തിരുവനന്തപുരം: പുതിയ സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയ നോട്ടീസ്. വിലക്കയറ്റ വിഷയം കെ.എന്‍.ബാലഗോപാലാണ് സഭയില്‍ ഉന്നയിച്ചത്. സഭ നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. മുഖ്യമന്ത്രി വി.ഡി.സതീശന് ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് വ്യക്തമായ മറുപടി നല്കി. ഈ സര്‍ക്കാര്‍ വിലക്കയറ്റത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരന്തരം എണ്ണ വില വര്‍ധിപ്പിക്കുന്നു. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷമാണ് എണ്ണവില വര്‍ധിക്കാന്‍ കാരണം. ഇതിന്റെ സാമ്പത്തിക സാമൂഹിക ആഘാതം പരിശോധിക്കുകയാണ്. കുറച്ചുദിവസം കൂടി കാത്തിരുന്ന ശേഷം തീരുമാനമെടുക്കും. മുന്‍ സര്‍ക്കാര്‍ വിലക്കയറ്റം തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ കുറവ് മനസിലാക്കി നടപടിയെടുക്കും. കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കുമ്പോള്‍ അതില്‍ വിശദമായി കാര്യങ്ങള്‍ വിവരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 3000 കോടി രൂപ സിവില്‍ സിവില്‍ സപ്ലൈസിന്…
Read MoreCategory: Edition News
99 വോട്ടുമായി ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ; വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്ന് ബിജെപി
തിരുവനന്തപുരം: കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാനിമോള്‍ക്ക് 99 വോട്ടും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായ മുഹമ്മദ് മുഹ്സിന് 34 വോട്ടും ലഭിച്ചു. ബിജെപിയിലെ മൂന്ന് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വോട്ട് ചെയ്തില്ല. സന്ദീപ് വാര്യർ, ആബിദ് ഹുസൈൻ തങ്ങൾ, സി.കെ. ഹരീന്ദ്രൻ എന്നിവർ അവധിയായതിനാൽ വോട്ടു ചെയ്തില്ല.അരൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് ഷാനിമോള്‍ ഉസ്മാന്. കൂടാതെ കെപിസിസി എക്സിക്യൂട്ടീവ് അംഗവുമാണ്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പദവികള്‍ നേരത്തെ വഹിച്ചിരുന്നു.കഴിഞ്ഞ 39 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിയമസഭയിലേക്ക് ഒരു വനിത ഡെപ്യൂട്ടി സ്പീക്കറാകുന്നത്. കേരളാ നിയമസഭാ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനി മോൾ ഉസ്മാൻ.ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഷാനിമോളെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്ത വിവരം സ്പീക്കര്‍ സഭയില്‍ പ്രഖ്യാപിച്ച് ആശംസകള്‍…
