പ്രതിപക്ഷ ഉപനേതാവ്: രാ​ജ​ന് ന​ല്‍​ക​ണ​മെ​ന്നാ​ണ് സി​പി​ഐ; എൽഡിഎഫിൽ തർക്കം തുടരുന്നു

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​ന​ത്തെ​ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം എ​ല്‍​ഡി​എ​ഫി​ല്‍ തു​ട​രു​ന്നു. ഉ​പ​നേ​താ​വ് സ്ഥാ​നം വേ​ണ​മെ​ന്ന സി​പി​ഐ യു​ടെ ആ​വ​ശ്യം നി​രാ​ക​രി​ച്ച് മു​ന്നോ​ട്ട് പോ​കു​ക​യാ​ണ് സി​പി​എം. നേ​ര​ത്തെ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​വും ഉ​പ​നേ​തൃ​സ്ഥാ​ന​വും സി​പി​എ​മ്മാ​ണ് വ​ഹി​ച്ചി​രു​ന്ന​തെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​വി ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേസ​മ​യം പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം സി​പി​ഐയി​ലെ രാ​ജ​ന് ന​ല്‍​ക​ണ​മെ​ന്നാ​ണ് സി​പി​ഐ​യു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യം സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം സി​പി​എം നേ​തൃ​ത്തെ അ​റി​യി​ച്ചെ​ങ്കി​ലും വി​ട്ടുന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. പ​ദ​വി കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് സി​പി​ഐ യു​ടെ നി​ല​പാ​ട്.

Read More

ബന്ധുനിയമന വിവാദം: മറുപടി പറയാതെ മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​നെ​തി​രെ പ്ര​തി​പ​ക്ഷം നിയമസഭയിൽ ബ​ന്ധു നി​യ​മ​നം ആ​രോ​പി​ച്ച് വി​മ​ര്‍​ശി​ച്ചു. എ​ന്നാ​ല്‍ ബ​ന്ധു നി​യ​മ​ന​ത്തി​ല്‍ മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. മ​​​ന്ത്രി​​​യു​​​ടെ സ​​​ഹോ​​​ദ​​​രീ​​ഭ​​​ർ​​​ത്താ​​​വ് ബെ​​​ന്നി തോ​​​മ​​​സി​​​നെ അ​​​ഡീ​​​ഷ​​​ണ​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ച​​​താ​​​ണ് ഇ​​​പ്പോ​​​ൾ വി​​​വാ​​​ദ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.ക​​​ഴി​​​ഞ്ഞ 35 വ​​​ർ​​​ഷ​​​മാ​​​യി ഉ​​​ളി​​​ക്ക​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ സ​​​ജീ​​​വ കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും ജ​​​ന​​​കീ​​​യ നേ​​​താ​​​വു​​​മാ​​​ണ് ബെ​​​ന്നി തോ​​​മ​​​സ്. യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ്, കോ​​​ൺ​​​ഗ്ര​​​സ് മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ്, 10 വ​​​ർ​​​ഷം ഉ​​​ളി​​​ക്ക​​​ൽ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ​​​ണ്ണി ജോ​​​സ​​​ഫി​​​ന്‍റെ ചീ​​​ഫ് ഇ​​​ല​​​ക്ഷ​​ൻ ഏ​​​ജ​​​ന്‍റാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ൽ ക​​​ണ്ണൂ​​​ർ ഡി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​ണ് അ​​​ദ്ദേ​​​ഹം. ബെ​​​ന്നി തോ​​​മ​​​സി​​​ന്‍റെ നി​​​യ​​​മ​​​നം ബ​​​ന്ധു​​​നി​​​യ​​​മ​​​നമ​​​ല്ല രാ​​​ഷ്‌​​​ട്രീ​​​യ നി​​​യ​​​മ​​​നം മാ​​​ത്ര​​​മാ​​​ണെ​​​ന്നാ​​ണ് മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

Read More

എം​എ​ല്‍​എ ഇ​ട​പെ​ട്ടു: കൈ​ത​ത്തോട്-​കി​ഴ​ക്കേ മി​ത്ര​ക്ക​രി റോ​ഡ് വശത്തെ പു​ല്ലു​ക​ള്‍ വെ​ട്ടി മാ​റ്റി

