കോഴിക്കോട് : കോഴിക്കോട്ട് സിപിഎം നേതാവിനെതിരെ സിപിഐ വനിതാ നേതാവ് പോലീസില്‍ പീഡന പരാതി നൽകി. പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ കെ.പി. ബിജുവിനെതിരെയാണ് പരാതി ലഭിച്ചത്. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കോഴിക്കോട് സ്വദേശി തന്നെയായ വനിതാ നേതാവിന്റെ പരാതി. പരാതി സ്വീകരിച്ച മേപ്പയൂർ പോലീസ് ഇയാൾക്കെതിരെ പീഡനക്കുറ്റം ചുമത്തി കേസെടുത്തു. ചെറുവണ്ണൂർ പഞ്ചായത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ് ബിജു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ബിജുവിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Read MoreCategory: Edition News
തൊഴിലുറപ്പ് സ്ത്രീത്തൊഴിലാളിയെ പുലി ആക്രമിച്ചു; മുടിയിൽ പിടിത്തം വീണെങ്കിലും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
മൂന്നാര്‍: തൊഴിലുറപ്പ് പണിയുമായി ബന്ധപ്പെട്ട് ചെക്ക് ഡാം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീത്തൊഴിലാളിയെ പുലി ആക്രമിച്ചു. പഴയ മൂന്നാര്‍ സ്വദേശി ഷീല ഷാജി (47)യെയാണ് പുലി ആക്രമിച്ചത്. ഒപ്പം പണിചെയ്തിരുന്ന മൂന്നു തൊഴിലാളികളും ഷീലയും പുലിയുടെ മുന്നില്‍പ്പെടുകയായിരുന്നു. പുലിയുടെ ആക്രമണത്തിൽനിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിരവധി വീടുകളുള്ള പ്രദേശത്താണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ഡാം നിര്‍മിക്കാനുള്ള കല്ല് ശേഖരിക്കുവാന്‍ കാട്ടിനുള്ളിലേക്കു പോയ സമയത്തായിരുന്നു ആക്രമണം. പുലിയുടെ മുന്നില്‍പ്പെട്ട തൊഴിലാളികള്‍ പിന്തിരിഞ്ഞ് ഓടുന്നതിനിടെ പിന്നിലായിരുന്ന ഷീലയെ പുലി ആക്രമിക്കുകയായിരുന്നു. മുടിയിൽ പുലിയുടെ പിടുത്തം വീണെങ്കിലും കുതറി ഓടി ഷീല രക്ഷപ്പെടുകയായിരുന്നു. ഭയന്നു തളര്‍ന്നുവീണ ഷീലയെ സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് വരികയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുകാർ വഴിയില്‍ തടഞ്ഞു. എഐവൈഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു വാഹനം തടഞ്ഞത്.…
Read Moreവിവാഹ വാഗ്ദാനം നൽകിയത് വിവാഹിതനാ ണെന്നുള്ള കാര്യം മറച്ച്; സൗഹൃദം പ്രണയമാ യപ്പോൾ ശാരീരികമായി പീഡിപ്പിച്ചു; ആറന്മുള യിലെ കള്ളകാമുകനെ കുടുക്കി പോലീസ്
ആറന്മുള: ഇലന്തൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു ഏനാദിമംഗലം വില്ലേജിലെ കുന്നിട, ചെളിക്കുഴി ഉഷാ ഭവനില്‍ ഉമേഷ് കൃഷ്ണനാണ് (32) അറസ്റ്റിലായത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഉമേഷ് ഇക്കാര്യം മറച്ചുവച്ച് യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. വിവാഹിതനാണെന്ന കാര്യം ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഒളിവില്‍ പോയ ഉമേഷ് ഡല്‍ഹി, ഹരിദ്വാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞശേഷം രണ്ടുദിവസം മുമ്പ് തിരികെ നാട്ടിലെത്തി ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കുന്നിന് മുകളില്‍ രഹസ്യമായി താമസിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചെ പോലീസ് സംഘം നടത്തിയ തെരച്ചിലാണ് പ്രിടികൂടിയത്. അടൂര്‍ , ഏനാത്ത് പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ കാപ്പ…
