മ​ധ്യ​സ്ഥ​ത​യ്ക്കെ​ത്തി​യ യു​വാ​വി​ന്‍റെ ക​ർ​ണ​പടം ജനമൈത്രി പോ​ലീ​സ് അ​ടി​ച്ചു ത​ക​ർ​ത്തു

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ ജ​ന​മൈ​ത്രി പോ​ലീ​സ് മ​ധ്യ​സ്ഥ​ത​യ്ക്കെ​ത്തി​യ യു​വാ​വി​ന്‍റെ ക​ർ​ണ​പടം അ​ടി​ച്ചു​ത​ക​ർ​ത്ത​താ​യി പ​രാ​തി. അ​ഗ​ളി ഇ​ന്ദി​രാ കോ​ള​നി​യി​ൽ ക​രി​ങ്ക​ല്ലി​ൽ വീ​ട്ടി​ൽ സേ​വ്യ​റി​ന്‍റെ മ​ക​ൻ ആ​ൽ​ബി​ൻ (23) ആ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ അ​ഗ​ളി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. തു​ട​ർ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി കോ​ട്ട​ത്ത​റ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പ​രി​ശോ​ധ​ന​യി​ൽ ക​ർ​ണ​പട​ത്തി​നു ക്ഷ​ത​മേ​റ്റ​തായി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ഭാ​ഗി​ക​മാ​യി കേ​ൾ​വി ന​ഷ്ട​പ്പെ​ട്ട യു​വാ​വി​ന് മൂ​ന്നു​മാ​സ​ത്തെ പ​രി​ച​ര​ണ​വും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി ഒ​ന്പ​തു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. അ​യ​ൽ​പ​ക്ക​ത്തെ വീ​ട്ടു​ട​മ രാ​ജ​പ്പ​നും മ​ക​നും ത​മ്മി​ൽ വ​ഴ​ക്കി​ട്ട് അ​ടി​പി​ടി​യി​ലെ​ത്തി.

ബ​ഹ​ളം കേ​ട്ട് സേ​വ്യ​റും മ​ക​ൻ ആ​ൽ​ബി​നു​മെ​ത്തി ഇ​രു​വ​രെ​യും പി​രി​ച്ചു​വി​ട്ടു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ​ളി പോ​ലീ​സ് ര​ണ്ട് യു​വാ​ക്ക​ളെ​യും ചൂ​ര​ലി​ന് അ​ടി​ച്ചു. താ​ൻ വ​ഴ​ക്കി​ന് വ​ന്ന​ത​ല്ലെ​ന്നും പി​ടി​ച്ചു​മാ​റ്റു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ആ​ൽ​ബി​ൻ പ​റ​ഞ്ഞ​പ്പോ​ൾ കു​പി​ത​നാ​യി അ​ഡീ​ഷ​ണ​ൽ എ​സ്ഐ ചെ​വി ചേ​ർ​ത്ത് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു യു​വാ​വ് പ​റ​ഞ്ഞു.

Related posts