മറയൂര്‍: ടൂറിസ്റ്റ് ബസിൽ പതിച്ചിരിക്കുന്ന ത്രീ ഡി ചിത്രത്തിനൊപ്പം ഓടുന്ന സാക്ഷാൽ കുതിര കൗതുകമായി. ബസിൽ പതിച്ചിരിക്കുന്ന കുതിരയുടെ ചിത്രത്തോട് അടുപ്പം തോന്നി ഒപ്പം കൂടിയിരിക്കുന്ന കുതിര ഇപ്പോൾ നാട്ടിൽ താരമാണ്. തമിഴ്നാട്ടിലെ പേരൂര്‍ ബസ് സ്റ്റാൻഡിലെത്തുന്ന ബസിലെ കുതിരയുടെ ചിത്രത്തോടു സൗഹൃദം കൂടുന്ന കുതിരയാണ് വാർത്തകളിൽ നിറയുന്നത്. സമീപവാസിയായ അരുണാചലത്തിന്റേതാണ് കുതിര. ഉച്ചയ്ക്ക് 1.30നാണ് കോയമ്പത്തൂര്‍ പൊള്ളാച്ചി റോഡില്‍ സര്‍വീസ് നടത്തുന്ന ബസ് പേരൂരിലെത്തുന്നത്. സവാരിക്ക് ഉപയോഗിക്കുന്ന കുതിര മറ്റ് ജോലികള്‍ ഒന്നും ഇല്ലെങ്കിൽ ബസ് കേന്ദ്രത്തില്‍ എത്തും. 1.40ന് ബസ് പൊള്ളാച്ചിയിലേക്കു പോകുമ്പോള്‍ ബസിലെ കുതിരയോടൊപ്പം മീറ്ററുകളോളം ഓടിയ ശേഷമാണ് അരുണാചലത്തിന്റെ കുതിര മടങ്ങിപ്പോകുന്നത്. ബസിന് ഒപ്പം പായുന്ന കുതിരയെ കാണാൻ ആളുകൾ കൂടുന്നതും പതിവായിട്ടുണ്ട്.
Read MoreCategory: Edition News
തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി! ജഡത്തിന് താഴെ ഇലയും പൂക്കളും; സംഭവം ചങ്ങനാശേരി പെരുന്നയില്‍
കോട്ടയം: ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം. ജഡത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. നാട്ടുകാര്‍ പിന്നീട് നായയെ മറവ് ചെയ്തു. പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. 2001 മുതൽ തുടർച്ചയായി അഞ്ചു തവണ കേരള നിയമസഭയിലേക്കു കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാർഥിയായി ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച റോഷി അഗസ്റ്റിൻ നിലവിലുള്ള നിയമ സഭയിൽ ജലസേചന വകുപ്പ് മന്ത്രിയായി സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നു. കേരളാ കോണ്‍ഗ്രസ്സ് (എം)-ൻറെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പലരും പാർട്ടി വിട്ടു പോയ സാഹചര്യങ്ങളിലും പാർട്ടിയിൽ അടിയുറച്ചു നിന്ന നേതാവാണ് റോഷി എന്ന് പ്രസിഡൻറ് സലിം തന്റെ പ്രസംഗത്തിൽ മന്ത്രിയെ പ്രകീർത്തിച്ച് സംസാരിച്ചു.
