മയ്യിൽ: മയ്യിലിൽ 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പള്ളിപ്പറമ്പിൽ ബാർബർ ജോലി ചെയ്തിരുന്ന കൂത്തുപറമ്പ് സ്വദേശി ഖലീലി (40) നെയാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ചെക്കിക്കുളം സ്വദേശി ആർട്ടിസ്റ്റ് കുഞ്ഞ് എന്ന കുഞ്ഞിമുഹമ്മദി (42) നെ ഇന്നലെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പ്രതിയായ യൂത്ത് ലീഗ് നേതാവ് പള്ളിപ്പറമ്പ് സ്വദേശി സലാമിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി ഇന്ന് പുലർച്ചെയും ചെക്കിക്കുളം ഭാഗത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പീഡന പരാതിയിൽ മയ്യിലിൽ മൂന്ന് കേസുകളിലായി ആകെ മൂന്ന് പ്രതികളാണുളളത്. അറസ്റ്റിലായ ഖലീലിനെയും കുഞ്ഞിമുഹമ്മദിനെയും കണ്ണൂർ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കുഞ്ഞിമുഹമ്മദ് പള്ളിപ്പറമ്പിൽ വീട് നിർമാണത്തിന് എത്തിയപ്പോൾ പീഡിപ്പിച്ചതായും പള്ളിപ്പറമ്പിൽ ബാർബർ ജോലി ചെയ്തിരുന്ന ഖലീൽ ബാർബർ ഷോപ്പിൽ വച്ച് പീഡിപ്പിച്ചതായുമാണ്…
Read MoreCategory: Edition News
റാമ്പിലെ തട്ടിപ്പ്; വ്യാജ ലോക റിക്കാർഡ് സർട്ടിഫിക്കറ്റ് നൽകി കബളിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: വ്യാജ ലോക റിക്കാർഡ് സർട്ടിഫിക്കറ്റ് നൽകി കബളിപ്പിച്ചെന്ന മോഡലുകളുടെ പരാതിയിൽ കൊച്ചി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്ത് മോഡലുകൾ ചേർന്ന് എറണാകുളത്തെ സ്വകാര്യ ഗ്രൂപ്പിനും സിഇഒയായ ഫോർട്ടുകൊച്ചി സ്വദേശിനിക്കുമെതിരേ കൊച്ചി സിറ്റി ഡിസിപി എസ്. ശശിധരന് നൽകിയ പരാതിയെ തുടർന്നാണിത്. വരും ദിവസങ്ങളിൽ ഇവരിൽനിന്ന് മൊഴിയെടുക്കും. എറണാകുളത്തും കോട്ടയത്തുമായി നടന്ന ഫാഷൻ ഷോകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. കോട്ടയത്ത് തട്ടിപ്പിന്റെ വിവരം കൊച്ചി സിറ്റി പോലീസ് കോട്ടയം ജില്ലാപൊലീസിന് കൈമാറി. യൂണിവേഴ്സൽ അച്ചീവേഴ്സ് ബുക് ഓഫ് റെക്കോഡ്, ഫ്യൂച്ചർ കലാംസ് ബുക് ഓഫ് റെക്കോഡ് എന്നീ ബഹുമതികൾ വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിക്കുകയായിരുന്നു. സർട്ടിഫിക്കറ്റ് ലഭിച്ചാൽ സെലിബ്രിറ്റി മോഡലാകുമെന്നായിരുന്നു വാഗ്ദാനം.
Read Moreവീട്ടിൽ അതിക്രമിച്ചു കയറി പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന് 14 വർഷം കഠിനതടവും പിഴയും
പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചു കയറി 11 വയസുള്ള കുട്ടിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയയാൾക്ക് 11 വർഷം കഠിന തടവും പിഴയും. കല്ലൂപ്പാറ കറുത്തവടശേരിക്കടവ് കല്ലുങ്കൽ സുനിൽ വർഗീസിനെ (39)യാണ് പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ ശിക്ഷിച്ചത്. 14 വർഷം തടവിനൊപ്പം 1.60 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി നിർദേശിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്നറിഞ്ഞ് വീട്ടിൽ അതിക്രമിച്ചു കയറി അതിക്രമം നടത്തിയതായാണ് കേസ്. കീഴ്വായ്പൂര് പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷൽ പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് കോടതിയിൽ ഹാജരായി. കീഴ്വായ്പൂര് എസ്എച്ച്ഒ ആയിരുന്ന ജി. സന്തോഷ് കുമാറാണ് കുറ്റപത്രം നൽകിയത്.
