വൈക്കം: നിർത്താതെയുള്ള പൂച്ചയുടെ കരച്ചിൽ. വീട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് കണ്ടൻപൂച്ചയെ ചുറ്റിവരിഞ്ഞ് വിഴുങ്ങാൻ ശ്രമിച്ച പെരുമ്പ്. വൈക്കം നഗരസഭ എട്ടാം വാർഡിൽ വൈഷ്ണവത്തിൽ അനൂപിന്റെ പുരയിടത്തിലാണ് ഞെട്ടിക്കുന്ന കാഴ്ച വീട്ടുകാർ കണ്ടത്. വീട്ടുകാർ അറിയച്ചതനുസരിച്ച് സർപ്പ അംഗം പി.എസ്.സുജയെത്തി പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി. പെരുമ്പാമ്പിന്റെ ആക്രമണത്തിനിരയായ കണ്ടൻപൂച്ച ചത്തു. പാമ്പിനെ അടുത്ത ദിവസം വനംവകുപ്പിന് കൈമാറും.
Read MoreCategory: Edition News
വൈദ്യുതിയും വെള്ളവുമെത്താൻ 6 വർഷം; നെല്ലിയാനി സിവില്‍ സ്റ്റേഷനിൽ എന്നുവരും ഓഫീസുകള്‍?
പാലാ: ആറു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം നെല്ലിയാനി മിനി സിവില്‍ സ്റ്റേഷന് അനക്സ് കെട്ടിടത്തില്‍ വെള്ളവും വൈദ്യുതിയും എത്തിയെങ്കിലും ഓഫീസുകള്‍ എന്നു വരുമെന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ്. നാട്ടുകാരുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണ് വെള്ളവും വൈദ്യുതിയും ലഭ്യമാക്കിയത്. റവന്യു വകുപ്പാണ് ഇതിനായി ഫണ്ട് ലഭ്യമാക്കിയത്. ജില്ലാ ഭരണകൂടം അനുവദിച്ച 30,000ൽപരം രൂപ മീനച്ചില്‍ തഹസില്‍ദാര്‍ വാട്ടര്‍ അഥോറിട്ടിക്ക് നല്‍കിയതിനെത്തുടര്‍ന്നാണ് വാട്ടര്‍ കണക്ഷന് നടപടിയായത്. ഇത്രയും കാലം വൈദ്യുതിയും വെള്ളവും ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവിടേക്കുള്ള ഓഫീസ് മാറ്റത്തിന് വിവിധ വകുപ്പുകള്‍ തടസവാദം ഉന്നയിച്ചു കൊണ്ടിരുന്നത്. ഇനി എ ന്ത് തടസവാദമാണ് വിവിധ വകുപ്പുകള്‍ ഉന്നയിക്കുന്നതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഒരു മാസം മുന്‍പ് ജില്ലാ കളക്ടറും റവന്യു അധികൃതരും വര്‍ഷങ്ങളായി അടഞ്ഞുകിടന്ന മന്ദിരത്തിലെത്തി പരിശോധന നടത്തുകയും പുതുവര്‍ഷത്തില്‍ ഓഫീസ് മാറ്റത്തിന് നടപടി ഉണ്ടാകുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് അധികൃതരെത്തി കാട്…
Read Moreബസ് മുതലാളിമാര്ക്കായികെഎസ്ആര്ടിസി സര്‍വീസുകള്‍ അട്ടിമറിച്ചെന്ന് ആരോപണവുമായി കോൺഗ്രസ്
മാവേലിക്കര: സ്വകാര്യ ബസ് മുതലാളിമാര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അട്ടിമറിച്ചതായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസ്. കാലപ്പഴക്കം ചെന്ന വണ്ടികളുമായി നാമമാത്രമായ സര്‍വീസുകള്‍ നടത്തുന്ന ഡിപ്പോയെ കാലക്രമേണ ഓപ്പറേഷന് സെന്ററിന്റെ നിലവാരത്തിലേക്ക് തരം താഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിവസേന 72 ട്രിപ്പുകള്‍ ഓടിക്കൊണ്ടിരുന്ന ഹരിപ്പാട് – പത്തനംതിട്ട ചെയിന്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കുകയും മാവേലിക്കര ഡിപ്പോയിലെ 3 വണ്ടികളില്‍ ഒരെണ്ണം ചവറയ്ക്കും രണ്ടെണ്ണം ആലപ്പുഴയ്ക്കും രാവിലെ പോയാല്‍ രാത്രി തിരികെ എത്തുകയും പകല്‍സമയം ദേശീയപാതയിൽ സര്‍വീസ് നടത്തുകയും ചെയ്യുന്നു. ആകെ 35 വണ്ടികള്‍ ഉള്ള ഡിപ്പോയില്‍ 25 ല്‍ താഴെ ബസുകള്‍ ആണ് നിത്യേന സര്‍വീസ് നടത്തുന്നത്. അതില്‍ മൂന്ന് വണ്ടികളാണ് കളക്ഷന്‍ കൂട്ടാനായി എന്‍എച്ചില്‍ ഓടുന്നത്. ജനകീയ സര്‍വീസായ തെങ്കാശിക്ക് രണ്ട് സര്‍വീസ് നടത്തിയിരുന്നത് രാവിലെ 8. 30ന് മാത്രമുള്ള സര്‍വീസായി ചുരുക്കി. കോട്ടയം വഴി…
Read Moreമത്സ്യബന്ധന വള്ളങ്ങളിൽ മോഷണം പതിവാകുന്നു; ഉപജീവനമാർഗങ്ങൾ ഇല്ലാതാകുന്നതിൽ മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ
അമ്പലപ്പുഴ: മത്സ്യബന്ധന വള്ളങ്ങളിൽനിന്ന് ഉപകരണങ്ങൾ മോഷണം പോകുന്നത് പതിവാകുന്നു. തോട്ടപ്പള്ളി തുറമുഖത്തും പൊഴിയിലുമായി നങ്കൂരമിടുന്ന വള്ളങ്ങളിൽ നിന്നാണ് മത്സ്യബന്ധന ഉപകരണങ്ങൾ മോഷണംപോകുന്നത്.പൊഴിയുടെ തെക്കേ കരയിലും വടക്കേ കരയിലുമായി നിരവധി മത്സ്യബന്ധന വള്ളങ്ങളാണ് നങ്കൂരമിടുന്നത്. വള്ളങ്ങളിലെ വിലപിടിപ്പുള്ള എൻജിൻ, കാമറ, വയർലെസ് എന്നീ ഉപകരണങ്ങളും മോഷ്ടിക്കുന്നതുമൂലം നിരവധി തൊഴിലാളികളുടെ ഉപജീവനമാണ് ഇല്ലാതാകുന്നത്. തീരദേശ പോലീസിലും അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടും പരിശോധന കർശനമാക്കാത്തതിനാൽ മോഷണം പതിവാകുകയാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി മത്സ്യത്തൊഴിലാളികളുടെ എൻജിനുകളാണ് മോഷണംപോയത്.രണ്ടു വർഷം മുൻപ് ലക്ഷങ്ങൾ ചെലവഴിച്ച് അഞ്ച് സിസിടിവി കാമറകൾ സ്ഥാപിച്ചെങ്കിലും മാസങ്ങൾ പിന്നിട്ടപ്പോൾ ഇവയുടെ പ്രവർത്തനം നിലച്ചു.ഇതോടെ മോഷ്ടാക്കളെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയായെന്ന് തൊഴിലാളികൾ പറയുന്നു. രാത്രികാല പരിശോധന പോലീസ് കാര്യക്ഷമമാക്കിയാൽ ഒരുപരിധിവരെ മോഷണത്തിന് അറുതിയാകും. സ്വർണം പണയം വച്ചും പലിശയ്ക്ക് പണമെടുത്തുമാണ് ഭൂരിഭാഗം പേരും ഈ തൊഴിലിനിറങ്ങുന്നത്.…
Read Moreകാണികളെ ചിരിപ്പിച്ചും വിസ്മയിപ്പിച്ചും വേദികള്‍ കീഴടക്കി പി.ടി. രതീഷ്; സൈനികനായി രാജ്യസേവനമനുഷ്ഠിച്ചപ്പോഴും കലയെ കൈവിട്ടില്ല