Read Moreഇടവപ്പാതിയിലും മഴമേഘങ്ങൾ കനിയുന്നില്ല; ജലാശയങ്ങൾ വറ്റ് വരണ്ട് കിടിക്കുന്നു; ഉള്ളുപൊള്ളി നെല്ലറ
ഒറ്റപ്പാലം: ഇടവം പാതി കഴിഞ്ഞിട്ടും മഴമേഘങ്ങൾ കനിയുന്നില്ല. നെല്ലറക്ക് നിരാശ. മുൻവർഷങ്ങളിൽ ഈ കാലത്ത് തിമിർത്തു പെയ്തിരുന്ന മഴയുടെ ലാഞ്ചന പോലും ഇത്തവണ കാണാത്ത സ്ഥിതിയാണ്. ഇടവം പകുതി പിന്നിടുന്നതിന് മുമ്പ് തന്നെ കാലവർഷം ശക്തമാകണ്ട സമയമാണ്. എന്നാൽ ഇത്തവണ ജില്ലയിൽ മഴ തീരെ ഇല്ലാത്ത അവസ്ഥയാണ്. ഇതുകൊണ്ടുതന്നെ ഭൂരിഭാഗം ജലാശയങ്ങളും വറ്റി വരണ്ട നിലയിലാണ്. പുഴകളും തോടുകളും കിണറുകളും മറ്റ് ജലസംഭരണികളും ഇതിനകം വറ്റി വരണ്ടു കഴിഞ്ഞു. പല പ്രദേശങ്ങളിലും ജലസംഭരണികളിൽ വെള്ളം ഇല്ലാത്തതിനാൽ കുടിവെള്ള വിതരണം തന്നെ പ്രതിസന്ധിയിൽ ആയിട്ടുണ്ട്. ഭാരതപ്പുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതികളിൽ നിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് ജലവിതരണത്തിനുള്ള പമ്പിംഗ് പോലും നടക്കുന്നത്. പാലക്കാട് ജില്ലയുടെ പ്രധാന ജലസ്രോതസായ ഭാരതപ്പുഴ വരണ്ട് കിടക്കുന്നു. പെയ്യാൻ മടിച്ചു നിൽക്കുന്ന മഴമേഘങ്ങൾ നെല്ലറയ്ക്ക് കനത്ത നിരാശയാണ് സമ്മാനിക്കുന്നത്. കാലവർഷം സജീവമാകാൻ ദിവസങ്ങൾ…
Read Moreഒറ്റപ്പാലം എറക്കോട്ടിരിയിൽ പ്രദേശവാസികൾക്കു സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് റെയിൽവേ
ഒറ്റപ്പാലം: മീറ്റ്ന എറക്കോട്ടിരിയിൽ പ്രദേശവാസികളുടെ വഴിമുടക്കി റെയിൽവേയുടെ നിർമാണ പ്രവൃത്തികൾ. അടച്ചു പൂട്ടിയ പാലപ്പുറം റെയിൽവേ സ്റ്റേഷൻ ഭാഗത്താണ് പ്രദേശവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള റെയിൽവേയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നത്. അടച്ചുപൂട്ടിയ പാലപ്പുറം റെയിൽവേ സ്റ്റേഷൻ റോഡ് അവസാനിക്കുന്നത് നിലവിൽ റെയിൽവേ പാളത്തിന് സമീപമാണ്. ഈ ഭാഗത്താണ് റെയിൽവേ ഉരുക്കുകുറ്റികൾ സ്ഥാപിച്ച് നിർമാണപ്രവൃത്തികൾ നടത്തുന്നത്. ഇവിടെയുണ്ടായിരുന്ന മൺതിട്ട യന്ത്രസഹായത്തോടെ നീക്കംചെയ്താണ് പ്രവൃത്തികൾ നടത്തുന്നത്. ഇതോടുകൂടിയാണ് ആളുകൾക്ക് വഴിനടക്കാനുള്ള യാത്രാസൗകര്യം മുടങ്ങിയത്. ഈ ഭാഗത്തുനിന്ന് വെള്ളംപോകാൻ കോൺക്രീറ്റ് ചാലുംനിർമ്മിച്ചിട്ടുണ്ട്.റെയിൽവേ ലൈനിന് മറുഭാഗത്ത് പതിനഞ്ചോളം വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് സ്വന്തം വീടുകളിൽ എത്താൻ ഇക്കാരണങ്ങളാൽ ഏറെപ്രയാസം നേരിടുന്നുണ്ട്. ഈ ഭാഗം പൂർണമായും അടച്ചു കെട്ടാനാണ് റെയിൽവേയുടെ തീരുമാനം എന്നാണ് സൂചന. ഇങ്ങനെ സംഭവിച്ചാൽ റെയിൽവേ ലൈനിന് അപ്പുറത്തുള്ള താമസക്കാർക്ക് നടക്കാൻ വഴിയില്ലാത്ത അവസ്ഥ വരും. കൂടാതെ ഏക്കർ കണക്കിന് വരുന്ന…
