തിരുവനന്തപുരം: കിളിമാനൂരില്‍ ജീപ്പിടിച്ച് ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കരയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ ഇന്നലെ രാത്രി ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ചുലാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കിളിമാനൂര്‍ പാപ്പാലക്കുസമീപംവച്ച് വിഷ്ണു ഓടിച്ചിരുന്ന ജീപ്പിടിച്ച് വാഹനയാത്രക്കാരായിരുന്ന ഭാര്യയും ഭര്‍ത്താവും ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചിരുന്നു.ദമ്പതികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ മൃതദേഹങ്ങളുമായി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വിഷ്ണുവിനെതിരെ പോലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.ഇയാളുടെ വാഹനത്തില്‍ നിന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെയും ഐഡി കാര്‍ഡുകള്‍ കണ്ടെടുത്തിരുന്നു. കൃത്യസമയത്ത് കേസെടുക്കാത്തതിന് തിരുവനന്തപുരം റൂറല്‍ എസ്പി നേരത്തെ കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ…
Read MoreCategory: Edition News
നിയമസഭ തെരഞ്ഞെടുപ്പ്; പ്രചാരണ സമിതി അധ്യക്ഷനായി രമേശ് ചെന്നിത്തല; ഭരണം പിടിക്കാനുള്ള തന്ത്രങ്ങളുമായി ഹൈക്കമാൻഡ്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനുള്ള തന്ത്രങ്ങളും നീക്കങ്ങളുമായി ഹൈക്കമാന്‍ഡ് നേതൃത്വം കേരള നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. തെരഞ്ഞെടുപ്പിനെ കൂട്ടായ നേതൃത്വത്തോടെ നേരിടണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയോഗിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ പകരം ചുമതല മറ്റൊരാള്‍ക്ക് നല്‍കാനും ആലോചനകള്‍ നടക്കുകയാണ്. കെ.സി ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഈ മാസം 27 ന് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യോഗം ചേരും. ഈ മാസം തന്നെ യുഡിഎഫിലുള്ള ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്‍ഡ് കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Read Moreകുഞ്ഞികൃഷ്ണന് രഹസ്യപിന്തുണയുമായി സിപിഎമ്മിന്റെ ചില നേതാക്കളും? വിവിധയിടങ്ങളിൽ കുഞ്ഞികൃഷ്ണനെതിരെ ഫ്ളക്സ് ബോർഡ്
കണ്ണൂര്‍: സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ എംഎല്‍എയുടെ ഫണ്ട് വെട്ടിപ്പിന്റെ കഥകള്‍ വെളിപ്പെടുത്തിയ ജില്ലാകമ്മിറ്റിയംഗവും മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകനുമായ വി.കുഞ്ഞികൃഷ്ണന് സിപിഎമ്മിലെ ചില നേതാക്കളുടെ രഹസ്യപിന്തുണയും. സിപിഎമ്മിന്റെ ചില സംസ്ഥാനതല നേതാക്കളും വലിയൊരു വിഭാഗം അണികളും കുഞ്ഞികൃഷ്ണന് നല്കുന്ന പിന്തുണയാണ് വിവാദ വെളിപ്പെടുത്തലിന് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം. പയ്യന്നൂരിന് സമാനമായ ചില സംഭവ വികാസങ്ങള്മൂലം സിപിഎം ബന്ധമുപേക്ഷിക്കുന്ന നേതാക്കളുള്‍പ്പെടെയുള്ളവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിക്കകത്തെ ശുദ്ധീകരണം ലക്ഷ്യമാക്കിയുള്ള വെളിപ്പെടുത്തല്‍. പശ്ചിമ ബംഗാളിന്റെ ആവര്‍ത്തനം കേരളത്തിലുണ്ടാവരുതെന്ന കുഞ്ഞികൃഷ്ണന്റെ ആഗ്രഹവും വ്യക്തമാക്കുന്നത് ഇതുതന്നെയാണ്. വിവിധ കമ്മിറ്റികളിലുന്നയിച്ചിട്ടും ഫലമില്ലാതെവന്നപ്പോഴാണ് വെളിപ്പെടുത്തലിന് മുതിരേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. താൻ വേറൊരു പാർട്ടിയിലേക്കും പോകില്ലെന്നും ആരും തന്നെ ക്ഷണിക്കാൻ വരേണ്ടന്നും വ്യക്തമാക്കിയതിലൂടെ പാർട്ടിക്കകത്ത് നിന്ന് പോരാടാനാണ് കുഞ്ഞികൃഷ്ണന്റെ തീരുമാനം. സഹകരണ ജീവനക്കാരുടെ സംഭാവനയായി നല്കിയ ഒരുമാസത്തെ വേതനമായ 70 ലക്ഷം രൂപ കാണാതായതും…
Read Moreപതിമൂന്ന്കാരിയെ ലൈംഗികമായി പീഡിപ്പിച്ചത് മാതാവിന്റെ സുഹൃത്ത്; എല്ലാം നടന്നത് അമ്മയുടെ അറിവോടെ
പയ്യോളി: പതിമൂന്നുകാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വടകര സ്വദേശി അബ്ദുൾ റഫീഖീനെതിരേ പോലീസ് കേസെടുത്തു. ഒളിവിലായിരുന്ന കുട്ടിയുടെ മാതാവിനെ പയ്യോളി പോലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതിയായ അബ്ദുള്‍ റഫീഖ് വിദേശത്താണ്. സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് രണ്ടര വര്‍ഷം പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് വിദേശത്തായിരുന്ന സമയത്താണ് പീഡനം നടന്നത്. മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു. റഫീഖ് ജോലിയുമായി ബന്ധപ്പെട്ട് ജനുവരി ആദ്യ ആഴ്ചയില്‍ വിദേശത്തേക്ക് പോയിരുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കവും പോലീസ് ആരംഭിച്ചു. പതിമൂന്നുകാരി നിലവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കഴിയുന്നത്.
