അമ്പലപ്പുഴ: റോഡരികിലെ നടപ്പാതയുടെ സ്ലാബ് ഇളകിമാറിയത് വാഹന യാത്രക്കാർക്കുൾപ്പെടെ ഭീഷണിയാവുന്നു. ദേശീയപാത വിഭാഗം അധികൃതരുടെ അനാസ്ഥ ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പുന്നപ്ര പവർ ഹൗസിനു തെക്കുവശമടക്കം സമാന്തര റോഡിന്റെ പല ഭാഗത്തും ഇതേ അവസ്ഥയാണ്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ ആലപ്പുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പുന്നപ്ര ചന്ത ജംഗ്ഷൻ കഴിഞ്ഞാൽ വീതി കുറഞ്ഞ റോഡിലൂടെയാണ് തെക്കോട്ട് വളഞ്ഞവഴി വരെ സഞ്ചരിക്കുന്നത്. കെഎസ്ആർടിസിയും സ്വകാര്യ ബസുകളുമുൾപ്പെടെ തിങ്ങിഞെരുങ്ങിയാണ് ഒരു വിധം മുന്നോട്ടുപോകുന്നത്. ഇതിനിടയിലാണ് ഓടയുടെ സ്ലാബ് ഇളകിക്കിടക്കുന്നത്. പലപ്പോഴും വെളിച്ചം നിലച്ച അവസ്ഥയുണ്ടായാൽ അരികു ചേർന്നു വരുന്ന ഇരുചക്ര വാഹന യാത്രക്കാർ അടക്കം കുഴിയിൽ വീണ് ജീവൻ അപകടത്തിലാകുന്ന സ്ഥിതിയാണ്. മുന്നറിയിപ്പെന്നോണം രണ്ട് കോൺക്രീറ്റ് കുറ്റിയിൽ പ്ലാസ്റ്റിക് റിബൺ വലിച്ചുകെട്ടിയിരിക്കുകയാണ് അധികൃതർ.
Read MoreCategory: Edition News
വിൽപ്പനയ്ക്കെത്തിച്ച രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പോലീസ്
പൂച്ചാക്കൽ: വിൽപ്പനയ്ക്കെത്തിച്ച രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അരൂക്കുറ്റി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ചേർത്തല താലൂക്കിൽ അരൂക്കുറ്റി വില്ലേജിൽ മറ്റത്തിൽ നികർത്തിൽ പാട്ടുപറമ്പ് വീട്ടിൽ വിമൽരാജാ(24)ണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക്സ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ കഞ്ചാവ് കൈവശം വച്ചിരുന്നതായി കണ്ടെത്തിയത്. പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സി.പി. സാബു, അനിലാൽ (ജി ആർ), സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, റെനീഷ് എം. ആർ, അരുൺ അശോക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുലേഖ, ഭാഗ്യനാഥ് തുടങ്ങിയവർ പങ്കെടുത്തു.
Read Moreസഞ്ചാരയോഗ്യമായ വഴിയില്ല, കുടിനീരിന് ആഴ്ചകള്‍ കാത്തിരിക്കണം; പാലാ നഗരസഭ പതിക്കുന്ന് ഭാഗത്തെ കുടുംബങ്ങളുടേത് ദുരിതജീവിതം
പാലാ: നഗരസഭാ പ്രദേശമാണ്, പക്ഷേ സഞ്ചാരയോഗ്യമായ വഴിയില്ല, കുടിനീരിന് ആഴ്ചകള്‍ കാത്തിരിക്കണം, വൃദ്ധരും രോഗികളുമായവരെ ആശുപത്രിയിലെത്തിക്കാന്‍ കസേരയിലോ സ്ട്രെച്ചറിലോ ചുമന്നിറക്കണം. വനവാസികളുടെയോ ജനവാസമില്ലാത്ത ഇടങ്ങളിലെയോ കഥയല്ലിത്.പാലാ നഗരസഭ 19-ാം വാര്‍ഡിലെ പതിക്കുന്ന്, കൈത്താളിക്കുന്ന് ഭാഗത്തെ പത്തോളം കുടുംബങ്ങളുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണിത്. പാലാ നഗരത്തില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ജനങ്ങളുടെ ജീവിതം പരിതാപകരമാണ്. 150 അടിയോളം ഉയരമുള്ള കുന്നിന് മുകളിലാണ് ഈ കുടുംബങ്ങളുടെ താമസം. 70 വയസിന് മുകളില്‍ പ്രായമുള്ള പത്തിലധികം പേര്. നിത്യരോഗികളായി കഴിയുന്നവരും ഇതിലുണ്ട്. നഗരസഭ കെട്ടി നല്കിയ നൂറോളം പടി വരുന്ന കോണ്‍ക്രീറ്റ് പടവുകളാണ് താഴ്വാരത്തുനിന്ന് മുകളിലെത്താന്‍ ഇവരുടെ ഏക ആശ്രയം. സ്വന്തമായി കിണര്‍ ഇല്ലാത്ത ഈ കുടുംബങ്ങള്‍ക്ക് നഗരസഭ നല്കുന്ന കുടിവെള്ളമാണ് ഏക ആശ്രയം. അത് മുടങ്ങിയാല്‍ ഭക്ഷണം പാകം ചെയ്യുന്നതും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതുവരെ മുടങ്ങും. പമ്പ് ഓപ്പറേറ്ററുടെ…