Read Moreരൂക്ഷമായ തെരുവുനായ ശല്യം; പൂവച്ചലിൽ പേവിഷ പ്രതിരോധ വാക്സിനേഷൻ തുടങ്ങി
പൂവച്ചൽ : പൂവച്ചൽ പഞ്ചായത്തിൽ രൂക്ഷമായ തെരുവുനായ ശല്യത്തെ തുടർന്ന് പ്രത്യേക സംഘം പേവിഷ പ്രതിരോധ വാക്സിനേഷൻ കുത്തിവെപ്പ് നൽകുന്ന പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തിലെത്തിയ സംഘം ആദ്യഘട്ടമായി സ്കൂൾ പരിസരങ്ങളിൽ അലഞ്ഞുതിരിഞ്ഞിരുന്ന നായകളെ പിടികൂടി പേവിഷബാധ പ്രതിരോധ വാക്സിനേഷൻ നൽകി. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ആദ്യഘട്ടത്തിൽ സ്കൂൾ പരിസരങ്ങളിലെ നായകളെ കേന്ദ്രീകരിച്ച് നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി 25ലധികം ആളുകൾക്കാണ് തെരുവ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞദിവസം പന്ത്രണ്ടോളം പേരെയാണ് തെരുവുനായകൾ കടിച്ചുകീറിയത്. ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിഷേധമുയർത്തുകയും കുത്തിയിരുന്ന് സമരം ചെയ്യുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഇപ്പോൾ അടിയന്തര നടപടി സ്വീകരിച്ചത്. എന്നാൽ വാക്സിനേഷൻ മാത്രം നടത്തി നായകളെ തിരിച്ചുവിടുന്നത് ശാശ്വത പരിഹാരമല്ലെന്ന വിമർശനം ഉയരുന്നുണ്ട്. നായകളെ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കാത്തതിൽ…
Read Moreകൃഷി നശിപ്പിച്ച് കാട്ടാനകൾ; രക്ഷപ്പെടാനായി മരത്തിൽ കയറി; ഭീതിയിൽ നെയ്യാറിലെ ആദിവാസികൾ
നെയ്യാർഡാം : ആദിവാസികളിൽ ഭീതി പടർത്തി കാട്ടാനകൂട്ടം. മഴക്കെടുതിയിൽനിന്നു കരകയറാനാകാതെ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് കാട്ടുമൃഗശല്യത്താലുള്ള കൃഷിനാശവും ഇരുട്ടടിയാകുന്നു. കഴിഞ്ഞ ദിവസം രാത്രി അഗസ്ത്യവനത്തിലെ മ്ലാവിള സെറ്റിൽമെന്റിലാണ് ഏറ്റവും ഒടുവിൽ കാട്ടാനകൾ കൂട്ടത്തോടെ എത്തി ക്യഷിയിടങ്ങൾ നശിപ്പിച്ചത്. വാഴകൾ മൂടോടെ തകർത്തു. അരുവിയാൻ കാണിയുടെ പുരയിടത്തിലെ കാർഷിക വിഭവങ്ങളാണ് അധികവും നശിപ്പിച്ചിരിക്കുന്നത്. പുലർച്ചെ എത്തിയ കാട്ടാനകൾ മണിക്കൂറുകളോളം പ്രദേശത്ത് തമ്പടിച്ച് അക്രമം കാട്ടി. ഭയന്ന് ഇവർ മരത്തിലെ ഏറുമാടത്തിൽ കയറിയിരുന്നു. ആനകൾ പോയ ശേഷമാണ് ഇവർ വീട്ടിലെത്തിയത്. രണ്ടു ദിവസം മുൻപ് അണകാൽ, ആമല, പ്ലാത്ത്, പാറ്റാംപാറ എന്നിവിടങ്ങളിലെ ഊരുകളിൽ കാട്ടാനകൾ നാശമുണ്ടാക്കി. നെയ്യാർ, പേപ്പാറ വന്യജീവിസങ്കേതങ്ങൾ വരുന്ന ഇടമാണ് ഈ ഊരുകൾ സ്ഥിതി ചെയ്യുന്നത്. കനത്ത മഴയിൽ നെയ്യാറിൻ തീരത്ത് കൂട്ടമായാണ് കാട്ടാനകൾ എത്തിയിരിക്കുന്നത്. കൊമ്പൈക്കാണിയിലും ആനകൂട്ടമെത്തി. കൂട്ടമായി എത്തി അവിടെ നിൽക്കുന്ന ആനകൂട്ടം ആദിവാസികൾക്ക്…