Read Moreഅണ്ണക്കുട്ടൻചാലിൽ കാട്ടാനകളുടെ വിളയാട്ടം: കൃഷിയിടത്തിലേക്ക് എത്തുന്നത് റിസർവോയർ നീന്തിക്കടന്ന്; കർഷകർ പ്രതിസന്ധിയിൽ
പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് പത്തിൽപെട്ട അണ്ണക്കുട്ടൻചാലിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. തണ്ടേൽ വർക്കിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. വാഴകളും കമുകിൻ തൈകളും കാട്ടാനകൾ നശിപ്പിച്ചു. വർക്കിയുടെ പറമ്പിൽ ആനക്കൂട്ടമിറങ്ങുന്നത് പതിവാണ്. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന്റെ പരിധിയിൽ പെടുന്ന ഭാഗമാണിത്. വനത്തിൽ നിന്നും പെരുവണ്ണാമൂഴി അണക്കെട്ട് റിസർവോയർ നീന്തിക്കടന്നാണ് ആനക്കൂട്ടം കൃഷിയിടങ്ങളിലെത്തുന്നത്. വനാതിർത്തിയിലെ വന്യമൃഗ പ്രതിരോധ സംവിധാനങ്ങളെല്ലാം കാലങ്ങളായി പ്രവർത്തന രഹിതമാണ്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത് പ്രവൃത്തി ആരംഭിച്ച സോളാർ തൂക്കുവേലി സ്ഥാപിക്കൽ നിലച്ചിരിക്കുകയാണ്. കാരണമെന്തെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നില്ല. സോളാർ തൂക്കുവേലി നിർമാണം കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള തെരഞ്ഞെടുപ്പ് തന്ത്രമായി മാറിയിരിക്കുകയാണെന്നും പ്രശ്നം പരിഹരിക്കാൻ വനംവകുപ്പ് സത്വര നടപടി സ്വീകരിക്കണമെന്നും കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പാപ്പച്ചൻ കൂനന്തടത്തിൽ ആവശ്യപ്പെട്ടു.
Read Moreഅഭിഭാഷകയുടെ വീട്ടിലെ കവർച്ചാ കേസിലെ മുഖ്യപ്രതി കർണാടക സ്വദേശി കലന്തർ ഇബ്രാഹിം പിടിയിൽ
കാസർഗോഡ്: കുമ്പള നായ്ക്കാപ്പിലെ അഭിഭാഷകയുടെ വീട്ടിൽ ഞായറാഴ്ച സന്ധ്യാസമയത്ത് നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പിടിയിൽ. കുമ്പളയിലും കാസർഗോട്ടും താമസിച്ചിരുന്ന കർണാടക സ്വദേശി കലന്തർ ഇബ്രാഹിമിനെയാണ് കുമ്പള പോലീസ് കർണാടകയിലെത്തി പിടികൂടിയത്. നായ്ക്കാപ്പിലും പരിസരത്തുമുള്ള വിവിധയിടങ്ങളിലെ സിസിടിവി കാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രണ്ടുവർഷം മുമ്പ് കർണാടകയിലെ ആദ്യനടുക്കയിൽ ബാങ്ക് കൊള്ളയടിച്ചതുൾപ്പെടെ നിരവധി കവർച്ച കേസുകളിലെ പ്രതിയായ കലന്തർ ഇബ്രാഹിമിനെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് എളുപ്പത്തിൽ തിരിച്ചറിയുകയായിരുന്നു. കാസർഗോഡ് ബാറിലെ അഭിഭാഷകയായ ചൈത്രയുടെ വീട്ടിൽനിന്നാണ് ഞായറാഴ്ച 29 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയുടെ വെള്ളി ആഭരണങ്ങളും 5000 രൂപയും കവർച്ച ചെയ്യപ്പെട്ടത്.ചൈത്രയും കുടുംബാംഗങ്ങളും അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനു പോയ സമയത്ത് വൈകുന്നേരം ആറിനും രാത്രി ഒമ്പതിനുമിടയിലായിരുന്നു കവർച്ച. വീടിന്റെ പിൻവാതിൽ തകർത്താണ് കവർച്ചക്കാർ അകത്തു കടന്നത്. സിസിടിവി ദൃശ്യങ്ങൾക്കു പുറമേ വീട്ടിൽ നിന്നു ലഭിച്ച വിരലടയാളങ്ങളും…