നെടുങ്കണ്ടം: മാജിക്കും മിമിക്രിയും കോര്‍ത്തിണക്കി വേദികള്‍ കീഴടക്കുന്ന പി.ടി. രതീഷ് കാലിക്കറ്റ് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റിക്കാര്‍ഡ് നേടി. 300 മജീഷ്യന്മാര് ഒരേ സമയം ഒരേ വേദിയില്‍ മാജിക് അവതരിപ്പിച്ചതാണ് രതീഷിനെ റിക്കാർഡിന് ഉടമയാക്കിയത്. ഇതിനു മുമ്പും ഗിന്നസ് വേള്‍ഡ് റിക്കാർഡും ഇന്ത്യാ വേള്‍ഡ് റിക്കാർഡും രതീഷിനെ തേടിയെത്തിയിട്ടുണ്ട്. 44കാരനായ ഇദ്ദേഹം 17 വര്‍ഷം ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നെടുങ്കണ്ടം എന്‍സിസി ബറ്റാലിയനിലെ ജീവനക്കാരനായ ഇദ്ദേഹം 32 വര്‍ഷമായി മാജിക്കും മിമിക്രിയും ഒരേപോലെ വേദികളില്‍ അവതരിപ്പിക്കുകയാണ്.ആറാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് രതീഷ് മായാജാലത്തിന്റെ ലോകത്തേക്കും ശബ്ദാനുകരണ കലയിലേക്കും എത്തുന്നത്. ചുറ്റുപാടുകളും പ്രകൃതിയുമൊക്കെയാണ് രതീഷിന്റെ ശബ്ദാനുകരണ കലയിലെ താരങ്ങള്‍. സൈനികനായി രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച കാലത്തും മാജിക്കും മിമിക്രിയും ഉപേക്ഷിച്ചില്ല. സൈനിക സേവനത്തില്‍നിന്നു വിരമിച്ചതോടെ കലാ രംഗത്ത് കൂടുതല്‍ സജീവമായി.ഇതിനിടെയാണ് നെടുങ്കണ്ടം എന്‍സിസി ബെറ്റാലിയനില്‍ ജോലി ലഭിച്ചത്.…
Read Moreശശികലയുടെ സത്യസന്ധതയ്ക്ക് പൊന്നിനേക്കാൾ തിളക്കം; വഴിയിൽ കിടന്ന് കിട്ടിയ 5 പവന്റെ മാല തിരികെ നൽകി
തൊടുപുഴ: ശുചീകരണ ജോലിക്കിടയില്‍ കളഞ്ഞു കിട്ടിയ അഞ്ച് പവന്റെ സ്വര്‍ണമാല തിരികെ ഏല്‍പ്പിച്ച് ഫെഡറല്‍ ബാങ്ക് പാര്‍ട്ട് ടൈം ശുചീകരണത്തൊഴിലാളി. മണക്കാട് സ്വദേശിനി ഒ.ആര്. ശശികലയാണ് അഞ്ചു ലക്ഷത്തിനുമേല്‍ വില വരുന്ന സ്വര്‍ണം തിരികെ നല്കി മാതൃകയായത്. കരിമണ്ണൂര്‍ മുളപ്പുറം സ്വദേശിനി ഷേര്‍ളി കുര്യാക്കോസിന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഫെഡറല്‍ ബാങ്കില്‍ ശുചീകരണ ജീവനക്കാരിയായി വിരമിച്ച ശശികല അവിടെത്തന്നെ ഇപ്പോള്‍ താത്കാലികമായി ജോലി നോക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒന്‍പതോടെ മങ്ങാട്ടു കവല ഫെഡറല്‍ ബാങ്കിന് മുന്നില്‍നിന്നാണ് ശുചീകരണത്തിനിടയില്‍ അഞ്ച് പവന്റെ മാല ശശികലയ്ക്ക് ലഭിക്കുന്നത്. മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന കവറിലായിരുന്നു മാല ഉണ്ടായിരുന്നത്. കവറുള്‍പ്പെടെ മാലിന്യവീപ്പയില്‍ കളയാന്‍ കൊണ്ടുപോയെങ്കിലും ഇതിനിടെ കവര്‍ അഴിച്ചു നോക്കിയപ്പോഴാണ് മാല കണ്ടത്. മാല ഉടന്‍തന്നെ ബാങ്ക് മാനേജര്‍ സുബിന് സണ്ണിയെ ഏല്‍പ്പിച്ചു. സ്വര്‍ണമാണെന്ന് ഉറപ്പിച്ച ശേഷം മാനേജര്‍ സ്വര്‍ണം തൊടുപുഴ സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.…
Read More13-കാരനെ പീഡിപ്പിച്ച വയോധികന് ജാമ്യം നല്‍കിയതിനെതിരേ ഇരയുടെ കുടുംബം