Read Moreപഠിച്ചതും പഠിപ്പിച്ചതും ഒരേ സ്കൂളിൽ; വിരമിച്ചാലും ഈ സൗഹൃദത്തിന്റെ ഇഴകള്‍ അകലുകയില്ല
കരിങ്കുന്നം: ഒരു സ്കൂളില്‍ ഒരു ക്ലാസില്‍ പഠിച്ച് സൗഹൃദത്തിന്റെ ഇഴകള്‍ നെയ്തെടുത്ത് വീണ്ടും അതേ സ്കൂളില്‍ അധ്യാപകരായിരുന്നവര്‍ ഒരുമിച്ചു വിരമിക്കുകയാണ്. ഡോ. നിമ്മിച്ചന്‍ ജേക്കബ്, സോയി തോമസ്, സൈജു മാണി എന്നിവരാണ് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസില്‍നിന്നു വിരമിക്കുന്നത്. കെമിസ്ട്രി അധ്യാപകനായ നിമ്മിച്ചന്‍ ജേക്കബ് “സൃഷ്ടിയുടെ പിന്നിലെ കെമിസ്ട്രി’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ ഗ്രന്ഥ രചയിതാവാണ്. അധ്യാപനത്തിനൊപ്പം വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നല്കിയ ഗുരുവായിരുന്നു സോയി തോമസ്. മികച്ച ഗായകനായിരുന്ന സൈജു മാണി വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായിരുന്ന കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ഹൃദ്യമായ യാത്രയയപ്പിന്റെ മധുരം നുണഞ്ഞാണ് ഇവരുടെ പടിയിറക്കം.
Read Moreനാലാം തലമുറക്കാരി നോറയെ ഒന്നാം ക്ലാസില്‍ ഇരുത്തി 90 കാരി മുത്തശ്ശി
ചെമ്മലമറ്റം: നാലാം തലമുറയിലെ കുരുന്നിനെ ഒന്നാം ക്ലാസില്‍ ഇരുത്തി 90 കാരിയായ മറിയാമ്മ മാത്യു. കോട്ടയം ചെമ്മലമറ്റം ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലാണ് ഇന്നലെ നടന്ന പ്രവേശനോത്സവം വേറിട്ടതായത്. ചട്ടയും മുണ്ടും അണിഞ്ഞ് തന്റെ നാലാം തലമുറയില്‍പെട്ട നോറ വി. സജി എന്ന വിദ്യാര്‍ഥിനിയെ ഒന്നാം ക്ലാസില്‍ ഇരുത്തിയാണ് മറിയാമ്മ മാത്യു എന്ന മുത്തശ്ശി ശ്രദ്ധാകേന്ദ്രമായത്. പ്രവേശനോത്സവം നടന്ന വേദിയില്‍ തന്റെ പേരക്കുട്ടിയെ ഹെഡ്മാസ്റ്റര് ജോബെറ്റ് തോമസിന്റെയും മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ കൊല്ലംപറമ്പലിന്റെയും കൈകളില്‍ ഏല്‍പ്പിച്ചാണ് മറിയാമ്മ ചേടത്തി തന്റെ ആഗ്രഹം പൂര്‍ത്തികരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ മുളങ്ങാശേരി, ഫാ. ജേക്കബ് കടുതോടില്‍, വാര്‍ഡ് മെബര്‍ രാജു വലിയവീട്ടില്‍, പിടിഎ പ്രസിഡന്റ് ഷെറിന് തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreഎംഎൽഎ റെജി ചെറിയാനെതിരായ വ്യക്തിഹത്യ; ജി. സുധാകരന്റെ പരാമർശം നിർഭാഗ്യകരമെന്ന് യുഡിഎഫ്
