കോഴിക്കോട്: നാദാപുരം തൂണേരിയിൽ തട്ടിക്കൊണ്ടു പോയ പ്രവാസി വ്യവസായിയായ ഗൃഹനാഥനെ വിട്ടു നൽകാൻ പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ. അഹമ്മദി(53)നെയാണ് തട്ടിക്കൊണ്ടുപോയത്. അഹമ്മദിന്റെ ഖത്തറിലുള്ള സഹോദരനാണ് ഫോൺ കോൾ ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ അഹമ്മദിന്റെ വിരലുകൾ ഒന്നൊന്നായി മുറിക്കുമെന്നും ഭീഷണിയിലുണ്ട്. ഖത്തർ സമയം രണ്ടിനുള്ളിൽ പണം നൽകണമെന്നാണ് ആവശ്യം. ഏതാണ്ട് 60 ലക്ഷം രൂപയാണ് അക്രമി സംഘം ആവശ്യപ്പെടുന്നത്. ഖത്തറിലെ ബിസിനസ് തർക്കവുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ 5.20 ഓടെയാണ് സംഭവം. പള്ളിയിൽ പോവുമ്പോൾ സ്കൂട്ടർ തടഞ്ഞ് നിർത്തി ബലമായി അഹമ്മദിനെ കാറിൽ പിടിച്ചു കയറ്റുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ മാൻ മിസ്സിംഗിന് നാദാപുരം പോലീസ് കേസെടുത്തു.
Read MoreCategory: Kozhikode
സിനിമയില്‍ സ്ത്രീകള്‍ക്കും ഭിന്നലിംഗ വ്യക്തികള്‍ക്കും കൂടുതല്‍ പങ്കാളിത്തം വേണമെന്ന് വനിതാ പ്രവര്‍ത്തകര്‍; ലിംഗഭേദം അവിടെ ഒരു പങ്കും വഹിക്കുന്നില്ലെന്ന് റിമ കല്ലിങ്കല്‍
കോഴിക്കോട്: സ്ത്രീകള്‍ക്കും ഭിന്നലിംഗ വ്യക്തികള്‍ക്കും സിനിമാ സംരംഭങ്ങളിലും സിനിമാ വ്യവസായത്തിലും കൂടുതല്‍ പങ്കാളിത്തവും സുരക്ഷയും വേണമെന്ന് വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍. ലിംഗസമത്വത്തെക്കുറിച്ചുള്ള രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തില്‍ (ഐസിജിഇ-2) ‘സിനിമകളിലെ സുസ്ഥിര സംരംഭകത്വത്തിന്റെയും സാമൂഹിക വ്യാപാര പരിശീലനത്തിന്റെയും ആവശ്യകത’ എന്ന സെഷനിലാണ് ഈ അഭിപ്രായമുയര്‍ന്നത്. നിലവില്‍ സിനിമ പുരുഷ കേന്ദ്രീകതൃമാണ്. സിനിമയിലെ മൂലധന നിക്ഷേപത്തിന്റെ കുത്തകയും പുരുഷന്മാര്ക്കാണ്. എന്നാല്‍ സാവധാനം ഈ സ്ഥിതി മാറിവരികയാണെന്ന് പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളും ഭിന്നലിംഗ വ്യക്തികളും ചലച്ചിത്ര മേഖലയിലെ പ്രധാന സ്ഥാപനങ്ങളുടെ ഭാഗമായാല്‍ മാത്രമേ സ്ഥിതിഗതികള്‍ മാറുകയുള്ളൂവെന്ന് പ്രശസ്ത ഫിലിം എഡിറ്ററും ഐഎഫ്എഫ്കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാപോള്‍ പറഞ്ഞു. സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ തിയറ്ററില്‍ വിജയിക്കില്ലെന്ന പരമ്പരാഗത ധാരണകള്‍ തിരുത്തണം. സ്ത്രീകളെ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ വിജയിക്കില്ലെന്നത് മിഥ്യാധാരണയാണെന്ന് നടിയും ഡബ്ല്യുസിസിയുടെ സ്ഥാപക അംഗവുമായ റിമ കല്ലിങ്കല്‍ പറഞ്ഞു. നന്നായി നിര്‍മിച്ച സിനിമയാണ് പ്രേക്ഷകര്‍ക്ക്…
Read Moreകൊലപ്പെടുത്തിയത് പത്തോളം പേരെ..! കൊലയാളി കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി; കുരുക്കിലാക്കിയത് ആറ് കുംകിയാനകളുടെ സഹായത്തോടെ
