കോഴിക്കോട്: എലത്തൂര്‍ മണ്ഡലത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ കെപിസിസി നേതൃത്വം വിളിച്ചു ചേര്‍ത്ത സമവായ ചര്‍ച്ചയ്ക്കിടെ പ്രവര്‍ത്തകരുടെ കയ്യാങ്കളി.ഡിസിസി ഓഫീസില്‍ ഇന്ന് രാവിലെയാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി.തോമസ് ചര്ച്ചക്കായെത്തിയത്. കെപിസിസിയുടേയും എഐസിസിയുടേയും തീരുമാനം അംഗീകരിക്കാതെ ഇടഞ്ഞു നില്ക്കുന്ന കോണ്‍ഗ്രസിന്റെ ജില്ലാ, ബ്ലോക്ക്, മണ്ഡലം കമ്മറ്റി നേതാക്കളുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. തുടര്‍ന്ന് നേതാക്കള്‍ തന്നെ ഇടപെട്ട് ഇവരെ അനുനയിപ്പിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്ന യു.വി.ദിനേശ്മണി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് കെപിസിസി നേതൃത്വം ഇടപെട്ടത്. പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് എഐസിസി അംഗം ദിനേശ് മണിയുമായി ഫോണില്‍ സംസാരിച്ചെങ്കിലും നിലപാടില്‍നിന്ന് മാറില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. പത്രിക സമര്‍പ്പിച്ചതിന് ശേഷം ഇന്നലെ ഡിസിസി പ്രസിഡന്റ് യു.രാജീവന് വിഷയത്തില്‍ ഇടപെടുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച എന്‍സികെ…
Read MoreCategory: Kozhikode
വിമതശല്യത്തിൽ വീര്‍പ്പുമുട്ടി കോണ്‍ഗ്രസ്; പേരാമ്പ്രയില്‍ അനുരഞ്ജനത്തിന് നീക്കം
സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമവശേഷിക്കെ വിമത ഭീഷണിയില്‍ വിര്‍പ്പുമുട്ടി കോണ്‍ഗ്രസ്. കോഴിക്കോട് എലത്തൂരിന് പിന്നാലെ പേരാമ്പ്രയിലും കോണ്‍ഗ്രസിന് ഭീഷണിയായ വിമതന് മത്സരരംഗത്തിറങ്ങാനാണ് നീക്കം. ഇന്ന് പത്രിക സമര്‍പ്പിക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വം അനുരഞ്ജന ചര്‍ച്ചകളുമായി രംഗത്തെത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ ഉച്ചയ്ക്ക് മുമ്പ് തീരുമെന്നും പത്രിക സമര്‍പ്പിക്കുന്ന കാര്യത്തില്‍ അതിന് ശേഷം തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് കൂട്ടായ്മ പ്രവര്‍ത്തകര്‍ അറിയിച്ചു. വിമതര്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന് വെല്ലുവിളിയായി മാറുന്നത് . മുന്നണിക്കുള്ളിലും കോണ്‍ഗ്രസിന് ഇത് ക്ഷീണം വരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.പേരാമ്പ്ര സീറ്റ് മുസ്ലീം ലീഗിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് കൂട്ടായ്മ കോണ്‍ഗ്രസ് വിമതനെ മത്സരരംഗത്തിറക്കുന്നത്. ഇന്നലെ പേരാമ്പ്രയില്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനും ചേര്‍ന്നിരുന്നു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായിരുന്ന തീരുമാനമെങ്കിലും കെപിസിസി നേതൃത്വത്തിന്റെയും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെയും ആവശ്യപ്രകാരം പ്രഖ്യാപനം…
Read Moreഎലത്തൂരിൽ പൂച്ചക്കാര് മണി കെട്ടും..! എ.കെ.ശശീന്ദ്രന്റെ തേരോട്ടത്തെ പിടിച്ചുകെട്ടാന്‍ വിമത സ്ഥാനാര്‍ഥി യു.വി. ദിനേശ് മണിക്കാവുമോ ?
