പുതുപ്പള്ളി: കെസിബിസി മദ്യവിരുദ്ധ കമ്മീഷന് ചങ്ങനാശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതാ ഘടകങ്ങള്‍ സംസ്ഥാന ഭാരവാഹികളുടെയും വൈദികരുടെയും നേതൃത്വത്തില്‍ ഇന്നു രാവിലെ 11.30ന് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തും. 29 ബാറുകളൊഴികെ മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടിയ മുന്‍ മുഖ്യമന്ത്രിയോടുള്ള ആദരവര്‍പ്പിക്കാനും മദ്യവ്യാപനം നടത്തുന്ന ഭരണാധികാരികളോട് ശക്തമായ പ്രതിഷേധം അറിയിക്കാനുമാണ് പുതുപ്പള്ളിയിലെ കബറിടം സന്ദര്‍ശിക്കുന്നത്.
Read MoreCategory: Edition News
ജി. സുധാകരനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ജെഎസ്എസ്; സിപിഎമ്മില്‍ ഇപ്പോള്‍ പിണറായിസമെന്ന് എ.എന്‍. രാജൻ ബാബു
കൊച്ചി: സിപിഎം നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരനെ പാര്‍ട്ടിലേക്ക് ക്ഷണിച്ച് ജെഎസ്എസ് നേതൃത്വം. കെ.ആര്. ഗൗരമ്മയെപ്പോലെ അഴിമതിയ്ക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് ജി. സുധാകരന്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അഭിമാനത്തോടെ തന്നെയാണ് ജെഎസ്എസിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അഡ്വ. എ.എന്‍. രാജന് ബാബു പറഞ്ഞു. ഗൗരിയമ്മയ്ക്കൊപ്പം ജി. സുധാകരന് സിപിഎമ്മില്‍ പ്രവര്‍ത്തിച്ചപ്പോഴും പാര്‍ട്ടി നേതൃത്വം ഏകപക്ഷീയമായി ഗൗരിയമ്മയെ പുറത്താക്കിയപ്പോഴും ഗൗരിയമ്മയെ ആദരവോടെ മാത്രമെ ജി. സുധാകരന് നോക്കിക്കണ്ടിട്ടുള്ളുവെന്നത് രാഷ്ട്രീയത്തിനപ്പുറമുള്ള ജി. സുധാകരന്റെ വ്യക്തിത്വമാണ് എടുത്തു കാണിക്കുന്നത്. ഗൗരിയമ്മയ്ക്കെതിരെ സിപിഎം ഒരു ഘട്ടത്തില്‍ സ്വീകരിച്ച അതേ ശൈലിതന്നയൊണ് ഇപ്പോള്‍ ജി. സുധാകരനെതിരെയും സ്വീകരിക്കുന്നത്. സിപിഎമ്മില്‍ ഇപ്പോള്‍ കമ്മ്യുണിസം അല്ല പിണറായിസമാണുള്ളതെന്നും പാര്‍ട്ടി വ്യക്തികേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്നും രാജന് ബാബു പറഞ്ഞു.