Read Moreഅമ്മ മനം തേങ്ങും..! സങ്കടമഴ പെയ്തിറങ്ങുന്നതിനിടയില്‍ മിന്‍സയ്ക്ക് നാടിന്റെ യാത്രാമൊഴി
ചിങ്ങവനം: സങ്കടമഴ പെയ്തിറങ്ങുന്നതിനിടയില്‍ മിന്‍സയ്ക്ക് നിറകണ്ണുകളോടെ നാടിന്റെ യാത്രാമൊഴി. ഖത്തറില്‍ സ്കൂള്‍ ബസില്‍ കുടുങ്ങി മരിച്ച മിന്‍സ എന്ന നാലു വയസുകാരിയെ ഒരു നോക്കു കാണാന്‍ നാട് ഒന്നാകെ ഒഴുകിയെത്തി. വീട്ടിലെ പ്രാര്‍ഥനാശുശ്രൂഷകള്‍ക്കു ശേഷം വൈകുന്നേരം 5.30 ഓടെ മിന്‍സയുടെ സംസ്കാരം നടത്തി. കുഞ്ഞുമിന്സയെ വിളിച്ചുകൊണ്ട് സഹോദരി മീഖയുടെ കരച്ചിലാണ് ഏവരുടെയും കണ്ണു നിറച്ചത്. മീഖയുടെ കരച്ചിലില്‍ അതുവരെ പിടിച്ചുനിന്ന പലരും വിങ്ങിപ്പൊട്ടി. ഞായറാഴ്ച ഖത്തറിലെ കൊടുംചൂടില്‍ സ്കൂള്‍ ബസില്‍ അകപ്പെട്ടു മരണത്തിന് കീഴടങ്ങിയ ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ-സൗമ്യ ദമ്പതികളുടെ ഇളയ മകള്‍ മിന്‍സയുടെ വിയോഗം നാടിനാകെ തീരാനൊമ്പരമായി മാറി. ഖത്തര്‍, അല്വക്ക്റയിലെ ദി സ്പ്രിംഗ്ഫീല്‍ഡ് കിന്റര്ഗാര്ട്ടണിലെ വിദ്യാര്‍ഥിനിയായിരുന്ന നാലു വയസുകാരി മിന്‍സ സ്കൂളിലേക്ക് പോയ വാഹനത്തില്‍ ഉറങ്ങിപ്പോകുകയായിരുന്നു. മറ്റു കുട്ടികള്‍ ബസില്‍നിന്നുമിറങ്ങി സ്കൂളിലേക്ക് പോയെങ്കിലും ഉറങ്ങിക്കിടന്ന മിന്‍സയെ ശ്രദ്ധിക്കാതെ ബസ് ജീവനക്കാര്‍ ബസ് പൂട്ടിപ്പോയി.…
Read Moreകാഴ്ചയില്ലെങ്കിൽ കൊട്ടിലിൽ തന്നെ നിൽക്കട്ടെ! തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനു വിലക്ക്
കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആനയെ എഴുന്നള്ളിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്കി. ഈ ആനയുടെ വലതു കണ്ണിന് കാഴ്ചയില്ലെന്ന മെഡിക്കല്‍ റിപ്പോര്ട്ടിന്മേല് തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ പ്രതികരണം അറിയിക്കാന്‍ ഹൈക്കോടതി ആറാഴ്ച സമയവും നല്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളത്തില്‍ പങ്കെടുപ്പിക്കുന്നതും പലസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും ചോദ്യംചെയ്ത് ഇടുക്കിയിലെ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍ എന്ന സംഘടന സെക്രട്ടറി എം.എന്‍. ജയചന്ദ്രന് നല്കിയ റിവ്യൂ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ആനയുടെ വലതുകണ്ണിന് പൂര്‍ണമായും കാഴ്ച നഷ്ടമായെന്ന് 2017ല്‍ മെഡിക്കല്‍ ടീം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ആനയെ വീണ്ടും ഘോഷയാത്രയിലും എഴുന്നള്ളത്തുകളിലും പങ്കെടുപ്പിച്ചു. 2019 ല്‍ ആന വിരണ്ടോടി രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവമുണ്ടായി. തുടര്‍ന്ന് തെച്ചിക്കോട്ടുകാവ്…
Read Moreമൊബൈൽ ഫോണില്ലാത്ത എട്ടാം ക്ലാസുകാരിക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട്; ചോദ്യം ചെയ്തപ്പോൾ സ്കൂൾ ഹോസ്റ്റലിൽ നിന്നും വിദ്യാർഥിനികൾ മുങ്ങി; ഹരിപ്പാട്ടെ സംഭവം ഇങ്ങനെ…