കോഴിക്കോട്: ലൈംഗികാപവാദ കേസിനെ തുടര്‍ന്ന് മാറി നില്ക്കുക, തുടര്‍ന്ന് വീണ്ടും പദവിയില്‍ തിരിച്ചെത്തുക… പല മുന്നണികളും രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തുന്ന അവസരത്തില്‍ എട്ടാംതവണയും കളത്തിലിറങ്ങുക തുടങ്ങി കൗതുകകരമായ പല ചുഴികളും നിറഞ്ഞതാണ് മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം. മന്ത്രി എ.കെ.ശശീന്ദ്രന്റെ തേരോട്ടത്തെ പിടിച്ചുകെട്ടാന്‍ വിമത സ്ഥാനാര്‍ഥി യു.വി. ദിനേശ് മണിക്കാവുമോ ?ഇടത്, വലത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ കല്ലുകടി നേരിട്ട മണ്ഡലമായിരുന്നു എലത്തൂര്‍. എ.കെ.ശശീന്ദ്രന് മൂന്നാം തവണയും എലത്തൂരില്‍ മത്സരിക്കുന്നതിനെതിരേ എന്‍സിപിയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു. മന്ത്രിക്കെതിരേ ഉയര്‍ന്ന ലൈംഗികാപവാദം മുതല്‍ കെഎസ്ആര്‍ടിസിയിലെ പിടിപ്പുകേടുവരെയുള്ള വിമര്‍ശനങ്ങളാണ് മന്ത്രിക്ക് നേരിടാനുള്ളത്. ശശീന്ദ്രനെതിരേ പോസ്റ്ററുകള്‍ വരെ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരം ശശീന്ദ്രനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.യുഡിഎഫിലാകട്ടെ പ്രതിസന്ധിക്ക് ഇപ്പോഴും അയവുവന്നിട്ടില്ല. യുഡിഎഫ് എന്നും സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കാണ് സീറ്റ് നല്‍കാറ്. സി ക്ലാസ് മണ്ഡലമെന്ന…
Read Moreഡോളർ,സോളാർ, ട്രഷറി തട്ടിപ്പുകൾ, എല്‍ഡിഎഫിനെ നേരിടാന്‍ വെടിയുണ്ട ! ബിജെപി നുഴഞ്ഞു കയറ്റം ആഭ്യന്തരവകുപ്പിലേക്ക്
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആഭ്യന്തരവകുപ്പിലേക്ക് നുഴഞ്ഞുകയറി ബിജെപി. ആഭ്യന്തരവകുപ്പിന്റെ വീഴ്ച പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ കരുക്കുകള്‍ നീക്കുന്നത്. ഇതിന് പുറമേ സോളാര്‍ കേസും ഡോളര്‍ കേസും ട്രഷറി തട്ടിപ്പും ആയുധമാക്കി ബിജെപി ഇടത്, വലത് മുന്നണികളെ സൈബര്‍ അങ്കത്തട്ടില്‍ കടന്നാക്രമിക്കുന്നുണ്ട്. “ഡോളര്‍ കടത്തിയും ഉണ്ട മോഷ്ടിച്ചും ട്രഷറി തട്ടിച്ചും നേതാക്കള്‍ വെട്ടിയത് കോടികള്‍. പിണറായി വാഴ്ചയിലെ ചില വീഴ്ചകള്‍’ എന്ന ഹാഷ്ടാഗിലാണ് ബിജെപിയുടെ സൈബര്‍ വിഭാഗം സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. പോലീസിന്റെ വെടിയുണ്ട മോഷ്ടിക്കണമെങ്കില്‍ ഉറപ്പായും ഇടതുപക്ഷം വരണം എന്നാണ് പോസ്റ്റ്. മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തരവകുപ്പിനെ തന്നെ കടന്നാക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസിന്റെ വെടിയുണ്ട വിഷയം പ്രചാരണ ആയുധമാക്കിയത്. പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ അതീവ സുരക്ഷയോടെ സൂക്ഷിച്ച വെടിയുണ്ടകളില്‍ 7200 എണ്ണം കാണാതായെന്നായിരുന്നു ആരോപണം. സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എസ്എപിയിലെ…
Read Moreവീട്ടിരുന്നാൽ വല്ലാതെ വിരസത തോന്നും! സൈക്കിൾ റിപ്പയറിംഗിനെ പ്രണയിച്ച് കുഞ്ഞേട്ടൻ
