ശാസ്താംകോട്ട : ജെൻസി തലമുറ മാറ്റങ്ങളെ വേഗത്തിൽ ഉൾക്കൊള്ളുന്നവരാണെന്ന് പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. ഫിലിപ്പ് ഏബ്രഹാം. രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ “സ്വാവബോധം ജൻസി ജനറേഷനിൽ’ എന്ന വിഷയത്തെ അധികരിച്ചുനടന്ന ഇന്ററാക്റ്റീവ് സെക്ഷനിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ഏഴാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്ലാസ് വിദ്യാർഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായിരുന്നു. വളരെപ്പെട്ടെന്ന് പ്രതികരിക്കുകയും മാറ്റങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്ന പുതിയ തലമുറയ്ക്ക് വൈകാരികമായ സന്തുലിതാവസ്ഥഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് സെക്ഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ. ജി. ഏബ്രഹാം തലോത്തിൽ അഭിപ്രായപ്പെട്ടു.
Read MoreCategory: Edition News
സർക്കാരിന്റെ വികസനം പരസ്യപ്പലകയിൽ മാത്രം; സാധാരണ ജനങ്ങൾ ദുരിതത്തിലെന്ന് പി.സി.വിഷ്ണുനാഥ്
കൊല്ലം: പിണറായി സർക്കാരിന്റെ വികസനത്തെ കുറിച്ചുള്ള അവകാശവാദങ്ങൾ വെറും പൊള്ളയാണെന്നും കെഎസ്ആർടിസി ബസുകളിലും വഴിയോരങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പരസ്യ പലകകളിൽ മാത്രമാണ് വികസനം ഉള്ളതെന്നും പി.സി വിഷ്ണുനാഥ് എംഎൽഎ അഭിപ്രായപ്പെട്ടു.സാധാരണ ജനങ്ങൾ ദുരിതത്തിലാണ്. ക്ഷാമബത്ത കുടിശിക നിഷേധിക്കുകയും പങ്കാളിത്ത പെൻഷൻ ഉൾപ്പെടെയുള്ളവയിൽ പ്രകടനപത്രികാ വാഗ്ദാനങ്ങളിൽ നിന്നും ഒളിച്ചോടുകയും ചെയ്ത സർക്കാരിന് ജീവനക്കാർ ബാലറ്റിലൂടെ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം.ജാഫർ ഖാൻ നയിക്കുന്ന നവജീവന യാത്രയ്ക്ക് കൊല്ലം കളക്ടറേറ്റിൽ നൽകിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ്. ഉല്ലാസ് അധ്യക്ഷനായി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവി, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ. പി. സുനിൽ, വി.പി. ബോബിൻ, ജി. എസ്. ഉമാശങ്കർ, ബി. പ്രദീപ്കുമാർ,…
Read Moreറോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് മരിച്ച സംഭവം; ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
കൊച്ചി: െൈബക്ക് യാത്രികനായ ജെയ്സ് ബെന്നി എന്ന യുവാവ് തൊടുപുഴയില്‍ റോഡരികിലെ കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. സ്ലാബ് തകര്‍ന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി മൂടാതെ കിടന്ന കുഴിയിലായിരുന്നു അപകടം. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയെന്തെന്ന് അടുത്തതവണ വിഷയം പരിഗണിക്കുമ്പോള്‍ അറിയിക്കണം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. അപകടം നടന്ന ശേഷം പരിഹാരമുണ്ടാക്കുന്നതിനേക്കാള്, അപകടമുണ്ടാകാതെ നോക്കുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. എല്ലാം സമൂഹം മണിക്കൂറുകള്‍ക്കകം മറക്കും. എന്നാല്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ ജീവിതകാലം മുഴുവന്‍ വിഷമിക്കും. അതിനാല്‍ സര്‍ക്കാരും സമൂഹവുമെല്ലാം ജാഗ്രത പാലിക്കണം.അലക്ഷ്യമായ ഡ്രൈവിംഗിലൂടെ അപകടങ്ങളുണ്ടാകുന്നുണ്ട്. അതിലുമേറെ വിഷമകരമാണിതെന്നും കോടതി ചൂണ്ടികാട്ടി
