പരവൂർ: ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് വ്യാപകമായതിനെത്തുടർന്ന് സ്ഥിരയാത്രക്കാരുടെയും റെയിൽവേ സുരക്ഷാസേനയുടെയും സംയുക്ത സഹകരണത്തോടെ റെയിൽവേ കരുതൽ നടപടികൾ സ്വീകരിച്ചു. റെയിൽവേ ട്രാക്കിന് സമീപം സാമൂഹ്യ വിരുദ്ധ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ട്രാക്കിന് സമീപമുള്ള പോസ്റ്റുകൾ, സൈൻ ബോർഡുകളിലെ നമ്പറുകൾ റെയിൽവേ പോലീസിന് കൈമാറാൻ യാത്രക്കാർക്ക് നിർദേശം നൽകി. കല്ലേറ് പോലുള്ള അനിഷ്ട സംഭവം ഉണ്ടാകുമ്പോൾ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിയാതെ വരുന്നതാണ് പലപ്പോഴും പ്രതികളെ കണ്ടെത്താൻ കാലതാമസം നേരിടുന്നത്. ട്രാക്കിന് സമീപം ഓരോ നൂറുമീറ്റർ അകലത്തിലും വെള്ളയിൽ കറുപ്പ് അക്ഷരത്തിൽ കൃത്യമായി ദൂരം അടയാളപ്പെടുത്തിയ കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. ഈ അക്കങ്ങൾ കൃത്യമായി സ്ഥലം കണ്ടെത്താൻ പോലീസിനെ സഹായിക്കും. അതുകൊണ്ട് യാത്രയിൽ സംശയാസ്പദമായത് എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ കുറ്റിയിൽ അടയാളപ്പെടുത്തിയ പ്രസ്തുത നമ്പറുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാസേനയ്ക്ക് കൈമാറണമെന്നാണ് യാത്രക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. കുട്ടികൾ ട്രാക്കിൽ നാണയവും മെറ്റൽ കഷ്ണങ്ങളും വയ്ക്കുന്നതായി പലയിടത്തും…
Read MoreCategory: Edition News
കൊച്ചി നഗരത്തില്‍ രാസലഹരിവേട്ട; വിൽപന നടത്തുന്നതിനിടെ രണ്ടു പേര് അറസ്റ്റില്‍
കൊച്ചി: വില്‍പ്പനയ്ക്കെത്തിച്ച രാസലഹരിയുമായി നഗരത്തില്‍ രണ്ടിടത്ത് രണ്ടു യുവാക്കള്‍ അറസ്റ്റിലായി. ഉണിച്ചിറ ഇടപ്പള്ളി പൂക്കാട്ടുപടി റോഡില്‍ വച്ച് എറണാകുളം തൃക്കാക്കര കരിമക്കാട് തുരുത്തുമേല്‍ സിജാസും (26) കലൂര്‍ എസ്ആര്‍എം റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് മലപ്പുറം തൃക്കണ്ണാപുരം കൊട്ടുശാലിന് പാട്ടുപറമ്പ് ജുനൈദുമാണ് (31) നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. സിജാസിന്റെ കൈയില്‍ നിന്ന് 29.16 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തൃക്കാക്കരയില്‍ ഹെഡ് ലോഡ് തൊഴിലാളിയായ പ്രതി ന്യൂ ഇയറുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ പോയി രാസലഹരി കൊണ്ടുവന്ന് എറണാകുളത്ത് യുവാക്കള്‍ക്ക്് കച്ചവടം ചെയ്യുന്നതിനിടയാണ് ഇന്നലെ പോലീസ് പിടികൂടിയത്. ജുനൈദിന്റെ പക്കല്‍ നിന്ന് 5.62 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.