Read Moreവാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം: കൊച്ചിയില്‍ കൂടുതല്ഹോട്ടലുകള് അടയ്ക്കുന്നു; ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും അവതാളത്തില്‍
കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമത്തെ തുടര്‍ന്ന് കൊച്ചിയില്‍ കൂടുതല്‍ ഹോട്ടലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. നിലവിലുള്ള സ്റ്റോക്ക് തീര്‍ന്ന സാഹചര്യത്തിലും ബദല്‍ മാര്‍ഗം ഒരുക്കാന്‍ കഴിയാത്തതിനാലുമാണ് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നത്.പ്രതിസന്ധി രൂക്ഷമായിട്ടും എത്രദിവസം വിതരണം മുടങ്ങുമെന്നോ, മുടങ്ങിയാല്‍ പകരം പോംവഴി എന്താണെന്ന് തുടങ്ങി യാതൊരു ഔദ്യോഗിക നിര്‍ദേശവും ഉപയോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ല. ബേക്കറികളുടെ പ്രവര്‍ത്തനവും താളം തെറ്റിയ നിലയിലാണ്. സമയം കുറച്ചു; ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും അവതാളത്തില്‍ നഗരങ്ങളിലെ പകുതിയോളം ഭക്ഷണശാലകളിലും വിറക് അടുപ്പില്ല. ഗ്യാസിലാണ് പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത്. ഇവര്‍ വലിയ ഇന്‍ഡക്ഷന്‍ കുക്കറുകളിലേക്കും ഇലക്ട്രിക് ഓവനുകളിലേക്കും മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചെറിയ ഭക്ഷണശാലകളില്‍ മാത്രമാണ് പ്രായോഗികമാകുന്നത്. അതിനിടെ നഗരത്തിലെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ പ്രവര്‍ത്തനം സമയം കുറച്ചു. കൂടുതല്‍ ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന വിഭവങ്ങളും മെനുവില്‍ നിന്ന് ഒഴിവാക്കി. സ്വകാര്യ ഹോസ്റ്റലുകളിലെ മെസുകളുടെ പ്രവര്‍ത്തനവും അവതാളത്തിലായി. കേറ്ററിംഗ് സ്ഥാപനങ്ങൾ…
Read Moreചെല്ലാനത്ത് ചുഴലിക്കാറ്റ്; ഏഴ് വീടുകള്‍ക്ക് നാശനഷ്ടം; വാസയോഗ്യമല്ലാതായ വീട്ടുകാരെ മാറ്റി പാർപ്പിച്ചു
കൊച്ചി: ചെല്ലാനത്ത് നാശം വിതച്ച് ചുഴലിക്കാറ്റ്. ഇന്ന് പുലര്‍ച്ചെ 1.15ഓടെ ഉണ്ടായ ചുഴലിക്കാറ്റില്‍ ഏഴോളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ആളപായമില്ല. ചെല്ലാനം ചാളക്കടവ് പ്രദേശത്താണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. വലിയ ശബ്ദം കേട്ട് വീടുകളില്‍ ഉണ്ടായിരുന്നത് പുറത്തേക്ക് ഇറങ്ങിയത് വലിയ ദുരന്തം ഒഴിവാക്കി. മൂന്നോളം വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. മറ്റ് വീടുകള്‍ ഭാഗികമായും തകര്‍ന്ന അവസ്ഥയിലാണ്.തകര്‍ന്ന വീടുകള്‍ വാസയോഗ്യമല്ലാതായതോടെ ഇവിടെ ഉണ്ടായിരുന്നവരെ മാറ്റി പാര്‍പ്പിച്ചു.
Read Moreഗ്യാസ് സിലിണ്ടർ കിട്ടാനില്ല; സ്കൂളുകളിലെ പാചകത്തിനു വിറക് അടുപ്പ് ഉപയോഗിക്കാന്‍ നിർദേശം
തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കി. ഇതിന് ആവശ്യമായ പണം സര്‍ക്കാര്‍ നല്‍കും. ഓരോ സ്കൂളിലും ആവശ്യമായ ഗ്യാസ് സിലിണ്ടറുകളുടെ എണ്ണവും വിറകിന്റെ അളവും തയറാക്കി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പാചകവാതക പ്രതിസന്ധി രൂക്ഷമാണ്.ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കളെയും ഹോട്ടലുകളെയും പാചകവാതക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