എ​ട​ത്വ: മു​ട്ടാ​ര്‍ കൈ​ത​ത്തോട്-​കി​ഴ​ക്കേ മി​ത്ര​ക്ക​രി-​ജി​മം​ഗ​ലം പി​ഡ​ബ്ല്യു​യു​ഡി. റോ​ഡി​ല്‍ കൈ​ത​ത്തോ​ട് ജം​ഗ്ഷ​ന്‍ മു​ത​ല്‍ കി​ഴ​ക്കേ മി​ത്ര​ക്ക​രി ഹോ​ളി​ഫാ​മി​ലി പ​ള്ളി ജം​ഗ്ഷ​ന്‍ വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ള​ര്‍​ന്ന് കാ​ട്പി​ടി​ച്ച പു​ല്ലു​ക​ള്‍ വെ​ട്ടി മാ​റ്റി. സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സൈ​ക്കി​ളു​ക​ളി​ലും ന​ട​ന്നും പോ​കു​ന്ന കു​ട്ടി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെയും ബു​ദ്ധി​മു​ട്ടു​ക​ള്‍ മി​ത്ര​ക്ക​രി വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​​ള്‍ കു​ട്ട​നാ​ട് എം​എ​ല്‍​എ റെ​ജി ചെ​റി​യാ​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യെ ഉ​ട​നെ ത​ന്നെ എം​എ​ല്‍​എ വി​ഷ​യം പി​ഡ​ബ്ലി​യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർക്ക് അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന പു​ല്ലു​ക​ള്‍ വെ​ട്ടി​മാ​റ്റി യാ​ത്ര സു​ഗ​മ​മാ​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. മി​ത്ര​ക്ക​രി വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ബോ​ബ​ന്‍ ചു​ര​ക്കു​റ്റി, ജ​യേ​ഷ്, ര​തി​ഷ് എ​ന്നി​വ​ര്‍ കു​ട്ട​നാ​ട് എം​എ​ല്‍​എ റെ​ജി ചെ​റി​യാ​ന് ന​ന്ദി അ​ര്‍​പ്പി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ന് എം​എ​ല്‍​എ​യെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Read More

ജോ​ലി​ത്തിര​ക്കാ​ണ് സാ​ർ; രാ​ജി സ​മ​ർ​പ്പി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടും

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​റും ഡെ​​പ്യൂ​​ട്ടി സൂ​​പ്ര​​ണ്ട് ഡോ. ​​ര​​തീ​​ഷ് കു​​മാ​​റും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​വ​​ർ​​ഗീ​​സ് പി. ​​പു​​ന്നൂ​​സി​​ന് രാ​ജി​ക്ക​​ത്ത് ന​​ൽ​​കി. പു​​തി​​യ സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മു​​ൻ​​കൂ​​ട്ടി ത​​ന്നെ ഇ​​രു​​വ​​രും രാ​​ജി​​ക്ക​​ത്ത് ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ര​​ണ്ടു പേ​​രും ജോ​​ലിത്തി ര​​ക്കി​​ന്‍റെ പേ​​രി​​ലാ​​ണ് രാ​​ജി​​ക്ക​​ത്ത് ന​​ൽ​​കു​​ന്ന​​തെ​​ന്നാ​​ണ് പ്രി​​ൻ​​സി​​പ്പ​​ലി​​നെ അ​​റി​​യി​​ച്ചി​​ട്ടു​​ള്ള​​ത്. പ്രി​​ൻ​​സി​​പ്പ​​ൽ ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കൃ​​ത​​രെ വി​​വ​​രം അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. അ​​തേ​​സ​​മ​​യം സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം വ​​രു​​ന്ന​​തു​​വ​​രെ ത​ത്​​സ്ഥി​​തി തു​​ട​​രാ​​ൻ ഇ​​രു​​വ​​ർ​​ക്കും നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ് പ്രി​​ൻ​​സി​​പ്പ​​ൽ.

Read More

വാ​ഗ​മ​ണ്ണി​ൽ വി​നോ​ദ​സ​ഞ്ച​രി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം; ക്രൂ​ര​മ​ർ​ദ​ന​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രി​ക്കും പ​രി​ക്ക്

