വടക്കഞ്ചേരി: പോലീസിന്റെ നേതൃത്വത്തിൽ റോഡിലെ കുഴിയടയ്ക്കൽ നടത്തി. നിർമാണപ്രവൃത്തികൾ ഇഴയുന്ന വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത വടക്കഞ്ചേരി റോയൽ ജംഗ്ഷനിലെ ഭീമാകാരമായ കുഴികളിൽ മെറ്റലിട്ടാണ് സിഐ പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ കുഴിയടയ്ക്കൽ നടത്തുന്നത്. ഇതുമൂലം കുറച്ചുദിവസത്തേക്കെങ്കിലും വാഹനങ്ങൾക്ക് കുഴിയിൽ ചാടാതെ പോകാനാകും. റോയൽ ജംഗ്ഷൻമുതൽ തൃശൂരിലേക്കുള്ള സർവീസ് റോഡിൽ ഹോട്ടൽ ഡയാനവരെയുള്ള ഒന്നരകിലോ മീറ്ററോളം ദൂരം മുഴുവൻ റോഡ് തകർന്ന നിലയിലാണ്. കാലവർഷം എത്തുംമുന്പേ വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ള ഇവിടെ മഴ കനക്കുന്നതോടെ വാഹനഗതാഗതം സ്തംഭിക്കും. സർവീസ് റോഡ് തകർന്നു വാഹനക്കുരുക്ക് ഉണ്ടാകുന്നതിനെക്കുറിച്ച് കഴിഞ്ഞ 29ന് ദീപികയിൽ പടം സഹിതം വാർത്ത നല്കിയിരുന്നു. ഇതേ തുടർന്നാണ് താത്കാലികമായെങ്കിലും കുഴിയടയ്ക്കാൻ ശ്രമം നടക്കുന്നത്.
Read MoreCategory: Palakkad
വിദ്യാലയങ്ങളിൽ ശലഭോദ്യാനങ്ങൾ പ്രോത്സാഹിപ്പിക്കും; ശലഭോദ്യാന നിർമ്മാണത്തിന് ആശ്രയം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ തുടക്കംകുറിച്ചു
കൊല്ലങ്കോട്: ഐക്യരാഷ്ട്ര സംഘടന 2018 അന്താരാഷ്ട്ര ശലഭവർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ ശലഭോദ്യാനങ്ങൾ വിദ്യാലയങ്ങളിലും മറ്റ് പ്രദേശങ്ങളിലും പരമാവധി പ്രോത്സാഹിപ്പിക്കാൻ ദക്ഷിണേന്ത്യയിലെ തണൽ നടുന്നവരുടെ നാലാം വാർഷികയോഗം തീരുമാനിച്ചു. പാലക്കാട് ജില്ലയ്ക്ക് അനുകൂലമായ കരിന്പനയുടെ പ്രചരണം തുടരുന്നതോടൊപ്പം വിവിധതരം ആലുകളും പ്രചരിപ്പിക്കാൻ യോഗം ധാരണയായി. ഭാരതപ്പുഴ സംരക്ഷണം പ്രവർത്തനമേഖലയിൽ ഉൾപ്പെടുത്തും. പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ ആശ്രയം റൂറൽ ഡെവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ശലഭോദ്യാന നിർമ്മാണത്തിന് ആശ്രയം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ തുടക്കംകുറിച്ചു. യോഗത്തിൽ പങ്കെടുത്ത പുതുതലമുറക്കാരി അലോഷ്യസും കൂട്ടരും ശലഭങ്ങളുടെ മാതൃസസ്യങ്ങളിൽപ്പെട്ട ഇലമുളച്ചി, ഗരുഡക്കൊട്ടി, പൊന്നരളി, തേന്മാവ് തുടങ്ങിയവയും വിവിധ നാടൻ പൂച്ചെടികളും നട്ടുപിടിപ്പിച്ചു. തുടർന്ന് കൊല്ലങ്കോട് ഉൗട്ടറ പരിസരത്ത് കരിന്പന വിത്തുകൾ പാകി ആലും നട്ടുപിടിപ്പിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എസ്.ഗുരുവായൂരപ്പൻ, പി.അരവിന്ദാഷൻ, ബോബൻ മാട്ടുമന്ത, പ്രഫ. കെ.പ്രതീഷ്, ശ്യാംകുമാർ തേങ്കുറിശി, പ്രഫുല്ലദാസ്…
