എടത്വ: ജനബാഹുല്യമുള്ള പ്രദേശത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ കടുത്ത ജനരോഷം. ചക്കുളം തെക്ക് 2835 -ാം നമ്പര്‍ എസ്എന്‍ഡിപി ഗുരുമന്ദിരത്തിന് സമീപം മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേയാണ് ജനരോഷം ഉയരുന്നത്. പ്രദേശത്ത് നിരവധി വീടുകൾ, അങ്കണവാടി, ആരാധനാലയങ്ങള്‍ എന്നിവ സ്ഥിതിചെയ്യുന്നതിന് സമീപത്താണ് ടവര്‍ സ്ഥാപിക്കുന്നത്. കൂടാതെ നിരവധി കാന്‍സർ, വൃക്ക രോഗികളും പ്രദേശത്തുണ്ടന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ടവറില്‍ നിന്നുള്ള റേഡിയേഷന് കുട്ടികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നം സൃഷ്ടിക്കുമെന്നാണ് നാട്ടുകാരുടെ വാദം. പ്രദേശവാസികള്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടപ്പോള്‍ അനുമതി നല്‍കിയിട്ടില്ലന്ന് അധികൃതര്‍ അറിയിച്ചതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് പ്രദേശവാസികളുടെ കൈയൊപ്പ് ശേഖരിച്ച് ജില്ലാ കളക്ടറിന് പരാതി നല്‍കിയിരിക്കുകയാണ്. പഞ്ചായത്ത് അംഗങ്ങളായ മണിദാസ് വാസു, അജിത്ത് പിഷാരത്ത്, എസ്എന്‍ഡിപി ശാഖാ യോഗം സെക്രട്ടറി വിജയമ്മ രാജൻ, അഡ്വ. വി.കെ.ബാബു, ബിന്ദു മുഗളന്‍, ബിജുകുമാർ, ശ്യാമളാ സുധാകരന്, രതീഷ് കുമാര്‍ എന്നിവര്‍…
Read MoreCategory: Edition News
ഹരിപ്പാട് മുമ്പ് കണ്ടിട്ടില്ലേ! എൻഡിഎ സ്ഥാനാർഥിയുടെ വിമർശനം കുരുടൻ ആനയെ കാണുംപോലെയെന്ന് ജോൺ തോമസ്
ഹരിപ്പാട്: ഹരിപ്പാട്ടെ വികസനം സംബന്ധിച്ച് എൻഡിഎ സ്ഥാനാർഥി സന്ദീപ് വചസ്പതിയു ടെ വിമർശനങ്ങൾ കുരുടൻ ആനയെ കാണുപോലെയാണെന്ന് ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ഹരിപ്പാട് നിയോജകമണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന മണ്ഡലമാണ് ഹരിപ്പാട്. സന്ദീപ് മുൻപൊരിക്കലും ഹരിപ്പാട് കണ്ടിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തിലും പെൻഷനേഴ്സ് അസോസിയേഷൻ കർമസേന രൂപീകരിച്ച് രമേശ് ചെന്നിത്തലയുടെ വിജയത്തിനായി പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു.
