പഴയങ്ങാടി: വാഴക്കൂമ്പിൽ നിന്ന് ഹരിത സാങ്കേതികവിദ്യയിലൂടെ കാർബൺ തരികൾ നിർമിക്കാമെന്ന നൂതന കണ്ടുപിടിത്തവുമായി പഴയങ്ങാടി സ്വദേശിനി മീനാക്ഷി. വടക്കേ മലബാറിൽ സുലഭമായി കിട്ടുന്ന പൂവൻ വാഴയുടെ കുലയുണ്ടാവുമ്പോൾ ആദ്യമായി വിരിയുന്ന കൂമ്പിൽ നിന്ന് കാർബൺ തരിയുണ്ടാക്കിയെടുക്കുന്നതാണ് കണ്ടുപിടിത്തം. സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കാർബൺ തരികൾ അവയുടെ സവിശേഷമായ ഗുണങ്ങൾ കാരണം ജൈവ മരുന്നുകളുടെ നിർമാണം, പരിസ്ഥിതി മലിനീകരണ നിവാരണം, മലിനജല നിർമാർജനം എന്നീ മേഖലകളിലെ ഉപയോഗസാധ്യതകളാൽശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഹൈഡ്രോ തെർമൽ രീതി ഉപയോഗിച്ച് പൂവൻ വാഴക്കൂമ്പിൽ നിന്ന് ഹരിത സാങ്കേതികവിദ്യയിലൂടെ നിർമിച്ച കാർബൺ തരികളുടെ ഗുണവിശേഷങ്ങൾ പഠിക്കുകയെന്നതാണ് ഗവേഷണത്തിന്റെ ലക്ഷ്യം. വാഴക്കൂമ്പ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അവ മൂന്നുദിവസം വെയിലത്ത് വച്ച് ഉണക്കി മിക്സിയിൽ പൊടിച്ചെടുത്താണ് കാർബൺ പൊടിയുണ്ടാക്കുന്നത്. പ്രമേഹവുമായി ബന്ധപ്പെട്ട ചില ദീപന സ്രവങ്ങളെ (എൻസൈമുകൾ) തടയുന്നതും കാൻസർകോശങ്ങളുടെ വ്യാപനം തടയുന്നതുമായ മരുന്നുകളുടെ ഉത്പാദനത്തിനും ഈ കാർബൺ…
Read MoreCategory: Edition News
ഫുട്പാത്തിൽ കുരുങ്ങി കാൽനടയാത്രക്കാർ; വടക്കഞ്ചേരി ടൗണിലെ വഴിയോരക്കച്ചവടക്കാർക്ക് നോട്ടീസ് നൽകി ഉടൻ മാറ്റും
വടക്കഞ്ചേരി: ടൗണിലെ വഴിയോര കച്ചവടക്കാർക്ക് മൂന്ന് ദിവസത്തെ സമയം നൽകി പുതിയ സ്ഥലത്തേക്ക് മാറ്റാൻ പഞ്ചായത്ത് ഓഫീസിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ടൗണിൽ വർധിച്ചുവരുന്ന ഗതാഗതകുരുക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പൊതുജനങ്ങളുടെ പ്രശ്നങ്ങളും ടൗണിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന റോഡപകടങ്ങളും ജീവഹാനി ഉൾപ്പെടെയുള്ള ആനുകാലിക സംഭവങ്ങളും യോഗത്തിൽ ചർച്ചയായി. വൈസ് പ്രസിഡന്റ് ശശികല ടീച്ചർ, പോലീസ്, ആലത്തൂർ ജോയിന്റ് ആർടിഒ, ഡെപ്യൂട്ടി തഹസിൽദാർ പങ്കെടുത്തു. സെക്രട്ടറി ടി.എസ്. അബിൻ സ്വാഗതവും അസി.സെക്രട്ടറി പി.കെ. ഉമ്മർ ഫാറൂഖ് നന്ദിയും പറഞ്ഞു. ടൗണിൽ തങ്കം തിയറ്റർ മുതൽ റോളക്സ് ഓഡിറ്റോറിയം വരെയുള്ള പ്രദേശങ്ങളിൽ അനധികൃതമായി വഴിയോര കച്ചവടം നടത്തുന്നവരെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പഴയ മാർക്കറ്റ് സമുച്ചയത്തിലേക്ക് അടിയന്തരമായി മാറ്റും. നിലവിൽ കച്ചവടം ചെയ്യുന്ന മുഴുവൻ വഴിയോര കച്ചവടക്കാർക്കും മൂന്ന് ദിവസത്തെ സമയം…
Read Moreപാലപ്പുറം റെയിൽവേ സ്റ്റേഷൻ വിസ്മൃതിയിലേക്ക്; പൊളിക്കാനുള്ളത് ടിക്കറ്റ് കൗണ്ടർ കൂടി മാത്രം