Read Moreഭാര്യയെ പുറകേ നടന്ന് ശല്യം ചെയ്യൽ; തർക്കത്തിനിടെ യുവാവിനെ സ്ക്രൂഡ്രൈവറിന് കുത്തിക്കൊന്ന് ഭർത്താവ്
തൃശൂര്‍: ഭാര്യയെ ശല്ല്യം ചെയ്തെന്നാരോപിച്ച് യുവാവിനെ ഭര്‍ത്താവ് സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തികൊന്നു. മുരിങ്ങൂര്‍ സ്വദേശി താമരശേരി വീട്ടില്‍ മിഥുന് ആണ് തൃശൂര്‍ മാള വലിയപറമ്പ് ജംഗ്ഷനില്‍വെച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കഴുത്തിലും നെഞ്ചിലും മൂന്നോളം കുത്തുകള്‍ ഏറ്റിട്ടുണ്ട്. സംഭവത്തില്‍ കാക്കുളിശേരി സ്വദേശിയായ ബിനോയിയെ മാള പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന് നഷ്ടപ്പെട്ടു. പ്രതി മാള സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.
Read Moreഅമ്മയും കുഞ്ഞും മരിച്ച സംഭവം: രോഗിപരിചരണത്തിൽ ഏർപ്പെടുന്നവർ സൗമ്യസ്വഭാവം കാട്ടണം; അന്വേഷണ റിപ്പോര്‍ട്ടിലെ നിർദേശങ്ങൾ ഇങ്ങനെ
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്ത തുടര്‍ന്ന് അമ്മയും കുട്ടിയും തുടർന്ന് മരിച്ച സംഭവത്തില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുല്‍ സലാമിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ജറി വിഭാഗം മേധാവി ഡോ. എന്‍.ആര്. സജികുമാർ ചെയര്‍മാനായ അന്വേഷണസംഘത്തിൽ ആറ് വകുപ്പ് മേധാവികളാണ് ഉണ്ടായിരുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകാരണമാണ് അമ്മയും കുഞ്ഞും മരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. റിപ്പോർട്ടിലെ നിർദേശങ്ങൾ1. രോഗിപരിചരണത്തിലും ബന്ധുക്കളോടുള്ള പെരുമാറ്റത്തിലും ജീവനക്കാരുടെ ഭാഗത്തുനിന്നു സൗമ്യസ്വഭാവം ഇല്ലായെന്ന പരാതി പരിഹരിക്കപ്പെടേണ്ടതാണ്. 2. രോഗീപരിചരണത്തിനും ആശയ വിനിമയത്തിനും വ്യക്തമായ പരിശീലനം ആരോഗ്യ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന ജീവനക്കാർക്ക് നൽകണം. 3. അങ്ങനെ പരിശീലനം ലഭ്യമായവരെ സ്ഥാനചലനം നടത്തുന്നത് ഒഴിവാക്കപ്പെടുകയും വേണം. 4. രോഗീ പരിചരണത്തിനാവശ്യമായ കാർഡിയോ ടോക്കോ ഗ്രാം ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കണം. 5. അത്യാസന്ന നിലയിൽ രോഗിയെ ചികിത്സിക്കുന്ന ഇടങ്ങളിൽ രോഗിയുടെ അവസ്ഥ…
Read Moreകൂട്ടിക്കലിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ബസ് കാത്തിരിപ്പുകേന്ദ്രവും വഴിയോര ഇരിപ്പിടങ്ങളും തകർത്തു
