ഭാര്യ പിണങ്ങിപ്പോയപ്പോൾ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യെ ഒപ്പം കൂട്ടി; പിണക്കം മറന്ന് ഭാര്യതിരിച്ചു വന്നു; യുവാവിന്‍റെ നെഞ്ചിൽ കത്തി കുത്തിയിറക്കി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ

കൊ​ച്ചി: ഭാ​ര്യ എ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ന്നൈ സ്വ​ദേ​ശി രേ​ഷ്മ(32) ആ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രി​കേ​ശ​നൊ​പ്പ​മാ​യി​രു​ന്നു രേ​ഷ്മ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മു​രു​കേ​ശ​ന്‍റെ ഭാ​ര്യ കൊ​ച്ചി​യി​ലെ​ത്തി ഈ ​ബ​ന്ധ​ത്തെ ചോ​ദ്യം ചെ​യ്യു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് ഭാ​ര്യ​യോടൊപ്പം താ​മ​സി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു മു​രു​കേ​ശ​ൻ. ഇ​തേ ചൊ​ല്ലി രേ​ഷ്മ​യും മു​രു​കേ​ശ​നും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. പ്ര​കോ​പി​ത​മാ​യ രേ​ഷ്മ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​ക്കൊ​ണ്ട് മു​രു​കേ​ശ​നെ കു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ചെ​ന്നൈ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച രേ​ഷ്മ​യെ നോ​ർ​ത്ത് പോ​ലീ​സ് ഇ്ൻ​സ്പെ​ക്ട​ർ ബ്രി​ജു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ൽ കു​ത്തേ​റ്റ മു​രു​കേ​ശ​ൻ കോ​ട്ട​യം…

Read More

നെടുമ്പാശേരിയിൽ മൂന്ന് ദിവസത്തിനുള്ളിൽ പിടികൂടിയത് 14.1 കിലോ സ്വർണം; തമിഴ്നാട് സ്വദേശികളിൽ നിന്ന് പിടിച്ചെടുത്തത് 2 കോടി രൂപയുടെ സ്വർണം

  നെ​ടു​മ്പാ​ശേ​രി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ യാ​ത്ര​ക്കാ​രു​ടെ പ​ക്ക​ൽ​നി​ന്ന് 14 .1 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ് എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​വ​ന്ന ര​ണ്ട് ഐ​ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന് 6.32 കോ​ടി രൂ​പ വി​ല​വ​രും. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ നി​ന്നെ​ത്തി​യ ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ 23ന് 2.75 ​കോ​ടി രൂ​പ വി​ല​യു​ള്ള ആ​റു കി​ലോ​ഗ്രാം സ്വ​ർ​ണ​മി​ശ്രി​തം പി​ടി​ച്ചി​രു​ന്നു. മാ​ലി​യി​ൽ നി​ന്നെ​ത്തി​യ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ ടോ​യ്‌​ല​റ്റി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. ഇ​ത് കൊ​ണ്ടു​വ​ന്ന യാ​ത്ര​ക്കാ​ര​നെ സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വും ഇ​തു​വ​രെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ണ്ടെ​ത്താ​നാ​യി​ല്ല. 24ന് ​മും​ബൈ​യി​ൽ നി​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ എ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യാ​ത്ര​ക്കാ​ർ 6454 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​മാ​ണ് ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​തി​ന് വി​പ​ണി​യി​ൽ 2.6 കോ​ടി രൂ​പ വി​ല​യു​ണ്ട്. ഈ ​സ്വ​ർ​ണ്ണ ക​ള്ള​ക്ക​ട​ത്തി​ന് അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​മു​ള്ള​താ​യി…

Read More

ഹരിപ്പാട്ട് എംഡിഎംഎയുമായി പിടിയിലായത്  നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി; അറസ്റ്റിലായതിന്‍റെ യാതൊരു കൂസലുമില്ലാതെ ചിരിച്ച് സന്തോഷിച്ച് ജോ​ൺ കി​ലാ​ച്ചി ഓ​ഫ​റ്റോ

