പാലക്കാട്: മാർക്സിസ്റ്റ് പാർട്ടി എക്സൈസ് വകുപ്പ് ഭരിക്കുമ്പോഴെല്ലാം അവർക്കതു അഴിമതിയുടെ സ്രോതസായിരുന്നുവെന്ന് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ – ഐഎൻടിയുസി സംസ്ഥാന സമ്മേളനം മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെവ്കോ ആപ്പിന്റെ അഴിമതിയിലാണ് ആദ്യം തുടങ്ങിയത്. യുഡിഎഫിന്റെ ശക്തമായ എതിർപ്പിനെതുടർന്നാണ് അതു നടപ്പാക്കാതെ പോയത്. ഒന്നാം പിണറായിസർക്കാർ രണ്ടു ഡിസ്റ്റിലറിയും അഞ്ച് ബ്രൂവറിയും തുടങ്ങാനാണ് പിന്നീട് നീക്കംനടത്തിയത്. അതും പ്രതിഷേധത്തെതുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. രണ്ടാം പിണറായിസർക്കാരിന്റെ കാലത്താണ് എലപ്പുള്ളിയിൽ മദ്യ കുത്തക കമ്പനിയായ ഒയാസീസിനു അനുമതി നൽകിയത്. യുഡിഎഫ് ഉൾപ്പെടെ വൻ പ്രതിഷേധം ഉയർത്തിയേനെ തുടർന്ന് അതും ഇപ്പോൾ വേണ്ടെന്നുവയ്ക്കുകയായിരുന്നു. ആഗോള കുത്തകയായ മദ്യക്കമ്പനിയെ പാലക്കാട്ട് ഒരു കാരണവശാലും കാലുകുത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനു വൻ സാമ്പത്തിക നേട്ടമുണ്ടാക്കികൊടുക്കുന്ന ബെവ്കോയിലെ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരിന്റെ തെറ്റായ നയവും കോർപറേഷന്റെ…
Read MoreCategory: Edition News
തെരുവു വിളക്കുകളില്ല; കാട്ടാനകളുടെ വിളയാട്ടം ഭയന്ന് നാട്ടുകാർ; സംരക്ഷണം വേണമെന്ന ആവശ്യം ശക്തം
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മലയോര മേഖലയിൽ തെരുവ് വിളക്കുകളില്ലാത്തതിനാൽ കാട്ടാനകളുടെ വിളയാട്ടം ഭയന്ന് പുറത്തിറങ്ങാനാകാതെ നാട്ടുകാർ. മേലേപ്പയ്യാനി ഭാഗത്താണ് വീടുകൾക്കു സമീപത്തുകൂടെ രാത്രി കാട്ടാനകൾ ഇറങ്ങിനടക്കുന്നത്. കഴിഞ്ഞദിവസം മേലേപയ്യാനി ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചത് വെളുപ്പിനെയായിരുന്നു. റബർ ടാപ്പിംഗിനായി വീട്ടിനു പുറത്തിറങ്ങിയ തൊഴിലാളി ശബ്ദം കേട്ട് ടോർച്ചടിച്ചു നോക്കിയപ്പോഴാണ് വൈദ്യുതികാലിനു സമീപം കാട്ടാന നിൽക്കുന്നത് കണ്ടത്. സമീപത്ത് മറ്റ് രണ്ടു കാട്ടാനകളും കൂടി ഉണ്ടായിരുന്നു. വടക്കന്റെകാടു മുതൽ കരിമലവരെയുള്ള മലയോരമേഖലയിൽ പലഭാഗത്തും തെരുവ് വിളക്കുകൾ ഇല്ല. മുമ്പ് സ്ഥാപിച്ച പല വിളക്കുകളും കേടുവന്ന് കത്തുന്നുമില്ല. പരിചരണം ഇല്ലാത്തതാണ് തെരുവ് വിളക്കുകൾ കേടുവരാൻ കാരണം. കാട്ടാനകൾ സ്ഥിരമായി ഈ മേഖലയിൽ ഇറങ്ങുന്നതുകാരണം കർഷകരും സ്കൂൾ കുട്ടികളുമടക്കമുള്ളവർ പേടിച്ചാണ് പുറത്തിറങ്ങുന്നത്. രാത്രിയിൽ മാത്രം ഇറങ്ങിയിരുന്ന കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങൾ പകലും കൃഷിഭൂമിയിൽ ഇറങ്ങുന്നതും പതിവാണ്. കേടുവന്ന് കത്താത്ത തെരുവ് വിളക്കുകൾ…