Read Moreവിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് ! കണ്ടക്ടറെ പഞ്ഞിക്കിട്ടു; കണ്ടക്ടറെ രക്ഷിച്ചത് മുക്കത്തെ കയറ്റിറക്ക് തൊഴിലാളികള്‍
മുക്കം: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടർക്ക് വിദ്യാർഥിനിയുടെ സഹോദരന്റെ സുഹൃത്തുക്കളുടെ മർദനമേറ്റു. അരീക്കോട് – മുക്കം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെയാണ് ജീപ്പിലെത്തിയ പത്തോളം പേർ മർദിച്ചത്. വൈകിട്ട് ആറരയോടെ മുക്കം ബസ് സ്റ്റാൻഡിലാണ് സംഭവം. കോഴിക്കോട്ടെ സ്വകാര്യ കോളേജിലെ ബികോം വിദ്യാർഥിനിയോടാണ് കണ്ടക്ടർ അപമര്യാദയായി പെരുമാറിയത്. വിദ്യാർഥിനിക്ക് ബസിൽ സീറ്റു കിട്ടിയപ്പോൾ ഇരിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ടിക്കറ്റെടുക്കാൻ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ അരീക്കോട് കൊണ്ടു പോയി ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി വിസമ്മതിച്ചതോടെ കണ്ടക്ടർ ബാഗ് വാങ്ങിവച്ചതായി വിദ്യാർഥിനി പറഞ്ഞു. ഇതോടെ വിദ്യാർഥിനി വിദേശത്തുള്ള സഹോദരനെ വിവരമറിയിച്ചു. സഹോദരൻ നാട്ടിലുള്ള സുഹൃത്തുക്കളെയും വിവരമറിയിച്ചു. ബസ് കെട്ടാങ്ങലിൽ എത്തിയിട്ടും കണ്ടക്ടർ ബാഗ് വിട്ടു നൽകാതായതോടെ വിദ്യാർഥിനി മുക്കം വരെ ബസിൽ യാത്ര തുടർന്നു. ബസ് മുക്കം സ്റ്റാൻഡിൽ എത്തുമ്പോഴേക്കും പത്തോളം പേർ ജീപ്പിൽ…
Read Moreമരണാനന്തരം ശരീരം മെഡിക്കൽ കോളജിന്; മാതൃകയായൊരു വിവാഹം… ശ്രീദേവിക്ക് ബിഗ് സല്യൂട്ട്
ഒറ്റപ്പാലം: മാതൃകയായൊരു വിവാഹം… വിവാഹ ചടങ്ങുകൾ കോപ്രായപ്രകടനങ്ങൾക്കു വേദിയാകുന്ന ന്യൂജൻ ട്രെന്റിന് ഗുഡ് ബൈ പറഞ്ഞാണ് മയിലും പുറത്ത് മാതൃകയായൊരു വിവാഹം നടന്നത്. വിവാഹം സ്വർഗത്തിൽ നടക്കുന്നുവെന്നാണ് പ്രമാണം… എന്നാൽ മയിലുംപുറം വലിയ വീട്ടിൽ കുളങ്ങര ശ്രീദേവിക്ക് തന്റെ വിവാഹ സുദിനത്തിൽ ഭൂമിയിൽ സന്മനസുള്ള ചിലർക്കെങ്കിലും സമാധാനം നൽകാനും കൂടിയായിരുന്നു തീരുമാനം. ഇതിനിവർ കണ്ടെത്തിയ മാർഗം താനുൾപ്പെടെ എട്ട് പേരുടെ ശരീരം മരണാനന്തരം തൃശൂർ മെഡിക്കൽ കോളജിന് കൈമാറാനായിരുന്നു. വിവാഹങ്ങൾ പല രീതിയിൽ വ്യത്യസ്തങ്ങളായി നടത്താറുണ്ടങ്കിലും ശ്രിദേവിയുടെ വിവാഹം നാടിനു തന്നെ മാതൃക നൽകുന്നതായി. വിവാഹ ദിനത്തിൽ ഇതേ വേദിയിൽ വച്ച് തന്റേയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉൾപ്പടെ എട്ട് പേരുടെ ശരീരം മരണാനന്തരം തൃശൂർ ഗവ. മെഡിക്കൽ കോളജിന് വിട്ടു കൊടുക്കുന്നതിന് തയാറാക്കിയ സമ്മതപത്രം കൈമാറുകയും ചെയ്തു. മണ്ണിലൊതുങ്ങുന്ന തങ്ങളുടെ ദേഹം കൊണ്ട് കാഴ്ചവട്ടങ്ങളുടെ മായാപ്രപഞ്ചം ഏതെങ്കിലും…
Read Moreഭൂമിയിൽ സ്വർഗംതീർക്കുന്ന ദന്പതികൾ; ആറ് കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കാൻ ഭൂമി സൗജന്യമായി വിട്ടുനൽകി