Read Moreജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ ദുരിത യാത്ര; യാത്രക്കാർ തലകറങ്ങി വീഴുന്നത് പതിവു സംഭവം
കോട്ടയം: കോട്ടയത്ത് ഇരട്ടപ്പാതയും ആറു പ്ലാറ്റ്ഫോമും രണ്ട് പ്രവേശന കവാടങ്ങളുമൊക്കെ വന്നിട്ടും യാത്രാദുരിതത്തിന് യാതൊരു കുറവുമില്ല. വേണാടിലും വഞ്ചിനാടിലും പുഷ്പുളിലും ചെന്നൈ മെയിലിലും എക്സിക്യൂട്ടീവിലും മലബാറിലുമൊക്കെ കാല്കുത്തി നില്‍ക്കാനോ ശ്വാസം വിടാനോ സാധിക്കാത്ത തിരക്കാണ്. മറ്റ് വണ്ടികളിലെ ജനറല്‍ കംപാര്ട്ടുമെന്റുകളിലെല്ലാം സ്ഥിതി ഇതുതന്നെ. റിസര്‍വേഷന്‍ ലഭിക്കാതെ ജനറലില്‍ ദീര്‍ഘയാത്ര ചെയ്യേണ്ടിവരുന്നവരുടെ അവസ്ഥ അതിദയനീയം. കോട്ടയം-എറണാകുളം ട്രെയിനുകളില്‍ യാത്രക്കാര്‍ തലചുറ്റി വീഴുന്നതും പതിവു സംഭവം. കായംകുളംമുതല്‍ എറണാകുളംവരെ എല്ലാ സ്റ്റേഷനുകളിലും ഇറങ്ങുന്ന യാത്രക്കാരുടെ ഇരട്ടിയാണ് അകത്തേക്കു കയറുക. സീറ്റു പോയിട്ട് കൈപിടിക്കാന്‍ ഇടമില്ലാത്ത വിധം തുടരുന്ന സഹനയാത്രയ്ക്ക് എന്നവസാനമുണ്ടാകും എന്ന് ആര്‍ക്കുമറിയില്ല. രാവിലെയുള്ള എറണാകുളം യാത്രയും വൈകുന്നേരത്തെ കൊല്ലം യാത്രയുമൊക്കെ ജീവന് പന്താടുന്ന പരീക്ഷണമാണ്. എറണാകുളം-കൊല്ലം പാതയില്‍ ഒന്നുരണ്ടു പാസഞ്ചര്‍കൂടി ഓടിക്കാതെ ദുരിതത്തിന് അവസാനമില്ല. ഒറ്റപ്പെട്ട സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചാലൊന്നും പ്രശ്നത്തിന് പരിഹാരമില്ല. ഇരട്ടപ്പാത വന്നതോടെ ക്രോസിംഗ് ഒഴിവായതും…
Read Moreകെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ; ഡിസംബറില്‍ 5.51 കോടി റിക്കാര്‍ഡ് വരുമാനം; ഏറ്റവും ഉയർന്ന മാസവരുമാനം
കോട്ടയം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി ഡിസംബറില്‍ ചരിത്രനേട്ടം സ്വന്തമാക്കി. ഒരു മാസത്തില്‍ 5.51 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷനു ലഭിച്ചത്. 2021-ല്‍ ബജറ്റ് ടൂറിസം പദ്ധതി ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാസവരുമാനമാണിത്. ഇതോടെ 2024 ഡിസംബറില്‍ രേഖപ്പെടുത്തിയിരുന്ന നാലര കോടി രൂപയുടെ പ്രതിമാസ റിക്കാര്‍ഡും മറികടന്നു. ആകര്‍ഷകമായ ടൂര്‍ പാക്കേജുകളും യാത്രക്കാരുടെ മികച്ച പ്രതികരണവുമാണ് ഈ റിക്കാര്‍ഡ് നേട്ടത്തിന് വഴിതെളിച്ചതെന്ന് ബജറ്റ് ടൂറിസം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ആര്. സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ 90 കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ 80 ഡിപ്പോകളില്‍നിന്നും ബജറ്റ് ടൂറിസം പാക്കേജുകള്‍ നടപ്പാക്കിയിരുന്നു. ഡിസംബറില്‍ മാത്രം സംസ്ഥാനത്താകെ ഇത്തരം 2,505 ട്രിപ്പുകളാണ് നടത്തിയത്. ഇതിലൂടെ 1,16,300 യാത്രക്കാരാണ് വിവിധ വിനോദസഞ്ചാര-തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. ഡിസംബര്‍-ജനുവരി മാസങ്ങളിലെ കോടമഞ്ഞും അവധിക്കാല തിരക്കും മുന്‍കൂട്ടി കണക്കിലെടുത്ത് ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയ പുതിയ…
Read Moreശബരിമല സ്വർണ്ണക്കൊള്ള; ഡി. മണിക്ക് സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്ന് എസ്ഐടി അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ അന്താരാഷ്്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന്് പ്രവാസി വ്യവസായി വെളിപ്പെടുത്തിയ ഡി. മണിക്ക് കൊള്ളയുമായി