തിരുവനന്തപുരം: യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ആഭ്യന്തരവകുപ്പ് ജമാ അത്തെ ഇസ്ലാമി ഭരിക്കുമെന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവന സംഘപരിവാര്‍ ശൈലിയിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ബാലന്റെ പ്രസ്താവനയോട് യോജിപ്പുണ്ടോയെന്ന് സിപിഎമ്മും ബിനോയ് വിശ്വവും വിശദീകരിക്കണം. വെള്ളാപ്പള്ളി നടേശനും എ.കെ. ബാലനും നടത്തുന്ന പ്രസ്താവനകള്‍ കൂട്ടിവായിക്കേണ്ടതുണ്ട്. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍. വര്‍ഗീയവിഭജനത്തിനുള്ള ശ്രമമാണ് നടത്തുന്നത്. വര്‍ഗീയ പ്രചാരണങ്ങളെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കും.ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി പോലും രൂക്ഷമായി വിമര്‍ശിച്ച സിപിഎം നേതാക്കളായ പത്മകുമാറിനെയും കൂട്ടരെയും സിപിഎമ്മും സര്‍ക്കാരും സംരക്ഷിക്കുകയാണ്. പത്മകുമാറിനെ എന്തുകൊണ്ട് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നില്ലെന്നും സതീശന് ചോദിച്ചു.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read MoreCategory: Edition News
തൃശൂരിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ചനിലയിൽ; മൊബൈലിൽ ആത്മഹത്യാ വോയ്സ് നോട്ട്
അടാട്ട് : തൃശൂർ അടാട്ട് ആമ്പലക്കാവിൽ അമ്മയെയും അഞ്ചര വയസുള്ള മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശില്പ (30), മകൻ അക്ഷീജിത്ത് (അഞ്ചര വയസ്) എന്നിവരാണു മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയതാണെന്നാണു പ്രാഥമിക നിഗമനം. സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭർത്താവ് മോഹിത്ത് പനിയും ജലദോഷവും കാരണം മറ്റൊരു മുറിയിലായിരുന്നു രാത്രി ഉറങ്ങിയിരുന്നത്. മോഹിത്തിന്റെ മാതാപിതാക്കളായ രവീന്ദ്രനും രുഗ്മിണിയും വീട്ടിലുണ്ടായിരുന്നെങ്കിലും രാവിലെയാണ് മരണവിവരം പുറംലോകമറിയുന്നത്. അമല മേരി റാണി സ്കൂളിലെ യുകെജി വിദ്യാർഥിയാണ് മരിച്ച അക്ഷീജിത്ത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. മരിച്ച ശിൽപ്പ പിഎസ്സി പരീക്ഷകൾക്കായി പരിശീലനത്തിലായിരുന്നു. മരണകാരണം വ്യക്തമല്ല. മൊബൈലിൽ സൂക്ഷിച്ചിരുന്ന ആത്മഹത്യാ വോയ്സ് നോട്ട് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Read Moreകൊച്ചിവരെ പോയി തിരികെയെത്തിയപ്പോൾ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് 27 പവൻ; മോഷണം നടന്നത് കൃത്യമായ പ്ലാനോടെയെന്ന് പോലീസ്
തൊടുപുഴ: വീട് കുത്തിത്തുറന്ന് ഇരുപത്തിയേഴര പവന് സ്വര്‍ണവും 24,000 രൂപയും കവര്‍ന്ന കേസില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വഴിത്തല രോഹിണിയില്‍ രാമചന്ദ്രന് നായരുടെ വീട്ടില്‍ ഞായറാഴ്ചയാണ് മോഷണം നടന്നത്. മോഷ്ടാക്കളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വഴിത്തല ടൗണിനോടു ചേര്‍ന്ന സ്ഥലത്ത് നടന്ന മോഷണം പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. അവധി ദിവസമായതിനാല്‍ രാമചന്ദ്രന് നായരും കുടുംബവും കൊച്ചിയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ പോയതായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്.ഞായറാഴ്ച രാവിലെ 9.15നാണ് കുടുംബാംഗങ്ങള്‍ കൊച്ചിയിലേക്ക് പോയത്. രാത്രി പത്തോടെയാണ് ഇവര്‍ തിരികെ വീട്ടിലെത്തിയത്. വീടിന്റെ മുന്‍വാതില്‍ തുറന്നപ്പോള്‍ അകത്തെ മുറികളുടേയും അലമാരകളുടേയും വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി മനസിലായത്. ഉടനെ തൊടുപുഴ പോലീസില്‍ വിവരമറിയിച്ചു.സംഭവസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വാതിലില്‍നിന്ന് വിരലടയാളം ലഭിച്ചതായും സൂചനയുണ്ട്.…
