കൊച്ചി: രണ്ട് വർഷത്തിലൊരിക്കൽ വിരിയുന്ന കലയുടെ വസന്തത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം. ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിനു മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്യും. 14 വേദികളിലായി ഏപ്രിൽ 10വരെയാണ് ബിനാലെക്കാലം.വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരൻമാരുടെ 200 സൃഷ്ടികൾ പ്രദർശനത്തിനുണ്ടാകും. സ്റ്റുഡന്റ്സ് ബിനാലെയും ആർട്ട് ബൈ ചിൽഡ്രൻ എന്നിവ ബിനാലെയുടെ ഭാഗമായുണ്ട്. വിവിധ സാംസ്കാരിക പരിപാടികളും നടക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.രാജീവ്, വി.എൻ. വാസവൻ, പി.എ. മുഹമ്മദ് റിയാസ്, കെ.രാജൻ, മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ.ജെ. മാക്സി, കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.ജെ. വിനോദ്, കൊച്ചി ബിനാലെ ഫൗഷേൻ പേട്രണ്‍ എം.എ. യൂസഫലി, ഫൗഷേൻ ഉപദേശകൻ എം.എ. ബേബി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസ്, പെപ്പർ ഹൗസ്, ആനന്ദ്…
Read MoreCategory: Edition News
പണംതരാതെ ഡീസൽ തരില്ലെന്ന് പമ്പുടമകൾ; 26 പോലീസ് വാഹനങ്ങൾ കട്ടപ്പുറത്ത്; ചോദിച്ചത് 35 ലക്ഷം; കിട്ടിയത് 8 ലക്ഷം
കൊച്ചി: കൊച്ചി സിറ്റി പോലീസിന് കീഴിലുള്ള വാഹനങ്ങളുടെ ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ 35 ലക്ഷം രൂപ ചോദിച്ചപ്പോൾ കിട്ടിയത് എട്ട് ലക്ഷം മാത്രം. ഈ പണം ഏൽപ്പിച്ചപ്പോൾ മുഴുവൻ കുടിശികയും നൽകാതെ ഇന്ധനം നൽകാനാകില്ലെന്ന നിലപാടിൽ തന്നെയാണ് പന്പുടമകൾ. ഇതോടെ കൊച്ചി സിറ്റി പോലീസിലെ ’ഡീസൽ പ്രശ്ന’ത്തിന് ഉടനെയൊന്നും പരിഹാരമുണ്ടാകില്ലെന്ന് തീർപ്പായി. 55 ലക്ഷം രൂപയാണ് പന്പുടമകൾക്ക് കുടിശിക ഇനത്തിൽ കൊച്ചി സിറ്റി പോലീസ് നൽകാനുള്ളത്. ഇതിൽ പന്പുടമകൾ ആവശ്യപ്പെട്ട 35 ലക്ഷം രൂപയാണ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തോടും ആവശ്യപ്പെട്ടത്. ഡീസൽ ഇല്ലാത്തതിനാൽ 26 ലധികം ജീപ്പുകൾ ജില്ലാ ക്യാന്പ് ഓഫീസിൽ നിർത്തിയിട്ടിരിക്കുന്ന കാര്യവും ശ്രദ്ധയിൽപ്പെടുത്തി. എന്നിട്ടും കാര്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയുള്ള പ്രതികരണമാണ് പോലീസ് ആസ്ഥാനത്തുനിന്ന് ഉണ്ടായതെന്ന കൊച്ചിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും അടക്കം പറയുന്നു.