എടക്കര/ഗൂഡല്ലൂർ: കേരള-തമിഴ്നാട് വനങ്ങളിൽ അക്രമം വിതച്ച് നടന്ന കൊലയാളി കൊന്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി. പന്തല്ലൂർ ടാൻ ടീ എസ്റ്റേറ്റ് ടെൻത്ത് ലൈനിൽ വച്ചാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കൊലയാളി കൊന്പനെ പിടികൂടിയത്. ആറ് കുംകിയാനകളുടെ സഹായത്തോടെ കൊന്പനെ കുരുക്കിലാക്കി. ചേരന്പാടി എസിഎഫിന്റെ നേതൃത്വത്തിലുള്ള വനപാലകർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊലയാളി കൊന്പനെ പിടികൂടാനുള്ള തീവ്രശ്രമത്തിലായിരുന്നു. വ്യാഴാഴ്ച ഈ ഭാഗത്ത് വച്ച് മയക്കുവെടി വച്ചെങ്കിലും മറ്റ് രണ്ട് പിടിയാനകൾക്കൊപ്പം കൊന്പൻ രക്ഷപെടുകയായിരുന്നു. തമിഴ്നാട് വനംവകുപ്പ് സംഘവും തമിഴ്നാട് ദൗത്യസേനയുമാണ് ആനയെ തേടിവന്നത്. അൻപത് പേരടങ്ങിയ സംഘവും ആറു താപ്പാനകളും മനോഹരൻ, സുകുമാരൻ, രാജേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും ഉണ്ടായിരുന്നു. തമിഴ്നാട് പന്തല്ലൂർ മേഖലകളിൽ പത്തോളം പേരെയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ശങ്കർ എന്ന് വിളിപ്പേരുള്ള ഈ ഒറ്റയാൻ കൊലപ്പെടുത്തിയിട്ടുള്ളത്. ചേരന്പാടി റേഞ്ച്…
Read Moreഎം.വി. ശ്രേയാംസ്കമാർ എംപിയുടെ സ്വന്തം തട്ടകം! വയനാട്ടിൽ നടന്നതു എൽജെഡി സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കാത്ത നീക്കം
കൽപ്പറ്റ: എൽജെഡിക്കുള്ളിൽ വയനാട്ടിൽ നടന്നതു സംസ്ഥാന നേതൃത്വം പ്രതീക്ഷീക്കാത്ത നീക്കം. പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്കമാർ എംപിയുടെ സ്വന്തം തട്ടകമായ വയനാട്ടിൽനിന്നു ജില്ലാ പ്രസിഡന്റ് വി.പി. വർക്കിയടക്കം പ്രമുഖരാണ് എൽജെഡി വിട്ടത്. മാതൃപാർട്ടിയായ ജനതാദൾ സെക്യുലറിൽ ചേർന്നു പ്രവർത്തിക്കാനാണ് ഇവരുടെ തീരുമാനം. കിസാൻ ജനത ജില്ലാ പ്രസിഡന്റ് കെ.കെ. രവി, സെക്രട്ടറിമാരായ പി.സി. മാത്യു, എം.എം. അഗസ്റ്റിൻ, മുട്ടിൽ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഇ.ഡി. സദാനന്ദൻ എന്നിവരാണ് എൽജെഡി വിട്ട മറ്റു പ്രമുഖർ. പാർട്ടി ജില്ലാ കമ്മിറ്റി യോഗം ഒന്പതിനു ചേർന്നിരുന്നു. അന്നു ജില്ലാ പ്രസിഡന്റടക്കമുള്ളവർ മാതൃ പാർട്ടിയിലേക്കു തിരിച്ചുപോകുന്നതു സംബന്ധിച്ചു സൂചന നൽകിയിരുന്നില്ല. അപ്രതീക്ഷിതമായാണ് ജില്ലാ പ്രസിഡന്റടക്കം ചിലർ കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ.ഏബ്രഹാം മാത്യു, വൈസ് പ്രസിഡന്റ് സി.കെ. ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു…
Read Moreതലക്കുളത്തൂരില്‍ ഒരു സ്കൂളില്‍17 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്! സ്കൂള്‍ അടച്ചു പൂട്ടി; രോഗം പടര്‍ന്നതിനെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പറയുന്നത് ഇങ്ങനെ…
