ന​ട​പ്പാ​ത​യി​ലെ സ്ലാ​ബ് ഇ​ള​കി​മാ​റി; ജീ​വ​ൻ കാ​ക്കാ​ൻ പ്ലാ​സ്റ്റി​ക് റി​ബ​ൺ! തു​ട​രു​ന്നു; അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ

അ​മ്പ​ല​പ്പു​ഴ: റോ​ഡ​രികി​ലെ ന​ട​പ്പാ​ത​യുടെ സ്ലാ​ബ് ഇ​ള​കി​മാ​റി​യ​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കു​ൾ​പ്പെടെ ഭീ​ഷ​ണി​യാ​വു​ന്നു. ദേ​ശീയപാ​ത വി​ഭാ​ഗം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ ജനങ്ങളുടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. പു​ന്ന​പ്ര പ​വ​ർ ഹൗ​സി​നു തെ​ക്കുവ​ശ​മ​ട​ക്കം സ​മാ​ന്ത​ര റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും ഇ​തേ അ​വ​സ്ഥ​യാ​ണ്.

ദേ​ശീയപാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ആ​ല​പ്പു​ഴ ഭാ​ഗ​ത്തുനി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പു​ന്ന​പ്ര ച​ന്ത ജം​ഗ്ഷ​ൻ ക​ഴി​ഞ്ഞാ​ൽ വീ​തി കു​റ​ഞ്ഞ റോ​ഡി​ലൂ​ടെ​യാ​ണ് തെ​ക്കോ​ട്ട് വ​ള​ഞ്ഞ​വ​ഴി വ​രെ സ​ഞ്ച​രി​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളു​മു​ൾ​പ്പെടെ തി​ങ്ങി​ഞെ​രു​ങ്ങി​യാ​ണ് ഒ​രു വി​ധം മു​ന്നോ​ട്ടുപോ​കു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് ഓ​ട​യുടെ സ്ലാബ് ഇ​ള​കിക്കി​ട​ക്കു​ന്ന​ത്.

പ​ല​പ്പോ​ഴും വെ​ളി​ച്ചം നി​ല​ച്ച അവ​സ്ഥ​യു​ണ്ടാ​യാ​ൽ അ​രി​കു ചേ​ർ​ന്നു വ​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​ട​ക്കം കു​ഴി​യി​ൽ വീ​ണ് ജീ​വ​ൻ അ​പ​ക​ടത്തിലാ​കു​ന്ന സ്ഥി​തി​യാ​ണ്. മു​ന്ന​റി​യി​പ്പെ​ന്നോ​ണം ര​ണ്ട് കോ​ൺ​ക്രീ​റ്റ് കു​റ്റി​യി​ൽ പ്ലാ​സ്റ്റി​ക് റിബൺ വ​ലി​ച്ചുകെ​ട്ടി​യി​രി​ക്കു​കയാണ് അധികൃതർ.

Related posts

Leave a Comment