Read Moreശബരിമലയിൽ വൻതിരക്ക്; ദര്‍ശന സമയം ഇനിയും കൂട്ടാനാകില്ലെന്ന് ശബരിമല തന്ത്രി; തിരക്കിന് കാരണം പതിനെട്ടാംപടിയിലിലുണ്ടാകുന്ന താമസമെന്ന് ആരോപണം
ശബരിമല: ശബരിമല ക്ഷേത്രത്തില്‍ ദര്‍ശന സമയം ഇനി വര്‍ധിപ്പിക്കാനാകില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. അയപ്പഭക്തരുടെ തിരക്കു പരിഗണിച്ച് നിലവില്‍ ഒരു മണിക്കൂര്‍ ദർശനസമയം ദീർഘിപ്പിച്ചിട്ടുണ്ടെന്നും തന്ത്രി പറഞ്ഞു. ഇന്നലെ സന്നിധാനത്ത് തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ ഉൾപ്പെടെ നിരവധി ഭക്തർക്കു പരിക്കുപറ്റിയ സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തി ദർശനം ഒരു മണിക്കൂർ ദീർഘിപ്പിക്കാൻ ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു. അതേസമയം, ഇന്നലെതന്നെ ദർശനസമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചതിനാൽ ഇനി വർധിപ്പിക്കാൻ ഇടയില്ല.ഇതിനിടെ പതിനെട്ടാംപടിയില്‍ ഉണ്ടാകുന്ന കാലതാമസമാണ് തിരക്ക് അധികമാകാന്‍ കാരണമെന്ന ആക്ഷേപം ഉയരുന്നുണ്ട്. മിനിട്ടില്‍ 70 തീര്‍ഥാടകരെയെങ്കിലും കയറ്റിവിടാന്‍ കഴിയണം. ഡ്യൂട്ടിയിലുള്ള പോലീസിനാണ് ഇതിന്റെ ചുമതല. പുതിയ പോലീസ് ബാച്ച് ചുമതലയേറ്റതിനുശേഷം മിനിട്ടില്‍ 45 – 50 തീര്‍ഥാടകരെ മാത്രമാണ് കയറ്റാനാകുന്നത്. നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘം 70 തീര്‍ഥാടകരെ വരെ കയറ്റിവിട്ടിരുന്നു. മുഖ്യമന്ത്രി യോഗം…
Read Moreസിൽവർ ലൈൻ; ഭൂമി സംബന്ധമായ നടപടികൾ പിൻവലിക്കില്ല; കേന്ദ്രാനുമതി കിട്ടുന്ന മുറക്ക് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ ഭൂമി സംബന്ധമായ നടപടികൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പദ്ധതിക്കെതിരെ സമരം നടത്തിയവർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളൊന്നും പിൻവലിക്കില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. കേന്ദ്രഅനുമതി കിട്ടുന്ന മുറക്ക് സിൽവർ ലൈനുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാരിന് അനുമതി നൽകേണ്ട വരുമെന്നും അദ്ദേഹം ആവർത്തിച്ചു. കൊച്ചി മെട്രോ നെടുന്പാശേരി വരെ നീട്ടുന്ന കാര്യം പരിഗണനയിൽഅതേസമയം കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിങ്ങ് ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. 1016 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും കൊച്ചി മെട്രോ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് കേന്ദ്രവുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Read Moreകാപ്പ നിയമം ലംഘിച്ച് വീട് കയറി യുവാവിന് നേരെ ആക്രമണം: കുപ്രസിദ്ധ ഗുണ്ട അഖിൽ അസ്കറിനെ കരുതൽ തടങ്കിലാക്കി പോലീസ്