ഒറ്റപ്പാലം: പാലപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം പൊളിച്ചുനീക്കിയതിന് പുറകെ ടിക്കറ്റ് കൗണ്ടറും ഉടൻ നീക്കം ചെയ്യും. ഉപയോഗരഹിതമായ കൗണ്ടർ കൂടി നീക്കം ചെയ്യാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഏജന്റുമാരെ കിട്ടാഞ്ഞതിനെത്തുടർന്ന് പ്രവർത്തനം നിർത്തിയ സ്റ്റേഷനിൽ ഒന്നരവർഷത്തിന് ശേഷമാണ് പ്ലാറ്റ് ഫോമും കഴിഞ്ഞദിവസം പൊളിച്ചുനീക്കിയത്.കണ്ണൂരിലെയും കോഴിക്കോട്ടെയും പൂട്ടിയ ഹാൾട്ട് സ്റ്റേഷനുകൾ പിന്നീട് തുറന്നിരുന്നെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെയും പാലപ്പുറത്തെ യാത്രക്കാർ. എന്നാൽ പ്ലാറ്റ്ഫോംകൂടി പൊളിച്ചുനീക്കിയതോടെ ഇനി പുനഃസ്ഥാപിക്കില്ലെന്ന് ഉറപ്പായി. ടിക്കറ്റ് കൗണ്ടർ മാത്രമാണ് ഇവിടെ ബാക്കി. ഇത് കൂടി പൊളിച്ച് നീക്കിയാൽ പാലപ്പുറം റെയിൽവേ സ്റ്റേഷന്റെ അടയാളങ്ങളെല്ലാം ഇല്ലാതാവും. 2024 ഒക്ടോബർ 29-നാണ് പാലപ്പുറത്തെ നിലവിലുണ്ടായിരുന്ന ഹാൾട്ട് സ്റ്റേഷൻ ഏജന്റിന്റെ കാലാവധി കഴിഞ്ഞത്. തുടർന്ന് റെയിൽവേ കൊമേഴ്സ്യൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡിസംബർവരെ സ്റ്റേഷൻ പ്രവർത്തിച്ചു. ഏജന്റുമാരെ കിട്ടാതായതോടെ 2025 ജനുവരി ഒന്നിന് സ്റ്റേഷന് താഴുവീഴുകയായിരുന്നു. ടിക്കറ്റെടുക്കലെല്ലാം ഓൺലൈനായതും ഏജന്റുമാർക്ക് വരുമാനം…
Read Moreതൃശൂരിലെ പ്രധാന റോഡിൽ കാൽനടയാത്രക്കാർക്കു ‘കേബിൾ കെണി’
തൃശൂർ: കോർപറേഷൻ അധികൃതരും കേബിൾ ഓപ്പറേറ്റർമാരും തമ്മിലുള്ള പഴയ “കത്രികപ്പോരിന്റെ’ ഓർമകൾ ബാക്കിയാക്കി നഗരത്തിലെ നടപ്പാതകളിൽ വീണ്ടും കേബിൾ കെണികൾ രൂപപ്പെടുന്നു. പ്രധാന റോഡുകളിലും കാൽനടപ്പാതകളിലും അലക്ഷ്യമായി പൊട്ടിവീണും താഴ്ന്നും കിടക്കുന്ന കേബിളുകൾ യാത്രക്കാർക്കു തലവേദനയാകുകയാണ്. വർധിക്കുന്ന അപകടസാധ്യത പുതിയ അധ്യയനവർഷം ആരംഭിച്ച് സ്കൂൾ, കോളജ് വിദ്യാർഥികളടക്കം നഗരത്തിലേക്കു കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ അപകടസാധ്യത ഇരട്ടിയായി. തിരക്കേറിയ റോഡുകളിൽ പലയിടത്തും കാൽനടപ്പാതകളിലേക്കു കേബിളുകൾ വീണുകിടക്കുന്നതു നിത്യകാഴ്ചയാണ്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ള സമയങ്ങളിൽ ഇതുവഴി പോകുന്ന യാത്രക്കാർക്ക് ഇതു വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. നഗരത്തിലെ വൈദ്യുതി പോസ്റ്റുകളിൽ അനധികൃതമായും അലക്ഷ്യമായും വലിച്ച കേബിളുകൾ ഒതുക്കണമെന്ന നിർദേശം പാലിക്കാത്തതിനെതുടർന്ന് 2022ൽ കോർപറേഷൻ നേരിട്ടിറങ്ങി അവ മുറിച്ചുമാറ്റിയതു വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. അന്ന് എംജി റോഡ്, സ്വരാജ് റൗണ്ട്, പോസ്റ്റ് ഓഫീസ് റോഡ് തുടങ്ങിയ പ്രമുഖ ഇടങ്ങളിലെല്ലാം കോർപറേഷൻ അധികൃതർ വ്യാപകമായി കേബിളുകൾ മുറിച്ചുനീക്കുകയും…