Read Moreകൊടകരയിൽ നിന്ന് നാൽവർ സംഘം ബൈക്കിൽ പുറപ്പെട്ടു; ഇന്ത്യയെ അറിയാനും അയൽനാടറിയാനും അവർ യാത്ര തുടങ്ങി
സ്വന്തം ലേഖകൻ കൊടകര: പുസ്തകത്താളുകളിൽ വായിച്ചു പഠിച്ച ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യയെന്നറിയുന്നതുകൊണ്ട് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാവ് തൊട്ടറിയാൻ കൊടകരയിൽ നിന്ന് നാൽവർ സംഘം ബൈക്കിൽ ഇന്ത്യ കാണാൻ യാത്ര തിരിച്ചു. ഇന്ത്യയുടെ അയൽരാജ്യങ്ങളായ നേപ്പാളും ഭൂട്ടാനും കണ്ടശേഷമേ ഇവർ മടങ്ങുകയുള്ളു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ചരിത്രവും നേരിൽ കണ്ടറിയുകയാണ് ഇവരുടെ ലക്ഷ്യം. കൊടകര മരത്തോന്പിള്ളി മണപ്പെട്ടി വീട്ടിൽ ജ്യോതിസ് ബാബുവിന്റെ മകൻ കൃപേഷ് , കോടാലി കരുവാൻ വീട്ടിൽ മനോഹരന്റെ മകൻ പ്രവീണ്, മണ്ണുത്തി വളപ്പിൽ ബെന്നിയുടെ മകൻ ബെൽവിൻ, കോടാലി തേമാലി ഗ്രാമം തേവർക്കാട്ടിൽ ഷഹീറിന്റെ മകൻ മുഹമ്മദ് ഫസൽ എന്നിവരാണ് ബൈക്കിൽ നാടുകാണാൻ പുറപ്പെട്ടിരിക്കുന്നത്. നാലുപേരും അളഗപ്പനഗർ ത്യാഗരാജ പോളിടെക്നിക്കിൽ ഒരുമിച്ചു പഠിച്ചവരാണ്. ഒരു വർഷം മുന്പാണ് ഇത്തരമൊരു മഹായാത്രയുടെ ഐഡിയ ഇവർക്കുണ്ടായത്. ഇന്ത്യ മുഴുവൻ ബൈക്കിൽ ചുറ്റി സഞ്ചരിക്കുകയെന്ന ഇവരുടെ ആഗ്രഹത്തിന് വീട്ടുകാരുടെ…
Read Moreഗതാഗതതടസം സൃഷ്ടിച്ച് നെല്ലിയാമ്പതി വിക്ടോറിയ റോഡിലെ ചെടികൾ; പേടിയോടെ പ്രദേശവാസികൾ
നെല്ലിയാന്പതി: മലയോരമേഖലയായ നെല്ലിയാന്പതിയിൽ വിക്ടോറിയ പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളിലും ക്രമാതീതമായി വളർന്നുനില്ക്കുന്ന ചെടികൾ വാഹനഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നു. വളരെ വീതികുറഞ്ഞ ഈ പ്രദേശത്തെ ടാർ റോഡിലേക്കാണ് ചെടികൾ വളർന്നുനില്ക്കുന്നത്. ഇതുമൂലം റോഡിൽ ജിപ്പോ കാറോ പോയാൽപോലും എതിരേ വരുന്ന ഇരുചക്രവാഹനത്തിനോ കാൽനടക്കാർക്കോ ഒതുങ്ങി നില്ക്കാൻപോലും സ്ഥലമില്ലാത്ത അവസ്ഥയാണ് കാണപ്പെടുന്നത്. പാലക്കാട് ഡിപ്പോയിൽനിന്നും ദിനംപ്രതി മൂന്ന് കഐസ് ആർടിസി ബസുകളാണ് വിക്ടോറിയയിലേക്ക് സർവീസ് നടത്തുന്നത്. തുതംപാറ, റോസറി, പകുതിപാലം, അലക്സാൻന്ധ്രിയ, ബ്രൂക് ലൻഡ്, പോത്തുമല എന്നീ പ്രദേശങ്ങളിലെ നിവാസികൾ വിക്ടോറിയ എത്തിയാണ് ബസിൽ കയറുന്നത്. കടുത്ത മൂടൽമഞ്ഞുള്ള സമയത്ത് കാട്ടാനയുൾപ്പടെയുള്ള മൃഗങ്ങൾ റോഡ് അരികിൽ നിന്നാൽപോലും കാണാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ പ്രദേശത്തേ നിവാസികൾ പേടിയോടെയാണ് വിക്ടോറിയയിലുള്ള റേഷൻകടയ്ക്ക് സാധനങ്ങൾ വാങ്ങുവാൻ വൈകുന്നേരങ്ങളിൽ എത്തുന്നത്.