Read Moreഎന്റെ സ്ത്രീത്വത്തെ പിച്ചിച്ചീന്തിയപ്പോൾ ഇന്ന്നി ലവിളിക്കുന്നവർ എവിടെയായിരുന്നു; കാപട്യം ജനം തിരിച്ചറിയണമെന്ന് അരിത ബാബു
കായംകുളം: സ്ത്രീത്വം അപമാനിക്കപ്പെടുന്നത് ആർക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, ക്രൂരതയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. യു. പ്രതിഭ എംഎൽഎയ്ക്കെതിരേ ഉണ്ടായ അധിക്ഷേപ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. ഇത് എന്റെ വ്യക്തിപരമായ നിലപാടും എന്റെ പ്രസ്ഥാനത്തിന്റെ നിലപാടുമാണ്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവന തന്നെയാണത്. ഖേദം പ്രകടിപ്പിച്ച യുഡിഎഫ് നേതാവ്, അത് തുറന്നു സമ്മതിക്കുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തു എന്നത് സ്വാഗതാർഹമാണെന്നും അരിത പറഞ്ഞു. എംഎൽഎയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ സ്ത്രീപക്ഷ സംരക്ഷകരായി ചമയുന്ന ചിലരെ കാണുമ്പോൾ അഞ്ച് വർഷം പിന്നിലേക്ക് ഒന്ന് നോക്കാതിരിക്കാൻ കഴിയില്ല. അന്ന് തനിക്കെതിരേ നടന്നത് എന്തായിരുന്നുവെന്ന് ഓർമവേണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയ എന്നെ, ചായക്കടകൾ മുതൽ സോഷ്യൽ മീഡിയയുടെ ഇരുണ്ട മൂലകളിൽ വരെ ആക്ഷേപിക്കുകയായിരുന്നു. പശുക്കളെ വളർത്തിയും പാൽ കറന്നുവിറ്റും ഉപജീവനം…
Read Moreആശങ്കകൾ പങ്കുവെച്ച് തൊഴിലുറപ്പ് തൊഴിലാളികൾ; അവകാശങ്ങൾ സംരക്ഷിക്കുമെന്ന് നാട്ടകം സുരേഷ്
ഏറ്റുമാനൂർ: യുഡിഎഫ് അധികാരത്തിൽ വന്നാൽ തൊഴിലുറപ്പു തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി നാട്ടകം സുരേഷ്. തൊണ്ടമ്പ്ര മേഖലയിൽ വോട്ട് അഭ്യർഥിക്കുമ്പോൾ കേന്ദ്രസർക്കാർ തൊഴിലുറപ്പ് നിയമത്തിൽ വരുത്തിയ മാറ്റങ്ങളിലുള്ള ആശങ്ക അറിയിച്ച തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. ഇന്നലെ കുമരകം, ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിലായിരുന്നു നാട്ടകം സുരേഷിന്റെ പര്യടനം.കുടമാളൂർ അഭയഭവനിലെയും കൈപ്പുഴ സെന്റ് തോമസ് അസൈലത്തിലെയും അന്തേവാസികളെ സന്ദർശിച്ചു. കൈപ്പുഴ സെന്റ് ജോസഫ് കോൺവെന്റ്, വിസിറ്റേഷൻ കോൺവെന്റ് എന്നിവിടങ്ങളിലും സ്ഥാനാർഥി സന്ദർശനം നടത്തി. സെന്റ് മാത്യൂസ് നഴ്സറി സ്കൂളിലെ യുകെജി വിദ്യാർഥികളുടെ ഗ്രാജ്വേഷനിൽ സ്ഥാനാർഥി പങ്കെടുത്തത് കൗതുകമായി. കരഘോഷത്തോടെയാണ് കുട്ടികളും രക്ഷിതാക്കളും സ്ഥാനാർഥിയെ സ്വീകരിച്ചത്. കവണാറ്റിൻകര വിരിപ്പുകാല ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിൽ അദ്ദേഹം പങ്കെടുത്തു. ഭക്തജനങ്ങളുമായി കുശലാന്വേഷണം നടത്തിയ നാട്ടകം സുരേഷ് പ്രസാദമൂട്ടിലും പങ്കാളിയായി. ഏറ്റുമാനൂർ, നീണ്ടൂർ, തിരുവാർപ്പ്, ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിൽ നടന്ന…
Read Moreവിശുദ്ധ വാരത്തിലെ പ്രവേശനപരീക്ഷ മൗലികാവകാശങ്ങളുടെ ലംഘനമെന്ന് കത്തോലിക്ക കോൺഗ്രസ്
കോട്ടയം: ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ് വിശുദ്ധ വാരത്തില്‍ ദേശീയ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ നടത്താന്‍ പരീക്ഷാ ഏജന്‍സിക്ക് അനുവാദം നല്കിയിരിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഭരണഘടന പൗരന് നല്കുന്ന ഉറപ്പായ അവകാശങ്ങള്‍ ഭരണനേതൃത്വം വളഞ്ഞ വഴിയിലൂടെ ലംഘിക്കുകയാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി ആരോപിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷകള്‍ വിശുദ്ധവാരത്തിലെ പെസഹാവ്യാഴം, ദുഃഖശനി, ഈസ്റ്റര്‍ ദിനങ്ങളില്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് കോട്ടയം ഗാന്ധി സ്ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന ധര്‍ണയിലാണ് സംഘടന നിലപാട് അറിയിച്ചത്. അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സായാഹ്ന ധര്‍ണ സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ ഡയറക്ടര്‍ റവ.ഡോ. സാവിയോ മാനാട്ട്, ലൂര്‍ദ് ഫൊറോനാ വികാരി…