എടത്തിരുത്തി: നിർധനരായ ആറ് കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കാൻ അരക്കോടിയുടെ ഭൂമി സൗജന്യമായി വിട്ടുനൽകി ദന്പതികൾ. പൈനൂർ പല്ലയിലാണ് ആറ് കുടുംബങ്ങളുടെ ജീവിതാഭിലാഷം പൂവണിയാനായി മുപ്പതുസെന്റ് ഭൂമിയാണ് വാടാനപ്പള്ളി സ്വദേശി കടവിൽ ബഷീറും ഭാര്യ ഷാജിതയും ചേർന്ന് തങ്ങളുടെ ജന്മനാട്ടിൽ ഭൂമി സൗജന്യമായി വിട്ടുനൽകിയത് വലപ്പാട്, എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വാടകക്കും മറ്റുള്ളവരുടെ ദയയിലും താമസിക്കുന്ന അർഹരായ ആറ് കുടുംബങ്ങൾക്കാണ് ഭൂമി ലഭിച്ചത്. ടാറിട്ട റോഡിന് അഭിമുഖമായതും മറ്റുള്ളവർക്ക് പന്ത്രണ്ട് അടി വീതിയിലുള്ള വഴിയും തിരിച്ചിട്ടാണ് ഭൂമി കൊടുത്തത്. ബഷീറിന്റെ ഭാര്യ ഷാജിതക്ക് കിടപ്പാടമില്ലാത്തവരുടെയും നിരാലംബരായ രോഗികളുടേയും വാർത്തകൾ കാണുന്പോൾ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മോഹമാണ് ഇന്ന് പൂവണിഞ്ഞത്. ഇനിയും തങ്ങളാൽ കഴിയുന്നപോലെ നിരാലംബരെ ചേർത്തുപിടിക്കുമെന്ന് കടവിൽ ബഷീർ പറഞ്ഞു.വലപ്പാട് ഗവ. ഹൈസ്കൂളിലെ പത്താംക്ലാസിലെ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയുടെ കുടുംബത്തിന് ഏഴുലക്ഷം രൂപ ചെലവഴിച്ചുള്ള വീട് നിർമാണം അധ്യാപക സംഘടന ഏറ്റെടുത്തതായി…
Read Moreസിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബിയർ കുപ്പിക്ക് തലയ്ക്ക് അടിച്ചത് നിഷാദ്; സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തിയ പോലീസ് പറയുന്നതിങ്ങനെ
തിരുവനന്തപുരം: കാട്ടായിക്കോണത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെങ്കായം സ്വദേശി നിഷാദാണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് പോലീസ് അറിയിച്ചു.അറസ്റ്റിലായ ആള് ഉള്‍പ്പെടെ രണ്ടു പേര് സഞ്ചരിച്ച കാര്‍ ഷാജിയുടെ ബൈക്കില്‍ ഉരസിയതുമായി ബന്ധപ്പെടുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കാറിലുണ്ടായിരുന്നവര്‍ മദ്യക്കുപ്പികൊണ്ട് ഷാജിയുടെ തലയ്ക്കടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് അക്രമത്തിനു കാരണമെന്നും പോലീസ് വ്യക്തമാക്കി. ഇവര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പങ്കുള്ള മറ്റേ ആള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിക്ക് നേരെ ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreസൗപര്‍ണികയില്‍ ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ നദിയിൽ ചാടിയ അമ്മ മരിച്ചു; അച്ഛനെയും കമനെയും രക്ഷിച്ച് നാട്ടുകാർ
മംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു സമീപം സൗപര്‍ണികാ നദിയില്‍ ഒഴുക്കില്‍പ്പെട്ട മലയാളി യുവതിയുടെ മൃതദേഹം കണ്ടെടുത്തു. തിരുവനന്തപുരം വിളപ്പില്‍ശാല ചക്കിട്ടപാറ പാറവിളാകം പൂരം നിവാസില്‍ സന്ധ്യ (ശാന്തിനി -41) യാണു മരിച്ചത്. ഞായറാഴ്ച രാത്രിയാണു മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് മുരുകനും മകന് ആദിത്യനുമൊത്ത് സൗപര്‍ണികയിലെ സ്നാനഘട്ടില്‍ ഇറങ്ങിയതായിരുന്നു. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട ആദിത്യനെ രക്ഷിക്കാന്‍ സന്ധ്യയും മുരുകനും നദിയിലേക്ക് ചാടുകയായിരുന്നുവെന്ന് പറയുന്നു. മുരുകന് കുട്ടിയെ രക്ഷിച്ച് ഒരു പാറയില്‍ പിടിച്ചുനിന്നെങ്കിലും സന്ധ്യ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് മുരുകനെയും മകനെയും കരയ്ക്കു കയറ്റിയത്. സന്ധ്യയെ രക്ഷിക്കാനിറങ്ങിയ ബന്ധുവായ വിക്രമനു പരിക്കേറ്റു. ബന്ധുക്കളായ 14 അംഗ സംഘം ശനിയാഴ്ചയാണ് ക്ഷേത്രദര്‍ശനത്തിനെത്തിയത്. തിരുവനന്തപുരം പേയാട് ടെയ്ലറിംഗ് കട നടത്തുകയായിരുന്നു മുരുകനും സന്ധ്യയും.