ഹരിപ്പാട്: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട സുഹൃത്തിനെ കാണാനായി ഹോസ്റ്റലില്‍ നിന്ന് മുങ്ങിയ വിദ്യാര്‍ഥിനികളെ എറണാകുളത്തു നിന്ന് കണ്ടെത്തി. ഹരിപ്പാട്ടെ സ്വകാര്യ സ്കൂള്‍ ഹോസ്റ്റലില്‍ നിന്നുമാണ് ഇന്നലെ രാത്രിയോടെ 8, 10, 12 ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാർഥിനികളെ കാണാതെയായത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ സ്വന്തമായി ഇല്ലാതിരുന്ന 13കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ഇസ്റ്റഗ്രാം അക്കൗണ്ട ഉള്ളതായി രക്ഷിതാക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതരെ അറിയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ നിന്ന് മുങ്ങിയത്. കരീല കുളങ്ങര പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് നിന്നും വിദ്യാര്‍ത്ഥിനികളെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടികളെ ഏറ്റുവാങ്ങുന്നതിനും കൂടുതല്‍ അന്വേഷണത്തിനുമായി കരിയിലകുളങ്ങര എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തേക്ക് തിരിച്ചിരിക്കുകയാണ്.
Read More15 കോടി നൽകാമെന്ന് പറഞ്ഞ് 32 ലക്ഷം കൈക്കലാക്കി മുങ്ങി; പിടികിട്ടാപുള്ളി ജോസഫിനെ കോഴിക്കോടെത്തിച്ചത് പോലീസിന്റെ തന്ത്രം
കോഴിക്കോട്: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാൾ പോലീസ് പിടിയിൽ. എറണാകുളം സ്വദേശിയിക്ക് ബിസ്നസ് ആവശ്യത്തിന് 15 കോടി രൂപ നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാളിൽ നിന്ന് 32 ലക്ഷം രൂപ കൈപ്പറ്റി മുങ്ങിയ വട്ടമറ്റത്തിൽ വി.സി. ജോസഫ് (50) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. വർഷങ്ങളായി വിവിധ പേരുകളിൽ കേരളത്തിന് പുറത്ത് താമസിച്ചു വരികയായിരുന്ന പ്രതിയെ തന്ത്രപരമായി കോഴിക്കോട് എത്തിച്ച് പിടികൂടുകയായിരുന്നു. നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർമാരായ എസ്.ബി. കൈലാസ് നാഥ്, കെ. ശ്രീഹരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, പി. ലെനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലെ പല ജില്ലകളിലും പ്രതി സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു. പ്രതിയെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Read Moreവെള്ളാപ്പള്ളിയും കുടുംബവും ഗവര്‍ണറെ സന്ദര്‍ശിച്ചു; മണിക്കൂറുകൾ ചെലവഴിച്ച വെള്ളാപ്പള്ളിക്ക് പേന സമ്മാനിച്ച് ആരിഫ് മുഹമ്മദ്ഖാൻ
ചേർത്തല: ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ ക്ഷണം സ്വീകരിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കുടുംബസമേതം രാജ്ഭവനിൽ എത്തി. അവിട്ടം നാളിലായിരുന്നു വെള്ളാപ്പള്ളി രാജ്ഭവനിൽ എത്തിയത്. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ചേർത്തല ശ്രീനാരായണ കോളജിൽ 2021 ഡിസംബർ അഞ്ചിന് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ഗവർണർ വെള്ളാപ്പള്ളിയെ ക്ഷണിച്ചത്. രാജ്ഭവനിൽ എത്തിയ വെള്ളാപ്പള്ളി ഗവർണർക്ക് ഓണപ്പുടവ കൈമാറി.ഗവർണർ വെള്ളാപ്പള്ളിക്ക് ഒരു പേനയും സമ്മാനിച്ചു. അത്താഴം കഴിച്ച് മണിക്കൂറുകൾ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ഭാര്യ പ്രീതി നടേശൻ, മകൾ വന്ദന, മരുമകൻ ശ്രീകുമാർ എന്നിവരും വെള്ളാപ്പള്ളിക്ക് ഒപ്പമുണ്ടായിരുന്നു.