Read Moreചെക്ക്പോസ്റ്റുകളിൽ ക്യാമറകൾ സ്ഥാപിച്ച് കഞ്ചാവ് കടത്ത് തടയാൻ എക്സൈസ് ജീവനക്കാർക്ക് നിർദേശം നൽകി കെ. കൃഷ്ണൻകുട്ടി എംഎൽഎ
ചിറ്റൂർ: താലൂക്കിലുള്ള തമിഴ്നാട് അതിർത്തി ചെക്ക്പോസ്റ്റുകളിൽ ക്യാമറകൾ സ്ഥാപിച്ച് കഞ്ചാവ് കടത്ത് ഫലപ്രദമായി തടയണമെന്ന് കെ. കൃഷ്ണൻകുട്ടി എംഎൽഎ എക്സൈസ് ജീവനക്കാർക്ക് നിർദേശം നൽകി. ചിറ്റൂരിൽ ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലന്പുഴയിൽനിന്നും വേലന്താവളത്തേക്ക് കുടിവെള്ളം എത്തിക്കുന്നതിലുള്ള താമസം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. കുന്ദംകാട്ടുപതി, കന്പാലത്തറ, ജലസംഭരണ പ്രദേശങ്ങളിൽ വർഷങ്ങളായും അതിക്രമിച്ചു കുടിൽകെട്ടി താമസിക്കുന്നതിൽ ജലസേചനവകുപ്പുകാണിക്കുന്ന അനാസ്ഥ വിമർശനത്തിനിടവരുത്തി. നെല്ലുസംഭരണത്തിന് കർഷകരിൽനിന്നും കയറ്റുകൂലി ഈടാക്കുന്നത് ഒഴിവാക്കാൻ ബന്ധപ്പെട്ട കൃഷി അസിസ്റ്റന്റ് നടപടി എടുക്കണമെന്ന് യോഗത്തിൽ കർഷകർ പരാതി നൽകി.കന്പാലത്തറ ഏരിയിൽ നിലവിലുള്ള രണ്ടു മീറ്റർജലം ഉടൻ ഇടതുകനാലിൽ ഇറക്കാനും വികസന സമിതിചെയർമാൻ നിർദേശം നൽകി. കൃഷി ഓഫീസിന് മിനി സിവിൽസ്റ്റേഷനിൽ കെട്ടിട സൗകര്യം അനുവദിച്ചിട്ടും ഓഫീസ് മാറ്റാത്തതും ചർച്ചയ്ക്കിടവരുത്തി. യോഗത്തിൽ കെ.ബാബു എംഎൽഎ, തഹസിൽദാർ വി.കെ. രമ, ചിറ്റൂർ തത്തമംഗലം നഗരസഭാ ചെയർമാൻ…
Read Moreകല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ ഇനിമുതൽ വിത്ത് പേനകൾ; ഭിന്നശേഷിക്കാർ നിർമിക്കുന്ന പേപ്പർ പേനക്ക് പിന്തുണ നൽകി മാതൃകയാവുകയാണ് പോലീസുകാർ
കല്ലടിക്കോട്: ഭിന്നശേഷിക്കാർ നിർമിക്കുന്ന പേപ്പർ ഹരിതപേനക്ക് പിന്തുണയുമായി കല്ലടിക്കോട് ജനമൈത്രിപോലീസ് സ്റ്റേഷൻ. അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സ്റ്റേഷനിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ എസ്.ഐ.മനോജ് കെ.ഗോപി വിത്തുപേനകൾ ഏറ്റുവാങ്ങും. ഭിന്നശേഷിയുള്ള അനേകംപേരാണ് അവരുടെ വീടുകളിൽ പേനയും കുടയും നിർമിക്കുന്നത്.പേനയുടെ അറ്റത്ത് ഒരു പച്ചക്കറി വിത്ത് വച്ചിരിക്കുന്നത് കൊണ്ടാണ് ഇവ വിത്ത് പേനകൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഉപേക്ഷിക്കുന്ന പേനയുടെ അറ്റത്തുള്ള വിത്ത് അനുകൂല കാലാവസ്ഥ ലഭിച്ചാൽ മുളപൊട്ടും. പ്ളാസ്റ്റിക് പേന ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നത് പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നു. ഇതിന് അൽപമെങ്കിലും പരിഹാരമായാണ് പേപ്പർപേനയെ കാണുന്നത്. കൂടാതെ വീൽ ചെയറിലിരുന്നും രോഗ കിടക്കയിൽ കിടന്നും ഇവ നിർമിക്കുന്ന സഹോദരങ്ങളുടെ ജീവിതത്തിന് ഒരു കൈത്താങ്ങും. കല്ലടിക്കോട് പ്രൈമറി ഹെൽത്ത് സെന്ററിന്റെയും ലയണ്സ് ക്ലബ്ബിന്റെയും സേവന ക്ലിനിക്കിന്റെയും സഹകരണത്തോടെയാണ് വ്യത്യസ്തബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പൂവുകൾ പാടുന്പോൾ-എന്ന പരിസ്ഥിതി…