Read Moreലക്ഷങ്ങൾ കടന്നും സ്വർണ വിലകുതിക്കുന്നു; മുതലാളിയുടെ വീട്ടിലെ ആറര പവനുമായി വീട്ടുജോലിക്കാരി മുങ്ങി
മുട്ടം: ജോലിയ്ക്കുനിന്ന വീട്ടില്‍നിന്ന് ഏഴ് ലക്ഷത്തോളം രൂപ വിലവരുന്ന ആറര പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. പത്തനംതിട്ട പ്രാക്കാനം സ്വദേശി സുജാത (42) ആണ് മുട്ടം പോലീസിന്റെ പിടിയിലായത്. മുട്ടം സ്വദേശി കുളങ്ങരയില്‍ രാജേഷിന്റെ വീട്ടില്‍നിന്നാണ് ഇവര്‍ സ്വര്‍ണം അപഹരിച്ചത്. കഴിഞ്ഞ 25നായിരുന്നു മോഷണം നടന്നത്. ഇവിടെ വീട്ടുജോലിക്ക് എത്തിയതായിരുന്നു സുജാത. കഴിഞ്ഞ ഏതാനും നാളുകളായി മുട്ടം തോട്ടുങ്കരയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇവര്‍. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളില്‍ കുറച്ച് സുജാതയുടെ താമസസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. എസ്ഐ എന്‍.എസ്. റോയ്, എസ്സിപിഒ അബ്ദുല്‍ ഗഫൂര്‍, പ്രൊബേഷണല്‍ എസ്ഐ സാന്റിമോന്‍, വനിത സിപിഒ ദേവി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടി കൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreകേരള മനഃസാക്ഷിയെ ഞെട്ടിച്ച ആലുവ കൂട്ടക്കൊലയ്ക്ക് ഇന്നു കാൽ നൂറ്റാണ്ട്
ആലുവ: കേരള മനഃസാക്ഷിയെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ ആറുപേരുടെ ജീവനെടുത്ത ആലുവ കൂട്ടക്കൊലയ്ക്ക് ഇന്ന് കാൽനൂറ്റാണ്ട്. 2001 ജനുവരി ആറിനാണ് സബ് ജയിൽ റോഡിൽ മാഞ്ഞൂരാൻ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെസ്മോൻ (12), ദിവ്യ (14), അഗസ്റ്റിന്റെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി(42) എന്നിവർ കൊല്ലപ്പെട്ടത്. ബന്ധുവായ എം.എ. ആന്റണിയെയാണ് ഏക പ്രതിയായി അന്വേഷണസംഘവും പിന്നീട് സിബിഐയും കണ്ടെത്തിയത്. പ്രതിക്ക് 2005 ഫെബ്രുവരി അഞ്ചിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചു. 2018 ഡിസംബർ 11 ന് സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി. പരോളിൽ ഇറങ്ങിയിരിക്കുന്ന ആന്റണി ഇത്രയും വർഷം ജയിലിൽ കിടന്ന് ജീവപര്യന്തം അനുഭവിച്ചെന്നും ജയിൽ ശിക്ഷ കഴിഞ്ഞെന്നും അവകാശപ്പെടുന്നു. ആലുവ വത്തിക്കാൻ സ്ട്രീറ്റിലെ ആന്റണിയുടെ വീട് ബന്ധുക്കൾ തന്നെ വാങ്ങി. ഭാര്യയും മക്കളും തമിഴ്നാട്ടിലാണു താമസം. സബ്ജയിൽ റോഡിൽനിന്ന് പൈപ്പ് ലൈൻ റോഡ്…
Read Moreമുല്ലപ്പെരിയാര്‍ ഡാം പുനര്‍നിര്‍മിക്കണം; സെക്രട്ടറിയേറ്റ് പടിക്കൽ സത്യഗ്രഹത്തിനൊരുങ്ങി സേവ് കേരള ബ്രിഗേഡ്
കോട്ടയം: മുല്ലപ്പെരിയാര്‍ ഡാം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാൻ സേവ് കേരള ബ്രിഗേഡ്. സമരത്തിന്റെ മുന്നോടിയായി എട്ട്, ഒമ്പത് തീയതികളില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സൂചനാ നിരാഹാര സത്യഗ്രഹം നടത്തു പ്രസിഡന്റ് റസല്‍ ജോയ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 13ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ച് തമിഴ്നാടിന്റെ ജലത്തിന്മേലുള്ള അവകാശം ചിന്തിക്കുകപോലും ചെയ്യാതെ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് അതീവപ്രാധാന്യം കൊടുത്ത് ഉത്തരവായിരുന്നു. ഡാം പൊളിച്ചുകളയാതിരിക്കാന് കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോടും തമിഴ്നാട്, കേരള സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മേല്‍നോട്ടസമിതി തിരക്കുപിടിച്ച് ആര്‍ഒവി പഠനം നടത്തിയത് സുപ്രീം കോടതിയിലുള്ള കേസ് അട്ടിമറിക്കാനാണോയെന്ന് സംശയമുണ്ടെന്നും റസല്‍ ജോയ് പറഞ്ഞു.
