കോട്ടയം: സംസ്ഥാനത്തേക്കുള്ള മാടുകളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ജില്ലയിലെ ഇറച്ചി വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലായി. മുന്‍കാലങ്ങളെ അപേക്ഷിച്ചു സംസ്ഥാനത്തേക്ക് എത്തുന്ന പോത്തിന്റെയും കാളയുടെയും എണ്ണം നാലിലൊന്നായി കുറഞ്ഞതാണു വിപണിയെ വലിയ തോതില്‍ ബാധിച്ചിരിക്കുന്നത്. ഏതാനും മാസങ്ങളായി തുടരുന്ന മാടുകളുടെ ക്ഷാമം വ്യാപാര മേഖലയെയും സാരമായി ബാധിച്ചു. ഉയര്‍ന്ന വില നല്‍കിയിട്ടും മാടുകളെ ലഭിക്കുന്നില്ല. മാസങ്ങള്‍ക്കു മുമ്പുവരെ ആന്ധ്രാപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ നിന്നാണ് മാടുകളെ എത്തിച്ചിരുന്നത്. ഇപ്പോള്‍ യുപി, ഹരിയാന എന്നിവിടങ്ങളില്‍നിന്നാണ് എത്തിക്കുന്നത്. ലോറികളില്‍ എത്തിക്കുന്ന മാടുകളെ വിവിധ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആന്ധ്രാപ്രദേശില്‍ വ്യാപകമായി പിടിച്ചെടുക്കുന്നതാണ് സംസ്ഥാനത്തേക്ക് കാലികള്‍ എത്താത്ത സാഹചര്യമുണ്ടാക്കിയത്. കഴിഞ്ഞയാഴ്ച സംസ്ഥാനത്തേക്ക് എത്തിച്ച അഞ്ഞൂറോളം മാടുകളെയാണ് ആന്ധ്രാപ്രദേശില്‍ പിടിച്ചെടുത്തത്. രാഷ്ട്രപതിക്ക് ഉള്‍പ്പെടെ നിവേദനം നല്‍കിയിട്ടും മാടുകളെ പിടിച്ചെടുക്കുന്നതിനു പരിഹാരമാകുന്നില്ലെന്നാണു വ്യാപാരികള്‍ പറയുന്നത്. മാടുകളെ വാഹനത്തില്‍ കൊണ്ടുപോകുന്നതിന് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്ബന്ധമാണെന്നതാണു നിയമം. എന്നാല്‍ ആന്ധ്രയില്‍…
Read MoreCategory: Edition News
മദ്യലഹരിയിൽ ട്രെയിൻ യാത്രക്കാരന് നേരെ ആക്രമണം; യുവാവിന് കുത്തേറ്റു
പാലക്കാട്: ട്രെയിന്‍ യാത്രക്കാരനായ യുവാവിനെ സഹയാത്രികന് കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് വാണിയംകുളം സ്വദേശി ജിഷ്ണുവിന് (25) ആണ് കുത്തേറ്റത്. പ്രതിയായ വയോധികനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ആയിരുന്നു അക്രമണമെന്നാണ് വിവരം. എറണാകുളം-കരായിക്കല്‍ എക്സ്പ്രസില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്നു ജിഷ്ണു. നല്ല തിരക്കുള്ള ട്രെയിനിൽനിന്ന് ഇറങ്ങാൻ പോകുന്നതിനിടെ നിലത്ത് കിടക്കുകയായിരുന്ന ആളുടെ ദേഹത്ത് അറിയാതെ തട്ടി. ഇതിൽ പ്രകോപിതനായ പ്രതി കത്തിയെടുത്ത് കാലില്‍ കുത്തുകയായിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു.