Read Moreകുട്ടിയമ്പലം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയില്ല; നാട്ടുകാർ ചൂണ്ടയിട്ട് പ്രതിഷേധിച്ചു
കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ കോടാലി കുട്ടിയന്പലം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയില്ലാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ഇരുവശങ്ങളിലും കാനയില്ലാത്തതിനാൽ മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതാണു ദുരിതമാകുന്നത്. ടാറിംഗ് ഇളകിപ്പോകാനും വെള്ളക്കെട്ടു കാരണമാകുന്നുണ്ട്. റോഡ് കുഴിയായി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടു പത്തുവർഷത്തോളമായെങ്കിലും ഇതുവരെ പ്രശ്നപരിഹാരത്തിനു നടപടിയുണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി ഇവിടെ കോണ്ക്രീറ്റ് ചെയ്തു വെള്ളക്കെട്ട് പരിഹാരിക്കാൻ കഴിഞ്ഞ വർഷം പദ്ധതിയുണ്ടാക്കിയെങ്കിലും നടന്നില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു. മഴ തുടങ്ങിയതോടെ റോഡിൽ ചെളിവെള്ളം കെട്ടിക്കിടന്നു കാൽനട പോലും ദുഷ്്കരമായിരിക്കുകയാണ്. വെള്ളക്കെട്ടു പരിഹരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടിയുണ്ടാകാത്തതിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ വെള്ളക്കെട്ടിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപ്പറന്പൻ ഉദ്ഘാടനം ചെയ്തു. ഷാജു കൊല്ലാട്ടി അധ്യക്ഷത വഹിച്ചു. സിജിൽ ചന്ദ്രൻ, സുമീഷ് കോടാലി, ഷാനവാസ് മുരിക്കുങ്ങൽ, പി.എസ്. വിഷ്ണു, ലിനോ മൈക്കിൾ, ഷഫീക് മുരിക്കുങ്ങൽ, ചാൾസ് ചാക്കോ, ഷൈൽ…
Read Moreവിദ്യാർഥികൾക്ക് ഭീഷണിയായി വണ്ടിത്താവളം സ്കൂളിനുമുന്നിൽ തെരുവുനായ വിളയാട്ടം; നായ്ക്കളെ ഒഴിവാക്കാൻ നടപടി വേണമെന്ന് രക്ഷിതാക്കൾ
വണ്ടിത്താവളം: കെകഐംഎച്ച്എസ്എസ് സ്കൂൾ കോന്പൗണ്ടിനുസമീപം തന്പടിച്ചിരിക്കുന്ന തെരുവുനായക്കൂട്ടം സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് അപകടഭീഷണി. രണ്ടുമാസത്തോളം സ്കൂൾ അടച്ചുകിടന്നതിനാൽ തെരുവുനായ്ക്കൾ പതിവായി അന്തിയുറങ്ങുന്നത് സ്കൂൾ കോന്പൗണ്ടിലാണ്. മുന്പ് സ്കൂളിനകത്ത് പുല്ലുതിന്നുകയായിരുന്ന രണ്ടാടുകളെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചിരുന്നു. സ്കൂളിനു മുന്നിലെ പ്രധാനപാതയിൽ ഇരുചക്രവാഹന