ഏറ്റുമാനൂർ: കാലമെത്ര കഴിഞ്ഞാലും തെരഞ്ഞെടുപ്പു കാലത്ത് ഏറ്റുമാനൂരിന്റെ ഓർമയിലേക്ക് തിരത്തള്ളൽ പോലെ ഇരമ്പിവരുന്ന ദുരന്തത്തിന്റെ 35-ാം വാർഷിക ദിനത്തിന് ഇനി 54 ദിവസം മാത്രം. തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ബാബു ചാഴികാടൻ ഇടിമിന്നലേറ്റ് മരിച്ചതിന്റെ 35-ാം വാർഷികദിനം മേയ് 15 നാണ്. 1991ൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നു. ലോക്സഭയിലേക്ക് രമേശ് ചെന്നിത്തലയും നിയമസഭയിലേക്ക് ബാബു ചാഴികാടനും യുഡിഎഫ് സ്ഥാനാർഥികൾ. മേയ് 15ന് ഇരുവരും സംയുക്ത വാഹനപര്യടനത്തിലാണ്.ആർപ്പൂക്കര പഞ്ചായത്തിലെ അവസാന സ്വീകരണ സ്ഥലമായ പാറപ്പുറത്തുനിന്നും അതിരമ്പുഴ പഞ്ചായത്തിലേക്ക് പര്യടനം നീങ്ങുമ്പോൾ സന്ധ്യയാകുന്നു. അന്തരീക്ഷം പെട്ടെന്ന് മൂടിക്കെട്ടി. മഴക്കാറും കാറ്റുമുണ്ട്. ഏതു നിമിഷവും മഴ പെയ്യാവുന്ന സാഹചര്യം. ഇടിമുഴക്കവുമുണ്ട്. അമ്പലക്കവല കടന്ന് വാര്യമുട്ടത്ത് എത്തിയപ്പോൾ ആകാശത്തു നിന്നും ഒരു തീഗോളം ജീപ്പിലേക്ക് പതിക്കുന്നു. ഉഗ്രശബ്ദവും പ്രദേശമാകെ മിന്നൽ വെളിച്ചവും. ഇടിമിന്നൽ…
Read MoreCategory: Edition News
എളുപ്പത്തിൽ പണം ലഭിക്കും, ലോണ്‍ ആപ്പുകള്‍ കെണിയാണേ…
കൊച്ചി: എളുപ്പത്തില്‍ പണം ലഭിക്കുമെന്ന വാഗ്ദാനവുമായി സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. ലോണിനായി നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ചു അത് നിങ്ങള്‍ക്കെതിരെ തന്നെ ആയുധമാക്കുമെന്നാണ് പോലീസ് മുന്നറിയിപ്പില്‍ ഉള്ളത്. ആപ്പ് ഒറിജിനല്‍ ആണോ….ആപ്പുകള്‍ അംഗീകൃതമാണോയെന്നറിയാനും വഴിയുണ്ട്. www.rbi.org.in എന്ന വെബ്സൈറ്റില്‍ ‘സിറ്റിസന്‍സ് കോര്‍ണര്‍’ തെരഞ്ഞെടുക്കുക. അതിന് താഴെ DLA’s deployed by Regulated Entities എന്ന മെനു തുറക്കുക. അംഗീകൃത ആപ്പുകളുടെ പട്ടിക കാണാം. ആപ്പുകള്‍ ഏതു ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്. ആപ്പിന്റെ ലിങ്ക്, പരാതിപരിഹാര ഓഫീസറുടെ പേര്, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നീ വിവരങ്ങളും ലഭ്യമാണ്. അംഗീകൃത ആപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അറിയിക്കാം. വിളിക്കൂ 1930 ലേക്ക്ഓണ്ലൈന് തട്ടിപ്പിന് ഇരയായെങ്കില്‍ പരിഭ്രാന്തരാകേണ്ട. തട്ടിപ്പ് നടന്ന് അധിക സമയം…
Read Moreഎറണാകുളത്ത് പോലീസ് ചമഞ്ഞെത്തി ഹോട്ടലിൽ കവര്‍ച്ച; യുവാക്കള്‍ റിമാന്‍ഡില്‍
കൊച്ചി: എറണാകുളം എസ്ആര്‍എം റോഡിലെ നോവ ഹോട്ടലില്‍ പോലീസുകാരെന്ന വ്യാജേന കോഴിക്കോട് സ്വദേശിയായ യുവാവിനെയും പെണ്‍സുഹൃത്തിനെയും മര്‍ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവാക്കളെ റിമാന്‍ഡ് ചെയ്തു.ചേര്‍ത്തല വയലാര്‍ നാഗംകുളങ്ങര ജംഗ്ഷന് പീടികത്തറയില്‍ എന്‍.കെ. അമല്‍(25), എറണാകുളം പള്ളുരുത്തി കട്ടത്തറ വീട്ടില്‍ ഭവന് (36), ഇടുക്കി പാറപ്പുറ പിണക്കാട്ടുവീട്ടില്‍ തോമസ് ചാക്കോ (30) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ജിജിന് ജോസഫ്, പ്രിന്‍സിപ്പല്‍ എസ്ഐ ഗ്ലാഡ് വിന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ഹോട്ടലിലെ റിസപ്ഷന് ഏരിയയില്‍ വച്ച് പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി ഐഫോണ്‍ പിടിച്ചു വാങ്ങി. പ്രതികള്‍ മൂവരും ചേര്‍ന്ന് പരാതിക്കാരനെ ബലം പ്രയോഗിച്ച് രണ്ടാം നിലയിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അകത്തു കയറി പെണ് സുഹൃത്തിന്റെ മുക്കാല്‍ പവന് തൂക്കം വരുന്ന…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്; സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ശ്രദ്ധിക്കണമെന്ന് പോലീസ്
കൊച്ചി: നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ്.സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്മാര് കൃത്യമായി നിരീക്ഷണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള ‘എഐ- ജനറേറ്റഡ്’ എന്ന ലേബല്‍ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടതായി വരുമെന്നും പോലീസ് മുന്നറിയിപ്പില്‍ പറയുന്നു. ജാതി, മതം, വര്‍ഗം, കമ്മ്യൂണിറ്റി എന്നിവയുടെ പേരില്‍ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ബിഎന്‍എസ് 196 പ്രകാരം ഇത് കുറ്റകരമാണ്. വോട്ടെടുപ്പ് തീയതി, സ്ഥാനാര്‍ഥികള്‍, വര്‍ഗീയ സംഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് തുടങ്ങുന്ന…
Read Moreകാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഏറ്റുമുട്ടല്‍ പ്രഫസര്‍മാര്‍ തമ്മില്‍
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെയും യുഡിഎഫ് സ്ഥാനാര്‍ഥിയെയും പേരിന് മുന്‍പിലുള്ള ഒരു കാര്യമാണ് ഒന്നിച്ചു നിര്‍ത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. ഡോ. എന്‍. ജയരാജും യുഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. റോണി കെ. ബേബിയും. ഇരുവരും അധ്യാപകരാണ്. കഴിഞ്ഞ അനേകം വര്‍ഷങ്ങളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രഫ. ഡോ.എന്‍. ജയരാജ് വാഴൂർഎൻഎസ്എസ്, പെരുന്ന എന്‍എസ്എസ്, നെന്മാറ എന്‍എസ്എസ് കോളജുകളിൽ അധ്യാപകനായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് അധ്യാപനത്തില്‍നിന്ന് ഇടവേളയെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. റോണി കെ. ബേബി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ്. ആദ്യമായാണ് ഒരേ മേഖലയിലെ രണ്ടാളുകള്‍ തമ്മില്‍ മണ്ഡലത്തില്‍ ഏറ്റമുട്ടുന്നത്. കേന്ദ്രമന്ത്രിയായ ജോര്‍ജ് കുര്യനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
Read Moreഇവിടെ വരൂ; തിരുവനന്തപുരത്തെ കാണാം