പുൽപ്പള്ളി: കാലങ്ങൾ മാറിയെങ്കിലും സൈക്കിൾ റിപ്പയറിംഗ് നടത്തി ജീവിതമാർഗം കണ്ടെത്തുകയാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ ആലത്തൂർ ഉപ്പൂട്ടങ്കൽ ചാക്കോ എന്ന നാട്ടുകാരുടെ സൈക്കിൾ കുഞ്ഞേട്ടൻ. 1973ലാണ് വയനാട്ടിലെ മുള്ളൻകൊല്ലിയിൽ കുഞ്ഞേട്ടൻ ഒരു സൈക്കിൾ റിപ്പയർ കട ആരംഭിക്കുന്നത്. റിപ്പയറിംഗിനോടൊപ്പം തന്നെ സൈക്കിളുകൾ വാടകക്ക് കൊടുത്തുതുടങ്ങി. അന്നൊക്കെ 50 പൈസയായിരുന്നു മണിക്കൂറിന് ഈടാക്കിയിരുന്ന വാടക. സൈക്കിളുകൾ അക്കാലത്ത് ഗ്രേഡ് തിരിച്ചായിരുന്നു വാടകക്ക് നൽകിയിരുന്നത്. എ, ബി, സി, ഡി ഗ്രേഡുകളും അതിന് അനുസരിച്ചുള്ള വാടകയും ഈടാക്കിയിരുന്നു. 50 രൂപക്ക് മാസവാടകക്ക് വരെ സൈക്കിളുകൾ നൽകിയിട്ടുണ്ട്. വാടകക്ക് കൊടുത്ത സൈക്കിൾ മടങ്ങിവരുന്നത് വരെ രാത്രി എത്ര വൈകിയാലും കാത്തിരിക്കുമായിരുന്നു. പലപ്പോഴും വാടകക്കെടുത്തവർ ആ സൈക്കിളുമായി കടന്നുകളഞ്ഞ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പിന്നീട് നഷ്ടമായ പല സൈക്കിളുകളും കണ്ടെടുക്കാനായെങ്കിലും പോലീസ്സ്റ്റേഷനിൽ പോയി തിരികെ കൊണ്ടുവരാൻ വലിയ വിലയാണ് നൽകേണ്ടി വന്നിട്ടുള്ളതെന്നും ചാക്കോ ഓർമ്മിക്കുന്നു. സൈക്കിളുകൾ കൊണ്ടുപോയവർ…
Read Moreനാട്ടുകാര്‍ക്ക് അറിയാം ഈ തൂക്കുപാലത്തിന്റെ അപകടാവസ്ഥ! നാട്ടുകാര്‍ മറുകരയില്‍ എത്തുന്നത് പുഴയില്‍ ഇറങ്ങി നടന്ന്
കോടഞ്ചേരി: മറിപ്പുഴയിൽ ഇരുവഞ്ഞിപ്പുഴയ്ക്കു മുകളിൽ നിർമിച്ച തൂക്കുപാലം അപകടത്തിൽ. കോടഞ്ചേരി പഞ്ചായത്തിലെ കുണ്ടൻതോട് ഭാഗത്തേക്ക് മഴക്കാലത്ത് കടക്കാൻ നാട്ടുകാർ നിർമിച്ചതാണ് ഈ കമ്പിപ്പാലം. വലിയ പാറയ്ക്കു മുകളിൽ കോൺക്രീറ്റ് തൂണുകൾ ഉണ്ടാക്കി അതിൽ ഇരുവശത്തും ഇരുമ്പ് വടം വലിച്ചുകെട്ടി കമുകിൻപാളികൾ ഉറപ്പിച്ചാണ് തൂക്കു പാലം ഉണ്ടാക്കിയത്. കാലപ്പഴക്കം കൊണ്ട് കമുകിൻപാളികൾ ദ്രവിച്ചുപോയി. വേനൽക്കാലമായതിനാൽ ഇപ്പോൾ പുഴയിലൂടെ മറുകരയ്ക്കു കടക്കാം. നാട്ടുകാർക്ക് പാലത്തിന്റെ അപകടാവസ്ഥ അറിയാവുന്നതു കൊണ്ട് അവർ പുഴയിൽ ഇറങ്ങി കടന്നാണ് മറുകരയ്ക്കു പോകുന്നത്. എന്നാൽ ധാരാളം സഞ്ചാരികൾ പുഴയിൽ കളിക്കാനും കാഴ്ചകൾ കാണാനും എത്തുന്ന സ്ഥലമാണിത്. തൂക്കുപാലത്തിന്റെ അവസ്ഥ മനസ്സിലാക്കാതെ ഇതിൽ കയറിയാൽ അപകടം ഉണ്ടാകാൻ സാധ്യത ഏറെ ആണ്. പാലത്തിന്റെ അപകടാവസ്ഥ സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കുകയും മഴക്കാലത്തിനു മുൻപായി പാലം ബലപ്പെടുത്തുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ…
Read Moreഎലത്തൂരിലേക്ക് എഐസിസി ഫോണ്‍ കോള്‍…കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പിന്മാറണമെന്ന് ആവശ്യം
സ്വന്തം ലേഖകന്‍ കോഴിക്കോട്: യുഡിഎഫ് തീരുമാനത്തിനെതിരേ എലത്തൂരില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എലത്തൂര്‍ സീറ്റ് യുഡിഎഫിലെ മാണി സി കാപ്പന്റെ നാഷണല്‍ കോണ്‍ഗ്രസ് കേരള (എന്‍സികെ)യ്ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് നിയോജക മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായ കെപിസിസി നിര്‍വാഹക സമിതി അംഗം യു.വി.ദിനേശ്മണിയാണ് പത്രിക സമര്‍പ്പിച്ചത്. പിന്മാറില്ല കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനമറിഞ്ഞ എഐസിസി സെക്രട്ടറി പി.വി.മോഹനന് ഇന്നലെ ഈ വിഷയത്തില്‍ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പത്രികാസമര്പ്പണത്തില്നിന്ന് പിന്മാറില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ദിവസങ്ങളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഇന്നലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഇതുവരെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം യാതൊരു ഇടപെടലും നടത്തിയിരുന്നില്ല. സ്ഥാനാര്‍ഥി പ്രഖ്യാപത്തിന് ശേഷവുമായിരുന്നു ആദ്യ ഫോണ്‍ കോള്‍ എത്തിയതും. എലത്തൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തിലെ തീരുമാനപ്രകാരമാണ് മത്സരിക്കുന്നതെന്നും എട്ട് മണ്ഡലം പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തതെന്നും ദിനേശ്മണി രാഷ്ട്ര ദീപികയോട്…