കൂട്ടിക്കൽ: കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവും വഴിയോര ഇരിപ്പിടങ്ങളും സാമൂഹ്യവിരുദ്ധർ തകർത്തു. കഴിഞ്ഞ പ്രളയത്തിൽ കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായും തകർന്നിരുന്നു. പ്രദേശവാസികൾക്കും വിദ്യാർഥികൾ അടക്കമുള്ളവർക്കും വെയിലും മഴയുമേൽക്കാതെ കയറി നിൽക്കുവാൻ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം നാളുകളായി ഉയർന്നിരുന്നെങ്കിലും സാമ്പത്തിക പരാധീനത മൂലം നിർമിക്കുവാൻ പഞ്ചായത്തിനുമായില്ല. ഇതോടെയാണ് നിലാവ് പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ താത്ക്കാലികമായി കാത്തിരിപ്പ് കേന്ദ്രം നിർമിച്ച് യാത്രക്കാർക്ക് സൗകര്യമൊരുക്കിയത്. ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബോർഡുകളാണ് കഴിഞ്ഞദിവസം രാത്രിയിൽ സാമൂഹ്യവിരുദ്ധർ വലിച്ചുകീറി നശിപ്പിച്ചത്. കൂടാതെ ഇതിനു സമീപത്തായി പുല്ലകയാറിന്റെ ഓരങ്ങളിൽ വിശ്രമിക്കുന്നതിനായി എന്റെ നാട് കൂട്ടിക്കൽ എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരിപ്പിടങ്ങളും സജ്ജമാക്കിയിരുന്നു. ഇവയും പിഴുതെടുത്ത് സാമൂഹ്യവിരുദ്ധർ പുല്ലുകയാറ്റിൽ തള്ളി. വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ഇവ തിരിച്ചെടുത്ത് പുനഃസ്ഥാപിച്ചെങ്കിലും…
Read Moreകണ്ണീരുണാങ്ങാതെ കാർത്തികയിൽ കുടുംബം; അമ്മയുടെ മരണാനന്തര ക്രിയയ്ക്ക് ശേഷം മകൻ ബാത്ത് റൂമിൽ മരിച്ച നിലയിൽ
എടത്വ: രണ്ടാഴ്ച മുന്‍പ് മരിച്ച മാതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്ത് മടങ്ങിയെത്തിയ മകന് കുളിമുറിയില്‍ മരിച്ച നിലയില്‍. കോട്ടയം കങ്ങഴ ഇലക്കാട് കാര്‍ത്തികയില്‍ സുരേന്ദ്രന് (63) ആണ് മരിച്ചത്. ഉച്ചഭക്ഷണത്തിനു മുന്‍പ് കുളിക്കാനായി കുളിമുറിയില്‍ കയറിയ സുരേന്ദ്രന് ഏറെ സമയത്തിനുശേഷവും കാണാഞ്ഞതിനെതുടര്‍ന്ന് നോക്കുമ്പോള്‍ സുരേന്ദ്രന് കുളിമുറിയില്‍ വീണു കിടക്കുന്നതായി കാണുകയായിരുന്നു. വാതില്‍ ചവിട്ടിത്തുറന്ന് സുരേന്ദ്രനെ പച്ച സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു. മരണശേഷം ആശുപത്രിയില്‍ എത്തിച്ചതിനാല്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്കാരം ഇന്നു രാവിലെ 11.30ന് കോട്ടയം കങ്ങഴ കാര്‍ത്തികയിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: കല. മക്കള്‍: ജിതിന്, കൃഷ്ണപ്രിയ.
