കൊച്ചി: സംസ്ഥാനത്ത് സൗജന്യ ലൈവ് ടിവി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. സൈബര്‍ തട്ടിപ്പിന്റെ ലേറ്റസ്റ്റ് വേര്‍ഷനായ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് സൈബര്‍ പോലീസ് നല്കുന്ന മുന്നറിയിപ്പ്. വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലും എന്‍ബി ടിവി എന്ന പേരില്‍ വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അണ്‍ലിമിറ്റഡ് സബ്സ്ക്രിപ്ഷന്, ആഡ്സ് ഫ്രീ സ്ക്രീനിംഗ് തുടങ്ങിയ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കും. പരസ്യങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണില്‍ ഡൗണ്‍ലോഡ് ആകുന്ന എപികെ ഫയലുകള്‍ വഴിയാണ് തട്ടിപ്പ്. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിലെ ബാങ്കിംഗ് വിവരങ്ങള്‍, എസ്എംഎസ്, സ്ക്രീന്‍ ഷെയറിംഗ് എന്നിവയിലേക്ക് തട്ടിപ്പുകാര്‍ക്ക് പ്രവേശനം ലഭിക്കുന്നു. ഇത് ഉപയോഗിച്ച് അക്കൗണ്ടുകളില്‍ നിന്ന് തട്ടിപ്പുകാര്‍ പണം തട്ടിയെടുക്കുന്നു. ചതിയില്‍ വീഴല്ലേ…ഗൂഗിള്‍ പ്ലേ സ്റ്റോ, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവ വഴി മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. അജ്ഞാത വെബ്സൈറ്റുകളില്‍…
Read MoreCategory: Edition News
ഡ്യൂട്ടി സമയത്ത് സ്പായില്‍; വിജിലന്‍സ് പിടികൂടിയ തൃക്കാക്കര ഇന്‍സ്പെക്ടര്‍ക്ക് സ്ഥലംമാറ്റം
കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായില്‍ നിന്ന് വിജിലന്‍സ് പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. തൃക്കാക്കര പോലീസ് ഇന്‍സ്പെക്ടര്‍ സുധീറിനെതിരെയാണ് ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് എളമക്കരയിലെ സ്പായില്‍ നിന്ന് ഇന്‍സ്പെക്ടറെ വിജിലന്‍സ് പിടികൂടിയത്. ഡ്യൂട്ടി സമയത്തായിരുന്നുപിടികൂടല്. ഇദ്ദേഹം സ്ഥിരമായി സ്പായില്‍ എത്തി പണം വാങ്ങാറുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ പിടികൂടുന്ന സമയത്ത് സുധീറിന്റെ പക്കല്‍ നിന്ന് പണം കണ്ടെത്താത്തതിനാല്‍ അറസ്റ്റ് ചെയ്തില്ല.
Read Moreകെഎസ്ആർടിസി ജീവനക്കാർക്ക് 7 ശതമാനം ഡി എ അനുവദിക്കും; പിന്നെയും കുടിശിഖയായി 28 ശതമാനം
ചാത്തന്നൂർ: കെഎസ്ആർടി സി ജീവനക്കാർക്ക് 7 ശതമാനം ഡിഎ അനുവദിക്കാൻ നീക്കം. അടുത്ത ശമ്പളത്തോടൊപ്പം ഡിഎ കുടിശിക കൂടി നല്‍കാനാണ് ശ്രമം. ഡിഎ കുടിശിക അനുവദിക്കുന്നതിനുവേണ്ടി സർക്കാർ സഹായം തേടിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ സിഎംഡി പ്രമോജ്ശങ്കറും ഫിനാൻഷ്യൽ അഡ്വൈസർ എ.ഷാജിയും ധനകാര്യ വകുപ്പുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഡിഎ കുടിശിക അനുവദിക്കാൻ സർക്കാർ സഹായിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ മുഖ്യമന്ത്രിയോട് അഭ്യർഥന നടത്തിയിരുന്നു. ഇതേ തുടർന്നാണ് സർക്കാർ സഹായം ലഭിക്കുന്നതിനുള്ള നീക്കം സജീവമായത്.നിലവിലെ കണക്കനുസരിച്ച് കെഎസ്ആർടിസി ജീവനക്കാർക്ക് 35 ശതമാനം ഡിഎ ആണ് കുടിശിക ഉള്ളതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. 2020 മുതലുള്ള ഡിഎ കുടിശികയാണ് ഇത്. ഇതിൽ ഏഴ് ശതമാനമാണ് ഇപ്പോൾ അനുവദിക്കാൻ പോകുന്നത്. ഒരു ആഴ്ചയ്ക്കുള്ളിൽ സർക്കാർ സഹായം അനുവദിച്ചു കൊണ്ടു ധനകാര്യ വകുപ്പിന്റെ തീരുമാനം ഉണ്ടാകും. കെഎസ്ആർ ടി സി യുടെ വരുമാനത്തിൽ…