Read Moreമന്ത്രി കെ.ടി. ജലീലിനെതിരെ സോഷ്യല്‍ മീഡിയകളില്‍ അപകീര്‍ത്തി പോസ്റ്റർ; ലീഗിന്റെ സൈബര്‍ പോരാളി അറസ്റ്റില്‍
ചങ്ങരംകുളം: മന്ത്രി കെ.ടി. ജലീലിനെതിരെ സോഷ്യല്‍ മീഡിയകളില്‍ അപകീര്‍ത്തി പോസ്റ്ററുകളിട്ടെന്ന പരാതിയില്‍ ലീഗിന്റെ സൈബര്‍ പോരാളി അറസ്റ്റില്‍. യുഎഇയില്‍നിന്ന് നാട്ടിലിറങ്ങിയ യാസര്‍ എടപ്പാളിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തത്.മന്ത്രി കെ.ടി.ജലീലിനെ സമൂഹമാധ്യമങ്ങളിൽ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൂടിയായ യാസര്‍ എടപ്പാള്‍ എന്ന സൈബര്‍ പോരാളിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന മന്ത്രിയുടെ പരാതിയിൽ മലപ്പുറം എസ്.പിയാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ യാസറിനെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സിഐ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ ഹരിഹരസൂനു, സിപിഒ പീറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. രാത്രി 12 മണിയോടെ ചങ്ങരംകുളം സ്റ്റേഷനില്‍ എത്തിച്ച യാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.പുലര്‍ച്ചെ ഒരുമണിയോടെ തന്നെ ബന്ധുക്കളെത്തി യാസറിനെ ജാമ്യത്തിലെടുക്കുകയായിരുന്നു.പേടിയില്ലെന്നും ജലീലിനെ ഇനി നിയമസഭ കാണിക്കില്ലെന്നും…
Read Moreരാജഗോപാല്‍ എന്തെങ്കിലും പറഞ്ഞാൽ കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് ചെവിയില്‍ പഞ്ഞികേറ്റിയ അവസ്ഥയെന്ന് പിണറായി
മഞ്ചേരി: കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യത്തെക്കുറിച്ച് മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഒ.രാജഗോപാല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “രാജഗോപാല്‍ എന്തെങ്കിലും പറയുമ്പോള്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെവിയില്‍ പഞ്ഞികേറ്റിയ അവസ്ഥയാണ്. നിങ്ങള്‍ കേട്ടിട്ടുണ്ടോ രാജഗോപാല്‍ പറഞ്ഞത്. പല മാധ്യമങ്ങള്‍ക്കും അത് വാര്‍ത്തയല്ല’, പിണറായി മഞ്ചേരിയിൽ പറഞ്ഞു.
Read Moreഏതെങ്കിലും കസേര കണ്ടല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയത്; സ്ഥാനാർഥി നിർണയം കൂട്ടായ തീരുമാനമെന്ന് കെ.സി വേണുഗോപാൽ
കോഴിക്കോട്: സംസ്ഥാനത്ത് മുഖ്യമന്ത്രിയാകാനുള്ള നീക്കം തനിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏതെങ്കിലും കസേര കണ്ടല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയത്. കോൺഗ്രസിൽ കെ.സി വേണുഗോപാൽ ഗ്രൂപ്പ് എന്നൊന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിലെ സ്ഥാനാർഥി നിർണയം കൂട്ടായ തീരുമാനമാണ്. ഇക്കാര്യത്തിൽ തന്റേതായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. കെ. സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടി പറയുന്നില്ല. ഇരിക്കൂരിൽ സജി ജോസഫിന്റെ സ്ഥാനാർഥിത്വം അടിച്ചേൽപ്പിച്ചതല്ലെന്നും വേണുഗോപാൽ പറഞ്ഞു.
Read More