തിരുവനന്തപുരം: കോട്ടയും കൊത്തളങ്ങളും രാജഭരണത്തിന്റെ ചന്ദനഗന്ധവും ഒന്നു ചേരുന്ന തലസ്ഥാന നഗരത്തിലൂടെ മെല്ലെ നടന്നു നീങ്ങുന്ന അനുഭവം. അതാണ് ലീഫ് ആര്‍ട്സ് പ്രോജക്ട് സ് മ്യൂസിയം ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരിക്കുന്ന “മൈ ട്രിവാന്‍ഡ്രം’ പെയിന്റിംഗ് പ്രദര്‍ശനം പകരുന്ന അനുഭവം. 27 ചിത്രകാരന്മാരാണ് എന്റെ തിരുവനന്തപുരം, എന്ന കലാ പ്രദര്‍ശനത്തില്‍ അനന്തപുരിയെ സാക്ഷാത്ക്കരിക്കുന്നത്. ചരിത്ര രേഖകളിലും, പഴയകാല ഫോട്ടോകളിലും മാത്രം കാണുന്ന തിരുവനന്തപുരത്തിന്റെ മുഖവും മാറിയ മുഖഛായയും കാന്‍വാസുകളില്‍ ഭദ്രം. പല വര്‍ണങ്ങളില്‍, സങ്കേതങ്ങളില്‍, മാധ്യമങ്ങളില്‍ ആണ് ചിത്രകാരന്മാര് തലസ്ഥാനത്തിന്റെ പഴമയും പ്രൗഡിയും പൈതൃകവും പുനര്‍സൃഷ്ടിച്ചിരിക്കുന്നത്. മുന്‍ ലളിത കലാ അക്കാദമി ചെയര്മാന് കൂടിയായ പ്രഫ. കാട്ടൂര്‍ ജി. നാരായണപിള്ളയുടെ തിരുവനന്തപുരം ചിത്രങ്ങള്‍ എണ്‍പതുകളില്‍ ചിത്രകാരന് വരച്ചതാണ്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖമണ്ഡപങ്ങളും, സിംഹമുഖം പോലുള്ള രാജഭരണത്തന്റെ ഗംഭീര ചിഹ്നങ്ങള്‍ പേറുന്ന കോട്ടയ്ക്കകത്തെ മതിലുകളും ഗതകാലത്തിന്റെ വർണസാക്ഷ്യങ്ങൾ ആവുന്നു. ശ്രീ…
Read Moreറെയിൽവേ റിസർവേഷൻ ടിക്കറ്റ് ബുക്കിംഗ് 88 ശതമാനവും ഓൺലൈൻ വഴി
പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം പൂർണമായും ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നു. രാജ്യത്തെ ആകെ റിസർവേഷൻ ടിക്കറ്റുകളിൽ 88 ശതമാനവും ഇപ്പോൾ ഓൺലൈൻ ബുക്കിംഗ് വഴിയാണ് നടക്കുന്നത്. റെയിൽവേയുടെ പുതിയ സംയോജിത മൊബൈൽ ആപ്ലിക്കേഷനായ “റെയിൽ വൺ’ ചുരുങ്ങിയ കാലയളവിനുള്ളിൽ വൻ വിജയമായതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകം. ഇതുവരെ 2.57 കോടി ആളുകൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തതായും പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റുകൾ ഇതിലൂടെ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും റെയിൽവേ മന്ത്രാലയം അധികൃതർ പറഞ്ഞു. റിസർവ് ചെയ്ത ടിക്കറ്റുകൾക്ക് പുറമെ അൺറിസർവ്ഡ് ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ഒരേ പ്ലാറ്റ്ഫോമിൽ നിന്ന് തന്നെ ബുക്ക് ചെയ്യാം എന്നതാണ് റെയിൽ വൺ ആപ്പിന്റെ പ്രത്യേകത. ട്രെയിൻ വിവരങ്ങൾ അറിയുന്നതിനും പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും റെയിൽ മദദിൽ പരാതികൾ നൽകുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. ആൻഡ്രോയിഡ്,…
Read Moreപാലക്കാട് സിപിഎം-ബിജെപി ഡീൽ; സ്വർണം കട്ടവരെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: പാലക്കാട് സിപിഎം – ബിജെപി ഡീലുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ശബരിമലയില്‍ നിന്നു സ്വര്‍ണം കട്ടവരെ സംരക്ഷിക്കുകയും ന്യായികരിക്കുകയുമാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന്റേതാണ്. യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സീറ്റ് കിട്ടാത്തവരെ പരിഗണിക്കും. അവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകുളിക്കടവിൽ വീട്ടമ്മയെ ആക്രമിച്ചയാളെ കണ്ടെത്തിയില്ല; നാട്ടുകാർ ഭീതിയിൽ; സബീറിനായി തെരച്ചിൽ തുടരുന്നു