കോഴിക്കോട്: തലക്കുളത്തൂര്‍ പഞ്ചായത്തിലെ ഒരു സ്കൂളിലെ 17 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തലക്കളുത്തൂര് സിഎംഎം സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇന്നലെ സ്കൂള്‍ അടച്ചു പൂട്ടി. സമ്പര്‍ക്കം വഴിയാണ് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മറ്റൊരു സ്കൂളിലെ വിദ്യാര്‍ഥിയോടൊപ്പം കളിച്ച കുട്ടിയില്‍ നിന്നാണ് രോഗം മറ്റുള്ളവരിലേക്ക് പടര്‍ന്നത്. കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്ത്, സ്കൂള്‍ അധികൃതരും സ്വീകരിച്ചിട്ടുണ്ട്. അതേസമയം സ്കൂളിലെ മറ്റു വിദ്യാര്‍ഥികളുടെ പരിശോധന ഇന്ന് നടത്തും. തലക്കുളത്തൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് പരിശോധന നടത്തുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വിദ്യാര്‍ഥികളുള്‍പ്പെടെ തലക്കുളത്തൂര്‍ പഞ്ചായത്തില്‍ ഇന്നലെ മാത്രം 49 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ച പൊന്നാനിയിലെ ഒരു സ്കൂളില്‍ കൂട്ടത്തോടെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്കൂളുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച…
Read Moreഅച്ഛനന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനം! കുട്ടികളെ കാണാന്‍ കളക്ടര്‍ ആശുപത്രിയിലെത്തി
മലപ്പുറം: അച്ഛനന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന കുരുന്നുകളെ കാണാന്‍ ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണനെത്തി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ഒരാഴ്ച്ച മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. ആന്തരികമായ പരിക്കുണ്ടോയെന്നറിയാന്‍ സി.ടി.സ്കാന്‍ എടുക്കുമെന്നും വിദഗ്ധ ചികിത്സയ്ക്ക് ശേഷം കുട്ടികളുടെ താല്പര്യപ്രകാരം മലപ്പുറം കോഡൂരിലുള്ള ശിശുഭവനിലേക്ക് മാറ്റുമെന്നും കളക്ടര്‍ പറഞ്ഞു. മമ്പാട് സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന ആറ് വയസുകാരിക്കും നാല് വയസുകാരനുമാണ് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അതിഥി തൊഴിലാളിയായ പ്രതിയും രണ്ടാംഭാര്യയുമാണ് കേസിലെ പ്രതികള്‍. ഇവരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ആറ് വയസുകാരിയായ മകളുടെ മുഖത്ത് അടിയേറ്റ് കണ്ണുകള്‍ വീങ്ങിയ അവസ്ഥയിലാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ചട്ടുകം ഉപയോഗിച്ച് പൊള്ളല്‍ ഏല്‍പ്പിച്ച പാടുകളുമുണ്ട്. നാല് വയസുകാരനായ…
Read Moreദേശീയ നേതൃത്വം ആര്‍ക്കൊപ്പം? പരസ്പരം പോര് മുഖം തുറന്ന് മാണി സി. കാപ്പനും മന്ത്രി എ.കെ.ശശീന്ദ്രനും