Read Moreതെരുവില്‍ നിന്ന് മോചിപ്പിക്കപ്പെടുന്ന മാനസികരോഗികളുടെ പുനരധിവാസം താളം തെറ്റുന്നു
കൊച്ചി: സംസ്ഥാനത്ത് തെരുവില്‍ നിന്ന് മോചിപ്പിക്കപ്പെടുന്ന മാനസികരോഗികളുടെ പുനരധിവാസം താളം തെറ്റുന്നു. സര്‍ക്കാരിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും കീഴില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം അന്യ സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ള അഗതികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. വിവിധ ജില്ലകളില്‍ പോലീസ്, ആരോഗ്യ വകുപ്പ്, സന്നദ്ധ സംഘടനകള്‍ വഴി നിരവധി പേരെ തെരുവുകളില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രികളിലും താല്‍ക്കാലിക സംരക്ഷണ കേന്ദ്രങ്ങളിലും എത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ ദീര്‍ഘകാല പുനരധിവാസം ഉറപ്പാക്കാന്‍ ആവശ്യമായ കേന്ദ്രങ്ങളുടെ അഭാവം നിലവിലുണ്ട്. തെരുവില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നവരെ പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കാന്‍ പോലീസ് പലപ്പോഴും സന്നദ്ധ സംഘടനകളുടെ സഹായം തേടാറുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വൃദ്ധസദനങ്ങളിലും മറ്റും സൗകര്യമില്ലെന്നു പറഞ്ഞ് കൈയൊഴിയുകയാണ് പതിവെന്ന് പോലീസും സന്നദ്ധസംഘടന പ്രവര്‍ത്തകരും പറയുന്നു. സാമൂഹിക ക്ഷേമ വകുപ്പിന്റെ ഏകോപനമില്ലായ്മയും ഇതിനു പിന്നിലുണ്ടെന്നാണ് ആക്ഷേപം.കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര് തെരുവുകളിലുള്ളത് എറണാകുളം ജില്ലയിലാണ്. ഇതില്‍ അന്യസംസ്ഥാനക്കാരാണ്…
Read Moreമലയാള സിനിമയിൽ ഇന്ന് വളർന്നു വരുന്ന സിനിമാ സംസ്കാരം മാറേണ്ടിയിരിക്കുന്നുവെന്ന് കെ. ജയകുമാർ
തിരുവനന്തപുരം: മലയാള സിനിമയിൽ ഇന്ന് വളർന്നു വരുന്ന സിനിമാ സംസ്കാരം മാറേണ്ട കാലം അതിക്രമിച്ചുവെന്നും ഈ സംസ്കാരം പാടെ തുടച്ചു മാറ്റിയില്ലെങ്കിൽ മലയാള സിനിമാ വ്യവസായം തകരുന്ന കാലം വിദൂരമല്ലെന്നും ഗാന രചിതാവും ദേവസ്വം ബോർഡ് പ്രസിഡണ്ടുമായ കെ.ജയകുമാർ അഭിപ്രായപ്പെട്ടു. തന്റെ പിതാവ് എം. കൃഷ്ണൻ നായർ സിനിമകൾ സംവിധാനം ചെയ്തപ്പോൾ പ്രേംനസീർ എന്ന മഹാപ്രതിഭ ആ സിനിമകളോട് ചെയ്ത ആദരവ് ഇന്ന് സിനിമാ ലോകം മറന്നത് സിനിമയുടെ വളർച്ചയ്ക്കും ലാഭത്തിനും തിരിച്ചടിയായെന്നും പ്രേംനസീർ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് ഒരുക്കിയ എട്ടാമത് ഫിലിം പുരസ്ക്കാര സമർപ്പണ ചടങ്ങും ഒരു വർഷത്തെ പ്രേംസ് മൃതിയും ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പ്രസ്താവിച്ചു. എസ്. രാജശേഖരൻനായർ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. മുരളീധരൻ, എം. വിൻസെന്റ് എംഎൽഎ., സംവിധായകൻ ആലപ്പി അഷ്റഫ്, ഗായകൻ എം.ജി. ശ്രീകുമാർ,…