Read Moreക്രൈസ്തവസമൂഹം അതിജീവനത്തിന്റെ പാതയിൽ; ഒറ്റക്കെട്ടായി സഭയെ സംരക്ഷിക്കേണ്ട സമയമാണിതെന്ന് മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ: കുടുംബങ്ങളും സഭയും നേരിടുന്ന പ്രശ്നങ്ങൾക്കു കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഉത്തരം നൽകേണ്ടതെന്നു അതിരൂപത മെത്രാപ്പോ ലീത്ത മാർ ആൻഡ്രൂസ് താഴത്ത്. അതിജീവനത്തിന്റെ പാതയിലൂടെയാണു ക്രൈസ്തവസമൂഹം കടന്നുപോകുന്നത്. ഒറ്റക്കെട്ടായി സഭയെ സംരക്ഷിക്കേണ്ട സമയമാണിത്. ലോകത്തു ശാന്തിയും സമാധാനവും കൈവരിക്കാൻ കുടുംബകൂട്ടായ്മകൾ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. അതിരൂപത കുടുംബകൂട്ടായ്മ 16 ഫൊറോനകളിൽ സംഘടിപ്പിക്കുന്ന ‘സമുദായജ്വാല 2കെ26’ കണ്വൻഷനുകളുടെ അതിരൂപതാതല ഉദ്ഘാടനം തൃശൂർ ബസിലിക്ക പാരിഷ് ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമുദായശക്തീകരണം, കുടുംബകൂട്ടായ്മ സജീവമാക്കൽ എന്നിവ ലക്ഷ്യംവച്ച് ബസിലിക്ക, പാലയൂർ, പുത്തൂർ ഫൊറോനകളിലാണ് ഇന്നലെ കണ്വൻഷൻ നടത്തിയത്. ബസിലിക്ക വികാരി ഫാ. തോമസ് കാക്കശേരി, ഫാ. രാജു അക്കര, അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, അതിരൂപത കുടുംബകൂട്ടായ്മ ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി, ജനറൽ കണ്‍വീനർ പ്രഫ. ജോർജ് അലക്സ്, ബസിലിക്ക കണ്‍വീനർ അഡ്വ. ജോസഫ്…
Read Moreറെയിൽവേ ഗേറ്റിനു സമീപം യുവാവ് മരിച്ചനിലയിൽ; സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം
വടക്കാഞ്ചേരി: എങ്കക്കാട് റെയിൽവേ ഗേറ്റിനു സമീപം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. പാർളിക്കാട് സ്വദേശി മുഹമ്മദ് അഷറഫിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് സഹോദരി ഫാത്തിമ സുഹറ പോലീസിൽ പരാതി നൽകി. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും സിസിടിവി കാമറകളും ഫോൺ കോളുകളും ശാസ്ത്രീയമായി പരിശോധിക്കണമെന്നുമാണ് ഫാത്തിമ സുഹറ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ജനുവരി 16 നാണ് സംഭവം നടന്നത്. അഷറഫിന്റെ മരണം അപകട മരണമല്ലന്നും കൊലപാതകമാണോയെന്നു സംശയം ഉണ്ടന്നുമാണ് കുടുംബം ആരോപിക്കുന്നത്. ജനുവരി13 ന് വീട്ടിൽ നിന്ന് ഇറങ്ങിയ അഷറഫിനെ 15നു രാത്രി വടക്കാഞ്ചേരിയിൽ കണ്ടതായും പരാതിയിൽ പറയുന്നുണ്ട്. എപ്പോഴും തിരക്കുള്ള റെയിൽവേ ഗേറ്റിനു സമീപം മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തകറയോ ബലപ്രയോഗം നടന്ന ലക്ഷണങ്ങളോ ഇല്ലായിരുന്നു എന്നുള്ളത് സംശയം വർധിപ്പിക്കുന്നുണ്ട്. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെകൊണ്ടുവന്നിട്ടതാകാനുള്ള…
