കോഴിക്കോട്: കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യസംസ്കരണ കരാർ പൂർത്തിയാക്കാതെ വിവാദ കമ്പനിയായ സോണ്ട ഇൻഫ്രാടെക്. ഇതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരേ നടപടിക്ക് ഒരുങ്ങുകയാണ് കോഴിക്കോട് കോര്പറേഷന്. ബാക്കി നിൽക്കുന്ന ക്യാപ്പിംഗ് ഉൾപ്പടെയുള്ള തുടർ പ്രവൃത്തികൾ കോഴിക്കോട് കോർപറേഷൻ സ്വന്തമായി നിർവഹിക്കും. ഇതിന്റെ ചെലവ് സോണ്ടയിൽനിന്ന് ഈടാക്കാനാണ് തീരുമാനം. 2019 ഡിസംബർ 10നാണ് സോണ്ടയുമായുള്ള 7.7 കോടിയുടെ കരാർ ഒപ്പിട്ടത്. 6.5 ഏക്കറിലെ കെട്ടിക്കിടക്കുന്ന മാലിന്യം വേർതിരിക്കുക, 2.8 ഏക്കറിലെ മണ്ണ് നിരപ്പാക്കുക എന്നിവയ്ക്കായിരുന്നു കരാർ. പലപ്പോഴായി അഞ്ചുതവണ കരാർ നീട്ടിനൽകിയെങ്കിലും പ്രവൃത്തി പൂർത്തിയാക്കാൻ സോണ്ട ഇൻഫ്രാടെക്കിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ കോർപറേഷനുമായി ഒട്ടും സഹകരിക്കാത്ത സമീപനമാണ് സോണ്ടയുടെ ഭാഗത്തുനിന്നുള്ളത്.പദ്ധതിയിൽനിന്ന് പിൻമാറാൻ ശ്രമിക്കുന്ന സോണ്ടയ്ക്ക് ഇതുവരെ നടത്തിയ പ്രവൃത്തികൾക്കായി രണ്ടു കോടി രൂപ കോർപറേഷൻ നൽകാനുണ്ട്. സംസ്കരണം പൂർത്തിയാക്കാത്തതിന് കൗൺസിൽ ശിപാർശ ചെയ്ത പിഴയും ചെലവും ഇതിൽനിന്ന് ഇടാക്കും.ക്യാപ്പിംഗ് പൂർത്തിയാക്കിയെന്ന് കമ്പനി…
Read MoreCategory: Kozhikode
പറഞ്ഞവാക്ക് പാലിച്ചില്ല ! ആഞ്ഞടിച്ച് എം.കെ. രാഘവന് എംപി
കോഴിക്കോട്: ബ്ലോക്ക് പുനഃസംഘടനയിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് എം.കെ. രാഘവൻ എംപി. പുനഃസംഘടനയിൽ ഒരു കൂടിയാലോചനയുമുണ്ടായില്ലെന്നും പറഞ്ഞവാക്ക് പാലിച്ചില്ലെന്നും രാഘവൻ സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. ഈ രീതിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനാവില്ല. രണ്ട് വർഷത്തിനിടെ ഉയർത്തിയ പരാതികളിൽ ഒന്നും താരീഖ് അൻവർ പരിഹാരം കണ്ടില്ലെന്നും രാഘവൻ കുറ്റപ്പെടുത്തി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നതിനിടെയാണ് എം.കെ. രാഘവന്റെ പ്രതികരണം.
Read Moreകോഴിക്കോട് കിർട്ടാഡ്സിൽ ജോലിക്കു കയറിയ നാലുപേർ ഹാജരാക്കിയതു വ്യാജരേഖകൾ; പരാതി നല്‍കിയിട്ടും നടപടിയില്ല
റെനീഷ് മാത്യുകണ്ണൂർ: മതിയായ യോഗ്യത ഇല്ലാഞ്ഞിട്ടും വ്യാജ സർട്ടിഫിക്കറ്റ് നൽകി സംസ്ഥാന സർക്കാർ സ്ഥാപനമായ കോഴിക്കോട്ടെ കിർട്ടാഡ്സിൽ പിഎസ്സി വഴി ജോലി നേടിയവർക്കെതിരായുള്ള പരാതിയിൽ ഇതുവരെ നടപടി എടുത്തില്ലെന്ന് ആക്ഷേപം. ഇവിടെ ജോലി ചെയ്യുന്ന നാലുപേർ പിഎസ്സിയിൽ നിയമനം നേടിയത് വ്യാജ രേഖ ചമച്ചുകൊണ്ടെന്നാണു പരാതി. ഇക്കാര്യത്തെക്കുറിച്ച് പിഎസ്സിയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പട്ടികജാതി പട്ടികവർഗക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കിർട്ടാഡ്സിലെ റിസർച്ച് അസിസ്റ്റന്റ് (അന്ത്രോപ്പോളജി), റിസർച്ച് അസിസ്റ്റന്റ് (സോഷ്യോളജി) എന്നീ തസ്തികകളിലാണ് ഇവർ കൃത്രിമമായി പരിചയ സർട്ടിഫിക്കറ്റ് നൽകി ജോലിയിൽ കയറിയത്. 2021-22 കാലയളവിലാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. സിപിഎം അനുകൂല സംഘടനകളുടെ പ്രവർത്തകരാണ് ഇവർ.കിർട്ടാഡ്സിലെ റിസർച്ച് അസിസ്റ്റന്റ് തസ്തികകളുടെ അടിസ്ഥാന യോഗ്യത മൂന്നുവർഷത്തെ എസ്സിഎസ്ടി മേഖലയിലെ ഗവേഷണ പരിചയമാണ്. ഗവൺമെന്റ് വകുപ്പ്, ഗവൺമെന്റ് അംഗീകൃത റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്സിറ്റി എന്നിവയിൽ നിന്നായിരിക്കണം ഗവേഷണ പരിചയം. മറ്റു വിഷയങ്ങളിലെ…
Read Moreബിരുദ വിദ്യാര്‍ഥിയെ ലഹരി നല്കി പീഡിപ്പിച്ചു ചുരത്തില്‍ ഉപേക്ഷിച്ച സംഭവം; കല്‍പ്പറ്റ സ്വദേശി അറസ്റ്റില്‍
കോഴിക്കോട്∙ താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച സംഭവത്തില്‍ കല്‍പ്പറ്റ സ്വദേശി അറസ്റ്റില്‍. ജിനാഫ് എന്നയാളാണ് പിടിയിലായത്. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് തമിഴ്നാട്ടിലെ കോയമ്പത്തൂരിൽവച്ചാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെ താമരശേരി സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ താമരശേരിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മയക്ക് മരുന്നുവില്പന നടത്തുന്നയാളാണെന്നാണ് വിവരം. താമരശേരിയിലെ സ്വകാര്യ കോളജിൽ ബിരുദ ബിരുദ വിദ്യാര്‍ഥിയായ പെൺകുട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹോസ്റ്റലിൽ നിന്നിറങ്ങുന്നത്. വീട്ടിലേക്ക് പോകുന്നു എന്നായിരുന്നു ഹോസ്റ്റൽ അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞും പെൺകുട്ടി തിരിച്ചുവരാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടു. തുടർന്ന് കുട്ടി വീട്ടിൽ എത്തിയില്ലെന്ന് വീട്ടുകാർ അറിയിച്ചു. പിന്നാലെ പെൺകുട്ടിയുടെ പിതാവ് പോലീസിന് പരാതി നൽകി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ മാസം ഒന്നിന് കുട്ടിയെ…
Read Moreതെങ്ങുകയറ്റ മെഷീനില്‍ നിന്ന് കാല്‍വഴുതി തെങ്ങില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്
തെങ്ങില്‍ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ രക്ഷിച്ച് മുക്കം ഫയര്‍ഫോഴ്സ്. കോഴിക്കോട് മുക്കം കൊടിയത്തൂര്‍ ചെറുവാടികടവിലാണ് വീരാന്‍കുട്ടിയെന്ന തൊഴിലാളി തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ കുടുങ്ങിയത്. തേങ്ങയിടുന്നതിനിടെ അടര്‍ന്നു വീണ തേങ്ങ വീരാന്‍കുട്ടിയുടെ തലയില്‍ വീണു. അതോടെ തെങ്ങുകയറ്റ മെഷീനില്‍ നിന്ന് കാല്‍വഴുതി തലകീഴായി തെങ്ങില്‍ കിടക്കുകയായിരുന്നു. മറ്റൊരു തൊഴിലാളി ഇദ്ദേഹത്തെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വീരാന്‍കുട്ടിയെ തെങ്ങുമായി ചേര്‍ത്ത് കയറുകൊണ്ട് കെട്ടിവെച്ച ശേഷം മുക്കം ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഘം 40 അടി ഉയരത്തിലുള്ള തെങ്ങില്‍ ലാഡര്‍ ഉപയോഗിച്ച് കയറിയ ശേഷം നെറ്റിന്റെ സഹായത്തോടു കൂടിയാണ് വീരാന്‍കുട്ടിയെ താഴെയിറക്കിയത്. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