മാന്നാർ: കൊടുംക്രിമിനലായ സബീറിനെ അന്വേഷിച്ച് പോലീസ് വലഞ്ഞു. ഇയാൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ള നദീതീരങ്ങളിലും കുറ്റിക്കാടുകളിലും ഒഴിഞ്ഞ വീടുകളിലുമെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പോലീസിനൊപ്പം ഇയാളെ തപ്പി നാട്ടുകാരും രംഗത്തിറങ്ങിയിരുന്നു. വീടിനു സമീപത്തുള്ള പമ്പാ നദിയിലെ കുളിക്കടവിൽ തുണി അലക്കിക്കൊണ്ടിരുന്ന അമ്പത്താറുകാരിയായ വീട്ടമ്മയ്ക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്കായുള്ള തെരച്ചിൽ 15 ദിവസമായി പോലീസ് ഊർജിതമായി നടത്തിവരികയാണ്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽനിന്നും അടുത്തിടെ പുറത്തിറങ്ങു കയും ചെയ്ത പരുമല കോട്ടക്കമാലി സബീർ (44) ആണ് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ വട്ടം കറക്കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറിന് ഉച്ചയ്ക്ക് ഒന്നിനാണ് വീടിനടുത്തുള്ള കുളിക്കടവിൽ തുണി നനച്ചുകൊണ്ടിരുന്ന വീട്ടമ്മയെ പിന്നിലൂടെ നീന്തി എത്തിയ ഇയാൾ തോർത്ത് കൊണ്ട് മുഖംമൂടി വെള്ളത്തിലേക്ക് തള്ളിയിട്ടത്. ഇവരെ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.വെള്ളത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിൽനിന്നു തലനാരിഴയ്ക്കാണ് വീട്ടമ്മ…
Read Moreഅഞ്ചുവിളക്കിന്റെ നാട്ടിൽ പ്രദീപ് തേവലക്കരയുടെ ബിയോണ്ട് ദി ആർട്ട് ഗാലറി
രാമങ്കരി: പ്രദീപ് തേവലക്കരയുടെ ബിയോണ്ട് ദി ആർട്ട് ഗാലറിയിലെ പെയിന്റിംഗുകൾക്ക് നക്ഷത്രങ്ങളേക്കാൾ തിളക്കം. ഇതരസംസ്ഥാനക്കാർ മുതൽ വിദേശിയരായ ടൂറിസ്റ്റുകൾ വരെ ഇവിടത്തെ നിത്യസന്ദർശകർ.പാബ്ല ോനെരൂദ, പിക്കാസോ, രവിവർമ തുടങ്ങിയ മഹാരഥന്മാരുടെ പ്രശസ്തമായ പെയിന്റിംഗുകൾക്കൊപ്പം നാട്ടിലെ മറ്റ് പ്രമുഖരായ ചിത്രകാരന്മാരുടെയും മനോഹരമായ പെയിന്റിംഗുകൾ കൂടി ഉൾപ്പെടുത്തി ചങ്ങനാശേരിയിലെ ബൈപാസ് റോഡിലായി ഒരുക്കിയിട്ടുള്ള ആർട്ട് ഗാലറിയിലേക്ക് അറിയാതെ ഒന്ന് കണ്ണുടക്കിയാൽ പോലും പിന്നെ നിമിഷങ്ങൾ മിന്നിമറയുന്നത് അറിയില്ല. ചെറുപ്പത്തിൽ ചിത്രകലയെയും കവിതയെയും നെഞ്ചിലേറ്റിയ പ്രദിപ്, താൻ കാണുന്നതെന്തും കാൻവാസിലേക്ക് പകർത്തിവയ്ക്കുന്ന ശീലത്തിനുടമയായിരുന്നു. ചങ്ങനാശേരി എസ്ബി കോളജിലെ ബിരുദ പഠനകാലത്തെ തന്റെ ആത്മസുഹൃത്തായിരുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുൾപ്പെടെയുള്ള ആളുകളുമായി ചേർന്ന് നടത്തിയ വിവിധ കലാ പ്രവർത്തനങ്ങൾക്കൊപ്പം തന്റെ പാഷൻ നന്നായറിയുന്ന കുടുംബം നല്കിയ പ്രോത്സാഹനവുമാണ് ഇങ്ങനെ ഒരു ആർട്ട് ഗാലറിക്ക് രൂപം നല്കാൻ കാരണം. ചിത്രരചനയ്ക്കും കവിതാരചനയ്ക്കും പുറമേ…
Read More