കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഇവർ മംഗളൂരുവിലേക്കു കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ദീപക്കിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ഇവരുടെ മൊബൈൽ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്. ഷിംജിത മുൻകൂർ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയതായാണ് സൂചന. ലൈംഗികാതിക്രമം നടന്നെന്നു യുവതി ആരോപിച്ച സ്വകാര്യ ബസിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപെടുത്തി. ബസിലെ സിസിടി വ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും യുവതിയുടെ ആരോപണം തെളിയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിൽ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. രാവിലെ വിളിച്ചപ്പോള്‍ വാതിൽ തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരെത്തി വാതിൽ ബലമായി തുറന്നു. അപ്പോഴാണ് ദീപക് മരിച്ചതായി കാണുന്നത്. വസ്ത്രവ്യാപാര…
Read MoreCategory: Edition News
കെഎസ്ആർടിസി ദിവസവേതനത്തിൽ ആശ്രിത നിയമനം നടത്തും; ഒഴിവ് വരുന്നതനുസരിച്ച് സ്ഥിരനിയമനം
ചാത്തന്നൂർ: കെഎസ്ആർടി സിയിൽ സർവീസിലിരിക്കേ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നല്കുന്നു. ബദലി ജീവനക്കാരായി 715 രൂപ ദിവസ വേതനത്തിലാണ് നിയമനം. ഈ ബദലിനിയമനം സ്ഥിരം തസ്തിക ഉണ്ടാകുന്നതുവരെയാണ്. സ്ഥിരം നിയമനം നടത്തുന്നതിനോ റിപ്പോർട്ട് ചെയ്യുന്നതിനോ മാനേജ്മെന്റോ സർക്കാരോ തീരുമാനം എടുക്കുന്നത് വരെയായിരിക്കും. ബദലികളായി നിയോഗിക്കുന്നവരെ സ്ഥിരം നിയമനത്തിന് പരിഗണിക്കില്ല. സർവീസ് റൂൾ പ്രകാരം സർവീസ് ബ്രേക്ക് ബദലി നിയമനത്തിനും ബാധകമായിരിക്കും. വർഷങ്ങളായി ആശ്രിത നിയമനത്തിന് കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നല്‍കുന്നതാണ് തീരുമാനമെങ്കിലും യാതൊരു തൊഴിൽ ആനുകൂല്യങ്ങളോ തൊഴിൽ സുരക്ഷയോ ഇല്ലാതെയാണ് നിയമനം. കണ്ടക്ടർ, ഡ്രൈവർ, പമ്പ് ഓപ്പറേറ്റർ, മെക്കാനിക്, സെയിൽസ് അസിസ്റ്റന്റ് തസ്തികകളിലേയ്ക്കായിരിക്കും നിയമനം. ആശ്രിത നിയമനത്തിന് അപേക്ഷ നല്കിയിട്ടുള്ളവരുമായി 27, 28, 29 തീയതികളിൽ നേരിട്ട് അഭിമുഖംനടത്തും. 27ന് കാസർകോഡ് ,വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലുളളവർക്കും 28ന് തൃശൂർ, എറണാകുളം, ഇടുക്കി,…
Read Moreശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾക്കും വന്ദേഭാരത് കോച്ചുകൾ വരുന്നു
പരവൂർ: ശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾക്കും ആധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് കോച്ചുകൾ വരുന്നു.ഇതിനായുള്ള സമയബന്ധിതമായ പദ്ധതികൾ റെയിൽവേ മന്ത്രാലയാ തയാറാക്കിക്കഴിഞ്ഞു. കോച്ചുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐസിഎഫ്) അധികൃതർ വ്യക്തമാക്കി. കോച്ച് നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിവരികയാണെന്നും അധികൃതർ അറിയിച്ചു. വിവിധ റെയിൽവേ വർക്ക്ഷോപ്പുകളിലായി വന്ദേഭാരത് ചെയർകാർ തീവണ്ടിയുടെ 1,500 കോച്ചുകൾകൂടി നിർമിക്കാനാണ് ഉദേശിക്കുന്നത്. വന്ദേഭാരത് കോച്ചുകൾ ഘടിപ്പിക്കുമ്പോൾ ശതാബ്ദി എക്സ്പ്രസുകൾക്ക് എൻജിൻ വേണമോയെന്നത് സംബന്ധിച്ച് ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും അധികൃതർ അറിയിച്ചു. 