Read Moreആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിയെടുത്തത് 50 പവൻ; മൂന്ന് മാസം രാജ്യം ചുറ്റി തിരികെയെത്തിയപ്പോൾ ഹാരിസിനെ കാത്തിരുന്നത്…
ആലുവ: ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണാഭരണ നിർമാണ ഉടമയുടെ വീട്ടിൽനിന്ന് അമ്പതു പവനോളം സ്വർണവും ഒന്നരലക്ഷം രൂപയും കവർന്ന കേസിൽ ഒളിവിൽപോയ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കണ്ണൂർ ശങ്കരനല്ലൂർ നെഹാല മഹൽ ഹാരിസിനെ (52) യാണ് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇതോടെ കേസിൽ നേരിട്ട് പങ്കെടുത്ത അഞ്ചുപേർ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിലായി.മൂന്നു മാസത്തോളമായി ഹാരിസ് ഡൽഹി, മുംബൈ, ചെന്നൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. അതിനിടെ കണ്ണൂരിലെത്തിയപ്പോഴാണ് പിടികൂടിയത്. കൂത്തുപറമ്പിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ്. ഹാരിസിന്റെ ഭാര്യ സുഹറയെ കേസുമായി ബന്ധപ്പെട്ട് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് ഒന്നരയോടെ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് സേട്ട് എന്നയാളുടെ വീട്ടിലാണ് അഞ്ചംഗസംഘം എത്തി കവർച്ച നടത്തിയത്.
Read Moreകോട്ടയം നഗരത്തില്‍ ബാലഭിക്ഷാടനം;നാല് കുട്ടികളെ രക്ഷപ്പെടുത്തി; സംഘത്തിൽ രണ്ടും മൂന്നും വയസുള്ള കുട്ടികളും
കോട്ടയം: റെയില്‍വേ സ്റ്റേഷന് പരിസരത്തും സമീപത്തെ റോഡുകളിലുമായി ഭിക്ഷാടനം നടത്തിയ നാലുകുട്ടികളെ ആളുകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്ഡ്ലൈൻ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മൂന്നും അഞ്ചും ഏഴും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് കണ്ടെത്തിയത്. തെലുങ്കും ഹിന്ദിയും ഭാഷകളാണ് കുട്ടികള്‍ സംസാരിക്കുന്നത്. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും സമീപത്ത് ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ രക്ഷിതാക്കളാണോ എന്ന് വ്യക്തമല്ല. ഓണ ദിവസങ്ങളിലാണ് സംഘം ട്രെയിനില്‍ കോട്ടയത്തെത്തിയത് എന്നാണ് വിവരം. തിങ്കളാഴ്ച രാവിലെയാണ് കോട്ടയം റെയില്‍വേ സ്റ്റേഷന് പരിസരത്ത് ബാലഭിക്ഷാടനം നടന്നത്. കുട്ടികള്‍ ഭിക്ഷ യാചിക്കുന്നതിനായി അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധയില്‍ പെട്ട ചിലര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അധികൃതരും എത്തി കുട്ടികളെയും ഒപ്പമുള്ളവരെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളുടെ യാതൊരു ഔദ്യോഗിക രേഖകളും കൂടെയുള്ളവരില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടികളെ താല്‍ക്കാലികമായി കോട്ടയത്തെ സംരക്ഷണ കേന്ദ്രത്തില്‍ പരിപാലിക്കും.…
Read Moreഭാരത് ജോഡോയോ സീറ്റ് ജോഡോയോ; പരിഹാസവുമായി സിപിഎം
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കെതിരെ പരിഹാസവുമായി സിപിഎം. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പരിഹാസം. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി നടത്തുന്ന പദയാത്ര കേരളത്തില്‍ 18 ദിവസമാണ്. അതേസമയം ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസം മാത്രമാണ് യാത്ര നടത്തുന്നതെന്നും പോസ്റ്ററില്‍ പറയുന്നു. ബിജെപിയോട് പോരാടാനുള്ള വിചിത്രമായ വഴിയാണിതെന്നും പോസ്റ്ററില്‍ പരിഹാസമുണ്ട്. http://<blockquote class=”twitter-tweet”><p lang=”zxx” dir=”ltr”><a href=”https://t.co/lpDpy1jVRm”>pic.twitter.com/lpDpy1jVRm</a></p>— CPI (M) (@cpimspeak) <a href=”https://twitter.com/cpimspeak/status/1569241051235491844?ref_src=twsrc%5Etfw”>September 12, 2022</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script> ഭാരതത്തിന്റെ ഐക്യത്തിനു വേണ്ടിയുള്ള ഭാരത് ജോഡോ ആണോ അതോ സീറ്റിനുവേണ്ടി മാത്രമുള്ള സീറ്റ് ജോഡോ ആണോ ഇതിനു പിന്നിലെ ലക്ഷ്യമെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. രാഹുലിന്റെ കാരിക്കേച്ചര്‍ ഉള്‍പ്പെടെ ഉപയോഗിച്ചുകൊണ്ടാണ് പോസ്റ്റര്‍ തയാറാക്കിയിരിക്കുന്നത്.
Read More