സഞ്ചാരികൾക്കും തെരുവുനായ്ക്കളുടെ ആക്രമണം ഭീതിപരത്തുകയാണ്. കഴിഞ്ഞ രണ്ടുവർഷംമുന്പാണ് ടൗണിൽ തെരുവുനായ പിടിത്തം നടന്നത്. പിടികൂടിയ നായ്ക്കളെ വന്ധീകരണം നടത്തി വീണ്ടും ഇതേ സ്ഥലത്ത് വിട്ടിരുന്നു. ഈ സാഹചര്യത്തിൽ എത്രയുംവേഗം സ്കൂൾ കോന്പൗണ്ടിനുള്ളിലും സമീപത്തും തന്പടിച്ചിരിക്കുന്ന നായ്ക്കളെ ഒഴിവാക്കാൻ എത്രയുംവേഗം അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
Read Moreചിറ്റൂർ കോളജ് നാഷണൽ സർവീസ് സ്കീം ഒഴിവുകാലം മാറ്റിവച്ചത് സമൂഹനന്മയ്ക്ക്
ചിറ്റൂർ: ഒഴിവുകാലവും നോന്പുകാലവും നന്മ പ്രവർത്തികളാൽ സന്പന്നമാണ് ചിറ്റൂർ കോളേജ് നാഷണൽ സർവീസ് സ്കീം വിദ്യാർഥികൾ. വരൾച്ചയനുഭവിക്കുന്ന പാലക്കാടിന്റെ തനത് ജലാശയങ്ങളായ മൂന്നു കുളങ്ങൾ നവീകരിച്ചതിനു പുറമേ തങ്ങളുടെ രണ്ടാമത്തെ സ്നേഹഭവന നിർമാണത്തിലും സജീവമാണ് ഈ വോളണ്ടിയർമാർ. പട്ടഞ്ചേരി പള്ളത്താന്പുള്ളി സുകുമാരന്റെ ഭവനനിർമ്മാണം പൂർത്തിയാക്കിയ ഈ കൂട്ടായ്മ ഇപ്പോൾ പാലക്കാട് കൊടുന്പ് ചേപ്പിലംത്തിട്ട കണ്ടന്റെ കുടുംബത്തിനായുള്ള സ്നേഹഭവനനിർമാണത്തിന്റെ തിരക്കിലാണ്. കൊടുന്പ് പഞ്ചായത്തിന്റെ ധനസഹായവും ഇവർക്ക് ഏറെ സഹായകരമാണ്. സണ് ഷെയ്ഡ് വാർപ്പുവരെ ഇപ്പോൾ പൂർത്തിയായി കഴിഞ്ഞു. അടുത്തമാസം പ്രധാന വാർപ്പിനായുള്ള തിരക്കിലാണ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ കെ.പ്രദീഷ്, സി.ജയന്തി എന്നിവരുടെ നേതൃത്വത്തിലുള്ള ഈ സംഘം. വീടിന്റെ നിർമാണത്തിനായുള്ള അസ്ഥിവാരം കുഴിക്കൽ, കരിങ്കല്ലുകെട്ടൽ തുടങ്ങി പ്രധാന ജോലികളെല്ലാം വിദ്യാർഥികളുടെ പങ്ക് മുഴുവനും ഉണ്ടായിരുന്നു. വരുന്ന ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടുകൂടി പൂർത്തിയാകുമെന്ന് എൻ എസ്എസ് പ്രോഗ്രാം ഓഫീസർമാരെ കൂടാതെ വിദ്യാർത്ഥി സെക്രട്ടറിമാരായ…
Read Moreഇരുപത്തിനാലുകാരിയായ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; മരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി
വടക്കഞ്ചേരി: ടൗണിനടുത്ത് പുഴക്കലിടത്ത് തമിഴ് യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒട്ടംഛത്രം സ്വദേശി കലാനിധിയുടെ ഭാര്യ ആർത്തി (24)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പലിശക്ക് പണം കൊടുക്കലാണ് ഭർത്താവ് കലാനിധിയുടെ ജോലി.നാല് വർഷം മുന്പായിരുന്നു ഇവരുടെ വിവാഹം. മരണം സംബന്ധിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദ്ദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. വടക്കഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read More