കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ തോട്ടംതൊഴിലാളി മരിച്ചു. വയനാട് മേപ്പാടി എളമ്പിലേരിയില്‍ ഇന്നു രാവിലെയാണ് സംഭവം. ഏലത്തോട്ടം തൊഴിലാളി ചോലമല കുഞ്ഞവറാനാണ് (58) മരിച്ചത്. രാവിലെ ഏഴരയോടെ പണിക്കു പോകുമ്പോള്‍ എളമ്പിലേരി ട്രാന്‍സ്ഫോര്‍മറിനു സമീപമായിരുന്നു കാട്ടാന ആക്രമണം. കുഞ്ഞവറാന് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇദ്ദേഹം തോട്ടത്തില്‍ എത്താത്തിനെത്തുടര്ന്നു മറ്റു തൊഴിലാളികള്‍ അന്വേഷിച്ചപ്പോഴാണ് ദാരുണരംഗം കണ്ടത്. കുഞ്ഞവറാനെ ആക്രമിച്ചശേഷം കുറച്ചകലെ നിലയുറപ്പിച്ച ആനയെ വനം ജീവനക്കാരെത്തിയാണ് തുരത്തിയത്. മേപ്പാടി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. എളമ്പിലേരിയില്‍ രണ്ടു ദിവസമായി കാട്ടാന സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Read MoreCategory: Kozhikode
45 ലക്ഷത്തിന്റെ ആഡംബര കാര്‍ കവർന്ന കേസ്; ജിപിഎസും സിസിടിവി കാമറയും പ്രതികളെ കുടുക്കി
കോഴിക്കോട്: സര്‍വീസ് സെന്ററിന്റെ പൂട്ട് തകര്‍ത്ത് 45 ലക്ഷം വിലവരുന്ന ഫോര്‍ഡ് കാര്‍ കടത്തിയ സംഭവത്തില്‍ പ്രതികളെ കുടുക്കിയത് ജിപിഎസ് സംവിധാനം. കോഴിക്കോട്ടുനിന്നു കടത്തിയ കാര്‍ രൂപമാറ്റം വരുത്തുന്നതിനായി പേരാമ്പ്രയിലെ സ്റ്റിക്കര്‍ ഷോപ്പില്‍ എത്തിച്ചിരുന്നു. പൂര്‍ണമായും രൂപമാറ്റം വരുത്താനായിരുന്നു ശ്രമം. ഇതിനുള്ള പണി തുടങ്ങുന്നതിനിടെയാണ് രണ്ടു പ്രതികളെ പോലീസ് പൊക്കിയത്. നടക്കാവിലെ സര്‍വീസ് സെന്ററില്‍നിന്നു കടത്തിയ കെഎല്‍ 13 എടി, 1223 നമ്പര്‍ കാര്‍ േപരാമ്പ്ര ഭാഗത്തേക്ക് പോകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി കാമറകള്‍ പരിശോധിച്ച് അന്വേഷണം പേരാമ്പ്ര ഭാഗത്തേക്ക് വ്യാപിപ്പിക്കുന്നതിനിടെയാണ് ഫോര്‍ഡ് കാറിലെ ജിപിഎസ് സംവിധാനം പോലീസിന് സഹായകരമായത്. കാര്‍ രൂപമാറ്റം വരുത്താനായി ഷോപ്പില്‍ എത്തിച്ചപ്പോള്‍ സംശയം തോന്നിയ ഷോപ്പുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാറിലെ ജിപിഎസ് സംവിധാനം ട്രാപ്പ് ചെയ്ത് പോലീസ് ഇവിടെ എത്തുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് പേരാമ്പ്ര മുളിയങ്ങളിലെ ഷോപ്പില്‍…
Read Moreനീർനായ ആക്രമണം: കോട്ടക്കുഴിയിൽ രണ്ട് അതിഥി തൊഴിലാളികൾക്ക് കടിയേറ്റു; ആറ്റിലിറങ്ങാൻ ഭയന്ന് നാട്ടുകാർ
മുക്കം: ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം തുടർകഥയാവുന്നു. കോട്ടക്കുഴി കുളിക്കടവിൽ കുളിക്കുകയായിരുന്ന അതിഥിതൊഴിലാളികളായ വഹിദുൽ ഇസ്ലാം (24 ), ശബിലി(25) എന്നിവർക്കാണ് ഇന്നലെ കടിയേറ്റത്. രണ്ട് പേരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ നിരവധി പേർക്കാണ് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാരശേരി, കൊടിയത്തൂർ, കോട്ടമുഴി, ഇടവഴികടവ്, പുതിയൊട്ടിൽ, ചാലക്കൽ, കരാട്ട്, പുത്തൻ വീട്ടിൽ എന്നിവിടങ്ങളിലാണ് ഒറ്റയ്ക്കും കൂട്ടമായും നീർനായകൾ വിഹരിക്കുന്നത്. പുഴയുടെ ഇരുകരകളിലുമുള്ള ജനങ്ങള്‍ക്ക് വെള്ളത്തില്‍ ഇറങ്ങി കുളിക്കുവാനോ വസ്ത്രം കഴുകുവാനോ കഴിയാത്ത അവസ്ഥയാണ്. വെള്ളത്തിനടിയിലൂടെയുള്ള ആക്രമണമായതിനാൽ പെട്ടെന്ന് രക്ഷപെടാനും സാധിക്കുന്നില്ല.