Read Moreകായംകുളം താലൂക്ക് ആശുപത്രിയുടെ മതിൽ ചരിഞ്ഞ് അപകടഭീഷണി; അടിയന്തിര നടപടി വേണമെന്ന് യാത്രക്കാർ
കായംകുളം: താലൂക്ക് ആശുപത്രിയുടെ മതിൽ അപകടഭീഷണി ഉയർത്തുന്നു. ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്ത് എക്സ്റേ യൂണിറ്റിന് സമീപം തെക്കുവടക്കായി നീളത്തിൽ സ്ഥിതി ചെയ്യുന്ന കാലപ്പഴക്കം ചെന്ന മതിലാണ് അപകടഭീഷണി ഉയർത്തുന്നത്. കാലപ്പഴക്കത്താൽ വീണ്ടുകീറി പുറത്തേക്ക് ചരിഞ്ഞ അവസ്ഥയിൽ നിൽക്കുന്ന മതിൽ ഏതു നിമിഷവും നിലംപതിച്ചേക്കാം. ലബോറട്ടറി ഉൾപ്പെടെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള വഴിയിലോട്ടാണ് മതിൽ ചരിഞ്ഞ് നിൽക്കുന്നത്.വാഹന യാത്രക്കാരും കാൽനട യാത്രക്കാരുമുൾപ്പെടെ അനേകം പേരാണ് ഇതുവഴി കടന്നുപോകുന്നത്. ആശുപത്രി ഭാഗത്ത് മതിലിനോട് ചേർന്ന് വാഴയും മറ്റു സസ്യങ്ങളും കൂടി നിൽക്കുന്നതിനാൽ മതിലിന്റെ അപകടാവസ്ഥ ഇതുവഴി വരുന്ന യാത്രക്കാരുടെ ശ്രദ്ധിയിൽ പതിയുകയില്ല. മഴയും കാറ്റുമൊക്കെ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. കുറച്ചുനാൾ മുമ്പ് ആശുപത്രിയിൽ കെട്ടിടനിർമാണത്തിനായി പൈലിംഗ് നടത്തുന്നതിനിടെ മണ്ണുകൂട്ടിയിട്ട ഭാഗത്തെ മതിൽ റോഡിലേക്ക് തകർന്നുവീണിരുന്നു.
Read Moreജനങ്ങളിറങ്ങി: വേമ്പനാട് കായൽ ക്ലീൻ; 28 ടൺ മാലിന്യങ്ങൾ നീക്കം ചെയ്തു
ആലപ്പുഴ: ജനങ്ങളിറങ്ങിയതോടെ വേമ്പനാട് കായൽ ക്ലീൻ. വേമ്പനാട് കായലിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വേമ്പനാട് കായൽതീരത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കാമ്പയിനിന്റെ രണ്ടാം ഘട്ടമാണ് ഇന്നലെ ആരംഭിച്ചത്.മാർച്ച് 31 വരെ നീളുന്നതാണ് കാന്പൈൻ. പൈലറ്റ് പദ്ധതിയായി തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, രാമങ്കരി എന്നീ അഞ്ചു പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് പദ്ധതി നടത്തുന്നത്. മത്സ്യം, കക്ക തൊഴിലാളികളും സന്നദ്ധപ്രവർത്തകരും ഹരിതകർമസേന പ്രവർത്തകരുമെല്ലാം കാമ്പയിന്റെ ഭാഗമായി. 31 വരെ മാലിന്യങ്ങൾ ശേഖരിക്കും. തൊഴിലാളികൾ കൊണ്ടുവരുന്ന മാലിന്യങ്ങൾ ഹരിതകർമസേനയ്ക്ക് കൈമാറും. ഹൗസ്ബോട്ടുകളിൽനിന്നുള്ള മാലിന്യങ്ങളും ഉൾനാടൻ ജലാശയങ്ങളിലൂടെ കായലിലെത്തിച്ചേരുന്ന മാലിന്യങ്ങളും ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.നാലിഞ്ചോളം താഴ്ചയിൽ കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കക്കാ സമ്പത്തിന്റെ വളർച്ചയെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. കരിമീൻ, കൊഞ്ച്, കാളാഞ്ചി എന്നിവയുടെ പ്രജനനത്തിനും…