Read Moreശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു; ഹെൽമെറ്റിനൊരു മിഠായിയുമായി ചാമക്കാലിലെ വിദ്യാർഥികൾ
പയ്യാവൂർ: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി പയ്യാവൂർ ചാമക്കാൽ ഗവ. എൽപി സ്കൂൾ സുരക്ഷാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ “ഹെൽമെറ്റിന് ഒരു മിഠായി’ പദ്ധതി ഏറെ കൗതുകകരമായി. ഹെൽമെറ്റ് വച്ച ഇരുചക്ര വാഹന യാത്രക്കാർക്കും സീറ്റുബെൽറ്റിട്ട കാർ യാത്രികർക്കും വിദ്യാർഥികൾ മിഠായിയും അല്ലാത്തവർക്ക് റോഡ് സുരക്ഷാ പ്രതിജ്ഞാകാർഡും നൽകുകയുമാണുണ്ടായത്. പയ്യാവൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ ടോമി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ നിരവധി പദ്ധതികളാണ് സ്കൂളിൽ നടപ്പാക്കിവരുന്നത്.ഗതാഗത നിയമങ്ങൾ നേരിട്ട് അനുഭവത്തോടെ പഠിക്കുന്നതിനായി “കുട്ടിക്കവല ‘ എന്ന പേരിൽ ഒരു മാതൃകാറോഡ് സ്കൂൾ പരിസരത്ത് മുമ്പുതന്നെ സജ്ജമാക്കിയിട്ടുള്ളതാണ്. ഇതുമുഖേന നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കാറുമുണ്ട്. പ്രമുഖ വാഹന വിതരണക്കാരായ കുറ്റൂക്കാരൻ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് “സുരക്ഷിത് മാർഗ് ‘ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ അമ്പത് സ്കൂളുകളെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്.ഗതാഗത…
Read Moreമാതൃകയായി 60 സെന്റിലെ കുട്ടിക്കൃഷി; ചീര വിളവെടുപ്പും വിപണനവും ഉത്സവമാക്കി ഇടവരമ്പ് എൽപി സ്കൂൾ വിദ്യാർഥികൾ
ഇടവരമ്പ് ഗവ. എൽപി സ്കൂൾ വിദ്യാർഥികൾ തയാറാക്കിയ ചീരകൃഷിയുടെ വിളവെടുപ്പ് ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. ചെറുപുഴ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ചെറുപുഴ കൃഷിഭവൻ വഴി നടപ്പിലാക്കുന്ന സ്ഥാപന പച്ചക്കറി കൃഷിയിൽ മികച്ച മാതൃകയായി ഇടവരമ്പ് ഗവ. എൽപി സ്കൂൾ. പഞ്ചായത്തിലെ ഏക ഗവൺമെന്റ് പ്രാഥമിക വിദ്യാലയമായ ഇടവരമ്പ് സ്കൂൾ എല്ലാവർഷവും പച്ചക്കറി കൃഷി ചെയ്യാറുണ്ടെങ്കിലും ഇതാദ്യമായാണ് 60 സെന്റിൽ ഇത്രയും വിപുലമായി കൃഷി ചെയ്യുന്നത്. പന്തൽ ഇനങ്ങൾ ഉൾപ്പെടെ 13 ഇനം പച്ചക്കറികൾ കൃഷി ചെയ്യുന്ന കൃഷിയിടത്തിൽ 20 സെന്റോളം സ്ഥലത്ത് കൃഷി ചെയ്ത റോഡരികിലെ ചീരപ്പാടം നാട്ടുകാർക്കും യാത്രക്കാർക്കും മനോഹരമായ കാഴ്ചയാണ്. ചീരപ്പാടത്തിന്റെ വിളവെടുപ്പ് ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീന വില്യം മാങ്കോട്ടിൽ അധ്യക്ഷത വഹിച്ചു.…