Read Moreആകാശത്തോളം വിവാദവുമായി വീണ്ടും കോട്ടയം ആകാശപാത; പൊളിക്കണമെന്ന സിപിഎം വാദത്തെ പൊളിച്ചടുക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: ഒരിടവേളയ്ക്കു ശേഷം കോട്ടയത്തെ ആകാശപാത വീണ്ടും വാര്‍ത്താ വിവാദത്തിലേക്ക്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജില്ലയില്‍ വിവിധപരിപാടികള്‍ക്ക് എത്തിയ ദിവസം തന്നെ ആകാശപാത നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ചവരുത്തിയെന്ന ആരോപണവുമായി സ്ഥലം എംഎല്‍എ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്തെത്തിയതോടെയാണ് വിവാദം കൊഴുത്തത്. തൃശൂരും കൊല്ലത്തും ആകാശപാത പൂര്‍ത്തിയായെന്നും കോട്ടയത്തെ ആകാശപാത നിര്‍മണത്തില്‍ ഒരു അശാസ്ത്രീയതയുമില്ലെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറയുന്നത്. ഇതിനിടയില്‍ നഗരത്തില്‍ ആകാശപത നിര്‍മിക്കാന്‍ സാധിക്കില്ലെന്നും ആകാശപാത പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തിയിരിക്കുകയാണ്. തട്ടിക്കൂട്ടി ഇനി നിര്‍മിച്ചാലും നഗരത്തിലെ ജനങ്ങള്‍ക്ക് ആകാശപാതകൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ ആകാശപാതയുടെ നിര്‍മാണത്തില്‍ ഉണ്ടായിട്ടില്ല. സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അനാസ്ഥയാണ് ഉണ്ടായതെന്നും പൊളിച്ചുമാറ്റാന്‍ കോടതി വരെ നിര്‍ദേശിച്ച ആകാശപാതയുടെ കാര്യത്തില്‍ തിരുവഞ്ചൂര്‍…
Read Moreപെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പത്തൊമ്പതുകാരി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.മുണ്ടക്കയം കോടമല വീട്ടിൽ മനോജ് മകൻ നിതിൻ മനോജ് (19), മുണ്ടക്കയം പാറത്തോട് വെള്ളാപ്പള്ളിൽ വീട്ടിൽ തങ്കപ്പൻ മകൻ നിതിൻ (33), കൊക്കയാർ ഭാഗത്ത് കുമ്പുക്കൽ വീട്ടിൽ ജോബി സെബാസ്റ്റ്യൻ മകൾ അഞ്ജലി സെബാസ്റ്റ്യൻ (19) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. നിതിൻ മനോജ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തന്റെ സുഹൃത്തുക്കളുടെ സഹായത്താൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പരാതി. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്നുള്ള അന്വേഷണത്തിൽ ഇവരെ കണ്ടെത്തുകയുമായിരുന്നു. പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ സഹായിച്ച കുറ്റത്തിനാണ് മനോജിനെയും, അഞ്ജലിയെയും അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച് ഷിന്റോ പി കുര്യൻ, എസ്,ഐ അരുൺ തോമസ്, എഎസ്ഐ ഷൈമ, സിപി മാരായ റോഷ്ന, നൗഷാദ്,അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ…
Read More