Read Moreനടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലം മാറ്റം; ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് മാറ്റം
കൊച്ചി: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലം മാറ്റം. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് സ്ഥലം മാറ്റം നല്‍കിയത്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രൈബ്യൂണല്‍ ജഡ്ജിക്കാണ് പകരം ചുമതല. ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാര്‍ ആണ് സ്ഥലം മാറ്റ ഉത്തരവിറക്കിയത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിധി പറഞ്ഞ ജഡ്ജിയാണ് ഹണി എം. വര്‍ഗീസ്. നേരത്തെ പുറത്തിറങ്ങിയ ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടികയില്‍ ഹണി എം. വര്‍ഗീസിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ അന്ന് നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ അന്ന് സ്ഥലംമാറ്റം മരവിപ്പിക്കുകയായിരുന്നു. കേസിന്റെ വിധി പ്രസ്താവം പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റം പ്രാബല്യത്തില്‍ വരുന്നത്. കേസ് വനിത ജഡ്ജി പരിഗണിക്കണമെന്ന അതിജീവിതയുടെ അഭ്യര്‍ഥന മാനിച്ചായിരുന്നു ഹണി എം. വര്‍ഗീസിന് മുന്‍പാകെ നടി ആക്രമിക്കപ്പെട്ട കേസ് എത്തിയത്. ഹണി എം. വര്‍ഗീസിന് പകരം ആലപ്പുഴ…
Read More‘പച്ചക്കഞ്ചാവു’മായി മലയാളി യുവാക്കള്‍ ഗോവയിലേക്ക്; വിദേശികള്‍ക്കു പ്രിയം കേരളത്തിലെ ഗ്രീനിഷ് കഞ്ചാവ്
കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് പരിശോധന ശക്തമാക്കിയതോടെ മലയാളി യുവാക്കള്‍ ഇവിടെ നിന്നു കുറഞ്ഞ വിലയ്ക്ക് കഞ്ചാവു വാങ്ങി വൻലാഭം ലക്ഷ്യമിട്ട് വില്പനയ്ക്കെത്തിക്കുന്നത് ഗോവയിലേക്ക്. എംഡിഎംഎ, ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്പ്, യെല്ലോ മെത്ത് പോലുള്ള സിന്തറ്റിക് ലഹരി ഉത്പന്നങ്ങള്‍ സുലഭമായ ഗോവയില്‍ കഞ്ചാവ് കിട്ടാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്. ഇത് അവസരമാക്കിയെടുത്താണ് മലയാളി യുവാക്കള്‍ ഇവിടെ നിന്ന് ഗോവയിലേക്ക് കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരം. ‘ഗ്രീനിഷ് കഞ്ചാവ്’ എന്ന പേരിലാണ് പച്ചക്കഞ്ചാവ് വില്പന. ആന്ധ്ര, ഒറീസ എന്നിവിടങ്ങളിലെ ഏജന്റുമാരില്‍ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങിക്കുന്ന പച്ചക്കഞ്ചാവ് കാല് കിലോ, അരക്കിലോ പാക്കറ്റുകളിലാക്കിയാണ് ഗോവയിലേക്ക് എത്തിക്കുന്നത്. കേരളത്തില്‍ 50 മുതല്‍ 100 രൂപ വരെ വിലയുള്ള കഞ്ചാവ് ബീഡിക്ക് ഗോവയില്‍ ഇവര്‍ ഈടാക്കുന്നത് 500 രൂപയാണ്. 100 ഗ്രാം മുതലുള്ള ചെറിയ കഞ്ചാവ്…
Read Moreഡിജിറ്റല്‍ പേയ്മെന്റ് തട്ടിപ്പ്; മുതിര്‍ന്ന പൗരന്മാര്ക്കായി എന്‍പിസിഐ ബോധവത്കരണം
തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഉടമസ്ഥതയിലുള്ള നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്കായി ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികള്‍ വ്യാപമാക്കുന്നു. സോഷ്യല്‍ എന്‍ജിനീയറിംഗും മറ്റും ഉപയോഗിച്ച് മുതിര്‍ന്ന പൗരന്മാരുടെ പണം തട്ടിക്കുന്ന സംഘങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എന്‍പിസിഐ ബോധവത്കരണ പരിപാടികള്‍ വ്യാപകമാക്കുന്നത്. സാധാരണയായി പണം തട്ടിക്കുന്ന സംഘങ്ങളേയും