Read Moreപയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ നിന്നും വീണ്ടും പാലപ്പൂവൻ കരയിലേക്കെത്തി മുട്ടയിട്ടു മടങ്ങി; മുട്ടകൾക്ക് സംരക്ഷണമൊരുക്കി നാട്ടുകാർ
കുണ്ടംകുഴി: പയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ കണ്ടെത്തിയ പാലപ്പൂവൻ എന്നറിയപ്പെടുന്ന ഭീമൻ ആമകൾ ഈ വർഷവും കരയിലെത്തി മുട്ടയിട്ടുതുടങ്ങി. കുണ്ടംകുഴി ചൊട്ടയിലെ പാലക്കാൽ മോഹൻ കുമാറിന്റെ വീടിനു സമീപത്താണ് കഴിഞ്ഞ ദിവസം ആമ വന്ന് മുട്ടയിട്ടത്. തിങ്കളാഴ്ച പകൽസമയത്തു തന്നെ ഭീമൻ ആമ കരകയറി വരുന്നതും പുഴയോരത്തെ മണലിൽ കുഴിയുണ്ടാക്കി മുട്ടയിടുന്നതും മോഹൻകുമാറും മരുമകൾ ചിത്രയും പ്രദേശവാസിയായ ചന്ദ്രൻ ചെമ്പക്കാടും നേരിട്ടു കണ്ടിരുന്നു. ഇവർ വിവരമറിയിച്ചതനുസരിച്ച് പാലപ്പൂവൻ ആമകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഉത്തർപ്രദേശ് സ്വദേശിനി ആയുഷി ജയിനും സ്ഥലത്തെത്തി. ആമ മുട്ടകൾ നിക്ഷേപിച്ച സ്ഥലം ഒട്ടും സുരക്ഷിതമല്ലാത്തതിനാൽ പിന്നീട് ഇവ മോഹൻകുമാറിന്റെ വീട്ടുമുറ്റത്ത് പ്രത്യേകം ഒരുക്കിയ ഇടത്തേക്ക് മാറ്റി. ആകെ 37 മുട്ടകളാണ് ലഭിച്ചത്. നാട്ടുകാർ പാലപ്പൂവൻ എന്നു വിളിക്കുന്ന ഭീമൻ ആമകൾ ദേശീയതലത്തിൽ തന്നെ അപൂർവമായ ജൈവവൈവിധ്യങ്ങളിലൊന്നാണെന്ന കാര്യം ഏതാനും വർഷങ്ങൾക്കു മുമ്പാണ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ…
Read Moreകൂലി വർധിപ്പിച്ചില്ലെങ്കിൽ പുറത്ത് നിന്ന് കള്ളുകൊണ്ടുവരുന്നത് തടയും; സമരത്തിനൊരുങ്ങി ചെത്ത് തൊഴിലാളി യൂണിയൻ
കൊയിലാണ്ടി: കള്ള്ഷാപ്പുടമകളുടെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരേ ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) പ്രക്ഷോഭത്തിലേക്ക്.കേരളത്തിലെ പരമ്പരാഗത വ്യവസായമായ കള്ള് ചെത്ത് വ്യവസായ മേഖലയിലെ തൊഴിലാളികളോട് കള്ള്ഷാപ്പ് ലൈസൻസികളായ ഉടമകൾ സ്വീകരിക്കുന്ന നിഷേധ നിലപാടുകൾക്കെതിരെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പണിമുടക്ക് നടത്താന്‍ ചെത്ത് തൊഴിലാളി യൂണിയൻ കൊയിലാണ്ടി താലൂക്ക് കമ്മറ്റിയും തൊഴിലാളി ജനറൽ ബോഡി യോഗവും തീരുമാനിച്ചു. നിപയെയും കോവിഡിനെയും തുടർന്നു ഈ മേഖലയിലെ തൊഴിലാളികൾ വലിയ പ്രയാസമാണ് നേരിടുന്നത്. 2022 ലെ നേരിയ കൂലി വർദ്ധനക്ക് ശേഷം നാല് വർഷമായി കൂലിയിലും മറ്റു അവകാശങ്ങളിലും തൊഴിലാളികൾക്ക് അനുകൂലമായി ഒരു തീരുമാനവും ലൈസൻസികളായ ഉടമകൾ സ്വീകരിച്ചിട്ടില്ല. ഫെബ്രവരി മുതൽ കൂലി വര്‍ധനവ് നടപ്പിലാക്കിയില്ലെങ്കില്‍ പുറത്ത് നിന്ന് കൊണ്ട് വരുന്ന കള്ള് തടയാന്തീരുമാനിച്ചതായും അറിയിച്ചു. ജനറൽ ബോഡി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.എ.…
Read More