Read Moreകോഴിയിറച്ചിയുടെ വില കുതിച്ചുകയറുന്നു; വ്യാപാരികൾ പ്രതിസന്ധിയിൽ;200 കടന്നേക്കുമെന്ന് സൂചന
കായംകുളം : ക്രിസ്മസും പുതുവർഷ ആഘോഷങ്ങളും കഴിഞ്ഞിട്ടും കോഴിയിറച്ചിയുടെ വില കുറയാത്തത് ഇറച്ചിക്കോഴി വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ഇന്നത്തെ വില കിലോയ്ക്ക് 178 ആണ് ചില ഇടങ്ങളിൽ വില 180 ന് മുകളിലാണ്.വില കുതിച്ചുകയറിയതുമൂലം പല ചില്ലറ വിൽപ്പന കേന്ദ്രങ്ങളും ഇപ്പോൾ വിൽപന നിർത്തി അടച്ചിടുന്ന അവസ്ഥവരെ എത്തിയിരിക്കുകയാണ്. കോഴിയിറച്ചി വിലകൂടിയത് മൂലം ഹോട്ടൽ വ്യാപാര മേഖലയും പ്രതിസന്ധിയിലായി.ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ആശങ്ക സൃഷ്ടിച്ചെങ്കിലും കോഴി വില ഉയർന്നുതന്നെ നിൽക്കുകയാണ്. ജില്ലയിൽ പക്ഷിപ്പനി സമയങ്ങളിൽ കോഴി വില സാധാരണ ഇടിയുകയാണ് പതിവ്. എന്നാൽ കോഴി വില വർധിക്കുകയാണ് ഉണ്ടായത്. വരും ദിവസങ്ങളിൽ വിലകൂടി ഇരുനൂറിന് മുകളിൽ എത്താനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട് ലോബിയുടെ നിയന്ത്രണത്തിലുള്ള വൻ കിട കോഴി ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കോഴി വില അന്യായമായി വർധിപ്പിക്കുകയാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. വില നിയന്ത്രിക്കാൻ…
Read Moreതൊടുപുഴ മുട്ടത്തിനു സമീപം കൊല്ലംകുന്ന് മലയിൽ വൻ കാട്ടുതീ; സാഹസികമായി തീ അണച്ച് നാട്ടുകാരും ഫയർഫോഴ്സും
തൊടുപുഴ: മുട്ടത്തിനു സമീപം കൊല്ലംകുന്ന് മലയിൽ വൻ കാട്ടു തീ. ഫയർ ബീറ്ററുകളും പച്ചിലക്കന്പുകളുമായി ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് സാഹസികമായി തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് വാഹനം എത്താത്ത പ്രദേശത്തേയ്ക്ക് കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ച് ചെങ്കുത്തായ മലനിരകളിൽ ജീവൻ പണയപ്പെടുത്തിയാണ് രക്ഷാപ്രവർത്തകർ തീയണച്ചത്. കൃഷിസ്ഥലം ഒരുക്കുന്നതിനായി അശ്രദ്ധമായി തീയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. കൊല്ലംകുന്ന് മലയുടെ മുകൾഭാഗത്ത് തീ പടരുന്നത് കണ്ട് മുട്ടം പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെംബറുമാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. തൊടുപുഴയിൽനിന്ന് അഗ്നി രക്ഷാം സേന ഉടൻ സ്ഥലത്തെത്തിയെങ്കിലും വാഹനങ്ങൾ മലമുകളിലേക്ക് എത്തിക്കാൻ സാധിക്കുമായിരുന്നില്ല. രണ്ട് കിലോമീറ്ററോളം ദൂരം ചെങ്കുത്തായ മലനിരകളിലൂടെ സഞ്ചരിച്ചാണ് സേനാംഗങ്ങൾ തീപിടിത്തം ഉണ്ടായ ഇടത്തെത്തിയത്. വാട്ടർ ടാങ്കറുകൾ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫയർ ബീറ്ററുകൾ, പച്ചിലക്കന്പുകൾ എന്നിവ ഉപയോഗിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. ഒരു…