കായംകുളം :കാപ്പ നിയമം ലംഘിച്ച് വീട് കയറി യുവാവിനെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് തറയിൽ തെക്കതിൽ വീട്ടിൽ മൈലോ എന്ന് വിളിക്കുന്ന അഖിൽ അസ്കറിനെയാണ് (30) കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. കൊലപാതക ശ്രമം, ആയുധം കൈവശം വെക്കൽ, മയക്കുമരുന്ന് വില്പന, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാളെ 2021ൽ ആലപ്പുഴ ജില്ലയിൽനിന്ന് കാപ്പ നിയമപ്രകാരം നാടു കടത്തിയിരുന്നതും ആയത് ലംഘിച്ച് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചതിലേക്ക് അഖിൽ അസ്കറിനെതിരേ കാപ്പ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്. ഉത്തരവിന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ കാപ്പിൽ മേക്ക് ഭാഗത്തു വീട് കയറി യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ പ്രതിയായതിനാലാണ് ഇപ്പോൾ കാപ്പാ പ്രകാരം കരുതൽ…
Read Moreകുഞ്ഞൻ വാഴയിൽ ഏഴു കുലകൾ! നാട്ടിലെ താരമായി കുഞ്ഞൻ സുന്ദരിവാഴ
ഉപ്പുതറ: കുഞ്ഞൻ വാഴയിൽ ഏഴു കുലകൾ വിരിഞ്ഞു. ഉപ്പുതറ മുട്ടനാൽ എം. എൻ. തോമസെന്ന സണ്ണിയുടെ പുരയിടത്തിലാണ് ഏഴു കുലകളുമായി 3.25 അടി ഉയരമുള്ള വാഴ അത്ഭുതമായിരിക്കുന്നത്. 20 ഓളം വാഴക്കൂട്ടത്തിൽ ഏറ്റവും കുഞ്ഞനായ വാഴയാണ് ഏഴു കുലകളുമായി താരമായി നിൽക്കുന്നത്. 3.25 അടി ഉയരമുള്ള സുന്ദരിയിനത്തിൽപെട്ട വാഴയിലാണ് ചുവട്ടിൽ തണ്ടു തുരന്ന് ഏഴു കുലകൾ പുറത്തുവന്നത്. വാഴക്കൂന്പുകൾ വിരിഞ്ഞ് തുടങ്ങുന്നതേയുള്ളു. കഴിഞ്ഞ ദിവസം ഏല ത്തോട്ടത്തിൽ ഏലക്കായ എടുക്കാൻ വന്ന തൊഴിലാളിയാണ് ഇത് കണ്ടത്. ഉടനെ സ്ഥലമുടമയെ വിവരമറിയിച്ചു. പുരയിടത്തിൽനിന്നിരുന്ന സുന്ദരിയിനത്തിൽപെട്ട വാഴ മൂന്നു വർഷം മുന്‍പാണ് പിരിച്ചുവച്ചത്. ഈ വാഴയിൽനിന്നും 20 ഓളം വാഴയുണ്ടായി. ഇതിൽ ഒരെണ്ണം സാധാരത്ത പോലെ കുലയ്ക്കുകയും ചെയ്തു. കുഞ്ഞൻ സുന്ദരിവാഴ നാട്ടിലെ താരമാണിപ്പോൾ.
Read Moreഅധ്യാപക വിദ്യാർഥി സംയുക്ത സംരംഭം! വേൾഡ് കപ്പ് സ്പെഷൽ ചെരിപ്പുകളുമായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിലെ ഇംപ്രിന്റ്സ്
ഇരിങ്ങാലക്കുട: ഫുട്ബോൾ ആരാധകർക്കായി ലോകകപ്പ് സ്പെഷൽ ചെരിപ്പുകൾ രംഗത്തിറക്കി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിൽ പ്രവർത്തിക്കുന്ന ചെറുകിട ചെരുപ്പു നിർമാണ യൂണിറ്റായ ഇംപ്രിന്റ്സ്. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങിയ മുൻനിര ടീമുകൾക്കായി രൂപകൽപന ചെയ്ത ചെരുപ്പുകൾക്ക് ആണ് ആവശ്യക്കാർ ഏറെയുള്ളത്. വിദ്യാർഥികളിൽ സംരംഭകത്വ ആഭിമുഖ്യം വളർത്താനുള്ള പ്രായോഗിക മാർഗം എന്ന നിലയിലാണ് കോളജിനുള്ളിൽ ഒരു ചെറുകിട വ്യവസായം എന്ന ആശയം നടപ്പാക്കിയത്. അധ്യാപക വിദ്യാർഥി സംയുക്ത സംരംഭമായാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. കോളജിൽ നിന്ന് നേരിട്ടും തൃശൂർ ജില്ലയിലെ വിവിധ ഫൂട് വെയർ ഒൗട്ട് ലെറ്റുകളിൽ നിന്നും ഇംപ്രിന്റ്സിൽ നിർമിക്കുന്ന ചെരിപ്പുകൾ വാങ്ങാവുന്നതാണ്.