Read Moreനിര്‍ഭയ നിശ; അര്‍ധരാത്രിയിലും കാവലായി തൃശൂര്‍ പിങ്ക് പോലീസ്
ഇരിങ്ങാലക്കുട: അടിയന്തര സാഹചര്യങ്ങളില്‍ പുലര്‍ച്ചെയെന്നോ, അര്‍ധരാത്രിയെന്നോ വ്യത്യാസമില്ലാതെ സ്ത്രീസുരക്ഷയുറപ്പാക്കി തൃശൂര്‍ റൂറല്‍ പിങ്ക് പോലീസ് സംഘം. രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് പൂര്‍ണപിന്തുണയും സുരക്ഷിതത്വബോധവും നല്കാന് ഈ പദ്ധതിയിലൂടെ സാധിക്കുന്നു. സംശയകരമായ സാഹചര്യങ്ങളില്‍ ഇടപെട്ടും സഹായം ആവശ്യമുള്ളവര്‍ക്ക് അടിയന്തര പിന്തുണ നല്‍കിയും റൂറല്‍ പരിധിയിലെമ്പാടും പിങ്ക് പോലീസ് സജീവമാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാത്രികാല കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നിര്‍ഭയ നിശ വലിയതോതില്‍ സഹായകരമാകുന്നുണ്ടെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. രാത്രിയില്‍ സ്ത്രീക്ക് കാവലായി പോലീസ്; സുരക്ഷിതമായി വീട്ടിലെത്തിച്ചു കാട്ടൂര്‍: രാത്രിയില്‍ വാഹനസൗകര്യമില്ലാതെ വഴിയില്‍ ഒറ്റപ്പെടുകയും പോലീസിന്റെ വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച് നടന്നുപോവുകയും ചെയ്ത സ്ത്രീക്ക് സുരക്ഷയൊരുക്കി പോലീസ് സംഘം. രാത്രി ഒമ്പതിന് താണിശേരി പെട്രോള്‍പമ്പിന് സമീപം ഒരു സ്ത്രീ ഒറ്റപ്പെട്ടു നില്ക്കുന്നതായി അടിയന്തര പ്രതികരണ സംവിധാനത്തിന്റെ (ഇആര്‍എസ്എസ്) കണ്ട്രോള് റൂമിലേക്ക് വിവരം ലഭിക്കുകയായിരുന്നു. ഉടന്‍തന്നെ രാത്രികാല…
Read Moreദേശീയപാതയിലെ അശാസ്ത്രീയ നിർമാണം; വീടുകൾ വെള്ളത്തിൽ, അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
ചേർത്തല: ദേശീയപാതയുടെ അശാസ്ത്രീയ നിർമാണം മൂലം നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. നഗരസഭ 28-ാം വാർഡിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഹൈവേ പാലത്തിന്റെ നിർമാണത്തിനായി എഎസ് കനാലിന് കുറുകെ നിർമിച്ചിരിക്കുന്ന താത്കാലിക തടയിണ മൂലം കനാലിലെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുന്നതും കാനകൾ അടഞ്ഞതുമാണ് സ്ഥിതി സങ്കീർണമാക്കുന്നതിനു കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. കനാലിന്റെ തീരത്ത് താമസിക്കുന്ന നിരവധിപ്പേരുടെ വീടുകളിലേക്ക് വെള്ളം കയറി. ഇതോടെ ജനജീവിതം ദുരിതപൂർണമായി. മഴ കൂടുതൽ ശക്തമാകുന്നതോടെ മറ്റു പ്രദേശങ്ങളിലേക്കും വെള്ളം കയറുമെന്ന സ്ഥിതിയാണ്. വെള്ളക്കെട്ട് ദുരിതം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ എഎസ് കനാലിന് കുറുകെയുള്ള താത്കാ ലിക തടയിണ അടിയന്തരമായി പൊളിച്ചുനീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്ന് വാർഡ് കൗൺസിലർ അഖിൽ ആഞ്ഞിലിപ്പാലം അവശ്യപ്പെട്ടു.