സ്വന്തം ലേഖകന്‍ കോഴിക്കോട്: മുന്നണിമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എന്‍സിപിയില്‍ കൊഴുക്കുന്നതിനിടെ പരസ്പരം പോര് മുഖം തുറന്ന് മാണി സി. കാപ്പനും മന്ത്രി എ.കെ.ശശീന്ദ്രനും. തന്നെ വ്യക്തിപരമായി ആക്ഷേപിച്ചുകൊണ്ടും ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കും മുന്‍പേ മുന്നണി മാറ്റം പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടി മന്ത്രി എ.കെ.ശശീന്ദ്രന് ദേശീയ നേതൃത്വത്തിന് പരാതി അയച്ചു. ദേശീയ നേതൃത്വം സീറ്റ്കാര്യത്തില് നാളെ നിലപാട് സ്വീകരിക്കാനിരിക്കേയാണ് കാപ്പനെതിരേ മുന്‍ കൂട്ടി പരാതിയുമായി ശശീന്ദ്രന് വിഭാഗം രംഗത്തെത്തിയത്.എന്‍സിപി ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ മന്ത്രി ഇത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന നിലപാടാണ്. അതേസമയം പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന നിലപാടാണ് കാപ്പന് സ്വീകരിച്ചതെന്നും പരാതിയില്‍ പറയുന്നു.എലത്തൂര്‍ മാത്രമാണ് ലോകമെന്ന് ആരും കരുതേണ്ടെന്നും ഇടതുമുന്നണി അനീതി കാട്ടിയെന്നും മാണി സി. കാപ്പന് കുറ്റപ്പെടുത്തിയിരുന്നു. പാലാ വിട്ട് യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന നിലപാടാണ് കാപ്പനുള്ളത്. എന്നാല്‍ രാജ്യസഭാ സീറ്റ് കീട്ടിയാല്‍…
Read Moreധര്മജന് ആക്ടീവാണ്! സ്ഥാനാർഥിത്വം ഉറപ്പാക്കിയതായി സൂചന; വിവാഹവീടുകളിലും പൊതുപരിപാടികളിലും ധർമജൻ സജീവമാകുന്നു
കോഴിക്കോട്: ബാലുശേരിയിൽ സ്ഥാനാർഥിയാകുമെന്ന ചർച്ചകൾക്കിടെ ജില്ലയിൽ സജീവമായി നടൻ ധർമജൻ ബൊൾഗാട്ടി. ബാലുശേരി മണ്ഡലത്തിലെ പൊതുപരിപാടികളിൽ സജീവമായ ധർമജൻ ഇന്നലെ കളക്ടറേറ്റിനു മുന്നിൽ നടന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് സമരപന്തലിലും എത്തി. കുറച്ചുദിവസമായി കളക്ടറേറ്റിനു മുന്നിൽ ഉദ്യോഗാർഥികൾ സമരം നടത്തിവരികയാണ്. ഇവിടെ എത്തിയ ധർമജൻ ഉദ്യോഗാർഥികളുമായി സംസാരിച്ചു. ബാലുശേരി പഞ്ചായത്തിലെ ഇൻഡോർ സ്റ്റേഡിയം കായിക മേഖലയ്ക്കു വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഇന്നലെ ബാലുശേരിയിൽ ആരംഭിച്ച 48 മണിക്കൂർ ഉപവാസമരവും നടനാണ് ഉദ്ഘാടനം ചെയ്തത്. വിവാഹവീടുകളിലും പൊതുപരിപാടികളിലും പങ്കെടുത്തുകൊണ്ടാണു മണ്ഡലത്തിൽ ധർമജൻ സജീവമാകുന്നത്. അത്തോളി, കോട്ടൂർ പഞ്ചായത്തുകളിലെ വിവിധ പരിപാടികളിലും ധർമജൻ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുള്ളവരെ വീട്ടിലെത്തി കാണുകയും ജില്ലാനേതാക്കളുമായി സംസാരിക്കുകയും ചെയ്തു. ധർമജന്റെ സ്ഥാനാർഥിത്വത്തിനെതിരേ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തുടക്കത്തിൽ തന്നെ പ്രതിഷേധമുയർത്തിയിരുന്നു. സെലിബ്രിറ്റികൾ സംവരണസീറ്റിൽ മത്സരിക്കേണ്ടെന്നായിരുന്നു നിലപാട്. അതേസമയം മത്സരിക്കാൻ താത്പര്യമുണ്ടെന്ന നിലപാട് ധർമജൻ നേരത്തെ…