മങ്കൊമ്പ്: കുട്ടനാട് എംഎൽഎ റെജി ചെറിയാനെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ പൊതുവേദിയിൽ ജി. സുധാകരൻ എംഎൽഎ നടത്തിയ പരാമർശങ്ങൾ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് കുട്ടനാട്ടിലെ യുഡിഎഫ് നേതൃത്വം. കുട്ടനാട്ടിൽ വർഷകാലത്ത് അടിക്കടിയുണ്ടാക്കുന്ന വെള്ളപ്പൊക്കം മൂലം കുട്ടനാട്ടിലെ ജനങ്ങൾക്കുണ്ടാകുന്ന ദുരിതത്തെക്കു റിച്ചറിയാത്ത ആളല്ല ജി. സുധാകരൻ. തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ യഥാസമയം തുറക്കണമെന്നത് കഴിഞ്ഞ 20 വർഷമായി കുട്ടനാട്ടിലെ ജനങ്ങൾ ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാൽ, ഇക്കാര്യത്തിൽ കഴിഞ്ഞകാലങ്ങളിൽ നടന്നുവന്നിരുന്ന അനാസ്ഥയുടെ പശ്ചാത്തലത്തിലാണ് കുട്ടനാട് എംഎൽഎ സ്പിൽവേ സന്ദർശിക്കുകയും അടിയന്തര നടപടികൾ വേണമെന്നു ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തത്. ഇത് ഇദ്ദേഹത്തിന്റെ കേവല ഉത്തരവാദിത്വം മാത്രമാണ്. ഇത്തരത്തിൽ നടത്തിയ നടപടിക്കെതിരേ ആക്ഷേപമുന്നയിച്ച സുധാകരന്റെ നടപടി അപലപനീയമാണെന്നു യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ, കൺവീനർ തങ്കച്ചൻ വാഴച്ചിറ എന്നിവർ കുറ്റപ്പെടുത്തി.
Read Moreആഭ്യന്തരമന്ത്രിയെത്തിയ സ്കൂളിൽ മിഠായി വിതരണത്തിനായി എസ്എഫ്ഐയും; പിന്നീട് സംഭവിച്ചത്
ഹരിപ്പാട്: ഗവ. യുപി സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്ത് പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി എസ്. ആഷിക്കിനെ (24) കരീലക്കുളങ്ങര പോലീസ് കരുതൽ തടങ്കലിലാക്കിയ ശേഷം വിട്ടയച്ചു. വിദ്യാലയത്തിൽ മിഠായി വിതരണം നടത്താനെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് നടപടിയിൽ കലാശിച്ചത്. തിങ്കളാഴ്ച രാവിലെ പ്രവേശന ഉത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയായിരുന്നു വിദ്യാലയത്തിലെ പ്രവേശന ഉത്സവത്തിന്റെ ഉദ്ഘാടകൻ. പുതിയതായി എത്തിയ കുട്ടികൾക്ക് മിഠായി വിതരണം ചെയ്യാനായി എസ്എഫ്ഐ പ്രവർത്തകർ കൊടിയേന്തി സ്കൂളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. എന്നാൽ, കൊടിയേന്തി സ്കൂളിനുള്ളിൽ കയറാൻ അനുവദിക്കില്ലെന്ന് പോലീസ് നിലപാടെടുത്തതോടെയാണ് ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായത്. ഇതേത്തുടർന്നാണ് ആഷിക്കിനെ പോലീസ് കരുതൽ തടങ്കലിലാക്കിയത്. പിന്നീട് ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞ് മന്ത്രി മടങ്ങിയതിനുശേഷം എസ്എഫ്ഐ…
Read More