കോട്ടയം: പതിമൂന്നുകാരനെ പീഡനത്തിനിരയാക്കിയ വയോധികനു ജാമ്യം നല്‍കിയതിനെതിരേ കോടതിയെ സമീപിക്കുമെന്ന് ഇരയുടെ കുടുംബം. കഴിഞ്ഞ നവംബര്‍ 14ന് ആണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ ചോദിച്ചെത്തിയ വയോധികന് വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കുകയായിരുന്നു. വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോള്‍ കുട്ടി വിവരം പറയുകയും തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലാട് കുന്നംപള്ളി തോപ്പില്‍ ടി.പി. ബേബി (62)യെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. റിമാന്‍ഡിലായിരുന്ന ബേബി കഴിഞ്ഞദിവസം ജാമ്യം നേടി. ജാമ്യവാദത്തിന് കോടതി നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഇരയുടെ ഭാഗം കേള്‍ക്കാതെയുമാണ് ജാമ്യം അനുവദിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടി ജാമ്യം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇരയുടെ കുടുംബം പറഞ്ഞു. ക്
Read Moreയാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു വിലയുമില്ല; ചേയ്സ് പൊട്ടിയ സ്വിഫ്റ്റ് ബസ് ദീർഘദൂര സർവീസ് നടത്തുന്നു
ചാത്തന്നൂർ: ചേയ്സ് പൊട്ടിയ ബസ് ദീർഘദൂര സർവീസിന് അയയ്ക്കുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നറിഞ്ഞിട്ടും ബോധപൂർവ്വം അത് വിസ്മരിച്ചു കൊണ്ടാണ് അധികൃതരുടെ നടപടി.പൊതു ഗതാഗത സ്ഥാപനമായ കെ -സ്വിഫ്റ്റിന്റെ കെഎസ്-86 എന്ന ചെസ്റ്റ് നമ്പരുള്ള ബസാണ് ചെയ്സ് പൊട്ടിയിട്ടും യാത്രക്കാരുടെ ജീവന് പണയംവച്ച് തിരുവനന്തപുരം-മാനന്തവാടി റൂട്ടിൽ സര്‍വീസ് നടത്തുന്നത്. വയനാടൻ ചുരങ്ങളിലൂടെ ഉൾപ്പെടെ ദുർഘടം നിറഞ്ഞ റോഡുകളിലൂടെയാണ് ഈ സൂപ്പർ ഡീലക്സ് എയർ ബസിന്റെ യാത്ര. തകരാര്‍ പരിഹരിക്കാതെ അത് രഹസ്യമാക്കി വച്ചു കൊണ്ടാണ് ഇപ്പോഴുംതിരുവനന്തപുരം-മാനന്തവാടി റൂട്ടിൽ സര്‍വീസ് നടത്തുകയാണ്.നാല് വര്‍ഷത്തെ പഴക്കം മാത്രമാണ് ഈ ബസിനുള്ളത്. ഇതേ സീരീസില്‍ വാങ്ങിയ കെ എസ്-16, കെ എസ് -18, കെ എസ്-30 എന്നീ ബസുകളിലും സമാനമായ പ്രശ്നം ഉണ്ടായതാണ്. ഈ സീരീസിൽ വാങ്ങിയ ബസുകളുടെ ചേയ്സുകൾ തകരുന്നത് ജീവനക്കാർ ചൂണ്ടിക്കാട്ടിയിട്ടും ബസുകൾ നിരത്തിൽ നിന്നും പിൻവലിച്ചിട്ടില്ല. കുറച്ചു നാൾ…
Read Moreസുരക്ഷാ സംവിധാനകൾ കൂടുതൽ ശക്തമാക്കുന്നു; റെയിൽ സുരക്ഷയ്ക്കു റോബോട്ടുകളും; ആദ്യ പരീക്ഷണം വിശാഖപട്ടണത്ത്