Read Moreസിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ; എറണാകുളത്ത് സിറ്റിംഗ്എംഎല്എമാര് വീണ്ടും കളത്തിലേക്ക്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ജില്ലയിലെ സിറ്റിംഗ് എംഎല്‍എമാരെല്ലാം വീണ്ടും മത്സരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. തൃപ്പൂണിത്തുറയില്‍ എം. സ്വരാജിന് പകരം വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കാനാണ് സാധ്യത. മുന്‍പ് എം. സ്വരാജിന്റെ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും, അദ്ദേഹം മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ കെ.എന്‍ ഉണ്ണികൃഷ്ണനെ ഇങ്ങോട്ട് മാറ്റാനാണ് നീക്കം. മണ്ഡലം തിരിച്ചുപിടിക്കാന്‍ ഉണ്ണികൃഷ്ണന്റെ ജനപ്രീതി ഗുണകരമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. കെ.എന്‍ ഉണ്ണികൃഷ്ണന് തൃപ്പൂണിത്തുറയിലേക്ക് മാറുന്നതോടെ വൈപ്പിനില്‍ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി എം.ബി. ഷൈനിയെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെന്നും സൂചനയുണ്ട്. പുതുമുഖങ്ങളെയും വനിതകളെയും ഉള്‍പ്പെടുത്തി മണ്ഡലം നിലനിര്‍ത്താനാണ് നീക്കം. യുഡിഎഫ് സ്വാധീനമുള്ള ഈ രണ്ട് മണ്ഡലങ്ങളിലും ശക്തരായ പൊതുസമ്മതരായ സ്വതന്ത്രരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ നേതൃത്വം. തൃക്കാക്കരയില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ ഇത്തവണ പുതിയ തന്ത്രങ്ങള്‍…
Read Moreഎരുമേലിയിൽ കാണാതായ യുവാവിനെത്തേടി അന്വേഷണം ജമ്മു കാഷ്മീരിലേക്ക്; ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം
കണമല: പൊട്ടിപ്പോയ മൊബൈൽ ഫോണിനു പകരം പുതിയ ഫോൺ വാങ്ങാൻ തുലാപ്പള്ളിയിൽ വീട്ടിൽനിന്ന് കാറുമായി എരുമേലിക്ക് പോയ ജോസഫൈനെ (സിൽബി-24) തേടി പോലീസിന്റെ അന്വേഷണം ജമ്മു കാഷ്മീരിൽ.കഴിഞ്ഞ ഫെബ്രുവരി 23ന് രാവിലെയാണ് ജോസഫൈൻ, പിതാവ് തുലാപ്പള്ളി പുളിക്കൽ ബിനോയിയുടെ കെഎൽ-34-എ 4768 നമ്പറിലുള്ള ആൾട്ടോ കാറിൽ തനിയെ വീട്ടിൽനിന്നു പുറപ്പെട്ടത്. രാത്രി വൈകിയും മകൻ വീട്ടിൽ എത്താത്തതിനെത്തുടർന്ന് മുൻ വാർഡ് മെംബർ സിബി മുഖേനെ പിതാവ് വിവരം പമ്പ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പിറ്റേന്നും മകന്റെ വിവരം ലഭ്യമായില്ലെന്ന് പിതാവ് അറിയിച്ചതോടെ പമ്പ പോലീസ് യുവാവിന്റെ തിരോധാനം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ജോസഫൈൻ സഞ്ചരിച്ച ആൾട്ടോ കാർ കാണാതായ ദിവസം 23നു രാവിലെ 10.10ന് തുലാപ്പള്ളി വട്ടപ്പാറ ഭാഗത്ത് കടന്നുപോയതായി സിസിടിവി കാമറാദൃശ്യത്തിൽ കണ്ടെത്തി. ഇതേ കാർ 10.14ന് കണമല ജംഗ്ഷനിൽനിന്ന്…
