കൊച്ചി: പാതി വില തട്ടിപ്പ് കേസില്‍ ബിജെപി നേതാവ് എ. എന്‍ രാധാകൃഷ്ണന് അടക്കമുള്ളവര്‍ക്കെതിരെ വീണ്ടും കേസ്. തൃക്കാക്കര പോലീസാണ് കേസെടുത്തത്. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് കേസ്. പാതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം രണ്ട് വര്‍ഷം പിന്നിട്ടിട്ടും തുകയോ വാഹനമോ നല്‍കാതെ കബളിപ്പിച്ചതായാണ് പരാതി. ചെങ്ങമനാട് സ്വദേശി സുമേഷ്, വാഴക്കാല സ്വദേശികളായ എ.എന്‍ രാധാകൃഷ്ണന്, രൂപേഷ് മേനോന്, കെ.ടി ബിനീഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു. ബാങ്ക് വിശദാംശങ്ങള്‍ക്ക് അടക്കം പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടിയെന്നും പോലീസ് പറഞ്ഞു.
Read MoreCategory: Edition News
ബിഎസ്എൻഎൽ 22,000 പുതിയ 4-ജി ടവറുകൾ കൂടി സ്ഥാപിക്കും; ടവറുകളെല്ലാം ഭാവിൽ 5 ജി സേവനം ലഭ്യമാക്കാനുള്ള രീതിയിൽ
പരവൂർ: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) രാജ്യത്ത് 22,000 പുതിയ 4- ജി ടവറുകൾ കൂടി സ്ഥാപിക്കുന്നു.ആദ്യഘട്ട 4- ജി വ്യാപനത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ ഇതിനകം ഒരു ലക്ഷത്തോളം 4- ജി ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഏകദേശം 98,000 ൽ അധികം 4 – ജി സൈറ്റുകളും കമ്മീഷൻ ചെയ്ത് കഴിഞ്ഞു. ഇവയെല്ലാം പൂർണതോതിൽ പ്രവർത്തനക്ഷമവുമാണെന്ന് ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി.നിലവിൽ രാജ്യത്തെമ്പാടുമുള്ള ബിഎസ്എൻഎൽ വരിക്കാരുടെ ടെലികോം ആവശ്യങ്ങൾ നിറവേറ്റാൻ ഒരു ലക്ഷം ടവറുകൾ മതിയാകില്ല എന്ന നിലപാടിലാണ് അധികൃതർ. ഈ സാഹചര്യത്തിലാണ് കൂടുതൽ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള നീക്കവുമായി മുന്നോട്ടു പോകാൻ ബിഎസ്എൻഎൽ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ 4- ജി സൈറ്റുകൾ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ടവറുകൾ എവിടെയൊക്കെയാണ് സ്ഥാപിക്കേണ്ടത് എന്ന കാര്യത്തിൽ സ്പെസിഫിക്കേഷൻ തയാറാക്കൽ അന്തിമ ഘട്ടത്തിലാണ്. ഇത്…
Read Moreസ്കൂട്ടര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കം; യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു അമ്മാവൻ; ഒളിവിൽപ്പോയ പ്രതി പണ്ടേ പ്രശ്നക്കാരനെന്ന് പോലീസ്
തിരുവനന്തപുരം: സ്കൂട്ടര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ യുവതിയുടെ രണ്ട് കൈകളിലും അമ്മാവന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കിളിമാനൂര്‍ പോങ്ങനാട് ഇന്ന് രാവിലെയായിരുന്നു സംഭവം. പോങ്ങനാട് സ്വദേശി സിന്ധുവിന്റെ കൈകളിലാണ് വെട്ടിയത്. അമ്മാവന് മണിക്കുട്ടനാണ് ക്രൂരകൃത്യം ചെയ്തതെന്ന് സിന്ധു പോലീസില്‍ മൊഴി നല്കി. മകളെ സ്കൂളില്‍ വിട്ട ശേഷം വാഹനം പാര്‍ക്ക് ചെയ്യവെയാണ് മണിക്കുട്ടന് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം ആക്രമണം നടത്തിയ മണിക്കുട്ടന് ഒളിവിലാണ്. ഇയാള്‍ യുവതിയുടെ വാഹനം മുന്‍പ് കേടുപാടു വരുത്തിയിരുന്നുവെന്ന് പോലീസിനോടു പറഞ്ഞു. കിളിമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreബിഎഫ്എ പാസാകാതെ എംഎഫ്എ പ്രവേശനം: പരീക്ഷ ജയിപ്പിക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തടഞ്ഞു; ഫയലുകൾ ആവശ്യപ്പെട്ട് ഗവർണർ
കാലടി : ബിഎഫ്എ (ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്ട്സ്) പരീക്ഷയില്‍ തോറ്റ ഒരു എസ്എഫ്ഐ പ്രവര്ത്തകന് എംഎഫ്എ യ്ക്ക് പ്രവേശനം നല്കി ബിഎഫ്എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനം തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണറുടെ ഉത്തരവ്. വിസിയും പരീക്ഷാ കണ്ട്രോളറും വിശദീകരണം നല്കാന് ഗവര്‍ണര്‍ ഉത്തരവിട്ടു. ബന്ധപ്പെട്ട മുഴുവന്‍ ഫയലുകള്‍ ഹാജരാക്കാനും വിസിക്ക് നിര്‍ദ്ദേശം നല്കി. നാല് വര്‍ഷ ബിഎഫ്എ (മ്യൂറല്‍ പെയിന്റിംഗ്) പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് 2005 ല്‍ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്എഫ്ഐ പ്രവര്ത്തകന് ബിഎഫ്എ പരീക്ഷ പാസാകാതെ എംഎഫ്എ യ്ക്ക് പ്രവേശനം നല്കുകയുണ്ടായി. പ്രസ്തുത വിദ്യാര്‍ഥി 2023 ല്‍ എംഎഫ്എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബിഎഫ്എ ജയിപ്പിക്കാന്‍ താല്‍ക്കാലിക വിസി ഡോ.കെ.കെ.ഗീതാ കുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു. ബിഎഫ്എ പരീക്ഷ പാസാകാത്തതുകൊണ്ട് യൂണിവേഴ്സിറ്റി പരീക്ഷ…
Read Moreമാനന്തവാടിയില്‍ കാറിലിരുന്ന് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ വ്യാപാരി മരിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് മക്കൾ
കല്‍പ്പറ്റ: വയനാട് മാനന്തവാടി എരുമത്തെരുവില്‍ കാറിലിരുന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ്(42)മരിച്ചത്. കാറില്‍ ഉണ്ടായിരുന്നതില്‍ ഭാര്യ നജ്മുന്നിസ(37), മകള്‍ ആയിഷ(രണ്ട്)എന്നിവര്‍ക്കു പൊള്ളലേറ്റു. മക്കളായ നിബ്രാന്‍ (14), നിസാന്‍(ഒമ്പത്) എന്നിവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. നജ്മുന്നിസയും ആയിഷയും മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നജ്മുന്നിസയ്ക്കു 50 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആയിഷയുടെ പരിക്ക് നിസാരമാണെന്നാണ് അറിയുന്നത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണുസംഭവം. കുട്ടത്ത് സജീര്‍ കച്ചവടം ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയുടെ വീടിന്റെ ഗേറ്റിനു മുമ്പില്‍ കാര്‍ നിര്‍ത്തിയിട്ടാണ് സജീര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കാറിനു തീപിടിച്ചതുകണ്ട പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് അഗ്നി-രക്ഷാസേന എത്തിയാണ് നജ്മുന്നിസയെയും കുട്ടികളെയും രക്ഷിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സജീറിന്റെ മരണം സ്ഥിരീകരിച്ചത്. കാര്‍ പൂര്‍ണമായി…