Read Moreവീടിനകത്തുകയറി വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; ഗുരുതരമായി പരിക്കേറ്റ വയോധികയുടെ മകൻ ആശുപത്രിയിൽ
എരുമപ്പെട്ടി (തൃശൂർ): വീടിനകത്തുകയറി വയോധികയെ കടിച്ചുകൊല്ലുകയും മകനെ ഗുരുതരമായി കടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു ഭീതിപരത്തിയ തെരുവുനായയെ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു. ഇന്നു പുലർച്ചെ ഒന്നോടെയാണ് നാട്ടുകാർ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിൽ തെരുവുനായയെ പിടികൂടിയത്. ഇന്നലെ വൈകിട്ട് ആറിനാണ് വെള്ളറക്കാട് കൊല്ലൻപ്പടിയിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തെരുവുനായ വീടിനകത്തു കടന്ന് കിടപ്പ് രോഗിയായ വയോധിക കാർത്ത്യായനിയെ (84) കടിച്ച് കൊല്ലുകയും ഇവരുടെ മകൻ മാനസികാസ്വാസ്ഥ്യമുള്ള ദേവദാസിനെ (60) കടിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തത്. ഇവരുടെ വീടനടുത്ത വീട്ടിൽ താമസിക്കുന്ന കാർത്ത്യായനിയുടെ മറ്റൊരു മകൻ മണി ഭക്ഷണം നൽകാൻ വീട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവമറിഞ്ഞത്. സ്ഥലത്തെത്തിയ എനിമൽ റെസ്ക്യൂ ടീം അംഗം ബൈജു കടങ്ങോടിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി പോലീസും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് മണികൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ നായയെ പിടികൂടിയത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ്…
Read Moreശബരിമല സ്വര്‍ണക്കൊള്ള കേസ്; എ. പത്മകുമാര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നൊഴിവാക്കും,സസ്പെന്‍ഷനും സാധ്യത
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റാരോപിതനായ സിപിഎം നേതാവ് എ. പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കും. പാര്‍ട്ടയില്‍ നിന്നു സസ്പെന്‍ഡ് ചെയ്യാനും ആലോചന. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി മുഖംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം. സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വന്നശേഷം നടപടി മതിയെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ പത്മകുമാറിനെതിരേയുള്ള നടപടി നീക്കം. പാര്‍ട്ടിയുടെ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകാനിടയുള്ളവരും ചില സംസ്ഥാന സമിതിയംഗങ്ങളും ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എ. പത്മകുമാറിന് തപാലില്‍ നോട്ടീസ് അയച്ചത്. കത്തിനുള്ള മറുപടി പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം പരിശോധിക്കും. തുടര്‍ന്ന് നടപടി എടുക്കാനാണ് സാധ്യത. ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും…