Read Moreനെല്‍കര്‍ഷക സമരം ഫലം കണ്ടു ; മുക്കാട്ടുപാക്ക-താമരച്ചാല്‍ പാടത്തെ നെല്ല് സംഭരണം ആരംഭിച്ചു
ചങ്ങനാശേരി: നെല്‍കര്‍ഷകരുടെ സമരം ഫലം കണ്ടു. കുറിച്ചി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ മുക്കാട്ടുപാക്ക-താമരച്ചാല്‍ പാടത്തെ നെല്ലു സംഭരണം ആരംഭിച്ചു. ക്വിന്റലിന് അഞ്ചുകിലോ കിഴിവുപ്രകാരം നെല്ല് എടുക്കാന്‍ പാഡി ഓഫീസറും കര്‍ഷകരും മില്ലുടമയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ പാടശേഖരത്തെ നെല്ല് സംഭരണം നടപ്പായത്. പത്ത് കളങ്ങളിലായി കൂട്ടിയിട്ടിരുന്ന നെല്ല് കര്‍ഷകരും തൊഴിലാളികളും ചേര്‍ന്നു ചാക്കുകളില്‍ നിറച്ചു. ഇന്നും നാളെയുമായി നെല്ല് പൂര്‍ണമായും ലോറിയില്‍ കയറ്റി മില്ലിലേക്കു കൊണ്ടുപോകും. ചുട്ടുപൊള്ളുന്ന മീനച്ചൂടിനെ അവഗണിച്ചാണ് കര്‍ഷകരും തൊഴിലാളികളും പാടശേഖരങ്ങളില്‍ പണിയെടുക്കുന്നത്. ഈ പാടത്ത് കൊയ്തുകൂട്ടിയ നെല്ല് 22 ദിവസങ്ങള്‍ക്കു ശേഷമാണ് മില്ലുകാര്‍ സംഭരിച്ചത്. ക്വിന്റലിന് മില്ലിന്റെ ഏജന്റ് ഒമ്പതുകിലോ നെല്ല് കിഴിവ് ചോദിച്ചതോടെ സംഭരണം പ്രതിസന്ധിയിലാകുകയും നെല്‍കര്‍ഷക സംരക്ഷണ സമിതി സമരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നെല്ല് സംഭരണം വൈകുന്നതിനെതിരേ മുക്കാട്ടുപാക്ക-താമരച്ചാല്‍ പാടശേഖരത്തെ കര്‍ഷകര്‍ നെല്‍കര്‍ഷക സംരക്ഷണ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍…
Read Moreഹോട്ടലുകള്‍ തുറന്നു തുടങ്ങി;വിഭവങ്ങളില്ല, വില കൂട്ടി; കരിഞ്ചന്ത സജീവം
കൊച്ചി: എല്‍പിജി ക്ഷാമത്തെ തുടര്‍ന്ന് കൊച്ചയിലടക്കം താല്‍ക്കാലികമായി അടച്ചിട്ട ഹോട്ടലുകള്‍ തുറന്നു തുടങ്ങി. വിറകടുപ്പ്, ഇന്‍ഡക്ഷന്‍ കുക്കര്‍, ലഭ്യമാകുന്ന പാചകവാതകം തുടങ്ങിയവ ഉപോഗിച്ചാണ് അടുക്കള പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുള്ളത്. കടകള്‍ സ്ഥിരമായി അടച്ചിടുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാലാണ് ബദല്‍ മാര്‍ഗങ്ങള്‍ സജ്ജമാക്കി തുറന്നു തുടങ്ങിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയിരിക്കുന്ന എല്‍പിജി പോര്‍ട്ടലിലൂടെയാണ് നിലവില്‍ ഹോട്ടലുകള്‍ക്ക് പരിമിതമായെങ്കിലും എല്‍പിജി ലഭ്യമാക്കുന്നത്. കടകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വിഭവങ്ങള്‍ കുറവാണ്. അതേസമയം ഭക്ഷണ സാധനങ്ങള്‍ക്ക് വിലയും ഉയര്‍ത്തിയത് സാധാരണക്കാരായ ജനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഹോട്ടലുകള്‍ തുറക്കാതായതോടെ കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. അവധിക്കാലം അടുത്തിരിക്കെ എല്‍പിജി ക്ഷാമം ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചേക്കുന്ന ആശങ്കയിലാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍. ഹോട്ടല്‍ മേഖലയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന തൊഴിലാളി കുടുംബങ്ങളും പ്രതിസന്ധിയിലാണ്. വില കൂട്ടി; വിഭവങ്ങള്‍ കുറച്ചുപ്രഭാത ഭക്ഷണത്തിന് ഒന്നോ രണ്ടോ വിഭവങ്ങളും…