ഹ​രി​പ്പാ​ട്: മ​യ​ക്കു​മ​രു​ന്ന് വി​ല്പന യുമായി ബന്ധപ്പെട്ട് വി​ദേ​ശ പൗ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യെ​യും ര​ണ്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ​യു​മാ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് ത​മി​ഴ്നാ​ട്ടി​ൽനി​ന്നു പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്ന് മൊ​ത്ത​വി​ത​ര​ണ​ക്കാ​ര​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യാ​യ ജോ​ൺ കി​ലാ​ച്ചി ഓ​ഫ​റ്റോ, തി​രു​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ തി​രു​പ്പൂ​ർ സെ​ക്ക​ൻ​ഡ് സ്ട്രീ​റ്റ്, 46 കാ​മ​രാ​ജ് ന​ഗ​ർ വ​ടി​വേ​ൽ (43), തി​രു​വ​ല്ലൂ​ർ ഫ​സ്റ്റ് സ്ട്രീ​റ്റ്, രാ​യ​പു​രം മ​ഹേ​ഷ് കു​മാ​ർ (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2011 ന​വം​ബ​ർ എ​ട്ടി​ന് ഡാ​ണാ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ മു​റി​യെ​ടു​ത്ത് എം​ഡി​എം​എ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ഏ​ഴു യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളു​ടെ വാ​ട്സ്ആ​പ്, ഗൂ​ഗി​ൾ പെ​യ്മെ​ന്‍റ് തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി…

Read More

ഗവിയില്‍ എ.സി താമസത്തിന് 100 രൂപ..! കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജിന് വനംവകുപ്പിന്റെ പച്ചക്കൊടി

നീണ്ട തർക്കങ്ങൾക്കൊടുവിൽ കെ.എസ്.ആർ.ടി.സി.യുടെ ഗവി ടൂർ പാക്കേജിന് വനംവകുപ്പിന്റെ പച്ചക്കൊടി. തിരുവനന്തപുരം ചീഫ് ഓഫീസിൽനിന്നാണ് ഇതിനുള്ള അനുമതി നൽകിയത്. ടിക്കറ്റ് നിരക്ക്, താമസം, ഭക്ഷണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായതിനുശേഷം ഡിസംബർ ആദ്യംമുതൽ സർവീസ് ആരംഭിക്കാനാണ് കെ.എസ്.ആർ.ടി.സി.യുടെ തീരുമാനം. തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻമേഖല, എറണാകുളം ഉൾപ്പെടെയുള്ള മധ്യമേഖല, കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻമേഖല എന്നിങ്ങനെയുള്ള കെ.എസ്.ആർ.ടി.സി.യുടെ മൂന്ന് സോണുകളിൽനിന്നും ഇവിടേക്ക് ടൂർ പാക്കേജ് ഉണ്ടാകും. ഒരുദിവസം മൂന്ന് സർവീസുകളാണ് നടത്തുക. ഓൺലൈൻ വഴി ബുക്കുചെയ്യാനുള്ള സൗകര്യവും ഒരുക്കും. ദൂരെനിന്ന് വരുന്ന സർവീസുകൾക്ക് ഗവിക്കൊപ്പം, വാഗമൺ, പരുന്തുംപാറ എന്നീപ്രദേശങ്ങൾകൂടി ഉൾപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്തുവരുകയാണ്. ഈ പ്രദേശങ്ങളിൽ താമസസൗകര്യത്തിനുള്ള പരിശോധന നടക്കുന്നുണ്ട്. അപേക്ഷ നൽകി ഒൻപതുമാസത്തിനുശേഷമാണ് പാക്കേജിന് വനംവകുപ്പിന്റെ അനുമതി ലഭിക്കുന്നത്.

Read More

മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​ ജ​യി​ല്‍ ചാ​ടി​! പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ല്‍​നി​ന്ന് ചാ​ടി​പ്പോ​യ പ്ര​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഓ​ല​യ​മ്പാ​ടി പു​തി​യ​വ​യ​ല്‍ സ്വ​ദേ​ശി വി.​ജെ.​ജ​യിം​സ് തോ​മ​സാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 7നാ​ണ് തോ​മ​സ് ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ല്‍​നി​ന്ന് ര​ക്ഷ​പെ​ട്ട​ത്. ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ ജ​യി​ല്‍ ചാ​ടി​യ​ത്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ഇ​യാ​ളെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച് വ​രു​ന്ന​തി​നി​ടെ ന​ല്ല​ന​ട​പ്പ് പ​രി​ഗ​ണി​ച്ച് 2017ല്‍ ​ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Read More

കള്ളനോട്ട് നിർമാണത്തിൽ ഷീബ പുപ്പുലി; അച്ചടിച്ച നോട്ടുകൾ അമ്മയ്ക്ക് നൽകി ലോട്ടറി എടുപ്പിക്കും; വിലാസിനിയെ പൊക്കിയപ്പോൾ…