Read Moreഎംപിമാർ മത്സരിക്കേണ്ടെന്നു ഹൈക്കമാൻഡ് ; കെ. സുധാകരൻ പിണങ്ങി,നാട്ടിലേക്കു മടങ്ങി; എംപിമാർ അതൃപ്തിയിൽ
കണ്ണൂർ: എംപിമാർ മത്സരിക്കേണ്ടന്ന കടുത്ത നിലപാട് ഹൈക്കമാൻഡ് സ്വീകരിച്ചതോടെ മത്സര സന്നദ്ധത അറിയിച്ച കെ. സുധാകരൻ ഉൾപ്പെടയുള്ള എംപിമാർ കടുത്ത അതൃപ്തിയിൽ. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെ സുധാകരൻ നാട്ടിലേക്ക് മടങ്ങി കണ്ണൂരിലെ വീട്ടിലെത്തി. മത്സര സന്നദ്ധത അറിയിച്ച എംപിമാരായ കെ. സുധാകരനുമായും അടൂർ പ്രകാശുമായും ഹൈക്കമാൻഡ് കൂടിക്കാഴ്ച നടത്തുകയും മത്സരിക്കേണ്ടന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് സൂചന. ഇതിന്, പിന്നാലെയാണ് കെ. സുധാകരൻ കണ്ണൂരിലേക്ക് മടങ്ങിയത്. അടൂർപ്രകാശും സുധാകരനുമായും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കൂടിക്കാഴ്ച നടത്തിയിരുന്നു.നേതൃത്വവുമായി അതൃപ്തിയിലുള്ള കെ. സുധാകരനെ ഡൽഹിയിലെ ഫ്ലാറ്റിലെത്തിയാണ് കണ്ടത്. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാകുമെന്ന് സണ്ണി ജോസഫ് ഇരുവരെയും ധരിപ്പിക്കുകയും ചെയ്തിരുന്നു. എംപിമാരിൽ സുധാകരന് മാത്രം ഇളവ് നൽകിയാൽ കൂടുതൽ പേർ അവകാശവാദം ഉന്നയിക്കാം. മത്സരിക്കണമെന്ന് എംപിമാരായ കെ.സുധാകരനും അടൂര്‍ പ്രകാശും നിലപാടെടുത്തിന് പിന്നാലെ എം.കെ. രാഘവനും കൊടിക്കുന്നില്‍ സുരേഷും…
Read Moreനെല്ല് പുഴുങ്ങി അരിയാക്കുന്നത് കണ്ടറിഞ്ഞ് വിദ്യാർഥികൾ; പുന്നെല്ലിന്റെ പായസം നൽകി കുട്ടികളെ സ്വീകരിച്ച് കർഷകരും
എലിക്കുളം: കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇനിയും നെൽകൃഷിയെ നെഞ്ചോടു ചേർക്കുന്ന എലിക്കുളം പഞ്ചായത്തിലെ പൊന്നൊഴുകും തോടിന്റെ ഓരത്തുള്ള കാപ്പുകയം പാടശേഖരത്തിൽ കുട്ടികൾക്ക് പരമ്പരാഗത രീതിയിൽ നെല്ല് പുഴുങ്ങി അരിയാക്കി മാറ്റുന്ന പ്രായോഗിക പഠന പരിപാടി ഒരുക്കി. പൂർണമായും തവിട് നീക്കാത്ത ആരോഗ്യപ്രദവും പ്രമേഹത്തെ പ്രതിരോധിക്കുന്നതുമായ എലിക്കുളം റൈസിന്റെ നിർമാണ രീതിയാണ് മുതിർന്ന നെൽക്കർഷകനായ മണ്ഡപത്തിൽ എം.എം. ജോർജിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പകർന്നു നൽകിയത്. എലിക്കുളം സെന്റ് മാത്യൂസ് യുപി, എൽപി സ്കൂളുകളിലെ സ്റ്റുഡന്റ്സ് ഗ്രീൻ ആർമി കേഡറ്റുകൾ പ്രായോഗിക പഠന പരിപാടികളിൽ പങ്കാളികളായി. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ. പ്രവീൺ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, ആതിര സോജൻ, സ്കൂൾ പ്രധാനാധ്യാപകരായ മായാ എം. മെർലിൻ,…
Read Moreഭാര്യക്ക് മെസേജ് അയച്ചയാളെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ; തലയ്ക്ക് പരിക്കേറ്റ ഷിബിൻരാജ് ചികിത്സയിൽ