Read Moreകണ്ടംചെയ്ത വാഹനങ്ങളും ആക്രി മാലിന്യങ്ങളും; ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി എരുമേലി പൂതക്കുഴിറോഡ്
കാഞ്ഞിരപ്പള്ളി: ഇടുങ്ങിയ പാത, റോഡിന് ഇരുവശവും കണ്ടംചെയ്ത് പൊളിക്കാനിട്ടിരിക്കുന്ന വാഹനങ്ങള്‍, കൂടാതെ ആക്രിമാലിന്യങ്ങളും അനധികൃത കൈയേറ്റങ്ങളും. ഇതിനൊപ്പം കൂനിന്മേല് കുരുവെന്നപോലെ കലുങ്കു നിര്‍മാണവും കൂടിയായപ്പോള്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് ദേശീയപാത 183ലെ പൂതക്കുഴി ഭാഗം. കലുങ്ക് നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു വശം പൊളിച്ചിട്ടതോടെ ഈ ഭാഗത്ത് വന്‍ ഗതാഗതക്കുരുക്കാണ് ദിവസവും അനുഭവപ്പെടുന്നത്. നിലവില്‍ കലുങ്ക് നിര്‍മാണം നടക്കുന്ന ഭാഗത്ത് ഒരു വശത്തുകൂടിയാണ് ഇരുഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്. പലപ്പോഴും കുരുക്ക് ഇരുപത്താറാംമൈൽ മുതൽ പേട്ടക്കവലവരെ നീളാറുണ്ട്. എരുമേലി ഭാഗത്തേക്കും തിരിച്ചുമുള്ള ബസുകൾ പലപ്പോഴും പട്ടിമറ്റം-മണ്ണാറക്കയം വഴിയാണ് സർവീസ് നടത്തുന്നത്. എരുമേലിയിൽനിന്ന് ഇരുപത്താറാംമൈലിൽ ഇറങ്ങി കോളജിലേക്കും മറ്റും പോകേണ്ട വിദ്യാർഥികളടക്കമുള്ള യാത്രക്കാരും ഇതുമൂലം വലയുകയാണ്. റോഡില്‍ ഇരുപത്താറാംമൈല്‍ മുതല്‍ റാണി ആശുപത്രിപ്പടിവരെയുള്ള പല ഭാഗങ്ങളിലായി പാതയോരത്ത് പഴയ വാഹനങ്ങള്‍ കൊണ്ടുവന്ന് നാളുകളായി പൊളിക്കാൻ ഇട്ടിരിക്കുകയാണ്. റോഡിന് ഇരുവശവും തള്ളിയിരിക്കുന്ന ആക്രി…
Read Moreകാറിൽ നിന്ന് പുക വരുന്നത് കണ്ട് ചാടിയിറങ്ങി; നിമിഷങ്ങൾക്കുള്ളിൽ കാർ അഗ്നിക്കിരയായി; രക്ഷപ്പെട്ട ആശ്വാസത്തിൽ യുവാക്കൾ
കാഞ്ഞിരപ്പള്ളി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം ആറിന് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ കപ്പാട് ഗവൺമെന്റ് സ്കൂളിന് സമീപമാണ് സംഭവം. കാറില്‍നിന്ന് പുക ഉയരുന്നത് കണ്ടതിനെത്തുടർന്ന് കാര്‍ റോഡരികില്‍ നിർത്തി യാത്രക്കാർ ഇറങ്ങിയപ്പോഴേക്കും തീ ആളിപ്പടരുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്. തിടനാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വില്പനയ്ക്കായി വച്ചിരുന്ന ഈ കാര്‍ വാങ്ങാന്‍ വന്നവര്‍ ഓടിച്ചുനോക്കാനായി പോകുന്ന വഴിക്കാണ് തീപിടിച്ചതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപടരാനുണ്ടായ സാഹചര്യം വ്യക്തമല്ല.