720 കോച്ചുകൾ പെരമ്പൂർ ഐസിഎഫിലും ബാക്കി കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിലും റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലുമാണ് നിർമിക്കുക. 88 തീവണ്ടികൾക്ക് ആവശ്യമായ 1,500 കോച്ചുകൾ 2030-നകം നിർമിക്കാനാണ് പദ്ധതി. 16 കോച്ചുകളുള്ള ശതാബ്ദി തീവണ്ടികളും 20 കോച്ചുകളുള്ള ശതാബ്ദി വണ്ടികളുമുണ്ട്. വന്ദേഭാരത്…
Read Moreഒന്നുവിളിച്ചാൽ അബ്സലോ വിളിപ്പുറത്തെത്തും; സ്കൂട്ടറിൽ സഞ്ചരിച്ച് അനധികൃത മദ്യവിൽപ്പന; 3 ലിറ്റർ മദ്യം പിടിച്ചെടുത്ത് എക്സൈസ്
തുറവൂർ: വിദേശമദ്യം സ്കൂട്ടറിൽ കൊണ്ടുവന്ന് വിൽപ്പന നടത്തിയ ആളെ കുത്തിയതോട് എക്സൈസ് പിടികൂടി. കുത്തിയതോട് പഞ്ചായത്ത് വാർഡ് 17 പള്ളിത്തോട് വലിയവീട്ടിൽ അബ്സലോ (38) ആണ് അറസ്റ്റിലായത്. തൈക്കാട്ടുശേരി ഫെറിക്ക് സമീപം വിദേശമദ്യ വില്പന നടത്തുന്നതിനിടെ എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇലക്ട്രിക് സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിൽ 6 കുപ്പികളിലായി മൂന്നു ലിറ്റർ വിദേശമദ്യവും മദ്യം വിറ്റുകിട്ടിയ 500 രൂപയും കണ്ടെടുത്തു.വിദേശ മദ്യവിൽപ്പന സംബന്ധിച്ച രഹസ്യ വിവരത്തി ന്റെ അടിസ്ഥാനത്തിൽ കുത്തിയതോട് എക്സൈസ് റേഞ്ചിലെ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ വി. എം. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചേർത്തല മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ. സാനു, ജി. മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർ എസ്. സജേഷ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Read Moreഇറങ്ങുന്നതിന് മുൻപേ ബസ് മുൻപോട്ടെടുത്തു; കെഎസ്ആർടിസി ബസിൽനിന്ന് വീണ് വയോധികയ്ക്കു പരിക്ക്; ജീവനക്കാർക്കെതിരേ കേസ്
ഹരിപ്പാട്: ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ താഴെ വീണ് വയോധികയ്ക്കു പരിക്ക്. ആനാരി സ്വദേശിനി നബീസ (78) ആണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ഹരിപ്പാട് സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു നബീസ. എന്നാൽ, യാത്രക്കാർ പൂർണമായും ഇറങ്ങിക്കഴിയുന്നതിന് മുൻപേ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് വഴിവച്ചത്. പെട്ടെന്ന് ബസ് നീങ്ങിയതോടെ ബാലൻസ് തെറ്റി നബീസ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ നബീസയെ ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്ന് കാട്ടി നബീസയുടെ കുടുംബം ഹരിപ്പാട് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രായമായ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജീവനക്കാർ വീഴ്ചവരുത്തിയെന്ന് കെഎസ്ആർടിസി അധികൃതരും വിലയിരുത്തി. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. യാത്രക്കാരുടെ…