കോ​ട്ട​യം: ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര്‍ക്ക് ക​ള്ള​നോ​ട്ട് ന​ല്‍കി കേ​സി​ല്‍ അ​മ്മ​യെ​യും മ​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ അ​മ്പ​ല​പ്പു​ഴ ക​ല​വൂ​ര്‍ ക്രി​സ്തു​രാ​ജ് കോ​ള​നി​യി​ല്‍ പ​റ​മ്പി​ല്‍ വി​ലാ​സി​നി (68), മ​ക​ള്‍ ഷീ​ബ(34) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ലാ​സി​നി ഇ​ന്ന​ലെ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ലോ​ട്ട​റി​ക്ക​ട​യി​ല്‍ എ​ത്തി ലോ​ട്ട​റി വാ​ങ്ങു​ന്ന​തി​നാ​യി ക​ള്ള​നോ​ട്ട് ന​ല്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍ന്ന് വെ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നോ​ട്ടു​ക​ള്‍ ക​ള്ള​നോ​ട്ട് ആ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യും, വി​ലാ​സി​നി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ല്‍നി​ന്നും 100 രൂ​പ​യു​ടെ 14 വ്യാ​ജ നോ​ട്ടു​ക​ളും ക​ണ്ടെ​ടു​ത്തു. വി​ലാ​സി​നി​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​വ​രു​ടെ മ​ക​ള്‍ കൂ​ടി സം​ഭ​വ​ത്തി​ൽ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് സം​ഘം ഇ​വ​ര്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കു​റി​ച്ചി കാ​ലാ​യി​പ്പ​ടി ഭാ​ഗ​ത്തെ വീ​ട്ടി​ലെ​ത്തി മ​ക​ള്‍ ഷീ​ബ​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഹാ​ളി​ലെ ക​ട്ടി​ലി​ന​ടി​യി​ല്‍ പ​ത്ര​പേ​പ്പ​റി​ല്‍ ഒ​ളി​ച്ചു വ​ച്ചി​രു​ന്ന…

Read More

ദിവസവും അയ്യായിരം രൂപ, ലാഭവിഹിതത്തിന്‍റെ പകുതിയും നൽകും; ആ​ൻ​വി ഫ്ര​ഷ് ത​ട്ടി​പ്പുക്കാരുടെ മോഹന വലയത്തിൽ വീണത്‌ 150 പേ​ർ

കൊ​ച്ചി: ആ​ൻ​വി ഫ്ര​ഷ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഫ്രാ​ഞ്ചൈ​സി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് 22 കോ​ടി രൂ​പ​യോ​ളം ത​ട്ടി​ച്ച കേ​സി​ൽ സ്ഥാ​പ​ന​ത്തി​ൽ പ​ണം നി​ക്ഷേ​പി​ച്ച​ത് 150 പേ​ർ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​പ്ര​തി​യാ​യ ക​ന്പ​നി എം​ഡി തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം ക​ട്ട​ച്ചാ​ൽ കു​ഴി വി​എ​സ് നി​വാ​സി​ൽ ശ​ശി​ധ​ര​ൻ മ​ക​ൻ വി.​എ​സ്. വി​പി​നെ(38) സെ​ൻ​ട്ര​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. വി​ജ​യ് ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം ഓ​ൾ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ൻ​വി ഫ്ര​ഷ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​നം ആ​രം​ഭി​ക്കു​ന്ന നോ​ണ്‍ വെ​ജ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് ഫ്രാ​ഞ്ചൈ​സി​ക​ൾ ന​ൽ​കാ​മെ​ന്ന് പ​ര​സ്യം ന​ൽ​കി​യാ​ണ് പ്ര​തി​യും ഭാ​ര്യ ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ട്ടു​പ്ര​തി​ക​ളും ചേ​ർ​ന്ന് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​ര​സ്യം ക​ണ്ട് ഫ്രാ​ഞ്ചൈ​സി തു​ട​ങ്ങാ​ൻ താ​ല്പ​ര്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ത്തു​നി​ന്നു​ള്ള 150 ഓ​ളം ആ​ളു​ക​ൾ പ​ണം നി​ക്ഷേ​പി​ച്ചു.വ​ൻ…

Read More

സിബിഐ വരട്ടെ..! തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ക​ത്ത് വി​വാ​ദം; മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ​തി​രേ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി കോട​തി​യി​ൽ