Read Moreനീതി നിഷേധം: പള്ളിപ്പാട് കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് സരളയുടെ കുടുംബം
ഹരിപ്പാട്: വൈദ്യുതാഘാതമേറ്റ് മരിച്ച പള്ളിപ്പാട് സ്വദേശിനിയും കർഷകത്തൊഴിലാളിയുമായ പുത്തൻപുരയിൽ സരളയുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത, നഷ്ടപരിഹാരവും ജോലിയും നൽകിയില്ലെന്നാരോപിച്ച് കുടുംബാംഗങ്ങൾ പള്ളിപ്പാട് സെക്ഷൻ ഓഫീസ് ഉപരോധിച്ചു. നീതി നിഷേധിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ രാവിലെ 11ഓടെ കുടുംബം പ്രതിഷേധവുമായി എത്തിയത്. മഴയെ അവഗണിച്ചും സരളയുടെ അമ്മ ഗൗരി, മക്കളായ നിഷാര, നീതു, അനിയത്തി വത്സല എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഓഫീസിനു മുന്നിൽ പ്ലക്കാർഡുകളുമേന്തി നിലയുറപ്പിച്ചു. കനത്ത മഴയിലും കുടചൂടി ഓഫീസിന്റെ കവാടത്തിനു മുന്നിലാണ് കുടുംബാംഗങ്ങൾ പ്രതിഷേധിച്ചത്. ക്രമസാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ഹരിപ്പാട് പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബർ 12ന് പള്ളിപ്പാട് പനമുട്ട് പാടത്തുവച്ചായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. വയൽ വൃത്തിയാക്കുന്നതിനിടയിൽ, വൈദ്യുതിത്തൂണിന്റെ പൊട്ടിക്കിടന്ന താങ്ങുകമ്പിയിൽനിന്ന് ഷോക്കേറ്റ അയൽവാസിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സരള അപകടത്തിൽപ്പെടുന്നതും മരണമടയുന്നതും. അപകടം നടന്ന അന്ന് സരളയുടെ മൃതദേഹം കെഎസ്ഇബി ഓഫീസിനു…
Read Moreമോഹവിലയിൽ വീണില്ല; കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് നല്കി മാതൃകയായി
ചേര്‍ത്തല: കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരികെ നല്കി മാതൃകകാട്ടി. ചേര്‍ത്തല കുറുപ്പംകുളങ്ങര അഞ്ജലി ഡ്രൈവിംഗ് സ്കൂള്‍ ഉടമ എ. സജീവ് കുമാറാണ് മാതൃക കാട്ടിയത്. വ്യാഴാഴ്ച വൈകിട്ടാണ് സജീവ് കുമാറിനു ചേര്‍ത്തല റോക്കി കവലയില്‍ ഷണ്മുഖ ക്ഷേത്രത്തിനു സമീപത്തുനിന്നും ഒരുപവനോളം വരുന്ന സ്വർണമാല കിട്ടിയത്. പ്രാഥമിക അന്വേഷണത്തില്‍ ഉടമയെ കണ്ടെത്താനാകാതെ വന്നതോടെ മാല ചേര്‍ത്തല പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നടത്തിയ അറിയിപ്പിലാണ് മാല പള്ളേച്ചിറ ശ്യാംകുമാറിന്റെ മകന് റോക്കി ശ്യാമിന്റേതാണെന്നറിഞ്ഞത്. മകനെ സ്കൂളില്‍നിന്നും വിളിച്ചുകൊണ്ടുവരുമ്പോഴാണ് മാല നഷ്ടപ്പെട്ടത്. വീട്ടില്‍ വന്നപ്പോളാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. വെള്ളിയാഴ്ച രാവിലെ ശ്യാംകുമാര്‍ സ്റ്റേഷനിലെത്തി സജീവ്കുമാറില്നിന്നും മാല ഏറ്റുവാങ്ങി. ചേര്‍ത്തല സ്റ്റേഷന് ഓഫീസര്‍ ബി. ഹേമന്ത് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ കെ. പ്രമോദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മാല കൈമാറിയത്.