പരവൂർ: സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി റോബോട്ടിന്റെ സേവനം പരീക്ഷിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്ത് തന്നെ ആദ്യമായി വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിലാണ് എഎസ്സി അർജുൻ എന്ന പേരുള്ള ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച് റെയിൽവേ പരീക്ഷണത്തിന് തുടക്കമിട്ടിട്ടുള്ളത്. യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ സ്റ്റേഷൻ പ്രവർത്തനങ്ങളെ സഹായിക്കാൻ ആർപിഎഫ് ഉദ്യോഗസ്ഥരോടൊപ്പം ഈ റോബോട്ട് പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിശാഖപട്ടണത്ത് തന്നെയാണ് ഈ റോബോട്ടിനെ പൂർണമായും രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്തത്. ഒരു വർഷത്തിലേറേ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇത് പ്രവർത്തന സജ്ജമായതെന്നും അധികൃതർ പറഞ്ഞു. മുഖം തിരിച്ചറിയൽ സംവിധാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ജനക്കൂട്ട നിരീക്ഷണം , ആർപിഎഫ് കൺട്രോൾ റൂമുകളിലേക്ക് തത്സമയ അലർട്ടുകൾ അയക്കുക എന്നിവ ചെയ്യാൻ ഈ റോബോട്ടിന് കഴിയും. ഇതുവഴി സ്റ്റേഷനുകളിലെ അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ ആർപിഎഫിന് സാധിക്കും. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്…
Read Moreതലസ്ഥാനത്തെ ദക്ഷിണേന്ത്യയിലെ പ്രധാന മൂന്ന് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് ട്രെയിൻ സർവീസ് 27 മുതൽ
പരവൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്ത തലസ്ഥാന നഗരത്തെ ദക്ഷിണേന്ത്യയിലെ പ്രധാന മൂന്ന് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് പ്രതിവാര ട്രെയിനുകള്‍ 27 മുതലും തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ 26 മുതലും സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തു നിന്നു ചെന്നൈ താംബരം, ചെര്‍ലപ്പള്ളി (ഹൈദരാബാദ്) എന്നിവിടങ്ങളിലേക്കും നാഗര്‍കോവിലില്‍ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംഗഷനിലേക്കുമാണ് അമൃത് ഭാരത് സര്‍വീസുകള്‍. താംബരം-തിരുവനന്തപുരം സെന്‍ട്രല്‍ ട്രെയിന്‍ 28ന് വൈകുന്നേരം അഞ്ചിന് താംബരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരികെ തിരുവനന്തപുരത്തുനിന്ന് 29ന് രാവിലെ 10.40ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.45ന് താംബരത്ത് എത്തും.തിരുവനന്തപുരം നോര്‍ത്ത് – ചെര്‍ലപ്പള്ളി ട്രെയിന്‍ 27ന് രാവിലെ 7.15ന് ചെര്ലപ്പള്ളിയില്നിന്നു പുറപ്പെട്ട് 28ന് ഉച്ച കഴിഞ്ഞ് 2.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. 28ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് വൈകുന്നേരം 5.30നാണ് ട്രെയിന്‍…
Read More