Read Moreജില്ലാ ആസ്ഥാനത്ത് കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റര്‍; ചെറുതോണിയില്‍നിന്ന് 12 പുതിയ ബസുകള്‍
ഇടുക്കി: ജില്ലാ ആസ്ഥാനമായ ചെറുതോണിയില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിച്ചു. മന്ത്രി കെ.ബി. ഗണേഷ്കുമാര് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി 4 – ബേ ബസ് ഗാരേജിന്റെ നിര്‍മാണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഇതോടൊപ്പം ചെറുതോണിയില്‍നിന്ന് കെഎസ്ആര്‍ടിസിയുടെ 12 പുതിയ സര്‍വീസുകള്‍ക്കും തുടക്കമായി. ജില്ലയുടെ വികസനത്തിനു മുതല്‍ക്കൂട്ടാകും പുതിയ ഓപ്പറേറ്റിംഗ് സെന്ററെന്ന് അദ്ദേഹം പറഞ്ഞു. പത്തു വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ഓപ്പറേറ്റിംഗ് സെന്ററാണ് ചെറുതോണിയിലേത്.ജില്ലയിലെ ഏഴാമത്തെയും സംസ്ഥാനത്തെ 94-ാമത്തെയും ബസ് ഓപ്പറേറ്റിംഗ് സെന്ററാണിത്. മന്ത്രി റോഷി അഗസ്റ്റിന്റെ ആവശ്യപ്രകാരമാണ് ചെറുതോണിയില്‍ പുതിയ ബസ് സ്റ്റേഷന് തുടങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ആസ്ഥാനത്തുനിന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൂപ്പര്‍ ഡീലക്സ് ബസുകള്‍, സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകള്‍ ആരംഭിക്കും. കളമശേരി മെഡിക്കല്‍ കോളജിലേക്ക് പ്രത്യേക സര്‍വീസും ആരംഭിക്കും. ജില്ലാ പഞ്ചായത്ത് നല്കിയ 40 സെന്റ് സ്ഥലത്താണ് നാലു ബേകളുള്ള…
Read Moreചെടിച്ചട്ടിയിൽ ഒളിപ്പിച്ച താക്കോൽ എടുത്ത് കള്ളൻ കൊണ്ടുപോയത് 16 ലക്ഷം രൂപ; മോഷണം അറിയുന്നത് രണ്ടുദിവസം കഴിഞ്ഞ്
കട്ടപ്പന: ആളില്ലാത്ത സമയത്ത് അടച്ചിട്ടിരുന്ന വീട്ടില്‍നിന്ന് 16 ലക്ഷം രൂപ കവര്‍ന്നു. കട്ടപ്പന-പുളിയന്മല റോഡിലെ പെട്രൊള്‍ പമ്പിന് സമീപം നെല്ലിക്കല്‍ ജോസഫ് തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തുള്ള സ്ഥാപനത്തോടു ചേര്‍ന്നാണ് വീട് സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തിന്റെ ഷട്ടര്‍ ഉയര്‍ത്തിയ മോഷ്ടാവ് മുകള്‍ നിലയിലെ വീട് അടങ്ങുന്ന ഭാഗത്ത് എത്തി ചെടിച്ചട്ടിയില്‍ ഒളിപ്പിച്ച താക്കോല്‍ കണ്ടെത്തി വീടുതുറന്ന് പണം അപഹരിക്കുകയായിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 500 രൂപയുടെ കെട്ട് മാത്രമാണ് മോഷ്ടാവ് അപഹരിച്ചത്. ഇതല്ലാതെ വേറെയും പണം ഇവിടെയുണ്ടായിരുന്നു. വീട്ടില്‍നിന്നു മറ്റൊന്നും മോഷണം പോയിട്ടില്ല. കഴിഞ്ഞ മാസം 14ന് രാത്രി 8.30 ഓടെയാണ് വീട്ടുകാര്‍ പള്ളിപ്പെരുന്നാളിനു പോയത്. തിരികെ വന്നിട്ടും അസ്വാഭാവികമായി ഒന്നും തോന്നിയില്ല. രണ്ടു ദിവസം കഴിഞ്ഞ് 16നാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത്. വിരലടയാളം പതിയാതിരിക്കാന്‍…
Read More