ഈ​രാ​റ്റു​പേ​ട്ട: വാ​ഗ​മ​ൺ യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രി ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ത്തെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം കാ​ര്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു.ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍ വെ​ളി​യ​ത്ത് സാ​ദി​ഖ്, ഭാ​ര്യ ഖ​ദീ​ജ, സ​ഹോ​ദ​രി​യും ഭി​ന്ന​ശേ​ഷി​ക്കാ​രി​യു​മാ​യ ആ​സി​യ​മോ​ൾ, പി​താ​വ് ഷെ​രീ​ഫ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ഇ​വ​രെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ വാ​ഗ​മ​ൺ മാ​സ്കോ റ്റീ ​ഔ​ട്ട്‌​ലെ​റ്റി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.മൂ​ന്ന് പേ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ക്ര​മി സം​ഘം കാ​ർ ത​ട​ഞ്ഞ് സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ ആ​ക്ര​മി​ച്ച​ത്. വാ​ഗ​മ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ ക്രി​സ്റ്റി, ക​ണ്ണ​ന്‍ എ​ന്നി​വ​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​വ​ർ കൂ​ടു​ത​ൽ ആ​ളു​ക​ളെ വി​ളി​ച്ച് വ​രു​ത്തി​യ ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സ​ഹോ​ദ​ര​നെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട് നി​ല​വി​ളി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ വാ​യ​പൊ​ത്തി മ​ർ​ദിക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ കു​ടും​ബം വാ​ഗ​മ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​തി​ക​ൾ​ക്കെ​തി​രേ…

Read More

കു​മ​ര​ക​ത്തെ ചെ​ളി​യി​ൽ വേ​രു​ക​ൾ ഉ​റ​പ്പി​ച്ചു; പ്ര​വീ​ൺ-​സു​മി ദ​മ്പ​തി​ക​ളു​ടെ വീ​ട്ടു​മ​റ്റ​ത്താ​ണ് അ​റേ​ബ്യ​ൻ ഈ​ന്ത​പ്പ​ഴം വി​ള​ഞ്ഞു കി​ട​ക്കു​ന്ന​ത്

കു​​മ​​ര​​കം: അ​​റേ​​ബ്യ​​ൻ നാ​​ടു​​ക​​ളി​​ൽ മാ​​ത്ര​​മ​​ല്ല വി​​നോ​​ദ​സ​​ഞ്ചാ​​ര​കേ​​ന്ദ്ര​​മാ​​യ കു​​മ​​ര​​ക​​ത്തെ കാ​​യ​​ൽ മ​​ണ്ണി​​ലും സു​​ല​​ഭ​​മാ​​യി വ​​ള​​രു​​ക​​യും വി​​ള​​യു​​ക​​യും ചെ​​യ്യും ഈ​​ന്ത​​പ്പ​​ന​​യും ഈ​​ന്ത​​പ്പ​​ഴ​​വും.കു​​മ​​ര​​കം 16-ാം വാ​​ർ​​ഡി​​ൽ ചൂ​​ള ഭാ​​ഗം റോ​​ഡ​​രി​​കി​​ലെ ശ്രാ​​മ്പി​​ച്ചി​​റ പ്ര​​വീ​​ണി​​ന്‍റെ വീ​​ട്ടു​​മു​​റ്റ​​ത്ത് ഭാ​​ര്യ സു​​മി ന​​ട്ടു​​വ​​ള​​ർ​​ത്തി​​യ അ​​ഞ്ച് ഈ​​ന്ത​​പ്പ​​ന​​ക​​ളി​​ലൊ​​ന്നി​​ലാ​​ണ് നി​​റ​​യെ ഈ​​ന്ത​​പ്പ​​ഴം വി​​ള​​ഞ്ഞു കി​​ട​​ക്കു​​ന്ന​​ത്. ഇ​​വ​​ർ പു​​തി​​യ വീ​​ട് നി​​ർ​​മി​​ച്ച​​പ്പോ​​ൾ ഭം​​ഗി​​ക്കാ​​യി മ​​റ്റു ചെ​​ടി​​ക​​ൾ കൂ​​ടാ​​തെ പ​​ന​​യും ന​​ട്ടു​​വ​​ള​​ർ​​ത്താ​​ൻ ആ​​ഗ്ര​​ഹി​​ച്ചു.എ​​ണ്ണ​​പ്പ​​ന ന​​ട്ടു​​വ​​ള​​ർ​​ത്തു​​ന്ന​​ത് ഉ​​ചി​​ത​​മ​​ല്ലെ​​ന്ന​​റി​​ഞ്ഞ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ചെ​​ന്നൈ​​യി​​ലു​​ള്ള സു​​ഹൃ​​ത്ത് ഗ​​ൾ​​ഫി​​ൽ​നി​​ന്നെ​​ത്തി​​ച്ചു ന​​ൽ​​കി​​യ​​താ​​ണ് ഈ​​ന്ത​​പ്പ​​ന തൈ​​ക​​ൾ. ഒ​​ന്ന​​ര വ​​ർ​​ഷം പി​​ന്നി​​ട്ട​​പ്പോ​​ൾ അ​​ഞ്ച് ഈ​​ന്ത​​പ്പ​​ന​​ക​​ളും പൂ​​വി​​ട്ടു. ഒ​​രു പ​​ന​​യി​​ൽ കാ​​യ്ക​​ൾ നി​​റ​​യെ ഉ​​ണ്ടാ​​യി. ഏ​​പ്രി​​ൽ പ​​കു​​തി​​യോ​​ടെ​​യാ​​ണ് കാ​​യ്ക​​ൾ ഉ​​ണ്ടാ​​യ​​ത് മ​​റ്റു നാ​​ലു പ​​ന​​ക​​ളും ഒ​​രു​​പോ​​ലെ ത​​ന്നെ വ​​ള​​ർ​​ന്നു പൂ​​വി​​ട്ട​​ങ്കി​​ലും കാ​​യ്ക​​ൾ ഉ​​ണ്ടാ​​യി​​ല്ല. ജൈ​​വ​​വ​​ള​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് പ്ര​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്ന് സു​​മി പ​​റ​​ഞ്ഞു. പ​​ന​​ങ്കു​​ല​​ക​​ൾ നി​​റ​​യെ കാ​​യ്ക​​ളു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും കു​​റെ​​യൊ​​ക്കെ കൊ​​ഴി​​ഞ്ഞു​വീ​​ണു. കാ​​യ്ക​​ൾ പ​​ഴു​​ത്തു തു​​ട​​ങ്ങു​​ന്ന​​തോ​​ടെ മ​​ഞ്ഞ…