Read Moreവലിച്ചെറിയല്‍ സംസ്കാരം വേണ്ട; പാഴ് വസ്തുക്കള്‍ ഹരിത സേനയ്ക്ക് കൈമാറാത്ത വീടുകളില്‍ അധികൃതരുടെ സന്ദര്‍ശനം
വടകര: വടകര നഗരസഭയില്‍ ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ഫീ നല്കി അജൈവ പാഴ് വസ്തുക്കള്‍ കൈമാറാത്ത വീടുകളില്‍ അധികൃതരുടെ സന്ദര്‍ശനം. നവംബര്‍ 10 വരെ എല്ലാ ജനപ്രതിനിധികളും വാര്‍ഡിന്റെ ചുമതലയുള്ള ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഹരിത കര്‍മ സേനാംഗങ്ങളും ആശാവര്‍ക്കര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും ഇത്തരം വീടുകളില്‍ കയറി സഹകരണം ഉറപ്പാക്കും. വലിച്ചെറിയല്‍ സംസ്കാരം പൂര്‍ണമായും ഒഴിവാക്കുന്നതിനെപ്പറ്റി ബോധ്യപ്പെടുത്തി ഡോര്‍ ടു ഡോര്‍ കലക്ഷന്‍ 100 ശതമാനത്തിലേക്ക് എത്തിക്കുകയാണ് എ ഡേ വിത്ത് ഹരിത കര്‍മ്മ സേനയിലൂടെ ലക്ഷ്യംവെക്കുന്നത്.ജനുവരി 26 ന് കോഴിക്കോട് ജില്ല സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നൊരുക്കമായാണ് വീട് കയറ്റം. ഒന്നാം വാര്‍ഡില്‍ (കുരിയാടി) നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദുവിന്റെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരും കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍മാരും വാര്‍ഡ് കൗണ്‍സിലറും ഹരിത കര്‍മ സേനാംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും നവകേരളം കര്‍മ്മ പദ്ധതിയുടെ…
Read Moreവാഹനാപകടം; കായികാധ്യാപകന് 64.2 ലക്ഷം രൂപ നഷ്ടപരിഹാരം
മഞ്ചേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കായികാധ്യാപകന് 64,20,400 രൂപ നഷ്ടപരിഹാരം നല്കാന് മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ് ക്ലൈം ട്രിബ്യൂണല്‍ കോടതി ജഡ്ജ് ടി.എച്ച്. രജിത വിധിച്ചു. അരീക്കോട് കാരിപ്പറമ്പ് കരമുറ്റം ഭാസ്കരന്റെ മകനും കൊണ്ടോട്ടി ജിഎംയുപി സ്കൂള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സ്പെഷ്യല്‍ ടീച്ചറുമായ സിഞ്ചിത്ത് (26)നാണ് പരിക്കേറ്റത്. 2019 ഏപ്രില്‍ 12ന് രാത്രി 10.30ന് അരീക്കോട് എടവണ്ണപ്പാറ പബ്ലിക് റോഡില്‍ പൂങ്കുടിയിൽ സുഹൃത്തുക്കളോടൊപ്പം വഴിയരികില്‍ നില്‍ക്കുകയായിരുന്ന സിഞ്ചിത്തിനെ നിയന്ത്രണം വിട്ടു വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. യുവാവ് നാളിതുവരെ ശയ്യാവലംബിയായി തുടരുകയാണ്. കോടതി ചെലവും എട്ടു ശതമാനം പലിശയുമടക്കമുള്ള തുക ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് മഞ്ചേരി ശാഖയാണ് നല്‍കേണ്ടത്.