Read Moreവ്യാപാരിയുടെ കൊലപാതകം; കഴുത്തിൽ കത്തികൊണ്ട് വരച്ചു, നെഞ്ചിൽ ചവിട്ടി; ഫർഹാനയുടെ ആസൂത്രണ മികവിൽ അമ്പരന്ന് പോലീസ്
കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടൽവ്യാപാരി സിദ്ദിഖിന്റെ കൊലപാതകത്തിൽ തെളിവെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ പോലീസ്. ഇന്നലെ ചെറുതുരുത്തി താഴപ്രയിലെ തെളിവെടുപ്പ് പൂർത്തിയായി. ഇവിടെനിന്നു പ്രതികൾ ഉപേക്ഷിച്ച സിദ്ദിഖിന്റെ എടിഎം കാർഡും ചെക്കുബുക്കും തോര്‍ത്തും കണ്ടെടുത്തു. പൊട്ടക്കിണറ്റില്‍നിന്നാണ് ഇവ കണ്ടെടുത്തത്. കാർ ഉപേക്ഷിച്ച സ്ഥലത്താണ് എടിഎം കാർഡ് ഉള്‍പ്പെടെ ഉപേക്ഷിച്ചത്. കൊലയ്ക്കുശേഷം പ്രതികളായ ഷിബിലിയും ഫർഹാനയും അട്ടപ്പാടി ചുരത്തിൽ സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിക്കുകയും തുടർന്ന് ഫർഹാനയെ വീട്ടിലെത്തിച്ചശേഷം കാർ ഇവിടെ ഉപേക്ഷിക്കുകയുമായിരുന്നു. ഇവിടെയുള്ള ഒരു കിണറിന്റെ അടുത്താണ് കാർ ഉപേക്ഷിച്ചത്. ഷിബിലിയുടെ സുഹൃത്തായ ഒരു സ്ത്രീ ഇവിടെ താമസിക്കുന്നുണ്ട്.മൂന്ന് വസ്തുക്കളാണ് ഷിബിലി ഇവിടെയുള്ള പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചതെന്ന് പോലീസ് പറയുന്നു. സിദ്ദിഖിന്റെ ചെക്കുബുക്ക്, തോർത്ത്, എടിഎം കാർഡ് എന്നിവ. ഇവ കണ്ടെടുത്തിട്ടുണ്ട്. അരമണിക്കൂറിലധികം തെളിവെടുപ്പ് നീണ്ടുനിന്നു. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടൽ, ഇലക്ട്രിക് കട്ടർ, ട്രോളി…
Read Moreഎല്ലാം ഫര്‍ഹാനയുടെ “കളി’; പണം തന്നില്ലെങ്കില്‍… സിദ്ദിഖിനെ ഹണി ട്രാപ്പിനിടെ കൊലപ്പെടുത്തിയ കേസിലെ പോലീസ് കണ്ടെത്തൽ ഇങ്ങനെ…
സ്വന്തം ലേഖകന്‍കോഴിക്കോട്: ഹോട്ടൽ ഉടമ സിദ്ദിഖിനെ ഹണി ട്രാപ്പിനിടെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. കസ്റ്റഡി ലഭിച്ചാൽ പ്രതികളായ ഷിബിലി, ആഷിക്, ഫർഹാന എന്നിവരെ ഇന്നുതന്നെ തെളിവെടുപ്പിന് എത്തിക്കും. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടൽ, ഇലട്രിക് കട്ടർ, ട്രോളി എന്നിവ വാങ്ങിയ കട, അട്ടപ്പാടി ചുരം തുടങ്ങിയ ഇടങ്ങളിലാണു തെളിവെടുപ്പു നടത്തേണ്ടത്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ചീരട്ടാമലയിൽ നടത്തിയ തെളിവെടുപ്പിനിടെ സിദ്ദിഖിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളും തെളിവു നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു. ശനിയാഴ്ച്ച മലപ്പുറം മജിസ്ട്രേറ്റ് കോടതിയാണു പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതികൾക്ക് ആരെങ്കിലും സഹായം നൽകിയോ എന്നതിൽ കൂടുതൽ വ്യക്തത വേണമെന്നാണ് പോലീസ് പറയുന്നത്. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഷിബിലിയുടെ പരിചയക്കാരനായ ആസാം സ്വദേശിയായ തൊഴിലാളിയുടെ…
Read Moreസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ മേയ് 31ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പു നടക്കും. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 31ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോർപറേഷൻ- മുട്ടട. പഴയകുന്നുമ്മേൽ പഞ്ചായത്ത്- കാനറ. കൊല്ലം: അഞ്ചൽ പഞ്ചായത്ത് തഴമേൽ. പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാർഡ് ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റി: മുനിസിപ്പൽ ഓഫീസ് കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തൻതോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാർ പഞ്ചായത്ത്- പെരുന്നിലം എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂർ, മുതലമട- പഞ്ചായത്ത്- പറയന്‍പള്ളം, ലക്കിടി പേരൂർ പഞ്ചായത്ത്- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിന്പ പഞ്ചായത്ത്- കപ്പടം. കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്‍, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം കണ്ണൂർ: കണ്ണൂർ കോർപറേഷൻ പള്ളിപ്രം,…