Read More

എം​സി റോ​ഡി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ യു​വ​തി​യു​ടെ പ​രാ​ക്ര​മം; കാ​ര്‍ ബൈ​ക്കി​ല്‍ ഇ​ടി​ച്ചു​ക​യ​റി

ചി​​ങ്ങ​​വ​​നം: മ​​ദ്യ​​ല​​ഹ​​രി​​യി​​ല്‍ യു​​വ​​തി ഓ​​ടി​​ച്ച കാ​​ര്‍ ബൈ​​ക്കി​​ല്‍ ഇ​​ടി​​ച്ചു​ക​​യ​​റി അ​​പ​​ക​​ടം. തു​​ട​​ര്‍​ന്ന് പു​​റ​​ത്തി​​റ​​ങ്ങി​​യ യു​​വ​​തി റോഡിൽ ബ​ഹ​ളം​വ​ച്ച്‍ നാ​​ട്ടു​​കാ​​രെ കൈ​യേ​​റ്റ​​വും ചെ​​യ്തു. എം​​സി റോ​​ഡി​​ല്‍ കു​​റി​​ച്ചി അ​​ഞ്ച​​ല്‍കു​​റ്റി ക​​വ​​ല​​യി​​ലാ​​ണ് ഇ​​ന്ന​​ലെ നാ​​ട​​കീ​​യ രം​​ഗ​​ങ്ങ​​ള്‍ അ​​ര​​ങ്ങേ​​റി​​യ​​ത്. കാ​​ര്‍ ബൈ​​ക്കി​​ല്‍ ഇ​​ടി​​ച്ച​​തി​​നെ​ത്തു​ട​​ര്‍​ന്നു​​ണ്ടാ​​യ ത​​ര്‍​ക്ക​​ത്തി​​ല്‍ യു​​വ​​തി റോ​​ഡി​​ല്‍ കൂ​​ടി​നി​​ന്ന​​വ​​രെ​​യ​​ട​​ക്കം കൈ​​യേ​റ്റം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു എ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്ന​​ത്. എം​​സി റോ​​ഡി​​ലേ​​യ്ക്ക് ക​​യ​​റു​​ന്ന​​തി​​നി​​ട​​യി​​ല്‍ ഇ​​വ​​രു​​ടെ കാ​​ര്‍ ബൈ​​ക്കി​​ല്‍ ത​​ട്ടു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ന്‍ ത​​ന്നെ പു​​റ​​ത്തി​​റ​​ങ്ങി​​യ യു​​വ​​തി കൈ​യി​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന വ​​ലി​​യ കു​​ട എ​​ടു​​ത്ത് ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​നെ​​യും ത​​ട​​സം പി​​ടി​​ക്കാ​​ന്‍ എ​​ത്തി​​യ​​വ​​രെ​​യും ത​​ല്ലു​​ക​​യാ​​യി​​രു​​ന്നു. യു​​വ​​തി മ​​ദ്യ​​ല​​ഹ​​രി​​യി​​ലാ​​യി​​രു​​ന്നെ​​ന്ന് ദൃ​​ക്സാ​​ക്ഷി​​ക​​ള്‍ പ​​റ​​ഞ്ഞു. പോ​​ലീ​​സി​​നെ വി​​വ​​രം അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ര്‍​ന്ന് ചി​​ങ്ങ​​വ​​നം പോ​​ലി​​സ് സ്ഥ​​ല​​ത്തെ​​ത്തി ഇ​​വ​​രെ സ്റ്റേ​​ഷ​​നി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യി. മ​​ദ്യ​​പി​​ച്ച് വാ​​ഹ​​ന​​മോ​​ടി​​ച്ച​​തി​​ന് കേ​​സെ​​ടു​​ത്ത ശേ​​ഷം വി​​ട്ട​​യ​​ച്ചു.