ബന്ധമില്ലെന്ന് എസ്ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ട്. എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥന് എസ്പി. ശശിധരന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഡി. മണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. സ്വര്‍ണ്ണക്കൊള്ളയില്‍ ഡി. മണിക്ക് ബന്ധമുള്ളതിനു തെളിവില്ലെന്നും മണിയുടെ കേരളയാത്രയെ സ്വര്‍ണക്കൊള്ളയുമായി ബന്ധിപ്പിക്കാനാകില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ശബരിമല സ്വര്ണക്കൊള്ളയ്ക്കുപിന്നില് അന്താരാഷ്്ട്ര പുരാവസ്തു കള്ളക്കടത്തുസംഘവുമായി ബന്ധമുണ്ടെന്ന് എസ്ഐടിയെ രേഖാമൂലം അറിയിച്ചത്. തന്നോട് പ്രവാസിയായ ഒരു വ്യവസായിയാണ് ഇക്കാര്യം പറഞ്ഞതെന്ന് അദ്ദേഹം എസ്ഐടിക്ക് മുന്‍പാകെ വ്യവസായിയുടെ പേര് വിവരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് എസ്ഐടി പ്രവാസി വ്യവസായിയില്‍ നിന്നു മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഡി മണിയുടെ പേര് വ്യക്തമാക്കിയത്. ഡി. മണിയും ഉണ്ണിക്കൃഷ്ണന് പോറ്റിയും ശബരിമലയിലെ ഭരണ കാര്യങ്ങളില്‍ ബന്ധമുള്ള ഒരു…
Read Moreഅമിത ജോലിഭാരം: ആശുപത്രി താത്കാലിക ജീവനക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചു; ജീവനക്കാര്‍ക്കെതിരെ ആരോപണം
തൊടുപുഴ: സ്ഥിരം ജീവനക്കാരുടെ ജോലി കൂടി ചെയ്യാനാവശ്യപ്പെട്ട് ഉത്തരവ് നല്‍കിയതിനു പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച തൊടുപുഴ ജില്ലാ ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയുടെ നില ഗുരുതരമായി തുടരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവതി അപകടനില തരണം ചെയ്തിട്ടില്ല. 48 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷമെ കൂടുതല്‍ പറയാന്‍ കഴിയുകയുള്ളുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. വേദനസംഹാരി ഗുളികകള്‍ അമിതമായി കഴിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് യുവതി എഴുതിയ കത്തും കണ്ടെത്തിയിട്ടുണ്ട്.ജില്ലാ ആശുപത്രിയിലെ എച്ച്എംസി ജീവനക്കാരിയായ തൊടുപുഴ സ്വദേശിനിയാണ് അമിതമായി വേദനസംഹാരി ഗുളിക കഴിച്ച് അവശനിലയിലായത്. ഇവരെ ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പത്തുവര്‍ഷമായി ഇവിടെ താത്കാലിക ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ഉച്ചയ്ക്ക് ഓഫീസില്‍ വിളിച്ചു…
Read Moreകോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച ; മധുസൂദനന് മിസ്ത്രി അടുത്തയാഴ്ച കേരളത്തിലെത്തും
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് എഐസിസി സ്ക്രീനിംഗ് കമ്മിറ്റി ചെയര്മാന് മധുസൂദനന് മിസ്ത്രി അടുത്തയാഴ്ച കേരളത്തിലെത്തും. രണ്ട് ദിവസം അദ്ദേഹം തിരുവനന്തപുരത്ത് തങ്ങി കെപിസിസി നേതൃത്വവുമായി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടത്തും. മിസ്ത്രിക്കു പുറമെ കേരളത്തിന്റെ നിരീക്ഷക ചുമതലയുള്ള നേതാക്കളും മിസ്ത്രിയോടൊപ്പം തിരുവനന്തപുരത്തെത്തുന്നുണ്ട്. ഈ മാസം അവസാന വാരത്തോടെ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി നിര്‍ണയ പട്ടിക പൂര്‍ത്തിയാക്കാനാണ് ഉദ്യേശിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. വയനാട്ടില്‍ സംഘടിപ്പിച്ച ലക്ഷ്യ 2026 ല്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളില്‍ വിജയിക്കാനുള്ള തന്ത്രങ്ങളാണ് മെനഞ്ഞത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ മുഴുവന്‍ നേതാക്കളെയും ഈ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്.…