Read Moreനഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താൻ ‘സഞ്ചാര്‍ സാഥി’; ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് പ്രവര്‍ത്തനം തടയാം
കോഴിക്കോട്: നഷ്ടമായ മൊബൈല്‍ഫോണ്‍ കണ്ടെത്താനും നിയമാനുസൃതമല്ലാത്ത കണക്ഷനുകള്‍ പിടിക്കാനും ‘സഞ്ചാര്‍ സാഥി’ പോര്‍ട്ടല്‍ തുടങ്ങി. മൊബൈല്‍ഫോണ്‍ വരിക്കാരുടെ സുരക്ഷ ലക്ഷ്യമിട്ട് കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയമാണ് പോര്‍ട്ടല്‍ ആരംഭിച്ചത്.പ്രധാനമായും മൂന്ന് ഘടകങ്ങള്‍ ഉള്‍പ്പെട്ടതാണ് സഞ്ചാര്‍ സാഥി. ടിഎഎഫ്സിഒപി (ടെലികോം അനലിറ്റിക്സ് ഫോര്‍ ഫ്രോഡ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ), സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐഎആര്‍) എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ സിഇഐഎആര്‍ സഹായിക്കും. ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് പ്രവര്‍ത്തനം തടയാം. ആരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ കണ്ടെത്താനുമാകും. ഫോണ്‍ തിരികെക്കിട്ടിയാല്‍ പോര്‍ട്ടല്‍വഴി വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാം. ടിഎഎഫ്സിഒപി വഴി വരിക്കാരന് സ്വന്തം പേരിലുള്ള കണക്ഷനുകളുടെ എണ്ണം പരിശോധിക്കാം. നിയമാനുസൃതമല്ലാത്ത കണക്ഷനുകളുണ്ടെങ്കില്‍ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്ത് വിച്ഛേദിക്കാം. ഉപഭോക്തൃസുരക്ഷ ഉള്‍പ്പെടെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനുമാകും. സംസ്ഥാന പോലീസുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.
Read Moreരാഷ്ട്രീയപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപിയില്‍ ആളില്ല; ജനറൽ സെക്രട്ടറിമാര്‍ക്കു വിമര്‍ശനം
കോഴിക്കോട്: റോഡ് സുരക്ഷാ കാമറയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഉൾപ്പെടെ എൽഡിഎഫ് സർക്കാരിനെതിരേ ഉയരുന്ന ആരോപണങ്ങൾ ഏറ്റുപിടിക്കാത്തതിൽ ബിജെപിയില്‍ വിമര്‍ശനം. കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകള്‍ പുറത്തുവിട്ടപ്പോള്‍ വിഷയത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രചാരണം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നാണ് പാര്‍ട്ടിയില്‍ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയപ്രശ്നങ്ങളില്‍ ജനറൽ സെക്രട്ടറിമാര്‍ അടക്കമുള്ള നേതാക്കള്‍ പരാജയമാണെന്ന വിലയിരുത്തലും പാർട്ടിയിൽ ഉയരുന്നുണ്ട്. ഇതിനിടെ ഇന്ന് പാലക്കാട് സംസ്ഥാന സമിതിയോഗം ചേരും. എഐ കാമറാ വിവാദത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മാത്രമാണ് സര്‍ക്കാരിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. പിന്നീട് ശോഭാസുരേന്ദ്രന് മുഖ്യമന്ത്രിയുടെ ബന്ധുവിനെതിരേ ആരോപണവുമായി രംഗത്തെത്തി. എന്നാല്‍ വിഷയം ആരും ഏറ്റുപിടിച്ചില്ല. ഇത് വിവാദമായതോടെ കഴിഞ്ഞ ദിവസം കാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെല്‍ട്രോണും അല്ഹിന്ദുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാരനായത് കോഴിക്കോട്ടെ പാര്‍ലമെന്റ് അംഗമായ സിപിഎം നേതാവെന്ന ആരോപണവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി…
Read More