Read Moreപാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്ന ഉദ്യോഗസ്ഥർ; സപ്ലൈകോയുടെ ഗോഡൗണിൽനിന്നു അരി മറിച്ചു വിറ്റ സംഭവത്തിൽ ജീവനക്കാരനും സംഘവും അറസ്റ്റിൽ
മാവേലിക്കര: സപ്ലൈകോയുടെ തട്ടാരമ്പലം ഗോഡൗണിൽനിന്നു 40 ചാക്ക് കുത്തരിയും 20 ചാക്ക് ഗോതമ്പും കടത്തിയ സംഭവത്തിൽ സപ്ലൈകോ ജീവനക്കാരനും കരാറുകാരനും സഹായികളും അറസ്റ്റിൽ. തിരുവനന്തപുരം ഉഴമലക്കൽ പുതുക്കുളങ്ങര അശ്വനി വീട്ടിൽ രാജു (52), ചെറുതന ആയാപറമ്പ് പണിക്കർ വീട്ടിൽ സന്തോഷ് വർഗീസ് (61), ഇയാളുടെ സഹായി ചെറിയനാട് കിഴക്കുംമുറിയിൽ പ്ലാന്തറയിൽ വീട്ടിൽ സുകു (54), ലോറി ഡ്രൈവർ ഹരിപ്പാട് തുലാമ്പറമ്പ് കിഴക്ക് നക്രാത്ത് കിഴക്കതിൽ വിഖിൽ (26) എന്നിവരാണ് അറസ്റ്റിലായത്. തട്ടാരമ്പലം ഗോഡൗൺ ഓഫീസർ ഇൻ ചാർജ് ചെന്നിത്തല ഓഫീസിൽ ബിൽ തയാറാക്കാൻ പോയ സമയത്താണ് മിനി ലോറിയിൽ ഇവർ സാധനങ്ങൾ കടത്തിയത്. കടത്തിയ ഭക്ഷ്യധാന്യ ചാക്കുകൾ ചെങ്ങന്നൂരിലെ റേഷൻ കടകളിൽനിന്നു കണ്ടെടുത്തു. എസ്ഐമാരായ ഇ. നൗഷാദ്, അലി അക്ബർ.സി.എച്ച്, എസ് സിപിഒമാരായ ഷൈജു സി.എം, ലിമു മാത്യു, പ്രദീപ്.ജി, വിനോദ് കുമാർ.ആർ എന്നിവർ ചേർന്നാണ് പ്രതികളെ…
Read Moreഗോൾഡൺ ജെട്ടിയും, ക്യാപ്സൂളും…കൊച്ചിയിൽ മൂന്ന് യാത്രക്കാരിൽ നിന്ന് 86 ലക്ഷത്തിന്റെ സ്വർണം പിടികൂടി
നെടുമ്പാശേരി: അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച മൂന്നു യാത്രക്കാരെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. പിടിയിലായവരിൽ ഒരാൾ ശ്രീലങ്കൻ സ്വദേശിയാണ്. 86 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്. ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശി തോമസ് ക്യാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 1186 ഗ്രാം സ്വർണമാണ് ഇയാളിൽനിന്നു പിടികൂടിയത്. ദുബായിൽനിന്നെത്തിയ മറ്റൊരു യാത്രക്കാരനായ മതിലകം സ്വദേശി മുഹമ്മദ് 278 ഗ്രാം സ്വർണമാണ് ഹാൻഡ്ബാഗിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയിൽനിന്നും എത്തിയ ശ്രീലങ്കൻ സ്വദേശി മുഹമ്മദ് മുഫ്നിയാണ് സ്വർണവുമായി പിടിയിലായ മറ്റൊരു യാത്രക്കാരൻ. 838.43 ഗ്രാം സ്വർണമിശ്രിതമാണ് ഇയാളിൽനിന്നു പിടികൂടിയത്. ഇതിൽനിന്നും 28 ലക്ഷം രൂപയുടെ സ്വർണമാണ് വേർതിരിച്ചെടുത്തത്. രണ്ട് അടിവസ്ത്രങ്ങൾ ചേർത്ത് തുന്നിയശേഷം അതിനകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
Read Moreബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപ്പോലെയായെന്ന പരിഹാസവുമായി മന്ത്രി വി.എൻ. വാസവൻ
തിരുവനന്തപുരം: ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രനസ് ഇപ്പോൾ ഇന്ദ്രൻസിനെ പോലെ ആയെന്ന പരിഹാസവുമായി വിഎൻ വാസവൻ. ബോഡി ഷെയിമിംഗ് പരാമർശവുമായി സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു മന്ത്രിയുടെ അധിക്ഷേപം. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം നിങ്ങളുടെ കൈയിൽ ഭരണം തന്നതാണ്. ഇപ്പോൾ എവിടെയെത്തി. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി എന്നു പറഞ്ഞാൽ മതിയെന്നും വാസവൻ പരിഹസിച്ചു.
Read More