അവരുടെ രീതികളേയും കുറിച്ചുള്ള മുന്നറിയിപ്പ് ഉള്‍പ്പെടെയാണ് ബോധവല്‍ക്കരണം നടത്തുന്നത്. ഡിജിറ്റല്‍ അറസ്റ്റ്, നിക്ഷേപ വഞ്ചന, ഫിഷിംഗ്/വിഷിംഗ് തട്ടിപ്പുകള്‍, ടെക് പിന്തുണ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍, റീഫണ്ടും പണമിടപാടുമായി ബന്ധപ്പെട്ട ലിങ്കുകള്‍ മുഖേനയുള്ള തട്ടിപ്പുകള്‍ തുടങ്ങിയ രീതികളിലൂടെയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് എന്‍പിസിഐ ആവശ്യപ്പെടുന്നു. യുപിഐ പിന്, പാസ്വേഡുകള് പോലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ മറ്റാരുമായും പങ്കുവയ്ക്കരുതെന്നും പരിചിതമല്ലാത്ത ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുതെന്നും അപരിചിത ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യരുതെന്നും എന്‍പിസിഐ മുന്നറിയിപ്പുകളില്‍ പറയുന്നു. ജാഗ്രതയോടെ മാത്രം…
Read Moreലെനിൻ രാജേന്ദ്രൻ പുരസ്കാരം പ്രേംകുമാറിന്; പുരസ്കാരം കിട്ടിയത് വലിയ സുകൃതമെന്ന് നടൻ
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും കലാനിധി മുൻ പ്രസിഡന്റുമായിരുന്ന ലെനിൻ രാജേന്ദ്രന്റെ സ്മരണാർഥം കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ലെനിൻരാജേന്ദ്രൻ സ്മൃതി പുരസ്കാരം ചലച്ചിത്രതാരം പ്രേംകുമാറിന് പ്രശസ്ത നടനും സംവിധായകനുമായ മധു സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ധീരമായ നിലപാടുകളും, അഭിപ്രായങ്ങളും, നിർഭയമായ പ്രതികരണങ്ങളും നടത്തുന്ന പ്രേംകുമാറിന് ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ പേരിലുള്ള പുരസ്ക്കാരം നൽകുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് മധു പറഞ്ഞു. പ്രേംകുമാറിന്റെ ശക്തമായ എഴുത്തും പ്രഭാഷണങ്ങളും ശ്രദ്ധയോടെ വീക്ഷിക്കുന്നയാളാണ് ഞാൻ. സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുള്ള കലാകാരനാണ് പ്രേംകുമാറെന്നും മധു പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ ഏറ്റവും സുതാര്യവും ജനകീയവുമാക്കിയത് പ്രേംകുമാറിന്റെ നേതൃത്വപാടവത്തിന്റെ ഉദാഹരണമാണ്. അടുത്തകാലത്ത് ഇത്രയേറെ മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു വ്യക്തിത്വം സിനിമ മേഖലയിൽ വേറെയില്ലെന്നും മധു ചൂണ്ടികാട്ടി. കലാമൂല്യമുള്ള,…
Read Moreനെയ്യാറ്റിന്‍കര നഗരസഭ പ്രദേശത്തുനിന്നു നെല്‍കൃഷി അപ്രത്യക്ഷമാകുന്നു ; വയല്‍നികത്തല്‍ വ്യാപകമെന്ന് ആക്ഷേപം
നെയ്യാറ്റിന്‍കര: കാര്‍ഷിക ഭൂമിയായി വാഴ്ത്തപ്പെട്ടിരുന്ന നെയ്യാറ്റിന്‍കര നഗരസഭ പ്രദേശത്തുനിന്നു നെല്‍കൃഷി പതിയെ അപ്രത്യക്ഷമാകുന്നു.നെയ്യാറ്റിന്‍കര നഗരത്തിന്റെ മുഖ്യസാന്പത്തിക മേഖല കാര്‍ഷിക മേഖലയാണെന്നാണ് നഗരസഭ അധികൃതരുടെ അവകാശവാദം. 28.78 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള നഗരസഭ പ്രദേശത്ത് 1,964 ഹെക്ടര്‍ സ്ഥലം കൃഷിക്ക് ഉപയോഗിക്കുവെന്നാണ് കണക്കുകള്‍. അതേസമയം, നെല്‍കൃഷി ഒരു ഹെക്ടറില്‍ മാത്രം സ്ഥലത്ത് ഒതുങ്ങി. കൃഷിക്ക് ഉപയോഗിക്കാവുന്ന 1.12 ഹെക്ടര്‍ തരിശുഭൂമിയുണ്ടെന്ന് നഗരസഭ വികസന സ്ഥിതി വിലയിരുത്തുന്നുവെങ്കിലും കൃത്യതയോടെ പ്രയോജനപ്പെടുത്താന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലായെന്നതും വാസ്തവം. വ്യാപകമായ നെല്‍പ്പാടം നികത്തല്‍ കാര്‍ഷിക മേഖലയിലെ വെല്ലുവിളിയാണെന്നും കാര്‍ഷിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ തൃപ്തികരമല്ലായെന്നും നഗരസഭയും സമ്മതിക്കുന്നു. നഗരസഭയുടെ കീഴില്‍ രണ്ടു കൃഷിഭവനുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് ഇവിടുത്തെ കാര്‍ഷിക മേഖലയിലെ ഈ കുറവുകള്‍ പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നത്. നെല്‍പ്പാടങ്ങള്‍ മരച്ചീനി, വാഴ, പച്ചക്കറി മുതലായ കൃഷികള്‍ക്ക് വഴി മാറിയ കാഴ്ച നഗരസഭ…
Read Moreഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കുന്നു; പോലീസിനെ മോശമാക്കുന്ന രീതി മാധ്യമരംഗത്തു നിലനിൽക്കുന്നെന്ന് അസോസിയേഷൻ
ചേർത്തല: പോലീസിലെ ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് കേരള പോലീസിനെ മോശമായി ചിത്രീകരിക്കുന്ന രീതി മാധ്യമരംഗത്തു നിലനിൽക്കുന്നുണ്ടെന്ന് പോലീസ് അസോസിയേൻ സംഘടിപ്പിച്ച മാധ്യമ സെമിനാർ. അസോസിയേഷൻ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി ‘വർത്തമാനകാലത്തെ പോലീസും മാധ്യമ സമീപനവും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസ്ഥാന പ്രസിഡന്റ് ജി.പി. അഭിജിത്താണ് വിഷയം അവതരിപ്പിച്ചത്. പോലീസിലെ ഒറ്റപ്പെട്ട വീഴ്ചകളും തെറ്റായ കാര്യങ്ങളും തിരുത്തപ്പെടേണ്ടതുതന്നെയാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച ക്രമസമാധാനം കാക്കുന്നതെന്ന് രാജ്യം അംഗീകരിക്കുമ്പോഴും തലോടലിനേക്കാളേറെ തല്ലാണ് കേരള പോലീസിനു ലഭിക്കുന്നതന്ന് വിഷയാവതരണത്തിൽ പറഞ്ഞു. ചേർത്തല പോലീസ് സ്റ്റേഷനിൽ നടന്ന സെമിനാർ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അധികാരകേന്ദ്രങ്ങൾ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് അനാരോഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. വിമർശനങ്ങൾ ഉൾക്കൊണ്ടു മുന്നോട്ടുപോകാനാകണമെന്നും ഒരിടത്തും ശത്രുതാപരമായ സമീപനമല്ല സ്വീകരിക്കേണ്ടതെന്നും ജനങ്ങളോട് എത്രമാത്രം അടുത്തുനിൽക്കുന്നു എന്നതിലാണ് ഭരണസംവിധാനങ്ങളുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ ജില്ലാ…
Read Moreനടപ്പാതയിലെ സ്ലാബ് ഇളകിമാറി; ജീവൻ കാക്കാൻ പ്ലാസ്റ്റിക് റിബൺ! തുടരുന്നു; അധികൃതരുടെ അനാസ്ഥ
അമ്പലപ്പുഴ: റോഡരികിലെ നടപ്പാതയുടെ സ്ലാബ് ഇളകിമാറിയത് വാഹന യാത്രക്കാർക്കുൾപ്പെടെ ഭീഷണിയാവുന്നു. ദേശീയപാത വിഭാഗം അധികൃതരുടെ അനാസ്ഥ ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പുന്നപ്ര പവർ ഹൗസിനു തെക്കുവശമടക്കം സമാന്തര റോഡിന്റെ പല ഭാഗത്തും ഇതേ അവസ്ഥയാണ്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ ആലപ്പുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പുന്നപ്ര ചന്ത ജംഗ്ഷൻ കഴിഞ്ഞാൽ വീതി കുറഞ്ഞ റോഡിലൂടെയാണ് തെക്കോട്ട് വളഞ്ഞവഴി വരെ സഞ്ചരിക്കുന്നത്. കെഎസ്ആർടിസിയും സ്വകാര്യ ബസുകളുമുൾപ്പെടെ തിങ്ങിഞെരുങ്ങിയാണ് ഒരു വിധം മുന്നോട്ടുപോകുന്നത്. ഇതിനിടയിലാണ് ഓടയുടെ സ്ലാബ് ഇളകിക്കിടക്കുന്നത്. പലപ്പോഴും വെളിച്ചം നിലച്ച അവസ്ഥയുണ്ടായാൽ അരികു ചേർന്നു വരുന്ന ഇരുചക്ര വാഹന യാത്രക്കാർ അടക്കം കുഴിയിൽ വീണ് ജീവൻ അപകടത്തിലാകുന്ന സ്ഥിതിയാണ്. മുന്നറിയിപ്പെന്നോണം രണ്ട് കോൺക്രീറ്റ് കുറ്റിയിൽ പ്ലാസ്റ്റിക് റിബൺ വലിച്ചുകെട്ടിയിരിക്കുകയാണ് അധികൃതർ.
Read More