Read More

റെ​യി​ൽ​വേ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ൽ വി​ജ​യ​ക്കു​തി​പ്പ്; ഡീ​സ​ൽ ഉ​പ​ഭോ​ഗ​ത്തി​ൽ 63 ശ​ത​മാ​നം കു​റ​വ്

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന വി​പ്ല​വ​ക​ര​മാ​യ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി രാ​ജ്യ​ത്തെ തീ​വ​ണ്ടി​ക​ളു​ടെ ഡീ​സ​ൽ ഉ​പ​ഭോ​ഗ​ത്തി​ൽ വ​ൻ ഇ​ടി​വ്.ദൗ​ത്യ​വി​ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ത്ത റെ​യി​ൽ​വേ ശൃം​ഖ​ല​യു​ടെ വൈ​ദ്യു​തീ​ക​ര​ണം 99.6 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യ​തോ​ടെ പ്ര​തി​വ​ർ​ഷം 185 കോ​ടി ലി​റ്റ​ർ ഡീ​സ​ലാ​ണ് ലാ​ഭി​ക്കാ​ൻ സാ​ധി​ച്ച​ത്. ഇ​ത് ഇ​ന്ത്യ​യു​ടെ മൊ​ത്തം ഡീ​സ​ൽ ആ​വ​ശ്യ​ക​ത​യു​ടെ ഏ​ക​ദേ​ശം നാ​ല് ദി​വ​സ​ത്തെ ഉ​പ​ഭോ​ഗ​ത്തി​ന് തു​ല്യ​മാ​ണ്. ഇ​തി​ലൂ​ടെ ഇ​ന്ധ​ന ഇ​റ​ക്കു​മ​തി​ക്കാ​യി വി​നി​യോ​ഗി​ക്കേ​ണ്ടി വ​രു​മാ​യി​രു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വി​ദേ​ശ​നാ​ണ്യ​മാ​ണ് രാ​ജ്യ​ത്തി​ന് ലാ​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2014 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്ത് ആ​കെ 21,801 റൂ​ട്ട് കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് വൈ​ദ്യു​തീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 48,072 കി​ലോ​മീ​റ്റ​ർ പാ​ത കൂ​ടി പു​തു​താ​യി വൈ​ദ്യു​തീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യ്ക്ക് സാ​ധി​ച്ചു.വൈ​ദ്യു​തീ​ക​ര​ണ ദൗ​ത്യ​ത്തി​ന്‍റെ ആ​ദ്യ വ​ർ​ഷ​മാ​യ 2015-16ൽ 293 ​കോ​ടി ലി​റ്റ​ർ ഡീ​സ​ൽ ഉ​പ​യോ​ഗി​ച്ചി​ട​ത്ത്, 2024-25ൽ ​അ​ത് 108 കോ​ടി…

Read More

വാ​യു​വി​ൽ നി​ന്ന് കു​ടി​വെ​ള്ളം; ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​വു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ

പ​ര​വൂ​ർ: പൈ​പ്പ് ലൈ​ൻ വ​ഴി​യു​ള്ള ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള ല​ഭ്യ​ത വ​ലി​യ വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലും വാ​യു​വി​ൽ നി​ന്ന് വെ​ള്ളം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​നം സ്ഥാ​പി​ക്കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ഒ​രു​ങ്ങു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ർ​പ്പ​ത്തി​ൽ നി​ന്ന് നേ​രി​ട്ട് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ‘അ​ന്ത​രീ​ക്ഷ ജ​ല ജ​ന​റേ​റ്റ​റു​ക​ൾ’ (അ​റ്റ്സ് മോ​സ്ഫെ​റി​ക് വാ​ട്ട​ർ ജ​ന​റേ​റ്റേ​ഴ്‌​സ്) വി​ന്യ​സി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് റെ​യി​ൽ​വേ ബോ​ർ​ഡ് ഇ​പ്പോ​ൾ പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന​തും ശു​ദ്ധ​ജ​ല വി​ത​ര​ണം അ​ത്യാ​വ​ശ്യ​മാ​യ​തു​മാ​യ സ്ഥ​ല​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി തി​രി​ച്ച​റി​യാ​ൻ വി​വി​ധ റെ​യി​ൽ​വേ സോ​ണു​ക​ൾ, ഉ​ത്പാദ​ന യൂ​ണി​റ്റു​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യോ​ട് റെ​യി​ൽ​വേ ബോ​ർ​ഡ് ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.നൂ​ത​ന​വും പൂ​ർ​ണ​മാ​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ ഒ​രു സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് അ​ന്ത​രീ​ക്ഷ ജ​ല ജ​ന​റേ​റ്റ​റു​ക​ൾ. പ​ര​മ്പ​രാ​ഗ​ത ജ​ല​സ്രോ​ത​സു​ക​ളാ​യ കി​ണ​റു​ക​ൾ, പു​ഴ​ക​ൾ, ഭൂ​ഗ​ർ​ഭ ജ​ലം എ​ന്നി​വ​യെ ആ​ശ്ര​യി​ക്കാ​തെ ചു​റ്റു​മു​ള്ള വാ​യു​വി​നെ ആ​ഗി​ര​ണം ചെ​യ്ത് അ​തി​ലെ ഈ​ർ​പം ഘ​നീ​ഭ​വി​പ്പി​ച്ചാ​ണ് ഈ…

Read More

പോ​ട്ട​യി​ൽ ഇ​ത​ര സം​സ്ഥാ​ന ദ​മ്പ​തി​ക​ൾ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ; ഇ​രു​വ​രും മ​ദ്യ​പി​ച്ച് ക​ല​ഹം കൂ​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ

ചാ​ല​ക്കു​ടി: പോ​ട്ട വാ​ഴ​ക്കു​ന്നി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ദ​മ്പ​തി​ക​ൾ വീ​ട്ടിൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഉ​മി​ത് (38) ഭാ​ര്യ രാ​ധ(32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ 12 മ​ണി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​ത്. പോ​ട്ട വാ​ഴ​കു​ന്ന് താ​ഴ​ത്തേ​തി​ൽ വീ​ട്ടി​ൽ ടി​ജോ​യു​ടെ വീ​ട്ടു​ജോ​ലി​ക്കാ​രാ​ണ് മ​രി​ച്ച ദ​മ്പ​തി​ക​ൾ. ടി​ജോ​യു​ടെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പ​ഴ​യ​വീ​ട്ടി​ലെ മു​റി​യി​ൽ കി​ട​ക്ക​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ര​ണ്ടു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു. ഉ​മി​ത് ഭാ​ര്യ​യു​ടെ ക​ഴു​ത്തി​ൽ ഷാ​ൾ ഇ​ട്ട് മു​റു​ക്കി​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം ഉ​മി​ത് വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി സം​ശ​യി​ക്കു​ന്നു. ഇ​രു​വ​രും ത​മ്മി​ൽ മ​ദ്യ​പി​ച്ച് ഇ​ട​യ്ക്ക് വ​ഴ​ക്കു​ണ്ടാ​കാ​റു​ള്ള​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ‍​യു​ന്നു. നാ​ലു​മാ​സ​ത്തോ​ള​മാ​യി ഇ​രു​വ​രും ജോ​ലി​ക്കാ​യി പോ​ട്ട​യി​ൽ എ​ത്തി​യി​ട്ട്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് ഇ​രു​വ​രും വ​ഴ​ക്കു കൂ​ടു​ന്ന​ത് ഈ ​വീ​ട്ടി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ക​ണ്ടി​രു​ന്നു. ഇ​ന്ന​ലെ വീ​ട്ടി​ൽ ജോ​ലി​ക്ക് എ​ത്താ​തി​രു​ന്ന​തി​നാ​ൽ സം​ശ​യം തോ​ന്നി…

Read More