ആലപ്പുഴ: ഭാര്യക്ക് മൊബൈൽ ഫോണിൽ മെസേജ് അയച്ചയാളെ ചുറ്റികയ്ക്ക് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ ആലപ്പുഴ മുനിസിപ്പൽ കളപ്പുര വാർഡിൽ മാങ്കിയിൽ വീട്ടിൽ ജോൺസൺ മകൻ ജോബിനെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. ഷിബിൻ രാജിനെയാണ് ജോബിൻ ആക്രമിച്ചത്. ഷിബിൻരാജ് ചികിത്സയിൽ തുടരുകയാണ്. ആലപ്പുഴ ഡിവൈഎസ്പി ജി.ബി. മുകേഷിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ എം.ജെ. അരുൺ, എസ്ഐ സജീവ്, എഎസ്ഐമാരായ സുമേഷ്, ഷാജി തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ഗിരീഷ്, വിനുകൃഷ്ണൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവിശ്വമാനവികതയുടെ വെളിച്ചം; ഗുരുദർശനം ലോകത്തിന്റെ ഭാവിയെ ചിട്ടപ്പെടുത്തുന്നുവെന്ന് മന്ത്രി സജി ചെറിയാൻ
മാന്നാർ: ജീവന്റെ ഒരുമയും ജീവിതത്തിന്റെ പരമമായ അർഥവും വെളിപ്പെടുത്തുന്ന വിശ്വമാനവികതയുടെ വെളിച്ചമാണ് ശ്രീനാരായണ ഗുരു ദർശനമെന്നും അതു ലോകത്തിന്റെ ഭാവിയെ ചിട്ടപ്പെടുത്തുന്നതായും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർഥാടന കേന്ദ്രത്തിന്റെ കേരളത്തിലെ പ്രഥമ ഉപകേന്ദ്രം മാന്നാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗുരുദേവന്റെ ജീവിതവും മതാതീതവും മാനവീയവുമായ ദർശനം പഠിക്കുകയും പ്രചരിപ്പിക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് എസ്എൻഡിപി മാന്നാർ യൂണിയൻ ഓഫീസ് മന്ദിര സമുച്ചയത്തിൽ ശ്രീനാരായണ അന്തർദേശീയ പഠന തീർഥാടന ഉപകേന്ദ്രത്തിന് തുടക്കംകുറിച്ചതെന്നും മന്ത്രി പറഞ്ഞു. മാന്നാർ എസ്എൻഡിപി യൂണിയന്റെ വെള്ളാപ്പള്ളി നടേശൻ ഹാളിൽ നടന്ന ചടങ്ങിൽ മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു.മാന്നാർ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, കൺവീനർ അനിൽ പി. ശ്രീരംഗം എന്നിവർ പ്രതിജ്ഞാപത്രം സമർപ്പിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ജി. കൃഷ്ണകുമാർ, ബിനി ജയിൻ, ചെങ്ങന്നൂർ ബ്ലോക്ക്…
Read Moreവ്യക്തിയുടെ സ്വഭാവരൂപീകരണത്തിൽ പ്രാഥമിക വിദ്യാലയങ്ങളുടെ പങ്ക് സുപ്രധാനമെന്ന് മാർ പെരുന്തോട്ടം
കരുമാടി: ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിൽ പ്രാഥമിക വിദ്യാലയങ്ങളുടെ പങ്ക് സുപ്രധാനമാണെന്ന് മാർ ജോസഫ് പെരുന്തോട്ടം. പ്രാഥമിക വിദ്യാലയങ്ങളിൽനിന്നു ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും കുട്ടികളിൽ ആഴത്തിൽ സ്വാധീനം ചെലുത്തും. അറിവുകൾക്കൊപ്പം ജീവിത മൂല്യങ്ങളും പരിശീലിപ്പിക്കപ്പെടുമ്പോൾ വിദ്യാഭ്യാസം അതിന്റെ ലക്ഷ്യങ്ങൾ നേടുന്നു. അനേകം വർഷങ്ങൾ നാടിന് അറിവിന്റെ വിളക്കുമരമായി ശോഭിച്ച വിദ്യാഗോപുരങ്ങൾ നിലനിർത്തേണ്ടതും സംരക്ഷിക്കേണ്ടതും സംസ്കാരമുള്ള ജനതയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കരുമാടി സെന്റ് നിക്കോളാസ് എൽപി സ്കൂളിന്റെ വജ്രജൂബിലി ആഘോഷവും സ്കൂൾ വാർഷികവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി കോർപറേറ്റ് മാനേജർ ഡോ. ആന്റണി മൂലയിൽ മുഖ്യപ്രഭാഷണം നടത്തി. 23 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക സുമ പീറ്ററിന് യാത്രയയപ്പ് നല്കി. സ്കൂൾ മാനേജർ ഫാ. മാത്യു നടയ്ക്കൽ, ഫാ. മാത്യു തടത്തിൽ, ഹെഡ് മിസ്ട്രസ് സിജിമോൾ ഫിലിപ്പ്, എ.ജി. ജയകൃഷ്ണൻ, ലിസമ്മ ജോസഫ്, പിടിഎ…
Read More