Read Moreവയോജനങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം; സുരക്ഷയ്ക്കായി സായംപ്രഭ സേനയുമായി സാമൂഹ്യനീതി വകുപ്പ്
കോട്ടയം: ജില്ലയിലെ വയോജനങ്ങളുടെ സുരക്ഷ, പുനരധിവാസം, ശക്തീകരണം എന്നിവ ലക്ഷ്യമിട്ടു സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴില്‍ സായംപ്രഭ സേന എന്ന പേരില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) പ്രവര്‍ത്തന സജ്ജമായി. വയോജനങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സാമൂഹ്യനീതി വകുപ്പ് സായംപ്രഭ സേനയ്ക്കു രൂപംനൽകിയത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന വയോധികര്‍ക്കു വിവിധ ആവശ്യങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി സായംപ്രഭ സേനയെ ബന്ധപ്പെടാം. ആശുപത്രി സേവനങ്ങള്‍, ആംബുലന്‍സുകള്‍, മറ്റ അടിയന്തര ആവശ്യങ്ങള്‍ എന്നിവയെല്ലാം ബന്ധപ്പെടുത്തിയാണു സേനയുടെ പ്രവര്‍ത്തനം.വയോജനങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനുമായി മെയിന്റനന്‍സ് ട്രിബ്യൂണലുകള്‍, പോലീസ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റി എന്നിവയുമായി ചേര്‍ന്ന് അടിയന്തര സാഹചര്യങ്ങളില്‍ സേന സഹായമെത്തിക്കും. സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ടവരും പീഡനങ്ങള്‍ നേരിടുന്നവരുമായ മുതിര്‍ന്ന പൗരന്മാര്ക്ക് ആവശ്യമായ പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കിനൽകും. വയോജനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യമായി അവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും…
Read Moreഓൺലൈൻ ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; തൃശൂര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ കട്ടപ്പനയില്‍ പിടിയില്‍
കട്ടപ്പന: ഓൺലൈൻ ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവിനെ കട്ടപ്പന എക്സൈസ് സംഘം പിടികൂടി. തൃശൂര്‍ തോട്ടപ്പടി കരുവന്നൂക്കാരന്‍ കെ.എസ്. ശ്രീജിത്ത് (22) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 1.374ഗ്രാം കഞ്ചാവും ഇത് കടത്താനുപയോഗിച്ച ബൈക്കും പിടികൂടി. കട്ടപ്പന എക്സൈസ് റേഞ്ച് ഓഫീസര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി- കട്ടപ്പന റൂട്ടില്‍ മുളകരമേട് ഭാഗത്തുവച്ചാണ് യുവാവിനെ പിടികൂടിയത്. ഡെലിവറി ബോയി ചമഞ്ഞ് ബൈക്കില്‍ എത്തിയതില്‍ സംശയം തോന്നിയ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കട്ടപ്പന എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എഫ്. അതുലിനോടൊപ്പം മറ്റ് ഉദ്യോഗസ്ഥരായ മനോജ് സെബാസ്റ്റ്യന്‍, ജോബി തോമസ്, ടി.എ. അനീഷ്, എസ്. ശ്രീകുമാര്‍, ലിജോ ജോസഫ്, പി.കെ. ബിജുമോന്, ജി.പി. ഷിജില്‍, സിന്ധു വേലായുധന്, റോണി ആന്റണി, വി.എം. അജേഷ് എന്നിവര്‍ പങ്കെടുത്തു.