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ വി​വാ​ദ ക​ത്ത് സം​ഭ​വ​ത്തി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഹ​ർ​ജി​യി​ൽ മേ​യ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള എ​തി​ർ ക​ക്ഷി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. മേ​യ​റു​ടെ വി​ശ​ദീ​ക​ര​ണം കൂ​ടി കേ​ട്ട ശേ​ഷ​മാ​ണ് ഇ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. കോ​ർ​പ​റേ​ഷ​നി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ പേ​ര് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി​ക്ക് മേ​യ​റു​ടെ ലെ​റ്റ​ർ​പാ​ഡി​ൽ ക​ത്ത​യ​ച്ച സം​ഭ​വ​ത്തി​ലാ​ണ് മു​ൻ കൗ​ണ്‍​സി​ല​ർ ജി.​എ​സ്. ശ്രീ​കു​മാ​ർ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും രാ​ഷ്ട്രീ​യ സ്വാ​ധീ​നം മൂ​ലം അ​ന്വേ​ഷ​ണം ന​ട​ക്കാ​നി​ട​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർജി. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം സാ​ധ്യ​മ​ല്ലെ​ങ്കി​ൽ സി​റ്റിം​ഗ് ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​നോ അ​ല്ലെ​ങ്കി​ൽ സി​ബി ഐ ​യോ അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ പ​ട്ടി​ക…

Read More

ആ​ന​യെ മാ​റ്റി​ക്കെ​ട്ടു​ന്ന​തിനെച്ചൊല്ലി പാപ്പാന്മാർ തമ്മിൽ തർക്കം: ഒന്നാം പാപ്പാനെ കഴുത്തറത്തു കൊന്നു രണ്ടാം പാപ്പാൻ മണികണ്ഠൻ

അ​ടി​മാ​ലി: മൂ​ന്നാ​ര്‍ കൊ​ര​ണ്ടി​ക്കാ​ട് സ്വ​കാ​ര്യ ആ​ന സ​വാ​രി കേ​ന്ദ്ര​ത്തി​ല്‍ പാ​പ്പാ​ന്‍​മാ​ര്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. ആ​ന​യു​ടെ ഒ​ന്നാം പാ​പ്പാ​നാ​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി വി​മ​ലി​നെ ര​ണ്ടാം പാ​പ്പാ​ന്‍ മ​ണി​ക​ണ്ഠ​ന്‍ ക​ഴു​ത്ത​റത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ആ​ന​യെ മാ​റ്റി​ക്കെ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. വി​മ​ലും മ​ണി​ക​ണ്ഠ​നും ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. മൂ​ന്നാ​ര്‍ ഡി​വൈ​എ​സ്പി കെ.​ജെ.​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷ​മെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​കു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി മ​ണി​ക​ണ്ഠ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു വ​രി​ക​യാ​ണ്. വി​മ​ലി​ന്റെ മൃ​ത​ദേ​ഹം മൂ​ന്നാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Read More

തൃശൂരിൽ സ്വ​കാ​ര്യ ബ​സ് പത്തടിത്താഴ്ചയിലേക്ക് മ​റി​ഞ്ഞു;രണ്ടുപേരുടെ നില ഗുരുതരം; ഇടറോഡിൽ മറ്റൊരു ബ​സി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെയാണ് അപകടം

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ണ്ടാ​ഴി (തൃ​ശൂ​ർ): തൃ​ശൂ​ർ – പ​ഴ​യ​ന്നൂ​ർ സം​സ്ഥാ​നപാ​ത കൊ​ണ്ടാ​ഴി​യി​ൽ സ്വ​കാ​ര്യ ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. തൃ​ശൂ​രി​ൽ നി​ന്ന് തി​രു​വി​ല്വാ​മ​ല​യി​ലേ​ക്ക​വ​രി​ക​യാ​യി​രു​ന്ന സു​മം​ഗ​ലി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. ഇ​ന്നു​രാ​വി​ലെ 7.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം. മ​റ്റൊ​രു ബ​സി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ സു​മം​ഗ​ലി ബ​സ് ഏ​ക​ദേ​ശം പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ൽ അ​പ്പോ​ൾ 30 ല​ധി​കം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​നെ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും, പോ​ലീ​സും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള പ​ഴ​യ​ന്നൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. യാ​ത്ര​ക്കാ​ർ​ക്കു നി​സാ​ര പ​രി​ക്കാ​ണെ​ങ്കി​ലും ബ​സി​ന്‍റെ ഡ്രൈ​വ​ർ​ക്കും ‍ഒ​രു യാ​ത്ര​ക്കാ​രി​ക്കും ഗു​രു​ത​രമായി പ​രി​ക്കേറ്റിട്ടുണ്ട്. ഇ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. സം​സ്ഥാ​നപാ​ത​യി​ൽ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​തം ചെ​റി​യ വ​ഴി​യി​ലൂ​ടെ തി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​തു​വ​ഴി വ​രു​ന്പോ​ൾ മ​റ്റൊ​രു ബ​സി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ബ​സ് മ​റി​യു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളും യാ​ത്ര​ക്കാ​രും പ​റ​ഞ്ഞു. രാ​വി​ലെയായതിനാൽ…

Read More