Read Moreവിപണിയിൽ 500 രൂപയുടെ ആധിപത്യം; കറൻസി വിനിമയം കൂടിയിട്ടും ആർബിഐയുടെ നോട്ട് അച്ചടി ചെലവിൽ 23.5 ശതമാനം കുറവ്
പരവൂർ: രാജ്യത്ത് കറൻസി നോട്ടുകളുടെ വിനിമയത്തിൽ വലിയ വർധനയുണ്ടായിട്ടും നോട്ടുകൾ അച്ചടിക്കുന്നതിനായുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെലവിൽ വൻ കുറവ്.2025-26 സാമ്പത്തിക വർഷത്തിൽ ആർബിഐയുടെ നോട്ട് അച്ചടി ചെലവ് 23.5 ശതമാനമാണ് കുറഞ്ഞത്. മുൻ വർഷത്തെ 6,372.8 കോടി രൂപയിൽ നിന്ന് ഇത്തവണ ചെലവ് 4,875.2 കോടി രൂപയായി ചുരുങ്ങിയെന്ന് ആർബിഐയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വർഷം നോട്ടുകളുടെ ഇൻഡന്റിൽ (ആവശ്യകത) ഉണ്ടായ കുറവാണ് ഇതിന് പ്രധാന കാരണം. 2025 മാർച്ച് അവസാനത്തെ കണക്കനുസരിച്ച് വിപണിയിലുണ്ടായിരുന്ന മൊത്തം നോട്ടുകളുടെ മൂല്യം 36.86 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ 2026 മാർച്ചിൽ ഇത് 11.8 ശതമാനം വർധിച്ച് 41.23 ലക്ഷം കോടി രൂപയായി കുത്തനെ ഉയർന്നു. കറൻസിയുടെ ആവശ്യകത വർധിച്ചിട്ടും അച്ചടി ചെലവ്കുറയ്ക്കാൻ കഴിഞ്ഞത് കുറഞ്ഞ അളവിൽ കൂടുതൽ മൂല്യമുള്ള നോട്ടുകൾ അച്ചടിച്ചതുകൊണ്ടാണെന്ന്…
Read Moreആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജ് ; പുറമ്പോക്കിലെന്ന് താലൂക്ക് സർവേ റിപ്പോർട്ട്
അടിമാലി: ആനച്ചാലിലെ സ്വകാര്യ കന്പനിയുടെ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതിചെയ്യുന്ന ഭൂമി ഭൂരിഭാഗവും സർക്കാർ പുറമ്പോക്കെന്ന് താലൂക്ക് സർവേയറുടെ റിപ്പോർട്ട്. റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കഴിഞ്ഞദിവസം സമർപ്പിച്ചതായാണ് സൂചന. ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശനഭാഗം മാത്രമാണ് പട്ടയഭൂമിയിലുള്ളതെന്നും തൂണുകൾ ഉൾപ്പെടെയുള്ള ബാക്കി ഭാഗങ്ങൾ സ്ഥിതിചെയ്യുന്നതു സർക്കാർ പുറമ്പോക്ക് ഭൂമിയിലാണെന്നുമാണ് സ്ഥലത്ത് പരിശോധന നടത്തിയ ശേഷം തയാറാക്കിയ റിപ്പോർട്ടിലുള്ളത്. ഇതോടെ ഗ്ലാസ് ബ്രിഡ്ജിന് പ്രവർത്തനാനുമതി നൽകുന്നതു കൂടുതൽ പ്രതിസന്ധിയിലായി. കഴിഞ്ഞ ഏപ്രിൽ 19നാണ് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന് അനുമതി നൽകുന്ന കാര്യത്തിൽ ജില്ലാ കളക്ടർ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ മൂന്നാറിൽ നടന്ന യോഗത്തിൽ ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തന തടസം സംബന്ധിച്ച് ജില്ലാ കളക്ടർ വിശദീകരിച്ചിരുന്നു. നിർമാണം നിർത്തിവയ്ക്കാനാവശ്യപ്പെട്ട് വിവിധ സർക്കാർ വകുപ്പുകൾ നിർമാണവേളയിൽ ത്തന്നെ നോട്ടീസ്…
