കൂത്തുപറമ്പ്: ധർമടം പ്രദേശത്തെ അധാർമികതയുടെ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. സിപിഎമ്മിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത വിഭാഗീയ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. രഞ്ജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പടുവിലായിയിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.പി.ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു. എൻഡിഎ ധർമ്മടം നിയോജകമണ്ഡലം സ്ഥാനാർഥി കെ.രഞ്ജിത്ത്, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി വിജയൻ വട്ടിപ്രം, വിപിൻ ഐവർകുളം, ആർ. ഷംജിത്ത്, അജയകുമാർ മീനോത്ത്, പി.അജയൻ, സജേഷ് പടുവിലായി, സജേഷ് എന്നിവർ പ്രസംഗിച്ചു. പടുവിലായി ഷാജിയുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.
Read MoreCategory: Edition News
ഹെല്‍മറ്റ് ധരിക്കാതെ യാത്ര: പിഴ ഈടാക്കിയത് 2,70,51,150 രൂപ; നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാൽ പോലീസിനെ അറിയിക്കാം
കൊച്ചി: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയില്‍ പിഴ ഈടാക്കിയത് 2,70,51,150 രൂപ. ഇക്കാലയളവില്‍ 51,604 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഹെല്‍മെറ്റ് ഓണ്‍ സേഫ് റൈഡ് എന്ന ഒരാഴ്ച നീണ്ട സ്പെഷ്യല്‍ ഡ്രൈവില്‍ 1,13,011 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് കേരള പോലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം 18 മുതല്‍ 24 വരെ സംസ്ഥാന വ്യാപകമായി സ്പെഷല്‍ ഡ്രൈവ് സംഘടിപ്പിച്ചത്. ഇരുചക്ര വാഹനാപകടങ്ങളില്‍ ജീവന് നഷ്ടമാകുന്നതില്‍ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെല്‍മറ്റ് ധരിക്കാത്തവരായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തും. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ്…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്; എറണാകുളം ജില്ലയില്‍ 85 സ്ഥാനാര്‍ഥികള്‍; പെരുമ്പാവൂരിൽ മത്സരരംഗത്ത് ആറുപേർ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ എറണാകുളം ജില്ലയില്‍ 85 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലായി 120 പത്രികകളാണ് ലഭിച്ചു. ഇതില്‍ 27 പത്രികകള്‍ തള്ളി. എട്ട് പത്രികകള്‍ പിന്‍വലിച്ചു. പെരുന്പാവൂര്‍ നിയോജകമണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പത്രികയാണ് തള്ളിയത്. ഇതോടെ ഇവിടെ ആറ് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. അങ്കമാലിയില്‍ ഒരു പത്രിക തള്ളുകയും ഒരെണ്ണം പിന്‍വലിക്കുകയും ചെയ്തു. ഇവിടെ മത്സരരംഗത്ത് ഏഴ് പേരുണ്ട്. ആലുവയില്‍ ഒരു പത്രിക തള്ളിയപ്പോള്‍ നാല് സ്ഥാനാര്‍ഥികളാണുള്ളത്. കളമശേരിയില്‍ രണ്ട് പത്രിക തള്ളുകയും രണ്ടു പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ എട്ട് സ്ഥാനാര്‍ഥികള്‍ ഇവിടെ മത്സരിക്കുന്നു. പറവൂരില്‍ മൂന്നു പേരുടെ പത്രിക തള്ളി. ഏഴ് സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിക്കുന്നത്. വൈപ്പിനില്‍ രണ്ടു പത്രിക തള്ളുകയും ഒരു പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ ആറ് പേര് മത്സരിക്കുന്നു. കൊച്ചിയില്‍ മൂന്ന് പത്രികകള്‍ തള്ളി.…
Read Moreധീരതയ്ക്കുള്ള മെഡൽ നേടിയ സൈനികർക്ക് റെയിൽവേയിൽ ആജീവനാന്ത സൗജന്യ യാത്ര