Read Moreകിളിമഞ്ചാരോ കൊടുമുടി കീഴടക്കി ഇന്ത്യൻ പതാക പാറിച്ച് കണ്ണൂരിലെ ദന്പതികൾ
കണ്ടകശേരി (കണ്ണൂർ ): റിപ്പബ്ലിക് ദിനത്തിൽ ആഫ്രിക്കയിലെ ഉയരം കൂടിയ കൊടുമുടി കീഴടക്കി ഇന്ത്യൻ പതാക പാറിച്ച് പയ്യാവൂർ കണ്ടകശേരിയിലെ ദന്പതികളടങ്ങിയ പർവതാരോഹകർ. പയ്യാവൂർ ഇരൂഡിലെ ടോമും ഭാര്യ അഞ്ജുവും അടങ്ങുന്ന മലയാളി സംഘമാണ് അഭിമാനനേട്ടം കൈവരിച്ചത്. പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖായുടെ നേതൃത്വത്തിൽ എട്ട് മലയാളികൾ ഉൾപ്പെടുന്നതായിരുന്നു സംഘം. ടാൻസാനിയ-കെനിയ അതിർത്തിയിൽ സമുദ്രനിരപ്പിൽ നിന്ന് 5,895 മീറ്റർ ഉയരത്തിലുള്ള കൊടുമുടി ആഫ്രിക്കയുടെ മേൽക്കൂരയെന്നാണ് അറിയപ്പെടുന്നത്. ഏഴു ദിവസം കൊണ്ട് കൊടുമുടിയുടെ നെറുകയിലെത്താമെന്ന രീതിയിലായിരുന്നു യാത്രയാരംഭിച്ചതെങ്കിലും ആറു ദിവസം കൊണ്ട് ലക്ഷ്യം കൈവരിച്ചു. മഴക്കാട് മേഖലകളിലൂടെയും പുൽമേടുകളിലൂടെയും ആൽപൈൻ മരുഭൂമിയിലൂടെയും മഞ്ഞുനിറഞ്ഞ പർവത പാതകളിലൂടെയുമായിരുന്നു യാത്ര. അഞ്ച് വ്യത്യസ്ത കാലാവസ്ഥ മേഖലകളിലൂടെ കടന്നുപോകേണ്ടി വന്നത് മനസിനും ശരീരത്തിനും വലിയ പ്രതിസന്ധികളുണ്ടാക്കിയെന്ന് സംഘം പറഞ്ഞു. താഴ്വാരത്ത് 30 ഡിഗ്രി താപനിലയുണ്ടാകുമെങ്കിലും മുകളിൽ മൈനസ് 20 ഡിഗ്രിയൊക്കെയാണ്. 33 മണിക്കൂർ…
Read Moreചാലിയാറിൽ പെണ്‍കുട്ടിയുടെ മരണം : ഉന്നതതല അന്വേഷണം നടത്തണം : ജനകീയ കൂട്ടായ്മ
മലപ്പുറം: ചാലിയാർ പുഴയിലെ വാഴക്കാട് മുട്ടുങ്ങൽ കടവിൽ പതിനേഴുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2024 ഫെബ്രുവരി 19നാണ് പെണ്‍കുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരാട്ടെ അധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതി നൽകി നിയമ നടപടിക്കൊരുങ്ങവെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ കടവിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പോലീസും പിന്നീട് കേസന്വേഷിച്ച ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. എന്നാൽ, കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മേൽവസ്ത്രമില്ലാതെയാണ് മൃതദേഹം കണ്ടെത്തിയതെന്നും ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. മരണത്തിന്റെ രണ്ടാം വാർഷികദിനമായ ഇന്നു വൈകിട്ട് നാലിനു മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് “ഓർമ ഒരു സമരായുധമാണ്’ സമരപരിപാടി സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു. ചെയർപേഴ്സണ്‍ ഡോ.…
Read Moreകാലാവധി കഴിഞ്ഞ ഫൈബർ വള്ളങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഏകീകൃതമാർഗം വേണം
കോഴിക്കോട് : കാലാവധി കഴിഞ്ഞ ഫൈബർ വള്ളങ്ങൾ പോലുള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സർക്കാർതലത്തിൽ ഒരു ഏകീകൃതമാർഗരേഖ ഉണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.കാലാവധി കഴിഞ്ഞ ഫൈബർ വള്ളങ്ങൾ ചാലിയാറിൽ തള്ളുന്നതിനെ കുറിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലാണ് നിർദ്ദേശം.പുഴകളിൽ കേടായ ഫൈബർ വള്ളങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുമെന്ന് ഉത്തരവിൽ പറഞ്ഞു. ജലമലിനീകരണം രൂക്ഷമാകും. ജലജീവികളുടെ ആവാസവ്യവസ്ഥ നശിക്കും. മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണി ഉയരും. ശുദ്ധജല ലഭ്യത കുറയുന്നത് കൃഷിയെയും ജനജീവിതത്തെയും സാരമായി ബാധിക്കുമെന്നും ഉത്തരവിൽ പറഞ്ഞു. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താനും ഭാവിതലമുറകൾക്കായി പുഴകൾ സംരക്ഷിക്കാനും അടിയന്തര നടപടി ആവശ്യമാണെന്നും കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.കോഴിക്കോട് മുൻസിപ്പൽ സെക്രട്ടറിയും…
Read Moreജില്ലയിൽ അക്ഷയ ഇ-കേന്ദ്രങ്ങളുടെ എണ്ണം വലിയ തോതിൽ കുറവ്; സഞ്ചരിക്കേണ്ടി വരുന്നത് കിലോമീറ്ററുകൾ
വടക്കഞ്ചേരി: വലിയ ജില്ലയായ പാലക്കാട്ട് ജനസംഖ്യാനുപാതികമായി അക്ഷയ ഇ- കേന്ദ്രങ്ങൾ ഇല്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. നിലവിൽ ജില്ലയിൽ 271 അക്ഷയ ഇ- കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ജില്ലയുടെ വിസ്തൃതിയും ജനസംഖ്യയും പരിഗണിക്കുമ്പോൾ ഇത് ആവശ്യമായതിന്റെ പകുതി പോലും വരുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം മുപ്പത് ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലയിൽ സർക്കാർ മാനദണ്ഡപ്രകാരം 2500 മുതൽ മൂവായിരം വരെ കുടുംബങ്ങൾക്ക് ഒരു അക്ഷയ ഇ- കേന്ദ്രം വേണമെന്നതാണ്. ഈ കണക്കുവച്ച് പരിശോധിച്ചാൽ ജില്ലയിൽ കുറഞ്ഞത് 800 മുതൽ 1000 വരെ കേന്ദ്രങ്ങൾ വേണം. എന്നാൽ മാത്രമെ സേവനങ്ങൾ സുഗമമായി നടപ്പിലാക്കാൻ സാധിക്കു. നിലവിലെ സാഹചര്യത്തിൽ പല കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗ്രാമീണ മേഖലകൾ അധികമുള്ള പാലക്കാട്ട് ഉൾനാടൻ പ്രദേശങ്ങളിൽ വസിക്കുന്നവർക്ക് ഏറെ കിലോമീറ്ററുകൾ യാത്ര ചെയ്ത് വേണം അടുത്തുള്ള അക്ഷയ ഇ- കേന്ദ്രത്തിലെത്താൻ. മുനിസിപ്പാലിറ്റികളിൽ ഒന്നര കിലോമീറ്ററും…
Read Moreആശുപത്രിയിലേക്കുള്ള ഇടുങ്ങിയ റോഡിനിരുവശവും അനധികൃതപാർക്കിംഗ്; ഗതാഗതക്കുരുക്ക് രൂക്ഷം; നടപടി വേണമെന്ന ആവശ്യം ശക്തം
പാലക്കാട്: ജില്ലാ ആശുപത്രിയുടെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലേക്കുള്ള ഇടുങ്ങിയ റോഡിനിരുവശവും അനധികൃത വാഹനപാർക്കിംഗ് മൂലം ഗതാഗതകുരുക്ക് പതിവാകുന്നു. ആശുപത്രിയിലേക്കെത്തുന്ന ആംബുലൻസടക്കം പലപ്പോഴും കുരുക്കിൽപ്പെടാറുണ്ടെന്ന് ആശുപത്രി ജീവനക്കാരും രോഗികളും പറയുന്നു. ആശുപത്രിയിൽ വേണ്ടത്ര പാർക്കിംഗ് ഏർപ്പെടുത്താത്തതുകൊണ്ടാണ് റോഡരികിൽ പാർക്ക് ചെയ്യണ്ടിവരുന്നതെന്നു ആശുപത്രിയിലേക്കെത്തുന്നവർ പറയുന്നു. വേണ്ടത്ര പാർക്കിംഗ് സൗകര്യം ആശുപത്രി കോമ്പൗണ്ടിൽ ഏർപ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.
Read More