Read Moreപാലം പണി വൈകുന്നു; കാവാലം-തട്ടാശേരിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ
മങ്കൊമ്പ് : ടെൽഡർ നടപടികൾ പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും കാവാലം തട്ടാശേരി പാലത്തിന്റെ തുടർ നടപടികൾ ഇഴയുന്നു. സെപ്റ്റംബർ അവസാന വാരത്തിലാണ് കാവാലം പാലത്തിനുള്ള ടെണ്ടർ നടപടികൾ പൂർത്തായത്. നവംബർ ആരംഭത്തിൽതന്നെ കരാർ ഏറ്റെടുത്ത കമ്പനിയുടെ വിവരങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഇതെത്തുടർന്ന് കമ്പനി അധികൃതർ സ്ഥലത്തെത്തി തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള താമസസൗകര്യങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ആദ്യം കരയിലെ മണ്ണു പരിശോധനയും, കഴിഞ്ഞ മാസം ആറ്റിലെ മണ്ണു പരിശോധനയും നടത്തിയിരുന്നു. എന്നാൽ പിന്നീടുള്ള നടപടികൾ ഒന്നുംതന്നെ ആരംഭിച്ചിരുന്നില്ല. പാലത്തിനായി ഏറ്റെടുത്ത സ്ഥലത്തു നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്ന ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. നേരത്തേ സർക്കാർതലത്തിൽ ഇതിനുള്ള കരാറുകാരെ തേടിയിരുന്നെങ്കിലും നടപടികളായിരുന്നില്ല. എന്നാൽ ടെണ്ടർ നടപടികൾക്കു ശേഷം സ്ഥലത്തെത്തിയ കരാറുകാർ സ്വന്തം നിലയിൽ മരങ്ങൾ മുറിച്ചുനീക്കാമെന്നേറ്റിരുന്നു. നിർദിഷ്ട പ്രദേശത്തെ ഇലക്ട്രിപോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികളും ആരംഭിച്ചിട്ടില്ല. നിർമാണ ജോലികൾ ആരംഭിക്കുന്നതിനു മുൻപായി നടത്തേണ്ട…
Read Moreകാണിക്ക എണ്ണുന്നതിനിടെ വാച്ചർ പുറത്തേക്ക് പോയി; കൈയിലെ കാർഡ് ബോർഡ് കുടഞ്ഞപ്പോൾ കിട്ടിയത് മുപ്പത്തിരണ്ടായിരം രൂപ
ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽനിന്ന് കാണിക്കവഞ്ചിയിലെ പണം മോഷ്ടിച്ച വാച്ചർ പിടിയിൽ. ഹരിപ്പാട് സ്വദേശിയായ രാഗേഷ് കൃഷ്ണനെയാണ് ദേവസ്വംബോർഡ് അധികൃതർ പിടികൂടിയത്. ഇന്നലെ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടെയാണ് ഇയാൾ പണം മോഷ്ടിച്ചത്. മൂന്നു വഞ്ചികളിൽ രണ്ടെണ്ണം എണ്ണിയശേഷം ഒരു കാർഡ് ബേർഡ് പെട്ടിയുമായി ഇയാൾ പോകുന്നതു കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് മോഷണം പിടിക്കപ്പെട്ടത്. ഇയാളിൽനിന്ന് 100ന്റെ 63 നോട്ടുകളും 500ന്റെ 12 നോട്ടുകളും 20ന്റെ 1000 നോട്ടുകളുമടക്കം 32,300 രൂപ കണ്ടെത്തി. ക്ഷേത്രത്തിലെ നാദസ്വരം കലാകരാനായിരുന്ന രാഗേഷ് നാലുമാസം മുമ്പാണ് വാച്ചറായത്. അന്നുമുതൽ ഇയാൾ കാണിക്ക വഞ്ചിയിൽനിന്ന് പണം മോഷ്ടിക്കുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് നിരീക്ഷിച്ചുവരികയാരിന്നു. സബ്ഗ്രൂപ്പ് ഓഫീസറുടെ നേതൃത്വത്തിൽ പണം എണ്ണി തിട്ടപ്പെടുത്തിയശേഷം ഇയാൾ കാർഡ് ബേർഡ് പെട്ടിയും ചാക്കുകളുമായും കടന്നുകളയുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നി പെട്ടി…
Read Moreബന്ധുവായ യുവാവിന്റെ ഫോണില്‍ ഭാര്യയുടെ നമ്പര്‍; വീട്ടില്‍ കയറി യുവാവിനെ ആക്രമിച്ചു; പോലീസ് ഭാഷ്യം ഇങ്ങനെ