Read Moreമലപ്പുറത്ത് സുഹൃത്തുക്കളായ മൂന്ന് വിദ്യാർത്ഥികളെ കാണാതായി
മലപ്പുറം മാറഞ്ചേരിയിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി. ബുധൻ വെെകുന്നേരം മുതലാണ് ഇവരെ കാണാതായത്. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15)മുഹമ്മദ് നസൽ (15) ജഗനാഥൻ (15) എന്നിവരെയാണ് കാണാതായത്. മൂന്ന് പേരും മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ്. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് അന്വേഷണം നടത്തി വരുന്നു. ഇവർ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിൽ എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് പരിശോധിച്ചു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Read Moreസൂപ്പര്‍താരങ്ങളുടെ ഫേസ്ബുക്ക് പേജിലും ‘കേരളീയം’; ധൂര്‍ത്തെന്ന ആക്ഷേപത്തിനിടയിലും സര്‍ക്കാരിന് ആശ്വാസം
സ്വന്തം ലേഖകന്‍ കോഴിക്കോട്: പ്രതിപക്ഷപാര്‍ട്ടികളുടെ ബഹിഷ്കരണത്തിനിടയിലും കേരളീയം പരിപാടിക്ക് ദേശീയ ശ്രദ്ധലഭിച്ച സന്തോഷത്തില്‍ ഇടതുസര്‍ക്കാര്‍. കമല്ഹാസന്, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലും ടിറ്റ്വറുകളിലും കേരളീയം പരിപാടിയുമായി ബന്ധപ്പെട്ട ഫോട്ടോകളും ആശംസകളും പങ്കുവച്ചതോടെ വിവാദങ്ങള്‍ക്കിടയിലും കേരളീയം സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തിലാണ് സിപിഎം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിനേ നേരിട്ടുകൊണ്ടിരിക്കേ കോടികള്‍ ചെലവഴിച്ച് കേരളീയം പരിപാടി നടത്തുന്നത് ധൂര്‍ത്താണെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം. തുടര്‍ന്ന് ഇവര്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ കേരളീയം പരിപാടിയുമായി മുന്നോട്ടുപേകാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സൂപ്പര്‍താരങ്ങള്‍ ഒരുമിച്ചെത്തിയതും ചടങ്ങില്‍ മോഹന്‍ലാല്‍ സെല്‍ഫിയും എല്ലാം കേരളീയത്തിന് വലിയ മൈലേജുണ്ടാക്കി. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെകുറിച്ച് സര്ക്കാസര്ക്കാര് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കിയതും തുടര്‍ന്ന് സത്യവാങ്മൂലം സംസ്ഥാനത്തെ അപമാനിക്കലാണെന്ന് കോടതിയുടെ പരമര്‍ശവും സര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയ സന്ദര്‍ഭത്തിലാണ് ‘കേരളീയം’ സര്‍ക്കാരിന് തെല്ലൊരാശ്വാസം പകരുന്നത്. പ്രതിപക്ഷത്തിന്റെ ധൂര്‍ത്ത്…
Read Moreക്ലാസിലെ പെൺകുട്ടിയോടു സംസാരിച്ചതിനു വിദ്യാര്‍ഥിക്കു മർദനം; അധ്യാപകനെതിരേ ജാമ്യമില്ലാ കേസ്
മലപ്പുറം: ക്ലാസിലെ പെൺകുട്ടിയോടു സംസാരിച്ചതിനു വിദ്യാര്‍ഥിയെ അതിക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി പോലീസ് കേസെടുത്തു. മലപ്പുറം ഒഴുകൂർ ക്രസന്റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയെ മർദ്ദിച്ച കേസിൽ സ്കൂളിലെ അധ്യാപകനായ സുബൈറിനെതിരെയാണ് കേസ്. ഐപിസി 341, ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്ഥിയെയുടെ ദേഹമാസകലം മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. മകന്റെ ക്ലാസില്‍ പഠിപ്പിക്കാത്ത അധ്യാപകനാണ് അകാരണമായി മര്‍ദ്ദിച്ചതെന്നു മാതാവു പറഞ്ഞു. ക്ലാസിലെ പെണ്‍കുട്ടികളോടു സംസാരിക്കുന്നതിനിടയില്‍ അധ്യാപകന് മൊബൈലില്‍ ഫോട്ടോയെടുത്ത ശേഷം മോശമായി സംസാരിച്ചുവെന്നും വടികൊണ്ട് പലതവണ തല്ലിയെന്നുമാണ് പരാതി. സംഭവത്തിൽ ചൈൽഡ് ലൈൻ കേസെടുത്തിരുന്നു. കുട്ടിയുടെ കാലിലും നെഞ്ചിലും തുടയിലും മറ്റു ശരീരഭാഗങ്ങളിലും പരിക്കേറ്റിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധ്യാപകനില്‍നിന്നു വിശദീകരണം തേടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാൽ…
Read Moreകോഴിക്കോട് കോര്പറേഷന് അക്കൗണ്ടില്‍നിന്ന് 13 കോടി തട്ടിയ കേസ്; സിബിഐ അന്വേഷിക്കും
കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടിൽനിന്ന് കോടികൾ തട്ടിയ സംഭവത്തിൽ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു.പഞ്ചാബ് നാഷണൽ ബാങ്ക് ബ്രാഞ്ച് മാനേജർ റിജിൽ ആണ് കേസിലെ പ്രതി. കോർപറേഷൻ അക്കൗണ്ടുകളിൽ 13 കോടിയുടെ തട്ടിപ്പാണ് നടന്നത്. പിന്നീട് ബാങ്കധികൃതർ പണം കോർപറേഷന് തിരികെ നൽകിയിരുന്നു. ജൂലൈ മാസം ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടന്ന വിവരം കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് പുറത്ത് വന്നത്. ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ റിജില്‍ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് കോര്പറേഷന് ആദ്യം കണ്ടെത്തിയത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കോര്പറേഷന് ബാങ്കിനെ സമീപിച്ചപ്പോള്‍ പണമില്ലെന്ന് കണ്ടെത്തി. അന്വേഷിച്ചപ്പോള്‍ പിഴവ് സംഭവിച്ചെന്നായാരുന്നു ബാങ്കിന്റെ വിശദീകരണം. പിന്നീട് മറ്റൊരു അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം കോര്പറേഷന് വിശദമായ അക്കൗണ്ട്…
Read Moreകോഴിക്കോട് ഇനി ‘സാഹിത്യനഗരം’; യുനെസ്കോ ‘സാഹിത്യനഗരം’ പദവി സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യനഗരം
കോഴിക്കോട്: കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തിന് അഭിമാനമായി കോഴിക്കോട് ഇനി ‘സാഹിത്യനഗരം’. യുനെസ്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ ‘സാഹിത്യനഗരം’ എന്ന പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഒന്നര വര്‍ഷമായി കിലയുടെ സഹായത്തോടെ കോര്പറേഷന് നടത്തിയ ശ്രമങ്ങളാണ് ഇതോടെ ഫലം കണ്ടത്. ബഷീറും എസ്.കെ. പൊറ്റെക്കാട്ടും കെ.ടി. മുഹമ്മദും തുടങ്ങി എണ്ണമറ്റ മഹാരഥന്മാരുടെ ഓർമകൾ ധന്യമാക്കി കോഴിക്കോട് ഇനി സാഹിത്യ നഗരം എന്നറിയപ്പെടും. രേവതി പട്ടത്താനം മുതൽ ലിറ്ററേച്ചർ ഫെസ്റ്റ് വരെ ചരിത്രത്തിൽനിന്ന് വർത്തമാനകാലം വരെ സഞ്ചരിക്കുന്ന സാഹിത്യസപര്യ കോഴിക്കോടിന് സ്വന്തമാണ്. രാജ്യാന്തര സഞ്ചാരികളുടെ തൂലിക തുമ്പിൽ എക്കാലവും കുറിച്ചിടപ്പെട്ട നഗരത്തിന്റെ അതിന്റെ ഗതകാല വൈഭവം ലോകം അംഗീകരിക്കുകയാണ്.ലോക സാഹിത്യത്തെ അടുത്തറിയാനും മലയാള സാഹിത്യം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിക്കാനും പുതിയ പദവി വഴിയൊരുക്കും. യുനെസ്കോ…
Read More