കൈ​ത​ച്ചി​റയിൽ വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണ​കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു; കൂ​ട് വേ​ണ​മെ​ന്നു നാ​ട്ടു​കാ​ർ

നെ​ന്മാ​റ: ക​യ​റാ​ടി കൈ​ത​ച്ചി​റ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ് ദി​വ​സം പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​നാ​യ​യെ കൊ​ന്നി​ട്ട സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ നി​രീ​ക്ഷ​ണ​കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു.

അ​യി​ല​മു​ടി മ​ല​യു​ടെ താ​ഴ്‌​വാ​രം പ്ര​ദേ​ശ​മാ​യ കൈ​ത​ച്ചി​റ​യി​ൽ ര​ണ്ട് വീ​ടു​ക​ളി​ൽ നി​ന്നു​മാ​യും സ​മീ​പ​ത്തെ വാ​ഴാ​ഞ്ചേ​രി ഭാ​ഗ​ത്തെ ഒ​രു വീ​ട്ടി​ൽ നി​ന്നു​മാ​യി മൂ​ന്ന് വ​ള​ർ​ത്തു​നാ​യ​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പു​ലി​പി​ടി​ച്ച് മാം​സം ക​ഴി​ച്ച് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വീ​ടു​ക​ൾ​ക്ക് സ​മീ​പം​വ​രെ വ​ന്യ​മൃ​ഗ​മെ​ത്തു​ന്ന​തി​നാ​ൽ എ​ല്ലാ​വ​രും ആ​ശ​ങ്ക​യി​ലാ​ണ്.

സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൊ​വ്വാ​ഴ്ച ജ​ന​പ്ര​തി​നി​ധി​ക​ൾ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. കാ​മ​റ സ്ഥാ​പി​ക്ക​ൽ മാ​ത്രം പോ​രെ​ന്നും പു​ലി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts

Leave a Comment