Read Moreഉണ്ണികൃഷ്ണന് പോറ്റിയുടെ പരാതിക്കുപിന്നില്‍ നീചമായ ഗൂഢാലോചനയെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ഉണ്ണികൃഷ്ണന് പോറ്റിയുടെ പരാതിക്കുപിന്നില്‍ നീചമായ ഗൂഢാലോചനയെന്ന് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന് എംഎല്‍എ. ആരാണ് പ്രതിഭയെന്ന് തനിക്കറിയില്ല. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടെ ഒരു പോലീസ് സ്റ്റേഷനിലും പരാതിയുടെ പേരില്‍ പോയിട്ടില്ല. വ്യാജപരാതിക്കു പിന്നില്‍ ആരാണെന്നുള്ള കാര്യം പിന്നീടു വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണു പരാതിക്കു പിന്നിലുള്ള കാരണം. പരാതിക്കു പിന്നില്‍ എല്ലാവര്ക്കും സുപരിചിതനായ ആളാണ്. പേര് പിന്നീട് വെളിപ്പെടുത്താമെന്നും കടകംപള്ളി പറഞ്ഞു. ആരുടെയും സാമ്പത്തിക ഇടപാടുകളില്‍ ഇടപെട്ടിട്ടില്ല. മാധ്യമങ്ങള്‍ തന്നെ കരിവാരിതേയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഭ എന്ന് പേരുള്ളതില്‍ യു. പ്രതിഭയെ മാത്രമാണ് പരിചയമുള്ളതെന്നും കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreട്രാക്കിൽ അറ്റകുറ്റപ്പണികൾ: ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയെന്ന് തിരുവനന്തപുരം ഡിവിഷൻ അധികൃതർ
പരവൂർ: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ വഴി തിരിച്ച് വിടുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്യുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു. 12674 തിരുവനന്തപുരം സെൻട്രൽ – ഡോ. എം.ജി.ആർ. ചെന്നൈ സൂപ്പർ ഫാസ്റ്റ് മെയിൽ 14 ന് ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക.മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ സ്റ്റോപ്പുകൾ അന്ന് ഒഴിവാക്കി. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 22503 കര്യാകുമാരി-ദിബ്രുഗഡ് വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും 14ന് ആലപ്പുഴ വഴിയായിരിക്കും ഓടുക. അന്നത്തെ ചെങ്ങന്നൂർ, കോട്ടയം സ്റ്റോപ്പുകൾ ഒഴിവാക്കി. കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 16128 ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് 13 – ന് (നാളെ) ഗുരുവായൂരിനും നാഗർകോവിൽ ടൗണിനും മധ്യേ സർവീസ് ഭാഗികമായി റദ്ദാക്കി. ട്രെയിൻ നാഗർകോവിലിൽ…
Read Moreചില്ലറ നോട്ടുകൾക്ക് വേണ്ടി ഇനി അലയേണ്ടി വരില്ല; വരുന്നു പ്രത്യേക എടിഎം; ചെറിയ മൂല്യമുള്ള നോട്ടുകൾ ലഭിക്കും
പരവൂർ: 500 രൂപ നോട്ടുകൾക്ക് ചില്ലറ ലഭിക്കാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസവുമായി റിസർവ് ബാങ്ക്. ഇനി മുതൽ എടിഎമ്മുകൾ വഴി 10, 20, 50 രൂപ നോട്ടുകൾ നേരിട്ട് പിൻവലിക്കാൻ കഴിയുന്ന സംവിധാനം നിലവിൽ വരുന്നു. രാജ്യത്ത് ചെറിയ മൂല്യമുള്ള നോട്ടുകൾക്ക് ക്ഷാമമില്ലെന്നും ഇവ സുഗമമായി ലഭ്യമാക്കുന്നതിനായി പ്രത്യേക “സ്മോൾ ഡിനോമിനേഷൻ ഡിസ്പെൻസറുകൾ’ പരീക്ഷിച്ചുവരികയാണെന്നും റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കി. നിലവിലുള്ള