Read Moreഇടുക്കി ടൗണിന് സമീപം കടുവയിറങ്ങി; പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥർ; ഭീതിമാറാതെ നാട്ടുകാർ
ചെറുതോണി: ഇടുക്കി പാർക്കിനു സമീപം രാത്രി കടുവയെ കണ്ടതായി ലോറി ഡ്രൈവർ അറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ പുലർച്ചെ രണ്ടിന് മലപ്പുറത്തുനിന്നു ലോഡുമായി കുമളിയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് ഡ്രൈവർ റിൻഷാദാണ് കടുവയെ കണ്ടത്. ഇടുക്കി പാർക്കിനോടു ചേർന്ന് വലതുവശത്തെ കാട്ടിലേക്കു പോകുന്നതാണ് കണ്ടതെന്ന് ഇദ്ദേഹം പറഞ്ഞു. ഒരു നിമിഷം പരിഭ്രാന്തനായ ഡ്രൈവർ പാർക്കിലെ സെക്യൂരിറ്റിക്കാരനോട് സംഭവം പറഞ്ഞു. ഇയാൾ ഇടുക്കി പോലീസിൽ വിവരമറിയിച്ചു. പോലീസ് അറിയിച്ചതനുസരിച്ച് രാത്രിതന്നെ ഇടുക്കി ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥരെത്തി തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. രാവിലെ വീണ്ടും കൂടുതൽ വനപാലകരെത്തി പരിശോധന നടത്തിയിരുന്നു. കഞ്ഞിക്കുഴിയിൽ ഇറങ്ങിയ പുലിയെ തെരയുന്നതിനായി എരുമേലിയിൽനിന്നു കൊണ്ടുവന്ന ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്താനാണ് തീരുമാനം. എട്ടു കിലോമീറ്റർ ചുറ്റളവിലുള്ളതെല്ലാം കണ്ടുപിടിക്കാൻ കഴിയുന്നതാണ് ഈ ഡ്രോൺ. നഗരംപാറ റേഞ്ച് ഓഫീസർ ടി. രഘുലാൽ, ഡെപ്യൂട്ടി റേഞ്ച്…
Read Moreസ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ്: രാമങ്കരിയിൽ സിപിഎം-ബിജെപി കൂട്ടുകെട്ട്
രാമങ്കരി: പഞ്ചായത്തിൽ ഇന്നലെ നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സിപി എം- ബിജെപി സഖ്യം മറനീക്കി പുറത്തുവന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം, ബിജെപി അംഗങ്ങൾ സംയുക്തമായി ഫസ്റ്റ് പ്രിഫറൻസ് വോട്ട് സിപിഎം സ്ഥാനാർഥിക്കും സെക്കൻഡ് പ്രിഫറൻസ് വോട്ട് ബിജെപി മത്സരാർഥിക്കും രേഖപ്പെടുത്തി അട്ടിമറി വിജയം നേടാൻ ശ്രമിച്ചു. എന്നാൽ യുഡിഎഫ് അംഗങ്ങളുടെ ഏഴ് ഫസ്റ്റ് പ്രിഫറൻസ് വോട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായ മാർട്ടിൻ ജോസഫ് ജയിച്ചതായും പ്രഖ്യാപിച്ചു. ഇതിനു മുന്‍പ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ വനിതാ സംവരണ സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെയോ, ബിജെപിയിലെയോ വനിതാ അംഗത്തെ നിയമിക്കാമെന്നിരിക്കെ ഭൂരിപക്ഷതീരുമാനപ്രകാരം നടപടി സ്വീകരിച്ച റിട്ടേണിംഗ് ഓഫീസർ തെരഞ്ഞെടുപ്പിലേക്കു കടന്നു. ഏറ്റവും കൂടുതൽ വോട്ടുകിട്ടുന്നയാൾ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ വനിതാ സംവരണ സീറ്റിൽ വിജയിക്കുമെന്നുള്ളതായിരുന്നു നടപടി. അവിടെ യുഡിഎഫ് അംഗങ്ങൾ സിപിഎം അംഗമായ സരിന്…
Read Moreസ്കൂട്ടർതട്ടി മരിച്ച യാചകന്റെ പക്കൽനിന്നു കണ്ടെടുത്തത് ലക്ഷങ്ങൾ; മരിച്ചത് അനിൽ കിഷോറെന്നയാളെന്ന് പോലീസ്
ചാരുംമൂട്: ജംഗ്ഷനിൽ സ്കൂട്ടർതട്ടി പരിക്കേറ്റു മരിച്ച യാചകന്റെ സഞ്ചിയിൽനിന്ന് ലക്ഷങ്ങൾ കണ്ടെടുത്തു. നാലര ലക്ഷത്തോളം രൂപയാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ അപകടത്തിൽപ്പെട്ടത്. കടത്തിണ്ണയിൽ മരിച്ചുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അനിൽ കിഷോർ എന്ന ആളാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ മറ്റു സഞ്ചികളിൽ എണ്ണി തിട്ടപ്പെടുത്താത്ത പണവും കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ നൂറനാട് പോലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തു. മൃതശരീരം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
Read More