അഞ്ചല്‍ : ഭാര്യയുടെ ഫോണ്‍ നമ്പര്‍ ബന്ധുവായ യുവാവിന്റെ ഫോണില്‍ കണ്ടതിനെ തുടര്‍ന്നു യുവാവിനെയും ഇയാളുടെ ഭാര്യയേയും ക്രൂരമായി ആക്രമിച്ചു. ആയൂരിലാണ് സംഭവം. ആയൂര്‍ വഞ്ചിപ്പട്ടി സ്വദേശിക്കും ഭാര്യയ്ക്കുമാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇരുവരും തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആയൂർ സ്വദേശിയെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ: ബന്ധു വായ വഞ്ചിപ്പട്ടി സ്വദേശിയുടെ മൊബൈല്‍ ഫോണില്‍ തന്റെ ഭാര്യയുടെ മൊബൈല്‍ ഫോണ്‍ നമ്പർ സേവ് ചെയ്തിരിക്കുന്നത് പ്രതി കണ്ടു. ഇതിന്റെ വൈരാഗ്യത്തില്‍ പട്ടിക കഷ്ണവുമായി വഞ്ചിപ്പട്ടി സ്വദേശിയുടെ വീടിനകത്തേക്ക് അതിക്രമിച്ചു കയറിയ പ്രതി ബന്ധുവിന്റെ തലയ്ക്കും ദേഹത്തും അടിച്ചു മുറിവേല്‍പ്പിക്കുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ബന്ധുവിന്റെ ഭാര്യയുടെ തലയ്ക്കും പട്ടിക കമ്പ് കൊണ്ട് അടിച്ചു. ബോധം നഷ്ടപ്പെട്ട് തറയില്‍ കിടന്ന ബന്ധുവിനെയും തലയ്ക്കു…
Read Moreവയോധികയുടെ 8 പവന്റെ മാല കവർന്നു; മാല പൊട്ടിച്ചെടുത്തത് സ്കൂട്ടറിലെത്തിയ യുവാക്കൾ; സിസി ടിവി ദൃശ്യം പോലീസിന്
പറവൂർ: സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ സ്വർണമാല കവർന്നു കടന്നുകളഞ്ഞു. പെരുവാരം കാടാശേരി ഉഷ (64) യുടെ എട്ടു പവൻ തൂക്കമുള്ള മാല കവർന്നു. പെരുവാരം ഞാറക്കാട്ട് റോഡിന് കിഴക്കുവശം അങ്കണവാടി റോഡിലാണ് സംഭവം. ദേശീയപാതയിൽ പെരുവാരം – പൂശാരിപ്പടി റോഡിലൂടെ നടന്ന് അങ്കണവാടിക്കു സമീപമുള്ള വീട്ടിലേക്ക് ഒറ്റക്ക് നടന്നു പോകുമ്പോൾ പിന്നിലുടെ നീലനിറത്തിലുള്ള സ്കൂട്ടറിൽ എത്തിയവരിൽ ഒരാൾ സ്കൂട്ടറിൽ നിന്ന് ഇറങ്ങുകയും മറ്റെയാൾ സ്കൂട്ടർ ഓടിച്ച് അല്പം മാറി നിൽക്കുകയും ചെയ്തു. സ്കൂട്ടറിന്റെ പിന്നിൽ നിന്ന് ഇറങ്ങിയ ആളാണ് ബലമായി മാല പൊട്ടിച്ചെടുത്തത്. തടസപ്പെടുത്താൻ ശ്രമിച്ച ഉഷ റോഡിൽ വീണു. ഈ സമയം സ്കൂട്ടർ അടുത്തേക്ക് കൊണ്ടുവന്ന് മാല പൊട്ടിച്ചെടുത്തയാൾ അതിന്റെ പിന്നിൽ കയറി രക്ഷപ്പെടുകയും ചെയ്തു. ഉഷ ഉച്ചത്തിൽ കരയുന്നത് കേട്ട് സമീപവാസി വീട്ടിൽ നിന്ന് ഇറങ്ങി വന്നപ്പോഴേക്കും ഞാറക്കാട്ട് റോഡിൽ നിന്ന് വടക്കോട്ടുള്ള…
Read Moreശബരിമല നട അടച്ചു; തിരുവാഭരണ പേടകങ്ങളുമായി പന്തളത്തേക്കു മടക്കം; തീര്‍ഥാടന കാലത്തിന് സമാപനം
ശബരിമല: രണ്ടുമാസത്തിലേറെ നീണ്ട മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്രനട അടച്ചു. പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിനു ശേഷം രാവിലെ 6.45 നാണ് നട അടച്ചത്. രാവിലെ അഞ്ചിന് നട തുറന്നു. കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം നടത്തി. തുടര്‍ന്ന് തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വന്ന പാതയിലൂടെ തിരുവാഭരണ പേടകുമായി മടങ്ങിയത്. 23 ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും. മേല്‍ശാന്തി ഇ. ഡി. പ്രസാദ് നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ച് താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് നല്കി. പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങ് നടത്തി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ. ജി. ബിജുവിന്റെയും…
Read More