ഭൂരിഭാഗം എടിഎമ്മുകളും 100, 200, 500 രൂപ നോട്ടുകൾ വിതരണം ചെയ്യാൻ മാത്രം രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. ഇത് പലപ്പോഴും ചെറിയ ഇടപാടുകൾക്ക് തടസമാകാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഡിജിറ്റൽ പേയ്മെന്റുകൾ വ്യാപകമായതോടെ കടകളിൽ ചില്ലറ ലഭ്യത കുറഞ്ഞുവെന്ന പരാതികൾക്കിടയിലാണ് കേന്ദ്ര സർക്കാരിന്റെ നിർദേശാനുസരണം റിസർവ് ബാങ്കിന്റെ ഈ സുപ്രധാന ഇടപെടൽ. പത്തുരൂപയുടെ 439.4 കോടി നോട്ടുകൾ ഈ സാമ്പത്തിക…
Read Moreതൊഴിലിടം ദുരിതപൂർണമാണ്; ‘മനുഷ്യബോർഡുകൾ’ക്കു കുംഭച്ചൂടിന്റെ ദുരിതപർവം
ഷൊർണൂർ: കുംഭച്ചൂടിൽ നാടും നഗരവും തിളച്ചുതൂവുന്നു… പാതയോരങ്ങളിലെ ഹോട്ടലുകളിലേക്ക് യാത്രക്കാരെ വിളിച്ച് കയറ്റുന്നവർക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കണമെന്ന ഉത്തരവ് ഇനിയും നടപ്പിലാക്കുന്നില്ല. ഹോട്ടൽ എന്ന കൈ ബോർഡുമായി കാറ്റും മഴയും ചുട്ടുപൊള്ളുന്ന വെയിലും വകവയ്ക്കാതെ നിൽക്കുന്നവരുടെ തൊഴിലിടം ദുരിതപൂർണമാണ്. ഇവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിൽവകുപ്പ് പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ തുടർനടപടികളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ദേശീയപാതകളിലെ ഭക്ഷണശാലകൾക്കു മുന്പിൽ തുടക്കംകുറിച്ച ഈ ജോലി പിന്നീട് എല്ലായിടത്തേക്കും വ്യാപിക്കുകയായിരുന്നു. ഇരിക്കാൻ ഒരു കസേരപോലും ഇല്ലാതെ പകൽ മുഴുവൻ നിൽക്കേണ്ടിവരുന്ന മനുഷ്യ ബോർഡുകളാണ് ഇവർ. ഇപ്പോഴും വ്യാപകമായി റോഡരികിൽ ഇവരെ കാണാനാവും. ചെറിയൊരു തണലിന്റെ അംശം പോലും ഇവർക്ക് അന്യമാണ്. തുടർച്ചയായി 12 മണിക്കൂർ വരെ നിൽക്കേണ്ടി വരുന്ന തൊഴിലാളികളാണിവർ. ഇരിപ്പിടം, ശുദ്ധജലം, തണൽ, വെയിലത്തു കുട എന്നിവ ഉറപ്പു വരുത്താനാണു തൊഴിൽവകുപ്പിന്റെ ഉത്തരവുള്ളത്. ഇക്കാര്യം നടപ്പാക്കുന്നു എന്ന് ഉറപ്പാക്കാനാണു സ്ക്വാഡ് പരിശോധനയ്ക്കു…
Read Moreകുന്നത്തുകാട്ടിൽ പത്തുദിവസത്തിനിടെ കാട്ടാന കൃഷി നശിപ്പിച്ചതു രണ്ടുതവണ; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
കല്ലടിക്കോട്: മലയോരമേഖലയിലെ കുന്നത്തുകാട്ടിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. ഇന്നലെ വെളുപ്പിനു നാലുമണിയോടെയാണ് രണ്ടു കാട്ടാനകൾ പാപ്പിനിശേരി ബിനുവിന്റെ കൃഷിയിടത്തിലെത്തി വാഴകളും കമുകും കൊക്കോയും നശിപ്പിച്ചത്. സമീപത്തെ ചന്ദ്രന്റെ കൃഷിയിടത്തിലും കാട്ടാനകൾ കൃഷി നശിപ്പിച്ചിട്ടുണ്ട്. വൈദ്യുതിവേലി നിർമിച്ച് കൃഷിയിടങ്ങൾക്കു സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാട്ടാനകൾ കമ്പികളിൽ മരംമറിച്ചിട്ട് വൈദ്യുതിബന്ധം വിഛേദിച്ചാണ് കൃഷിയിടത്തിലെത്തിയത്. 10 ദിവസംമുമ്പാണ് സമീപത്തെ ജോസ് തുറയ്ക്കലിന്റെ കൃഷിയിടത്തിലെത്തി വാഴയടക്കമുള്ള കൃഷികൾ നശിപ്പിച്ചത്. വനംവകുപ്പിന്റെ ദ്രുതകർമസേന സ്ഥലത്തെത്തി ആനകളെ വനത്തിലേക്ക് കയറ്റിവിട്ടു. നിരന്തരമായി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ വനത്തിനുള്ളിൽ തന്നെ നിർത്താൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Read More