പരവൂർ: രാജ്യത്തിനായി ധീരതയ്ക്കുള്ള മെഡലുകൾ നേടിയ സൈനികർക്ക് ആജീവനാന്ത സൗജന്യ റെയിൽവേ യാത്ര അനുവദിച്ച് കേന്ദ്ര സർക്കാർ ഉത്തരവിട്ടു.സേന മെഡൽ ജേതാക്കൾക്കും അവരുടെ പങ്കാളികൾക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. മെഡൽ ജേതാക്കൾക്കൊപ്പം ഒരാൾക്ക് കൂടി സൗജന്യമായി യാത്ര ചെയ്യാമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.മരണാനന്തര ബഹുമതി ലഭിച്ചവരുടെ കാര്യത്തിൽ, അവരുടെ മാതാപിതാക്കൾക്കോ പങ്കാളിക്കോ ഈ ആനുകൂല്യത്തിന് അർഹതയുണ്ട്. സ്വീകർത്താവ് മരണസമയത്ത് അവിവാഹിതനായിരുന്നെങ്കിൽ മാത്രമേ മാതാപിതാക്കൾക്ക് ഈ സേവനം ലഭ്യമാകൂ. പങ്കാളികൾക്ക് പുനർവിവാഹം ചെയ്യുന്നത് വരെയാണ് ആനുകൂല്യം തുടരുക. ഇന്ത്യൻ റെയിൽവേയുടെ ഫസ്റ്റ് ക്ലാസ്, സെക്കൻഡ് എസി, എസി ചെയർ കാർ എന്നിവയിൽ ഈ ഇളവ് ലഭ്യമാകും. ഇത് കൂടാതെവിരമിച്ച സൈനികർക്കും അഗ്നിവീർമാർക്കും റെയിൽവേയിൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേയും സൈന്യവും സംയുക്തമായി ‘സഹകരണ ചട്ടക്കൂട്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് സിവിലിയൻ ജോലികളിലേക്കുള്ള മാറ്റം സുഗമമാക്കുകയാണ്…
Read Moreആലക്കോട് ടൗണിലേക്ക് കൊറിയർ വഴി എംഡിഎംഎ; രണ്ടു യുവാക്കൾ അറസ്റ്റിൽ
ആലക്കോട്: കൊറിയർ വഴി എംഡിഎംഎ എത്തിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് സ്വദേശി എം.കെ. അദ്വൈത് (21), വെള്ളാട് സ്വദേശി അഖിൽ ജ്യോതിഷ് എന്നിവരാണ് പിടിയിലായത്. ബംഗളൂരിൽ നിന്നും ആലക്കോടേക്ക് കൊറിയർ വഴി എംഡിഎംഎ എത്തിക്കുകയായിരുന്നു. 12.510 ഗ്രാം എംഡിഎംഎയാണ് കൊറിയർ വഴി എത്തിച്ചത്. യുവാക്കളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊറിയർ വിതരണ കേന്ദ്രങ്ങൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മലയോരത്തേക്ക് വിതരണം ചെയ്യുന്ന എംഡിഎംഎയാണ് കൊറിയർ വഴി എത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ആലക്കോട് എസ്ഐ പ്രവീൺ, എഎസ്ഐമാരായ മുനീർ, ഹരിപ്രസാദ്, എസ്സിപിഒമാരായ അഷറഫ്, ജാബിർ, റൂറൽ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം ഉൾപ്പടെയുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Read Moreറിസർവ് ബാങ്ക് വെബ്സൈറ്റിനു നേരേ സൈബർ ആക്രമണ പരമ്പര; മൂന്ന് മാസത്തിനിടെ 6.1 കോടി ശ്രമങ്ങൾ
പരവൂർ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിന് നേരെ വൻതോതിൽ സൈബർ ആക്രമണ ശ്രമങ്ങൾ നടക്കുന്നതായി വെളിപ്പെടുത്തൽ. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിനിടെ മാത്രം 6.1 കോടി തവണയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമമുണ്ടായത്. എന്നാൽ അതിനൂതനമായ ഫയർവാളുകളും സുരക്ഷാ എൻജിനുകളും ഉപയോഗിച്ച് ഈ ശ്രമങ്ങളെല്ലാം വിജയകരമായി പ്രതിരോധിച്ചുവെന്ന് ആർബിഐ അധികൃതർ അറിയിച്ചു.സൈബർ ഭീഷണി അതിവേഗം വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 ഏപ്രിൽ-ജൂൺ കാലയളവിൽ 1.9 കോടി ആക്രമണ ശ്രമങ്ങളാണ് നടന്നതെങ്കിൽ അടുത്ത പാദത്തിൽ ഇത് 3.1 കോടിയായി ഉയർന്നു. ഒടുവിലത്തെ കണക്കനുസരിച്ച് ഇത് 6.1 കോടിയായി ഇരട്ടിച്ചിരിക്കുകയാണ്. ഹാക്കർമാരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി ആർബിഐ വെബ്സൈറ്റ് മാറിയിട്ടുണ്ടെങ്കിലും സുരക്ഷാ സംവിധാനങ്ങൾ ഭേദിക്കാൻ ആർക്കും സാധിച്ചിട്ടില്ല. ആക്രമണങ്ങളുടെ ഉദ്ഭവം കണ്ടെത്താനും പാറ്റേണുകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് തടയാനും ആർബിഐ ഇപ്പോൾ കൃത്രിമബുദ്ധി ഉപയോഗിക്കുന്നുണ്ടെന്നും അധികൃതർ…
Read Moreട്രെയിൻ സുരക്ഷയ്ക്ക് കൂടുതൽ ഊന്നൽ: ‘കവച് ’ നാലാം പതിപ്പ് കേരളത്തിലും
പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ആശയവിനിമയ, സുരക്ഷാ സംവിധാനങ്ങൾ അടിമുടി പരിഷ്കരിക്കാൻ 1,200 കോടി രൂപയുടെ ബൃഹദ് പദ്ധതികൾക്ക് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട തദ്ദേശീയ കൂട്ടിയിടി ഒഴിവാക്കൽ സംവിധാനമായ ‘കവച് നാലാം പതിപ്പ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിന്യസിക്കും. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, ഗതാഗതത്തിരക്കേറിയ 548 കിലോമീറ്റർ റൂട്ടുകളിലാണ് 300 കോടിയിലധികം രൂപ ചെലവിൽ കവച് സ്ഥാപിക്കുന്നത്. ട്രെയിനുകൾ ഒരേ ട്രാക്കിൽ വരികയോ അപകടസാധ്യത ഉണ്ടാവുകയോ ചെയ്യുന്ന നിർണായക സാഹചര്യങ്ങളിൽ യാന്ത്രികമായി ബ്രേക്കുകൾ പ്രയോഗിച്ച് കൂട്ടിയിടി ഒഴിവാക്കാൻ ഈ സംവിധാനത്തിന് സാധിക്കും. തിരക്കേറിയ റെയിൽവേ ഇടനാഴികളിൽ സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സാങ്കേതികവിദ്യ നടപ്പിലാക്കുന്നത്.സുരക്ഷാ സംവിധാനങ്ങൾക്ക് പുറമെ, റെയിൽവേ ശൃംഖലയെ ശക്തിപ്പെടുത്താൻ ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത ആശയവിനിമയ സംവിധാനങ്ങളും ഒരുക്കും. സെൻട്രൽ റെയിൽവേയിലെ അഞ്ച്…
Read Moreകഴക്കൂട്ടത്തെ മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കടകംപള്ളിയെ അയ്യപ്പന്റെ പുലി പിടിക്കുമെന്ന് ടി. ശരത്ചന്ദ്രപ്രസാദ്
തിരുവനന്തപുരം: കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ടി.ശരത്ചന്ദ്രപ്രസാദ്. കടകംപള്ളിയെ അയ്യപ്പന്റെ പുലി പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം സ്വര്‍ണക്കൊള്ളയുടെ കേന്ദ്രബിന്ദുവാണ്. കഴക്കൂട്ടത്ത് പുലിയിറങ്ങിയിട്ടുണ്ട്. കഴക്കൂട്ടത്തെ പ്രധാന മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreതുടര്‍ഭരണം രാഷ്ട്രീയ പാര്‍ട്ടികളിലും വ്യക്തികളിലും ഫാസിസ്റ്റ് മനോഭാവം വളര്‍ത്തുമെന്ന് ഡോ. ബി. അശോക്
തിരുവനന്തപുരം: സര്‍ക്കാരിനെയും ആഭ്യന്തരവകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഡോ. ബി. അശോക്. തുടര്‍ഭരണം രാഷ്ട്രീയ പാര്‍ട്ടികളിലും വ്യക്തികളിലും ഫാസിസ്റ്റ് മനോഭാവം വളര്‍ത്തും. വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണം. സുതാര്യ ജനാധിപത്യത്തിന് വോട്ടര്‍മാര്‍ ജാഗരൂകരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ശബ്ദത്തില്‍ അദ്ദേഹം എഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിനെയും ആഭ്യന്തരവകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. എം.ടി.വാസുദേവന്‍ നായരും സച്ചിദാനന്ദനും നേരത്തെ സര്‍ക്കാരിനെതിരെ വിമര്‍ശിച്ച കാര്യങ്ങളും ലേഖനത്തില്‍ അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. നടന് മമ്മൂട്ടി നടത്തിയ അഭിപ്രായം മാനിക്കാതെ അദ്ദേഹത്തിനെതിരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തന്റെ അഭിപ്രായങ്ങള്‍ തന്റേടത്തോടെ പറയുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ബി. അശോക്. ഐഎഎസ് കേഡറിലുള്ള ഉദ്യോഗസ്ഥര്‍ വഹിക്കേണ്ട പദവികളില്‍ സര്‍ക്കാരില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെയും പോലീസിലെ ഉദ്യോഗസ്ഥരെയും നിയമിക്കുന്നതിനോട് അദ്ദേഹം എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നു. അശോകിന്റെ നിലപാടുകളില്‍ സര്‍ക്കാരിന് കടുത്ത നീരസം ഉണ്ടായിരുന്നു. സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് അദ്ദേഹം കേന്ദ്ര…
Read Moreകല്ലാര്‍ ഡാമില്‍ മണ്ണും ചെളിയും നീക്കംചെയ്യുന്ന ജോലികള്‍ ആരംഭിച്ചു
നെടുങ്കണ്ടം: കല്ലാര്‍ ഡാമിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി വെള്ളം ഒഴുക്കിക്കളഞ്ഞ ശേഷമാണ് ജോലികള്‍ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണും ചെളിയും നീക്കം ചെയ്യുന്നത്. തിങ്കളാഴ്ചവരെ ജോലികള്‍ തുടരും. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വ്യത്യസ്ത സമയങ്ങളില്‍ ഡാമില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകള്‍ മുഴക്കിയിരുന്നു. വെള്ളം ഒഴുക്കുന്ന സമയത്ത് പൊതുജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചിരുന്നു. കടുത്ത വേനലായതിനാല്‍ ഡാമില്‍ കാര്യമായി വെള്ളമുണ്ടായിരുന്നില്ല. 2022 മുതലാണ് ഡാമിലെ മണ്ണും ചെളിയും ഒഴുക്കിക്കളഞ്ഞ് സംഭരണ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചത്.
Read More