Read Moreക്രിയേറ്റീവ് തിയറ്റര്‍ അധിഷ്ഠിതപരിശീലന പരിപാടികളുമായി കുടുംബശ്രീ
കൊച്ചി: സംസ്ഥാനത്ത് വനിതാ ശാക്തീകരണത്തിനും വ്യക്തിത്വ വികസനത്തിനും പുതിയ വഴിതുറന്ന് കുടുംബശ്രീ. ജെന്‍ഡര്‍ വികസന പ്രവര്‍ത്തങ്ങളാണ് കുടുംബശ്രീ ഊര്‍ജിതമാക്കുന്നത്. പ്രത്യേകമായി രൂപപ്പെടുത്തിയ ക്രിയേറ്റീവ് തിയേറ്റര്‍ അധിഷ്ഠിത പരിശീലന പരിപാടികള്‍ വഴി സ്ത്രീകളില്‍ നേതൃത്വ വികസനം, ആശയ വിനിമയം, ആത്മവിശ്വാസ രൂപീകരണം, സാമൂഹിക അവബോധം വളര്‍ത്തല്‍ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് തെരഞ്ഞെടുത്ത ബ്ലോക്കുകളിലെ ജെന്‍ഡര്‍ പോയിന്റ് പേഴ്സണ്‍മാര്‍, വാര്‍ഡ്, സി.ഡി.എസ്തല റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്ക് ദ്വിദിന പരിശീലനം നല്‍കും. ഇതു സംബന്ധിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന് തൃശൂര്‍ പ്ലേ പാഷ്യോ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പ്രവീണ്‍ നാരായണന് എന്നിവര്‍ ധാരണാപത്രം ഒപ്പു വച്ചു. കാര്യശേഷി വികസനം, ലിംഗ സമത്വം, ലിംഗനീതി, വ്യക്തി സ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങള്‍, പേരന്റിംഗ്, ലഹരിവിരുദ്ധ ബോധവല്‍ക്കരണം തുടങ്ങി എല്ലാ വിഷയങ്ങളിലും കുടുംബശ്രീ അംഗങ്ങള്‍ക്ക് കൂടുതല്‍ അവബോധം…
Read Moreകാഞ്ഞിരപ്പള്ളിയിൽ ആഫ്രിക്കന്‍ സ്വൈൻ; രോഗം മനുഷ്യരിലേക്ക് പകരില്ലെന്ന് അധികൃതർ
കാഞ്ഞിരപ്പള്ളി: കപ്പാട് ഗവൺമെന്റ് പന്നി ഫാമിലെ പന്നികളിൽ ആഫ്രിക്കന്‍ സ്വൈൻ പനി കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാമിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കി. ഫാമിലെ 20 വലിയ പന്നികളെയും 175 കുഞ്ഞുപന്നികളെയുമാണ് കൊന്നൊടുക്കിയത്. പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമാണിതെന്നും മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.മറ്റ് മൃഗങ്ങളിലേക്കു രോഗം പകരുന്നതിനുള്ള സാധ്യതയില്ല. കഴിഞ്ഞ 21-നാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ഒന്നിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്തനിവാരണ യോഗത്തില്‍ ഇവയെ നിര്‍മാര്‍ജനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കപ്പാട് പ്രവര്‍ത്തിക്കുന്ന പന്നി ഫാമിനോട് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളില്ലാത്തതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
Read More