Read Moreഒരു ദിവസം മൂന്നു പരീക്ഷ; കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കും; വിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്ന ആവശ്യം ശക്തം
തൊടുപുഴ: ആറാം ക്ലാസുകാര്‍ക്ക് ശനിയാഴ്ച മൂന്നു പരീക്ഷകള്‍ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിദ്യാര്‍ഥികള്‍ക്ക് അസാധാരണ പരീക്ഷണമായി മാറുമെന്ന് ആക്ഷേപം. രാവിലെ പത്തു മുതല്‍ 12 വരെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നു പരീക്ഷകള്‍ നടത്തുന്നത്. എസ്ഇആര്‍ടി നടത്തുന്ന സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി, ഗണിതശാസ്ത്രപ്രതിഭ പരിപോഷണ പരിപാടി എന്നിവയുടെ ഉപജില്ലാതലം, സുഗമ ഹിന്ദി പരീക്ഷ ജില്ലാതലം എന്നിവയാണ് നടക്കുന്നത്. ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയും ഗണിതശാസ്ത്ര പ്രതിഭാഷണ പരിപാടിയുമുള്ളത്. സ്കൂള്‍തലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍ക്ക് വീതമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. മൂന്ന് പരീക്ഷകളും ഒന്നിച്ചു വരുന്നതുമൂലം തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രണ്ടെണ്ണം ഒഴിവാക്കേണ്ട സാഹചര്യമാണ് വരുന്നത്. ഇത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും മാനസികസംഘര്‍ഷം സൃഷ്ടിക്കും. ഇത്തരം പ്രഹസനമാകുന്ന പരീക്ഷയില്‍നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.എം. നാസര്‍…
Read Moreആരാണ് ആ കൊറിയന്‍ സുഹൃത്ത്? ചോറ്റാനിക്കരയിലെ ആദിത്യയുടെ മരണം വീണ്ടും ചർച്ചയാവുന്നു
കൊച്ചി: കൊറിയന്‍ ലവ് എന്ന ഗെയിം കളിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സഹോദരിമാരായ മൂന്നു പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ഇടയാക്കിയ സംഭവത്തിന് പിന്നാലെ ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ ആത്മഹത്യയും വീണ്ടും ചർച്ചയാവുന്നു. ജനുവരി 27ന് ആണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ആദിത്യയെ കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. എന്നാല്‍ കുട്ടിയുടെ ഫോണോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടോ പോലീസ് ഇതുവരെ പരിശോധിച്ചിട്ടില്ല. ഒരാഴ്ച മുമ്പാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും ഓര്‍ത്ത് വിഷമമുണ്ടെന്നും എന്നാല്‍ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നുമാണ് പെണ്‍കുട്ടി കുറിപ്പില്‍ പറഞ്ഞത്. കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തില്‍ ഉണ്ടായിരുന്നു. തിരുവാങ്കുളം കക്കാട് കിണറ്റിങ്കല്‍ പറമ്പില്‍ മഹേഷിന്റെയും രമ്യയുടെയും മകളാണ് ആദിത്യ.
Read Moreഞങ്ങളും കമ്യൂണിസ്റ്റാ… എം.വി.ഗോവിന്ദന്റെ ജാഥയ്ക്ക് സ്വീകരണവുമായി അതിഥി തൊഴിലാളികൾ
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് സ്വീകരണമൊരുക്കി അതിഥി തൊഴിലാളികൾ. ധർമടം നിയോജക മണ്ഡലത്തിലെ ആദ്യ സ്വീകരണ കേന്ദ്രമായ മമ്പറത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സ്വീകരണം. പശ്ചിമബംഗാളിൽ നിന്നുള്ള 200 ഓളം അതിഥി തൊഴിലാളികളാണ് സ്വീകരണം ഒരുക്കിയത്. വികസന മുന്നേറ്റ ജാഥയ്ക്ക് അതിഥി തൊഴിലാളികളുടെ ആശംസകൾ എന്ന് ഹിന്ദി ഭാഷയിലെഴുതിയ ബാനറും എൽഡിഎഫ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചാണ് തൊഴിലാളികൾ ജാഥയെ വരവേറ്റത്. തുടർന്ന് ജാഥാ ക്യാപ്റ്റനായ എം.വി.ഗോവിന്ദനെ ഇവർ ചുവന്ന ഷാളണിയിച്ച് സ്വീകരിച്ചു. ഞായറാഴ്ചയാണ് എം.വി.ഗോവിന്ദൻ നയിക്കുന്ന ജാഥയ്ക്ക് തുടക്കമായത്
Read More