Read Moreഅമ്മമനസിന് നന്ദി! ഏഴാം ക്ലാസിലെ തന്റെ വിദ്യാർഥിനിയെ നെഞ്ചോടു ചേർത്തുപിടിച്ച് സ്വന്തം വീട്ടിൽ ഇടമൊരുക്കി സിന്ധുടീച്ചർ; കാരണം അറിയാതെ പോകരുത്…
അമ്പലപ്പുഴ: സിന്ധു ടീച്ചറിന്റെ അമ്മ മനസിന് നന്ദി. ശിശുക്ഷേമകേന്ദ്രത്തിൽ മാറ്റിപ്പാർപ്പിക്കാൻ ചൈൽഡ് ലൈൻ ഉത്തരവിട്ട തന്റെ വിദ്യാർഥിനിക്ക് താത്കാലിക ഇടമൊരുക്കി തന്നോടൊപ്പം വീട്ടിൽ പാർപ്പിച്ച ഈ അധ്യാപിക അധ്യാപക സമൂഹത്തിനാകെ മാതൃകയാവുകയാണ്. പുന്നപ്ര ഗവ. സിവൈഎംഎ യുപി സ്കൂളിലെ സീനിയർ അധ്യാപികയായ സിന്ധുടീച്ചറാണ് ഏഴാം ക്ലാസിലെ തന്റെ വിദ്യാർഥിനിയെ നെഞ്ചോടു ചേർത്തുപിടിച്ച് സ്നേഹക്കൂടൊരുക്കിയത്. കുടുംബകലഹം മൂലം പിതാവ് മാറിത്താമസിക്കുന്ന ഈ പിഞ്ചു മനസിന് ചേർത്തലയ്ക്കു സമീപം താമസിക്കുന്ന പിതാവിനൊപ്പം കഴിയണമെന്നായിരുന്നു ആഗ്രഹം. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ പിതാവിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം പോകണമെന്ന കുട്ടിയുടെ ആഗ്രഹത്തിന് മാതാവ് എതിർപ്പറിയിച്ചു. ഇതോടെ ചൈൽഡ് ലൈൻ അധികൃതർ സ്കൂളിലെത്തി കുട്ടിയെ കൊണ്ടുപോകുകയായിരുന്നു. വയനാട്ടിൽ ജോലിക്കു പോയ പിതാവ് മടങ്ങിവരുന്ന ഒരാഴ്ചക്കാലം മായിത്തറയിലെ ശിശു കേന്ദ്രത്തിൽ പാർപ്പിക്കാനായിരുന്നു നിർദേശം. എന്നാൽ തന്റെ വിദ്യാർഥിനിയുടെ കുഞ്ഞു മനസിന്റെ നൊമ്പരം തിരിച്ചറിഞ്ഞ സിന്ധു ടീച്ചർ ഒരാഴ്ചക്കാലം…
Read Moreബസിലും ഓട്ടോയിലും സഞ്ചരിച്ച് മാല മോഷണം! തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ; ഓട്ടോയിൽ മറ്റു മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു…
മട്ടന്നൂർ: ബസിലും ഓട്ടോറിക്ഷയിലും സഞ്ചരിച്ച് യാത്രക്കാരികളുടെ സ്വർണമാല കവരുന്ന രണ്ടുപേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളായ നീലി (27), ശാന്തി (30) എന്നിവരെയാണ് ചക്കരക്കൽ എസ്ഐ വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചക്കരക്കൽ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് പിടികൂടിയത്. കഴിഞ്ഞദിവസം കാടാച്ചിറ-മൂന്നുപെരിയ റൂട്ടിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ മൂന്നുപെരിയയിലെ ചന്ദ്രികയുടെ സ്വർണമാല മോഷണം പോയിരുന്നു. ഓട്ടോയിൽ മറ്റു മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു. ഓട്ടോയിൽനിന്നിറങ്ങി സാധനം വാങ്ങാൻ കടയിൽ കയറിയപ്പോഴാണ് സ്വർണമാല കാണാനില്ലെന്ന് അറിയുന്നത്. തുടർന്നു ചന്ദ്രിക ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങിയ സ്ഥലത്തു പോയി തെരച്ചിൽ നടത്തിയപ്പോൾ മാലയിലുണ്ടായിരുന്ന ലോക്കറ്റ് ലഭിച്ചിരുന്നു. ഓട്ടോയിൽനിന്ന് ഇറങ്ങുമ്പോൾ മാല പൊട്ടിച്ചതാകാമെന്നും ആ സമയത്ത് ലോക്കറ്റ് റോഡിൽ വീണതാകാമെന്നുമായിരുന്നു പോലീസ് നിഗമനം. ചന്ദ്രികയുടെ പരാതിപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പിടിയിലായവരെ തലശേരി കോടതിയിൽ ഹാജരാക്കി. എസ്ഐമാരായ സുശീൽ കുമാർ, സജീവൻ എന്നിവരും പ്രതികളെ…
Read Moreആറുമാസത്തോളം ഭീഷണിപ്പെടുത്തിഅയാള്..! പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ; മയ്യില്‍ നടന്ന സംഭവം ഇങ്ങനെ…
മയ്യിൽ: പതിമൂന്നുകാരിയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന നാല്പതുകാരനെയാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. 2020ലും 2021ലും ആറുമാസത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് പെൺകുട്ടി അമ്മയുടെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന കൗൺസലിംഗിലാണ് പെൺകുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.
Read More