Read Moreഎൽപിജി ക്ഷാമം; ദീർഘദൂര ട്രെയിനുകളിൽ തീയില്ലാത്ത പാചകത്തിന്റെ യിൽവേ അനുമതി
പരവൂർ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യത്ത് എൽപിജിക്ഷാമം രൂക്ഷമായതോടെ, ദീർഘദൂര ട്രെയിനുകളിലെ പാൻട്രി കാറുകളിൽ പാചകം ചെയ്യാൻ റെയിൽവേ പ്രത്യേക അനുമതി നൽകി. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം മൂലം ഗ്യാസ് വിതരണത്തിലുണ്ടായ തടസം ഐആർസിടിസി വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തെ ബാധിച്ചതിനാലാണ് ഈ അടിയന്തര നടപടി. സാധാരണയായി പാൻട്രി കാറുകൾക്കുള്ളിൽ പാചകം ചെയ്യാൻ അനുവാദമില്ലെങ്കിലും, യാത്രക്കാർക്ക് ശുദ്ധമായ ഭക്ഷണം ഉറപ്പാക്കാൻ “പ്രത്യേക കേസ്’ ആയി ഇത് അനുവദിക്കുകയായിരുന്നു. എന്നാൽ പാൻട്രി കാറുകളിൽ തീ ഉപയോഗിക്കാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്. പകരം ഇൻഡക്ഷൻ സ്റ്റൗ, മൈക്രോവേവ് ഓവൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിച്ച് ചായ, ലഘുഭക്ഷണം, ലളിതമായ ഭക്ഷണങ്ങൾ എന്നിവ തയാറാക്കാം. മുംബൈയിൽ നിന്ന് ഡൽഹി, ഹൗറ, ചെന്നൈ, ബഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന 24 മണിക്കൂറിലധികം യാത്രാ ദൈർഘ്യമുള്ള ട്രെയിനുകൾക്കാണ് ഈ അനുമതി ബാധകമാകുക. നിലവിൽ പുറത്തെ അടുക്കളകളിൽ നിന്ന്…
Read Moreഎടയാറിലെ ഓയില്‍ കമ്പനിയില്‍ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു
കൊച്ചി: എടയാര്‍ വ്യവസായ മേഖലയിലെ ഓയില്‍ നിര്‍മാണ കമ്പനിയില്‍ വന്‍ തീപിടിത്തം. ഒരാള്‍ വെന്തു മരിച്ചു. ഇന്നു രാവിലെ 8.30ഓടെ ആണ് തീപിടിത്തം ഉണ്ടായത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തുടര്‍ന്നു വരികയാണ്. കമ്പനിക്കുള്ളില്‍ മറ്റാരും കുടുങ്ങിപ്പോയിട്ടില്ലെന്നാണ് നിലവിലെ വിവരം. കൂടുതല്‍ പരിശോധനകളും തീ അണയ്ക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതപ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനിയാണിതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ തൊഴിലാളികളെത്തി ജോലികള്‍ ആരംഭിച്ചതിന് ശേഷമാണ് തീ പിടിത്തം ഉണ്ടായത്. ഇതോടെ തൊഴിലാളികള്‍ പുറത്തേക്ക് ഓടി. ഇതിനിടെയാണ് ഒരാള്‍ ഉള്ളില്‍ അകപ്പെട്ടു പോയത്. രക്ഷപ്പെട്ടവര്‍ക്ക് ആര്‍ക്കും കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. പോലീസും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി വരികയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണ വിധേയമായിട്ടുള്ളതായാണ് വിവരം.
Read Moreയു. പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശം നല്കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: യു. പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ നടപടിയെടുക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി. ഇന്ന് വൈകുന്നേരത്തിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ നിര്‍ദേശം നല്കി.. വിവാദപരാമര്‍ശത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സ്വമേധയാ പരിശോധന നടത്തുകയാണെന്നും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെ വിവാദ വീഡിയോ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. പ്രതിഭയ്ക്കെതിരെ യുഡിഎഫ് ഭാരവാഹി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു.
Read More