Read Moreഏറ്റവും കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രാ സൗകര്യം! ഊബർ ഓട്ടോ സർവീസ് ഇനി കോഴിക്കോട്ടും
കോഴിക്കോട്: ഊബറിനെ ഏറെ പ്രചാരമുള്ള ഓട്ടോ സർവീസ് കോഴിക്കോട്ടും ആരംഭിക്കുന്നു. യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രാ സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുക. കൊച്ചി, തിരുവനന്തപുരം, തൃശൂർ എന്നിവടങ്ങൾക്ക് ശേഷമാണ് ഓട്ടോ സർവ്വീസ് കോഴിക്കോട്ടേക്ക് കൂടി വ്യാപിപ്പിക്കുന്നത്. പുതിയ സാഹചര്യത്തിൽ സുരക്ഷിതമായി വീടുകളിൽ നിന്നുള്ള പിക്കപ്പ്, തടസമില്ലാത്ത റൈഡുകൾ, ചെലവു കുറഞ്ഞ , സ്പർശന രഹിത പേയ്മെന്റ് തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. ഊബർ ഗോ, പ്രീമിയർ, ഇന്റർസിറ്റി തുടങ്ങിയ നിരവധി സേവനങ്ങൾ ഊബർ നഗരത്തിൽ ലഭ്യമാക്കും . പരമ്പരാഗത രീതിയിൽ നിന്നും മാറി ഓട്ടോറിക്ഷ വിളിക്കുന്ന രീതിയിലേക്ക് ഇ-മെയിൽ പ്രചരിപ്പിക്കുകയും ലക്ഷ്യമിടുന്നു. ഓട്ടോ ഡ്രൈവർമാരുടെ വരുമാനം വർധിപ്പിക്കാനും സമയം ഫല പ്രദമായി ഉപയോഗപ്പെടുത്തുന്നതിനും അവസരങ്ങൾ വിപുലമാക്കാനും ഊബർ ഓട്ടോ സഹായിക്കുമെന്ന് ഊബർ ദക്ഷിണേന്ത്യ , ഈസ്റ്റ് ജനറൽ മാനേജർ സുബോധ് സാംഗ്വാൻ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി ഒട്ടേറെ സുരക്ഷാ…
Read Moreഅര മണിക്കൂർ കൊണ്ട് ചായയും കുടിച്ച് പിരിഞ്ഞിരുന്ന ഗ്രാമസഭകൾ കൊടിയത്തൂരിൽ ഇനി ഓർമ! വ്യത്യസ്തമായി കൊടിയത്തൂരിലെ ഗ്രാമസഭകൾ
മുക്കം: ശരാശരി ആയിരത്തോളം വോട്ടർമാരുള്ള ഒരു വാർഡിൽ കുറച്ച് പേർ കൂട്ടം കൂടിയിരുന്ന് അവർക്കിഷ്ടമുള്ള പദ്ധതികൾ മിനിട്സ് ബുക്കിൽ എഴുതി ചേർത്ത് അര മണിക്കൂർ കൊണ്ട് ചായയും കുടിച്ച് പിരിഞ്ഞിരുന്ന ഗ്രാമസഭകൾ കൊടിയത്തൂരിൽ ഇനി ഓർമ. പുതിയ കാലത്ത് വ്യത്യസ്തമാർന്ന പരിപാടികൾ കൊണ്ട് കൊടിയത്തൂരിലെ ഗ്രാമസഭകളും ശ്രദ്ധേയമാവുകയാണ്. പഞ്ചായത്തിലെ മൂന്ന്, 14 വാർഡുകളിൽ കഴിഞ്ഞ ദിവസം നടന്ന ഗ്രാമസഭകൾ ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്തതയാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. പന്നിക്കോട് ഗവ.എൽപി സ്കൂളിൽ നടന്ന മൂന്നാം വാർഡ് ഗ്രാമസഭയിൽ 300 ൽ പരം ആളുകളാണ് പങ്കെടുത്തത്. ഗ്രാമസഭ അവസാനിക്കുന്നത്ത് വരെ ചടങ്ങുകൾ തത്സസമയ സംപ്രേഷണമായിരുന്നു എന്നതാണ് പ്രത്യേകത. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശിഹാബുദ്ധീൻ മാട്ടു മുറിയുടെ അധ്യക്ഷത വഹിച്ചു. പന്നിക്കോട് പ്രീമിയർ ലീഗിനായി ഫുട്ബോളുകളും ഗ്രാമസഭയിൽ വിതരണം ചെയ്തു. പതിനാലാം…
Read More