Read Moreറോഡരികിലെ കൂടകളെല്ലാം നിറഞ്ഞുകവിഞ്ഞു; മഴയിൽ ചീഞ്ഞളിഞ്ഞ് രൂക്ഷമായ ദുർഗന്ധം; പ്രതിഷേധമായി നാട്ടുകാർ
കോട്ടയം: റോഡരികില്‍ മാലിന്യങ്ങള്‍ സംഭരിക്കാനായി സ്ഥാപിച്ചിരിക്കുന്ന കൂടകള്‍ നിറഞ്ഞ് കവിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. തദേശ സ്വയംഭരണ സ്ഥാപനങ്ങളും മുനിസിപ്പാലിറ്റികളുമാണ് റോഡരികില്‍ കുപ്പിയുടെ ആകൃതിയിലും കമ്പി നെറ്റ് ഉപയോഗിച്ചും കൂടകള്‍ സ്ഥാപിച്ചിരിക്കുന്നത്. വേസ്റ്റുകള്‍ വേര്‍തിരിച്ച് നിക്ഷേപിക്കാനും ഇപ്പോള്‍ സംവിധാനമുണ്ട്. വീടുകളിലെ വേസ്റ്റ് ഹരിതകര്‍മ സേനാംഗങ്ങള്‍ എത്തി സംഭരിക്കാറുണ്ടെങ്കിലും എല്ലാവിധ മാലിന്യങ്ങളും കൊണ്ടുപോകാറില്ല. ഈ സാഹചര്യത്തിലാണ് പൊതുനിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇത്തരം കൂടകളെ ജനങ്ങള്‍ ആശ്രയിക്കുന്നത്. മിക്കയിടത്തും കൂടകളെല്ലാം നിറഞ്ഞ് പുറത്തേക്ക് മാലിന്യങ്ങളെത്തുന്ന നിലയിലാണ്. കൂടകള്‍ നിറഞ്ഞതോടെ ആളുകള്‍ ഇതിനു സമീപം മാലിന്യങ്ങള്‍ വലിച്ചെറിയുകയാണ്. കടകള്‍ക്കു സമീപം പ്രധാന കവലകളില്‍ മാലിന്യക്കൂടകള്‍ നിറഞ്ഞിരിക്കുന്നത് യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.പ്ലാസ്റ്റിക് സഞ്ചികളില്‍ കെട്ടിട, ഗാര്‍ഹിക മാലിന്യങ്ങളും സമീപത്ത് കൂടിക്കിടക്കുകയാണ്. കൃത്യമായി അധികൃതര്‍ വേസ്റ്റുകള്‍ നീക്കം ചെയ്യണമെന്നിരിക്കെയാണ് അധികൃതരുടെ അനാസ്ഥ. മഴക്കാലമായതോടെ ഇതില്‍ വെള്ളംവീണ് രോഗാണുക്കളുടെ ഉറവിടമായി ഇവിടം മാറുകയാണ്. പലയിടത്തും ദുര്‍ഗന്ധം…
Read Moreജില്ലാ ജനറല്‍ ആശുപത്രി വളപ്പിലെ ഔഷധ സസ്യതോട്ടത്തിന് സമീപം കഞ്ചാവ് ചെടി; കസ്റ്റഡിയിലെടുത്ത് എക്സൈസ്
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രി വളപ്പില്‍നിന്നു കഞ്ചാവ് ചെടി കണ്ടെത്തി. ജില്ലാ ജനറല്‍ ആശുപത്രി കണ്ണ് പരിശോധനാ കേന്ദ്രത്തിനു സമീപത്തെ ഔഷധ സസ്യതോട്ടത്തിലെ മതിലിനോട് ചേര്‍ന്നാണ് രണ്ടു മാസം പ്രായമുള്ള ആറു സെന്റിമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇതോടെ എക്സൈസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് ചെടി കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് ജില്ലാ ആശുപത്രിയിലെ കണ്ണ് പരിശോധനാ വിഭാഗത്തിനു സമീപത്തെത്തിയ യുവാവാണ് ആദ്യം ചെടി കണ്ടെത്തിയത്. ഇത് കഞ്ചാവ് ചെടിയാണെന്ന് സംശയം തോന്നിയ യുവാവ് എക്സൈസിനെ വിവരമറിയിച്ചു. തുടര്‍ന്ന് കോട്ടയം എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി ജോസഫിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എന്‍. ഹരിഹരന് പോറ്റി, ബി. ആനന്ദ് രാജ്, എം. നൗഷാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ മാനുവേല്‍, എം. പ്രവീണ്‍ ശിവാനന്ദ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ബിബിന്‍…