Read Moreകൊച്ചി ബിനാലെയില്‍ നിന്ന് വിവാദ പെയിന്റിംഗ് നീക്കി; ടോം വട്ടക്കുഴിയുടെ ചിത്രമാണ് നീക്കിയത്
കൊച്ചി: ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന പരാതിയെ തുടര്‍ന്ന് കൊച്ചി മുസിരിസ് ബിനാലെയിലെ വിവാദ ചിത്രം നീക്കി. പെയിന്റിംഗ്, പ്രദര്‍ശനത്തില്‍ നിന്ന് നീക്കിയതായി ബിനാലെ ഫൗണ്ടേഷന് അറിയിച്ചു. ക്യൂറേറ്ററും കലാകാരനും ചേര്‍ന്നുള്ള തീരുമാനമെന്നാണ് വിശദീകരണം. ടോം വട്ടക്കുഴിയുടെ ചിത്രമാണ് നീക്കിയത്. പ്രദര്‍ശനത്തിനെതിരെ വിവിധ സഭകള്‍ പ്രതിഷേധിച്ചിരുന്നു. പെയിന്റിംഗില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമാക്കി അവതരിപ്പിച്ചുവെന്ന് ആരോപിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ബിനാലെയുടെ ഭാഗമായ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയ ടോം വട്ടക്കുഴിയുടെ ചിത്രമാണ് വിവാദത്തിലായത്. ബിനാലെയില്‍ പ്രദര്‍ശിക്കപ്പെട്ടിട്ടുള്ള ‘മൃദുവാംഗിയുടേ ദുര്‍മൃത്യു’ എന്ന പേരിലുള്ള ചിത്രാവിഷ്കാരം കലാസ്വാതന്ത്ര്യത്തിന്റെ മറവില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പരിശുദ്ധമായ ദൃശ്യബോധത്തെ അപമാനിക്കുന്നതാണെന്ന് പരാതിക്കാരന് പറഞ്ഞിരുന്നു.അന്ത്യ അത്താഴത്തെ അനുകരിക്കുന്ന ദൃശ്യഘടനയില്‍ അതിനോട് യാതൊരു ബന്ധവുമില്ലാത്ത ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും ഇത് മതവികാരങ്ങളെ വേദനിപ്പിക്കുന്നതും വിശ്വാസികളെ അപമാനിക്കുന്നതുമായ…
Read Moreകേരള ബാങ്ക് കാരക്കാട് ശാഖയിൽ കവർച്ചാശ്രമം: സുരക്ഷാ വീഴ്ചയിൽ പ്രതിഷേധവുമായി നാട്ടുകാർ
ചെങ്ങന്നൂർ: കാരക്കാട് കേരള ബാങ്ക് ശാഖയിൽ വൻ കവർച്ചാശ്രമം. ബാങ്കിന്റെ പ്രധാനവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ ഫയലുകൾ വാരിവലിച്ചിട്ടെങ്കിലും പണമോ മറ്റു രേഖകളോ നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. കോടികളുടെ ഇടപാട് നടക്കുന്ന ബാങ്കിൽ സിസിടിവി അടക്കമുള്ള അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ പോലുമില്ലാത്തതിനെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കാരക്കാട് ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന ബാങ്കിൽ കഴിഞ്ഞ ദിവസമായിരുന്നു കവർച്ചാ ശ്രമം നടന്നത്. പ്രധാന വാതിലിനു മുന്നിലെ ഗ്രില്ലും കതകും തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. ഇന്നലെ രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരനാണ് വാതിൽ തകർത്ത നിലയിൽ ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയും ചെങ്ങന്നൂർ സിഐ എ.സി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.…
Read More