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രായമായ സ്ത്രീകളെ മാത്രം തെരഞ്ഞുപിടിച്ച് താലിമാലകൾ പിടിച്ചുപറിക്കുകയാണ് ഇവരുടെ രീതി. ഫറോക്ക് എസിപി സിദ്ദിഖിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും പന്നിയങ്കര സബ് ഇൻസ്പെക്ടർ മുരളീധരനും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലായ് വി.കെ. കൃഷ്ണമേനോൻ റോഡിൽ 26 ന് ഉച്ചയോടെ വീട്ടിലേക്ക് പോവുകയായിരുന്ന അറുപത് വയസുള്ള കീഴാർമഠം സ്വദേശിനിയുടെ ഒന്നര പവൻ താലിമാല ബൈക്കിലെത്തിയ രണ്ടുപേർ പിടിച്ചുപറിച്ചുപോയിരുന്നു. സംഭവം നടന്ന ഉടനെ തന്നെ ക്രൈംസ്ക്വാഡ് അന്വേഷണം ആരംഭിക്കുകയും തിരച്ചിലിനിടയിൽ പ്രതികൾ വട്ടക്കിണർ ഭാഗത്ത് ഉണ്ടെന്ന് വിവരം ലഭിക്കുകയും…
Read Moreഅങ്ങാടിപ്പുറം പൂരത്തിനിടെ ആന ഇടഞ്ഞു! രണ്ടു മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ തളച്ചു; ഇടയാനുള്ള കാരണം…
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പൂരത്തിനു കൊണ്ടു വന്ന ആന ഇടഞ്ഞു. ഗുരുവായൂർ ദാമോദർദാസ് എന്നു പേരുള്ള ആനയാണ് ഇന്നലെ രാവിലെ ഏഴു മണിയോടെ കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞത്. ക്ഷേത്രത്തിലെ ശ്രീശൈലം ഹാളിന് മുന്നിലെ ഷെഡ് ആന തകർത്തു. ഉടൻ ഗുരുവായൂർ ദേവസ്വം അധികൃതരും പാപ്പാൻമാരുമെത്തി രണ്ടു മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. ഏഴാം പൂരമായ ഇന്നലെ ആറാട്ടിനു മുന്‍പായിരുന്നു സംഭവം. ജനറ്റേറിന്റെ ശബ്ദം കേട്ടതാകാം ആന ഇടയാൻ കാരണമെന്നു കരുതുന്നു. ആനയുടെ ആക്രമത്തിൽ പരിക്കേറ്റ പാപ്പാനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മറ്റാർക്കും പരക്കേറ്റിട്ടില്ല.
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍! ഇനി മാസ്ക് ധരിക്കാത്തവര്‍ക്ക് നിര്‍ബന്ധിത കോവിഡ് ടെസ്റ്റ്; നിയന്ത്രണം കടുപ്പിക്കും
കോഴിക്കോട്: ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ വളരെ കൂടുതലായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ കളക്ടറുടെ നിര്‍ദേശം. കോവിഡ് ടെസ്റ്റ് നടത്താനും വാക്സിന് സ്വീകരിക്കാനുമുള്ള പൊതുജനങ്ങളുടെ വിമുഖത ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് കൂടാന്‍ കാരണമായതായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാദുരന്തനിവാരണ അഥോറിറ്റി യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പിന്റെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ കൂട്ടംകൂടിയുള്ള റാലികളിലും യോഗങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതിരിക്കുന്നത് രോഗം പടരുന്നതിന് കാരണമാവും. കോവിഡ് രണ്ടാംതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള പോലെ ജില്ലയില്‍ രോഗം പടര്‍ന്നുപിടിക്കാനിടയുണ്ട്. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ എത്തുന്നവരില്‍നിന്ന് പിഴ ഈടാക്കുന്നതോടൊപ്പം അവരെ കോവിഡ് ടെസ്റ്റിനും വിധേയമാക്കും. വാര്‍ഡ് ആര്‍ആര്‍ടികളെ പുര്‍വാധികം കാര്യക്ഷമതയോടെ പുനരജ്ജീവിപ്പിക്കും.45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും വാക്സിന് സ്വീകരിക്കേണ്ടതും അവരവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുമാണ്. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യോഗങ്ങളിലും റാലികളിലും കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന്…
Read More