Read Moreകോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്നു പരാതി.ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവുമൂലം കോഴിക്കോട് വാണിമേല്‍ പരപ്പുപാറ നെല്ലിയുള്ള പറമ്പത്ത് റീജിത്ത് (45)ആണ് മരിച്ചത്. ഭാര്യ ഷിജില മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും സഹോദരന് റിജിലേഷ് മെഡിക്കല്‍ കോളജ് പോലീസിനും പരാതി നല്കി. വൃക്കയില്‍ ഇടതുഭാഗത്തെ കല്ല് നീക്കം ചെയ്യുന്നതിനായി 2025 ഓഗസ്റ്റില്‍ റീജിത്തിനെ മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് ആറിന് റീജിത്തിനെ കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടതുഭാഗത്തെ കല്ലാണ് നീക്കേണ്ടിയിരുന്നത്.എന്നാല്‍ ഡോക്ടര്‍മാര്‍ വലതുഭാഗത്താണ് ശസ്ത്രക്രിയ നടത്തിയതെന്നും വീണ്ടും ശാരീരിക പ്രശ്നങ്ങളുണ്ടായപ്പോള്‍ തങ്ങളുടെ സമ്മതം കൂടാതെ ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തിയെന്നും ഷിജിലയും റിജിലേഷും പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി കെ.കെ. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം വന്‍ കോളിളക്കം സൃഷ്ടിച്ചിതിനു…
Read Moreആംബുലൻസ് എത്താൻ വഴിയില്ല; ജീവന് വേണ്ടി പിടഞ്ഞ രോഗിയെ ചുമലിലേറ്റി അരകിലോമീറ്റർ നടന്ന് യുവാക്കൾ
ഹരിപ്പാട്: കൺമുന്നിൽ പിടഞ്ഞ ജീവൻ രക്ഷിക്കാൻ ദുർഘടപാതയിലൂടെ രോഗിയെ കൈയി ലേന്തി യുവാക്കൾ താണ്ടിയത് അരക്കിലോമീറ്റർ. വീയപുരം പഞ്ചായത്തിലെ കാരിച്ചാലിൽ കഴിഞ്ഞദിവസമാണ് നാടിന് മാതൃകയായ അതിസാഹസിക ജീവകാരുണ്യ പ്രവർത്തനം നടന്നത്. കാരിച്ചാൽ ഏഴാം വാർഡിൽ വട്ടക്കാട്ടുചിറ കിഴക്കതിൽ രാമൻകുട്ടിയെയാണ് ബ്രദേഴ്സ് ക്ലബിലെ യുവാക്കൾ സമയബന്ധിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം രാവിലെ പത്തോടെയാണ് സംഭവം. രാമൻകുട്ടിക്ക് പെട്ടെന്ന് കടുത്ത ശ്വാസംമുട്ടലും വിമ്മിഷ്ടവും അനുഭവപ്പെടുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനെ ത്തുടർന്ന് ആശങ്കയിലായ ഭാര്യ ഉടൻ തന്നെ വാർഡ് മെമ്പർ വർഗീസിനെ വിവരമറിയിച്ചു. മെമ്പർ ഉടനടി 108 ആംബുലൻസ് ലഭ്യമാക്കിയെങ്കിലും രോഗിയുടെ വീടിരിക്കുന്ന ആറ്റുതിട്ടയിലേക്ക് വണ്ടിയെത്തുക അസാധ്യമായിരുന്നു. ഇടുങ്ങിയ ഒരു നടപ്പാത മാത്രമാണ് ഈ ഭാഗത്തേക്കുള്ള ഏക ഗതാഗതമാർഗം. വഴിയിലെ ഇലക്ട്രിക് പോസ്റ്റും വലിയ തടസമായിനിന്നു. ആകെ ശേഷിച്ച ജലമാർഗത്തിലൂടെ ചെറുവള്ളത്തിൽ രോഗിയെ കൊണ്ടുപോകാമെന്ന് കരുതിയെങ്കിലും രാമൻകുട്ടിയുടെ നില…
Read More